ഓറൽ സെക്സ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഓറൽ സെക്സ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഓറൽ സെക്സ് ; സ്ത്രീകൾക്കുണ്ടാകുന്ന ചില മാറ്റങ്ങൾ

ഓറല്‍ സെക്സ് പുരുഷനും സ്ത്രീയ്ക്കും പൊതുവായി നല്‍കുന്ന ചില ആരോഗ്യ ഗുണങ്ങളുണ്ട്. ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും ഓറല്‍ സെക്സില്‍ ഏര്‍പ്പെടുന്ന സ്ത്രീയ്ക്ക് ക്യാന്‍സര്‍ സാധ്യത കുറവാണെന്ന് പഠനങ്ങള്‍ പറയുന്നു.



സാധാരണ സെക്സിനെപ്പോലെ തന്നെ സ്ത്രീ പുരുഷന്മാര്‍ക്ക് ലൈംഗിക സംതൃപ്തി നല്‍കുന്ന ഒന്നാണ് ഓറല്‍ സെക്സും. നല്ല രീതിയില്‍, അതായത് കൃത്യമായ വൃത്തിയും ആരോഗ്യവും പാലിച്ചാല്‍ ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്ന ഒന്നാണ് ഒാറൽ സെക്സ്. ഓറല്‍ സെക്സ് പുരുഷനും സ്ത്രീയ്ക്കും പൊതുവായി നല്‍കുന്ന ചില ആരോഗ്യ ഗുണങ്ങളുണ്ട്. എക്സിമ, അലർജി, പൊണ്ണത്തടി ഇവയെ എല്ലാം സുഖപ്പെടുത്താൻ ഒാറൽ സെക്സ് ​സഹായിക്കും.

ഗര്‍ഭകാലത്ത് സാധാരണ സെക്സില്‍ ഏര്‍പ്പെടാന്‍ ബുദ്ധിമുട്ടെങ്കില്‍ ഇതിനുളള വഴിയാണ് ഓറല്‍ സെക്സ്. ഇത് ഗര്‍ഭകാലത്ത് ശരീര വേദനയും സ്ട്രെസുമെല്ലാം കുറയ്ക്കാന്‍ നല്ലതാണ്. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളാണ് ഇതിനു സഹായിക്കുന്നത്. ഗര്‍ഭകാലത്തു സ്ത്രീകളിലുണ്ടാകുന്ന മനംപിരട്ടല്‍, ഛര്‍ദി എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഓറല്‍ സെക്സെന്നാണ് പറയുന്നത്. സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഓറല്‍ സെക്സ്. സാധാരണ സെക്സ് പോലെത്തന്നെ ഓര്‍ഗാസസമയത്ത് ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍, കെമിക്കല്‍ വ്യത്യാസങ്ങളാണ് ഇതിനു സഹായിക്കുന്നത്.

ശരീര വേദനകളില്‍ നിന്നും മോചനം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് ഓറല്‍ സെക്സ്. സാധാരണ സെക്സിനെപ്പോലെ നല്ലൊരു പെയിന്‍ കില്ലര്‍ ഗുണമാണ് ഇതു നല്‍കുന്നത്. തലച്ചോറില്‍ നടക്കുന്ന രാസപ്രവര്‍ത്തനങ്ങളാണ് ഇതിനു കാരണമായി പറയുന്നതും.ഇതു കാരണം പുറപ്പെടുന്ന ഹോര്‍മോണുകള്‍ ഇത്തരം അസ്വസ്ഥതകള്‍ മാറ്റുന്നു. ബിപി കുറയ്ക്കാനും ഇതുവഴി ഹൃദയാരോഗ്യത്തിനും ഓറല്‍ സെക്സ് സഹായിക്കുന്നുണ്ട്.

ഓറൽ സെക്സിനിടയിൽ ശുക്ലം(Semen) വയറ്റിൽ പോയാൽ ഗര്‍ഭിണിയാകുമോ ?



ഒരിക്കലുമില്ല. ശുക്ലം ഗര്‍ഭാശയത്തിൽ പോയാൽ മാത്രമാണ് ഗര്‍ഭിണിയാകാന്‍ സാധ്യതയുള്ളത്.

വദന രതിയിൽ (Oral Sex) ഏര്‍പ്പെടുന്നതുകൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ?
സാധാരണ രീതിയിൽ കുഴപ്പമൊന്നുമില്ല. അനവധി ആളുകള്‍ക്ക് ഏറ്റവും കൂടുതൽലൈംഗിക സുഖം അനുഭവപ്പെടുന്ന ഒന്നാണിത്. ധാരാളം വ്യക്തികള്‍ ഇത്തരം കാര്യങ്ങളിൽ ഏര്‍പ്പെടാറുമുണ്ട്. എന്നാൽ പങ്കാളിക്ക് എന്തെങ്കിലും അണുബാധ ഉണ്ടെങ്കിൽ അത് പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് അണുബാധയുള്ളപ്പോള്‍ ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കേണ്ടതാണ്.

ഓറൽ സെക്സ് ആരോഗ്യദായകമോ?

ഫോർ പ്ലേയുടെ ഭാഗമായി കരുതി പാർശ്വവൽക്കരിക്കപ്പെട്ടിട്ടുണ്ടെങ്കിലും  കുറച്ചൊക്കെ വദനസുരതം (Oral sex) പങ്കാളികളുടെ ആരോഗ്യത്തിന് നല്ലതാണത്രേ..
എക്സിമ, അലർജി, പൊണ്ണത്തടി ഇവയെ എല്ലാം സുഖപ്പെടുത്താൻ ഇതുമൂലം സാധിക്കുമത്രേ.
 
 
സ്ത്രീകളുടെ യോനിയിൽ നിറയെ ലാക്ടോബാസിലസ്  എന്ന നല്ല ബാക്ടീരിയ ആണ്. ഇത് ചീത്ത ബാക്ടീരിയകളെ തുരത്തുന്നു.
യോനി സ്രവങ്ങൾ ആകട്ടെ ശരീരത്തിന്റെ സ്വാഭാവികമായ ശുചിയാക്കൽ മാർഗമാണ്. അതുകൊണ്ടാണ് സ്ത്രീരോഗ വിദഗ്ധർ, സ്ത്രീകളോട് അബ്ഡോമിനല്‍ ഏരിയ ചൂടുവെള്ളം ഉപയോഗിച്ചേ കഴുകാവൂ എന്നു പറയുന്നത്. ഇത് നല്ല ബാക്ടീരിയകളെ നശിക്കാതെ സംരക്ഷിക്കും.
നമ്മുടെ ദഹനേന്ദ്രിയ വ്യവസ്ഥയിലും, യൂറിനറി, ജനിറ്റൽ ഭാഗങ്ങളിലും കാണുന്ന ഒരുതരം പ്രോബയോട്ടിക് ബാക്ടീരിയ ആണ് ലാക്ടോബാസിലസ്.

ഡയേറിയ, സാധാരണ ദഹനപ്രശ്നങ്ങൾ, ഇറിറ്റബിൾ ബവൽ സിൻഡ്രോം, കുടൽ വ്രണങ്ങൾ, മൂത്രത്തിലെ അണുബാധ, ജലദോഷം മുതലായവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളിൽ ലാക്ടോബോസിലസ് ഉണ്ട്.

കൂടാതെ ചർമത്തിലെ പ്രശ്നങ്ങൾ, വായിലെ വ്രണം, എക്സിമ ഇവയുടെ ചികിത്സയ്ക്കും ഈ ബാക്ടീരിയയെ ഉപയോഗിക്കുന്നു.
ഉദരത്തിലെ നല്ല ബാക്ടീരിയയുടെ –പ്രോബയോട്ടിക്സ് – അളവ് ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
മയോ ക്ലിനിക്ക് ഗവേഷകയായ ഡോ. ഹെലെന മെൻഡസ് സോഴ്സ് പറയുന്നത് യോനിസ്രവത്തിൽ  ധാരാളം നല്ല ബാക്ടീരിയ ഉണ്ട് എന്നും അവയെ വിഴുങ്ങുന്നതു മൂലം ഉള്ള ആരോഗ്യ ഗുണങ്ങൾ ഏറെയാണ് എന്നുമാണ്.

ഒരു ഗ്രാം യോനിസ്രവത്തിൽ ഏതാണ്ട് 1 ദശലക്ഷം മുതൽ 100 ദശലക്ഷം വരെ ലാക്ടോബാസിലസ് ബാക്ടീരിയ അടങ്ങിയിട്ടുണ്ട് എന്നും ഡോ ഹെലെന പറയുന്നു.
@http://www.manoramaonline.com/health/sex/2017/10/14/oral-sex-good-for-health.html