രതിമൂർച്ഛ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
രതിമൂർച്ഛ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ലൈംഗികപരിജ്ഞാനം അളക്കാം


ലൈംഗികാവയവങ്ങള്‍, സംഭോഗം, ഗര്‍ഭനിരോധനം, ലൈംഗികരോഗങ്ങള്‍ തുടങ്ങിയവയെപ്പറ്റി നിങ്ങള്‍ക്ക് എത്രത്തോളം വിവരമുണ്ടെന്നു പരിശോധിച്ചറിയാന്‍ താല്‍പര്യമുണ്ടോ? എങ്കില്‍ താഴെക്കൊടുത്ത ഇരുപത്തഞ്ചു പ്രസ്താവനകള്‍ ഓരോന്നും ശരിയോ തെറ്റോ എന്നു പറയൂ:
  1. ലിംഗത്തിനു വലിപ്പക്കുറവുള്ള പുരുഷന്മാര്‍ക്ക് സ്ത്രീകളെ തൃപ്തിപ്പെടുത്താനാവില്ല. (ഉത്തരം)
  2. പതിനെട്ടു വയസ്സു കഴിഞ്ഞാല്‍ ആണ്‍കുട്ടികളുടെ ലിംഗം പിന്നെ വളരില്ല. (ഉത്തരം)
  3. മുഴുവന്‍ ജീവിതകാലത്തേക്കും വേണ്ടത്ര അണ്ഡങ്ങൾ ജനനസമയത്തു തന്നെ പെണ്‍കുഞ്ഞുങ്ങളുടെയുള്ളില്‍ രൂപപ്പെട്ടിരിക്കും. (ഉത്തരം)
  4. സംഭോഗത്തിലേർപ്പെട്ട ഒരു സ്ത്രീക്ക് മാസമുറയുണ്ടായിക്കണ്ടാല്‍ അവര്‍ ഗര്‍ഭിണിയായിട്ടില്ല എന്നുറപ്പിക്കാം. (ഉത്തരം)
  5. സ്ഖലനത്തിനു തൊട്ടുമുൻപ് പുരുഷലിംഗത്തില്‍ നിന്നു സ്രവിക്കപ്പെടുന്ന നിറമില്ലാത്ത ദ്രാവകം യോനിയില്‍ വീണതുകൊണ്ടു ഗർഭമുണ്ടാവില്ല. (ഉത്തരം)
  6. പങ്കാളിയെ ഗര്‍ഭിണിയാക്കണമെന്നാഗ്രഹമുള്ള കാലങ്ങളില്‍ പുരുഷന്മാര്‍ സ്വയംഭോഗം ഒഴിവാക്കുന്നതാണു നല്ലത്. (ഉത്തരം)
  7. മാസമുറ സമയത്തെ സംഭോഗം ഗര്‍ഭത്തിനിടയാക്കില്ല. (ഉത്തരം)
  8. സംഭോഗങ്ങളില്‍ ഏര്‍പ്പെടുന്നത് ആയുസ്സു കൂട്ടും. (ഉത്തരം)
  9. സംഭോഗസമയത്ത് ചില പ്രത്യേക പൊസിഷനുകള്‍ അവലംബിക്കുക വഴി ഗര്‍ഭസാദ്ധ്യത കുറക്കാം. (ഉത്തരം)
  10. ഒരേ കോണ്ടം ഒന്നിലധികം തവണ ഉപയോഗിക്കാം. (ഉത്തരം)
  11. കോണ്ടം ധരിക്കുമ്പോള്‍ കൈ അതിന്‍റെ തുമ്പത്തു തട്ടാതിരിക്കാന്‍ ശ്രദ്ധിക്കണം. (ഉത്തരം)
  12. കൂടുതല്‍ സുരക്ഷിതത്വം വേണമെന്നുള്ളപ്പോള്‍ രണ്ടു കോണ്ടങ്ങള്‍ ഒരുമിച്ചു ധരിക്കുന്നതു നല്ലതാണ്. (ഉത്തരം)
  13. സംഭോഗശേഷം വെള്ളം ചീറ്റിയോ മറ്റോ യോനി നന്നായിക്കഴുകുന്നത് ഗര്‍ഭസാദ്ധ്യത കുറക്കും. (ഉത്തരം)
  14. ഗര്‍ഭനിരോധന ഗുളികകള്‍ കഴിച്ചാല്‍ ലൈംഗികതൃഷ്ണ കുറയാം. (ഉത്തരം)
  15. എയിഡ്സ് ചുംബനത്തിലൂടെ പകരില്ല. (ഉത്തരം)
  16. ഒരേ ലൈംഗികരോഗം പിടിപെട്ട പങ്കാളികള്‍ തമ്മില്‍ ബന്ധപ്പെടുമ്പോള്‍ സുരക്ഷാമാര്‍ഗങ്ങളൊന്നും ഉപയോഗിക്കേണ്ട കാര്യമില്ല. (ഉത്തരം)
  17. ലൈംഗികരോഗം ബാധിച്ചവരില്‍ പ്രത്യക്ഷത്തില്‍ ഒരു ലക്ഷണവും കണ്ടില്ലെന്നും വരാം. (ഉത്തരം)
  18. ഗുഹ്യഭാഗങ്ങളില്‍ വ്രണങ്ങള്‍ വല്ലതുമുണ്ടോ എന്നുനോക്കി പങ്കാളിക്ക് എയിഡ്സ് ബാധിച്ചിട്ടുണ്ടോ ഇല്ലേ എന്നുറപ്പു വരുത്താം. (ഉത്തരം)
  19. ലൈംഗികരോഗം ബാധിച്ചവരുപയോഗിച്ച ടോയ്ലറ്റുകളില്‍ പോയെന്നുവെച്ച് ആ രോഗം പകര്‍ന്നുകിട്ടില്ല. (ഉത്തരം)
  20. ലൈംഗികരോഗങ്ങള്‍ക്കെതിരെ സുരക്ഷ തരുന്ന ഏക ഗര്‍ഭനിരോധനോപാധി കോണ്ടം മാത്രമാണ്. (ഉത്തരം)
  21. സ്വപ്നസ്ഖലനങ്ങള്‍ അമിതമായ ലൈംഗികത്വരയുടെ ബഹിര്‍സ്ഫുരണമാണ്. (ഉത്തരം)
  22. പുരുഷന്മാര്‍ക്ക് ഉദ്ധാരണശേഷി നഷ്ടമാവുന്നത് ഹൃദ്രോഗത്തിന്‍റെ മുന്നോടിയാവാം. (ഉത്തരം)
  23. ചുംബനം കൊണ്ട് ആരോഗ്യപ്രശ്നങ്ങളൊന്നും വരില്ല. (ഉത്തരം)
  24. ലൈംഗികപ്രശ്നങ്ങള്‍ക്ക് കൌണ്‍സലിങ്ങിനു പോവുമ്പോള്‍ പങ്കാളിയെ കൂടെക്കൂട്ടാതിരിക്കുന്നതാണ് നല്ലത്. (ഉത്തരം)
  25. മൊബൈലിലും കമ്പ്യൂട്ടറിലുമൊക്കെ നിരന്തരം നീലച്ചിത്രങ്ങള്‍ കാണുന്നവര്‍ക്ക് സ്വന്തം പങ്കാളികളെ കൂടുതലായി സന്തോഷിപ്പിക്കാനാകും. (ഉത്തരം)

ഉത്തരങ്ങള്‍

  1. തെറ്റ്. ചെറിയൊരു വിരല്‍ അകത്തുകടത്തുമ്പോള്‍പ്പോലും ടൈറ്റായിത്തന്നെയിരിക്കുന്ന വിധമാണ് യോനിയുടെ നിര്‍മിതി. പുരുഷലിംഗത്തിന്‍റെ സാന്നിദ്ധ്യം സ്ത്രീക്ക് അനുഭവവേദ്യമാക്കുന്ന നാഡികള്‍ ഭൂരിഭാഗവും നിലകൊള്ളുന്നത് യോനീകവാടത്തില്‍ത്തന്നെയാണു താനും. അതുകൊണ്ടുതന്നെ നീളക്കൂടുതലുള്ള ലിംഗത്തിന് കൂടുതലാഴത്തില്‍ച്ചെന്ന് യോനിക്ക് അത്യുത്തേജനം പകരാനാവുമെന്ന അനുമാനം അടിസ്ഥാനരഹിതമാണ്. (അടുത്ത ചോദ്യം)
  2. ശരി. പ്രായപൂര്‍ത്തിയെത്തുന്നതോടെ മറ്റവയവങ്ങളുടേതു പോലെ ലിംഗത്തിന്‍റെയും വളര്‍ച്ച പൂര്‍ണമാകുന്നുണ്ട്. ഇത് പതിമൂന്നു മുതല്‍ പതിനെട്ടു വരെ വയസ്സിനിടയില്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. (അടുത്ത ചോദ്യം)
  3. ശരി. ഇരുപതു ലക്ഷത്തോളം — ഏകദേശം നാല്‍പത് ചെറുപട്ടണങ്ങളിലെ ജനാവലികള്‍ക്കു ജന്മംനല്‍കാന്‍ വേണ്ടത്ര — അണ്‌ഡങ്ങളുമായാണ് ഓരോ പെണ്‍കുട്ടിയും ജനിക്കുന്നത്. എന്നാല്‍ മറുവശത്ത് പുരുഷന്മാര്‍ ജീവിതകാലത്തുടനീളം പുതുതായി ബീജാണുക്കളെ ഉത്പാദിപ്പിക്കുന്നുണ്ട്. (അടുത്ത ചോദ്യം)
  4. തെറ്റ്. മിക്കവാറും സന്ദര്‍ഭങ്ങളില്‍ ഇത് ശരിയാവാമെങ്കിലും എപ്പോഴും അങ്ങനെയല്ല. ചില സ്ത്രീകളില്‍ ഗര്‍ഭധാരണത്തിനു ശേഷവും ക്രമം തെറ്റിയ, ലഘുവായ രക്തസ്രാവം കാണപ്പെട്ടേക്കാം. (അടുത്ത ചോദ്യം)
  5. തെറ്റ്. അതില്‍ ചിലപ്പോള്‍ പുരുഷബീജാണുക്കള്‍ ഉണ്ടാവാം. (അടുത്ത ചോദ്യം)
  6. ശരി. തുടര്‍ച്ചയായ സ്വയംഭോഗം ബീജാണുക്കളുടെയെണ്ണത്തില്‍ ചെറിയ കുറവിനു നിമിത്തമാവുകയും അങ്ങിനെ ഗര്‍ഭധാരണത്തിനുള്ള സാദ്ധ്യതക്കു മങ്ങലേല്‍ക്കുകയും ചെയ്യാം. (അടുത്ത ചോദ്യം)
  7. തെറ്റ്. ഗര്‍ഭധാരണസാദ്ധ്യത ഏറ്റവും കുറവുള്ള സമയമാണ് ആര്‍ത്തവവേള എന്നതു ശരിയാണ്. എന്നാല്‍ ആ നേരത്തും ഗര്‍ഭമുണ്ടാവാന്‍ ഏകദേശം രണ്ടു ശതമാനത്തോളം സാദ്ധ്യത ബാക്കിനില്‍ക്കുന്നുണ്ട്. (അടുത്ത ചോദ്യം)
  8. ശരി. ആരോഗ്യദായകങ്ങളായ പല ഹോര്‍മോണുകളും രതിവേളകളില്‍ സ്രവിക്കപ്പെടുന്നുണ്ട്. ഹൃദ്രോഗം, കാന്‍സര്‍, മാനസികസമ്മര്‍ദ്ദം തുടങ്ങിയവക്കെതിരെ വേഴ്ചകള്‍ നല്ലൊരു പ്രതിരോധവുമാണ്. ആഴ്ചയില്‍ മൂന്നുപ്രാവശ്യത്തോളംവെച്ചു ബന്ധപ്പെടുന്നവര്‍ക്ക് ശരാശരി മൂന്നുവര്‍ഷത്തെ അധികായുസ്സു ലഭിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. (അടുത്ത ചോദ്യം)
  9. തെറ്റ്. (അടുത്ത ചോദ്യം)
  10. തെറ്റ്. (അടുത്ത ചോദ്യം)
  11. തെറ്റ്. കോണ്ടം ധരിക്കുമ്പോള്‍ അതിന്‍റെ അഗ്രഭാഗത്തു ഞെക്കി ഉള്ളിലെ വായു പുറത്തുകളയേണ്ടതുണ്ട്. അല്ലാത്തപക്ഷം ശുക്ലം വന്നുതിങ്ങുമ്പോള്‍ കോണ്ടം പൊട്ടിപ്പോയേക്കാം. (അടുത്ത ചോദ്യം)
  12. തെറ്റ്. വേഴ്ചാനേരത്ത് അവ അന്യോന്യമുരസി പൊട്ടിപ്പോവാന്‍ ഏറെ സാദ്ധ്യതയുണ്ട്. (അടുത്ത ചോദ്യം)
  13. തെറ്റ്. വേഴ്ച തീര്‍ന്നയുടന്‍ ഇങ്ങിനെ ചെയ്യുന്നത് ശുക്ലത്തെയും ബീജാണുക്കളെയും കൂടുതലകത്തേക്കു തള്ളിവിടുകയും അങ്ങിനെ ഗര്‍ഭധാരണത്തിനുള്ള സാദ്ധ്യത ഏറ്റുകയും പോലും ചെയ്യാം. (അടുത്ത ചോദ്യം)
  14. ശരി. ചിലരില്‍ ഇങ്ങിനെ സംഭവിക്കാം. (അടുത്ത ചോദ്യം)
  15. ശരി. ഉമിനീരില്‍ എയിഡ്സ് വൈറസ് കാണപ്പെട്ടേക്കാം — എന്നാല്‍ മറ്റൊരാളിലേക്കു രോഗം പടര്‍ത്താന്‍ വേണ്ടതിലും എത്രയോ കുറഞ്ഞ അളവില്‍ മാത്രം. (അടുത്ത ചോദ്യം)
  16. തെറ്റ്. ഒരു രോഗാണുവിന്‍റെ തന്നെ വ്യത്യസ്ത ഇനങ്ങളാവാം പങ്കാളികള്‍ രണ്ടുപേരെയും ബാധിച്ചിട്ടുള്ളത്. തന്മൂലം ഒരാളില്‍ നിന്നു മറ്റേയാളിലേക്ക് രോഗത്തിന്‍റെ പുതിയ വകഭേദങ്ങള്‍ സംക്രമിക്കുകയും ഇത് ചികിത്സ ദുഷ്ക്കരമാക്കുകയും ചെയ്യാം. (അടുത്ത ചോദ്യം)
  17. ശരി. നിങ്ങളുടെ പങ്കാളിക്കു വല്ല ലൈംഗികരോഗങ്ങളുമുണ്ടെങ്കില്‍ അക്കാര്യം ആ വ്യക്തിക്കു പോലും അജ്ഞമായിരിക്കാം. ഉദാഹരണത്തിന്, എയിഡ്സ് ബാധിച്ചവരില്‍ ഒരു പത്തു വര്‍ഷത്തേക്കൊക്കെ ഒരു ലക്ഷണവും കണ്ടേക്കണമെന്നില്ല. (അടുത്ത ചോദ്യം)
  18. തെറ്റ്. (അടുത്ത ചോദ്യം)
  19. ശരി. ലൈംഗികരോഗങ്ങളുണ്ടാക്കുന്ന അണുക്കള്‍ക്കൊന്നും പൊതുവെ മനുഷ്യശരീരങ്ങള്‍ക്കു വെളിയില്‍ അധികനേരം ജീവനോടിരിക്കാനാവില്ല. (അടുത്ത ചോദ്യം)
  20. ശരി. (അടുത്ത ചോദ്യം)
  21. തെറ്റ്. ബഹിര്‍ഗമനമാര്‍ഗമൊന്നും കിട്ടാതെ ശരീരത്തില്‍ കെട്ടിക്കിടക്കുന്ന ശുക്ലത്തെ ശരീരം പുറത്തുകളയുന്ന ഒരു സ്വാഭാവികപ്രക്രിയ മാത്രമാണ് സ്വപ്നസ്ഖലനങ്ങള്‍. (അടുത്ത ചോദ്യം)
  22. ശരി. ഹൃദ്രോഗം സംജാതമാവുന്നത് ഹൃദയപേശികളിലേക്കുള്ള രക്തക്കുഴലുകള്‍ വിവിധ കാരണങ്ങളാല്‍ അടഞ്ഞുപോവുമ്പോഴാണ്. ഇതേ പ്രക്രിയ ലിംഗത്തിലെ രക്തക്കുഴലുകളെ താറുമാറാക്കിത്തുടങ്ങിയതിന്‍റെ സൂചനയാവാം ഒരുപക്ഷേ ഉദ്ധാരണപ്രശ്നങ്ങള്‍. (അടുത്ത ചോദ്യം)
  23. തെറ്റ്. സിഫിലിസ്, ഹെര്‍പ്പിസ് തുടങ്ങിയ രോഗങ്ങള്‍ ചുംബനത്തിലൂടെ പകര്‍ന്നുകിട്ടാം. (അടുത്ത ചോദ്യം)
  24. തെറ്റ്. രണ്ടു പേര്‍ക്കും അനുയോജ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലഭിക്കുകയും ഇരുവരും അവ നടപ്പിലാക്കുകയും ചെയ്യേണ്ടത് ശീഘ്രസ്ഖലനം, ഉദ്ധാരണമില്ലായ്ക എന്നിങ്ങനെ മിക്ക ലൈംഗികപ്രശ്നങ്ങളുടെയും കൌണ്‍സലിംഗിനു ഫലംകിട്ടാന്‍ അത്യന്താപേക്ഷിതമാണ്. (അടുത്ത ചോദ്യം)
  25. തെറ്റ്. മറിച്ച് ഇവയുളവാക്കുക ദാമ്പത്യത്തിലെ വൈകാരികാംശങ്ങളെ നശിപ്പിക്കുക, നിത്യജീവിതത്തിലെ ലൈംഗികതാല്‍പര്യത്തെ ദുര്‍ബലപ്പെടുത്തുക തുടങ്ങിയ ദോഷഫലങ്ങളാണ്.
(2015 ഒക്ടോബര്‍ ലക്കം മാതൃഭൂമി ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്)
Image courtesy: Vladimir Kozma

ആര് ആദ്യം ? എങ്ങനെ തുടങ്ങും?



ആര് ആദ്യം തുടങ്ങണം? എങ്ങനെ തുടങ്ങും? ഇത് എത്ര കൊല കൊമ്പനേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. പണ്ടത്തെപ്പോലെയല്ല ഇന്നത്തെ ലോകം. വിരല്‍ത്തുമ്പില്‍ തന്നെ അറിവും വിവരവും കിട്ടുന്ന ഈ ലോകത്തും കാര്യത്തോടടുക്കുമ്പോള്‍ പലര്‍ക്കും ലൈംഗികതയെകുറിച്ച് സംശയമാണ്.

അറിഞ്ഞതില്‍ പാതിയും പതിരായിരുന്നു എന്ന് പലപ്പോഴും അവുഭവത്തില്‍ നിന്നേ മനസിലാക്കൂ. പങ്കാളിയുടെ അനിഷ്ടമോ വെറുപ്പോ മാത്രം ബാക്കിയാകും. പ്രേമവും കാമവും പകരുകയും പങ്കുവെയ്ക്കുകയും ചെയ്യാനുള്ള ഉത്തമ മാധ്യമമാണു സെക്‌സ്. ആണിനേയും പെണ്ണിനേയും ഇതിലുമേറെ അടുപ്പിക്കുകയും അകറ്റുകയും ചെയ്യുന്ന പ്രതിഭാസം മറ്റൊന്നില്ല.

പരസ്പരമറിയാനും പങ്കുവെയ്ക്കാനും രണ്ടു പേരും പാഠങ്ങളേറെ അറിയണം.

ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളുടെ ആദ്യകാലങ്ങളില്‍ മാസ്‌റ്റേഴ്‌സ് ആന്‍ഡ് ജോണ്‍സണും അതിനും മുമ്പു കിന്‍സിയുമൊക്കെ സര്‍വേകളിലൂടെയും മറ്റും നടത്തിയ പഠനങ്ങളാണു ലൈംഗികതയുടെ സമ്പൂര്‍ണ അറിവുകള്‍ പാശ്ചാത്യ ലോകത്തിന്റെ മുന്നില്‍ വിരിയിച്ചു കൊടുത്തത്. പക്ഷേ, അതിനും എത്രയോ മുമ്പ് വാത്സ്യായന മുനി രതിയിലെ ശരീരത്തിന്റെ ദുര്‍ഗ്രഹതകളെ മനസിലാക്കിയിരുന്നു.

ആദ്യരാത്രിയില്‍ത്തന്നെ സെക്‌സ് ആകാമോ? ദാമ്പത്യത്തിലെ എല്ലാ തലമുറയും മനസില്‍ച്ചോദിച്ച ചോദ്യം ഇതാണ്. കാമസൂത്രയില്‍ ഈ ചോദ്യത്തിനുത്തരമുണ്ടണ്ട്. അഞ്ചു മുതല്‍ പത്തു ദിവസം വരെയെങ്കിലും ദമ്പതികള്‍ പരസ്പരം ശരീരത്തിന്റെ രഹസ്യങ്ങള്‍ മനസിലാക്കി എടുക്കാനായി വിനിയോഗിക്കുക. അതിനുശേഷമേ ലിംഗയോനീ സംയോഗമാകാവൂ.

ഇതിനെ ന്യായീകരിച്ചു കൊണ്ട് വാത്സ്യായനന്‍ പറയുന്നതിങ്ങനെ: പുരുഷന്‍ സ്ത്രീയെ നിര്‍ബന്ധപൂര്‍വം ലൈംഗികതയ്ക്കായി പ്രേരിപ്പിക്കുന്നത് അവളില്‍ സെക്‌സിനോടു വിരക്തിയും വൈരാഗ്യവും ഉണ്ടണ്ടാക്കും. മാനസികമായും ശാരീരികമായും ഉള്‍ക്കൊണ്ടതിനു ശേഷം മാത്രമേ അവളുമായി ലൈംഗികബന്ധം ആകാവൂ.

വാത്സ്യായനന്‍ മറ്റൊന്നു കൂടി പറയുന്നു: നന്നായി സംസാരിക്കുകയും വാക്കുകളിലൂടെ സ്‌നേഹം പങ്കു വെയ്ക്കുകയും കൊച്ചുവര്‍ത്തമാനങ്ങളില്‍ മുഴുകാതെയും ഇന്നോളം ഒരു പുരുഷനും സ്ത്രീയുടെ മനസു നേടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

സ്പര്‍ശം, രുചി, മണം, കാഴ്ച, കേള്‍വി. ഈ അഞ്ചുകാര്യങ്ങള്‍ക്കു പ്രാധാന്യം നല്‍കണം. വധുവിനെ ഉണര്‍ത്താന്‍ സെക്‌സിനായി തിരഞ്ഞെടുക്കുന്ന ചുറ്റുപാടുകള്‍ക്കു പോലും കഴിയും. അവളെ തഴുകിയുണര്‍ത്തുമ്പോള്‍ത്തന്നെ അവളുടെ ലൈംഗികാവയവങ്ങളിലേക്കു രക്തമിരയ്ക്കുന്നതറിയാം. പിന്നീടു മതി കിടക്കയിലേക്കു പോകുന്നത്. വസ്ത്രങ്ങളോരോന്നായി അടര്‍ത്തി മാറ്റുമ്പോള്‍ അവന്റെ വിരലുകള്‍ അവളുടെ ശരീരത്തില്‍ സംഗീതം തീര്‍ത്തുകൊണ്ടിരിക്കണം. ലിംഗപ്രവേശനത്തിനായി അവളൊരുങ്ങിക്കഴിഞ്ഞു എന്നു തിരിച്ചറിയേണ്ടതും അവന്‍ തന്നെ. യോനിയില്‍ ലിംഗപ്രവേശനം സാധ്യമാക്കുന്ന സ്രവങ്ങളുണ്ടണ്ടായിരിക്കുന്നു എന്നും തിരിച്ചറിയണം.

സെക്‌സിനു ശേഷം പങ്കാളിയുടെ തിരിഞ്ഞു കിടന്നുള്ള ഉറക്കമാണു സ്ത്രീക്ക് ഏറ്റവും കൂടുതല്‍ വെറുപ്പുണ്ടാക്കുന്നത്. രതിക്കു ശേഷവും ദമ്പതികള്‍ പരസ്പരം സ്‌നേഹം പങ്കുവെയ്ക്കുക. ചുംബിക്കുക. സംഭോഗത്തില്‍ അവസാനിക്കുന്നതല്ല. സ്ത്രീപുരുഷബന്ധങ്ങളും മനസിന്റെ ആഗ്രഹങ്ങളും. സംസാരം, സ്പര്‍ശം, സമയം, സ്‌നേഹപൂര്‍ണമായ വിശ്വാസം, രതിയില്‍ ഈ നാലുകാര്യങ്ങള്‍ക്കു സുപ്രധാനമായ സ്ഥാനമുണ്ടെണ്ടന്നു കൂടി തിരിച്ചറിയുക.

ലൈംഗിക ഉണര്‍വിന്റെ മാന്ത്രികത സ്ത്രീയും അറിഞ്ഞിരിക്കണം. സ്ത്രീയെ ഉദ്ദീപിപ്പിക്കുന്നതിനിടയിലും പുരുഷനും ചില ആമുഖലീലകള്‍ക്കായി കൊതിക്കുന്നുണ്ടെന്നു സ്ത്രീ മനസിലാക്കണം. അവന്റെ ശരീരത്തിലെ വികാരോത്തേജന കേന്ദ്രങ്ങളും അവള്‍ അറിഞ്ഞിരിക്കണം. വിരലുകള്‍, സ്തനഞെട്ടുകള്‍ മറ്റു വികാരോത്തേജന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഉദ്ദീപിപ്പിക്കാനും അവള്‍ തയാറാകണം.



ചുണ്ടണ്ടുകള്‍, സ്തനങ്ങള്‍ തുടങ്ങിയവയിലൊക്കെയുള്ള സ്പര്‍ശിക്കുന്നതു സ്ത്രീയെ വികാരോത്തേജിതയാക്കുമെങ്കില്‍ പങ്കാളി പുരുഷന്റെ ശരീരത്തിലെവിടെ സ്പര്‍ശിച്ചാലും പുരുഷന്‍ ലൈംഗികമായി ഉണരും. ഇങ്ങനെ പരസ്പരം അറിഞ്ഞും അറിയിച്ചും ബന്ധപ്പെട്ടാല്‍ ആ ബന്ധം മഹത്തരമാകും.

ആദ്യത്തെ ലൈംഗിക ബന്ധം; അറിയേണ്ടതെല്ലാം









ആദ്യമായി ലൈംഗിക ബന്ധത്തിലേര്പ്പെടുമ്പോള്‍ വേദന തോന്നുമോ.?

മിക്ക സ്ത്രീകള്ക്കും കുറച്ച് പുരുഷന്മാര്ക്കും വേദന തോന്നാം.






ആദ്യ ലൈംഗിക വേഴ്ചക്കിടെ രക്തം വരുമോ.?

സ്ത്രീകള്ക്കു മാത്രം. – ചില സ്ത്രീകളില്‍ രക്തം വരാം. കാരണം യോനിയുടെ പുറത്തുള്ള ചര്മ്മം (കന്യാ ചര്മ്മം) പൊട്ടുന്നതിനാലാണിത്. എന്നാല്‍ പല കേസുകളിലും രക്തം വരാതിരിക്കാം. കാരണം ലൈംഗിക ബന്ധത്തിലേര്പ്പെടാതെ തന്നെ അവരുടെ കന്യാചര്മ്മം പൊട്ടിയിരിക്കാം. വ്യായാമം ചെയ്യുമ്പോഴും കഠിനമായ ജോലികള്‍ ചെയ്യുമ്പോഴും സൈക്കിളില്‍ സവാരി നടത്തുമ്പോഴും കന്യാചര്മ്മത്തിനു ക്ഷതം വരാം. ചില പെണ്കുട്ടികളില്‍ കന്യാചര്മ്മം കാണാനേ കഴിയില്ല. അവര്‍ ജനിച്ചതു തന്നെ അതില്ലാതെയാകും. അതു കൊണ്ട് വ്യക്തികള്ക്കനുസൃതമായി വേദന മാറാം. എങ്കിലും മിക്ക സ്ത്രീകളിലും ആദ്യത്തെ ലൈംഗിക ബന്ധമെന്നത് വേദനയുടെ പര്‍വ്വം തന്നെയാണ്.


ആദ്യത്തെ ലൈംഗിക ബന്ധത്തിലുണ്ടാകുന്ന വേദന കുറക്കാനെന്താണ് മാര്ഗ്ഗം.?

ലൂബ്രിക്കന്റുകള്‍ ഉപയോഗിക്കാം.ലൂബ്രിക്കന്റുകള്‍ പോലെ പ്രവര്ത്തിക്കുന്ന ഉറകള്‍ ഉപയോഗിക്കുകയും ആകാം. സ്ത്രീക്ക് വേദന സഹിക്കാന്‍ കഴിയാതെ വന്നാല്‍ പുരുഷന്‍ ഓര്മ്മിക്കേണ്ടതു ഇത് വേദനിക്കാനുള്ളതല്ല. മറിച്ച് ആഹ്ലാദിക്കാനുള്ളതാണ് എന്നതാണ് . ഇണയുടെ പങ്ക് അക്കാര്യത്തില്‍ പുരുഷന്‍ നിര്ബന്ധമായും പരിഗണിക്കണം.


ആദ്യത്തെ ലൈംഗിക ബന്ധം മൂലം ഗര്ഭിണിയാകുമോ?

തീര്ച്ചയായും. ആദ്യത്തെ ലൈംഗിക ബന്ധത്തില്‍ നിന്നു തന്നെ സ്ത്രീ ഗര്ഭിണിയാകാം. യോനിക്കുള്ളില്‍ ശുക്ലം വീണാല്‍ സ്ത്രീയുടെ ആദ്യത്തെ ലൈംഗിക ബന്ധമായാലും നൂറാമത്തെ ലൈംഗിക ബന്ധമായാലും ഗര്ഭിണിയാകാം. അതു കൊണ്ടു തന്നെ ആദ്യത്തെ ലൈംഗിക ബന്ധത്തിനു മുമ്പായി മുന് കരുതലുകളെടുക്കണം. കുട്ടിയെ ഉടനെ ആവശ്യമില്ലെങ്കില്‍ തീര്ച്ചയായും മുന് കരുതലെടുക്കണമെന്ന് ഓര്മ്മിപ്പിക്കട്ടെ.


ആദ്യത്തെ ലൈംഗിക വേഴ്ചയില്‍ രതിമൂര്ച്ഛ ലഭിക്കുമോ?

ഇതിനുള്ള സാദ്ധ്യത തീരെ കുറവാണ്. അത് പല ഘടകങ്ങളെ അനുസരിച്ചാണ് നില നില്ക്കുന്നത്. പങ്കാളികളിലൊരാളുടെ കഴിവു കേടായി കാണാനേ പാടില്ല. സ്ത്രീക്കാകട്ടെ തനിക്ക് പ്രശ്നമുള്ളതായി തോന്നാനും പാടില്ല.


ആദ്യ ലൈംഗിക വേഴ്ചയില്‍ ശീഘ്രസ്ഖലനം അനുഭവപ്പെട്ടു. അതിലെന്തെങ്കിലും അപാകതയുണ്ടോ.?

അപാകതയില്ല. മാത്രമല്ല മിക്കവരിലും ഇത് സംഭവിക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍ സാധാരണ കാര്യമായി കരുതിയാല്‍ മതി.പല കാരണങ്ങളാണ് ഇതിനു പിന്നിലുള്ളത്. ഇണയെ തൃപ്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നില നില്ക്കുന്ന ധാരണകളും ആദ്യമായി തോന്നുന്ന മാനസിക സംഘര്ഷങ്ങളും കാരണമാകും. ഇരുവരും ആദ്യമായിട്ടാണ് ഇടപെടുന്നതെങ്കില്‍ ശീഘ്രസ്ഖലനം ഉറപ്പാണെന്നാണ് പൊതുവേയുള്ള കണ്ടെത്തല്‍ . അല്പ ദിവസങ്ങള്ക്കു ശേഷമോ അല്ലെങ്കില്‍ അല്പ സമയത്തിനു ശേഷമോ ഇതെല്ലാം ശരിയാകും.


ആദ്യത്തെ ലൈംഗിക വേഴ്ചക്കു ശേഷം എന്താകും തോന്നുക?


ചിലരില്‍ ആഹ്ലാദവും മറ്റു ചിലരില്‍ വേദനയും കാണും.


ആകാംക്ഷ, ആശങ്ക, അഭിനിവേശം… ഇങ്ങനെ വിവിധ വികാരങ്ങളുമായാണ് മിക്ക ദമ്പതികളും ആദ്യ ലൈംഗിക ബന്ധത്തിലേക്ക് പ്രവേശിക്കുന്നത്. ഇതിനുപുറമേ യാഥാര്‍ഥ്യവുമായി പുലബന്ധം പോലുമില്ലാത്ത കേട്ടറിവുകളും വിശ്വാസങ്ങളും ഇവര്‍ക്കുണ്ടാവും. ഇങ്ങനെയുള്ളവര്‍ ശ്രദ്ധിക്കുക… നിങ്ങള്‍ക്കുവേണ്ടിയാണ് താഴെ പറയുന്ന കാര്യങ്ങള്‍.


തെറ്റുകള്‍ മനുഷ്യസഹജം

ആദ്യ ലൈംഗിക ബന്ധത്തിന് ഒരുങ്ങുന്നവര്‍ ഓര്‍ക്കുക, ആദ്യ അനുഭവം എല്ലാം തികഞ്ഞതാവണമെന്നു വാശി പിടിക്കരുത്. തെറ്റുകളും കുറ്റങ്ങളും വന്നു ചേരാം.

തന്റെ ആദ്യ സംഭോഗം ഏറെ നേരം നീണ്ടുനില്‍ക്കണമെന്ന് പല പുരുഷന്മാരും ആഗ്രഹിക്കാറുണ്ട്. എന്നാല്‍ ആദ്യാനുഭൂതിയുടെ വികാര വിസ്ഫോടനം മിക്കപ്പോഴും വളരെ പെട്ടന്ന് ഉണ്ടായേക്കാം.

ചിലപ്പോള്‍ ഉദ്ധാരണം തന്നെ നടന്നില്ലെന്നും വരാം. ഇത് പെട്ടെന്നുള്ള വികാരത്തിന്റെ തള്ളിക്കയറ്റം കാരണമാണെന്നും സ്വയംഭോഗം ചെയ്യാന്‍ സാധിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ലൈംഗികമായി സംപൂര്‍ണ ആരോഗ്യവാനാനെന്നും തിരിച്ചറിയുക.

ഇങ്ങനെയുള്ള അവരസരങ്ങളില്‍ തന്റെ പങ്കാളിക്ക് മറ്റുവഴികളിലൂടെ രതിമൂര്‍ച്ഛ നല്‍കുകയാണ് വേണ്ടത്. ഇനിയും ബന്ധപ്പെടാന്‍ അവസരമുണ്ടെന്ന് തിരിച്ചറിയുക. എന്നിട്ട് അടുത്ത സംഭോഗത്തില്‍ കൂടുതല്‍ ഉന്മേഷത്തോടെ പങ്കെടുക്കുക.


സുഖമുള്ള വേദനആദ്യ സംഭോഗം അതീവ വേദനാജനകമാണെന്നു മിക്ക സ്ത്രീകളും കരുതുന്നു. എന്നാല്‍ ഇത് മിഥ്യാധാരണയാണ്. മിക്കപ്പോഴും ചെറിയൊരു നുള്ളലിന്റെ വേദന മാത്രമേ ഉണ്ടാകാറുള്ളൂ എന്നതാണ് സത്യം.

അതിതീവ്രമായ വേദന സഹിക്കേണ്ടിവരുമെന്ന പേടി പല സ്ത്രീകളെയും ലൈംഗിക ബന്ധത്തില്‍ നിന്ന് പിന്‍വലിയാന്‍ പ്രേരിപ്പിക്കുന്നു. ഈ പേടി അവരുടെ യോനി കൂടുതല്‍ സങ്കോചിക്കാന്‍ കാരമാവും. ഇത് സംഭോഗം ദുഷ്കരമാക്കും.

ഇണയുടെ പേടി ഒഴിവാക്കാന്‍ പുരുഷന്മാര്‍ മുന്‍കൈ എടുക്കണം.തന്റെകൂടെ സുരക്ഷിതയാണെന്നുളള ബോധം അവളില്‍ ഉളവാക്കാന്‍ പുരുഷന് കഴിയണം. കൂടാതെ സംഭോഗത്തിന് മുന്‍പ്‌ യോനിയില്‍ ആവശ്യത്തിനു ലൂബ്രിക്കേഷന്‍ ഉണ്ടാവാന്‍ ബാഹ്യകേളികളില്‍ ഏര്‍പ്പെടുക.


കന്യാചര്‍മ്മം

തന്റെ പങ്കാളി കന്യകയാണെന്ന് മിക്ക പുരുഷന്മാരും വിലയിരുത്തുന്നത് ആദ്യ ബന്ധപ്പെടലില്‍ കന്യാചര്‍മ്മം പൊട്ടി രക്തം വരുന്നത് വഴിയാണ്.

എന്നാല്‍ ഇത് തികച്ചും തെറ്റായ സമീപനമാണ്. കായികമായ പരിശീലനവും മറ്റു കളികളും എന്തിനു സ്വയംഭോഗം പോലും കന്യാചര്‍മ്മം നേരത്തെ പൊട്ടാന്‍ കാരണമാകാറുണ്ട്. ചിലര്‍ക്ക് ജന്മനാതന്നെ കന്യാചര്‍മ്മം കാണണമെന്നില്ല.


ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ചെറിയൊരു പിഴവ് ചിലപ്പോള്‍ വേണ്ടാത്തൊരു ഗര്‍ഭത്തിലേക്കു വഴി വച്ചേക്കാം. വിവാഹത്തിന് മുന്‍പുള്ള ലൈംഗിക ബന്ധങ്ങള്‍ക്ക് ഗര്‍ഭനിരോധന ഉറകളുടെ ഉപയോഗം ശീലമാക്കുക.

വിവാഹമടുത്ത യുവതികള്‍ക്ക് ഗൈനക്കോളജിസ്റ്റിന്റെ സഹായത്തോടെ കോപ്പര്‍ ടി പോലുള്ള അധികകാലത്തേക്ക് പ്രയോജനപ്പെടുന്ന ഗര്‍ഭ നിരോധന രീതികള്‍ സ്വീകരിക്കാവുന്നതാണ്.

ലൈംഗിക ബന്ധത്തില്‍ ശാരീരികമായ പല ദ്രാവകങ്ങളുടെയും പരസ്പര കൈമാറ്റം സംഭവിക്കും. അതുകൊണ്ട് തന്നെ ലൈംഗിക അവയവങ്ങള്‍ വൃത്തിയായി സൂക്ഷിക്കണം

ലൈംഗികതയുടെ നീലാകാശം

ദമ്പതിമാരില്‍ രണ്ടുപേര്‍ക്കും നല്ല വൈകാരിക പക്വത വേണം. എങ്കിലേ കണ്ടറിഞ്ഞ് ഉചിതമായി പ്രവര്‍ത്തിക്കുവാനാകൂ. ലൈംഗികതയിലേക്ക് കടക്കുന്നതിന് മുമ്പ് സ്‌നേഹമെന്ന വികാരത്തെ ഉണര്‍ത്താനും ലാളനകൊണ്ടും പരിഗണനകൊണ്ടും പങ്കാളിയില്‍ സുരക്ഷിതത്വബോധം സൃഷ്ടിച്ച് സന്തോഷരമായ ലൈംഗികതയിലേക്ക് കടക്കാനും നല്ല വൈകാരിക പക്വതയുള്ളവര്‍ക്കേസാധിക്കൂ.

വിജയകരമായ ലൈംഗിക ജീവിതത്തില്‍ വൈകാരിക പക്വതയ്ക്ക് വളരെയേറെ പ്രാധാന്യമാണുള്ളത്. ആക്ടീവ് സെക്‌സിനു വേണ്ട രണ്ടാമത്തെ പ്രധാന ഘടകം വൈകാരിക പക്വതയാണ് എന്നുപറയാം.
വൈകാരിക പക്വത എന്നാല്‍ വികാരങ്ങളെ വേണ്ടരീതിയില്‍ അനുഭവിക്കാനും പ്രകടിപ്പിക്കുവാനുമുള്ള കഴിവ്, മറ്റുള്ളവരുടെ വികാരങ്ങളെ തിരിച്ചറിയുവാനും അതനുസരിച്ച് പെരുമാറാനുമുള്ള കഴിവ് എന്നിവയാണ്.

ഒരു വ്യക്തിയുടെ വികാര ബുദ്ധി (ഇമോഷണല്‍ ഇന്റലിജന്റ്‌സ്) യാണ് ആ വ്യക്തിക്ക് തന്റെ വികാരങ്ങളെ വേണ്ട രീതിയില്‍ വേണ്ട സമയത്ത് പ്രകടിപ്പിക്കുവാനുള്ള കഴിവ് നല്‍കുന്നത്. ലൈംഗികത ഒരു വികാരമായതിനാല്‍ ഒരു വ്യക്തിയുടെ വൈകാരിക ബുദ്ധി അഥവാ പക്വത അനുസരിച്ചായിരിക്കും ആ വ്യക്തി തന്റെ ലൈംഗികത പ്രകടിപ്പിക്കുന്നതും ആസ്വദിക്കുന്നതും.

ദമ്പതിമാരില്‍ രണ്ടുപേര്‍ക്കും നല്ല വൈകാരിക പക്വത വേണം. എങ്കിലേ കണ്ടറിഞ്ഞ് ഉചിതമായി പ്രവര്‍ത്തിക്കുവാനാകൂ. ലൈംഗികതയിലേക്ക് കടക്കുന്നതിന് മുമ്പ് സ്‌നേഹമെന്ന വികാരത്തെ ഉണര്‍ത്താനും ലാളനകൊണ്ടും പരിഗണനകൊണ്ടും പങ്കാളിയില്‍ സുരക്ഷിതത്വബോധം സൃഷ്ടിച്ച് സന്തോഷരമായ ലൈംഗികതയിലേക്ക് കടക്കാനും നല്ല വൈകാരിക പക്വതയുള്ളവര്‍ക്കേ സാധിക്കൂ.

ലൈംഗികത സ്‌നേഹമെന്ന വികാരത്തിന്റെ ഭാഗമാകുന്നതുകൊണ്ടാണ് ദമ്പതികള്‍ക്കിടയിലെ ചെറിയ അപസ്വരങ്ങള്‍ പോലും രതിസുഖത്തിന് തടസം നില്‍ക്കുന്നത്. നല്ല വൈകാരിക പക്വതയുള്ള ദമ്പതികള്‍ക്ക് പങ്കാളിയെ എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കും.

എന്നു മാത്രമല്ല, ജീവിതത്തിലെ വ്യത്യസ്ത സാഹചര്യങ്ങളോട് വേഗത്തില്‍ പൊരുത്തപ്പെടാനും ദാമ്പത്യത്തില്‍ ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങളെ എളുപ്പം പരിഹരിക്കുവാനുമാകും.

ദാമ്പത്യ പൊരുത്തം

സന്തോഷകരമായ ലൈംഗികതയ്ക്കു വേണ്ട അടുത്ത ഘടകം ദാമ്പത്യ പൊരുത്തമാണ്. ബാഹ്യവും സാമ്പത്തികവുമായ പൊരുത്തത്തിലുപരി ആന്തരികവും മാനസികവുമായ പൊരുത്തമാണ് നല്ല ലൈംഗികതയ്ക്ക് വേണ്ടത്.

പങ്കാളിയുടെ മനസ് മനസിലാക്കാന്‍ കഴിവുള്ള വ്യക്തിക്ക് നല്ല ലൈംഗികത കാഴ്ചയ്ക്കാനാവും. എന്നാല്‍ പെട്ടെന്നുള്ള പ്രതികരണങ്ങള്‍, ആലോചിക്കാതെയുള്ള എടുത്തു ചാട്ടങ്ങള്‍ എന്നിവ ബന്ധപ്പെ സാരമായി ബാധിക്കും.

പങ്കാളിയുടെ വൈകാരിക നിലയും സാചര്യങ്ങളും നോക്കാതെയുള്ള പ്രതികരണങ്ങളാണ് പലപ്പോഴും വഴക്കിലേക്ക് നയിക്കുന്നത്.
പങ്കാളിയുടെ സ്വരത്തില്‍ നിന്നും മുഖത്തു നിന്നും അവരുടെ ഭാവം തിരിച്ചറിയുവാനുള്ള കഴിവ് പങ്കാളി എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസിലാക്കാനുള്ള കഴിവ് എന്നിവയെല്ലാം ആഴമേറിയ സ്‌നേഹ ബന്ധങ്ങളില്‍ കാണാവുന്ന പ്രത്യേകതകളാണ്.

നല്ല ദാമ്പത്യ പൊരുത്തമുള്ള വ്യക്തികളിലാണ് ആഴമേറിയ സ്‌നേഹ ബന്ധം പ്രകടമാകുന്നത്. ആഴമുള്ള സ്‌നേഹത്തിനുടമകളായ ദമ്പതികള്‍ക്കാണ് നല്ല ലൈംഗിതകയും രതിമൂര്‍ച്ഛയും അനുഭവിക്കാനാവുന്നത്.

സ്‌നേഹിക്കാന്‍ സ്‌നേഹിക്കപ്പെടാന്‍

ഭാര്യഭര്‍തൃ ബന്ധത്തിന്റെ അടിസ്ഥാനം പരസ്പരമുള്ള സ്‌നേഹമാണ്. ഈ സ്‌നേഹം പ്രകടിപ്പിക്കുവാനുള്ള ഉപാധിയാകട്ടെ ലൈംഗികതയും. ലൈംഗികതയിലൂടെയാണ് ഭാര്യാ ഭര്‍ത്താക്കന്മാര്‍ ഒന്നാകുന്നത്.
ഒരേ ശരീരവും ഒരേ മനസുമായി നാം ഒന്ന് എന്ന ബോധത്തിലേക്ക് വളരാന്‍ ലൈംഗികത നമ്മെ സഹായിക്കുന്നു. അങ്ങനെ ശരീരവും മനസും ഒന്നാകുമ്പോള്‍ ലഭിക്കുന്ന അനുഭവമാണ് രതിമൂര്‍ച്ഛ. സ്‌നേഹത്തിന്റെ അങ്ങേ അറ്റമാണത്.

രതിമൂര്‍ച്ഛയ്ക്ക് ശരീരത്തിന്റെയും മനസിന്റെയും ഐക്യം അനിവാര്യമാണ്. ഈ ഐക്യത്തിന്റെ അടിസ്ഥാനം പരസ്പരമുള്ള സ്‌നേഹമാണ്. അതുകൊണ്ടാണ് ആഴമേറിയ സ്‌നേഹബന്ധമുണ്ടെങ്കിലേ ദമ്പതികള്‍ക്കിടയില്‍ ലൈംഗികത നടക്കുകയുള്ളൂ എന്ന് പറയുന്നത്.
അല്ലാത്ത പക്ഷം എല്ലാം ഒരതരം കാണിച്ചുകൂട്ടലാകും. പങ്കാളിയെ തൃപ്തിപ്പെടുത്താന്‍ ഒരുതരം വഴങ്ങിക്കൊടുക്കല്‍. അതില്‍ പങ്കാളികള്‍ ഇരുവരും സംതൃപ്തരായി എന്നുവരില്ല.

ഒരേ തൂവല്‍ പക്ഷികള്‍

ദാമ്പത്യത്തില്‍ ലൈംഗിക നിലനിര്‍ത്തുവാന്‍ ദമ്പതികള്‍ തന്നെ മുന്‍കൈ എടുക്കണം. സ്ഥിരമായി ലൈംഗികതയില്‍ ഏര്‍പ്പെടുന്നതാണ് ഇതിന് ഒരുവഴി.

ഇങ്ങനെ സ്ഥിരമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ദമ്പതികളില്‍ ആഴമേറിയ സ്‌നേഹബന്ധങ്ങള്‍ ഉടലെടുക്കുന്നതായി പഠനങ്ങള്‍ പറയുന്നു. ശരാശരി കണക്കനുസരിച്ച് ഭാര്യാ ഭര്‍ത്താക്കന്മാര്‍ ആഴ്ചയില്‍ മൂന്നോ നാലോ തവണ ബന്ധപ്പെടുന്നതായാണ് കണ്ടുവരുന്നത്.

എന്നാല്‍ ആഴ്ചയില്‍ അഞ്ചു തവണ വരെ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് പങ്കാളികള്‍ തമ്മിലുള്ള സ്‌നേഹബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് പഠനങ്ങള്‍ പറയുന്നു.
ഇണകള്‍ക്കിടയിലെ സ്‌നേഹബന്ധം ശക്തിപ്പെടാന്‍ ഇത്രയേറെ ശേഷിയുള്ള പ്രവൃത്തി വേറെയില്ല. അതിനാല്‍ മടിയും ക്ഷീണവുമെല്ലാം മാറ്റിവച്ച് ലൈംഗിതയില്‍ കൂടുതല്‍ താല്‍പര്യമെടുക്കാന്‍ ശ്രദ്ധിക്കണം.

പുതുമകള്‍ വേണം

ലൈംഗികതയെ ക്രിയാത്മകമായി പുതുക്കാനുള്ള ശ്രമങ്ങള്‍ ദമ്പതികളുടെ ഭാഗത്തു നിന്നും ഉണ്ടാകണം. ലൈംഗികതയെ ഹൃദ്യമാക്കുന്നതും ആഹ്‌ളാദഭരിമാക്കുന്നതും അതിലെ പുതുമകളാണ്.
ഇല്ലെങ്കില്‍ വിരസതയേറും. വിരസതമൂലം ലൈംഗികത ആസ്വദിക്കാത്തവരും ലൈംഗികതയില്‍ ഏര്‍പ്പെടാത്തവരും രതിസുഖം ആസ്വദിക്കാത്തവരും ഏറെയുണ്ട്. ലൈംഗികതയില്‍ ഭാവനയും പുതുമകളും കടന്നുവരുമ്പോഴാണ് അത് കൂടുതല്‍ ആസ്വാദ്യകരമായി തീരുന്നത്.

വൈവിധ്യത്തിന്റെ അനന്ത സാധ്യതകളുള്ളതാണ് രതി എന്ന് തിരിച്ചറിയണം. ദമ്പതികള്‍ക്ക് ഇരുവര്‍ക്കും സമ്മതവും താല്‍പര്യവും ഉണ്ടെങ്കില്‍ പുതിയ രീതികള്‍ ലൈംഗികതയില്‍ പരീക്ഷിക്കാവുന്നതാണ്. ലൈംഗികതയില്‍ പുതുമകള്‍ പരീക്ഷിക്കാനും തയാറെടുപ്പുകള്‍ നടത്താനും ദമ്പതികള്‍ തയാറാകുമ്പോള്‍ അത് സ്‌നേഹത്തിന്റെ നീലാകാശം ദമ്പതിമാര്‍ക്ക് മുന്നില്‍ വിടരും.

തുല്യ പങ്കാളിത്തം

ലൈംഗികതയുടെ കാര്യത്തില്‍ ദമ്പതികള്‍ ഇരുവര്‍ക്കും ഒരേ ഉത്തരവാദിത്വമാണുള്ളത്. തന്റെ പങ്കാളി ആദ്യം താല്‍പര്യം എടുക്കട്ടെ എന്ന പഴഞ്ചന്‍ രീതി മാറ്റണം. ലൈംഗികതയ്ക്കായി ദമ്പതികള്‍ ബോധപൂര്‍വം സമയം കണ്ടെത്തണം.

കുടുംബ ജീവിതത്തിലെയും ഓഫീസിലെയും പ്രശ്‌നങ്ങള്‍ കിടപ്പറയിലേക്ക് കൊണ്ടുവരാതിരിക്കാന്‍ ശ്രദ്ധിക്കണം. അനാവശ്യമായ ആധികള്‍ ഒഴിവാക്കി അമിത പ്രതീക്ഷകള്‍ ഇല്ലാതെ ശാന്തമായി, ആഹ്‌ളാദത്തോടെ ലൈംഗികതയിലേര്‍പ്പെടണം. അപ്പോള്‍ ലൈംഗികത ആസ്വദിക്കുവാനാകും.

ഡോ. ജെയിന്‍ ജോസഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, (സെക്‌സ് ആന്‍ഡ് മാരിറ്റല്‍ തെറാപ്പി സ്‌പെഷലിസ്റ്റ് ) ഗവ. മെന്റല്‍ ഹെല്‍ത്ത് സെന്റര്‍, തൃശൂര്‍

ശീഘ്രസ്ഖലനത്തിനും പരിഹാരമുണ്ട്

സുപ്രിയ വിവാഹിതയും ഒരു കുഞ്ഞിെൻറ അമ്മയുമാണ്. 39 വയസുണ്ട്. ഭർത്താവ് രാജീവിന് ബാംഗ്ലൂരിലായിരുന്നു ജോലി. പത്താം ക്ലാസു വരെ പഠിച്ച സുപ്രിയ രണ്ടു വർ‌ഷത്തോളം ഒരു സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തിരുന്നു. അവിടെ വച്ച് പരിചയപ്പെട്ട തന്നേക്കാൾ പ്രായം കുറ‍ഞ്ഞ ഒരു ചെറുപ്പക്കാരനുമായി സുപ്രിയ അടുപ്പത്തിലായി..

ഒരിക്കൽ അരുതാത്ത സഹാചര്യത്തിൽ ഇരുവരെയും നാട്ടുകാർ പിടികൂടി. രണ്ടു പേരെയും വീട്ടിൽ അടച്ചിട്ട ശേഷം ഭർത്താവിനെ വിവരം അറിയിച്ചു. രാജീവ് നാട്ടിലെത്തി സുപ്രിയയുമായി വഴക്കുണ്ടാക്കുകയും മാതാപിതാക്കളെ വിളിച്ചു വരുത്തി സുപ്രിയെയും കുട്ടിയെയും അവരോടൊപ്പം പറഞ്ഞു വിടുകയും ചെയ്തു.

പിന്നീട് ബന്ധുക്കൾ ഇടപെട്ട് പ്രശ്നം പരിഹരിക്കാനുള്ള ശ്രമമായി. കാരണം ആകെയുള്ളത് ഒരു പെൺകുട്ടിയാണ്. അവൾക്ക് പ്രായം 17 തികഞ്ഞു. യുവാവുമായുള്ള ബന്ധം പൂർണമായും ഉപേക്ഷിക്കാമെന്ന ഉറപ്പിൽ സുപ്രിയയോട് ക്ഷമിക്കാൻ രാജീവ് തയാറായി.
തന്നേക്കാൾ പ്രായം കുറഞ്ഞ യുവാവുമായി ഇതുപോലൊരു ബന്ധത്തിലെത്താനുള്ള കാരണം വീട്ടുകാർ തിരക്കിയപ്പോൾ സുപ്രിയ പൊട്ടിത്തെറിച്ചു.

ഇരുപത്തിയൊന്നാം വയസ്സിലായിരുന്നു സുപ്രിയയുടെ കല്യാണം. കഴിഞ്ഞ 18 വർഷത്തെ ദാമ്പത്യബന്ധം പരിശോധിച്ചാൽ ഭർത്താവുമായുള്ള ലൈംഗികബന്ധം നടന്നത് വെറും നാേലാ അഞ്ചോ തവണ മാത്രം. ആദ്യ ബന്ധത്തിൽ തന്നെ സുപ്രിയ ഗർഭിണിയാവുകയും ചെയ്തു.
പിന്നെ ഗർഭകാല പരിചരണം, പ്രസവം കുഞ്ഞിനെ വളർത്തൽ അങ്ങനെ നാലഞ്ചു വർഷം കടന്നു പോയി. ഈ കാലയളവിൽ അവർ തമ്മിൽ യാതൊരു ശാരീരിക ബന്ധവും ഉണ്ടായിരുന്നില്ല.

രാജീവിെൻറ മുഖ്യപ്രശ്നം ശീഘ്രസ്ഖലനമായിരുന്നു. മിക്കപ്പോഴും ബന്ധത്തിന് ശ്രമം ആരംഭിക്കുമ്പോൾ തന്നെ എല്ലാം അവസാനിക്കും.. ഒട്ടേറെ തവണ ശ്രമിച്ചപ്പോഴാണ് മൂന്നോ നാലോ പ്രാവശ്യം എെന്തങ്കിലുമൊന്ന് നടന്നത്. അതു തന്നെ ഏതാനും സെക്കൻറുകൾക്കുള്ളിൽ അവസാനിക്കുകയും ചെയ്തു. സുപ്രിയയെ സംബന്ധിച്ച്, ഉറക്കത്തിൽ നിന്നു വിളിച്ചുണർത്തി അത്താഴമില്ലെന്നു പറയുന്ന അവസ്ഥ.

എപ്പോഴെങ്കിലും രാജീവ് അങ്ങനെയൊരു താല്‍പര്യം പ്രകടിപ്പിച്ചാൽ തന്നെ അവൾ പറയും ‘‘ എന്തിനാ നമ്മൾ വെറുതെ മെനക്കെടുന്നത്?’’
രാജീവിന് മറ്റൊരു പ്രശ്നം കൂടി ഉണ്ടായിരുന്നു. ബന്ധപ്പെടാൻ സാധിച്ചാൽ തന്നെ കുറേ നേരത്തേക്ക് ഉള്ളിൽ കഠിനമായ പുകച്ചിലും വേദനയും. കുറച്ചു നേരത്തേക്ക് മൂത്രമൊഴിക്കാൻ പോലും നല്ല ബുദ്ധിമുട്ടായിരിക്കും..
ഇത്തരം ഒരു സാഹചര്യത്തിലാണ് യുവാവുമായി സുപ്രിയയുടെ പ്രണയം തളിരിട്ടതും ശാരീരിക ബന്ധത്തിലെത്തിയതും അത് നാട്ടുകാർ പിടികൂടിയതും. സുപ്രിയയുടെ സഹോദരനും ഭാര്യയും കൂടിയാണ് ഇരുവരെയും ചികിത്സയ്ക്കു കൊണ്ടു വന്നത്.

രാജീവിന് പ്രോസ്ട്രേറ്റ് ഗ്രന്ഥിക്കു വീക്കവും നീർക്കെട്ടും അണുബാധയുമുണ്ടായിരുന്നു. ഈ അസുഖം പഴകിയപ്പോഴാണ് പ്രശ്നം രൂക്ഷമാവാൻ തുടങ്ങിയത്.

ഏകദേശം രണ്ടു മാസത്തെ ചികിത്സകൊണ്ട് അണുബാധയും നീർക്കെട്ടും പൂർണമായും മാറി. സ്ഖലനം നിയന്ത്രിക്കാനുള്ള മരുന്നുകൾ‌ കുറച്ചു കാലം കൂടി തുടരേണ്ടി വന്നു. ഇപ്പോൾ ഇരുവരും സന്തോഷത്തോടെ ജീവിക്കുന്നു.

(ഡോ. കെ. പ്രമോദ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആൻഡ് സെക്സോളജിസ്റ്റ് ഡോ. പ്രമോദ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സെക്ഷ്വൽ ആൻറ് മാരിറ്റൽ ഹെൽത്ത്, കൊച്ചി)

സ്ത്രീയുടെ രതിമൂർച്ഛ എങ്ങനെ തിരിച്ചറിയാം



ലൈംഗികത. ജീവിതത്തിലേക്ക് കുട്ടികള്‍ കടന്നുവന്നുവെങ്കിലും രതിമൂർച്ഛയെന്ന അനുഭൂതി അനുഭവിക്കാത്ത സ്‌ത്രികളാണ് ഭൂരിഭാഗവുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കിടപ്പറയില്‍ സ്വന്തംകാര്യം മാത്രം നോക്കുന്ന പങ്കാളി ഒരിക്കലും സ്‌ത്രീയുടെ വികാരങ്ങളുടെ വേലിയേറ്റങ്ങള്‍ അറിയാറില്ല.

പകൽ മുഴുവൻ ദേഷ്യപ്പെടുകയും അപമാനിക്കുകയും ചെയ്തിട്ട് രാത്രി കിടക്കയിൽ ആനന്ദം കണ്ടെത്താന്‍ പങ്കാളിയെ സമീപിക്കുന്നവര്‍ക്ക് ഒരിക്കലും സ്‌ത്രീയുടെരതിമൂർച്ഛ മനസിലാക്കാന്‍ കഴിയില്ല. സ്‌നേഹവും ലാളനവും കിടക്കയില്‍ മാത്രമായാല്‍ സ്‌ത്രീയുടെ വികാരത്തില്‍ വേലിയേറ്റമുണ്ടാകില്ല. പുരുഷനേക്കാൾ സാവധാനത്തിൽ ഉത്തേജിതയാകുന്ന സ്ത്രീ പക്ഷേ ക്രമാനുഗതമായ പുരോഗതിയിലൂടെ രതിമൂർച്ഛയിലെത്തും. തുടർന്ന് പുരുഷനേക്കാൾ സാവധാനമേ ഉത്തേജിതാവസ്ഥയിൽ നിന്നും പുറത്തുകടക്കൂ. ഈ അവസ്ഥ എങ്ങനെ തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് മിക്ക പുരുഷന്‍‌മാരും ചോദിക്കുന്നത്.




താന്‍ രതിമൂർച്ഛയിലേക്ക് എത്താന്‍ പോകുന്നു അല്ലെങ്കില്‍ ആ നിമിഷത്തിലാണ് എന്ന് പറയേണ്ടത് സ്‌ത്രീകളാണ്. ആ കാര്യം പറയാന്‍ മടിക്കുന്ന സ്‌ത്രീകളുടെ ശരീരത്തിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ സാഹചര്യം മനസിലാക്കാന്‍ പുരുഷനെ സഹായിക്കും.
അനിയന്ത്രിതമായ ശ്വാസഗതി, വർധിച്ച നെഞ്ചിടിപ്പ്, പങ്കാളിയെ മുറുകെ പുണരൽ, യോനിയിലെ നനവ്, സീൽക്കാരശബ്ദങ്ങൾ, അമിതമായ വിയര്‍പ്പ്, യോനിയിലെ മുറുക്കം കുറയല്‍, കൂടുതല്‍ ശക്തി കാണിക്കുക എന്നിങ്ങനെയുള്ള പല ലക്ഷണങ്ങളും രതിമൂർച്ഛയുടെ മുന്നറിയിപ്പാണ്. ഇത് പുരുഷന്‍‌മാര്‍ മനസിലാക്കുകയോ ചോദിച്ച് അറിയുകയോ വേണം.

രതിമൂർച്ഛ സമ്മാനിക്കുന്നത് യോനിയെ പരിചരിക്കുന്നതുവഴിയാണ്. ജി- സ്‌പോര്‍ട്ട് എന്ന മാന്ത്രികച്ചെപ്പ് സ്‌ത്രീകളെ അനുഭൂതിയുടെ ഉന്നതിയിലെത്തിക്കും. മാറിടങ്ങളിലെ തലോടലും പുറം ഭാഗങ്ങളില്‍ ചുംമ്പിക്കുന്നതും സ്‌ത്രീയെ ആനന്ദത്തിന്റെ പറുദീസയിലെത്തിക്കും. ശരീരത്തിന്റെ ഏതേതു ഭാഗങ്ങളിലൂടെയാണ് കൂടുതൽ ഉത്തേജനം കിട്ടുന്നതെന്നു സ്‌ത്രീയോട് ചോദിച്ചറിയുകയും ഈ പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കൂകയും ചെയ്യുന്നത് രതിമൂർച്ഛ സമ്മാനിക്കുന്നതിന് സഹായിക്കും. ഭാര്യയുടെ സന്തോഷത്തിനും സുഖത്തിനും കൂടുതല്‍ പരിഗണന നല്‍കിയാല്‍ അവരുടെ രതിമൂർച്ഛ മനസിലാക്കാനും തികഞ്ഞ ലൈംഗികതയ്‌ക്കും വഴിവെക്കും.