ഞാനൊരു വീട്ടമ്മയാണ്. കുറച്ചുകാലമായി ബന്ധപ്പെട്ടതിനു ശേഷം യോനിയില്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നു. ചുവന്നു തടിക്കുന്നുമുണ്ട്. യോനിയില്‍ ശുക്ലം പുരളുന്ന ഭാഗത്തെല്ലാം ഇത്തരത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നു. ശുക്ലം അലര്‍ജിക്ക് കാരണമാകുമോ? ശുക്ലത്തിലെ അണുബാധയാണോ ഇതിനു കാരണം? ഇതുമാറാന്‍ എന്താണ് ചെയ്യേണ്ടത്? ഇതുമൂലം ഉറ ഉപയോഗിച്ചാണ് ഇപ്പോള്‍ ബന്ധപ്പെടുന്നത്.
ആന്‍,വിശാഖപട്ടണം
യോനിഭാഗത്തുള്ള ചൊറിച്ചില്‍ അണുബാധമൂലമായിരിക്കാനാണ് സാധ്യത. സാധാരണയായി കാണുന്നത് ഫംഗസ് ഇന്‍ഫെക്ഷനാണ്. ലൈംഗിക പങ്കാളിക്ക് ഇന്‍ഫെക്ഷന്‍ ഉണ്ടെങ്കില്‍ അത് ബന്ധപ്പെടുമ്പോള്‍ പകരാവുന്നതാണ്. ചികിത്സിച്ചാല്‍ ഇത് പൂര്‍ണമായും മാറും. അതിനാല്‍ നാണം വിചാരിക്കാതെ ഡോക്‌ടറെ കണ്ട് പരിഹാരം തേടേണ്ടതാണ്. ഡോക്‌ടറുടെ നിര്‍ദേശപ്രകാരം പുറമേ പുരട്ടാനുള്ള മരുന്നുകള്‍ ഉപയോഗിക്കുകയോ ആവശ്യമെങ്കില്‍ ഗുളിക കഴിക്കുകയോ ചെയ്യുക. ശുക്ലം അലര്‍ജിക്ക് കാരണമാകാനുള്ള സാധ്യതയില്ല. എന്നാല്‍ ലൈംഗിക ശുചിത്വം പാലിച്ചില്ലെങ്കില്‍ ശുക്ലം അണുബാധയ്‌ക്ക് കാരണമാകാം.
- See more at: http://www.mangalam.com/health/ask-doctor/222678#sthash.u0i0MBOp.dpuf
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ