സ്ഖലനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സ്ഖലനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

സ്ത്രീ സ്ഖലനം,

പുരുഷന്മാരിലെ ശുക്ല ഗ്രന്ഥിയ്ക്ക് സമാനമായ പ്രവര്‍ത്തനം നിര്‍വഹിക്കുന്ന സ്ത്രീകളിലെ ഗ്രന്ഥിയാണ് സ്കെനി ഗ്രന്ഥി (The Skene”s Glands). ബീജകോശങ്ങള്‍ക്ക് ഒഴുകി നടക്കാന്‍ വേണ്ട കൊഴുത്ത ദ്രാവകം പുരുഷന്മാരില്‍ സ്രവിപ്പിക്കുന്നത് ശുക്ല ഗ്രന്ഥിയാണ്. പ്രധാനപ്പെട്ട പല രാസപരീക്ഷണങ്ങളും തെളിയിക്കുന്നത് ശുക്ലത്തിന് സമാനമായ അടിസ്ഥാന ഘടകങ്ങള്‍ സ്കെനി ഗ്രന്ഥിയുടെ സ്രവത്തിലും ഉണ്ടെന്നാണ്.
എന്നാല്‍ സ്ത്രീ ശരീരത്തില്‍ ഈ സ്രവം ഏത് ധര്‍മ്മമാണ് നിര്‍വഹിക്കുന്നതെന്ന കാര്യം ഇനിയും കണ്ടെത്താനിരിക്കുന്നതേയുളളൂ. മൂത്രനാളിയിലേയ്ക്കും യോനിയിലേയ്ക്കും തുറക്കുന്ന അന്തസ്രാവികള്‍ ധാരാളമുളള ഗ്രന്ഥിയാണ് സ്കെനി ഗ്രന്ഥി. പുരുഷസ്ഖലനത്തിനു സമാനമായ പ്രവര്‍ത്തനം ഈ ഗ്രന്ഥികള്‍ നടത്തുന്നുവെന്ന് നിരീക്ഷിക്കപ്പെടുന്നതിന് കാരണം ഈ അന്തസ്രാവി ഗ്രന്ഥികളുടെ പ്രവര്‍ത്തനം.

സ്ത്രീ സ്ഖലനം
സ്കെനി ഗ്രന്ഥി വഴി സ്ത്രീകള്‍ സ്രവിപ്പിക്കുന്നുവെന്നും പുരുഷ സ്ഖലനത്തിന് സമാനമായ പ്രവര്‍ത്തനമാണിതെന്നും ഏറെക്കുറെ ശാസ്ത്രലോകം ഇന്ന് അംഗീകരിച്ചിട്ടുണ്ട്. ഭഗശ്നികാ കാണ്ഠത്തിലും ജി സ്പോട്ടിലും സംഭവിക്കുന്ന പേശീ സങ്കോചവികാസങ്ങളാണ് ഈ സ്ഖലനത്തിനു കാരണം.
ജിസ്പോട്ടില്‍ ഏല്‍പ്പിക്കപ്പെടുന്ന ഉത്തേജനം ഇത്തരം സ്രവങ്ങള്‍ക്ക് കാരണമാകുന്നത് എന്തുകൊണ്ടെന്നും വ്യക്തമാണ്. യോനീഭിത്തിയുടെ മേല്‍ഭാഗത്താണ് സ്കെനി ഗ്രന്ഥികള്‍ കാണപ്പെടുന്നതെന്നതിനാല്‍ ജി സ്പോട്ടിലേല്‍പ്പിക്കപ്പെടുന്ന മര്‍ദ്ദം സ്രവങ്ങളുടെ സ്ഖലനത്തിന് കാരണമാകുന്നു.
ഗ്രന്ഥിയുടെ വലിപ്പമനുസരിച്ച് സ്രവത്തിന്റെ അളവിലും വ്യത്യാസമുണ്ടാകും. അതുകൊണ്ട് ചില സ്ത്രീകള്‍ വളരെ കൂടുതല്‍ അളവില്‍ ഈ ദ്രാവകം സ്രവിപ്പിക്കുമ്പോല്‍ മറ്റു ചിലരില്‍ സാന്നിദ്ധ്യം വ്യക്തമാകാന്‍ പോന്ന അളവു പോലും ഉണ്ടാകണമെന്നില്ല. മിക്കാവറും എല്ലാവരും വളരെ ചെറിയ അളവിലാണ് ഈ സ്രവം ഉല്‍പാദിപ്പിക്കുന്നതെന്നതിനാല്‍ പലപ്പോഴും ഇത് തിരിച്ചറിയപ്പെടുന്നില്ല.
അതിസങ്കീര്‍ണമായ ശാരീരിക പ്രവര്‍ത്തനങ്ങളാണ് സ്ത്രീയുടെ രതിമൂര്‍ച്ഛയെ നിയന്ത്രിക്കുന്നത്. ആ സങ്കീര്‍ണതകള്‍ അതേയളവില്‍ മനസിലാക്കി രതിയിലേര്‍പ്പെടുക എന്നത് അസാധ്യമാണ്. എന്നാല്‍ ഇതേക്കുറിച്ച് കുറെയൊക്കെ അറിഞ്ഞിരിക്കുന്നത് രതിയുടെ ഊഷ്മളതയും തീവ്രതയും കൂട്ടാന്‍ ഉപകരിക്കും. ലൈംഗികവേളയില്‍ സംഭവിക്കുന്ന ശാരീരികപ്രവര്‍ത്തനങ്ങളെക്കുറിച്ചുളള ഏകദേശ ധാരണ പുലര്‍ത്താനായാല്‍ രതിമൂര്‍ച്ഛ വല്ലപ്പോഴും സംഭവിക്കുന്ന അല്‍ഭുതമാകില്ലെന്ന് ഉറപ്പ്.

യോനിയില്‍ നനവ് ......


27 വയസ്സുള്ള വിവാഹിത. 10 വയസ്സായ മകളുണ്ട്. ഭര്‍ത്താവ് ഗള്‍ഫിലാണ്. രണ്ടുവര്‍ഷം കൂടുമ്പോള്‍ വരും, ആറു മാസം നില്‍ക്കും. ആര്‍ത്തവം എല്ലാ മാസവും കൃത്യമാണ്. ബന്ധപ്പെട്ടുക്കൊണ്ടിരിക്കുമ്പോള്‍ യോനിയില്‍നിന്ന് പെട്ടെന്ന് മൂത്രംപോലെ വെള്ളം വരുന്നു. കിടക്ക നനയും. അതു കഴിഞ്ഞിട്ടും ബന്ധപ്പെട്ടാല്‍ ലൈംഗികസുഖം ശരിയായി അനുഭവപ്പെടുന്നുണ്ട്. ഇതു തുടങ്ങിയിട്ട് ഏഴു വര്‍ഷത്തോളമായി. ഇതെന്തുകൊണ്ടാണ്? എന്താണ് ചികിത്സ? പിന്നീട് ഞാന്‍ ഗര്‍ഭിണിയായിട്ടില്ല. ഡോക്ടറെ കാണിച്ചിരുന്നു. ബന്ധപ്പെടുമ്പോള്‍ യോനിക്ക് മുറുക്കം കിട്ടാന്‍ എന്താണ് മാര്‍ഗം?
സീന, പാലാ

ലൈംഗികവേഴ്ചാസമയത്ത് ചില സ്ത്രീകള്‍ക്ക് സ്ഖലനം പോലെയുള്ള ഈ അനുഭവം ഉള്ളതായി പഠനങ്ങളും സര്‍വെകളും തെളിയിച്ചിട്ടുണ്ട്. 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് വാത്സ്യായനന്റെ കാമസൂത്രത്തില്‍ ഇതിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. അമേരിക്കയില്‍ നടത്തിയ പഠനങ്ങളില്‍ അഞ്ചു മുതല്‍ 50 ശതമാനം സ്ത്രീകള്‍ക്കും 'സ്ഖലനം' അനുഭവപ്പെട്ടതായി കണ്ടെത്തി. നല്ലപോലെ ലൈംഗിക ഉത്തേജനം സംഭവിക്കുമ്പോള്‍ യോനിയില്‍ അമിതമായി കിനിയുന്ന ദ്രാവകം ചിലരില്‍ തുള്ളികളായി തെറിക്കുന്നു. ഇത് മൂത്രനാളിയുടെ അരികില്‍നിന്നും പുറത്തുവരുന്നതായിട്ടാണ് ചില ഗവേഷകര്‍ കണ്ടെത്തിയത് .
നേരെ മറിച്ച് ചില ഗവേഷകര്‍ ഇത് മൂത്രത്തിന്റെ ചില തുള്ളികള്‍ ഉത്തേജന സമയത്ത് പുറത്തുവരുന്നതാണ് എന്നും അഭിപ്രായപ്പെടുന്നു. രണ്ടിലേതായാലും ഇതിനെക്കുറിച്ച് ആലോചിച്ചു വിഷമിക്കാനില്ല. ഇത് രോഗാവസ്ഥയല്ല. യോനിയിലെ പേശികള്‍ക്കു മുറുക്കം വരുത്താന്‍ കെഗല്‍സ് വ്യായാമം പോലുള്ള ചെറിയ വ്യായാമങ്ങള്‍ ചെയ്താല്‍ മതിയാകും. നിങ്ങള്‍ ഗൈനക്കോളജിസ്റ്റിനെ സമീപിച്ച് കുടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുക. അപൂര്‍വം കേസ്സുകളില്‍ പ്രസവാനന്തരം സംഭവിക്കുന്ന മുറിവുകാരണം അമിത അയവു വന്നതാണെങ്കില്‍ ചെറിയ ശസ്ത്രക്രിയകൊണ്ട് പരിഹരിക്കാവുന്നതാണ്.

സ്ഖലനം സ്വയം നിയന്ത്രിക്കാം



സ്ഖലനത്തെപ്പറ്റി പറയുമ്പോള്‍ ആദ്യം ഓര്‍മിക്കുന്ന വാക്ക് ശീഘ്രസ്ഖലനമെന്നതായിരിക്കും. ഇണയെ തൃപ്തിപ്പെടുത്താനാകുംമുമ്പ് ശുക്ലം സ്ഖലിച്ചുപോകുന്ന, നിരാശാജനകമായ അവസ്ഥയാണിത്. പുരുഷത്വത്തിന്റെ ആരംഭശൂരത്വമായും സമ്പൂര്‍ണ പരാജയമായുമൊക്കെ വിശേഷിപ്പിക്കപ്പെടുന്നുണ്ട് ഈയവസ്ഥ.

അനന്തമായ സമയം സംഭോഗം നടത്തിക്കൊണ്ടിരിക്കാന്‍ ആര്‍ക്കുമാവില്ല. എത്രതവണ ചലിപ്പിക്കണം, എത്ര മിനുട്ട് 'പിടിച്ചു നില്‍ക്കണം' എന്നതിനെപ്പറ്റി നമുക്കുള്ള സങ്കല്‍പംപോലിരിക്കും സ്ഖലനം ശീഘ്രമാണോ അല്ലയോ എന്നത്. ഇണയ്ക്ക് തൃപ്തിയാവും മുമ്പ്, ഓര്‍ക്കാപ്പുറത്ത് ശുക്ലം സ്ഖലിച്ച്, നിരാശനാകേണ്ടിവരുന്ന അവസ്ഥയെന്ന് പൊതുവില്‍ ശീഘ്രസ്ഖലനത്തെ വിശേഷിപ്പിക്കാം.

75 ശതമാനം പുരുഷന്മാര്‍ക്കും ലിംഗം പ്രവേശിപ്പിച്ച് രണ്ടു മിനിട്ടിനകം സ്ഖലനമുണ്ടാകുന്നുവെന്നാണ് ഡോ. ആല്‍ഫ്രഡ് കിന്‍സിയുടെ പ്രസിദ്ധ പഠനം ചൂണ്ടിക്കാട്ടുന്നത്. സ്ഖലനം നീട്ടിക്കൊണ്ടുപോകുന്നതെങ്ങനെയെന്നതാണ് മിക്കവരെയും അലട്ടുന്ന പ്രശ്‌നം. സ്ഖലനത്തെ സ്വന്തം നിയന്ത്രണത്തില്‍ കൊണ്ടുവരലാണ് പ്രധാനം. മൂത്രം പിടിച്ചുനിര്‍ത്തുംപോലെ ശുക്ലവും പിടിച്ചുനിര്‍ത്താനാവണം.

സ്ഖലന നിയന്ത്രണം
സ്ഖലനം നിയന്ത്രിക്കാന്‍ പ്രധാനമായും രണ്ടു രീതികളാണ് പ്രചാരത്തിലുള്ളത്. ഒന്ന് സംഭോഗം പാതി നിര്‍ത്തി വീണ്ടും തുടങ്ങുന്ന 'സ്റ്റോപ് ആന്‍ഡ് സ്റ്റാര്‍ട്ട്' മെത്തേഡ്, രണ്ട്, ലിംഗം ഞെക്കിപ്പിടിക്കുന്ന സ്‌ക്വീസ് മെത്തേഡ്.

നിര്‍ത്തുക, വീണ്ടും തുടങ്ങുക
ബാഹ്യലീലകള്‍ക്കു ശേഷം ലിംഗം പ്രവേശിപ്പിച്ച് ചലിപ്പിച്ചുകൊണ്ടിരുന്നാല്‍ ഒരു പ്രത്യേക ഘട്ടത്തില്‍, ഒരൊറ്റ ചലനം കൂടി കഴിഞ്ഞാല്‍ സ്ഖലനമുണ്ടാകും എന്ന് പുരുഷന് അറിയാന്‍ സാധിക്കും. ആ ചലനം നടന്നാല്‍ പിന്നെ രക്ഷയില്ല. സ്ഖലിച്ചേ ഒക്കൂ. ഒരു തിരിച്ചുപോക്ക് അസാധ്യമായ ഘട്ടമാണിത്. പോയിന്‍റ് ഓഫ് നോ റിട്ടേണ്‍. ഈ പോയിന്‍റ് മനസ്സിലാക്കി തൊട്ടുമുമ്പ് സംഭോഗം നിര്‍ത്തി ഒരു മിനിട്ടോളം മറ്റു ക്രിയകളില്‍ മുഴുകുകയോ എഴുന്നേറ്റു നില്‍ക്കുകയോ ഒക്കെ ചെയ്താല്‍ സ്ഖലനത്തിനുള്ള ചോദന മാറിക്കിട്ടും. പിന്നെ വീണ്ടും സംഭോഗം തുടങ്ങാം. താല്‍പര്യം പോലെ ഇത് എത്ര നേരമെങ്കിലും തുടരാം.

ഞെക്കി നിറുത്തുക
നേരത്തെ പറഞ്ഞ 'സന്ദിഗ്ദ്ധ ഘട്ട'ത്തിനു തൊട്ടു മുമ്പ് ലിംഗം പുറത്തെടുത്ത് ലിംഗമകുടത്തിനു തൊട്ടു താഴെ രണ്ടു വിരല്‍ കൊണ്ട് ശക്തമായി ഞെക്കിപ്പിടിക്കണം. ശരിക്കും കഴുത്തിനു പിടിക്കല്‍. ഇങ്ങനെ ഒരു മിനുട്ട് പിടിച്ചിരുന്നാല്‍ സ്ഖലനത്തിനുള്ള തോന്നല്‍ പോകും. ഉദ്ധരിച്ച ലിംഗത്തില്‍ ഞെക്കിപ്പിടിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല. ചോദന മാറിയാല്‍ വീണ്ടും സംഭോഗം തുടരാം. സ്ഖലന നിയന്ത്രണം കിട്ടിക്കഴിഞ്ഞാല്‍ പിന്നീട് ലിംഗം പുറത്തെ ടുക്കുകയോ ഞെക്കുകയോ ചെയ്യേണ്ട ആവശ്യം വരില്ല. സംഭോഗസമയത്തെ ചലനത്തിന്റെ വേഗം കൂട്ടിയും കുറച്ചും സമയം നീട്ടാനാവും.

മറ്റു രീതികള്‍
ഫ്ലുറോക്‌സെറ്റിന്‍ , ക്ലോമിപ്രാമൈന്‍ തുടങ്ങിയ മരുന്നുകള്‍ ശീഘ്രസ്ഖലനത്തിനു പ്രതിവിധിയായി അപൂര്‍വം അവസരങ്ങളില്‍ ഉപയോഗിക്കാറുണ്ട്. ലിംഗം മരവിപ്പിച്ച് സ്ഖലനം നീട്ടുന്ന സ്‌പ്രേകളും ഓയിന്‍റുമെന്‍റുകളും ലഭ്യമാണ്. ഇത് പക്ഷേ, ലൈംഗിക സുഖം കെടുത്തിക്കളയും.

സ്ഖലനത്തെ വരുതിയില്‍ നിര്‍ത്താനുതകുന്ന ചിലതരം വ്യായാമമുറകള്‍ ലൈംഗിക ശാസ്ത്രവിദഗ്ദ്ധ ര്‍ നിര്‍ദ്ദേശിക്കാറുണ്ട്. കെഗല്‍സ് എക്‌സര്‍സൈസുകള്‍ ഈ ഗണത്തില്‍പ്പെടും. മൂത്രത്തിന്റെ അവസാന തുള്ളി ഒഴിച്ചു കളയാന്‍ അനുവര്‍ത്തിക്കുന്ന രീതിപോലുളള ചലനങ്ങള്‍ പരിശീലിക്കലാണിത്.

കടപ്പാട്:
ഡോ. ഹരികൃഷ്ണന്‍

@http://mathrubhumi.com/health/files/print.php?id=8519