എന്താണ്‌ വജിനിസ്‌മസ്‌? ഇത്‌ എങ്ങനെ ഒഴിവാക്കാം?

യോനിക്കു ചുറ്റുമുള്ള മസിലുകളാണ്‌ ലൈംഗികബന്ധം വേദനാജനകമാക്കുന്നത്‌. മുറുകിക്കിടക്കുന്ന മസിലുകള്‍ വേദനയുണ്ടാക്കുന്നു. ആദ്യമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന സ്‌ത്രീകള്‍ക്കാണ്‌ പൊതുവേ ഈ അവസ്‌ഥ ഉണ്ടാകുന്നത്‌. ലിംഗം യോനിയില്‍ പ്രവേശിക്കുമ്പോള്‍ ഈ മസിലുകള്‍ വഴങ്ങാതെ വരുന്നു. ഇങ്ങനെ യോനീ പേശികള്‍ സങ്കോചിക്കുന്ന അവസ്‌ഥയാണ്‌ വജിനിസ്‌മസ്‌. ഇത്‌ ക്രമേണ മാറ്റിയെടുക്കാന്‍ കഴിയും. ലൈംഗികബന്ധത്തിലേര്‍പ്പെടും മുമ്പുള്ള രതിക്രിയകള്‍കൊണ്ട്‌ യോനിയില്‍ നനവ്‌ ഉണ്ടാക്കാനാകും. അതുവഴി സുഗമമായ ലൈംഗികബന്ധം സാധ്യവുമാകും. വിവാഹശേഷം ഏറെക്കാലം കഴിഞ്ഞും ഈ അവസ്‌ഥ നിലനില്‍ക്കുകയാണെങ്കില്‍ വൈദ്യപരിശോധന ആവശ്യമാണ്‌. - See more at: http://www.mangalam.com/health/family-health/80410?page=0,1#sthash.RUsw13Ff.dpuf

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ