ഉദ്ധാരണ ശേഷിക്കുറവ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഉദ്ധാരണ ശേഷിക്കുറവ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ആദ്യ ലൈംഗിക ബന്ധം ആസ്വാദ്യകരമാക്കാം

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്‌ മുമ്പ്‌ കുളിക്കുന്നത് നല്ലതാണ്‌. ചെറു ചൂടു വെള്ളത്തില്‍ കുളിക്കുന്നത്‌ ഉത്തേജനം നല്‍കുന്നതിന്‌ പുറമെ സ്വകാര്യഭാഗങ്ങള്‍ വൃത്തിയാകാനും ഉന്മേഷം തോന്നാനും സഹായിക്കും.

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഏറ്റവും പ്രാധാന്യം നല്‍കേണ്ടത്‌ സുരക്ഷയ്‌ക്കാണ്‌. അനാവശ്യമായ ഗര്‍ഭധാരാണം ഒഴിവാക്കും ലൈംഗികമായി പകരുന്ന രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കാനും ഇതാവശ്യമാണ്‌. കോണ്ടം, ഡയഫ്രം,ഗര്‍ഭ നിരോധന ഗുളികകള്‍ തുടങ്ങി വിവിധ മാര്‍ഗങ്ങള്‍ സ്വീകരിക്കാം.

നമ്മുടെ നാട്ടിൽ സ്‌ത്രീകളുടെ കന്യകാത്വത്തിന്‌ വളരെ പ്രാധാന്യം നല്‍കുന്നുണ്ട്‌. അതിനാല്‍ ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഉണ്ടാകുന്ന രക്തസ്രാവത്തിലൂടെ കന്യകയാണോ എന്ന്‌ തിരിച്ചറിയാന്‍ കഴിയുമെന്നാണ്‌ പലരും കരുതുന്നത്‌. എന്നാല്‍ ഇത് തികച്ചും അബദ്ധമായ ധാരണയാണ്
പല കാര്യങ്ങളാലും ഇത്‌ വളരെ വേഗം പൊട്ടാം. കൂടാതെ ചില സ്‌ത്രീകളില്‍ ജന്മനാ ഇവ കാണപ്പെടുകയില്ല. ഓടുക, ചാടുക, സൈക്കിള്‍ സവാരി, നീന്തല്‍, വ്യയാമം, തുടങ്ങി സാധാരണ ചെയ്യുന്ന കാരണങ്ങളാല്‍ ഇത് നേരത്തെ പൊട്ടിപ്പോയിട്ടുണ്ടാകും. അതിനാല്‍ രക്തം കാണലും കന്യകാത്വവും തമ്മില്‍ ബന്ധപ്പെടുത്തരുത്‌.

ആദ്യമായി ലൈഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരുടെ മനസിക സമ്മര്‍ദ്ദം വളരെ വലുതായിരിക്കും.
ലൈംഗിക ബന്ധം രസകരവും ആസ്വാദ്യവുമാണ്‌. എന്നാല്‍ അത് നിര്‍ബന്ധിച്ചും ബലം പിടിച്ചും ചെയ്യേണ്ട ഒന്നല്ല എന്ന് ആദ്യം തന്നെ അറിഞ്ഞിരിക്കുക.

ബാഹ്യ കേളി ലൈംഗികമായി ബന്ധപ്പെടുന്നത്‌ പോലെ തന്നെ പ്രാധാന്യമുള്ളതാണ്‌. ഇവ ലൈംഗികതയേപ്പറ്റിയുള്ള ഭയം ഒഴിയാന്‍ പങ്കാളിയെ സഹായിക്കും.

ഇരുവരും ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനാൽ എല്ലാ കാര്യങ്ങളും പൂര്‍ണമായിരിക്കണമെന്നില്ല മറിച്ച്‌ പല പോരായ്മകളും ഉണ്ടായേക്കാം. ഇത്‌ മോശമാണന്ന്‌ കരതുകയോ വേവലാതി പെടുകയോ വേണ്ട.

പ്രകടനത്തെ കുറിച്ച്‌ ആശങ്കപ്പെടാതിരിക്കുക. ഒരു ഘട്ടത്തിലും ധൃതി കാണിക്കരുത്‌. സ്വാഭാവികമായി തന്നെ എല്ലാംസംഭവിക്കാന്‍ അനുവദിക്കുക.

ചിലരില്‍ ആദ്യമായുണ്ടാകുന്ന ബന്ധപ്പെടല്‍ വേദനാജനകമായിരിക്കും എന്നതു മറക്കണ്ട.

തന്റെ ആദ്യ സംഭോഗം ഏറെ നേരം നീണ്ടുനില്‍ക്കണമെന്ന് പല പുരുഷന്മാരും ആഗ്രഹിക്കാറുണ്ട്. എന്നാല്‍ ആദ്യാനുഭൂതിയുടെ വികാര വിസ്ഫോടനം മിക്കപ്പോഴും വളരെ പെട്ടന്ന് ഉണ്ടായേക്കാം.
ചിലപ്പോള്‍ ഉദ്ധാരണം തന്നെ നടന്നില്ലെന്നും വരാം.

ആദ്യത്തെ ലൈംഗിക വേഴ്ചക്കു ശേഷം എന്താകും തോന്നുക എന്നത് പലരുടെയും സംശയമാണ്
ചിലരില്‍ ആഹ്ലാദവും മറ്റു ചിലരില്‍ വേദനയും എന്നതാണ് ഇത്തരക്കാര്‍ക്കുള്ള മറുപടി.

അറപ്പും ഭയവും ഉദ്ധാരണത്തെ ബാധിക്കുമ്പോൾ

ദീപേഷും ഡെയ്‌സിയും പ്രണയിച്ചു വിവാഹം കഴിച്ചവരാണ്. പക്ഷേ നാലു വർഷത്തെ ദാമ്പത്യത്തിനൊടുവിൽ അവർ എത്തിയത് വിവാഹമോചനം എന്ന ആവശ്യവുമായി വക്കീലിനു മുന്നിലാണ്. വളരെ നാൾ ആലോചിച്ചെടുത്ത തീരുമാനമായിരുന്നു അത്. ഉഭയസമ്മതപ്രകാരമുള്ള വിവാഹമോചനമായതിനാൽ വക്കീൽ ഇരുവരെയും വിളിച്ചിരുത്തി വിശദമായി സംസാരിച്ചു. രണ്ടുപേരും പറഞ്ഞ കാര്യങ്ങളിൽ നിന്നും ഇരുവരും തമ്മിൽ മാനസികമായ അകൽച്ചയോ വിദ്വേഷമോ ഇല്ലെന്ന് വക്കീലിനു മനസ്സിലായി. നാലു വർഷമായിട്ടും കുട്ടികളുണ്ടായിട്ടില്ല എന്നതായിരുന്നു അവരുടെ പ്രശ്‌നം.

‌ഡെയ്‌സിയുടെ പ്രശ്‌നം കൊണ്ടാണ് കുട്ടികളുണ്ടാകാത്തത് എന്നു പറഞ്ഞ് ദീപേഷിൻെ വീട്ടുകാർ അവളെ നിരന്തരമായ കുറ്റപ്പെടുത്താൻ തുടങ്ങി. വന്ധ്യതാ ചികിത്സയ്ക്ക് വീട്ടുകാർ നിർബന്ധിച്ചപ്പോഴൊക്കെ ഡെയ്‌സി ഒഴിഞ്ഞു മാറിയത് പ്രശ്‌നങ്ങൾ കൂടുതൽ രൂക്ഷമാക്കി. ചോദ്യം ചെയ്യലുകളും കുറ്റപ്പെടുത്തലും കൂടക്കൂടി വന്നപ്പോൾ ഡെയ്‌സി മാനസികമായി ആകെ തളർന്നു.


കുഞ്ഞ് ഉണ്ടാവാത്തതിന്റെ കാരണം, ഒരിക്കലും ശാരീരിക ബന്ധത്തിൽ ഏർപ്പെടാതിരുന്നത് കൊണ്ടാണ് എന്ന സത്യം ആരോടും ഡെയ്‌സി പറഞ്ഞില്ല. ചോദ്യം ചെയ്യലുകൾ ഏറിയപ്പോഴാണ് വിവാഹമോചനം എന്ന തീരുമാനത്തിലേക്ക് എത്തുന്നത്. ദീപേഷിന്റെയും ഡെയ്‌സിയുടെയും പ്രശ്‌നത്തെക്കുറിച്ച് മനസ്സിലാക്കിയ വക്കീൽ ഒരു അവസാന ശ്രമം എന്ന നിലയിലാണ് എന്നെ കാണാൻ നിർദ്ദേശിക്കുന്നത്.


പ്രശ്‌നങ്ങളുടെ യഥാർഥ കാരണം ഇതായിരുന്നു: - വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കു ശേഷമാണ് ആദ്യമായി അവർ ശാരീരിക ബന്ധത്തിന് ശ്രമിക്കുന്നത്. തുടക്കം അൽപം ബുദ്ധിമുട്ടായി തോന്നിയെങ്കിലും ഭാഗികമായി ബന്ധപ്പെടാൻ കഴിഞ്ഞു. അതു കഴിഞ്ഞ് ലൈറ്റിട്ടപ്പോഴാണ് കിടക്കവിരിയിൽ പടർന്ന രക്തം ദീപേഷ് കാണുന്നത്. അയാൾ ഞെട്ടി. ശരീരം തളരുന്നതുപോലെ തോന്നി. അതിനുശേഷം ഏതാനും മാസത്തോളം അവർ ശാരീരിക ബന്ധത്തിനു ശ്രമിച്ചതേയില്ല.


വിശേഷമൊന്നും ആയില്ലേ എന്ന വീട്ടുകാരുടെയും ബന്ധുക്കളുടെയും ചോദ്യം വന്നു തുടങ്ങിയപ്പോഴാണ് അവർ വീണ്ടും ശ്രമിക്കുന്നത്. തുടക്കത്തിൽ ഇരുവർക്കും നല്ല ആഗ്രഹവും അനുഭൂതിയുമൊക്കെ ലഭിക്കുമെങ്കിലും കാര്യത്തോട് അടുക്കുമ്പോൾ ദീപേഷ് പാനിക് ആവുകയും ക്ഷീണവും തളർച്ചയുമൊക്കെ അനുഭവപ്പെടുകയും ചെയ്യുന്നു. ഉദ്ധാരണവും നഷ്ടപ്പെടും. ഈ കാരണത്താലായിരുന്നു ശാരീരികബന്ധം സാധ്യമാകാതെ വന്നത്.


ഉദ്ധാരണം ലഭിക്കാൻ പല മരുന്നുകളും മാറി മാറി കഴിച്ചിട്ടും പല ഡോക്ടർമാരെ കണ്ടിട്ടും ഫലം കിട്ടിയില്ല. മൂന്നു തവണ മനഃശാസ്ത്രകൗൺസലിങ്ങിനു വിധേയനായി. ഓരോ കൗൺസലിങ്ങിനു ശേഷവും വളരെയേറെ പ്രതീക്ഷയോടെയും പൂർവാധികം ധൈര്യത്തോടെയും ദീപേഷ് കിടപ്പറയിൽ പ്രവേശിക്കും. പക്ഷേ അവസാനമാകുമ്പോൾ കാര്യങ്ങൾ പഴയപടി തന്നെ ! ഈ പ്രശ്‌നത്തിൽനിന്നുള്ള ഒളിച്ചോട്ടമായിരുന്നു, വിവാഹമോചനം.


ദീപേഷിന്റെ പ്രശ്‌നം രക്തം കാണുമ്പോഴുള്ള ഭയമായിരുന്നു. ഹീമോഫോബിയ എന്നാണ് ഈ അവസ്ഥയ്ക്കു പറയുന്നത്. കുട്ടിക്കാലം മുതൽ, രക്തം കാണുമ്പോൾ ഭയന്നു വിറയ്ക്കുകയും, തലകറങ്ങുകയും ചെയ്യുമായിരുന്നു. ആദ്യമായി ബന്ധപ്പെട്ടപ്പോൾ കിടക്കയിൽ രക്തം കണ്ടത് ഒരു മാനസികാഘാതമായി മാറുകയും, അത്ഉദ്ധാരണശേഷിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. ഒരോ തവണ ബന്ധപ്പെടാൻ ശ്രമിക്കുമ്പോഴും രക്തത്തെക്കുറിച്ചുള്ള ഓർമ്മ മനസ്സിലേക്ക് വരികയും ഉദ്ധാരണം നഷ്ടപ്പെടുകയും ചെയ്തു കൊണ്ടിരുന്നു. ക്രമേണ ശാരീരിക ബന്ധത്തെക്കുറിച്ച് ഓർക്കുന്നതുപോലും ഭയമായി മാറി.


രണ്ടാഴ്ചയോളം നീണ്ടു നിന്ന ചികിത്സയിലൂടെ ദീപേഷിന്റെ ആത്മവിശ്വാസം വീണ്ടെടുക്കാൻ കഴിഞ്ഞു. ചികിത്സയുടെ 11 - ാം ദിവസം അവർ പൂർണ്ണസന്തോഷത്തോടെ ശാരീരികബന്ധത്തിൽ ഏർപ്പെട്ടു. ഡെയ്‌സി ഇപ്പോൾ അഞ്ചു മാസം ഗർഭിണിയാണ്.


ലൈംഗികബന്ധത്തോടുള്ള ഭയവും വെറുപ്പും അറപ്പുമെല്ലാം കൂടുതലായി കാണുന്നത് സ്ത്രീകളിലാണെങ്കിലും പലപ്പോഴും പുരുഷൻമാരെയും ബാധിക്കാറുണ്ട്. കൃത്യമായ ചികിത്സയിലൂടെ ഇതു പൂർണ്ണമായി പരിഹരിക്കാൻ സാധിക്കും.



ഡോ. കെ. പ്രമോദ്

സെക്‌സ് തെറാപ്പിസ്റ്റ് ആൻഡ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്,

കൊച്ചി

@http://www.manoramaonline.com/health/sex/2017/05/20/fear-anxiety-in-sexual-relation.html

പെരുകുന്ന വിവാഹമോചനം: വില്ലന്‍ പുരുഷനിലെ ഉദ്ധാരണ ശേഷിക്കുറവ്

ഇന്ത്യയിലെ ദമ്പതിമാര്‍ക്കിടയില്‍ വിവാഹ മോചനം വര്‍ദ്ധിച്ചു വരുന്നതിന്റെ പ്രധാന കാരണം പുരുഷന്മാരിലെ ലൈംഗിക ശേഷിക്കുറവാണ് എന്ന് ആരോഗ്യ രംഗത്ത് അടുത്തിടെ നടന്ന സര്‍വേ വ്യക്തമാക്കുന്നു. ആല്‍ഫാ വണ്‍ ആന്ത്രോളജി ഗ്രൂപ്പാണ് വിവാഹ മോചനവും കാരണങ്ങളും എന്ന വിഷയത്തില്‍ സര്‍വേ സംഘടിപ്പിച്ചത്.

സര്‍വെയില്‍ പങ്കെടുത്ത 2500 പേരില്‍ 80 ശതമാനം പേരും പുരുഷനിലെ ഷണ്ടത്വത്തെയാണ് വിവാഹ മോചനത്തിന് പിന്നിലെ പ്രധാന കാരണമായി ചൂണ്ടി കാണിച്ചത്.

ഇന്ത്യയില്‍ പ്രതിവര്‍ഷം 30-40 ശതമാനം വരെ ദമ്പതികള്‍ ലൈംഗിക ജീവിതത്തിലെ സംതൃപ്തിക്കുറവു കൊണ്ട് മാത്രം വിവാഹ മോചനം നേടുന്നു. പുരുഷനില്‍ ഉദ്ധാരണ ശേഷിക്കുറവും, സ്ത്രീകളില്‍ ലൈംഗികജീവിതത്തോടുള്ള മാനസികമായ പൊരുത്തക്കേടുമാണ് പ്രധാന പ്രശ്‌നം.

ആരോഗ്യകരമായ ഒരു ദാമ്പത്യ ജീവിതവും ലൈംഗിക ജീവിതവും നയിക്കാന്‍ സമയം, താല്‍പ്പര്യം, വിട്ടു വീഴ്ചാമനോഭാവം എന്നിവ ദമ്പതിമാരില്‍ ഇരുവര്‍ക്കും വേണം. എന്നാല്‍, ദമ്പതിമാരില്‍ ഒരാള്‍ ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതോടെ, ദാമ്പത്യത്തില്‍ വിള്ളല്‍ വീഴുകയായി. തുടര്‍ന്ന്, ആശയവിനിമയക്കുറവും സമയക്കുറവും ലൈംഗിക വിരക്തിയിലേക്ക് നയിക്കുന്നു.

ഇന്ത്യയിലെ നല്ലൊരു ശതമാനം പുരുഷന്‍മാരും ലൈംഗികതയെ യാന്ത്രികമായ ഒരു കാര്യമായി മാത്രം കാണുന്നുവെന്നും സര്‍വേ വ്യക്തമാക്കുന്നു.

ഭര്‍ത്താവില്‍ നിന്നുള്ള സ്‌നേഹം , സംരക്ഷണം, എന്നിവ പോലെ തന്നെ സംതൃപ്തമായ ലൈംഗിക ജീവിതവും തങ്ങളുടെ അവകാശമാണെന്ന തിരിച്ചറിവാണ് സ്ത്രീകളെ, ഈ രംഗത്ത് പുരുഷന്‍ പരാജയപ്പെടുന്ന പക്ഷം വിവാഹ മോചനത്തിന് തയ്യാറാക്കുന്നത്.

പ്രസ്തുത സര്‍വേ പ്രകാരം ഏറ്റവും ചുരുങ്ങിയത് വര്‍ഷത്തില്‍ 58 പ്രാവശ്യവും, ആഴ്ച്ചയില്‍ ഒരു തവണയെങ്കിലും ദമ്പതിമാര്‍ ആരോഗ്യകരമായ ലൈംഗിക ജീവിതം നയിക്കാത്ത പക്ഷം, ഭാര്യക്കോ ഭര്‍ത്താവിനോ ലൈംഗിക ശേഷിക്കുറവുണ്ട് എന്നത് വ്യക്തം.

ഉദ്ധാരണ ശേഷിക്കുറവ് 20 ശതമാനത്തോളം വിവാഹിതരായ പുരുഷന്മാരെ ബാധിക്കുന്നുണ്ട്. 40 വയസ്സിനു മുകളിലെ പ്രായമുള്ളവരില്‍ ഇത് ഏകദേശം 50 ശതമാനമാണ്. വിവാഹ ജീവിതത്തിലെ അസ്വാരസ്യം, ടെന്‍ഷന്‍ എന്നിവ പുരുഷന്റെ ലൈംഗിക ശേഷിയെ ബാധിക്കുന്നു. പുരുഷന്റെ മാനസികവാസ്ഥയും ഷണ്ടത്വത്തിനു പിന്നിലെ പ്രധാന കാരണമാണ്.

ലൈംഗിക ജീവിതത്തിലെ സംതൃപ്തിക്കുറവു മൂലം വിവാഹമോചന ഹര്‍ജി നല്‍കുന്നതില്‍ 60 ശതമാനത്തില്‍ കൂടുതലും സ്ത്രീകളാണ്. പുരുഷന്മാരെ അലട്ടുന്ന പ്രശ്‌നമാകട്ടെ, സ്ത്രീയിലെ താല്പര്യക്കുറവും വീട്ടുകാര്യങ്ങളെ ചൊല്ലിയുള്ള ആവലാതികളുമാണ്. മറ്റു ചില ദമ്പതികളില്‍ പരസ്പരം ഉള്‍ക്കൊള്ളനാവത്തതും ദാമ്പത്യ ജീവിതത്തില്‍ വിള്ളല്‍ സൃഷ്ടിക്കുന്നു.

വിവാഹമോചന കേസുകളില്‍ ഇത്തരം പരാതികള്‍ സ്ഥിരമായതിനെ തുടര്‍ന്ന്, വിവാഹപൂര്‍വ മെഡിക്കല്‍ ടെസ്റ്റുകള്‍ നടത്തി ലൈംഗിക ശേഷിക്കുറവ് ഇല്ലാത്തവരാണ് വരനും വധുവും എന്ന് തെളിയിച്ച ശേഷം മാത്രമേ വിവാഹം ആകാവൂ എന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്.

കരുത്ത് ചോരാതിരിക്കാന്‍






പ്രമേഹരോഗികളിലുണ്ടാകുന്ന ലൈംഗികപ്രശ്നങ്ങള്‍, പ്രത്യേകിച്ചും, ശേഷിക്കുറവ് പലപ്പോഴും തെറ്റിദ്ധരിക്ക പ്പെടുകയോ അവഗണിക്കുകയോ ചെയ്യു ന്ന ഒരു പ്രശ്നമാണ്. നാണം കൊണ്ടും പുറത്തുപറയാനുള്ള മടികൊണ്ടും ലൈംഗികശേഷിക്കുറവ്, പലരും ചികിത്സിക്കു ന്ന ഡോക്ടര്‍മാരില്‍ നിന്നുപോലും ഒളിച്ചുവെയ്ക്കും. പ്രമേഹത്തിനു മരുന്ന് നല്‍കുന്ന ഡോക്ടര്‍മക്ക് ഇതു പരിഹരി ക്കാനാകുമോയെന്ന സംശയത്തില്‍ കാര്യങ്ങള്‍ മറച്ചുവയ്ക്കുന്നവരും നിരവധി.ഇത്തരം അബദ്ധധാരണകള്‍ വച്ചുപുലര്‍ത്തി യഥാവിധി ചികിത്സ തേടാതിരിക്കുന്നത് ഗുരുതര പ്രശ്നങ്ങളിലേക്കാവും രോഗിയെ കൊണ്ടെത്തിക്കുക. മാനസിക സംഘര്‍ഷം മുതല്‍ കുടുംബബന്ധങ്ങള്‍ ആടിയുലയുന്ന സ്ഥിതിയില്‍ വരെയെത്തും കാര്യങ്ങള്‍. എന്നാല്‍ അറിയുക, ഈ നിശബ്ദത ആവശ്യമില്ല. യാഥാര്‍ഥ്യബോധത്തോടെ ചികിത്സ തേടിയാല്‍ ഈ പ്രശ്നം പരിഹരിക്കാനാകും.

ഉദ്ധാരണംകുറഞ്ഞാല്‍
ഉദ്ധാരണശേഷിക്കുറവാണ് പുരുഷന്മാരില്‍ പ്രമേഹവുമായി ബന്ധപ്പെട്ടു കണ്ടുവരുന്ന ലൈംഗിക പ്രശ്നങ്ങളില്‍ പ്രധാനം. ലിംഗം വേണ്ടത്ര ഉദ്ധരിച്ചു കിട്ടാത്ത അവസ്ഥയായി ഈ ശേഷിക്കുറവിനെ കാണാം. പ്രമേഹരോഗികളായ പുരുഷന്മാരില്‍ 35 മുതല്‍ 50 ശതമാനം വരെ പേരില്‍ ഈ പ്രശ്നം കാണാറുണ്ട്. അതോടൊപ്പം താത്പര്യമില്ലായ്മ, ശീഘ്രസ്ഖലനം തുടങ്ങിയ തകരാറുകളും കാണാം. എന്നാല്‍, ഇതെല്ലാം പ്രമേഹം കൊണ്ടു മാത്രം സംഭവിക്കുന്നതല്ല എന്നുകൂടി അറിഞ്ഞിരിക്കണം. ലൈംഗികമായി ഉത്തേജി ക്കപ്പെടുമ്പോള്‍ ലിംഗത്തിലെ നാഡീധമനികളും രക്തഅറകളും സ്വയമേ വികസിച്ച് അതിലേക്കു കൂടുതല്‍ രക്തത്തെ ഉള്‍ക്കൊള്ളാന്‍ തയാറാകുന്നു. ഈസമയം ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും ലിംഗത്തിലേക്ക് കൂടുതല്‍ രക്തം ഒഴുകിയെത്തും. ഇത്തരത്തില്‍ രക്തം എത്തുന്നതോടെ അവയവത്തിനു ദൃഢതയും മികച്ച ഉദ്ധാരണവും ലഭിക്കുന്നു.

തടസം രണ്ടു വിധത്തില്‍‍
പ്രമേഹരോഗികളില്‍ ഉദ്ധാരണത്തകരാറ് ഉണ്ടാകുന്നത് പ്രധാനമായും രണ്ടുവിധത്തിലാണ്. അതിലൊന്ന് രോഗം മൂര്‍ഛിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി നീണ്ടകാലത്തേക്ക് ഉയര്‍ന്നു നില്‍ക്കുന്നതു വഴി നാഡീവ്യവസ്ഥയില്‍ തകരാര്‍ സംഭവിക്കുന്നതാണ്. മറ്റൊന്ന് നാഡീവ്യവസ്ഥ ശരിയായ വിധത്തിലായിരിക്കുമ്പോള്‍ ലിംഗത്തി ലെ രക്തഅറകള്‍ക്ക് ശരിയാംവിധം രക്തം എത്താതിരി ക്കുകയാണ്. ഈ രണ്ടു സാഹചര്യങ്ങളിലും അവയവത്തിനു ആവശ്യത്തിനു ഉദ്ധാരണം ലഭിക്കില്ല. അതുമൂലം ലൈംഗികബന്ധം ശരിയാംവിധം നടക്കാതിരിക്കുകയും ചെയ്യുന്നു.

ഉത്തേജക മരുന്നുകള്‍‍‍
ദീര്‍ഘകാല അനിയന്ത്രിത പ്രമേഹത്തിന്റെ ഭാഗമായി ഉദ്ധാരണശേഷി നഷ്ടപ്പെട്ടവര്‍ക്ക് അതു വീണ്ടെടുക്കാനായി നല്‍കുന്ന ചികിത്സകള്‍ക്ക് പരിധിയുണ്ട്. വയാഗ്ര പോലുള്ള ലൈംഗികോത്തേജന ശേഷിയുള്ള ഔഷധങ്ങള്‍ ഒരു പരിധിവരെ ഈ പ്രശ്നം പരിഹരിക്കാന്‍ ഉതകുന്നു. നാഡീവ്യവസ്ഥകളെ ഉത്തേജിപ്പിക്കുന്നതിലൂടെ രക്തസമ്മര്‍ദം ഉയര്‍ത്തുകയും ഉദ്ധാരണം സാധ്യമാക്കുകയും ചെയ്യുന്നു. യഥാര്‍ഥത്തില്‍ ലിംഗത്തിലേക്കുള്ള രക്തപ്രവാഹം വര്‍ധിപ്പിക്കാനാണ് ഇവ സഹായിക്കുക. പക്ഷേ, ഈ മരുന്നുകള്‍ ഉപയോഗിക്കുന്നതിനു മുമ്പ് ഡോക്ടറുടെ അനുവാദം തേടിയിരിക്കണം. പൊതുവെ പറയുമ്പോള്‍ ഉത്തേജന ഔഷധങ്ങളില്‍ പലതും സുരക്ഷിതമാണെങ്കിലും ഓരോന്നിനും അതിന്റേതായ പാര്‍ശ്വഫലങ്ങള്‍ കാണാതിരിക്കില്ല. ഹൃദ്രോഗം പോലെ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവര്‍ പ്രത്യേകിച്ചും ശ്രദ്ധിക്കണം. എന്തായാലും ഉദ്ധാരണം വര്‍ധിപ്പിക്കാനും നിലനിര്‍ത്താനുമുള്ള ഇത്തരം ഔഷധങ്ങളുടെ തുടര്‍ച്ചയായ ഉപയോഗം നല്ലതല്ല.

പ്രമേഹരോഗികളില്‍ ഉദ്ധാരണശേഷി വീണ്ടെടുക്കാനുള്ള ശ്രമങ്ങളില്‍ മരുന്ന് ഫലപ്രദമാകുന്നത് വളരെ ചെറിയൊരു ശതമാനത്തിലേ ഉള്ളൂ. കൂടുതല്‍ കേസുകളിലും മറ്റു മാര്‍ഗങ്ങള്‍ തേടി പോകേണ്ടി വരും. കൃത്രിമ അവയവം മുതല്‍ സംഭോഗത്തിനു തൊട്ടുമുമ്പ് ലിംഗത്തിലേക്കു നേരിട്ട് കുത്തിവയ്ക്കുന്ന ചില പ്രത്യേകതരം മരുന്നുകള്‍ വരെ ഉപയോഗപ്പെടുത്തിയാണ് ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് സംതൃപ്ത മായ ലൈംഗികബന്ധം സാധ്യമാക്കിയെടുക്കുക. രോഗിയെ പരിശോധിച്ച് രോഗാവസ്ഥ നിര്‍ണയിച്ച ശേഷം ഡോക്ടര്‍മാര്‍ തന്നെയാണ് ഏതാണ് ഉചിതമെന്നു തീരുമാനിച്ച് നിര്‍ദേശിക്കുന്നത്.

സ്ത്രീകളുടെ രോഗാവസ്ഥ‍‍‍
ലൈംഗികമായ രോഗാവസ്ഥ പുരുഷന്മാരിലെന്നതുപോലെ സ്ത്രീകളിലും കാണപ്പെടുന്നു. എന്നാല്‍ ഇത്തരം പ്രശ്നങ്ങള്‍ ഡോക്ടറോടു പോലും തുറന്നു പറയുകയോ ചികിത്സ തേടുകയോ ചെയ്യുന്ന കാര്യത്തില്‍ സ്ത്രീകളും പിന്നോട്ടാണ്. ഭാഗ്യവശാല്‍ പുരുഷന്മാരില്‍ കാണപ്പെടുന്നതു പോലെ അത്ര ഗുരുതരമായ ലൈംഗിക പ്രശ്നങ്ങളൊ ന്നും പ്രമേഹരോഗവുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ക്കില്ലെന്നു പറയാം. ലൈംഗികാവയവത്തിനുള്ളിലെ നനവ് നഷ്ടപ്പെടുന്നതാണ് പ്രമേഹ ബാധിതരായ സ്ത്രീകളില്‍ കൂടുതലും കണ്ടുവരുന്ന പ്രശ്നം. യഥാസമയത്ത് ഇതു തുറന്നു പറയുകയോ ചികിത്സ തേടുകയോ ചെയ്യാതിരുന്നാല്‍ ദുരിതപൂര്‍ണവും വേദനാജനകവുമായ സംഭോഗത്തിലൂടെ ലൈംഗിക താല്‍പര്യം തന്നെ നഷ്ടപ്പെടും.

പലപ്പോഴും സ്ത്രീകളില്‍ പ്രമേഹരോഗം കണ്ടുപിടിക്കുന്നതു തന്നെ ഇത്തരം ഒരവസ്ഥയിലാണ്. പ്രമേഹത്തിനു യഥാവിധി ചികിത്സ നിര്‍ദേശിക്കുകയും രോഗി അതു കൃത്യമാ യി പാലിക്കുകയും ചെയ്യുമ്പോള്‍ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടു തുടങ്ങും.പ്രമേഹരോഗമുള്ള സ്ത്രീകളില്‍ യോനി വരള്‍ച്ച പരിഹരിക്കാന്‍ വിവിധതരം ജെല്ലികളെയാണ് ആശ്രയിക്കാനാകുക. ഇത്തരം ലൂബ്രിക്കന്റുകള്‍ ഉപയോഗിക്കുമ്പോള്‍ അലര്‍ജിയോ മറ്റോ ഉണ്ടായാല്‍ ഉടന്‍ ഡോക്ടറെ നേരില്‍ കണ്ട് ചികിത്സ തേടണം. യാതൊരു കാരണ വശാലും വെളിച്ചെണ്ണയോ അതുപോലെ വീട്ടില്‍ എളുപ്പത്തില്‍ ലഭ്യമാകുന്ന ഓയിലുകളോ ലൂബ്രിക്കന്റായി ഉപയോഗിക്കരുത്. ജനനേന്ദ്രിയത്തില്‍ ഉണ്ടþകുന്ന ഫംഗസ് ബാധയും തുടര്‍ന്നുണ്ടാകുന്ന ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളുമാണ് മറ്റൊരു പ്രശ്നം. ഇവയ്ക്ക് ഫലപ്രദമായ മരുന്നുകള്‍ ഇന്നു ലഭ്യമാണ്. അതിനൊപ്പം പ്രമേഹ നിയന്ത്രണമാണ് ഇത്തരം പ്രശ്നങ്ങളെല്ലാം പരിഹരിക്കാനുള്ള ഒറ്റമൂലി എന്നു കൂടി ഓര്‍ത്താല്‍ നല്ലത്.

മരുന്നുകളെ സൂക്ഷിക്കുക‍‍‍
പ്രമേഹരോഗി കഴിക്കുന്ന ചില മരുന്നുകള്‍ ചിലപ്പോള്‍ ലൈംഗികശേഷിയെ പ്രതികൂലമായി ബാധിച്ചെന്നുവരാം. പ്രത്യേകിച്ചും ബിപി കുറയ്ക്കാനായി കഴിക്കുന്ന ബീറ്റാ ബ്ളോക്കര്‍ ഗണത്തില്‍പെട്ട മരുന്നുകളാണ് പ്രധാന വില്ലന്മാര്‍. ഈ മരുന്നുകള്‍ തകരാറുണ്ടാക്കുന്നതായി കണ്ടാല്‍ അവയുടെ ഡോസ് കുറയ്്ക്കുകയോ ആവശ്യമെങ്കില്‍ നിര്‍ത്തി മറ്റു മരുന്നുകള്‍ കഴിക്കാനോ ഡോക്ടറുടെ ഉപദേശം തേടാവുന്നതാണ്.

ആഗ്രഹങ്ങളെ കെട്ടഴിച്ചു വിടാന്‍‍‍‍
പ്രമേഹം യഥാവിധി നിയന്ത്രിച്ചു നിര്‍ത്താനായില്ലെങ്കില്‍ അതു സംതൃപ്തമായ ലൈംഗിക ജീവിതത്തെ കൂടി ബാധിക്കുമെന്ന് തിരിച്ചറിയണം. രോഗത്തിന്റെ കാഠിന്യമാണ് യഥാര്‍ ഥത്തില്‍ വില്ലനായെത്തുന്നത്. അത് മനസിലാക്കി പരിശ്രമിച്ചാല്‍ രോഗത്തെ വരുതിക്ക് നിര്‍ത്താം. അതുകൊണ്ട് തന്നെ ഏതെങ്കിലും തരത്തിലുള്ള ലൈംഗികതാല്‍പര്യ ക്കുറവുകളോ ഉദ്ധാരണശേഷിയില്ലായ്മയോ മറ്റു പ്രശ്നങ്ങളോ ശ്രദ്ധയില്‍പെട്ടാല്‍ അതു ഡോക്ടറുമായി പങ്കുവയ്ക്കണം.ഡോക്ടര്‍ നിര്‍ദേശിക്കുന്ന രീതിയില്‍ രോഗനിയന്ത്ര ണവും ചികിത്സയും നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടു കൊണ്ടുപോയാല്‍ പ്രമേഹരോഗി കളുടെ കരുത്തിന് തളര്‍ച്ച സംഭവിക്കില്ല.

ഉദ്ധാരണം : ആദ്യമേ ജാഗ്രത‍‍‍‍
പ്രമേഹരോഗിക്ക് രോഗത്തിന്റെ തീവ്രതയനുസരിച്ച് ഏതു സമയത്തും ഉദ്ധാരണത്തകരാറ് സംഭവി ക്കാം.ഉദ്ധാരണക്കുറവ് എന്ന പ്രശ്നം ഉടന്‍തന്നെ ഡോക്ടറുടെ ശ്രദ്ധയില്‍ പെടുത്തി ചികിത്സ ആരംഭിച്ചാ ല്‍ ഇതിനു പരിഹാരമുണ്ടാവുകയും ഉദ്ധാരണശേഷി പൂര്‍ണമായി വീണ്ടെടുക്കാനു മാവും.എന്നാല്‍ പ്രമേഹം വേണ്ടവിധം ചികിത്സിക്കാതെ രക്തത്തിലെ പഞ്ചസാര കാലങ്ങളോളം ഉയര്‍ന്നിരുന്നാല്‍ ഉദ്ധാരണത്തിനു സഹായിക്കുന്ന നാഡികള്‍ക്ക് കാര്യമായ “ക്ഷതം സംഭവിക്കും. അവരില്‍ നാഡീവ്യവസ്ഥ യ്ക്കു ണ്ടാകുന്ന തകരാറിനു വിദഗ്ധ ചികിത്സ തന്നെ വേണ്ടിവരും. ചികിത്സ പൂര്‍ണമായി വിജയിക്കാനു ള്ള സാധ്യതയും കുറവാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ രോഗികള്‍ ജാഗ്രത പുലര്‍ത്തുകയാ ണ് ഉദ്ധാരണ പ്രശ്നങ്ങള്‍ ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം.

ഉദ്ധാരണ പ്രശ്നമോ: പതിവായി ബന്ധപ്പെടൂ

ഉദ്ധാ‍രണ പ്രശ്നങ്ങള്‍ മൂലം കിടപ്പറയില്‍ പരാജയപ്പെടുന്ന നിരവധി പുരുഷന്മാരുണ്ട്. പലരും ഇത് പുറത്തറിയിക്കാതെ മനസില്‍ കൊണ്ട് നടക്കാറുണ്ട്. എന്നാല്‍ ഈ പ്രശ്നം പരിഹരിക്കാന്‍ എളുപ്പ വഴി കണ്ടെത്തിയിരിക്കുകയാണ് ഫിന്‍‌ലന്‍ഡിലെ ഗവേഷകര്‍.

ലൈംഗിക ജീവിതം സജീവമായുള്ളവര്‍ക്ക് ഉദ്ധാരണ ശേഷിക്കുറവ് ഉണ്ടാകില്ലെന്നാണ് അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. അഞ്ച് വര്‍ഷം ഗവേഷകര്‍ ഈ വിഷയത്തില്‍ പഠനം നടത്തുകയുണ്ടായി. അന്‍പത്തി അഞ്ചിനും 75നും ഇടയില്‍ പ്രായമുള്ള 989 പുരുഷന്മാരിലാണ് പഠനം നടത്തിയത്.

ആഴ്ചയില്‍ ഒരു പ്രാവശ്യം എന്ന തോതിലും കുറവാണ് ലൈംഗിക ബന്ധമെങ്കില്‍ ഉദ്ധാരണ ശേഷിക്കുറവ് ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണെന്നാണ് പഠനത്തില്‍ തെളിഞ്ഞത്. ഉദ്ധാരണ ശേഷിക്കുറവും ലൈംഗിക ബന്ധം പുലര്‍ത്തുന്നതും തമ്മില്‍ വിപരീത അനുപാതമാണുള്ളതെന്ന് പഠനം പറയുന്നു.

ആയിരം പേരെ പഠന വിധേയമാക്കിയതില്‍ ഉദ്ധാരണ ശേഷിക്കുറവുള്ള 79 പേര്‍ ആഴ്ചയില്‍ ഒരു പ്രാവശ്യത്തിലും കുറവ് തവണയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്. എന്നാല്‍, ആഴ്ചയില്‍ ഒരു തവണയെങ്കിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരില്‍ ഉദ്ധാരണ ശേഷിക്കുറവ് 1000 ത്തില്‍ 32 പേര്‍ക്ക് എന്ന കണക്കിലായിരുന്നു.

ആഴ്ചയില്‍ മൂന്ന് തവണയോ അതില്‍ കൂടുതലോ പ്രാവശ്യം ലൈംഗിക വേഴ്ച നടത്തുന്നവരില്‍ ഉദ്ധാ‍രണ ശേഷിക്കുറവ് 1000ത്തിന് 16 എന്ന നിലയിലേക്ക് കുറയുകയുണ്ടായി. ഇതിന് പുറമെ പ്രഭാത ഉദ്ധാരണം ആഴ്ചയില്‍ ഒരു തവണയിലും കുറവാണെങ്കില്‍ ഉദ്ധാരണ ശേഷിക്കുറവ് ഉണ്ടാകാനുളള സാദ്ധ്യത രണ്ട് മുതല്‍ അഞ്ച് മടങ്ങ് വരെ അധികമാ‍ണെന്നും കണ്ടെത്തുകയുണ്ടായി.

ഏതായാലും ഉദ്ധാരണ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ പതിവായി ലൈംഗിക ബന്ധം പുലര്‍ത്തണമെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്- ഫിന്‍ലന്‍ഡിലെ താമ്പെറിലെ സര്‍വകലാശാല ആശുപത്രിയിലെ യൂറോളജി വകുപ്പിലെ ജുഹ കൊസ്കിമകി പറഞ്ഞു.

ഉദ്ധാരണ ശേഷിക്കുറവ് Erectile Diffusion





ഉദ്ധാരണ ശേഷിക്കുറവ് ആണ് എന്റെ പ്രശ്നം .ഉണ്ടായാലും പെട്ടെന്ന് താഴ്ന്നു പോകുന്നു . അതിനാല്‍ ലൈംഗിക തൃപ്തി കിട്ടുന്നില്ല .5 മാസത്തോളമായി .വയസ്സ് 43, ഏതെങ്കിലും മെഡിസിന്‍ നിര്‍ദേശിക്കാമോ ,സൌദിയില്‍ ആയതിനാല്‍ നേരിട്ട് ഒരു ഡോക്ടറെ സമീപിക്കാന്‍ കഴിയുന്നില്ല . ദയവായി സഹായിക്കണം





നിങ്ങള്‍ക്ക് ഉദ്ധാരണ ശേഷിക്കുറവ് ഉണ്ടെന്നു നിങ്ങള്‍ തീരുമാനിക്കാന്‍ വരട്ടെ ഇതിനു മരുന്നിന്‍റെ ആവശ്യകത ഉണ്ടെന്നു തോന്നുന്നില്ല നിങ്ങളുടെ ആഹാരത്തില്‍ പയര്‍വര്‍ഗങ്ങള്‍ അധികമായി ഉള്‍പെടുത്തുക നിങ്ങള്‍ ബീഫ് കഴിക്കുന്ന ആളാണെങ്കില്‍ അതിന്‍റെ ഉപയോഗം കുറയ്ക്കുക പച്ചക്കറികള്‍ അധികമായി കഴിക്കുക

8 Exquisite Natural Treatments For Erectile Dysfunction