സ്ത്രീകളുടെ രതിമൂർച്ഛ ഒരു രഹസ്യമാണ്. അനിയന്ത്രിതമായ ശ്വാസഗതി, വർധിച്ച നെഞ്ചിടിപ്പ്, പങ്കാളിയെ മുറുകെ പുണരൽ, യോനിയിലെ നനവ്, സീൽക്കാരശബ്ദങ്ങൾ എന്നിങ്ങനെ പല ലക്ഷണങ്ങളിൽ നിന്ന് രതിമൂർച്ഛയെക്കുറിച്ച് സൂചന ലഭിക്കുമെങ്കിലും നിങ്ങളുടെ ഭാര്യ രതിമൂർച്ഛയിലെത്തിയോ എന്ന് മനസിലാക്കാനുള്ള ഏറ്റവും എളുപ്പവഴി അത് അവരോടു തന്നെ ചോദിച്ചറിയുക എന്നതാണ്. എന്നാൽ സെക്സ് ആസ്വദിക്കുമെങ്കിലും പല സ്ത്രീകളും അതിനെക്കുറിച്ച് പങ്കാളിയോട് തുറന്നു പറയാറില്ല എന്നൊരു പ്രശ്നമുണ്ട്. നിങ്ങളുടെ ഭാര്യ അത്തരത്തിലാണെങ്കിൽ പിന്നെ അവർക്ക് രതിമൂർച്ഛയുണ്ടാകുന്നുണ്ടോ എന്ന് നിങ്ങൾ എങ്ങനെ അറിയും? രതിമൂർച്ഛ സ്വാഭാവികമായും ആഹ്ലാദം ജനിപ്പിക്കും. അതുകൊണ്ടുതന്നെ വീണ്ടും അത് ആസ്വദിക്കണം എന്ന ആഗ്രഹം ഉണ്ടാവുകയും ചെയ്യും. നിങ്ങളുടെ ഭാര്യ സെക്സിന് വളരെ താൽപ്പര്യം കാണിക്കുന്നുണ്ടെങ്കിൽ സാധാരണ ഗതിയിൽ ലൈംഗികബന്ധം അവൾക്ക് ആനന്ദം നൽകുന്നുണ്ടെന്നും അതിൽ നിന്ന് അവൾക്ക് തൃപ്തി കിട്ടുന്നുണ്ടെന്നും മനസിലാക്കാം. എന്നാൽ ഭാര്യ സെക്സിൽ താൽപ്പര്യക്കുറവ് കാണിക്കുന്നു എങ്കിൽ അതിൽ നിന്ന് അവൾക്ക് സുഖം ലഭിക്കുന്നില്ല എന്നും തിരിച്ചറിയണം. ഒരു ഭാര്യയുടെ കടമ എന്ന വിചാരത്തോടെ നിങ്ങൾക്ക് വേണ്ടി അവൾ അത് സഹിച്ചു പോരുകയാകാം. ക്രമേണ ഈ താൽപ്പര്യക്കുറവ് വളർന്നുവളർന്ന് അറപ്പും വെറുപ്പുമായി മാറിയേക്കാം. അതിനുമുമ്പ് അവളിൽ താൽപ്പര്യം ജനിപ്പിക്കുക എന്നതാണ് ഒരു പങ്കാളിയുടെ മിടുക്ക്. നിങ്ങളുടെ ഭാര്യയെ രതിയുടെ അനുഭൂതിയിലേക്ക് കൊണ്ടുവരണമെങ്കിൽ ആദ്യം ഒരു സ്വയം വിശകലനം നടത്തണം. സെക്സിൽ നിങ്ങളുടെ സമീപനം എന്ത്, സ്വന്തം സുഖംമാത്രം നോക്കുന്നയാളാണോ, പകൽ മുഴുവൻ ദേഷ്യപ്പെടുകയും അപമാനിക്കുകയും ചെയ്തിട്ട് രാത്രി കിടക്കയിൽ പഞ്ചാരവാക്ക് പറഞ്ഞ് ചെല്ലുന്നതാണോ നിങ്ങളുടെ പതിവ് തുടങ്ങിയ കാര്യങ്ങൾ വീണ്ടുവിചാരം നടത്തണം. അങ്ങനെ ഒരു തൻകാര്യം നോക്കിയാണെങ്കിൽ ഒരു മാറ്റത്തിന് തയാറാകണം. ഭാര്യയുടെ ഇഷ്ടങ്ങൾ എന്താണെന്ന് ചോദിച്ചറിഞ്ഞ് പെരുമാറണം. മനസുപോലെ തന്നെ ശരീരവും നിഗൂഢതകളുള്ളതാണെന്നത് ഓർക്കണം. ശരീരത്തിന്റെ ഏതേതു ഭാഗങ്ങളിലൂടെയാണ് കൂടുതൽ ഉത്തേജനം കിട്ടുന്നതെന്നു ചോദിച്ചറിയണം. അവൾക്കും സുഖം ലഭിക്കണമെന്ന് നിങ്ങളാഗ്രഹിക്കുന്നുണ്ടെന്ന് ഭാര്യയ്ക്ക് മനസിലായാൽ അവർ സന്തോഷിക്കും. മനസിന്റെ സന്തോഷമാണല്ലോ സെക്സിന്റെ എന്നല്ല കുടുംബബന്ധങ്ങളുടെതന്നെ അടിത്തറ.
സ്ത്രീകളുടെ രതിമൂർച്ഛ എങ്ങനെ അറിയാം

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ