ശരീരവലിപ്പവും രതിയും



ഞാന്‍ 19 വയസ്സുള്ള വിദ്യാര്‍ഥിനിയാണ്. എന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. വരന് 30 വയസ്സുണ്ട്. 5′ 9′ ഉയരം. 80 കിലോ ഭാരം. ഞാന്‍ വളരെ മെലിഞ്ഞിട്ടാണ്. ഇതുമൂലം ഞാന്‍ വളരെ ദുഃഖിതയാണ്. എന്റെ സ്തനങ്ങളും തീരെ ചെറുതാണ്. വിവാഹശേഷം എനിക്ക് ഭര്‍ത്താവിനെ തൃപ്തിപ്പെടുത്താന്‍ സാധിക്കുമോ? എനിക്ക് 5’5′ ഉയരവും 45 കിലോ ഭാരവും ആണ്. പൂര്‍ണ്ണ ആരോഗ്യവതിയാണ്. യാതൊരു അസുഖവും ഇല്ല. മാസമുറ കൃത്യമാണ്. ശാരീരികമായി ഇത്രയും വ്യത്യാസമുള്ളതിനാല്‍ ഞങ്ങള്‍ക്ക് ലൈംഗികബന്ധം സാധ്യമാകുമോ?നിഷ, കൊല്ലം

വീട്ടുകാര്‍ നിശ്ചയിക്കുന്ന വിവാഹങ്ങളില്‍ പൊതുവായി പ്രായവും ശാരീരികാവസ്ഥയും പൊരുത്തമുള്ള വ്യക്തികളെയാണ് തിരഞ്ഞെടുക്കാറ്. 45 കിലോ ഭാരമുള്ള നിങ്ങള്‍ക്ക് എന്തുകൊണ്ടാണ് 80 കിലോഭാരവും 11 വയസ്സു പ്രായക്കൂടുതലുമുള്ള വരനെ തിരിഞ്ഞെടുത്തത്? മറ്റു കാരണങ്ങള്‍ കാണുമായിരിക്കും. തടി കൂടുമ്പോള്‍ സ്തനങ്ങളുടെ വലിപ്പവും കൂടും. പൂര്‍ണ്ണ ആരോഗ്യവും കൃത്യമായ മാസമുറയും ഉള്ളതുകൊണ്ടു ഗര്‍ഭധാരണത്തിനു കുഴപ്പമുണ്ടാവില്ല. ലൈംഗിക വേഴ്ചയില്‍ നിങ്ങള്‍ തമ്മിലുള്ള തൂക്ക വ്യത്യാസവും ഉയരവ്യത്യാസവും കണക്കിലെടുത്ത് അനുയോജ്യമായ രീതി തിരഞ്ഞെടുക്കുക. തടി വയ്ക്കാന്‍ നല്ല ഭക്ഷണവും വ്യായാമവും മനസ്സമാധാനവും വേണം. വണ്ണം വയ്ക്കാനുള്ള ഗുളികകള്‍ കഴിക്കുന്നതു നല്ലതല്ല. പാര്‍ശ്വഫലങ്ങളുണ്ടാകും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ