സ്‌ത്രീ ലൈംഗികത പുരുഷന്മാര്‍ അറിയാന്‍



പുരുഷന്‍ കാണുന്നതിനും മനസിലാക്കുന്നതിനുമപ്പുറത്താണ്‌ സ്‌ത്രീലൈംഗികത എന്നതാണ്‌ വാസ്‌തവം. സ്‌നേഹത്തിന്റെ ചൂടും ചൂരുമുള്ള ലൈംഗികത. സ്‌ത്രീ, പുരുഷന്‌ കരുതി വയ്‌ക്കുന്നത്‌ അതാണ്‌.

കിടപ്പറയില്‍ പുരുഷന്‍ തന്റെ ആഗ്രഹം പൂര്‍ത്തിയാക്കി ഉറക്കത്തിലേക്ക്‌ ഇറങ്ങിപ്പോകുമ്പോള്‍ അവന്‌ നഷ്‌ടമാകുന്നത്‌ സ്‌ത്രീ കരുതിവച്ച ഈ സ്‌നേഹക്കടലാണ്‌. അതറിയുന്നവര്‍, അനുഭവിക്കുന്നവര്‍ ചുരുക്കവും.

പുരുഷന്‍ കാണുന്നതിനും മനസിലാക്കുന്നതിനുമപ്പുറത്താണ്‌ സ്‌ത്രീലൈംഗികത എന്നതാണ്‌ വാസ്‌തവം. സ്‌നേഹത്തിന്റെ ചൂടും ചൂരുമുള്ള ലൈംഗികത. സ്‌ത്രീ, പുരുഷന്‌ കരുതി വയ്‌ക്കുന്നത്‌ അതാണ്‌.

കിടപ്പറയില്‍ പുരുഷന്‍ തന്റെ ആഗ്രഹം പൂര്‍ത്തിയാക്കി ഉറക്കത്തിലേക്ക്‌ ഇറങ്ങിപ്പോകുമ്പോള്‍ അവന്‌ നഷ്‌ടമാകുന്നത്‌ സ്‌ത്രീ കരുതിവച്ച ഈ സ്‌നേഹക്കടലാണ്‌. അതറിയുന്നവര്‍, അനുഭവിക്കുന്നവര്‍ ചുരുക്കവും.

സ്‌ത്രീ ലൈംഗികതയെക്കുറിച്ച്‌ തികഞ്ഞ അറിവുള്ള പുരുഷനു മാത്രമേ സ്‌ത്രീക്ക്‌, അവര്‍ ആഗ്രഹിക്കുന്ന ലൈംഗികത പകരാനാവുകയുള്ളൂ.
ലൈംഗിക താല്‍പര്യം ഒരുപോലെ

പുരുഷനുള്ളതുപോലെ തീവ്രമായ ലൈംഗിക താല്‍പര്യം സ്‌ത്രീക്കില്ല എന്നാണ്‌ പലരും കരുതിപോരുന്നത്‌. എന്നാല്‍ ലൈംഗിക താല്‍പര്യവും വികാരവും പുരുഷനും സ്‌ത്രീക്കും ഒരുപോലെയാണ്‌.

പുരുഷന്‌ അനുഭവപ്പെടുന്നത്ര ശക്‌തവും തീവ്രവുമായ ലൈംഗിക താല്‍പര്യം സ്‌ത്രീകള്‍ക്കുമുണ്ട്‌. പക്ഷേ, സ്‌ത്രീയുടെ ശാരീരിക, മാനസിക, സാമൂഹിക സാഹചര്യങ്ങള്‍ അനുസരിച്ച്‌ ലൈംഗിക പ്രതികരണത്തില്‍ വ്യത്യാസമുണ്ടാകാം എന്നു മാത്രം.

ചില അവസരങ്ങളില്‍ സ്‌ത്രീ സെക്‌സില്‍ നിന്നും സ്‌നേഹപൂര്‍വം ഒഴിഞ്ഞു നില്‍ക്കുന്നത്‌ അതുകൊണ്ടാണ്‌. തീര്‍ത്തും അപരിചിതമായ അന്തരീക്ഷത്തിലോ സ്വകാര്യതയില്ലാത്ത ചുറ്റുപാടിലോ സ്‌ത്രീ സെക്‌സിന്‌ താല്‍പര്യം പ്രകടിപ്പിച്ചെന്ന്‌ വരില്ല.

പുരുഷനെ സംബന്ധിച്ചിടത്തോളം സാഹചര്യങ്ങള്‍ക്ക്‌ സെക്‌സില്‍ വലിയ പ്രാധാന്യമില്ല.

ഏതു ചുറ്റുപാടിലും ഉത്തേജിതനാകാനും ലൈംഗിക ബന്ധത്തിലേര്‍പ്പെടാനും പുരുഷന്‌ സാധിച്ചെന്നു വരും. സ്‌ത്രീക്കു പക്ഷേ, ശാന്തവും സുരക്ഷിതവുമായ അന്തരീക്ഷം കൂടിയേ തീരു. ഇത്‌ ചിലപ്പോള്‍ പുരുഷന്മാര്‍ പങ്കാളിയുടെ ലൈംഗിക താല്‍പര്യക്കുറവാണെന്ന്‌ തെറ്റിദ്ധരിക്കാറുണ്ട്‌.
സ്‌ത്രീകളും പൂര്‍വലാളനയും

സെക്‌സിനു മുമ്പ്‌ സ്‌ത്രീശരീരത്തെ ഉണര്‍ത്തണം. സ്‌നേഹത്തോടെയുള്ള ബാഹ്യലീലകള്‍ക്ക്‌ സ്‌ത്രീകളെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുണ്ട്‌.

സംഭോഗത്തിന്റെ ഭാഗമായി ചെയ്യുന്ന പൂര്‍വലാളനകള്‍ ശരിയായ ലൈംഗിക തൃപ്‌തിക്ക്‌ അത്യന്താപേക്ഷിതമാണ്‌. സെക്‌സിലേര്‍പ്പെടും മുമ്പ്‌ പുരുഷനില്‍ നിന്നും സ്‌ത്രീ ഇതു പ്രതീക്ഷിക്കുന്നു.

ബാഹ്യലീലകളില്‍ മുഴുകുമ്പോള്‍ ശരീരവും മനസും ശരിയായ ലൈംഗിക വേഴ്‌ചയ്‌ക്ക് തയാറെടുക്കുകയാണ്‌ ചെയ്യുന്നത്‌. ആ സമയത്ത്‌ ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവര്‍ത്തനത്തിന്‌ വേഗതയേറി രക്‌തസഞ്ചാരം കൂടുകയും നാഡീവ്യൂഹങ്ങളും ലൈംഗിക ഗ്രന്ഥികളും ഉണര്‍ന്ന്‌ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

- See more at: http://www.mangalam.com/health/family-health/332241#sthash.RnQd008n.dpuf

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ