പരസ്യങ്ങള്‍ രഹസ്യമാക്കി വെയ്‌ക്കുന്നത് ഗുരുതരമായ വീഴ്‌ചയാണ്. വിദേശ രാജ്യങ്ങളില്‍ പല മാതാ പിതാക്കള്‍ക്കൊപ്പം കുട്ടികള്‍ കുളിക്കുക മൂലം ഒരു മൂടുപടത്തിന്റെ ആവശ്യകതയില്ലാതാകുന്നു. പിന്നെ അവിടത്തെ സാഹചര്യം, സംസ്‌കാരം, കാലാവസ്ഥ അവിടത്തെ ചുറ്റുപാടുകള്‍ക്ക് അനുയോജ്യമാണ്.
ആര്‍ത്തവ കാലങ്ങളില്‍ ഹോര്‍മോണുകളുടെ പ്രതിപ്രവര്‍ത്തന പഫലമായി ചില സ്‌ത്രീകളില്‍ ദേഷ്യവും വയറു വേദനയു അനുഭവപ്പൈടാം. ആദ്യ ആര്‍ത്തവ കാലം അമ്മമാര്‍ക്ക് ഉല്‍കണ്‌ഠ നിറഞ്ഞതാണ്. ആര്‍ത്തവം എത്തിയതോടെ പെണ്‍കുട്ടി ഒരു പെണ്ണായി എന്ന് അമ്മമാര്‍ കരുതുന്നു. പിന്നെ അവളുടെ ഒരോ ചുവടും കരുതലോടെ നോക്കി കാണുന്നു.
ഒരു പ്രഥമ ആര്‍ത്തവ കാലം എന്റെ ഓര്‍മ്മയില്‍ വരുന്നു. ഒരു പെണ്‍കുട്ടി അ വളുടെ കിടക്കയില്‍ അവശ നിലയില്‍ മരണഭയത്തോടെ കിടക്കുകയാണ്. ആവളുടെ അമ്മ കിടക്ക് അരികില്‍ വന്ന് അവളോട് കാര്യങ്ങള്‍ തിരക്കി. അപ്പോള്‍ അവള്‍ പറയുകയാണ് "ഞാന്‍ മരിക്കുവാന്‍ പോകുകയാണ്, എനിക്ക് കടുത്ത ബ്ലീഡിംഗ്, ഞാന്‍ മരിക്കാന്‍ പോകുന്നു". അവള്‍ അമ്മയെ കെട്ടിപിടിച്ച് വേദനയോടെയും, എങ്കിലും അല്‍പം ലജ്ജയോടും കൂടി അവള്‍ മൊഴിഞ്ഞതെന്തെന്നാല്‍ " എന്റെ മൂത്ര ദ്വാരത്തിലൂടെ രക്തം വാര്‍ന്ന് ഒഴുകുന്നു."
ഇത്തരം സന്ദര്‍ഭങ്ങള്‍ ഇന്നും പലയിടത്തും നടക്കുന്നുണ്ട്. പല സ്‌ത്രീ പുരുഷന്മാര്‍ക്കും സ്‌ത്രീകളുടെ യോനിയും മൂത്ര ദ്വാരവും രണ്ടാണെന്നുള്ള തിരിച്ചറിവില്ല. സ്‌ത്രീകളാണെന്ന് അഹങ്കരിച്ചിട്ട് എന്താ കാര്യം. പല സ്‌ത്രീകളും ഒരു പ്രസവം പോലും കണ്ടിട്ടില്ല എന്ന നഗ്ന സത്യം മറച്ചു പിടിക്കാനാകില്ല.
പിന്നെ പല ദമ്പതികളും എന്നോട് പല കാര്യങ്ങളും സംശയ നിവാരണത്തിനു വരാറുണ്ട്. കുട്ടികള്‍ സെക്‌സിനെ കുറിച്ച് പലതും ചോദിക്കുന്നു. എങ്ങിനെയാണ് ഇതൊക്കെ അവരോട് തുറന്നു പറയുക. ഞങ്ങള്‍ വിഷമത്തിലാണ്. അമ്മ അച്ഛ നോടും, അച്ഛന്‍ അമ്മയോടും ചോദിക്കുവനായി പറഞ്ഞ് തടി തപ്പുന്നു. ഇത് എത്രയോ തെറ്റാണ്. ഒരു സംശയം ജനിച്ചാല്‍ മുതിര്‍ന്നവരായലും അത് കണ്ടെത്തുവാന്‍ പരമാധി പരിശ്രമിക്കും. അതിന് ഏതൊക്കെ വഴികള്‍ സ്വീകരിക്കുവാന്‍ എല്ലാവരും തയ്യാറാണ്. പിന്നെ കുട്ടികളുടെ കാര്യം ചിന്തിക്കേണ്ടതുണോ?
മാതാ പിതാക്കളാണ് കുട്ടികളുടെ കാണപ്പെട്ട ദൈവവും, ഗുരുവും. ഉത്തരം അവിടെ നിന്ന് കിട്ടിയില്ലെങ്കില്‍ പിന്നെ കൂട്ടുകാരിലേക്കും ഈ സംശയും ചെല്ലും. അപക്വമതികളും അജ്ഞാനികളുമയാ കൂട്ടുകാരണെങ്കില്‍ പിന്നെ പ്രശ്‌നം വഷ്‌ളാകും. അവിടയേടും നിന്നില്ലെങ്കില്‍ മറ്റു മുതിര്‍ന്നവരിലേക്കും ഈ പ്രശ്‌നം എത്തും. അവിടെ എത്തിയാല്‍ അപക്വ മതികളാണെങ്കില്‍ കുട്ടികളെ ദുരുപയോഗം ചെയ്യുകയോ തെറ്റിധാരണകള്‍ പകര്‍ന്നു കൊടുക്കുകയോ ചെയ്യും.
ഒരു കുട്ടി മാതാപിതാക്കളോട് സെക്‌സിനെ കുറിച്ച് ചോദിച്ചാല്‍ ആദ്യം പെട്ടന്ന് ഒന്ന് തരിച്ചുപോകും എന്നതില്‍ സംശയമില്ല. സംശയത്തിനെ നിഷേധിക്കുകയോ, തിരസ്‌കരിക്കുകയോ, അലംഭാവം കാട്ടുകയോ ചെയ്‌താല്‍ കുട്ടികളില്‍ ജിജ്ഞാസ വര്‍ദ്ധിക്കുകയും അത് കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ അവരെ അംഗീകരിക്കുന്ന രീതിയില്‍ സംസാരിച്ചു തുടങ്ങണം. സാവകാശം നമ്മുടെ ചുറ്റുപാടുകളെ കുറിച്ചു സംസാരിച്ചു തുടങ്ങണം. പക്ഷികളെ, മൃഗങ്ങളെ എന്നിവയെ പറ്റിയൊക്കെ സംസാരിക്കണം. എല്ലാം വളരെ സാവകാശത്തിലായിരിക്കണം. പിന്നെ പിന്നെ പക്ഷികളടെ ചേഷ്ടകളും, മൃഗങ്ങളുടെ ചേഷ്ടകളും പറഞ്ഞു കൊടുക്കണം. ചാത്തന്‍ കോഴികളുടേയും പിടകോഴികളുടേയും ചേവല്‍ കാര്യങ്ങള്‍ പറഞ്ഞ് ഉദാഹരണങ്ങള്‍ സഹിതം ചൂണ്ടി കാണിച്ച് വളരെ വളരെ സാവകാശത്തിലേ നമ്മളിലേക്ക് തിരിയാവൂ. ഒറ്റയടിക്ക് പറയാനും പാടില്ല.
പുരുഷ ലിംഗത്തിന്റെ സമാനതയോടു കൂടിയ ഒരു സ്‌ത്രീ അവയവമാണ് കൃസരി അഥമ ക്ലിട്ടോറിയസ്. ഇത് സ്‌ത്രീയുടെ യോനിയുടേയും മൂത്ര ദ്വാരത്തിന്റേയും മുകളിലായി ദളങ്ങള്‍ വിടര്‍ത്തിയാല്‍ പുറത്തേക്ക് തളളി നില്‍ക്കുന്ന ഭാഗമാണ് ഇത്. പുരുഷ ലിംഗം പല വലിപ്പമുള്ളതു പോലെ ഇതിനും വലിപ്പ വ്യത്യാസമുണ്ട്. അതു പോലെ തന്നെ യോനി നാളത്തിനും വലിപ്പ വ്യത്യാസമുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ