പുലര്‍കാല സെക്‌സ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പുലര്‍കാല സെക്‌സ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ആദ്യ ലൈംഗിക ബന്ധം ആസ്വാദ്യകരമാക്കാം

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്‌ മുമ്പ്‌ കുളിക്കുന്നത് നല്ലതാണ്‌. ചെറു ചൂടു വെള്ളത്തില്‍ കുളിക്കുന്നത്‌ ഉത്തേജനം നല്‍കുന്നതിന്‌ പുറമെ സ്വകാര്യഭാഗങ്ങള്‍ വൃത്തിയാകാനും ഉന്മേഷം തോന്നാനും സഹായിക്കും.

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഏറ്റവും പ്രാധാന്യം നല്‍കേണ്ടത്‌ സുരക്ഷയ്‌ക്കാണ്‌. അനാവശ്യമായ ഗര്‍ഭധാരാണം ഒഴിവാക്കും ലൈംഗികമായി പകരുന്ന രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കാനും ഇതാവശ്യമാണ്‌. കോണ്ടം, ഡയഫ്രം,ഗര്‍ഭ നിരോധന ഗുളികകള്‍ തുടങ്ങി വിവിധ മാര്‍ഗങ്ങള്‍ സ്വീകരിക്കാം.

നമ്മുടെ നാട്ടിൽ സ്‌ത്രീകളുടെ കന്യകാത്വത്തിന്‌ വളരെ പ്രാധാന്യം നല്‍കുന്നുണ്ട്‌. അതിനാല്‍ ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഉണ്ടാകുന്ന രക്തസ്രാവത്തിലൂടെ കന്യകയാണോ എന്ന്‌ തിരിച്ചറിയാന്‍ കഴിയുമെന്നാണ്‌ പലരും കരുതുന്നത്‌. എന്നാല്‍ ഇത് തികച്ചും അബദ്ധമായ ധാരണയാണ്
പല കാര്യങ്ങളാലും ഇത്‌ വളരെ വേഗം പൊട്ടാം. കൂടാതെ ചില സ്‌ത്രീകളില്‍ ജന്മനാ ഇവ കാണപ്പെടുകയില്ല. ഓടുക, ചാടുക, സൈക്കിള്‍ സവാരി, നീന്തല്‍, വ്യയാമം, തുടങ്ങി സാധാരണ ചെയ്യുന്ന കാരണങ്ങളാല്‍ ഇത് നേരത്തെ പൊട്ടിപ്പോയിട്ടുണ്ടാകും. അതിനാല്‍ രക്തം കാണലും കന്യകാത്വവും തമ്മില്‍ ബന്ധപ്പെടുത്തരുത്‌.

ആദ്യമായി ലൈഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരുടെ മനസിക സമ്മര്‍ദ്ദം വളരെ വലുതായിരിക്കും.
ലൈംഗിക ബന്ധം രസകരവും ആസ്വാദ്യവുമാണ്‌. എന്നാല്‍ അത് നിര്‍ബന്ധിച്ചും ബലം പിടിച്ചും ചെയ്യേണ്ട ഒന്നല്ല എന്ന് ആദ്യം തന്നെ അറിഞ്ഞിരിക്കുക.

ബാഹ്യ കേളി ലൈംഗികമായി ബന്ധപ്പെടുന്നത്‌ പോലെ തന്നെ പ്രാധാന്യമുള്ളതാണ്‌. ഇവ ലൈംഗികതയേപ്പറ്റിയുള്ള ഭയം ഒഴിയാന്‍ പങ്കാളിയെ സഹായിക്കും.

ഇരുവരും ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനാൽ എല്ലാ കാര്യങ്ങളും പൂര്‍ണമായിരിക്കണമെന്നില്ല മറിച്ച്‌ പല പോരായ്മകളും ഉണ്ടായേക്കാം. ഇത്‌ മോശമാണന്ന്‌ കരതുകയോ വേവലാതി പെടുകയോ വേണ്ട.

പ്രകടനത്തെ കുറിച്ച്‌ ആശങ്കപ്പെടാതിരിക്കുക. ഒരു ഘട്ടത്തിലും ധൃതി കാണിക്കരുത്‌. സ്വാഭാവികമായി തന്നെ എല്ലാംസംഭവിക്കാന്‍ അനുവദിക്കുക.

ചിലരില്‍ ആദ്യമായുണ്ടാകുന്ന ബന്ധപ്പെടല്‍ വേദനാജനകമായിരിക്കും എന്നതു മറക്കണ്ട.

തന്റെ ആദ്യ സംഭോഗം ഏറെ നേരം നീണ്ടുനില്‍ക്കണമെന്ന് പല പുരുഷന്മാരും ആഗ്രഹിക്കാറുണ്ട്. എന്നാല്‍ ആദ്യാനുഭൂതിയുടെ വികാര വിസ്ഫോടനം മിക്കപ്പോഴും വളരെ പെട്ടന്ന് ഉണ്ടായേക്കാം.
ചിലപ്പോള്‍ ഉദ്ധാരണം തന്നെ നടന്നില്ലെന്നും വരാം.

ആദ്യത്തെ ലൈംഗിക വേഴ്ചക്കു ശേഷം എന്താകും തോന്നുക എന്നത് പലരുടെയും സംശയമാണ്
ചിലരില്‍ ആഹ്ലാദവും മറ്റു ചിലരില്‍ വേദനയും എന്നതാണ് ഇത്തരക്കാര്‍ക്കുള്ള മറുപടി.

പുലര്‍കാല സെക്‌സ് :അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ..

നല്ല ഉറക്കത്തിനും വിശ്രമത്തിനും ശേഷം രാവിലെ പുരുഷന്മാരില്‍ സ്‌ട്രെസ് ഹോര്‍മോണ്‍ കുറവായിരിയ്ക്കും. ഇത് പുരുഷഹോര്‍മോണ്‍ ഉല്‍പാദനത്തെ സഹായിക്കും. ഇതുവഴി സെക്‌സ് താല്‍പര്യം വര്‍ദ്ധിയ്ക്കും.ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ പുരുഷന്‍റെ സെക്സ് ഹോര്‍മോണ്‍ ഉയര്‍ന്ന അളവിലായിരിക്കുമ്പോള്‍ സ്ത്രീകളില്‍ കുറഞ്ഞിരിക്കും. ദിവസത്തിന്‍റെ അന്ത്യത്തില്‍ പുരുഷന്‍റെയും സ്ത്രീയുടെയും ടെസ്റ്റോസ്റ്റീറോണിന്‍റെ അളവ് എതിര്‍ ദിശകളിലായിരിക്കും.അതായത് രാത്രിയില്‍ പുരുഷന് സെക്‌സ് താല്‍പര്യം രാവിലെത്തെക്കാള്‍ കുറവാകും.പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ രാവിലെ സമയത്തു കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നതു കൊണ്ടുതന്നെ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ ഉദ്ധാരണവും സാധാരണയാണ്. ഇതും സെക്‌സ് താല്‍പര്യം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഉറക്കമുണര്‍ന്നെഴുന്നേല്‍ക്കുന്നതിന് മുമ്പ് അണ്‌ങ്ങളിലെ ടെസ്റ്റോസ്റ്റീറോണിന്‍റെ അളവ് ഏറ്റവും ഉയര്‍ന്ന സ്ഥിതിയിലായിരിക്കും. ഇത് മറ്റേത് സമയത്തേക്കാളും 25-50 ശതമാനം കൂടുതലായിരിക്കും.

പുരുഷലൈംഗിക ഹോര്‍മോണ്‍ ഉത്പാദനം നിയന്ത്രിക്കുന്ന പിറ്റ്യൂട്ടറി ഗ്രന്ഥി രാത്രി സജീവമാകുകയും പ്രഭാതം വരെ സ്ഥിരമായി ഉയരുകയുംചെയ്യും.പഠനങ്ങളനുസരിച്ച് ഗാഡമായും, കൂടുതല്‍ സമയവും ഉറങ്ങുന്നതനുസരിച്ച് ടെസ്റ്റോസ്റ്റീറോണിന്‍റെ അളവും വര്‍ദ്ധിക്കും. അമേരിക്കല്‍ മെഡിക്കല്‍ അസോസിയേഷന്‍റെ ജേര്‍ണല്‍ പറയുന്നത് അഞ്ച് മണിക്കൂറിലേറെ ഉറക്കം ലഭിക്കുന്നത് പുരുഷന്‍റെ ലൈംഗികോത്തേജനത്തെ 15 ശതമാനത്തോളം വര്‍ദ്ധിപ്പിക്കും എന്നാണ്.സായാഹ്ന സമയത്ത് പുരുഷനിലെ ടെസ്റ്റോസ്റ്റീറോണ്‍ താഴുകയും സ്ത്രീയിലേത് ക്രമബദ്ധമായി ഉയരുകയും ചെയ്യും.കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ പഠനമനുസരിച്ച് വ്യായാമം ചെയ്യുന്ന പുരുഷന്മാരില്‍ ലൈംഗികതാല്പര്യം കൂടുതലാണ്.