ലൈംഗികബന്ധം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ലൈംഗികബന്ധം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ബന്ധപ്പെടലിന്റെ രീതി

എനിക്ക് 28 വയസ്സ്. വിവാഹം കഴിഞ്ഞിട്ട് അഞ്ചു വര്‍ഷമാകുന്നു. ഒരു കുട്ടിയുണ്ട്. വിവാഹത്തിന്റെ ആദ്യകാലങ്ങളില്‍ ഇല്ലാതിരുന്ന ഒരു പ്രശ്‌നം കാരണം ഇപ്പോള്‍ വല്ലാതെ വിഷമത്തിലാണ്. എനിക്ക് അത്യാവശ്യം തടിയുണ്ട്. ഭര്‍ത്താവുമായി സാധാരണ രീതിയില്‍ ബന്ധപ്പെടുമ്പോള്‍ ലിംഗം വഴുതിപോകുന്നു. ഇതുമൂലം ഭര്‍ത്താവിന് ദേഷ്യമാണ്. അദ്ദേഹത്തെ തൃപ്തിപ്പെടുത്താന്‍ വേണ്ടി ഞാന്‍ മുകളിലായ രീതിയില്‍ ബന്ധപ്പെടാറുണ്ട്. ഇത് അദ്ദേഹത്തിന് താല്‍പ്പര്യമാണ്. പക്ഷേ സാധാരണ രീതിയില്‍ നിന്ന് വേറെ ഏത് രീതി സ്വീകരിച്ചാലും എനിക്ക് ഒരു തൃപ്തിയും ലഭിക്കുന്നില്ല.

സാധാരണ രീതിയില്‍ തന്നെ ബന്ധപ്പെടുമ്പോള്‍ ശരിക്കും ഉള്ളിലേക്ക് ഇറങ്ങിയാല്‍ മാത്രമേ എനിക്ക് പൂര്‍ണതയില്‍ എത്താന്‍ സാധിക്കുന്നുള്ളൂ. ഭര്‍ത്താവിന് തടി കുറവായത് കാരണം ഇങ്ങനെ ബന്ധപ്പെടുമ്പോള്‍ അദ്ദേഹത്തിന് ഭയങ്കര ബുദ്ധിമുട്ടാണ്. ബന്ധം കഴിയുമ്പോഴേക്ക് ആള്‍ ഭയങ്കര ക്ഷീണിതനാകും. തന്നെയുമല്ല ആള്‍ക്ക് നടുവേദനയും ഉണ്ടാകുന്നു. ഇത് കാരണം ഞങ്ങള്‍ ധര്‍മ്മ സങ്കടത്തിലാണ്. വദനസുരതം കൊണ്ട് അണുബാധയോ മറ്റോ ഉണ്ടാകുമോ?
മെലിഞ്ഞ ഭര്‍ത്താവും തടിച്ച ഭാര്യയും ശാരീരികബന്ധം പുലര്‍ത്തുമ്പോള്‍ സ്ത്രീ മുകളിലുള്ള രീതി ബുദ്ധിമുട്ടുണ്ടാക്കും. സാധാരണ രീതിയില്‍ ബന്ധപ്പെടണമെങ്കില്‍ സ്ത്രീ കട്ടിലില്‍ കിടന്നുകൊണ്ടും പുരുഷന്‍ കട്ടിലിന്റെ വക്കത്തുനിന്നുകൊണ്ടും ഇണയെ സമീപിച്ചാല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. ഇരുന്നും നിന്നും ചരിഞ്ഞും കിടന്നും പല രീതിയില്‍ പരീക്ഷിച്ചു നിങ്ങള്‍ക്ക് തൃപ്തികരമായ രീതി സ്വീകരിക്കുക. ശുചിത്വം പാലിച്ചാല്‍ വദനസുരതം വഴി അസുഖം വരാന്‍ സാദ്ധ്യതയില്ല.

ശീഘ്രസ്ഖലനത്തിനും പരിഹാരമുണ്ട്

സുപ്രിയ വിവാഹിതയും ഒരു കുഞ്ഞിെൻറ അമ്മയുമാണ്. 39 വയസുണ്ട്. ഭർത്താവ് രാജീവിന് ബാംഗ്ലൂരിലായിരുന്നു ജോലി. പത്താം ക്ലാസു വരെ പഠിച്ച സുപ്രിയ രണ്ടു വർ‌ഷത്തോളം ഒരു സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തിരുന്നു. അവിടെ വച്ച് പരിചയപ്പെട്ട തന്നേക്കാൾ പ്രായം കുറ‍ഞ്ഞ ഒരു ചെറുപ്പക്കാരനുമായി സുപ്രിയ അടുപ്പത്തിലായി..

ഒരിക്കൽ അരുതാത്ത സഹാചര്യത്തിൽ ഇരുവരെയും നാട്ടുകാർ പിടികൂടി. രണ്ടു പേരെയും വീട്ടിൽ അടച്ചിട്ട ശേഷം ഭർത്താവിനെ വിവരം അറിയിച്ചു. രാജീവ് നാട്ടിലെത്തി സുപ്രിയയുമായി വഴക്കുണ്ടാക്കുകയും മാതാപിതാക്കളെ വിളിച്ചു വരുത്തി സുപ്രിയെയും കുട്ടിയെയും അവരോടൊപ്പം പറഞ്ഞു വിടുകയും ചെയ്തു.

പിന്നീട് ബന്ധുക്കൾ ഇടപെട്ട് പ്രശ്നം പരിഹരിക്കാനുള്ള ശ്രമമായി. കാരണം ആകെയുള്ളത് ഒരു പെൺകുട്ടിയാണ്. അവൾക്ക് പ്രായം 17 തികഞ്ഞു. യുവാവുമായുള്ള ബന്ധം പൂർണമായും ഉപേക്ഷിക്കാമെന്ന ഉറപ്പിൽ സുപ്രിയയോട് ക്ഷമിക്കാൻ രാജീവ് തയാറായി.
തന്നേക്കാൾ പ്രായം കുറഞ്ഞ യുവാവുമായി ഇതുപോലൊരു ബന്ധത്തിലെത്താനുള്ള കാരണം വീട്ടുകാർ തിരക്കിയപ്പോൾ സുപ്രിയ പൊട്ടിത്തെറിച്ചു.

ഇരുപത്തിയൊന്നാം വയസ്സിലായിരുന്നു സുപ്രിയയുടെ കല്യാണം. കഴിഞ്ഞ 18 വർഷത്തെ ദാമ്പത്യബന്ധം പരിശോധിച്ചാൽ ഭർത്താവുമായുള്ള ലൈംഗികബന്ധം നടന്നത് വെറും നാേലാ അഞ്ചോ തവണ മാത്രം. ആദ്യ ബന്ധത്തിൽ തന്നെ സുപ്രിയ ഗർഭിണിയാവുകയും ചെയ്തു.
പിന്നെ ഗർഭകാല പരിചരണം, പ്രസവം കുഞ്ഞിനെ വളർത്തൽ അങ്ങനെ നാലഞ്ചു വർഷം കടന്നു പോയി. ഈ കാലയളവിൽ അവർ തമ്മിൽ യാതൊരു ശാരീരിക ബന്ധവും ഉണ്ടായിരുന്നില്ല.

രാജീവിെൻറ മുഖ്യപ്രശ്നം ശീഘ്രസ്ഖലനമായിരുന്നു. മിക്കപ്പോഴും ബന്ധത്തിന് ശ്രമം ആരംഭിക്കുമ്പോൾ തന്നെ എല്ലാം അവസാനിക്കും.. ഒട്ടേറെ തവണ ശ്രമിച്ചപ്പോഴാണ് മൂന്നോ നാലോ പ്രാവശ്യം എെന്തങ്കിലുമൊന്ന് നടന്നത്. അതു തന്നെ ഏതാനും സെക്കൻറുകൾക്കുള്ളിൽ അവസാനിക്കുകയും ചെയ്തു. സുപ്രിയയെ സംബന്ധിച്ച്, ഉറക്കത്തിൽ നിന്നു വിളിച്ചുണർത്തി അത്താഴമില്ലെന്നു പറയുന്ന അവസ്ഥ.

എപ്പോഴെങ്കിലും രാജീവ് അങ്ങനെയൊരു താല്‍പര്യം പ്രകടിപ്പിച്ചാൽ തന്നെ അവൾ പറയും ‘‘ എന്തിനാ നമ്മൾ വെറുതെ മെനക്കെടുന്നത്?’’
രാജീവിന് മറ്റൊരു പ്രശ്നം കൂടി ഉണ്ടായിരുന്നു. ബന്ധപ്പെടാൻ സാധിച്ചാൽ തന്നെ കുറേ നേരത്തേക്ക് ഉള്ളിൽ കഠിനമായ പുകച്ചിലും വേദനയും. കുറച്ചു നേരത്തേക്ക് മൂത്രമൊഴിക്കാൻ പോലും നല്ല ബുദ്ധിമുട്ടായിരിക്കും..
ഇത്തരം ഒരു സാഹചര്യത്തിലാണ് യുവാവുമായി സുപ്രിയയുടെ പ്രണയം തളിരിട്ടതും ശാരീരിക ബന്ധത്തിലെത്തിയതും അത് നാട്ടുകാർ പിടികൂടിയതും. സുപ്രിയയുടെ സഹോദരനും ഭാര്യയും കൂടിയാണ് ഇരുവരെയും ചികിത്സയ്ക്കു കൊണ്ടു വന്നത്.

രാജീവിന് പ്രോസ്ട്രേറ്റ് ഗ്രന്ഥിക്കു വീക്കവും നീർക്കെട്ടും അണുബാധയുമുണ്ടായിരുന്നു. ഈ അസുഖം പഴകിയപ്പോഴാണ് പ്രശ്നം രൂക്ഷമാവാൻ തുടങ്ങിയത്.

ഏകദേശം രണ്ടു മാസത്തെ ചികിത്സകൊണ്ട് അണുബാധയും നീർക്കെട്ടും പൂർണമായും മാറി. സ്ഖലനം നിയന്ത്രിക്കാനുള്ള മരുന്നുകൾ‌ കുറച്ചു കാലം കൂടി തുടരേണ്ടി വന്നു. ഇപ്പോൾ ഇരുവരും സന്തോഷത്തോടെ ജീവിക്കുന്നു.

(ഡോ. കെ. പ്രമോദ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആൻഡ് സെക്സോളജിസ്റ്റ് ഡോ. പ്രമോദ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സെക്ഷ്വൽ ആൻറ് മാരിറ്റൽ ഹെൽത്ത്, കൊച്ചി)

വെറുതെ സെക്സിൽ ഏർപ്പെട്ടാൽ സംതൃപ്തി ലഭിക്കുമോ? സെക്സിലെ ശരിയും തെറ്റുകളും

പലരും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് സംശയങ്ങളും മുന്‍‌വിധികളും കൂടാതെ ഒട്ടേറെ തെറ്റിദ്ധാരണകളും ഒക്കെ കൂടിക്കലര്‍ന്നുള്ള വികാരത്തോടെയാണ്. അതിനാല്‍ തന്നെ പങ്കാളിക്ക് പലപ്പോഴും സംശയങ്ങളുണ്ടാകുന്നത് സാധാരണയാണ്. എന്താണ് പങ്കാളി ആഗ്രഹിക്കുന്നത് എന്ന് അറിയാന്‍ ശ്രമിക്കുക എന്നതാണ് പ്രാധാന്യം. അതിനാല്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനായി അടിസ്ഥാനപരമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളേക്കുറിച്ചുള്ള സെക്സോളജിസ്റ്റുകള്‍ പൊതുവായി പറഞ്ഞിരിക്കുന്ന കാര്യങ്ങളേക്കുറിച്ചുള്ള വിശലകലനമാണ് ഇവിടെ പറയുന്നത്.
കിടക്കയില്‍ സ്ത്രീകള്‍ ആഗ്രഹിക്കുന്നതെന്തന്നറിയാതെ പല പുരുഷന്മാരും തെറ്റായ കാര്യങ്ങള്‍ ചെയ്യാനിടയാകും. അലസമായ ഒരു സംസര്‍ഗ്ഗത്തിന് മുമ്പുള്ള ആവേശം നിറഞ്ഞ സംസാരമോ, ബന്ധത്തിന് ശേഷമുള്ള സ്വയം ലാളനയോ സ്ത്രീകള്‍ ആഗ്രഹിക്കുന്നതെന്ത് എന്ന് അറിയാതെയാവും പല പുരുഷന്മാരും ബന്ധപ്പെടുക. എന്നാല്‍ മിക്ക പുരുഷന്മാരും ലൈംഗികബന്ധത്തിന്‍റെ സമയത്ത് നിശബ്ദരായിരിക്കും. ഇത് വളരെ വലിയൊരു മണ്ടത്തരമാണ് എന്നാണ് സെക്സോളജിസ്റ്റുകള്‍ പറയുന്നത്. കാരണം പങ്കാളി നിങ്ങളെ സന്തോഷിപ്പിക്കുന്നുണ്ടോ, അത് പങ്കാളിയില്‍ നിങ്ങള്‍ക്ക് സംതൃപ്തി ലഭിക്കുന്നുണ്ടൊ എന്നൊക്കെ അറിയാന്‍ ശബ്ദം മാത്രമാണ് ഉപാധി.

മറിച്ച് ശബ്ദമില്ലത്ത സെക്സ് വിരസമായി തീരും. വികാരങ്ങളില്‍ അമിതമായ പ്രകടനം ആവശ്യമില്ലെങ്കിലും ശബ്ദങ്ങള്‍ വഴി പങ്കാളിയുടെ സാമിപ്യത്തിലെ സന്തോഷം അറിയിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അത് സ്വാഭാവികമായുണ്ടാകണം എന്നുമാത്രം. ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ പങ്കാളിയുടെ സന്തോഷമാണ് ലക്ഷ്യം വെയ്ക്കുന്നത്. ചിലര്‍ കഴുത്ത്, തുട പോലുള്ള ഒന്നോ രണ്ടോ ഭാഗങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കും. ഇത് ഉചിതമാണെങ്കിലും വേഗത്തില്‍ അവസാനിക്കുന്നതാണ്. അതിനാല്‍ പലപ്പോഴും വിവിധ ഭാഗങ്ങള്‍ ഉത്തേജിപ്പിക്കുക എന്നതാണ് ലക്ഷ്യമിടേണ്ടത്. അമിതമാകരുത് എന്ന് മാത്രം. കാരണം അധികമായുള്ള ഉത്തേജനം ചിലപ്പോള്‍ അസന്തുഷ്ടിയുണ്ടാക്കും. അതിനാല്‍ വൈവിധ്യത്തില്‍ ശ്രദ്ധിക്കുക.
വെറുതെ ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ മാത്രം സംതൃപ്തി ലഭിക്കുമെന്ന് കരുതുന്നവരുണ്ട്. ഇത് വളരെ തെറ്റാണ്. ഒരാള്‍ക്ക് മാത്രം അനുഭവിക്കാനുള്ളതല്ല ലൈംഗിക ബന്ധത്തിലെ സുഖം. തരത്തിലുള്ള ബന്ധത്തേക്കാളും സ്ത്രീകള്‍ ഇഷ്ടപ്പെടുന്നത് യോനീച്ഛദങ്ങള്‍ ഉത്തേജിപ്പിക്കുന്നതിലാണ്. അതിനാല്‍ രതിമൂര്‍ച്ഛയെ മാത്രം ലക്ഷ്യം കണ്ടുള്ള സെക്സില്‍ കടന്നുപോകുന്ന വഴികളിലൊന്നും നിങ്ങള്‍ക്ക് ശ്രദ്ധ കിട്ടില്ല. വേഗത്തില്‍ രതിമൂര്‍ച്ഛയിലെത്താന്‍ സ്വയം പ്രവൃത്തിക്കുകയോ പങ്കാളിയെ പ്രേരിപ്പിക്കുകയോ ചെയ്യാതിരിക്കുക. തിരക്കൊഴിവാക്കി ആ അനുഭവത്തെ എന്തുകൊണ്ട് നിങ്ങള്‍ മഴുവനായി ആസ്വദിക്കുന്നില്ല. നിങ്ങളുടെ ആനന്ദത്തെ ദീര്‍ഘിപ്പിച്ച് കൊണ്ടുപോയാല്‍ എന്താണ് ചെയ്യേണ്ടത് എന്നറിയാവുന്ന ഒരാള്‍ക്കൊപ്പമാണ് താനെന്ന് അവള്‍ ചിന്തിക്കും. ദൈര്‍ഘ്യമേറിയാല്‍ രണ്ട് പേര്‍ക്കും കൂടുതല്‍ സംതൃപ്തിയും ലഭിക്കും.

പല പുരുഷന്മാരും തിടുക്കപ്പെട്ട് ലൈഗിക ബന്ധത്തില്‍ ഏര്‍പ്പെടാനണ് ശ്രമിക്കുക. എന്തിനാണ് ഈ തിടുക്കത്തിന്റെ ആവശ്യകത. ഇങ്ങനെ ചെയ്യുന്നത് ഒരിക്കലും പൂര്‍ണതോതില്‍ തൃപ്തി നല്‍കുകയില്ല ദീര്‍ഘകാലയളവില്‍ നിങ്ങള്‍ക്ക് തീരെ നേട്ടം ഉണ്ടാവുകയുമില്ല എന്ന് ആദ്യം അറിയുക. സാവധാനം കാര്യങ്ങള്‍ ചെയ്യുക. ഓരോ കാര്യവും ആസ്വദിക്കുകയും നിങ്ങളോടൊപ്പമുള്ള സ്ത്രീയെ അറിയുകയും ചെയ്യുക. നല്ല രീതിയിലുള്ള ഒരുങ്ങലും, പ്രവൃത്തിയും, വസ്ത്രമുരിയലും, പരസ്പരമുള്ള വദനസുരതവുമൊക്കെ സ്ത്രീകള്‍ ആസ്വദിക്കും. ഇത് കൂടുതല്‍ സംതൃപ്തികരമായ സെക്സ് അനുഭവവേദ്യമാക്കും. ചിലപ്പോള്‍ ആഗ്രഹിക്കുന്നതില്‍ കൂടുതലായി ലഭിക്കുകയും ചെയ്യും.
സ്ത്രീകള്‍ ലോലവികാരങ്ങളുള്ളവരാണ്. അവര്‍ വൈവിധ്യവും, വൈകാരികതയും, ആഴത്തിലുള്ള വികാരങ്ങളും കാംഷിക്കുന്നു. അതിനാല്‍ തുടക്കം മുതല്‍ അവസാനം വരെ തിടുക്കപ്പെടാതെ ഒരു വേഗത നിലനിര്‍ത്തുക. പങ്കാളിയുടെ പ്രതികരണങ്ങള്‍ മനസിലാക്കുകയും അത് പരിഗണിക്കുകയും അതിനൊപ്പം പോവുകയും ചെയ്യുക. അവള്‍ ആഗ്രഹിക്കുന്നതെന്ത് എന്നാണ്, നിങ്ങളാവശ്യപ്പെടുന്നതെന്താണ് എന്നല്ല അറിയേണ്ടത്. വേഴ്ചയ്ക്ക് ശേഷം പലരും തിരിഞ്ഞൊരി കിടപ്പാണ്. എന്നാല്‍ പങ്കാളിയുടെ പെട്ടന്നുള്ള ആവശ്യങ്ങള്‍ക്ക്, അതായത് ആലിംഗനം, ഒട്ടിച്ചേര്‍ന്ന് കിടക്കല്‍, തലോടല്‍ പോലുള്ളവയ്ക്ക് ശ്രദ്ധ നല്കുക. മാനസികമായി അടുപ്പം നല്‍കുന്നതോടൊപ്പം കൂടുതല്‍ ആസ്വാദ്യകത നിങ്ങള്‍ക്ക് അനിഭവപ്പെടുകയും ചെയ്യും.

കരുതലോടെ സെക്സ്

ലൈംഗിക ജീവിതത്തിൽ സംശയങ്ങൾ ഏറെയാണ്. പക്ഷെ പുറത്തു പറയാനുള്ള മടികാരണം ഈ സംശയങ്ങളും അബദ്ധധാരണകളുമായി കഴിയുന്നവർ കുറവല്ല. ലൈംഗിക ജീവിതം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഏതാനും പ്രായോഗിക മറുപടികൾ.

വിവാഹം കഴിഞ്ഞിട്ട് ഒരുവർഷമായി ഭാര്യ ഗർഭിണിയാകാൻ സെക്സിൽ പ്രത്യേകിച്ചെന്തെങ്കിലും ശ്രദ്ധിക്കണോ?

ലൈംഗിക ബന്ധം നടക്കുകയും ശുക്ലസ്രാവത്തിനുശേഷം സ്ത്രീ കുറേനേരം അവിടെത്തന്നെ കിടക്കുകയും ചെയ്താൽ ഗർഭധാരണ സാധ്യത കൂടും. കുറേനേരം എന്നു പറഞ്ഞത് അളന്നു തിട്ടപ്പെടുത്തിയിട്ടില്ലെങ്കിലും ഒരു മണിക്കൂർ ഉണ്ടെങ്കിൽ കൊള്ളാം. സാദാ പൊസിഷൻ (മിഷനറി രീതി) വേദനയുണ്ടാക്കുന്നുവെങ്കിൽ (സ്ത്രീക്ക് പുറകോട്ടു മടങ്ങിയ ഗർഭാശയമുണ്ടെങ്കിൽ) നാലു കാൽ പൊസിഷൻ സ്വീകരിച്ച് പുരുഷൻ പിന്നിൽ നിന്നു പ്രവേശിക്കുന്നതാകും സ്ത്രീക്ക് നല്ലത്. സെക്സ് ഒരു രാത്രിയിൽ ഒന്നുമതി. രണ്ടാമത് ഉടനെ ചെയ്തതു കൊണ്ടു പ്രത്യേകഗുണം കൂടുന്നില്ല. സെക്സിനുശേഷം ചരിഞ്ഞോ മലർന്നോ സ്ത്രീ കി‌ടക്കുന്നതാകും നല്ലത്. യോനിയിൽ ഉമിനീർ (Salive) അധികം ചെന്നാൽ പുരുഷ ബീജത്തിന്റെ ശക്തി കുറയുമെന്നതിനാൽ ഗർഭധാരണത്തിനായുള്ള സെക്സിൽ ഒാറൽ രീതികൾ ഒഴിവാക്കാം.

സെക്സിനിടയിലെ വേദന ഒഴിവാക്കാൻ എന്തുചെയ്യണം?

വേദനയുടെ കാരണം മനസ്സിലാക്കിയി‌ട്ടുവേണം ചികിത്സ നിശ്ചയിക്കാൻ. യേ‍ാനിയിൽ വഴുവഴുപ്പു കുറയുക, പ്രസവസമയത്തു ചെയ്ത എപ്പിസിയോട്ടമിയുടെ പ്രത്യേകത, അണുബാധ, യോനി കോച്ചിമുറുകൽ, കന്യാചർമത്തിനു കട്ടികൂടിയിരിക്കുക. പുറകോട്ടു മടങ്ങിയ ഗർഭാശയം, അണ്ഡാശയത്തിലേ‍ാ ഗർഭാശയത്തിലോ സിസ്റ്റ‍ുകളോ മുഴകളോ, അടിവയറ്റിൽ അണുബാധ (pelvic inflammatory disease), എൻഡോമെട്രിയോസിസ്, ലൈംഗിക വെറുപ്പ്, ലൈംഗിക രോഗങ്ങൾ (എസ്ടിഡി) ഇങ്ങനെ നിരവിധി കാരണങ്ങളുണ്ട്.
യോനീവരൾച്ചയാണ് പ്രശ്നമെങ്കിൽ കെവൈ പോലുള്ള യോനിലൂബ്രിക്കന്റ് ജെൽ യോനികവാടത്തിലും പുരുഷലിംഗത്തിലും പുരട്ടി സെക‍്സ് ചെയ്തു നോക്കുക. അതല്ലെങ്കിൽ സെക്സ് പൊസ‍ിഷൻ മാറ്റിനോക്കുക. അതും ശരിയാകുന്നില്ലെങ്കിൽ ഗൈക്കോളജിസ്റ്റിനെയോ സെക്സോളജിസ്റ്റിനെയോ കാണ‍ുക.

ഒരുമിച്ച് ജീവിക്കുന്ന ദമ്പതികളാണ്. സെക്സ് കുറയുന്നുവോ എന്നു സംശയം മാസത്തിൽ എത്ര തവണ ബന്ധപ്പെടുന്നതാണ് സാധാരണം?

ഒരു തവണ പോലും ബന്ധപ്പ‌െട്ടിലെങ്കിലും നോർമൽ അല്ലെന്നു പറയാനാവില്ല. പല ദമ്പതികളും അങ്ങനെയാണു ജീവിക്കുന്നത്, സുഖമായി പ്രത്യേകിച്ചും 65 വയസ്സു കഴിഞ്ഞി‌ട്ട്, ചിലപ്പോൾ അതിനു മുമ്പും. സെക്സ് എന്നതു നൈസർഗികമായ ഒന്നാണ്. ഇതു പലരിലും പല രീതിയിലാണ്. അവർ തൃപ്തരാണോ എന്നതാണ് പ്രധാനം. മിക്കവാറും പേർ 18–30 വയസ്സുകളിൽ ദിവസേന ചെയ്യാൻ ആഗ്രഹിക്കുന്നവരാണ്. അങ്ങനെ ആഗ്രഹിച്ചാലും ഒരു മാസം 20 തവണയൊക്കെയാണു ചെയ്യുന്നത് എന്നുവരും. പക്ഷേ, ഒരു രാത്രിയിൽ തന്നെ രണ്ടും മൂന്നും തവണ ചെയ്തെന്നുമിരിക്കും. നല്ലൊരു ദാമ്പത്യജീവിതത്തിന് വിവ‍ാഹം കഴിഞ്ഞയുടനെയാണെങ്കിൽ ഒരു മാസം ഏതാണ്ടു പത്തുപതിനഞ്ചു തവണ ചെയ്താലും മതിയാകും. 40–50 വയസ്സാകുമ്പോൾ മാസത്തിൽ ഒന്നോ രണ്ടോ ആയാലും മതി.

‌65 വയസ്സിനുശേഷം രണ്ടു മാസത്തിൽ ഒന്നായാലും നല്ല ദാമ്പത്യജീവിതം നയിക്കാൻ കഴിയും എന്നിരിക്കിലും ചില ദമ്പതികൾ ഈ പ്രായത്തിൽ മാസങ്ങളോളം സെക്സ് ചെയ്യാതെയും ജീവിക്കുന്നുണ്ട്, സ്നേഹത്തോടെ.

പരസ്പരം കമ്മ്യൂണിക്കേഷൻ എന്നതു കഴിയുന്നതും സ്വതന്ത്രമാക്കുക; അതായത് വിചാരങ്ങൾ, തോന്നലുകൾ, വികാരങ്ങൾ ഇവയെക്കുറിച്ചു സംസാരിക്കാനും കുറ്റപ്പെടുത്താതെ ശ്രദ്ധിക്കാനും ഉത്തരം അല്ലെങ്കിൽ മറുപുറം ഉടനെ എടുത്തു വിളമ്പാതെ നിശ്ശബാദമായി കേൾക്കാനും (ശ്രദ്ധയോടെ) കഴിവുണ്ടെങ്കിൽ കഴി‍ഞ്ഞ കാലങ്ങളിലെ ഒരുമിക്കലുകളുടെ അനുഭവങ്ങളുടെ തണലിൽ സുന്ദരമായി കൂട്ടുകൂ‌ടി ജീവിക്കാം. ഇതില്ലാതെ ദിവസേന സെക്സ് ചെയ്താലും ഒരു ഫലവുമില്ല ദാമ്പത്യ കെട്ട‍ുറപ്പിന്.

ആർത്തവവിരാമമായി ലൈംഗിക ജീവിതം വിരളമാകാതിരിക്കാൻ എന്തുചെയ്യണം? 

മെനോപ്പോസ് (ആർത്തവവിരാമം) ആകുന്നതോടെ ഈസ്ട്രജൻ ഹോർമോണിന്റെ അളവു ശരീരത്തിൽ ആകെപ്പാടെയും യോനിയിൽ പ്രത്യേകിച്ചും കുറയുന്നതിനാൽ യോനീചർമം കട്ടി കുറഞ്ഞു വരളുന്ന‍ു. ഇതൊഴിവാക്കാൻ ഈസ്ട്രജൻ ക്രീം ഗൈനക്കോളജിസ്റ്റിന്റെ നിർദേശത്തോ‌ടെ ഉപയോഗിക്കാം. ഇത് ഈസ്ട്രജൻ ഗുളികകളെക്കാൾ നല്ലതാണ്. പാർശ്വഫലങ്ങളും കുറവാണ്.

ആർത്തവം നിലച്ചാലും ബോധപൂർവം മാസത്തിൽ രണ്ടു തവണയെങ്കിലും സെക്സ് ചെയ്തുകൊണ്ടിരുന്നാൽ യോനിചർമവും അനുബന്ധശരീരകലകളും ആരോഗ്യകരമായി നിലനിർത്താം.

വ്യായമം തുടങ്ങുക, 60 കഴിഞ്ഞാലും വസ്ത്രധാരണം, തലമുടി, മുഖകാന്തി എന്നിവ ആകർഷകമാക്കിവയ്ക്കുക, പതിവായി കുളിക്കുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക. ശരീരഗന്ധവും തുണ‍ിയിലെ വിയർപ്പ്, അഴുക്ക് ഗന്ധങ്ങളും അകറ്റുക, വൈകിട്ടും ടൂത്ത് പേസ്റ്റുപയോഗിച്ചു വായും പല്ലുകളും വൃത്തിയായി ബ്രഷ് ചെയ്ത് വായ്നാറ്റം ഒട്ടും ഉണ്ടാകാതെ ശ്രദ്ധിക്കുക. ഭർത്താവും ഇതൊക്കെ ശ്രദ്ധിക്കണം. എത്രതവണ സെക്സ് ചെയ്ത് ഒാർഗാസം (രതിമൂർച്ഛ) ഉണ്ടായി എന്നുള്ളത് ആർത്തവ വിരാമശേഷം ഒരു വലിയ പരിഗണനയാകാനും പാടില്ല.

സ്വയം ഭോഗം ആരോഗ്യം തകർക്കുമോ?

സ്വയംഭോഗം ആരോഗ്യത്തിനു ഹാനികരമല്ല. മിതമായ രീതിയില‍ാണെങ്കിൽ ശരീരത്തിനു നല്ലതുമാണ്. വിവാഹശേഷവും ചെയ്യാം–പ്രത്യേകിച്ചും ഇണയ്ക്ക് സെക്സ് അന്നു വേണ്ട എന്നാണെങ്കിൽ.

ശുക്ലസ്രാവത്തിലൂടെ രക്തനഷ്ടം വരുമെന്നതും അതു ക്ഷീണത്തിനു കാരണമാകുന്നതും അന്ധവിശ്വാസം മാത്രമാണ്. അമിതമായ സ്വയംഭോഗം അതിനോട് അടിമത്തസ്വഭാവമുളവാക്കുമെന്നതിനാൽ സ്വയം ഒരു നിയന്ത്രണമുള്ളത് നല്ലതാണ്. ഉരസൽ കൊണ്ടു ലൈംഗികാവയവത്തിൽ തേയ്മാനം ഉണ്ടാക്കരുത്. അതൊഴിവാക്കാൻ KY പോലുള്ള ജെൽ ലൂബ്രിക്കന്റുകൾ ഉപയോഗിക്കാം. വൈബ്ര‍േറ്റർ ഉപയോഗിച്ചു യോനിയിൽ അധികം ഉള്ളിൽ കടത്തി ദിവസേന സ്വയം ഭോഗം ചെയ്യുന്നതും (തുടർച്ചയായി സെക്സ് ചെ‍യ്യുന്നതും) വർഷങ്ങൾ കൊണ്ടു ഗർഭാശയകവാടത്തിൽ (Cervix) ദൂഷ്യം ചെയ്യാൻ സാധ്യതയുണ്ടെന്നുമാത്രം. സ്വയം ഭോഗം മനസ്സിനും ശരീരത്തിനും സുഖാനുഭവമാണ്. അതിലൂടെ രതിമൂർച്ഛ (Orgasm) സംഭവിക്കുന്നു. ശരീരപേശികൾക്കും ഒരൽപം വ്യായാ‍മവുമാണ്. നൂറു മീറ്റർ വരെ പെട്ടെന്നു നടക്കുകയോ ചെറുതായി ഒാടുകയോ ചെയ്യുന്നപോലെ മാത്രം.

@http://www.manoramaonline.com/health/sex/sex-as-important.html

സ്ത്രീ പുരുഷ ലൈംഗിക ബന്ധത്തിലെ യാഥാര്ത്ഥ്യങ്ങള്



സ്ത്രീയുടെ ലൈംഗിക താല്‍പര്യം പുരുഷന്‍േറതുപോലെ തീവ്രമല്ല.
യാഥാര്‍ഥ്യം: സ്ത്രീയുടെ ലൈംഗിക താല്‍പര്യവും വികാരവും പുരുഷന്‍േറതുപോലെ തന്നെ ശക്തവും തീവ്രവുമാണ്. പുരുഷന്റെ ശിശ്‌നാഗ്രത്തിലുള്ള അത്രതന്നെ നാഡീതന്തുക്കള്‍ സ്ത്രീയുടെ ഭഗശിശ്‌നികയിലുമുണ്ട്.

പുരുഷലിംഗത്തിലേതിനേക്കാള്‍ കുറഞ്ഞ സ്ഥലത്ത് നാഡ്യഗ്രങ്ങള്‍ കൂടിച്ചേര്‍ന്നിരിക്കുന്നതിനാല്‍ അതിനു സംവേദനശേഷി അല്‍പം കൂടുതലുണ്ടെന്നു പറയാം. അതുകൊണ്ടാണ് ചുരുക്കം ചില സ്ത്രീകള്‍ക്ക് ബഹുരതിമൂര്‍ച്ഛ സാധ്യമാകുന്നത്. പുരുഷന് ബഹുരതിമൂര്‍ച്ഛ സാധിക്കാറില്ല. ഓരോ സ്ത്രീയുടെയും ശാരീരിക, മാനസിക, സാമൂഹിക സാഹചര്യങ്ങള്‍ക്കനുസരിച്ച് ലൈംഗിക പ്രതികരണത്തിലും വ്യത്യാസമുണ്ടാകാം. സമയവും സ്ഥലവും പങ്കാളിയുമായുള്ള അടുപ്പത്തിന്റെ സ്വഭാവവുമെല്ലാം ലൈംഗികതാല്‍പര്യത്തെ ബാധിക്കും. അതല്ലാതെ സ്ത്രീ ആയതുകൊണ്ടുമാത്രം ഒരാളുടെ ലൈംഗിക താല്‍പര്യത്തിന്റെ തോത് കുറയുന്നില്ല.

പുരുഷന്‍ എപ്പോഴും സെക്‌സ് ആസ്വദിക്കുന്നു. സ്ത്രീക്കാണ് പലപ്പോഴും അത് ആസ്വാദ്യമല്ലാതാവുന്നത്
യാഥാര്‍ഥ്യം: വിഖ്യാത ലൈംഗികഗവേഷകനായ ബെര്‍ണിസിന്‍ബെര്‍ഗെര്‍ഡിന്റെ അഭിപ്രായത്തില്‍ 30 ശതമാനത്തോളം പുരുഷന്മാര്‍ക്കും പലപ്പോഴും ലൈംഗികവേഴ്ച ഒരു ദുരിതാനുഭവമാണ്. പുരുഷന്‍ എല്ലായേ്പാഴും ലൈംഗികവേഴ്ചയ്ക്കു സജ്ജനാണ് എന്ന തെറ്റിധാരണയാണ് ഇതിന്ന് ഒരു കാരണം. താല്‍പര്യമില്ലാത്തതുകൊണ്ട് ബന്ധത്തില്‍ നിന്നു വിട്ടുനില്‍ക്കാന്‍ സ്ത്രീക്ക് അവകാശമുണ്ടെന്നു സമ്മതിക്കുന്നവരും അതേ അവകാശം പുരുഷനു നല്‍കാറില്ല. എല്ലായേ്പാഴും മുന്‍കൈ എടുക്കേണ്ടത് തന്റെ കടമയാണെന്നു പുരുഷന്‍ തെറ്റിദ്ധരിക്കുന്നു. അതുകൊണ്ടുതന്നെ താല്‍പര്യമില്ലെങ്കിലും ലൈംഗികവേഴ്ചയ്‌ക്കൊരുങ്ങാന്‍ നിര്‍ബന്ധിതനാവുന്നു. ഇത് ലൈംഗികവേഴ്ച ഒരു പരാജയവും ദുരിതാനുഭവവുമാക്കും. ലൈംഗിക പരാജയങ്ങള്‍ മാനസികമായ തളര്‍ച്ചയും പരാജയബോധവുമുണ്ടാക്കുമ്പോള്‍ ആത്മവിശ്വാസം തകരുകയും ചെയ്യുന്നു. ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോഴൊക്കെ സ്ഖലനമുണ്ടാകുന്നു എന്നതുകൊണ്ടാണ് പുരുഷന് എല്ലായേ്പാഴും അത് ആസ്വാദ്യമാകുന്നു എന്ന തെറ്റിധാരണയുണ്ടായത്. എല്ലാ സ്ഖലനവും ആഹ്ലാദകരമായ ഒരനുഭവമാകണമെന്നില്ല. ചിലരിലെങ്കിലും സ്ഖലനം വേദനാജനകമാകാറുണ്ട്. സ്ഖലനം നടന്നോ എന്നറിയാന്‍പോലും പറ്റാതെ പോകുന്നവരുമുണ്ട്. സുഖപ്രദമായ സ്ഖലനമുണ്ടായില്ലെങ്കില്‍ പുരുഷന് രതി ആസ്വദിക്കാന്‍ കഴിയാറില്ല. എന്നാല്‍ കൃത്യമായ രതിമൂര്‍ച്ഛ അനുഭവപ്പെട്ടില്ലെങ്കിലും പലപ്പോഴും സ്ത്രീക്ക് രതി ആസ്വദിക്കാനായെന്നു വരും.

കുതിരയുടെ കരുത്തും ചടുലതയുമുള്ള പ്രചണ്ഡമായൊരു രതിബന്ധമാണ് സ്ത്രീക്ക് ഏറെയിഷ്ടം
യാഥാര്‍ഥ്യം: പങ്കാളിക്ക് ചടുലതയും വേഗവും പോരാ എന്നു പരാതിപ്പെടേണ്ടിവരുന്ന സ്ത്രീകള്‍ വിരളമാണ്. പങ്കാളിയുമായി കൂടുതല്‍ സമയം അടുത്ത ബന്ധത്തില്‍ തുടരാനാണ് സ്ത്രീ കൂടുതലിഷ്ടപ്പെടുന്നത്. സാവധാനത്തിലും മൃദുവായുമുള്ള ലാളനകളും പരിചരണങ്ങളുമാണ് സ്ത്രീ ഇഷ്ടപ്പെടുക. സാവധാനത്തിലുള്ള തരളമായ ബന്ധങ്ങളും ചലനങ്ങളും പുരുഷനും കൂടുതല്‍ ആസ്വാദ്യകരവും ആഹ്ലാദകരവുമായിരിക്കും. ഒരു 'തകര്‍പ്പന്‍ പ്രകടന'ത്തെക്കാള്‍ സ്നേഹപൂര്‍ണമായ ഒരു ലാസ്യമാണ് ലൈംഗികബന്ധത്തെയും ദാമ്പത്യത്തെയും കൂടുതല്‍ ഹൃദ്യമാക്കുക. രതിമൂര്‍ച്ഛാവേളയില്‍ പങ്കാളിയോട് കൂടുതല്‍ ശക്തമായി ഒത്തുചേരാന്‍ സ്ത്രീക്ക് താല്‍പര്യമുണ്ടാവാം. ലൈംഗികതയുടെ എല്ലാ മേഖലയിലുമെന്നപോലെ ഇക്കാര്യത്തിലും ഓരോരുത്തര്‍ക്കും താല്‍പര്യഭേദങ്ങളുണ്ടാകും. അവ പരസ്പരം അറിയിക്കുക എന്നതാണ് പ്രധാനം. രതിയുടെ കാര്യത്തില്‍, താല്‍പര്യങ്ങളും അനുഭൂതികളും ഇഷ്ടാനിഷ്ടങ്ങളും സങ്കോചങ്ങളും എല്ലാം തുറന്നുപറയുകതന്നെ വേണം.

സ്ത്രീകള്‍ പൊതുവേ സ്വയംഭോഗം ചെയ്യാറില്ല. ചീത്ത പെണ്‍കുട്ടികളുടേതാണ് ഈ ശീലം.


യാഥാര്‍ഥ്യം: മൂന്നില്‍ രണ്ടു സ്ത്രീകളും ഒരിക്കലെങ്കിലും സ്വയംഭോഗം ചെയ്തിട്ടുണ്ടാവുമെന്നാണ് പാശ്ചാത്യപഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. നമ്മുടെ നാട്ടില്‍ ഇത്തരം ഗവേഷണങ്ങളൊന്നും തന്നെ നടന്നിട്ടില്ല. ഇപ്പോഴത്തെ സാമൂഹിക സാഹചര്യത്തില്‍ ഇത്തരമൊരു പഠനവും വിശ്വസനീയമായ ഫലങ്ങളും എളുപ്പമാവില്ല. ലൈംഗികമോഹങ്ങള്‍ ഏറ്റവും ഫലപ്രദമായി സാക്ഷാത്കരിക്കാന്‍ കഴിയുന്ന അപകടരഹിതമായ മാര്‍ഗം സ്വയംഭോഗമാണെന്ന് എല്ലാ ലൈംഗികശാസ്ത്രജ്ഞരും ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിന് അപകടകരമായ മാര്‍ഗങ്ങള്‍ തേടി അബദ്ധങ്ങളിലെത്തുന്നതിനും ലൈംഗികമോഹം അടക്കിപ്പിടിച്ച് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലും പെടുന്നതിനുമുള്ള സാഹചര്യങ്ങളാണ് ഒഴിവാക്കേണ്ടത്. സ്വയംഭോഗം ഒരു ശീലമായി മാറാതെയും അനിയന്ത്രിതമാകാതെയും നോക്കുകയാണ് വേണ്ടത്. ശീലമായാല്‍ അത് വെറും ചടങ്ങായി മാറും. ഒരാനന്ദവും ലഭിക്കാതെയുമാകും. ചില പാശ്ചാത്യ നിരീക്ഷണങ്ങള്‍ പ്രകാരം ലൈംഗികബന്ധത്തിലൂടെയുണ്ടാകുന്നതിനെക്കാള്‍ മികച്ച നിലയിലാണ് പല സ്ത്രീകളും സ്വയംഭോഗത്തിലൂടെ രതിമൂര്‍ച്ഛ പ്രാപിച്ചിരുന്നത്. ആഹ്ലാദകരമാംവിധം സ്വയംഭോഗം ചെയ്യുന്നവര്‍ക്ക് ലൈംഗികതയെ ഒരു ഹൃദ്യാനുഭവമായി മാറ്റാനാവുമെന്നാണ് കിന്‍സ്ലിയെയും മാസ്റ്റേഴ്‌സ് ആന്റ് ജോണ്‍സണെയുംപോലുള്ള ലൈംഗികശാസ്ത്രഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇരുപങ്കാളികള്‍ക്കും ഒരുമിച്ച് രതിമൂര്‍ച്ഛയുണ്ടായാല്‍ മാത്രമേ ലൈംഗികബന്ധം വിജയമാകുകയുള്ളൂ
യാഥാര്‍ഥ്യം: ലൈംഗികബന്ധത്തില്‍ ഇരുപങ്കാളികള്‍ക്കും ഒരുമിച്ചു രതിമൂര്‍ച്ഛയുണ്ടാകുന്നത് അപൂര്‍വമാണ്. അങ്ങനെയുണ്ടായതു കൊണ്ടു മാത്രം ആ ബന്ധം ഏറ്റവും ആഹ്ലാദകരമാകണമെന്നില്ല. രതിമൂര്‍ച്ഛയ്ക്കു ശേഷവും പങ്കാളിയുടെ സ്നേഹവും പരിചരണവും ലഭിക്കണമെന്നാണ് സ്ത്രീകള്‍ പൊതുവെ ആഗ്രഹിക്കുക. സ്ഖലനാനന്തരം തിരിഞ്ഞുകിടന്ന് ഉറങ്ങാനാണ് മിക്ക പുരുഷന്മാര്‍ക്കും ഇഷ്ടം. ഒരുമിച്ചു രതിമൂര്‍ച്ഛയുണ്ടായാലും ശേഷം ഇങ്ങനെ അലോസരമായാല്‍ എന്തു കാര്യം? പുരുഷപങ്കാളിക്ക് സ്ഖലനമുണ്ടാകുന്നതിനു മുമ്പ് സ്ത്രീക്ക് രതിമൂര്‍ച്ഛ കൈവരിക്കാനായാല്‍ അതായിരിക്കും കൂടുതല്‍ ആഹ്ലാദകരം. തുടര്‍ന്ന് പുരുഷന് സ്ഖലനത്തിലേക്ക് എത്തുംവരെ താല്‍പര്യത്തോടെ ബന്ധത്തില്‍ തുടരാന്‍ സ്ത്രീക്കു കഴിയാറുണ്ട്. ഒരുമിച്ചു രതിമൂര്‍ച്ഛയുണ്ടാകുന്നുവോ എന്നതല്ല ഇരുവര്‍ക്കും ആഹ്ലാദമുണ്ടാകുന്നുവോ എന്നതാണ് പ്രധാനം.

ലിംഗവലിപ്പം ലൈംഗികാസ്വാദനത്തില്‍ ഏറ്റവും പ്രധാനമാണ്
യാഥാര്‍ഥ്യം: വളര്‍ച്ചയെത്താത്ത ആണ്‍കുട്ടികള്‍ മാത്രമാണ് ഇപ്പോഴും ഇത്തരം അബദ്ധധാരണകള്‍ വെച്ചു പുലര്‍ത്തുന്നത്. ലൈംഗികബന്ധത്തിന്റെ കാര്യത്തില്‍ ലിംഗവലിപ്പത്തിനു വലിയ പ്രാധാന്യമൊന്നുമില്ല എന്ന് ഇന്നു ഒട്ടുമിക്കവര്‍ക്കും അറിയാം. പുരുഷലിംഗം സാധാരണ അവസ്ഥയില്‍ പലതോതില്‍ വികസിച്ചും ചുരുങ്ങിയുമൊക്കെയിരിക്കും. എന്നാല്‍ ഉദ്ധരിച്ച നിലയില്‍ ലിംഗവലുപ്പിത്തിന് വലിയ ഏറ്റക്കുറച്ചിലുകളൊന്നും ഉണ്ടാകാറില്ല. നാലിഞ്ചു മുതല്‍ ആറിഞ്ചുവരെയാണ് സാധാരണഗതിയില്‍ ഉദ്ധൃതലിംഗത്തിന് നീളമുണ്ടാവുക. യോനീനാളത്തില്‍ രണ്ടിഞ്ചിനപ്പുറം സംവേദനശേഷി ഉണ്ടാവുകയില്ല. അതിനപ്പുറത്തേക്കുള്ള കടന്നുകയറ്റം അറിയാന്‍ സ്ത്രീപങ്കാളിക്ക് കഴിയാറുമില്ല. ഈ, രണ്ടിഞ്ചോളം ആഴത്തിലുള്ള പേശികളില്‍ ഉദ്ദീപനമുണര്‍ത്തുകയേ വേണ്ടൂ. അതിന് ഉദ്ധൃതലിംഗത്തിന് രണ്ടിഞ്ചിലധികം വലുപ്പമുണ്ടായാല്‍ മതി. ആറര-ഏഴ് ഇഞ്ചിലധികം നീളമുണ്ടാകുന്നത് സ്ത്രീക്ക് വിഷമമുണ്ടാക്കുകയേ ഉള്ളൂ. അവയവത്തിന്റെ വലുപ്പമോ ചടുലതയോ ലൈംഗികബന്ധത്തില്‍ പ്രസക്തമല്ല; പ്രധാനവുമല്ല. ഹൃദ്യവും തരളവുമായ ബന്ധവും പരസ്പരധാരണയുമാണ് പ്രധാനം.

പുരുഷന്‍ എപ്പോഴും ലൈംഗികബന്ധത്തിനു സജ്ജനാണ്. സ്ത്രീക്കു മാത്രമേ ഒരുക്കം ആവശ്യമുള്ളൂ
യാഥാര്‍ഥ്യം: തീവ്രമായ ലൈംഗികതാല്‍പര്യമുള്ള പുരുഷന്മാരായാല്‍പോലും അവര്‍ എല്ലായേ്പാഴും ലൈംഗികബന്ധത്തിനു സജ്ജരല്ല. സെക്‌സിന് അനുകൂലമായ സാഹചര്യങ്ങളും രതിതാല്‍പര്യമുണര്‍ത്തുന്ന ഘടകങ്ങളുമെല്ലാം ഒത്തുചേരുമ്പോള്‍ മാത്രമേ പുരുഷന് ലൈംഗികബന്ധം സാധിക്കുകയുള്ളൂ. രതിയില്‍ താല്‍പര്യമില്ലാത്ത അവസ്ഥ സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കാണപ്പെടാറുണ്ട്. സ്ത്രീയെക്കാള്‍ കുറച്ചുകൂടി എളുപ്പത്തില്‍ പുരുഷന്റെ രതിതാല്‍പര്യം ഉണര്‍ത്താനായി എന്നുവരും. എങ്കിലും ഈ താല്‍പര്യം ബന്ധത്തിലേക്ക് എത്തണമെങ്കില്‍ പുരുഷനും ധാരാളം തയ്യാറെടുപ്പുകള്‍ വേണം. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, പുരുഷനാണ് ഉദ്ധാരണം എന്ന സവിശേഷ തയ്യാറെടുപ്പ് ആവശ്യമുള്ളത്. സ്ത്രീയെക്കാള്‍ എളുപ്പത്തില്‍ ലൈംഗികോദ്ദീപനങ്ങള്‍ സ്വീകരിക്കാനാവുന്നു എന്നതുകൊണ്ടായിരിക്കാം പുരുഷന്‍ എപ്പോഴും സജ്ജനാണ് എന്ന തെറ്റിധാരണയുണ്ടായത്. ലൈംഗികത ഒരു പോരാട്ടമാണ് എന്നും പുരുഷന്‍ വിജയിക്കുമെന്നുമുള്ള പുരുഷാധിപത്യപ്രവണമായ അബദ്ധസങ്കല്‍പത്തില്‍ നിന്നുമാവാം ഈ മിഥ്യാഹങ്കാരം രൂപപ്പെട്ടത്.

പൂര്‍ണമായ രതിമൂര്‍ച്ഛയുണ്ടായാല്‍ മാത്രമേ സ്ത്രീക്ക് ലൈംഗികസംതൃപ്തി ഉണ്ടാവുകയുള്ളൂ
യാഥാര്‍ഥ്യം: പുരുഷന് സ്ഖലനം പോലെ അനിവാര്യമായ ഒന്നല്ല സ്ത്രീക്ക് രതിമൂര്‍ച്ഛ. സ്ഖലനംകൊണ്ട് പുരുഷന് തികഞ്ഞ മാനസികസംതൃപ്തിയും ആഹ്ലാദവും ഉണ്ടാവണമെന്നില്ല. അതുപോലെ, രതിമൂര്‍ച്ഛയിലെത്തി എന്നതുകൊണ്ടുമാത്രം സ്ത്രീക്ക് പൂര്‍ണസംതൃപ്തിയും മാനസികാഹ്ലാദവും ഉണ്ടായിക്കൊള്ളണമെന്നുമില്ല. എല്ലാ ലൈംഗികബന്ധത്തിലും എല്ലാ സ്ത്രീകള്‍ക്കും രതിമൂര്‍ച്ഛ അനുഭവിക്കാന്‍ കഴിയില്ല. ശരിയായ രതിമൂര്‍ച്ഛയുണ്ടാക്കുന്ന ലൈംഗികബന്ധങ്ങള്‍ 40 ശതമാനത്തില്‍ താഴെ മാത്രമാണ്. രതിമൂര്‍ച്ഛയിലേക്കെത്താതെതന്നെ തികഞ്ഞ രതിസംതൃപ്തി അനുഭവിക്കാന്‍ സ്ത്രീകള്‍ക്കു കഴിയാറുണ്ട്. ശാരീരികമായ 'പ്രകടനങ്ങളെക്കാള്‍ മാനസികമായ അടുപ്പവും സ്നേഹവും ഒരുക്കങ്ങളുമാണ് സ്ത്രീയെ രതിമൂര്‍ച്ഛയിലേക്ക് എത്തിക്കുന്നത്. സ്ത്രീ രതിമൂര്‍ച്ഛയിലെത്തിയോ എന്നറിയാന്‍ ചിലപ്പോള്‍ പങ്കാളിക്കു കഴിയാതെ വരാറുണ്ട്. അടുത്ത പരിചയംകൊണ്ട് പങ്കാളിയുടെ ഭാവപ്രകടനങ്ങളില്‍ നിന്നു ഒരു പരിധിവരെ ഇതു മനസ്സിലാക്കാനാവാം. എന്നാല്‍ വലിയൊരു വിഭാഗം സ്ത്രീകള്‍ രതിമൂര്‍ച്ഛയിലെത്തിയെന്നു നടിച്ച് പങ്കാളിയെ സമാശ്വസിപ്പിക്കാറുണ്ട്. ഈ കപടരതിമൂര്‍ച്ഛ തിരിച്ചറിയുക എളുപ്പമല്ല. പുരുഷ പങ്കാളിക്ക് മാനസികാഹ്ലാദമേകാനുള്ള ഒരുതരം ത്യാഗമനോഭാവമാണ് ഈ കപടരതിമൂര്‍ച്ഛയ്ക്കു പിന്നില്‍. രതിമൂര്‍ച്ഛ എന്ന സവിശേഷാവസ്ഥയല്ല പ്രധാനം. ലൈംഗികബന്ധം ആഹ്ലാദവും സംതൃപ്തിയും നല്‍കുന്നുണ്ടോ എന്നതാണ്.

ലൈംഗികതയെക്കുറിച്ച് പുരുഷന് എല്ലാ അറിവുമുണ്ടായിരിക്കും. എല്ലാറ്റിനും മുന്‍കൈയെടുക്കേണ്ടത് പുരുഷനാണ്
യാഥാര്‍ഥ്യം: ലൈംഗിക വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പൊതുവേ സ്ത്രീകളും പുരുഷന്മാരും ഒരുപോലെ പിന്നാക്കമാണ് നമ്മുടെ നാട്ടില്‍. പുരുഷന്മാര്‍ക്ക് ഇത്തരം വിവരങ്ങള്‍ കിട്ടുന്നത് മിക്കപ്പോഴും കൂട്ടുകാരില്‍ നിന്നോ അശാസ്ത്രീയ പുസ്തകങ്ങളില്‍ നിന്നോ അശ്ലീല കഥകളില്‍ നിന്നോ ഒക്കെയാവും. അവ പലപ്പോഴും പകരുന്നത് തെറ്റിധാരണകള്‍ മാത്രം. ലിംഗവലിപ്പത്തെക്കുറിച്ചും സ്ത്രീയെ പ്രീതിപ്പെടുത്താനുള്ള സൂത്രവിദ്യകളെക്കുറിച്ചുമൊക്കെയുള്ള മണ്ടന്‍ ധാരണകള്‍ ഉദാഹരണം. ലൈംഗിക കാര്യങ്ങളില്‍ സ്ത്രീ മുന്‍കൈയെടുക്കുന്നത് ഇരുപങ്കാളികള്‍ക്കും ആഹ്ലാദദായകമായിരിക്കും. പുരുഷനാണ് അധികാരമുള്ളത് എന്ന തെറ്റിധാരണയും 'അവന്' എന്തുതോന്നും എന്ന പേടിയും മൂലമാണ് സ്ത്രീകള്‍ മുന്‍കൈയെടുക്കാന്‍ മടിക്കുന്നത്. കാര്യങ്ങളെക്കുറിച്ച് ശരിയായ ധാരണയില്ലാത്ത ചില പുരുഷന്മാര്‍ക്കാണെങ്കില്‍ സ്ത്രീ മുന്‍കൈയെടുക്കുന്നത് അങ്കലാപ്പുണ്ടാക്കുകയും ചെയ്യും. ശരിയായ അറിവും നല്ല പരസ്പരധാരണയും ഉള്ളവരാണെങ്കില്‍ ലൈംഗിക ജീവിതത്തില്‍ അവര്‍ തുല്യപങ്കാളികളായിരിക്കും. അവിടെ ഒരുതരത്തിലുള്ള സങ്കോചവും ഉണ്ടാവേണ്ടതില്ല.

മാതൃഭൂമി

ലൈംഗികബന്ധം എവിടെവച്ച്?

സെക്സിന് ഏറെ വ്യാപ്തിയുണ്ട്. ആ അനുഭവം എവിടെവച്ചും ഉണ്ടാകാം എന്നതാണ് അതിന്‍റെ പ്രത്യേകത. ലൈംഗികച്ചുവയുള്ള ഒരു നോട്ടത്തിനും സ്പര്‍ശനത്തിനും ചുംബനത്തിനുമൊക്കെ എപ്പോഴും സാധ്യതയുണ്ട്. അത് ഒരു പൂര്‍ണ ലൈംഗിക അനുഭവത്തിന്‍റെ ചെറിയ ചെറിയ രൂപങ്ങളാണ്. അതുകൊണ്ടാണ് കടല്‍ പോലെ ആഴവും വ്യാപ്തിയുമുള്ളതാണ് സെക്സ് എന്നു പറയുന്നത്.

സെക്സില്‍ ഏര്‍പ്പെടുന്നതിന് വിവിധ സ്ഥലങ്ങള്‍ തെരഞ്ഞെടുക്കുന്നത് അനുഭൂതിയുടെ അളവ് ഉയര്‍ത്തും. ബെഡ്‌റൂമിലെ നാല് ചുവരുകള്‍ക്കുള്ളിലെ പരിമിതി ബന്ധപ്പെടലിന് കല്‍പ്പിച്ചുനല്‍കേണ്ടതില്ലെന്ന് ചുരുക്കം. ബെഡ്‌റൂമല്ലാതെ മറ്റ് എവിടെയൊക്കെ വച്ച് ലൈംഗികബന്ധം ആകാം എന്ന ചോദ്യം രസകരമാണ്. ഉത്തരം അതിനേക്കാള്‍ രസപ്രദം.

സംഗതി അടുക്കളയിലായാലോ?
അതു കൊള്ളാം. തക്കാളിയുടെയും വെണ്ടയ്ക്കയുടെയും പാവയ്ക്കയുടെയുമൊക്കെ നടുവില്‍, തിളയ്ക്കുന്ന ആഹാര പദാര്‍ത്ഥകളെയൊക്കെ നോക്കിക്കൊണ്ട് ഒരു പുതിയ അനുഭവം. ത്രില്ലടിപ്പിക്കുന്ന കാര്യം തന്നെ. ശരീരത്തില്‍ തക്കാളിച്ചാറു പുരട്ടുകയും കാരറ്റ് കടിച്ചു തിന്നുകയുമൊക്കെയാവാം. അടുപ്പിലെ ആഹാരം വെന്തു കുളമാകാതെ സൂക്ഷിക്കുക എന്നൊരു മുന്നറിയിപ്പു മാത്രം നല്‍കുന്നു.

ബാത്‌ടബ്ബില്‍ ഒരു അടിച്ചുപൊളി
ബാത് ടബ്ബ് കുളിക്കാന്‍ മാത്രമുള്ളതല്ല. ലൈംഗിക കേളികള്‍ക്കുമുള്ളതാണ്. തണുത്ത വെള്ളത്തിന്‍റെയും സോപ്പു പതയുടെയും പശ്ചാത്തലം എത്ര റൊമാന്‍റിക്കാണെന്ന് അനുഭവസ്ഥര്‍ സാക്‍ഷ്യപ്പെടുത്തുന്നു. വെള്ളത്തില്‍ സുഗന്ധം പരത്താന്‍ ചില പെര്‍ഫ്യൂമുകളൊക്കെ ഉപയോഗിക്കാം. പക്ഷേ, അലര്‍ജിയുണ്ടാക്കുന്ന പദാര്‍ത്ഥങ്ങളൊന്നും ബാത് ടബ്ബില്‍ കലര്‍ത്താതെ ശ്രദ്ധിക്കണം. രണ്ടുപേരും ശരീരത്ത് കുറച്ച് മസാജ് ഓയില്‍ പുരട്ടുന്നതും നല്ലതാണ്. നല്ല മൂഡൊരുക്കുന്ന ഒരു ലൈറ്റ് കൂടിയായാലോ. ഇനിയുള്ള കാര്യം പറയുകയേ വേണ്ട.

സ്വിമ്മിംഗ് പൂളില്‍ തുടിച്ചുമറിയാം
സ്വിമ്മിംഗ് പൂളില്‍ രണ്ടു മത്സ്യങ്ങളെപ്പോലെ പുളഞ്ഞു രസിക്കുന്നത് ആസ്വാദ്യകരമല്ലേ? ചില അണ്ടര്‍‌വാട്ടര്‍ അഡ്വഞ്ചറുകള്‍ പരീക്ഷിക്കാന്‍ പറ്റിയ അന്തരീക്ഷം. ലൈംഗിക അനുഭൂതിയുടെ പുതിയ ഉയരത്തിലേക്ക് നീന്തല്‍ക്കുളം നിങ്ങളെ എത്തിക്കും. നീന്തലറിയാതെ കുളത്തിലിറങ്ങരുതെന്ന് മാത്രം.

കാറിനുള്ളില്‍ ഒരു ‘സെക്സ് ട്രാവല്‍’
വീടിനേക്കാള്‍ നന്നായി സെക്സ് ആസ്വദിക്കാന്‍ ചിലപ്പോള്‍ കാറിനുള്ളില്‍ കഴിഞ്ഞേക്കാം. ഇടുങ്ങിയ ചെറുകാറുകളല്ല. വിശാലമായ കാറുകളാണ് ഇതിന് തെരഞ്ഞെടുക്കേണ്ടത്. കാറിനുള്ളിലെ സുഖ ശീതളിമയില്‍ അനുഭൂതിയുടെ ഏഴാം സ്വര്‍ഗം കണ്ട് കുറേ സമയം. പക്ഷേ കാറിനുള്ളിലെ കേളി പൊതുസ്ഥലത്തായാല്‍ വിവരമറിയുമെന്ന് പറയേണ്ടതില്ലല്ലോ.

ടെറസില്‍ ഒരു രതിരാഗം
നക്ഷത്രങ്ങളെ സാക്ഷിയാക്കി ടെറസിനു മുകളില്‍ ഒരു ലൈംഗിക അനുഭവം ആരുടെയും സ്വപ്നമായിരിക്കും. ഇളം കാറ്റും നിശബ്ദതയും നിലാവും തിങ്കള്‍ക്കലയും നക്ഷത്രങ്ങളുമൊക്കെ ആസ്വദിച്ച് രതിയിലേര്‍പ്പെടാം. ഒരു കവിത പോലെ സുന്ദരമായ മുഹൂര്‍ത്തങ്ങളായിരിക്കും അവ. ഇത് മിസ്സ് ചെയ്യാന്‍ ആരാണ് ആഗ്രഹിക്കുക? പക്ഷേ, ഒളിഞ്ഞുനോട്ടക്കാര്‍ അയല്പക്കത്തുണ്ടോ എന്ന് ശ്രദ്ധിക്കാന്‍ മറക്കരുത്.

സംഭോഗ സമയത്ത് ശരിയായ ഉദ്ധാരണം ലഭിക്കുന്നില്ല


ഡോക്ടര്‍ എന്‍റെ കല്യാണം കഴിഞിട്ട് നാലു മാസമായി ഞങ്ങള്‍ക്ക് ഇതു വരെ ശാരീരികമായി ബന്ധപെടാന്‍ സാധിച്ചിട്ടില്ല ആദ്യമൊക്കെ ലിംഗം അകത്തേക്ക് കയറുന്നുണ്ടയിരുന്നില്ല എനിക്ക് യോനിയുടെ ദ്വാരത്തെ പറ്റി ശരിയായ അറിവില്ല അങ്ങനെ കുറെ തവണ അകത്തേക്ക് വെയ്ക്കാന്‍ നോക്കി പരാജയപ്പെട്ടു അതിനു ശേഷം ഇപ്പോള്‍ എനിക്ക് അകത്തേക്ക് വെക്കാന്‍ നോക്കുമ്പോള്‍ ശരിയായ ഉദ്ധാരണം ലഭിക്കുന്നില്ല മാനസികമായി ഞാന്‍ തളര്‍ന്നത് പോലെയാണ് ഇപ്പോള്‍ രാത്രിയിലും മറ്റു സമയങ്ങളിലും ലിംഗം നന്നായി ഉദ്ധരിച്ചു നില്‍ക്കാറുണ്ട് പക്ഷെ സംഭോഗ സമയമാകുമ്പോള്‍ ഉദ്ധാരണം നഷ്ടപെടുന്നു ഇതിനു എന്താണ് ഡോക്ടര്‍ ഒരു പോംവഴി ദയവായി മറുപടി നല്‍കുക അനൂപ്‌
anoop
വിവാഹം കഴിഞ്ഞാല്‍ ഉടനെത്തന്നെ ലൈംഗിക ബന്ധം സുഖമമായി നടത്താമെന്ന തെറ്റിധാരണയാണ് നിങ്ങളെ മാനസികമായി തളര്‍ത്തിയത്. അത് ഉദ്ധാരണത്തെയും ബാധിച്ചു. വിവാഹശേഷം പതുക്കെപതുക്കെ മാത്രമെ പൂര്‍ണമായുള്ള ലൈംഗിക ബന്ധം സാധ്യമാകുകയുള്ളൂ. അത് നിങ്ങള്‍ക്കുതന്നെ മനസിലായി. ആദ്യം നടക്കാതിരുന്നത് പിന്നീട് നടന്നു. തുടക്കത്തിലെ പ്രശ്‌നം മാനസികമായി ബാധിച്ചതിനാലാണ് ഉദ്ധാരണശേഷി കുറച്ചത്. തികച്ചും ആത്മവിശ്വാസത്തോടെ സമീപിക്കാന്‍ ശ്രമിക്കുക. ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ ആശങ്കപ്പെടേണ്ടതില്ല. മറ്റ് സമയങ്ങളില്‍ ഉദ്ധാരണശേഷിയുള്ളതായി നിങ്ങള്‍ത്തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്. 'പയ്യെത്തിന്നാല്‍ പനയുംതിന്നാം' എന്ന ചൊല്ല് ഇവിടെ ശ്രദ്ധേയമാണ്. ശ്രമങ്ങള്‍ കൂടെക്കൂടെ പരാജയപ്പെട്ടാല്‍ ഒരു മനശാസ്ത്രജ്ഞനെ കാണുക.

ബന്ധപ്പെടുമ്പോള്‍ യോനിയില്‍ വേദന


25 വയസുള്ള വീട്ടമ്മയാണ് ഞാന്‍. വിവാഹം കഴിഞ്ഞിട്ട് എട്ടു മാസം ആയി. ലൈംഗികമായി ബന്ധപ്പെടുമ്പോള്‍ യോനിയില്‍ വേദന ഉണ്ടാകുന്നു. ഭര്‍ത്താവിന്റെ ലിംഗം യോനിയില്‍ പ്രവേശിപ്പിക്കാന്‍ കഴിയുന്നില്ല. അസഹ്യമായ വേദന ഉണ്ട്. യോനിയില്‍ നനവ് ഉണ്ടാകാറുണ്ട്. പക്ഷെ ലിംഗ യോനി പ്രവേശം അസാധ്യമാണ്. ഞങ്ങള്‍ ഈ കാര്യത്തില്‍ വളരെ ദുഖിതരാന് . ദയവായി ഒരു പോംവഴി അറിയിക്കണം .
Mrs. Shine
സംതൃപ്തമായ ലൈംഗികബന്ധം സാധ്യമാകാന്‍ അല്‍പ സമയം വേണമെന്നുള്ളത് സ്വാഭാവികമാണ്. എട്ടുമാസം പിന്നിട്ടനിലയ്ക്ക് ഡിസ്പറേണിയ ആകാനാണ് സാധ്യത. ശാരീരിക കാരണങ്ങളും ചിലപ്പോള്‍ മാനസിലെ ഭയവും ഇതിന് കാരണമാകാറുണ്ട്. യോനിയിലുള് അണുബാധ, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, അടിവസ്ത്രങ്ങളുടെയോ മറ്റൊ അലര്‍ജി എന്നിവ ചിലത് മാത്രമാണ്. ഒരു ഗൈനക്കോളജിസ്റ്റിനെ സമീപിച്ച് പരിശോധന നടത്തിയാല്‍ കാരണം കണ്ടെത്താം. ശാരീരിക പ്രശ്‌നങ്ങളൊന്നും ഇല്ലെങ്കില്‍ സുഗമമായ വേഴ്ചക്ക് മനസ്സില്‍ എന്തൊക്കെയാണ് തടസ്സങ്ങള്‍ എന്നറിയാന്‍ ഒരു സൈക്കോളജിസ്റ്റിനെയോ സൈക്യാര്‍ട്ടിസ്റ്റിനെയോ സമീപിക്കുക.

Female Orgasm: Secrets Behind a Women's Orgasm in Malayalam

സ്ത്രീകളിലെ ഓർഗാസം അഥവാ രതിമൂച്ച യെ കുറിച്ച് ഒരു നല്ല വീഡിയോ എല്ലാ പുരുഷൻ മാരും സെക്സ് നു മുന്നേ ഇതു അറിഞ്ഞു ഇരെകണം ഇതു മുഴവനും കാണുക മറ്റുള്ളവര്കും കൂടി അറിയാൻ വേണ്ടി ഷെയർ ചെയുക

സെക്സ് ആനന്ദവും അഭിനിവേശവും ഉള്ളതാക്കാന്‍


1 വൃത്തിയും ശുദ്ധിയും അത്യാവശ്യമാണ് കിടപ്പറയിൽ കയറുന്നതിനു മുൻപ് ചെറു ചൂടു വെള്ളത്തിൽ കുളിക്കുന്നത് നല്ലതാണ് ഫ്രഷായ ശരീരത്തോടും മനസോടും കൂടി കിടപ്പറയിൽ കയറാൻ കുളി സഹായിക്കും

2 വസ്ത്ര ധാരണത്തിനു സെക്സിൽ വലിയ പ്രാധാന്യം ഉണ്ട് രാവിലെ മുതൽ അണിഞ്ഞിരുന്ന വസ്ത്രം ധരിച്ച് കിടപ്പറയിൽ കയറരുത് വൃത്തിയുള്ള വസ്ത്രം
മനോഹരമായി ധരിച്ചു കിടപ്പറയിൽ കയറാം വൃത്തി ഹീനമായ വസ്ത്രങ്ങൾ പരസ്പരം ആകർഷണീയത കുറക്കുന്നു,ഇഷ്ടവസ്ത്രം ധരിച്ചു നില്ക്കുന്ന സ്ത്രീ പുരുഷനെ ഉത്തേജിതനാക്കുന്നു

3 അനാവശ്യ ചിന്തകളും ആധികളും വാതിൽക്കൽ ഉപേക്ഷിച്ചിട്ടു വേണം കിടപ്പറയിൽ കയറാൻ ,കയറികഴിഞ്ഞാൽ സെക്സിനെ കുറിച്ചുള്ള ചിന്ത മാത്രം മതി

4 ഭക്ഷണം കഴിച്ച് ഒരു മണിക്കുറിനു ശേഷം മാത്രം സെക്സിൽ ഏർപ്പെടുക അല്ലാതെ വയറു നിറയെ ഭക്ഷണം കഴിച്ചു ഉടൻ തന്നെ സെക്സിൽ ഏർപ്പെടരുത്

5 മങ്ങിയ വെളിച്ചമാണ് എപ്പോഴും സെക്സിന് നല്ലത് , വെളിച്ചത്തിലൊ ഇരുട്ടിലോ ബന്ധപ്പെടുന്നതിനേക്കാൾ അഭിനിവേശം മങ്ങിയ വെളിച്ചം സമ്മാനിക്കും

6 സ്വന്തം ശരീര ഭാഗങ്ങളെ കുറിച്ചോ പെർഫോമൻസിനെ കുറിച്ചോ യാതൊരു അപഹർഷതാ ബോധവും നാണക്കേടും പാടില്ല,ഇടിഞ്ഞു തൂങ്ങിയ സ്തനങ്ങളൊ ചെറിയ ലിംഗമോ ഒന്നും ലൈഗികതയെ ബാധിക്കില്ല ഒരു തരി പോലും രസം ചോർത്തില്ല

7 സെക്സിന്റെ ആരംഭത്തിൽ തന്നെ പൂർണ്ണ നഗ്നരാവരുത് ആവേശത്തിനു അനുസരിച്ചു ഒരോഘട്ടമായി പരസ്പരം വസ്ത്രം ഓരോന്നായി ഒഴിവാക്കുന്നതാണ് നല്ലത് അങ്ങനെ പതിയെ പൂർണ്ണ നഗ്നരാവണം

8 എന്നും ഒരേ രീതിയിലുള്ള പൊസിഷനു പകരം വ്യത്യസ്തമായ പൊസിഷനുകൾ തെരെഞ്ഞെടുക്കുക,പൊസിഷനുകൾ തെരെഞ്ഞെടുക്കുംബോൾ രണ്ട് പേർക്കും ഒരു പോലെ ആയാസരഹിതമായും ആത്മവിശ്വാസത്തോടെയും സെക്സിൽ ഏർപ്പെടാൻ കഴിയുന്ന പൊസിഷനുകൾ തെരെഞ്ഞെടുക്കുക sans-serif;”>

9 തികച്ചും ഭാവാത്മകമായി സെക്സിനെ സമീപിക്കുക്ക,താൻ എന്ത് ചെയ്യാൻ പോകുന്നു എന്ന് പാങ്കാളിക്കു ഒരിക്കലും സങ്കല്പ്പിക്കാൻ കഴിയരുത്‌ അത്രയ്ക്ക് വ്യത്യസ്തത കൊണ്ടുവരണം ,പ്രതീക്ഷിക്കാത്തതു നല്കണം

10 എന്നും ഒരേ ബെഡ് റൂമിൽ വെച്ചുള്ള സെക്സ് ചിലപ്പോൾ മടുപ്പുണ്ടാക്കും ഇടക്കൊക്കെ ബാത്ത് റൂമിൽ വെച്ചോ അടുക്കളയിൽ വെച്ചോ ഡൈനിങ്ങ് ടേബിളിലോ സ്വീകരണ മുറിയിലെ സോഫയിലോ വെച്ചോ ഒക്കെ സെക്സിൽ ഏർപ്പെടുക (സാഹചര്യം ഉണ്ടെങ്കിൽ മാത്രം ) ഇതൊക്കെ സെക്സിന് വളരെ ഏറെ പുതുമ നൽകും

11 രതിമൂർച്ഛ അരക്കെട്ടിൽ സംഭവിക്കുന്ന വികാരവിസ്ഫോടനമായി കാണാതെ ശരീരം മുഴുവൻ നിറയുന്ന അനുഭൂതിയായി കാണുക ,ഈ ഒരു മനസ്ഥിതി ഉണ്ടായാൽ സെക്സിനു നിങ്ങളിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും

12 എല്ലാ ലൈംഗിക ബന്ധവും സ്ത്രീയെ രതി മൂർച്ഛയിൽ എത്തിക്കണമെന്നില്ല സംയോഗം കൊണ്ട് ലഭിച്ചില്ലെങ്കിൽ കൃസരി ഉത്തേജിപ്പിച്ചു സ്ത്രീയെ രതി മൂർച്ഛയിൽ എത്തിക്കാം , സ്തനങ്ങളെ ഉത്തേജിപ്പിച്ചു കൊണ്ട് മാത്രം ചില സ്ത്രീകളെ രതി മൂർച്ഛയിൽ എത്തിക്കാം

13സമയം എടുത്തു സെക്സിൽ ഏർപ്പെടുക ഓരോ ഘട്ടവും ആസ്വദിച്ചു മുന്നോട്ടു പോകുക

14സ്ത്രീയെ വികാരത്തിന്റെ പരകോടിയിൽ എത്തിക്കാൻ കഴിയുന്ന പ്രധാന ഭാഗങ്ങൾ യോനി ദളങ്ങൾ ,കൃസരി,യോനീമുഖ ഭാഗങ്ങൾ സ്തനങ്ങൾ എന്നിവയാണു

15ചെവികൾ ,തുടകൾ ,കഴുത്ത് ,കക്ഷം ,മുഖം, വിരൽതുംബ് , ഇവയാണ് സ്ത്രീയുടെയും പുരുഷന്റെയും പൊതുവായ ഉത്തേജന ഭാഗങ്ങൾ

16യോനികവാടത്തിനുള്ളിലെ മുകൾ ഭാഗത്തെ ഭിത്തിയിലാണ് സ്ത്രീ ശരീരത്തിലെ വികാരത്തിന്റെ പ്രധാന കേന്ദ്രമായ ജി സ്പോട്ട് സ്ഥിതി ചെയ്യുന്നത് ഈ ഭാഗത്തെ ഉത്തേജിപ്പിച്ചാൽ സ്ത്രീക്കു പെട്ടന്ന് രതി മൂർച്ച ലഭിക്കും (ജി സ്പോട്ട് ഇല്ല എന്നും ഗവേഷണ മതമുണ്ട് )

17സ്ത്രീയുടെ പിൻഭാഗത്ത് കുടി യോനിയിലേക്ക് ലിംഗം പ്രവേശിപ്പിച്ചു ബന്ധപെട്ടാൽ ജി സ്പോട്ട് പെട്ടന്ന് ഉത്തേജിതമാകും എന്ന്
പറയപ്പെടുന്നു

18പങ്കാളി വികാരത്താൽ ഉത്തേജിപ്പിക്കപെടുന്നത് നേരിട്ടു കാണാൻ ശ്രമിക്കുക ആ കാഴ്ച്ച മാത്രം മതി നമ്മളും ഉത്തേജിതരാവാൻ

19ലൈംഗിക ഉണർവ് വർദ്ധിപ്പിക്കാനുള്ള ഒരു കുഞ്ഞു വ്യായാമം

ആദ്യ ഘട്ടത്തിൽ ഘട്ടത്തിൽ ലൈംഗിക അവയവങ്ങൾ ഒഴികെയുള്ള ഭാഗങ്ങൾ പങ്കാളികൾ ഓരോരുത്തരായി തഴുകിയും മസാജ് ചെയ്തും ആനന്ദിക്കുക രണ്ടാം ഘട്ടത്തിൽ ലൈംഗിക അവയവങ്ങൾ ഒഴികെയുള്ള ഭാഗങ്ങൾ കൈകൊണ്ട് അമർത്തിയും ചുംബിച്ചും ചുണ്ട് കൊണ്ട് ഉരസിയും രസിക്കുക മൂന്നാം ഘട്ടത്തിൽ ലൈംഗിക അവയവങ്ങളെ പരസ്പരം തലോടുക ഇവക്കു ശേഷം ബന്ധപ്പെടുക

20 ലൈംഗിക ബന്ധത്തിനിടയിൽ ഉണ്ടാകുന്ന എല്ലാ വികാര വിചാരങ്ങളും ചേഷ്ടകളും പരസ്പരം മറച്ചു വെക്കരുത് എല്ലാം പ്രകടിപ്പിക്കണം അപ്പോൾ സെക്സ് കൂടുതൽ ആസ്വാദ്യകരമാകും

21പെട്ടന്ന് സ്ത്രീയെ രതി സന്നദ്ധയാക്കാൻ അമർത്തിയുള്ള ചുംബനങ്ങൾ ഒഴിവാക്കി മൃദുവായി ചുംബിക്കുക,പുരുഷൻ ഉത്തേജിതനായി എന്ന് അവളെ അറിയിക്കുക ഒരു ചുംബനം നല്കി അല്പസമയം അടുത്ത ചുംബനത്തിനായി അവളെ കാത്തു നിർത്തുക ഈ കാത്തിരിപ്പ് അവളിൽ ഉത്തേജനം ഉണ്ടാക്കും

22സ്ത്രീ ശ്വാസഗതി നിയത്രിക്കാൻ പഠിച്ചാൽ അവൾക്ക് ഈ നിയന്ത്രണം കൊണ്ട് രതി മൂർച്ഛയും നിയന്ത്രിക്കാം
23ശീഘ്ര സ്ഖലനം ഉള്ള പുരുഷൻമാർ ലൈംഗിക ബന്ധത്തിനിടക്കു കൂടുതൽ ചലിക്കാതെ കിടക്കയിൽ കിടന്നു കൂടുതൽ ചലനങ്ങൾക്ക് സ്ത്രീയെ പ്രേരിപ്പിക്കുക ഒരു പരിധി വരെ ശീഘ്ര സ്ഖലനം ഒഴിവാകാൻ കഴിയും



24ലൈംഗിക വേളയിൽ മാത്രം വികാര ഉത്തേജനത്തിലോട്ടു ഓണ്‍ ചെയ്യാനാകുന്ന സ്വിച്ച് ഒന്നും സ്ത്രീയിൽ ഇല്ല ഇല്ല അവൾ പതുക്കെ ചൂടായി തിളങ്ങുന്ന ലോഹം പോലെയാണു അതിനായി ബാഹ്യകേളികൾ കൂടിയെ തീരൂ .എത്രത്തോളം ബാഹ്യ കേളികൾ രസകരമാകുന്നോ അത്രത്തോളം ലൈംഗിക ബന്ധം ആനന്ദകരമാകും

25രതി പൂർവ്വ ലീലകൾ പോലെ തന്നെ സ്ത്രീക്കു പ്രധാനമാണ് ലൈംഗിക ബന്ധത്തിനു ശേഷമുള്ള സ്നേഹ പ്രകടനങ്ങളും ആലിംഗനവും കൊച്ചു വർത്തമാനങ്ങളും ഇണയുടെ ലാളനകൾ എറ്റുവാങ്ങി തൊട്ടുരുമ്മി കിടക്കാൻ സ്ത്രീകൾ ഈ ഘട്ടത്തിൽ വല്ലാതെ ആഗ്രഹിക്കും







ആദ്യമായി ഇണചേരുമ്പോള്‍... അറിയാന്‍ ചില കാര്യങ്ങളുണ്ട് !

ആദ്യമായി രതിയിലേര്‍പ്പെട്ടത് മരണക്കിടക്കയില്‍ പോലും മറക്കാനാകാത്ത അനുഭവമായിരിക്കുമെന്ന് ഒരു പ്രശസ്ത എഴുത്തുകാരന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആദ്യത്തെ സെക്സ്, അത് വിജയമായാലും അല്ലെങ്കിലും മനസില്‍ നിന്ന് ഒരിക്കലും മായാത്ത വിഷ്വലുകള്‍ സമ്മാനിക്കുന്നതായിരിക്കും. അതിന് കാരണമുണ്ട്, ഒരുപാട് ആശങ്കകളും പേടിയും നിറഞ്ഞ മനസോടെയായിരിക്കും, അല്ലെങ്കില്‍ ഒരുപാട് ത്രില്ലടിച്ചായിരിക്കും ഓരോരുത്തരും ആദ്യ സെക്സിനെ വരവേല്‍ക്കുന്നത്. അത്രയും ആത്മാര്‍ത്ഥതയോടെയും ആകുലതയോടെയും ആവേശത്തോടെയും ഒരുകാര്യം ചെയ്താല്‍ അത് ജീവകാലം മറക്കുന്നതെങ്ങനെ?

ആദ്യ സെക്സ്, അത് വിജയമായാലും ഇല്ലെങ്കിലും ഒരിക്കലും സ്മൂത്ത് ആയിരിക്കില്ലെന്നാണ് ചില ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. മനസില്‍ നിറഞ്ഞുനില്‍ക്കുന്ന വികാരങ്ങള്‍ ധൃതി വര്‍ദ്ധിപ്പിക്കുമെന്നും അത് സെക്സിനെ വേദനാജനകമോ പരാജയമോ ആക്കിത്തീര്‍ക്കുമെന്നും അവര്‍ പറയുന്നു. അധികം പരിചയമില്ലാത്ത ഇണയാണെങ്കില്‍ പറയുകയും വേണ്ട. അറേഞ്ച്ഡ് മാര്യേജ് കഴിച്ചവര്‍ ആദ്യരതിയില്‍ ഏര്‍പ്പെടുന്നതിനേക്കാള്‍ സുഖകരവും ആനന്ദദായകവുമാണ് പ്രണയവിവാഹിതരുടെ ആദ്യ സെക്സ് എന്ന് പറയുന്നതില്‍ കാര്യമില്ലാതില്ല.

ആദ്യമായി സെക്സില്‍ ഏര്‍പ്പെടുമ്പോള്‍ അത് പെര്‍ഫെക്ടായിരിക്കണമെന്ന് എല്ലാവര്‍ക്കും ആഗ്രഹമുണ്ടാകും. അതിനായി വലിയ തയ്യാറെടുപ്പുകള്‍ നടത്തും. എന്നാല്‍ തയ്യാറെടുപ്പുകളൊന്നും ചിലപ്പോള്‍ ‘കളിക്കള’ത്തില്‍ പ്രാവര്‍ത്തികമാകണമെന്നില്ല. ബുദ്ധിയെക്കാള്‍ ഹൃദയം നയിക്കുന്ന ഒന്നാണല്ലോ സെക്സ്. അതുകൊണ്ടുതന്നെ മുന്‍‌ധാരണകളും മുന്നൊരുക്കങ്ങളും പൊളിഞ്ഞുവീണേക്കാം.

ഏറെനേരം രതി നീണ്ടുനില്‍ക്കണമെന്ന് ആഗ്രഹിച്ച് സെക്സ് ചെയ്യുന്ന പുരുഷന്, തുടങ്ങി അധികം കഴിയും മുമ്പേ രതിമൂ‍ര്‍ച്ഛയുണ്ടായാല്‍ എന്തുചെയ്യും? ആദ്യസെക്സില്‍ പലപ്പോഴും അങ്ങനെയാണ് സംഭവിക്കുക. സ്ത്രീയുടെ നഗ്നശരീരം ആദ്യമായി കാണുമ്പോള്‍ തന്നെ പുതുഷന്‍ രതിമൂര്‍ച്ഛയോട് അടുക്കുന്നു. എന്നാല്‍ ഇതൊന്നും ഒരു പ്രശ്നമായി കാണേണ്ട. സാവധാനം ശരിയാകേണ്ട കാര്യങ്ങളാണ് ഇവയൊക്കെ. അനുഭവം ഗുരു എന്നാണല്ലോ.

ചില പുരുഷന്‍‌മാര്‍ക്ക് പേടി കാരണം ഉദ്ധാരണം ഉണ്ടാകാന്‍ പ്രശ്നമാകും. ആകെ നാണക്കേടാ‍കുമല്ലോ എന്നുവിചാരിച്ചുപോയാല്‍ പിന്നെ ആ ദിവസം ‘കക്ഷി’ ഉറക്കം തന്നെയായിരിക്കും. പിന്നെ പറഞ്ഞിട്ടുകാര്യമുണ്ടോ? ഇതൊക്കെ ഒരു സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍ എടുക്കണം. ഇന്നല്ലെങ്കില്‍ നാളെ എന്നൊരു മുദ്രാവാക്യം കേട്ടിട്ടില്ലേ? അത് ഇതിലും ആപ്ലിക്കബിള്‍ ആണ്. തന്‍റെ ലൈംഗികശേഷി നശിച്ചുപോയോ എന്നൊക്കെ ആലോചിച്ച് അപ്പോള്‍ കാടുകയറേണ്ടതില്ല. സ്വയംഭോഗത്തില്‍ ലിംഗം ഉദ്ധരിക്കുന്നുണ്ടെങ്കില്‍ പിന്നെ സെക്സ് ചെയ്യുമ്പോള്‍ താനേ അതൊക്കെ നടന്നോളും.

സ്ത്രീകള്‍ക്ക് ആദ്യരതി പലപ്പോഴും വേദനാജനകമായിരിക്കും. യോനിയില്‍ രക്തം പൊടിഞ്ഞെന്നും ഇല്ലെന്നും വരാം. എന്നാല്‍ വേദന തോന്നിയാലുടന്‍ സെക്സില്‍ നിന്ന് പിന്‍‌മാറാന്‍ പാടില്ല. അല്‍പ്പം സഹിച്ച് മുന്നോട്ടുപോകുക. നിങ്ങള്‍ക്കായി സുഖത്തിന്‍റെ ഒരു ഏഴാം സ്വര്‍ഗം പിന്നാലെ വരുന്നുണ്ട്. എന്നാല്‍ വേദനയുണ്ടാകുമെന്ന് പേടിച്ച് മസില്‍ പിടിച്ച് കിടന്നാല്‍ വേദന കടുത്ത വേദനയ്ക്കും അപകര്‍ഷതയ്ക്കുമൊക്കെ കാരണമാകും. രതിക്കിടെ രക്തം വന്നാലും അതിനെ ഭയക്കേണ്ട കാര്യമില്ല. ആദ്യമായി ഇണചേരുമ്പോള്‍ അതൊക്കെ പതിവാണ്. കന്യാചര്‍മ്മം പൊട്ടുന്നതാണ് രക്തം വരാന്‍ കാരണം. വികാരത്തള്ളിച്ചയില്‍ യോനിയില്‍ ഈര്‍പ്പം വന്നാല്‍ രക്ഷപ്പെട്ടു. പിന്നീട് വേദനയൊന്നും തോന്നില്ല. അല്‍പ്പവേദനയുടെ ശബ്ദങ്ങളും സീല്‍ക്കാരങ്ങളുമൊക്കെ രതിയുടെ രസം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ആദ്യമായി സെക്സ് ചെയ്യുമ്പോള്‍ പലരും ഭയക്കുന്നത്, ഇതെങ്ങാനും ഗര്‍ഭധാരണത്തിന് കാരണമാകുമോ എന്നാണ്. അതുകൊണ്ടുതന്നെ കോണ്ടം ധരിച്ച് സെക്സ് ചെയ്യാനാണ് ആദ്യരാത്രിയില്‍ പല ഭര്‍ത്താക്കന്‍‌മാരും ശ്രമിക്കുന്നത്. എന്നാല്‍ കോണ്ടമിട്ടാലുടനെ പരിചയക്കുറവുകൊണ്ട് ഉദ്ധാരണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അതും മാനസിക വിഷമത്തിന് കാരണമായേക്കാം

അതിരാവിലെ സെക്‌സിലേര്‍പ്പെടൂ, മാറ്റം അനുഭവിച്ചറിയൂ





വളരെയേറെ വിജയിച്ച ഒരു മലയാള സിനിമയില്‍ ഭര്‍ത്താവിന്റെ കിടപ്പറ പരാജയം മറികടക്കാന്‍ വേണ്ടി നായകന്‍ ഒരു വീട്ടമ്മയ്ക്ക് ഒരു തന്ത്രം പറഞ്ഞു കൊടുക്കുന്നുണ്ട്. രസകരമാണ് ആ തന്ത്രം. വൈകുന്നേരം വരെ ജോലിചയ്ത് രാത്രി തിരിച്ചെത്തുന്ന ഭര്‍ത്താവ് ജോലി ക്ഷീണം കാരണം വീട്ടിലെത്തിയ ഉടന്‍ കിടന്നുറങ്ങുകയും അതിരാവിലെ വീണ്ടും ജോലിക്ക് പോകുകയും ചെയ്യുന്നത് കാരണം ഒരു ഭാര്യയുടെ കിടപ്പറ ആവശ്യങ്ങളൊന്നും നിറവേറാത്ത സങ്കടത്തിലായിരുന്ന വീട്ടമ്മ ഈ തന്ത്രം പ്രയോഗിച്ച് വിജയിച്ചു.

ഒരലാറം ടൈംപീസ് മാത്രമേ ഇതിന് വേണ്ടി വന്നുള്ളു. സാധാരണ ഭര്‍ത്താവ് ഉണരുന്നതിനും കുറെ മുമ്പെ അലാറം മുഴങ്ങുകയും നേരത്തെ ഉറക്കമുണര്‍ന്ന് ഇനിയെന്ത് എന്ന ചിന്തയിലാകുന്ന ഭര്‍ത്താവിനെ ചില്ലറ തൊട്ടുതലോടലോടെ സെക്‌സിലേക്ക് എത്തിക്കുന്നതുമാണ് സിനിമയിലെ രംഗം. സന്തോഷവതിയായ ഭാര്യ ഈ തന്ത്രം കൂടുതല്‍ വീട്ടമ്മകളുമായി ചര്‍ച്ച ചെയ്യുകയും അടുത്തടുത്ത വീടുകളിലെല്ലാം അലാറം ശബ്ദമുയരുന്ന അതിരാവിലെകളും സന്തോഷവതികളുമായ ഭാര്യമാരെയുമാണ് പിന്നീട് ഈ സിനിമയില്‍ കാണിക്കുന്നത്.

കാര്യം ഇതൊക്കെ സിനിമയിലല്ലേ എന്നു ചിന്തിക്കാന്‍ വരട്ടെ. അതി രാവിലെയുള്ള സെക്‌സ് അത്്ഭുതങ്ങള്‍ സൃഷ്ടിക്കും എന്ന് ശാസ്ത്രവും അംഗീകരിച്ചിരിക്കുന്നു. ശരീരത്തിന്റെ എല്ലാ ക്ഷീണവും തീര്‍ന്ന് ഉറക്കമുണരുന്നതോടെ പുരുഷ ഹോര്‍മോണായ ടെസ്റ്റാസ്‌ററിറോണ്‍ കൂടുതല്‍ ഉല്പാദിപ്പിക്കപ്പെടും എന്ന് കണ്ടെത്തിയിരിക്കുന്നു. ഇത് ഊര്‍ജ്ജസ്വലമായതും കൂടുതല്‍ സമയം നീണ്ടു നില്‍ക്കുന്നതുമായ സെക്‌സിന് സഹായിക്കും.

എന്താ..അടുത്ത പ്രഭാതം മുതല്‍ ഒന്നു പരീക്ഷിച്ചു നോക്കുകയല്ലേ..? ബാഹ്യകേളികള്‍ പുരോഗമിക്കുന്നതോടെ വേണമെങ്കില്‍ കുളിമുറിയിലേക്കും വരെ കേളീ പരീക്ഷണങ്ങള്‍ ആവാം. രാവിലെ ഒന്നിച്ചൊരു കുളി. സെക്‌സ് ആസ്വദിച്ചു കൊണ്ടുള്ള ജല രതിയും ഷവര്‍ ബാത്തിനിടയില്‍ കൗ ഗേള്‍ പൊസിഷനില്‍ പുറകിലൂടെയുള്ള സെക്‌സും ഒന്ന് പരീക്ഷിച്ചു നോക്കൂ. സെക്‌സിന്റെ മാന്ത്രികത അറിയാം. ഏറ്റവും നല്ല സമയദൈര്‍ഘ്യം കിട്ടുകയും ചെയ്യും. ഉറക്കത്തിന്റെ ആലസ്യമില്ലാതെ പ്രഭാതം മുതല്‍ ഉന്മേഷത്തോടെ നിങ്ങള്‍ക്ക് ഒരു ദിവസം സമ്മാനിക്കുവാന്‍ പ്രഭാത സെക്‌സ് സഹായിക്കും.മാത്രമോ..? നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിക്കുവാനും ഇത് സഹായിക്കും. രക്തയോട്ടം കൂടുന്നതിനാല്‍ പ്രഭാതത്തില്‍ വേറെ ലഘു വ്യായാമമൊന്നും വേണ്ട. ഇത്രയൊക്കെ ഗുണം തരുന്ന ഈ മാറ്റം പരീക്ഷിച്ചു നോക്കൂ. രതിയുടെ പുതിയ പ്രഭാതങ്ങള്‍ നിങ്ങളെ നവീകരിക്കുന്നത് അറിയൂ.

ആദ്യരാത്രി കാളരാത്രിയാകാതിരിക്കാന്‍!

ആദ്യരാത്രി ചിലര്‍ക്ക് ഒരു പേടിസ്വപ്നമാണ്. ആ അനിവാര്യതയെ എങ്ങനെ നേരിടുമെന്നോര്‍ത്ത് ആശങ്കാകുലരായി ഉറക്കം നഷ്ടപ്പെടുത്തുന്നവര്‍ ഇന്ന് കുറവല്ല. പലരെയും തെറ്റിദ്ധാരണകളാണ് ഭരിക്കുന്നത്. എങ്ങനെയായിരിക്കും ആ നിമിഷങ്ങള്‍? എന്തു സംസാരിക്കും? ആദ്യം ആര് തൊടും? ധൈര്യത്തോടെ, വിജയകരമായി ആദ്യദിനം പിന്നിടാന്‍ കഴിയുമോ? ഇത്തരം ചോദ്യങ്ങളാല്‍ അവര്‍ മനസു നിറയ്ക്കുന്നു.

ആദ്യരാത്രിയില്‍ എല്ലാ കാര്യങ്ങള്‍ക്കും ആര് മുന്‍‌കൈ എടുക്കും എന്നതാണ് യുവാക്കളെയും യുവതികളെയും വലയ്ക്കുന്ന ഒരു ചിന്ത. യുവതികള്‍ക്കാണെങ്കില്‍ ഇത് വലിയൊരു മാനസിക പ്രശ്നമാണ്. ലൈംഗികതയെ ഉണര്‍ത്തുന്ന രീതിയില്‍ സ്പര്‍ശിക്കാന്‍ മുന്നോട്ടിറങ്ങാന്‍ ഇക്കാലത്തും യുവതികള്‍ ഭൂരിപക്ഷത്തിനും ധൈര്യമില്ല. തെറ്റിദ്ധരിക്കപ്പെട്ടേക്കുമോ എന്നതാണ് അവരുടെ ഭയം.

പെണ്‍കുട്ടികളെ കുറ്റം പറഞ്ഞിട്ട് കാര്യമൊന്നുമില്ല. ഞരമ്പുരോഗികളായ ഭര്‍ത്താക്കന്‍‌മാര്‍ അങ്ങനെ തെറ്റിദ്ധരിച്ച് ജീവിതം തകര്‍ന്നുപോയ എത്രയോ പെണ്‍കുട്ടികളുണ്ട്. എന്നാല്‍ ഇക്കാലത്ത്, ഭയപ്പാടോടെ ആദ്യരാത്രിയെ നേരിടുന്നത് ഉചിതമല്ല. ലൈംഗികതയും അതിന്‍റെ സുഖാനുഭൂതികളും ദാമ്പത്യജീവിതത്തിന്‍റെ അടിത്തറയാണെന്ന് മറക്കാതിരിക്കുക.

മണിയറയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ആദ്യരാത്രി എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് പരസ്പരം സംസാരിക്കുന്നത് നല്ലതാണ്. വിവാഹം നിശ്ചയിച്ച ശേഷം വിവാഹം വരെയുള്ള ദിവസങ്ങളില്‍ ഇരുവരും ഫോണില്‍ സംസാരിക്കുമ്പോള്‍ ആദ്യരാത്രിയും സംസാര വിഷയമാക്കുന്നത് നല്ലതാണ്. ആദ്യം തൊടുമ്പോഴുള്ള ലജ്ജ പകുതിയെങ്കിലും കുറഞ്ഞു കിട്ടും. മാത്രമല്ല, ഇക്കാര്യങ്ങളില്‍ പങ്കാളിയുടെ താല്‍‌പര്യങ്ങള്‍ മനസിലാക്കുകയും ചെയ്യാം.

മണിയറയില്‍ പ്രവേശിച്ചതിനു ശേഷം ആദ്യ ഒരു മണിക്കൂര്‍ നേരം പരസ്പരം സംസാരിക്കാനായി ഉപയോഗിക്കണം. പ്രണയത്തെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചുമൊക്കെ സംസാരിക്കുന്നതാണ് നല്ലത്. സംസാരത്തിനൊടുവില്‍ പതിയെ കാര്യത്തിലേക്കു കടക്കാം.

ആദ്യം ആരു തൊട്ടാലും, ഒരു കാര്യം മനസില്‍ വച്ചിരിക്കണം. ഇത് ആദ്യരാത്രിയാണ്. ഇന്ന് ആവേശത്തോടെയുള്ള ഒരു ലൈംഗികബന്ധം നിര്‍ബന്ധമല്ല. ബാഹ്യലീലകള്‍ക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്. ആദ്യരാത്രിയിലെ ബാഹ്യലീലകളുടെ സുഖം ഇപ്പോഴും പോയിട്ടില്ലെന്ന് വര്‍ഷങ്ങള്‍ക്കു ശേഷവും ഭാര്യയ്ക്കും ഭര്‍ത്താവിനും പരസ്പരം പറയാനാകണം.

വസ്ത്രങ്ങളുടെയോ ആഭരണങ്ങളുടെയോ മറയില്ലാതെ പരസ്പരം കാണുന്ന നിമിഷത്തിന്‍റെ രസവും കുസൃതികളും രാവു മുഴുവന്‍ നിലനിര്‍ത്താന്‍ ശ്രമിക്കുക. ആദ്യരാത്രി എന്ന കടമ്പയെ സ്വര്‍ഗീയാനുഭവമാക്കി മാറ്റുക.

പകല്‍ സെക്‌സ് സാധ്യമല്ല


ഞാന്‍ 30 വയസുള്ള കംപ്യൂട്ടര്‍ എഞ്ചിനീയറാണ്‌. ഭാര്യ നഴ്‌സ്. ഞങ്ങള്‍ തമ്മിലുള്ള സ്വകാര്യ നിമിഷങ്ങള്‍ വളരെ കുറവാണ്‌. രണ്ടു പേര്‍ക്കും രാത്രിയിലാവും പലപ്പോഴും ഡ്യൂട്ടി. ഞങ്ങള്‍ക്ക്‌ ഒരുമിച്ചിരിക്കാന്‍ കഴിയുന്നത്‌ പകലും. എന്നാല്‍ പകല്‍ സമയം ബന്ധപ്പെടാനാവുന്നില്ല എന്നതാണ്‌ പ്രശ്‌നം. കാരണം എനിക്ക്‌ പകല്‍ ഉദ്ധാരണം ഉണ്ടാകുന്നില്ല. അതേസമയം രാത്രിയില്‍ ഉദ്ധാരണം സംഭവിക്കുകയും സെക്‌സ് ആസ്വദിക്കാന്‍ കഴിയുന്നുമുണ്ട്‌. എന്റെ ഈ പ്രശ്‌നം കാരണം ഞങ്ങള്‍ ആകെ വിഷമത്തിലാണ്‌. എന്തുകൊണ്ടാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌. ഇതു പരിഹരിക്കാനാകുമോ?




ആഹ്‌ളാദകരമായ ലൈംഗികതയ്‌ക്ക് സ്വകാര്യതയും ശാന്തതയും റൊമാന്റിക്‌ അന്തരീക്ഷവും ആവശ്യമാണ്‌. ഇവയെല്ലാം ചേര്‍ന്നുവരുന്നത്‌ മിക്കപ്പോഴും രാത്രി ഉറങ്ങുന്നതിനുമുമ്പുള്ള സമയത്തോ പുലര്‍ച്ചേ മറ്റുള്ളവര്‍ ഉണരുന്നതിന്‌ മുമ്പുള്ള സമയത്തോ ആയിരിക്കും. ഭാര്യാഭര്‍ത്താക്കന്മാരുടെ വ്യക്‌തിപരമായ അഭിരുചികളും ലൈംഗികബന്ധത്തിനുള്ള സമയം തെരഞ്ഞെടുക്കുന്നതില്‍ പ്രധാനമാണ്‌. ആധുനിക ജീവിതശൈലിയില്‍ പലപ്പോഴും ഇവയെല്ലാം ഒത്തുചേരുന്ന സ്വകാര്യനിമിഷങ്ങള്‍ അപൂര്‍വമാണ്‌. പ്രത്യേകിച്ച്‌ നിങ്ങളുടെ കാര്യത്തില്‍.

ഇരുവരും നൈറ്റ്‌ഡ്യൂട്ടിക്കാരാകുമ്പോള്‍. പക ല്‍സമയത്തെ സെക്‌സിനോടുള്ള വിമുഖത ഒരുതരം കണ്ടീഷനിംഗ്‌ മൂലം ഉണ്ടായിവന്നതാകാനാണ്‌ സാധ്യത. ജോലിസമയം ക്രമീകരിച്ചെടുക്കുക എന്ന പ്രായോഗിക പ്രശ്‌ന പരിഹാരം സാധ്യമല്ലായെങ്കില്‍ മനഃശാസ്‌ത്രപരമായ രീതിയില്‍ കൂടി ഇത്തരം കണ്ടീഷനിംഗുകള്‍ മാറ്റി എടുക്കാവുന്നതാണ്‌. പകല്‍ സമയമാണെങ്കിലും സ്വന്തം ബെഡ്‌റൂമില്‍ രാത്രിയുടേതായ അന്തരീക്ഷം ഉണ്ടാക്കിയെടുക്കാന്‍ ഭാവനാസമ്പന്നരായ ദമ്പതികള്‍ക്ക്‌ സാധിക്കും.

- See more at: http://www.mangalam.com/health/ask-doctor/211077#sthash.E7bdTwSk.dpuf

പതിവായി ബന്ധപ്പെട്ടാല്‍



എനിക്ക്‌ 26 വയസ്‌. വിവാഹം കഴിഞ്ഞിട്ട്‌ നാലുമാസമായി. മിക്കവാറും എല്ലാ ദിവസങ്ങളും ഞങ്ങള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാറുണ്ട്‌. ചില ദിവസങ്ങളില്‍ ഒന്നിലേറെ തവണയും. ഓരോ തവണ ബന്ധപ്പെടുമ്പോഴും ഞങ്ങള്‍ ഇരുവരും ലൈംഗികസുഖം ആസ്വദിക്കാറുണ്ട്‌. എന്നാല്‍ അമിതമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത്‌ ശരീരത്തിന്‌ നല്ലതല്ല എന്ന്‌ പറഞ്ഞുകേള്‍ക്കുന്നു. ശരീരത്തിന്റെ ഓജസ്‌ നഷ്‌ടമാകുമെന്നും അകാലവാര്‍ധക്യത്തിന്‌ കാരണമാകുമെന്നും ചിലര്‍ പറയുന്നു. ഇതു ശരിയാണോ? ആരോഗ്യമുള്ള സ്‌ത്രീയും പുരുഷനും ഒരു ദിവസം എത്ര തവണ ലൈംഗികബന്ധത്തിലേര്‍പ്പെടാം. പതിവായി ബന്ധപ്പെട്ടതുകൊണ്ട്‌ എന്തെങ്കിലും തരത്തിലുള്ള തകരാര്‍ സംഭവിക്കാനിടയുണ്ടോ?

ഹസന്‍,കൊച്ചി





വിവാഹത്തിന്റെ ആദ്യ നാളുകളില്‍ മൂന്നും നാലും തവണ ബന്ധപ്പെടുന്നത്‌ സ്വാഭാവികം മാത്രമാണ്‌. നിങ്ങള്‍ വിവാഹം കഴിഞ്ഞിട്ട്‌ അധികകാലമായില്ലല്ലോ. അതുപോലെ രണ്ടുപേര്‍ക്കും ലൈംഗിക സുഖവും ലഭിക്കുന്നുമുണ്ട്‌. അതുകൊണ്ട്‌ പേടിക്കേണ്ടതില്ല. പങ്കാളികള്‍ ഇരുവര്‍ക്കും താല്‍പര്യമെങ്കില്‍ കൂടുതല്‍ തവണ ലൈംഗികബന്ധപ്പെടുന്നതില്‍ തെറ്റില്ല. എന്നാല്‍ പങ്കാളിക്ക്‌ താല്‍പര്യമില്ലെങ്കില്‍ നിര്‍ബന്ധിച്ച്‌ ബന്ധപ്പെടരുത്‌ എന്നുമാത്രം. എത്രവണ ബന്ധപ്പെടണം എന്നു നിശ്‌ചയിക്കുന്നത്‌ ദമ്പതികള്‍ തന്നെയാണ്‌. ശരാശരി അഞ്ചും ആറും തവണ സാധാരണ ദമ്പതിമാര്‍ ബന്ധപ്പെടാറുണ്ട്‌. കൂടുതല്‍ തവണ ബന്ധപ്പെടുന്നതുകൊണ്ട്‌ ശരീരത്തിന്റെ ഓജസ്‌ നഷ്‌ടമാകുന്നില്ല. അതുപോലെ വാര്‍ധക്യം വേഗത്തില്‍ ബാധിക്കുകയുമില്ല. ഇതെല്ലാം തെറ്റിദ്ധാരണകളാണ്‌. - See more at: http://www.mangalam.com/health/ask-doctor/222678#sthash.xNL6RtRt.dpuf

ലൈംഗീകത പൊതു ചോദ്യങ്ങൾ

വിവാഹിതരാകാൻ  പോകുന്നവർ ലൈംഗീകതയുമായി ബന്ധപ്പെട്ട്  പൊതുവായി ഉന്നയിക്കുന്ന ചില സംശയങ്ങളാണ്  ഇവിടെ നല്കിയിരിക്കുന്നത് .പുതു ലൈംഗീകതയിലെ  പ്രായോഗിക കൽപ്പനകൾ എന്ന നിലയിൽ ഈ ചോദ്യോത്തരങ്ങൾ വളരെ പ്രാധാന്യം അർഹിക്കുന്നു

ആദ്യരാത്രിയില്‍ ലൈംഗിക ബന്ധം വേണോ ?

പരസ്പരം അറിഞ്ഞും അടുത്തും ഭയാശങ്കകള്‍ നീക്കിയശേഷം ബന്ധപ്പെട്ടാല്‍ ലൈംഗികത ആസ്വാദ്യകരമാക്കാം.ആദ്യരാത്രിയിലെ ലൈംഗിക ബന്ധത്തെപ്പറ്റി ഒരുപാട് തെറ്റിധാരണകളുണ്ട്.ഭാര്യയും ഭര്‍ത്താവും ആദ്യരാത്രിയില്‍ തന്നെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണം എന്നൊന്നുമില്ല.വിവാഹ ചടങ്ങുകള്‍ കഴിയുമ്പോഴേക്കും പലപ്പോഴും വരനും വധുവും ശാരീരികമായി തളര്‍ന്നിരിക്കും.ആ അവസ്ഥയില്‍ ശാരീരികബന്ധം ഒരിക്കലും ആസ്വാദ്യമാവുകയില്ല. പരസ്പരം അറിയാത്തവർ ആദ്യദിനങ്ങളിൽ പരസ്‌പരം മനസിലാക്കുകയും അടുത്ത് ഇടപഴകുകയും വേണം .ആവശ്യമില്ലാത്ത ആശങ്കകളും പേടികളും അകന്ന് ആരോഗ്യകരവും ആസ്വാദ്യകരവുമായ ഒരു ശാരീരികബന്ധത്തിന് അതിനകം കളമൊരുങ്ങിയിരിക്കും.

ആദ്യ സമാഗമത്തില്‍ രക്തസ്രാവം വന്നില്ലെങ്കില്‍ കന്യകയല്ലേ ?

42 ശതമാനം സ്ത്രീകളില്‍ മാത്രമേ കന്യാചര്‍മം പൊട്ടിയാല്‍ രക്തം വരുകയുള്ളൂ.എല്ലാ സ്ത്രീകള്‍ക്കും ആദ്യസംഭോഗത്തില്‍ കന്യാചര്‍മം പൊട്ടി രക്തം വരണമെന്നില്ല.42% സ്ത്രീകളില്‍ മാത്രമേ കന്യാചര്‍മം പൊട്ടിയാല്‍ രക്തം വരികയുള്ളൂ.ബാക്കി 47% പേരിലും കന്യാചര്‍മം വണരെ ‘ഫ്‌ളെക്‌സിബിള്‍’ ആയിരിക്കും.ബാക്കി 11% പേരില്‍ കന്യാചര്‍മം തീരെ നേര്‍ത്തതോ ദുര്‍ബലമോ ആയിരിക്കും.അത്തരക്കാരില്‍ വിവാഹത്തിനു മുമ്പു തന്നെ, നൃത്തമോ വ്യായമമോ പോലുള്ള ശാരീരികായാസമുള്ള പ്രവൃത്തി സമയത്ത്, ഈ ചര്‍മം പൊട്ടിപ്പോകും.ആദ്യസംഭോഗത്തു പോകുന്ന രക്തത്തിന്റെ അളവും കൃത്യമായി പറയാന്‍ പറ്റില്ല.ചിലപ്പോള്‍ ഒന്നോ രണ്ടോ തുള്ളികളേ കാണൂ.ചിലപ്പോള്‍ അര ടീസ്പൂണ്‍ വരെ കാണും.കന്യാചര്‍മത്തിന്റെ കട്ടി, സ്ത്രീയിലെ വികാര തീവ്രത(സ്‌നിഗ്ത), സംഭോഗത്തില്‍ പുരുഷന്‍ പ്രയോഗിക്കുന്ന ശക്തി -ഇതെല്ലാം രക്തസ്രാവത്തിന്റെ രീതിയെ നിശ്ചയിക്കുന്നു.

ലൈംഗികസംതൃപ്തി കൂട്ടാന്‍ ഏതു പൊസിഷന്‍ വേണം ?

സ്ത്രീ മുകളിലും പുരുഷന്‍ താഴെയുമായാല്‍ സ്ത്രീക്ക് രതിമൂര്‍ച്ഛ കൂടുതല്‍ ലഭിക്കും.ലൈംഗികബന്ധത്തില്‍ രണ്ടുപേരുടെയും ഇഷ്ടവും താല്‍പര്യവുമനുസരിച്ച് ഏതു പൊസിഷന്‍ വേണമെങ്കിലും കൈകൊള്ളാം.ഭാര്യമുകളിലും ഭര്‍ത്താവ് താഴെയുമായി ലൈംഗികബന്ധത്തില്‍ ഭാര്യയ്ക്ക് രതിമൂര്‍ച്ഛ ഉണ്ടാകും.ഭര്‍ത്താവ് മുകളിലാകുമ്പോള്‍ അവര്‍ക്ക് ഈ സുഖം കിട്ടുന്നുണ്ടാവില്ല.എന്തായാലും ആദ്യം പറഞ്ഞതു പോലെ പൊസിഷനല്ല,സുഖമാണു പ്രധാനം. മാത്രമല്ല ആദ്യാവസരങ്ങളിൽ ഇത്തരം പൊസിഷൻ ചിന്തകൾക്ക് വലിയ അർത്ഥമില്ല. പരസ്പര ബന്ധത്തിൽ സ്വാതന്ത്ര്യവും സ്നേഹവും ഒക്കെ കുടുമ്പോൾ അവരവർക്ക് കുടുതൽ ഇഷ്ടമായ രീതികൾ പരസ്പരം അറിഞ്ഞ്  പിന്തുടരാകുന്നതാണ്

ലിംഗവലുപ്പം കുറഞ്ഞാല്‍ ലൈംഗികസംതൃപ്തിയെ ബാധിക്കുമോ?

പുരുഷലിംഗത്തിന്റെ വലുപ്പം രണ്ടിഞ്ചായാലും മതി പുരുഷ ലിംഗത്തിന്റെ വലുപ്പത്തിനു പ്രത്യേകിച്ചൊരു പ്രസക്തിയുമില്ല.ലിംഗത്തിന്റെ നീളവും വണ്ണവും  പലരില്‍ പലതാകാം.ചെറുവിരല്‍ മുതല്‍ ഒരു കൊച്ചുതലവരെ കടന്നുപോകാന്‍ തക്കവിധ ഈലാസ്തികതവും വികസിക്കുന്നതുമാണു യോനി. അതിനാല്‍ ലിംഗം വതുതായാലും ചെറുതായാലും യോനിയില്‍ പ്രവേശിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല.ഉദ്ധരിച്ചു നില്‍ക്കുന്ന ലിംഗത്തിന് രണ്ട് ഇഞ്ചോ അതില്‍ കൂടുതല്‍ നീളമുണ്ടെങ്കില്‍ ധാരാളം മതിയെന്നു വൈദ്യശാസ്ത്രം പറയുന്നു.ഉദ്ധരിച്ച അവസ്ഥയില്‍ ഏതു ലിംഗത്തിനും അഞ്ച്-അഞ്ചര ഇഞ്ചു വരെ നീളം വരാം.ഏതാണ്ട് ആറിഞ്ച് ആഴമുള്ള സ്ത്രീ യോനിയുടെ മുകളിലെ രണ്ടിഞ്ചു മാത്രമേ അവര്‍ക്കു കാര്യമായ സുഖം പ്രദാനം ചെയ്യുകയുള്ളൂ, സംഭോഗവേളയില്‍ .അതുകൊണ്ടാണു വലുപ്പം രണ്ടിഞ്ചായാലും മതി എന്നു പറയുന്നത്.ശരീരവലുപ്പമനുസരിച്ചു ലിംഗവലിപ്പം കൂടണമെന്നുമില്ല. 18-20 വയസ്സോടെ പുരുഷന്റെ ലിംഗം അതിന്റെ പരമാവധി വളര്‍ച്ച പ്രാപിച്ചിരിക്കും.പുരുഷലിംഗത്തിന്റെ വലുപ്പം കൂടിയാല്‍ സ്ത്രീക്കു സംഭോഗസംതൃപ്തി വര്‍ധിക്കും എന്ന ധാരണയും ശരിയല്ല.



ഒരു വൃഷണം മാത്രമാണെങ്കില്‍ ദാമ്പത്യജീവിതം സാധ്യമോ?

രണ്ടു വൃഷണങ്ങളും വേണമെന്നു നിര്‍ബന്ധമില്ല.എല്ലാവരുടെയും വൃഷണങ്ങള്‍ക്കു ഒരേ വലുപ്പമാവില്ല.  അങ്ങനെ ആകേണ്ടതുമില്ല .ഓരോരുത്തര്‍ക്കും ഓരോ വലുപ്പമായിരിക്കും.വൃഷണ/ലിംഗവലുപ്പവും ലൈംഗിക ശേഷിയും തമ്മില്‍ ഒരു ബന്ധവുമില്ല.ആവശ്യത്തിനു ടെസ്‌റ്റോസ്‌റ്റെ റോണും(പുരുഷ ഹോര്‍മോണ്‍)ശുക്ലവും ഉല്‍പാദിപ്പിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ വൃഷണത്തിന് കുഴപ്പമൊന്നുമില്ലെന്നര്‍ഥം. നമ്മുടെയൊക്കെ രണ്ടു വൃഷണവും രണ്ടു ലെവലില്‍ ആയിരിക്കും. പ്രപഞ്ചനാഥൻ / പ്രകൃതിതന്നെ അത് അങ്ങനെ സംവിധാനം ചെയ്തിരിക്കുകയാണ്.അപകടമോ, പരിക്കോ ഒക്കെ പറ്റുമ്പോള്‍ ഒന്നെങ്കിലും രക്ഷപ്പെടട്ടെ എന്നു കരുതിയാണിത്.

ആര്‍ത്തവകാലത്ത് ലൈംഗികബന്ധം വേണോ ?

പങ്കാളിയില്‍ നിന്നും ലൈംഗികസംബന്ധിയായ അണുബാധ പകരാന്‍ സാധ്യത കൂടുതല്‍ ആര്‍ത്തവത്തെപ്പറ്റിയും ആര്‍ത്തവസമയത്തു പാലിക്കേണ്ട ചിട്ടകളെപ്പറ്റിയുമൊക്കെ ധാരാളം അബദ്ധധാരണകള്‍ നമ്മുടെ സമൂഹത്തിലുണ്ട്.ആരോഗ്യമുള്ള ഒരു സ്ത്രീയില്‍ മാസം തോറും സംഭവിക്കുന്ന ഒരു സാധാരണ ശാരീരിക പ്രക്രിയ മാത്രമാണിത്.രക്തസ്രാവം ഉണ്ടെന്നതുകൊണ്ട് അവള്‍ അശുദ്ധയാണ് എന്നുള്ള മാറ്റി നിര്‍ത്തലിന്റെ ആവശ്യമില്ല. പാഡുകള്‍ ഉപയോഗിച്ചും ശരീരം വൃത്തിയായി സൂക്ഷിച്ചും ബാക്കി ദിവസങ്ങളിലെപ്പോലെതന്നെ ഈ ദിവസങ്ങളിലും കഴിയാം. ആര്‍ത്തവസമയത്ത് ഗര്‍ഭപാത്രത്തിന്റെ ഉള്ളിലെ ആവരണം നഷ്ടപ്പെടുന്നതിനാല്‍ പങ്കാളിക്ക് എന്തെങ്കിലും ഗുഹ്യഭാഗ അണുബാധ ഉണ്ടെങ്കില്‍ അത് ഈ സമയത്തു വേഗം പകരാം.  ആര്‍ത്തവകാലത്ത് എന്തൊക്കെ കാര്യങ്ങളില്‍ നിന്നാണ് വിട്ടുനില്‍ക്കേണ്ടതെന്ന് ഹദീസുകളിലൂടെ പ്രവാചകന്‍(സ) വിശദീകരിച്ചിട്ടുണ്ട്. സംയോഗത്തില്‍ നിന്നുമാത്രമാണ് വിട്ടുനില്‍ക്കാന്‍ കല്‍പ്പിച്ചിട്ടുള്ളത്. ചുംബിക്കുന്നതിനോ ആലിംഗനം ചെയ്യുന്നതിനോ സംസാരിക്കുന്നതിനോ ഒന്നും അത് തടസ്സമല്ല.

സ്തനവലുപ്പം കുറഞ്ഞാല്‍ വികാരം കുറയുമോ ?

ലൈംഗിവികാരങ്ങളും സ്തനവലുപ്പവുമായി യാതൊരു ബന്ധവുമില്ല
സ്തനങ്ങളുടെ വലുപ്പം വ്യക്തിനിഷ്ഠമാണ്.ചിലര്‍ക്കു വലുപ്പം കൂടിയിരിക്കും ;ചിലര്‍ക്കു കുറഞ്ഞിരിക്കും.ചിലരില്‍ ഒരു സ്തനം മറ്റേതിനേക്കാള്‍ ചെറുതായിരിക്കും.ഇതെല്ലാം തികച്ചും സ്വാഭാവികമാണ്.മുലപ്പാലിന്റെ അളവിനോ ലൈംഗിക വികാരത്തിന്റെ ഏറ്റക്കുറച്ചിലിനോ സ്തനവലുപ്പവുമായി ബന്ധമൊന്നുമില്ല. പക്ഷേ ഹോര്‍മോണ്‍ പ്രശ്‌നം മൂലമല്ല,സ്തന വലുപ്പം കുറയുന്നതെങ്കില്‍ ഒരു മരുന്നും ഗുണം ചെയ്യില്ല.വ്യായാമം കൊണ്ടും സ്തന വലുപ്പം കൂട്ടാന്‍ പറ്റില്ല.;പക്ഷേ സ്തനം താങ്ങിനിര്‍ത്തുന്ന പെക്‌ടോറല്‍ പേശികളെ ദൃഢമാക്കി ‘തൂങ്ങല്‍’ ഒഴിവാക്കാം.ഉചിതമായ ബ്രാ ധരിക്കുന്നതും മാറിന്റെ സൗന്ദര്യം നിലനിര്‍ത്താന്‍ സഹായിക്കും.

സ്വയംഭോഗം ചെയ്താല്‍ ശരീരം ക്ഷീണിക്കുമോ ?

സ്വയംഭോഗം ചെയ്താല്‍ ലൈംഗികശേഷി പോകും ശരീരം ക്ഷീണിക്കും എന്നൊന്നുമില്ല. സ്വയംഭോഗത്തെ സംബന്ധിച്ചു ധാരാളം അബദ്ധധാരണകള്‍ നിലവിലുണ്ട്.സ്വയംഭോഗം ചെയ്താല്‍ കൈ വിറയ്ക്കും, ശരീരം ക്ഷീണിക്കും,  ലൈംഗികശേഷി പോകും എന്നിവ അവയില്‍ ചിലതു മാത്രം. ശാരീരികമായി  തികച്ചും  അപകടരഹിതവമായ ഒരു പ്രവൃത്തി മാത്രമാണ് ഇത്. സ്വയംഭോഗം മൂലം പുരുഷലിംഗം വളഞ്ഞുപോവുകയുമില്ല. പക്ഷെ മാനസിക/ ആത്മീയ ആരോഗ്യത്തിന്  ഒട്ടും ചേർന്ന പ്രവർത്തിയല്ല എന്ന് തന്നെയാണ് മനസിലാക്കേണ്ടത് .  വികാരശമനത്തിന് ഹലാലായ മാര്‍ഗ്ഗങ്ങളില്ലാത്തവര്‍ നോമ്പിലൂടെ അത് ശമിപ്പിക്കണമെന്നാണ് ശരീഅത് പറയുന്നത്. എന്നാല്‍ അത്കൊണ്ടും ശമിക്കാതെ, വ്യഭിചാരത്തിലേക്ക് നീങ്ങുമെന്ന് ഉറപ്പാകുന്ന അതീവ സന്നിഗ്ധ ഘട്ടത്തിലല്ലാതെ അതിന് യാതൊരു ന്യായവുമില്ല.സ്വയം ഭോഗം പതിവാക്കുന്നവര്‍ പിന്നീട് അതിന് അടിമപ്പെടുകയും വൈവാഹികജീവിതത്തില്‍ പരാജയപ്പെടുകയും ചെയ്യുന്ന അനുഭവങ്ങള്‍ എത്രയോ ഉണ്ട്. അത് കൊണ്ട് തന്നെ വികാരശമനത്തിനായി മറ്റു മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുകയാണ് വേണ്ടത്. സാധ്യമായാല്‍ എത്രയും വേഗം വിവാഹം കഴിക്കാനാണ്  ഇസ്‌ലാം ഉപദേശിക്കുന്നത്. നിങ്ങളില്‍ ആര്‍ക്കെങ്കിലും വിവാഹത്തിന് സാധിക്കുമെങ്കില്‍ അവന്‍ അത് ചെയ്തുകൊള്ളട്ടെ എന്ന പ്രവാചകവചനം അതാണ് സൂചിപ്പിക്കുന്നത്. അതിന് സാധിക്കാത്തവന്‍ നോമ്പെടുത്തുകൊള്ളാനാണ് പ്രവാചകര്‍ ഉപദേശിക്കുന്നത്. ഭക്ഷണത്തില്‍ മിതത്വം പാലിക്കുന്നതോടെ തന്നെ ഒരളവോളം വികാരങ്ങളെ നിയന്ത്രിക്കാനാവും. വികാരം ഇളക്കുന്ന ദൃശ്യങ്ങളും മറ്റും കാണാതിരിക്കുന്നതും അത്തരം സംഗീതങ്ങളോ മറ്റോ കേള്‍ക്കാതിരിക്കുന്നതും അതിന് ഉപകരിക്കും. നല്ല കൂട്ടുകെട്ടും ആരാധനാകര്‍മ്മങ്ങളിലായി സമയം ചെലവഴിക്കുന്നതും ചിന്തകളെ സ്വതന്ത്രമായി അഴിച്ചുവിടാതിരിക്കാന്‍ സഹായിക്കും. അതാണല്ലോ പലപ്പോഴും ഇത്തരം ദുഷ്ചിന്തകളിലേക്ക് നയിക്കുന്നത്. സമൂഹത്തിന് ഉപകാരപ്പെടുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് അതില്‍ മുഴുകുന്നതും ഇത്തരം രഹസ്യദോഷങ്ങളില്‍നിന്ന് മോചനം നേടാന്‍ സഹായകമാണ്. ഉറക്കറയിലെ ദൃശ്യങ്ങളും വെളിച്ചവും വിരിപ്പിലെ ചിത്രങ്ങള്‍വരെ വികാരം ഇളക്കിവിടാന്‍ സഹായകമായേക്കാം. അവയും വേണ്ടവിധം സംവിധാനിക്കുന്നത് നല്ലതാണ്. ഹറാമില്‍നിന്ന് രക്ഷപ്പെടാനെന്ന നല്ല ഉദ്ദേശ്യത്തോടെ ചെയ്യുമ്പോള്‍ ഈ കാര്യങ്ങള്‍ക്കൊക്കെ പ്രതിഫലം ലഭിക്കുമെന്നത് കൂടി കൂട്ടിവായിക്കുമ്പോള്‍ നമ്മുടെ ഓരോ നിമിഷവും ധന്യമാകുന്നതായി അനുഭവപ്പെടും. അതാണ് ഒരു വിശ്വാസിയുടെ യഥാര്‍ത്ഥ നിമിഷങ്ങള്‍ .

രതിമൂര്‍ച്ഛ എങ്ങനെ അറിയാം.

മുംബൈ ജി.എസ് മെഡിക്കല്‍ കോളേജിലെ സെക്ഷ്വല്‍ മെഡിസിന്‍ പ്രഫസര്‍ ഡോ.പ്രകാശ് കോത്താരി പറയുന്നു : രതിമൂര്‍ച്ഛ തുമ്മല്‍ പോലെയാണ്- വിവരിക്കാന്‍ പ്രയാസം.പക്ഷേ അനുഭവിച്ചറിയാം.സാധാരണയായി രതിമൂര്‍ച്ഛസമയത്ത് ഉയര്‍ന്ന തരത്തിലുള്ള ലൈംഗിക ഉന്മാദം നമുക്ക് അനുഭവപ്പെടും.സ്ത്രീകളില്‍ താളാത്മകമായ യോനീസങ്കോജങ്ങളും ആണുങ്ങളില്‍ ശുക്ലസ്ഖലനവും സംഭവിക്കും.ഇതെല്ലാം കഴിയുമ്പോള്‍ പറഞ്ഞറിയിക്കാന്‍ വയ്യാത്ത ഒരാശ്വാസവും തോന്നും.”രതിമൂര്‍ച്ഛയുടെ സമയത്തു ശ്വാസംമുട്ടുന്നതുപോലെയും ശരീരം വിറയ്ക്കുന്നതുപോലെയും തോന്നാം.’ അതു സംഭവിച്ചു കഴിഞ്ഞു എന്ന് ഇണയെ അറിയിക്കാനുള്ള മാര്‍ഗങ്ങളാണിവ.ഗുഹ്യഭാഗങ്ങളില്‍ ഉത്തേജിപ്പിച്ചാല്‍ മാത്രമേ തരിമൂര്‍ച്ഛ ഉണ്ടാകൂ എന്നില്ല. ചില സ്ത്രീകളില്‍ സ്തനഭാഗങ്ങളിലെ ഉത്തേജനം മതി രതിമൂര്‍ച്ഛയ്ക്ക്. യോനിയില്ലാത്ത സ്ത്രീകളില്‍ പോലും രതിമൂര്‍ച്ഛയുണ്ടാകും അളരുടെ മറ്റു’സംവേദനക്ഷമമായ ‘ഭാഗങ്ങളില്‍ ഉത്തേജിപ്പിച്ചാല്‍ .

വായ്‌നാറ്റവും വിയര്‍പ്പുഗന്ധവും വില്ലനായാല്‍

വായ്‌നാറ്റവും  ശരീരദുര്‍ഗന്ധവും പങ്കാളിയില്‍ വിരക്തിയുണ്ടാക്കാം.
ഗുഹ്യഭാഗം വൃത്തിയായി സൂക്ഷിക്കുന്നിടത്തോളം ഗുഹ്യരോമം പ്രശ്‌നമുണ്ടാക്കണമെന്നില്ല. സ്ത്രീയുടെ ഭഗശിശ്‌നിയെ ഉത്തേജിപ്പിക്കാന്‍ രോമംസഹായിച്ചേക്കാം.പക്ഷേ ശുക്ലവും മറ്റു സ്രവങ്ങളും പറ്റിപ്പിടിക്കാനിടയുണ്ട്.വേണ്ടത്ര വൃത്തിയാക്കിയില്ലെങ്കില്‍ ആ ഭാഗത്തു ബാക്ടീരിയ വളരുകയും  ദുര്‍ഗന്ധം ഉണ്ടാക്കുകയും  ചെയ്യും. രോമം വൃത്തിയാക്കി വയ്ക്കാന്‍ ബുദ്ധിമുട്ടു തോന്നിയാല്‍ ഷേവ് ചെയ്യുകയോ ട്രിം ചെയ്യുകയോ വേണം.കക്ഷത്തിലുള്ള രോമത്തില്‍ വിയര്‍പ്പ് അടിഞ്ഞുകൂടി ദുര്‍ഗന്ധമുണ്ടാകാന്‍ സാധ്യതയുണ്ട്.പതിവായി കുളിക്കുക, കക്ഷം വൃത്തിയായി കഴുകുക, രൂക്ഷത കുറഞ്ഞ പൗഡര്‍ പുരട്ടുക എന്നിവ വിയര്‍പ്പുനാറ്റം കുറയ്ക്കും.വായ്‌നാറ്റം (ഹാലിറ്റോസിസ്)സ്ത്രീയും പുരുഷനും അടുത്തിടപെഴകുമ്പോള്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം.പല കാരണങ്ങള്‍ കൊണ്ടും വായ്‌നാറ്റമുണ്ടാകാം.ശ്വസനാളത്തിലെ രോഗാണുബാധ, പല്ലിലെയോ മോണയിലെയോ അണുബാധ, കരള്‍ പ്രശ്‌നങ്ങള്‍, പുകവലി. പ്രമേഹം, മലബന്ധം, മൂക്കില്‍രോഗാണുബാധയോ വളര്‍ച്ചയോ, സൈനസൈറ്റിസ്, തുടങ്ങിയവ.നന്നായി പല്ലു തേച്ചില്ലെങ്കിലും നാറ്റമുണ്ടാകാം. ഉള്ളി കഴിച്ചാലും പ്രശ്‌നമാകാം.വേണമെങ്കില്‍ ഡോക്ടറെ കണ്ടും ശരീരശുദ്ധിയില്‍ ശ്രദ്ധിച്ചും വായ്‌നാറ്റത്തെ അക-റ്റിനിര്‍ത്താം.

ഗര്‍ഭധാരണത്തിന് ഒരുങ്ങുമ്പോള്‍

25 വയസ്സിനോടനുബന്ധിച്ചു ഗര്‍ഭിണിയാകുന്നതാണ് ഉത്തമം.
25 വയസ്സിനോടടുപ്പിച്ചു ഗര്‍ഭം ധരിക്കുകയാണ് ഏറ്റവും ഉത്തമം.എന്തായാലും 35 വയസ്സിന് അപ്പുറത്തേക്കു പോകരുത്.ഗര്‍ഭധാരണം ലക്ഷ്യമാക്കി സംഭോഗത്തില്‍ ഏര്‍പ്പെടുമ്പോള്‍ സ്ത്രീ താഴെയും പുരുഷന്‍ മുകളിലുമായ പൊസിഷനാണു നല്ലത്.ശുക്ലസ്ഖലനത്തിനു ശേഷം സ്ത്രീ 10-20 മിനിറ്റ് എഴുന്നേല്‍ക്കാതെ അതേ പൊസിഷനില്‍ കിടക്കണം.

ഗര്‍ഭധാരണസമയവും രീതിയും

ഒറ്റപ്രവശ്യത്തെ ലൈംഗികബന്ധത്തിലൂടെ ഗര്‍ഭിണിയാകുമോ ?
എത്രപ്രാവശ്യം ബന്ധപ്പെട്ടു എന്നതിലല്ല,എപ്പോള്‍ ലൈംഗികബന്ധം ഉണ്ടായി എന്നതിലാണ് കാര്യം.അണ്ഡവിസര്‍ജനം നടന്നു അണ്ഡം പുറത്തു വന്ന സമയത്താണു ലൈംഗികബന്ധം ഉണ്ടായതെങ്കില്‍ ഗര്‍ഭിണിയാകാം.കൃത്യമായി 28 ദിവസം കൂടുമ്പോള്‍ ആര്‍ത്തവമുണ്ടാകുന്ന സ്ത്രീകളില്‍ ഗര്‍ഭധാരണം നടക്കാന്‍ സാധ്യതയുള്ള ദിവസങ്ങള്‍ കണ്ടെത്താം.ആര്‍ത്തവം തുടങ്ങിയ ദിവസം ഒന്ന് എന്നു കണക്കാക്കിയാല്‍ ഒമ്പതാം ദിവസത്തിനും 18-ാം ദിവസത്തിനുമിടയിലുള്ള ദിവസങ്ങളിലാകും ഗര്‍ഭധാരണ സാധ്യത കൂടുതല്‍. ഈ സമയത്തായിരിക്കും അണ്ഡോല്‍പാദനം നടക്കുക.ഈ സമയത്തു ഒറ്റപ്രാവശ്യം സംഭോഗത്തില്‍ ഏര്‍പ്പെട്ടാലും മതി ഗര്‍ഭിണിയാകാന്‍.ആര്‍ത്തവം കൃത്യമല്ലാത്ത സ്ത്രീകളില്‍ ഈ രീതി വിജയിക്കില്ല.

ഗര്‍ഭകാലവും ലൈംഗികബന്ധവും

ഗര്‍ഭകാലത്തെ ലൈഗികബന്ധത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം.
മറ്റു കുഴപ്പങ്ങളൊന്നിമില്ലെങ്കില്‍ ഗര്‍ഭ-കാലത്ത് 9-ാം മാസം വരെ സെക്‌സ് ആകാം. പക്ഷേ താഴെ പറയുന്ന കൂട്ടര്‍ ഗര്‍ഭകാലത്തു ലൈംഗികബന്ധം  ഒഴിവാക്കണം.*ഇതിനു മുമ്പ് മാസം തികായാതെ കുഞ്ഞുങ്ങളെ പ്രസവിച്ചവര്‍
*ഡൈലേറ്റഡ് സെര്‍വിക്‌സ് ഉള്ളവര്‍ *ഒന്നര കി.ഗ്രാമില്‍ കുറഞ്ഞ വെയ്റ്റുള്ള ഭ്രൂണത്തെ വഹിക്കുന്നവര്‍ *ഇതിനു മുമ്പ് ഗര്‍ഭംഅലസിയവര്‍
പൊസിഷന്റെ കാര്യം പറഞ്ഞാല്‍ പ്രധാനമായു ശ്രദ്ധിക്കേണ്ട് ഇതാണ് :പുരുഷന്റെ ഭാരം സ്ത്രീയുടെ വയറ്റിലേക്കു വരരുത്.ചെരിഞ്ഞു കിടന്നു ബന്ധപ്പെടാം.ഭാര്യ മെത്തയില്‍ മുട്ടുകുത്തി നിന്നും ഭര്‍ത്താവ് പുറകില്‍ കൂടി പ്രവേശിക്കുന്ന പൊസിഷനും ആകാം.ഇനി ഭാര്യ മെത്തയ്ക്കു കുറുകെ കിടന്നുകൊണ്ടും ഭര്‍ത്താവ് കട്ടിനിന്റെ അരികെ നിന്നുംകൊണ്ടുമാകാം.ഭാര്യ ഭര്‍ത്താവിന്റെ മടിയില്‍ ഇരിക്കണം(രണ്ടു പേരും ഒരു കസേരയില്‍ ഇരിക്കണം.)ബന്ധത്തില്‍ ഏര്‍പ്പെടാം.പക്ഷേ എല്ലാറ്റിനും പ്രത്യേകം ശ്രദ്ധിക്കണം.

വന്ധ്യതാചികിത്സ എപ്പോള്‍ വേണം ?

ദമ്പതികളുടെ പ്രശ്‌നങ്ങളനുസരിച്ചു വ്യത്യസ്തമായിരിക്കും ചികിത്സ
വളരെയധികം ശ്രദ്ധിച്ചും ധൃതികൂടാതെയും ചെയ്യേണ്ടതാണ് വന്ധ്യതാ ചികിത്സ.പരിശോധനകള്‍ സമഗ്രവുംസമ്പൂര്‍ണ്ണവുമായിരിക്കണം. ദമ്പതികളുടെ ഉല്‍കണ്ഠ മനസ്സിലാക്കാവുന്നതേയുള്ളൂ.പക്ഷേ ഫവപ്രദമായ ചികിത്സയ്ക്കു ക്ഷമ കൂടിയേ തീരൂ.ഓരോ ദമ്പതിമാര്‍ക്കും ഓരോ പ്രശ്‌നങ്ങളായിരിക്കും. അപ്പോള്‍ ചികിത്സയും വ്യത്യസ്തമായിരിക്കും. ചിലര്‍ക്കു താഴെ പറയുന്നതില്‍ ഒരു ചികിത്സമതിയായിരിക്കും. ചിലര്‍ക്ക് ഒന്നില്‍ കൂടുതല്‍   വേണ്ടിവരും.ചികിത്സകള്‍ (1)രോഗാണുബാധ ചെറുക്കല്‍ (2) ബീജങ്ങളോടുള്ള എതിര്‍പ്പുമാറ്റല്‍ (3)ഓപ്പറേഷന്‍ (4)ഫെര്‍ട്ടിലിറ്റി മരുന്നുകള്‍ (5)അസിസ്റ്റഡ് റീപ്രൊഡക്ഷന്‍ ടെക്‌നിക്കുകള്‍ (6)കൃത്രിമബീജസങ്കലനം (7)മാനസിക ചികിത്സ

ലൈംഗികത ആസ്വാദ്യമായില്ലെങ്കില്‍

പങ്കാളികള്‍ ഒരുമിച്ച് പരിഹാരത്തിനു ശ്രമിക്കുക.  എല്ലാം ലൈംഗിക പ്രശ്‌നങ്ങള്‍ക്കു ഒരു ഒറ്റമൂലി അങ്ങനെയൊന്നില്ല.പ്രശ്‌നത്തിന്റെ സ്വഭാവം, കാരണങ്ങള്‍ , സാഹചര്യങ്ങള്‍ ,അങ്ങനെ പലതും കണക്കിലെടുത്തേ ചികിത്സ നിശ്ചയിക്കാനാവൂ.ചില പ്രധാന ചികിത്സാസമ്പ്രദായങ്ങള്‍ ഇവയാണ്.സെക്‌സ് തെറാപ്പി,സെക്‌സ് കൗണ്‍സലിങ്, മെഡിക്കല്‍ തെറാപ്പി(മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സ),കറക്റ്റീവ് സര്‍ജിക്കല്‍ തെറാപ്പി ശസ്ത്രക്രിയ),ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറാപ്പി,വാക്വം സക്ഷന്‍ഡിവൈസെസ്, പൈനല്‍ ഇന്‍ജക്ഷന്‍സ്,ബിഹേവിയര്‍ മോഡിഫിക്കേഷന്‍ തെറാപ്പി, സപ്പോര്‍ട്ടീവ് സൈക്കോതെറാപ്പി, മാരിറ്റല്‍ തെറാപ്പി.ആശങ്കകളും സംശയങ്ങളും ഭയവും മൂലം ലൈംഗികജീവിതത്തില്‍ പരാജയപ്പെടുന്നവരുണ്ട്.ഇത്തരക്കാര്‍ കൂട്ടായിട്ടു വേണം ചികിത്സ ചെയ്യാന്‍.ചിലര്‍ക്ക് സെക്‌സ് തെറപ്പിയുടെ കൂടെത്തന്നെ മാരിറ്റല്‍ തെറാപ്പിയും സൈക്കോതെറാപ്പിയും വേണ്ടിവരും.

കോണ്ടംചതിക്കുമോ ?

100 ശതമാനം ഗ്യരണ്ടിയുള്ള ഗര്‍ഭനിരോധന മാര്‍ഗമല്ല ഉറകള്‍
ഉറ ഉപയോഗിച്ചാലും ചിലപ്പോള്‍ ഗര്‍ഭധാരണം നടക്കാം.കാരണങ്ങള്‍ :
(1) നിര്‍മാണഘട്ടത്തിലെ പിഴവുകള്‍കൊണ്ടു കോണ്ടത്തില്‍ ചെറിയ ദ്വരങ്ങള്‍ ഉണ്ട് എന്നുവരാം.ഇതു കുഴപ്പങ്ങളുണ്ടാക്കും.(2)ഗര്‍ഭനിരോധന ഉറയുടെ അറ്റത്തു മടിശീല പോലെ ഒരു ‘പൗച്ച്’ ഉണ്ട്.ഉറ ധരിക്കുന്ന സമയത്തു ഈ പൗച്ചില്‍ വായു പെട്ടുപോയാല്‍ ശുക്ലസ്ഖലനസമയത്ത് ഇതു പൊട്ടും.ശുക്ലം യോനിയിലേക്ക്  ഒലിച്ചിറങ്ങുകയും ചെയ്യും.മണിക്കൂറില്‍ 40-90 കി.മി സ്പീഡിലാണ് ശുക്ലം വെളിയിലേക്കുവരുന്നത്. ഇങ്ങനെ അതിവേഗം വരുന്ന ശുക്ലം എയര്‍ നിറഞ്ഞ പൗച്ചില്‍അമിത സമ്മര്‍ദം ചെലുത്തും.അങ്ങനെയാണ് അതു പൊട്ടുന്നത്.പൊട്ടലൊഴിവാക്കാന്‍ കോണ്ടം പായ്ക്കറ്റില്‍ നിന്നും വെളിയിലെടുത്തു നിവര്‍ത്തിയശേഷം അതിന്റെയറ്റം (പൗച്ച്)വിരലുകളുപയോഗിച്ച് ഞെക്കുക.(തള്ളവിരലും ചൂണ്ടു വിരലും ഉപയോഗിച്ച്) ഉള്ള വായു വെളിയില്‍ പൊയ്‌ക്കൊള്ളും.

ബന്ധപ്പെടുമ്പോള്‍ വേദന ഉണ്ടായാല്‍

രതിപൂര്‍വലീലകളുടെ സമയം നീട്ടിയാല്‍വേദന കുറയ്ക്കാം.
ലൈംഗികമായി ബന്ധപ്പെടുമ്പോള്‍ ഉണ്ടാകുന്ന വേദനയും രതിമൂര്‍ച്ഛയിലെത്താന്‍ കഴിയായ്കയുമാണ് സ്ത്രീകളില്‍ കാണുന്ന പ്രധാന ലൈംഗിക പ്രശ്‌നങ്ങള്‍ .ഒരുപക്ഷേ സ്ത്രീയുടെ ലൈംഗികതൃപ്തിക്ക് രതിമൂര്‍ച്ഛ കൂടിയേ തീരൂ എന്നൊന്നുമില്ല. പരസ്പരധാരണയും സ്‌നേഹവും രതിപൂര്‍വ ലീലകളും കൊണ്ട് യോനിയുടെ സ്‌നിഗ്ത വര്‍ധിപ്പിക്കാം.യോനിയുടെ വഴുവഴുപ്പ് കൂടുമ്പോള്‍ വേദന കുറയും.

ശീഘ്രസ്ഖലനം തടയാമോ ?

ശീഘ്രസ്ഖലനം തടയാന്‍ സ്‌ക്വീസ് ടെക്‌നിക് നല്ലത്
പല കാരണങ്ങള്‍ കൊണ്ടും ശീഘ്രസ്ഖലനം ഉണ്ടാകാം.കാരണം കണ്ടുപിടിച്ചിട്ടേ ചികിത്സിക്കാവൂ.ശീഘ്രസ്ഖലനത്തിനുള്ള ഒറു പരീഹാരമാണ് ‘സ്‌ക്വീസ് ടെക്‌നിക് ‘. ശുക്ലസ്രാവം ഉടന്‍ സംഭവിക്കും എന്നു തോന്നുമ്പോള്‍ ലിംഗത്തിന്റെ കഴിത്തിനു (തലയും താഴേക്കുള്ള ധ്വജവും ചേരുന്ന ഭാഗം)ഞെക്കിപിടിക്കുക.3-4 സെക്കന്‍ഡ് നേരത്തേക്ക്.തത്ഫലമായി ശുക്ലസ്രാവം നീളും.ഈ പ്രക്രിയ ഇടക്കിടെ ചെയ്യുന്നതു ഗുണകരമാണ്.ഇത്തരം ടെക്‌നിക്കുകള്‍ കൊണ്ടൊന്നും ശീഘ്രസ്ഖലനം മാറുന്നില്ലെങ്കില്‍ വിദഗ്ധനായ ഒരു സെക്‌സോളജിസ്റ്റിന്റെ ഉപദേശം തേടണം.