സ്ത്രീ മനസിലെ ഉത്തമനായ ലൈംഗിക പുരുഷന്‍ എങ്ങനെയാകണം





തന്റെ ലൈംഗികതയെ മനസിലാക്കുന്ന ആളായിരിക്കണം പങ്കാളി യെ ന്നാഗ്രഹിക്കാത്ത സ്ത്രീപുരുഷന്മാര്‍ ഉണ്ടാകില്ല. പുരുഷ പങ്കാളിക്കു വേണ്ട ഗുണങ്ങളും രീതികളും സ്ത്രീകള്‍ തന്നെ നിശ്ചയിച്ചാലോ- 8 പ്രമുഖ വനിതകള്‍ അഭിപ്രായം പറയുന്നു.

സ്കൂളില്‍ പുതിയതായി എത്തിയ സൈനബ ടീച്ചര്‍ക്ക് പൊടിമീശ യു ണ്ടെന്ന് അധ്യാപകനായ ബാബു തന്റെ ഭാര്യയോടു പറഞ്ഞത് രണ്ടു രണ്ടര വര്‍ഷം മുമ്പാണ്. ബാബു സാര്‍ സ്കൂളില്‍ നിന്നും വീട്ടിലേക്കു മടങ്ങിയെത്തുമ്പോള്‍ നേരമിരുട്ടും. പതിവു പോലെ ഒരു ദിവസം നേരമിരട്ടിയ നേരത്ത് അദ്ദേഹം ബൈക്കോടിച്ച് വീട്ടിലേക്കെത്തി. വീടി ന്റെ അറ്റകുറ്റ പണികള്‍ക്കായി മുറ്റത്ത് കുറച്ച് ഇഷ്ടിക ഇറക്കി വച്ചിരുന്നത് ബാബു സാര്‍ അറിഞ്ഞിരുന്നില്ല.

അപ്രതീക്ഷിതമായി മുന്നില്‍ കണ്ട ഇഷ്ടികയില്‍ ബൈക്ക് ഇടിച്ചു മറിഞ്ഞു. ഇഷ്ടിക ഇരിക്കുന്ന കാര്യം മുന്‍കൂട്ടി അറിയാത്തതില്‍ ഭാര്യയെ ബാബുസാര്‍ കുറേ വഴക്കു പറഞ്ഞു. പെട്ടന്ന് ഭാര്യ പറഞ്ഞു. 'അതേ, സൈനബ ടീച്ചറിന്റെ പൊടിമീശ കാണാന്‍ കണ്ണുള്ളയാള്‍ക്ക് ഇഷ്ടിക കാണാന്‍ പറ്റതിരുന്നത് എന്റെ തെറ്റാണോ..? ബാബുസാര്‍ തലയ്ക്കടിയേറ്റവനെപ്പോലെ സ്തംഭിച്ചുപോയി....

സ്ത്രീയും പുരുഷനും തമ്മില്‍ ശാരീരികമായി എത്രമാതം അന്തരമു ണ്ടോ അതിനേക്കാളും വരും മാനസികമായ വ്യത്യാസങ്ങള്‍. സൈനബ ടീച്ചറിന്റെ പൊടി മീശിയെക്കുറിച്ചുള്ള ഭര്‍ത്താവിന്റെ നിര്‍ദോഷമായ ഒരു കമന്റ് വര്‍ഷങ്ങള്‍ കഴിഞ്ഞും ഒാര്‍ത്തിരിക്കുന്ന ഭാര്യയുടെ മാനസി ക ലോകം ഒരുവിധം ഭര്‍ത്താക്കന്മാര്‍ക്കൊന്നും മനസിലാവില്ല. പുരുഷന്റെ ലൈംഗികതയിലെ ഏറ്റവും വലിയ പോരായ്മയും ഈ മനസിലാക്കലിന്റെ കുറവു തന്നെ. സെക്സില്‍ തന്റെ പങ്കാളിയുടെ മനസും അവളുടെ ഇഷ്ടങ്ങളും താല്‍പര്യങ്ങളും പുരുഷന്മാരില്‍ മിക്കവര്‍ക്കും മനസിലാകാതെ പോവുകയോ അല്ലെങ്കില്‍ അവയ്ക്ക് അര്‍ഹമായ പരിഗണനകൊടുക്കാതെ പോവുകയോ ചെയ്യുന്നതാണ് ദാമ്പത്യത്തിലെ പല അസ്വാരസ്യങ്ങളുടെയും അടിസ്ഥാന കാരണം.

ജൈവികമായ വ്യതിയാനം കൊണ്ടു തന്നെ പുരുഷനു പ്രണയവും കാമവും വ്യത്യസ്തമായി അനുഭവിക്കാനാവും. പ്രണയം ഒട്ടുമില്ലെങ്കി ലും പുരുഷനു ലൈംഗികത ആസ്വധിക്കാനാവും. എന്നാല്‍ സ്ത്രീയ്ക്കാ കട്ടെ നല്ല ലൈംഗികാസ്വാദനത്തിന് ആദ്യം സ്നേഹം വേണം. അതിനെ പിന്‍പറ്റി വരുന്ന കാമമാണ് അവളെ ശരിക്കും കീഴടക്കുന്നത്... ലൈംഗി കതയില്‍ സ്ത്രീയുടെ മനസ് എന്താണ്? പുരുഷനില്‍ നിന്നും അവള്‍ ആഗ്രഹിക്കുന്നതെന്താണ്... സെക്സില്‍ അവളുടെ മുന്‍ഗണനകള്‍ എന്തൊക്കെയാണ്? പുരുഷന്‍ എക്കാലവും അറിയാന്‍ ആഗ്രഹിക്കുന്ന, എന്നാല്‍ അവന്‍ മനസിലാക്കാന്‍ ശ്രമിക്കാത്ത ഇത്തരം ചോദ്യങ്ങള്‍ക്കു മറുപടി നല്‍കേണ്ടത് സ്ത്രീകളാണ്.

മനശാസ്ത്രത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നാലു വിദഗ്ധ വനിതകളും പുരുഷന്‍ അറിയേണ്ട സ്ത്രീലൈംഗികതയെക്കു റിച്ച് തുറന്നു പറയാന്‍ ധൈര്യം കാട്ടിയ മറ്റ് നാലു വനിതകളും പെണ്‍ മനസ്സ് തുറന്നു കാട്ടുന്നു... ആണായിപ്പിറന്നവരെല്ലാം അറിഞ്ഞിരിക്കേ ണ്ട കാര്യങ്ങളാണിത്.

ലൈംഗിക ബന്ധത്തില്‍ സമയദൈര്‍ഘ്യം കൂട്ടാം



മനസിനെ സ്വതന്ത്രമാക്കുക


നിങ്ങള്‍ക്ക് ഏറെ സമയം പിടിച്ച് നില്‍ക്കാനാവുന്നില്ലെങ്കില്‍ ലൈംഗികമായ എല്ലാ പ്രതീക്ഷകളില്‍ നിന്നും മനസിനെ സ്വതന്ത്രമാക്കുക. പ്രതീക്ഷകള്‍ നിങ്ങളുടെ പ്രകടനത്തില്‍ അനാവശ്യമായ സമ്മര്‍ദ്ദം സൃഷ്ടിക്കും.


നന്നായി ലൂബ്രിക്കേറ്റ് ചെയ്യുക


ദി ജേര്‍ണല്‍ ഓഫ് സെക്ഷ്വല്‍ മെഡിസിന്‍ നടത്തിയ ഒരു പഠനം അനുസരിച്ച് കോണ്ടം ഉപയോഗിച്ച് ലൂബ്രിക്കേഷന്‍ നേടുന്ന പുരുഷന്മാര്‍ക്ക് അല്ലാത്തവരേക്കാള്‍ ഏറെ സമയം പിടിച്ച് നില്‍ക്കാനാവും.


രതിപൂര്‍വ്വ ലീലകള്‍


ലൈംഗികബന്ധത്തിലേക്ക് നേരിട്ട് പോകുന്നതിന് പകരം രതിപൂര്‍വ്വ കേളികളും, വദന സുരതവും, ചുംബനവും ആരംഭിക്കുക. പതിയെ തുടങ്ങുന്നത് വഴി നിങ്ങള്‍ക്ക് ഏറെ സമയം തുടരാനാവും.


ഇടക്കിടെയുള്ള സെക്സ്


നല്ല ലൈംഗിക ബന്ധം സാധ്യമാക്കുന്നതിന് ഇടക്കിടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുക. ഇത് നിങ്ങളെ ഒരു വിദഗ്ദനാക്കുക മാത്രമല്ല ദീര്‍ഘകാലയളവില്‍ ലൈംഗികശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.


സ്വയംഭോഗം


ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് മുമ്പായി അനുഭൂതി നല്കുന്ന ശരീരഭാഗങ്ങളേതൊക്കെയെന്ന് മനസിലാക്കുന്നതിന് സ്വയം ഭോഗം ചെയ്ത് നോക്കാം.


വസ്തി പ്രദേശത്തെ പേശികള്‍


ലൈംഗികബന്ധത്തില്‍ ഏറ്റവും പ്രധാനമായ പേശികളാണ് വസ്തി പ്രദേശത്തുള്ളത്. ഈ പേശികള്‍ ശക്തിപ്പെടുത്തുന്നത് ലൈംഗികബന്ധത്തിന് ദൈര്‍ഘ്യം നല്കും.


സ്ക്വാറ്റ്സ്


നിങ്ങളൊരു തുടക്കക്കാരനും, മികവ് നേടാന്‍ ആഗ്രഹിക്കുന്ന ആളുമാണെങ്കില്‍ സ്ക്വാറ്റ്സ് ചെയ്യുക. ബോഡിവെയ്റ്റ് സ്ക്വാറ്റിന് ഒരു ഉപകരണവും ആവശ്യമില്ല. എന്നാല്‍ കൂടുതലായി സ്റ്റാമിന നേടേണ്ടതുണ്ടെങ്കില്‍ ഫുള്‍ സ്ക്വാറ്റോ, വണ്‍ ലെഗ് സ്ക്വാറ്റോ ചെയ്യുക.


കെഗല്‍


കെഗല്‍ വ്യായാമം നിങ്ങളുടെ വസ്തി പ്രദേശത്തെ പേശികള്‍ക്ക് കരുത്ത് നല്കുന്നതും കിടക്കയില്‍ ഏറെ സമയം പിടിച്ച് നില്‍ക്കാന്‍ സഹായിക്കുന്നതുമാണ്. വസ്തി പ്രദേശത്തെ പേശികളില്‍ നിയന്ത്രണം ഉണ്ടെങ്കില്‍ ശക്തമായ ഉദ്ധാരണം ലഭിക്കും. ലളിതമായ വ്യായാമങ്ങള്‍ വഴി ഇത് ആരംഭിക്കാം. ബാത്ത്റൂമില്‍ പോകുമ്പോള്‍‌ മൂത്രമൊഴിക്കാനും പിടിച്ച് നിര്‍ത്താനും ശ്രമിക്കുക.


വ്യായാമങ്ങള്‍


കിടക്കയില്‍ ഏറെ നേരം പിടിച്ച് നില്‍ക്കുന്നതിന് കരുത്തും പരിശ്രമവും ആവശ്യമാണ്. പതിവായി വ്യായാമം ചെയ്യുക വഴിയേ നല്ല കരുത്ത് നേടാനാവൂ. വ്യായാമം വഴി നല്ല സ്റ്റാമിന നേടാനും രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും സാധിക്കും.


മദ്യം ഒഴിവാക്കുക


പങ്കാളിയുമൊത്തുള്ള ലൈംഗിക ബന്ധം ആസ്വാദ്യമാക്കുന്നതിന് മദ്യം ഒഴിവാക്കുക.


സ്ട്രെച്ച്


പേശികളുടെ വലിച്ചില്‍ ഒഴിവാക്കാന്‍ കാലും കയ്യും സ്ട്രെച്ച് ചെയ്യുക. പേശികളില്‍ വേദനയുണ്ടാകാതിരിക്കാനുള്ള ഏറ്റവും ലളിതമായ മാര്‍ഗ്ഗമാണ് സ്ട്രെച്ചിങ്ങ്.


പ്രോട്ടീന്‍


പ്രോട്ടീനുകള്‍ ധാരാളമായി കഴിക്കുക. ഇവയിലെ അമിനോ ആസിഡുകള്‍ നമ്മുടെ ശരീരത്തിന്‍റെ പ്രവര്‍ത്തനത്തിന് ആവശ്യമാണ്.


ശരീരഭാരം


ഉയരത്തിനും, ശരീരഘടനയ്ക്കും അനുസരിച്ച് ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തണം.


രക്തചംക്രമണം


ദൈര്‍ഘ്യമേറിയ ഉദ്ധാരണത്തിന് നല്ല രക്തചംക്രമണം ആവശ്യമാണ്. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് ഒരു മസാജ് ലഭിക്കുന്നത് രക്തയോട്ടം കൂട്ടുകയും സെക്സ് ഹോര്‍മോണുകള്‍ പുറത്ത് വിടുകയും ചെയ്യും.


ഉറക്കം


ലൈംഗികശേഷി വര്‍ദ്ധിപ്പിക്കുന്നതിന് നല്ല ഉറക്കം ആവശ്യമാണ്. നല്ല സെക്സിന് മുമ്പേ നല്ല ഉറക്കത്തില്‍ ശ്രദ്ധയൂന്നുക. തുടക്കത്തില്‍ നിങ്ങള്‍ സെക്സില്‍ ശ്രദ്ധ നല്കിയാല്‍ പ്രവര്‍ത്തനത്തിന് ഭംഗം വരികയും ലൈംഗികശേഷി കെടുത്തുന്ന ഉറക്കമില്ലായ്മക്ക് കാരണമാവുകയും ചെയ്യും.

സ്വയംഭോഗം – അറിയേണ്ടതെല്ലാം


സ്വന്തം ലൈംഗികാവയവങ്ങളെ സ്‌പര്‍ശിച്ചും തടവിയുമെല്ലാം ലൈംഗിക സംതൃപ്‌തിയും രതിമൂര്‍ച്ഛയും നേടുന്നതിനെയാണ്‌ സ്വയംഭോഗം അഥവാ സ്വയം ചെയ്യുന്ന ഭോഗം എന്ന്‌ വിളിക്കുന്നത്‌. പുരുഷന്മാര്‍ ലിംഗത്തിലൂടെയും സ്‌ത്രീകള്‍ യോനിയിലൂടെയും ഇത്തരത്തില്‍ സുഖം കണ്ടെത്തുന്നു. ചിലര്‍ ‘സെക്‌സ്‌ ടോയ്‌സ്‌’ എന്നു വിളിക്കപ്പെടുന്ന ഉപകരണങ്ങളും സ്വയംഭോഗം ചെയ്യാനായി ഉപയോഗിക്കുന്നു.
ആരെല്ലാമാണ്‌ സ്വയംഭോഗത്തിലേര്‍പ്പെടുന്നത്‌?
മിക്കവാറും എല്ലാവരും- വിവാഹിതര്‍ പോലും- സ്വയംഭോഗത്തിലേര്‍പ്പെടുന്നു. ഒരു ദേശീയ സര്‍വ്വേയുടെ കണക്കനുസരിച്ച്‌ ഇന്ത്യയിലെ 95% പുരുഷന്മാരും 89% സ്‌ത്രീകളും സ്വയംഭോഗം ചെയ്യുന്നു. സ്വയംഭോഗമാണ്‌ ഭൂരിപക്ഷം സ്‌ത്രീകളുടെയും പുരുഷന്മാരുടെയും ആദ്യത്തെ ലൈംഗികാനുഭവം. കൗമാരക്കാര്‍ മിക്കവരും പതിവായി സ്വയംഭോഗം നടത്തുന്നവരാണ്‌. ചിലര്‍ മുതിര്‍ന്നു കഴിഞ്ഞാലും വല്ലപ്പോഴും ഇതിലേര്‍പ്പെടുന്നു, മററു ചിലരാകട്ടെ ജീവിതത്തിലുടനീളം സ്വയംഭോഗത്തിലൂടെ സുഖം കണ്ടെത്തുന്നു.
എന്തിനാണ്‌ ആളുകള്‍ സ്വയംഭോഗം ചെയ്യുന്നത്‌?
സുഖമനുഭവിക്കുക എന്നതിനപ്പുറം ടെന്‍ഷന്‍ കുറയ്‌ക്കാനും ഒറ്റയ്‌ക്ക്‌ ജീവിക്കുന്നവര്‍ക്കും പങ്കാളിയുമായി ഒരുമിച്ച്‌ താമസിക്കാന്‍ കഴിയാത്തവര്‍ക്കും വലിയൊരാശ്വാസമാണ്‌ സ്വയംഭോഗം. ചിലര്‍ ഗര്‍ഭത്തെ അകറ്റി നിര്‍ത്താനും ലൈംഗികരോഗങ്ങള്‍ പിടിപെടാതിരിക്കാനും സെക്‌സിനു പകരം സ്വയംഭോഗത്തെ ആശ്രയിക്കുന്നു. സെക്‌സിലൂടെ രതിമൂര്‍ച്ഛയിലെത്താന്‍ കഴിയാത്തവര്‍ക്ക്‌ ഡോക്ടര്‍മാര്‍ നല്‍കുന്ന ഉപദേശം സ്വയംഭോഗത്തിലൂടെ രതിമൂര്‍ച്ഛയിലെത്തി പതിയെ സെക്‌സിലേക്ക്‌ കടക്കാനാണ്‌. പുരുഷന്മാരില്‍ വന്ധ്യതയുടെ സാധ്യതയുണ്ടോ എന്ന്‌ പരിശോധിക്കാനും ഉദ്ധാരണക്കുറവടക്കമുള്ള പ്രശ്‌നങ്ങള്‍ക്കും സ്വയംഭോഗത്തിലൂടെ പുറത്തു വരുന്ന ശുക്ലമാണ്‌ പരിശോധനയ്‌ക്കെടുക്കുന്നത്‌.
സ്വയംഭോഗം സാധാരണമാണോ?
മുമ്പുകാലങ്ങളില്‍ സ്വയംഭോഗത്തെ ഒരു മാനസിക പ്രശ്‌നമായാണ്‌ പലരും കണ്ടിരുന്നത്‌. എന്നാല്‍ ഇന്ന്‌ സ്വയംഭോഗം ഒരു സാധാരണമായ പ്രക്രിയയായാണ്‌ ഇന്നത്തെ ലോകം കാണുന്നത്‌.
പങ്കാളിയില്‍ നിന്നും സെക്‌സിന്‌ വൈമുഖ്യം കാണിച്ചുകൊണ്ട്‌ സ്വയംഭോഗത്തിലേര്‍പ്പെടുക, പൊതു ഇടങ്ങളില്‍ വച്ച്‌ സ്വയംഭോഗം ചെയ്യുക, ദിവസവും പലതവണ സ്വയംഭോഗത്തിലൂടെ സുഖം കണ്ടെത്തുക തുടങ്ങിയവ പക്ഷേ മാനസിക പ്രശ്‌നങ്ങളായി കണക്കാക്കപ്പെടുന്നു.
സ്വയംഭോഗം ശാരീരികപ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകുമോ?
സ്വയംഭോഗത്തെ നോര്‍മലായ ഒരു പ്രവൃത്തിയായാണ്‌ വൈദ്യശാസ്‌ത്രം കാണുന്നത്‌. ജീവിതത്തിലുടനീളം അമിതമായ രീതിയിലല്ലാതെ സ്വയംഭോഗത്തിലേര്‍പ്പെടാം എന്നാണ്‌ ഡോക്ടര്‍മാരുടെ അഭിപ്രായം. എന്നാല്‍ ചില മതങ്ങള്‍ സ്വയംഭോഗത്തെ പാപമായി കാണുന്നവരാണ്‌. ഇത്‌ സ്വയംഭോഗത്തിലേര്‍പ്പെടുന്നവരില്‍ കുറ്റബോധമുളവാക്കാനും തന്റെ പ്രവൃത്തിയില്‍ ലജ്ജ തോന്നിക്കാനും സാധ്യതയുണ്ട്‌.
വിദഗ്‌ധരുടെ അഭിപ്രായപ്രകാരം സ്വയംഭോഗം ചെയ്യുന്നത്‌ സ്വന്തം ശരീരത്തെ കൂടുതല്‍ അടുത്തറിയാനും അതുവഴി ലൈംഗിക ജീവിതം കൂടുതല്‍ ആസ്വാദ്യകരമാക്കാനും സഹായിക്കും. ചില പങ്കാളികള്‍ പരസ്‌പരം സെക്‌സിനു പകരം ലൈംഗികാവയവങ്ങളെ ഉത്തേജിപ്പിച്ച്‌ ലൈഗിക പരീക്ഷണങ്ങള്‍ നടത്താറുണ്ട്‌.
അമിതമായ സ്വയംഭോഗം ചിലരില്‍ സെക്‌സിനോടുള്ള താല്‍പര്യം കുറയാന്‍ കാരണമാകുന്നു. ഇണയോടുള്ള ആകര്‍ഷണത്തെയും കുറയ്‌ക്കുന്നു. അതിനാല്‍ സ്വയംഭോഗം ചെയ്യാമെങ്കിലും അമിതമാകാതെ സൂക്ഷിക്കാനും ലൈംഗിക വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു.

സെക്‌സില്‍ വേണം പരീക്ഷണങ്ങള്‍



സ്‌നേഹപ്രകടനത്തിന്റെ വ്യത്യസ്‌ത തലങ്ങളിലേക്ക്‌ ഇറങ്ങിച്ചെല്ലാനാണ്‌ ലൈംഗികതയില്‍ ശ്രമിക്കേണ്ടത്‌. പുരുഷന്‍ മുകളിലും സ്‌ത്രീ താഴെയുമായുള്ള സാധാരണ രീതിമാത്രം തുടരുന്നത്‌ കാലക്രമേണ സെക്‌സിനോട്‌ വിരക്‌തി തോന്നാനിടവരും.

എന്നും ഒരുപോലെ ഒഴുകുന്ന പുഴ സുന്ദരമാണ്‌. എന്നാല്‍ സെക്‌സില്‍ ആ ഒഴുക്കിന്‌ സൗന്ദര്യം അല്‍പം കുറഞ്ഞേക്കാം. വൈവിധ്യങ്ങളാണ്‌ ലൈംഗികാസ്വാദനത്തിന്റെ അടിത്തറ. ഭാരതീയ ശില്‍പകലകളിലും കാമസൂത്രയിലും ലൈംഗികതയിലെ വൈവിധ്യങ്ങള്‍ പ്രകടമാണ്‌. ഒരേ രീതിയിലുള്ള സെക്‌സ് ദമ്പതിമാര്‍ക്കിടയില്‍ മടുപ്പ്‌ ഉളവാക്കും.

സ്‌നേഹപ്രകടനത്തിന്റെ വ്യത്യസ്‌ത തലങ്ങളിലേക്ക്‌ ഇറങ്ങിച്ചെല്ലാനാണ്‌ ലൈംഗികതയില്‍ ശ്രമിക്കേണ്ടത്‌. പുരുഷന്‍ മുകളിലും സ്‌ത്രീ താഴെയുമായുള്ള സാധാരണ രീതിമാത്രം തുടരുന്നത്‌ കാലക്രമേണ സെക്‌സിനോട്‌ വിരക്‌തി തോന്നാനിടവരും.

'സെക്‌സു മടുത്തു', 'എനിക്ക്‌ ഇപ്പോള്‍ സെക്‌സ് ആസ്വദിക്കാന്‍ കഴിയുന്നില്ല', 'ഭാര്യയ്‌ക്ക് സെക്‌സിനോട്‌ താല്‍പര്യമില്ല' എന്നിങ്ങനെയുള്ള പരാതികളുമായി മനഃശാസ്‌ത്രജ്‌ഞനെ കാണുന്നവര്‍ നിരവധിയാണ്‌. ഇത്തരം പ്രശ്‌നങ്ങളിലേക്ക്‌ ദമ്പതിമാരെ നയിക്കുന്നതിന്‌ ഒരു പ്രധാന കാരണം സെക്‌സിലുള്ള ആവര്‍ത്തനമാണ്‌.

സെക്‌സ് ആവര്‍ത്തനവിരസമാകുമ്പോള്‍ ലൈംഗിതയിലൂടെയുള്ള സംതൃപ്‌തി കുറയുന്നു. സെക്‌സിനോടുള്ള താല്‍പര്യം നഷ്‌ടമാകുന്നു. പ്രത്യേകിച്ച്‌ പ്രായമേറുന്തോറും. പങ്കാളികള്‍ക്ക്‌ ഇരുവര്‍ക്കും ആസ്വദിക്കാവുന്ന രീതികള്‍ സ്വയം കണ്ടെത്തിയാല്‍ സെക്‌സ് കൂടുതല്‍ ആഹ്‌ളാദകരമാക്കാം.
ആശയവിനിമയം പ്രധാനം

പെട്ടെന്ന്‌ ഒരു ദിവസം സെക്‌സി ല്‍ പരീക്ഷണത്തിന്‌ മുതിരുന്നത്‌ ശരിയല്ല. അത്‌ ഏകപക്ഷീയമാകാനും പാടില്ല. പങ്കാളികള്‍ ഇരുവരും പരീക്ഷണങ്ങള്‍ക്ക്‌ ഒരുപോലെ മനസുകൊണ്ടും ശരീരംകൊണ്ടും ഒരുങ്ങണം. അതിനായി മനസു തുറന്നുള്ള ആശയവിനിമയം വേണം.

'നമുക്ക്‌ മറ്റൊരു രീതി നോക്കിയാലോ' എന്ന ആശയം പങ്കാളികള്‍ പരസ്‌പരം പങ്കുവയ്‌ക്കണം. സെക്‌സില്‍ പരീക്ഷണങ്ങള്‍ക്ക്‌ കൃത്യമായ ചട്ടക്കൂടില്ല.

ആസ്വദിക്കാനാവുന്ന ഏതു രീതിയും പരീക്ഷിക്കാവുന്നതാണ്‌. എന്നാല്‍ പുരുഷനെപ്പോലെ ഏതു രീതിയും ആസ്വദിക്കാന്‍ സ്‌ത്രീക്കാവും എന്നുകരുതാനും പാടില്ല. സ്‌ത്രീയുടെ താല്‍പര്യത്തിന്‌ പ്രാധാന്യം നല്‍കണം. സ്‌ത്രീ പങ്കാളിക്ക്‌ താല്‍പര്യമില്ലാത്ത രീതികള്‍ക്ക്‌ നിര്‍ബന്ധിക്കരുത്‌.

ഇത്‌ ഗുണത്തേക്കാളേറെ ദോഷമാണ്‌. അവിടെയാണ്‌ ആശയവിനിമയത്തിന്റെ പങ്ക്‌. സെക്‌സിലെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ ചോദിച്ചറിയണം.

ദാമ്പത്യജീവിതത്തിന്റെ ആദ്യകാലങ്ങളില്‍ ഇഷ്‌ടമില്ലാതിരുന്നതും താല്‍പര്യമില്ലാത്തതുമായ കാര്യങ്ങള്‍ പില്‍ക്കാലങ്ങളില്‍ പരസ്‌പര സ്‌നേഹത്തിന്റെ ഫലമായും ലൈംഗിക കാര്യങ്ങളെക്കുറിച്ച്‌ കൂടുതല്‍ അറിവ്‌ നേടുന്നതിന്റെ ഫലമായും മാറിയെന്ന്‌ വരും.
പരസ്‌പരം അറിയുക

സ്‌ത്രീ പങ്കാളിക്ക്‌ പുരുഷ പങ്കാളിയെ അപേക്ഷിച്ച്‌ സെക്‌സില്‍ വേണ്ടത്ര അറിവുണ്ടായിരിക്കണമെന്നില്ല. വിദ്യാസമ്പന്നയാണെങ്കിലും സെക്‌സിനെക്കുറിച്ച്‌ ഭയവും ആശങ്കകളുമായിരിക്കും മനസുനിറയെ. വിവാഹത്തെക്കുറിച്ച്‌ ചിന്തിക്കുമ്പോള്‍ത്തന്നെ സെക്‌സിനെക്കുറിച്ചുള്ള ആധിയാവും പെണ്‍കുട്ടികളുടെ മനസില്‍ നിറയുക.

അതിനാല്‍ പങ്കാളികള്‍ ഇരുവരും പരസ്‌പരം നന്നായി മനസിലാക്കിയതിനു ശേഷം സെക്‌സിന്റെ ഉള്ളറകളിലേക്ക്‌ കടക്കാന്‍ ശ്രമിക്കണം.

സെക്‌സ് ഒരു തുറന്ന പുസ്‌തമാക്കണം. സെക്‌സിനെക്കുറിച്ച്‌ എന്തും പറയാനുള്ള മാനസിക അടുപ്പം ഉണ്ടാക്കിയെടുക്കണം. മനസും ശരീരവും പരസ്‌പരം അറിഞ്ഞാല്‍ മാത്രമേ പങ്കാളികള്‍ക്കിടയില്‍ ലൈംഗിക അടുപ്പം കൂടുതല്‍ ദൃഢമാവുകയുള്ളൂ.

ദമ്പതിമാര്‍ തങ്ങളുടേതായ ഒരു ഭാഷ രൂപപ്പെടുത്തിയെടുക്കുന്നത്‌ നല്ലതാണ്‌. ചില ശാരീരിക സൂചനകളിലൂടെ ആശയവിനിമയം നടത്താന്‍ കഴിയണം.

സ്വകാര്യ നിമിഷങ്ങളില്‍ ലൈംഗിക താല്‍പര്യങ്ങളെക്കുറിച്ചുള്ള താല്‍പര്യങ്ങള്‍ കൈമാറാം. കിടപ്പറയില്‍ ആവശ്യങ്ങള്‍ ആദ്യമായി അവതരിപ്പിക്കുന്നതിനേക്കാള്‍ നേരത്തേ തയാറായി എത്തുന്നതാണ്‌ നല്ലത്‌.
പരീക്ഷണങ്ങള്‍ ഒരുമിച്ച്‌

പുരുഷന്‍ മാത്രം പരീക്ഷണങ്ങള്‍ക്ക്‌ മുതിരാന്‍ പാടില്ല. കിടപ്പറയില്‍ ലൈംഗികതയുടെ പുത്തന്‍ മേച്ചില്‍പ്പുറങ്ങള്‍ തേടുന്നത്‌ പങ്കാളികള്‍ ഒരുമിച്ചായിരിക്കണം. പരീക്ഷണങ്ങളുടെ ഓരോ ഘട്ടത്തിലും പരസ്‌പരം ആസ്വാദനത്തിന്റെ ആഴം ചോദിച്ചറിയാനും ശ്രമിക്കണം.

ഇതിനായി അശ്ലീല പുസ്‌തകങ്ങളുടെയും നീലച്ചിത്രങ്ങളുടെയും സഹായം തേടാതിരിക്കാന്‍ ശ്രദ്ധിക്കണം. നീലച്ചിത്രങ്ങളില്‍ കാണുന്ന രീതികള്‍ ശാസ്‌ത്രയമല്ല. അത്‌ അനുകരിക്കുന്നത്‌ അപകടകരവുമാണ്‌.

പങ്കാളിക്ക്‌ തൃപ്‌തി ലഭിക്കുന്നില്ലെന്ന്‌ അറിഞ്ഞാല്‍ പിന്നീട്‌ ആ രീതി തുടരാതിരിക്കണം. യാതൊരു കാരണവശാലും അപകടകരമായ ലൈംഗികരീതികള്‍ പാടില്ല. ഏറ്റവും ലളിതവും സുന്ദരവുമായ രീതികള്‍ പങ്കാളികള്‍ക്ക്‌ സ്വയം കണ്ടെത്താവുന്നതേയുള്ളൂ.
പൂര്‍വലാളനകളില്‍ തുടങ്ങാം

പൂര്‍വലാളനകളാണ്‌ ലൈംഗികതയിലേക്കുള്ള വാതില്‍. പങ്കാളികള്‍ പരസ്‌പരം ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ശരീരഭാഗങ്ങള്‍ തഴുകുകയും പൂര്‍വലാളനകളില്‍ സാധാരണമാണ്‌. എന്നാല്‍ ലൈംഗിക പരീക്ഷണങ്ങള്‍ ഈ പടിവാതുക്ക ല്‍ മുതല്‍ തുടങ്ങാം.

ലൈംഗികത ഉണര്‍ത്തുന്ന വസ്‌ത്രധാരണ രീതി, വശ്യമായ പെര്‍ഫ്യൂമിന്റെ ഉപയോഗം ഇങ്ങനെ അന്നുവരെ കാണാത്ത ലോകത്തേക്ക്‌ പങ്കാളിലെ കൂട്ടിക്കൊണ്ടുപോകുന്ന പരീക്ഷണങ്ങളാകാം. എന്നാല്‍ യാതൊരു മുന്നറിയിപ്പും കൂടാതെ പൂര്‍വലാളനകള്‍ക്ക്‌ കാത്തുനില്‍ക്കാതെ നേരെ ലൈംഗികതയിലേക്ക്‌ കടക്കുന്നത്‌ സ്‌ത്രീക്ക്‌ വേദനജനകമായിരിക്കും.

പൂര്‍വലാളനകളില്‍ കാല്‍പനിക ഭാവങ്ങള്‍ നെയ്‌തെടുത്താല്‍ സെക്‌സ് ആദ്യം മുതല്‍ ആസ്വാദ്യകരമാക്കാം.
പീഡനമാകാതിരിക്കണം

ലൈംഗിക പരീക്ഷണങ്ങള്‍ പങ്കാളിക്ക്‌ പീഡനമാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പല വിവാഹമോചന കേസുകളിലും പുരുഷന്റെ തന്നിഷ്‌ടപ്രകാരമുള്ള ലൈംഗിക പരീക്ഷണങ്ങളാണ്‌ വില്ലനാകുന്നത്‌. അതിനാല്‍ ലൈംഗികതയില്‍ പുതുമ തേടുന്നവര്‍ ശ്രദ്ധയോടെ വേണം സമീപിക്കാന്‍.

സെക്‌സ് ആസ്വാദ്യകരമാക്കാന്‍ ശാസ്‌ത്രീയമായി തയാറാക്കിയ പുസ്‌തകങ്ങളുടെ സഹായം തേടുന്നതുകൊണ്ട്‌ തെറ്റില്ല. സുഹൃത്തുക്കളില്‍ നിന്നുമുള്ള അറിവിന്റെ അടിസ്‌ഥാനത്തിലുള്ള രീതികള്‍ പരീക്ഷിക്കരുത്‌. ഓരോരുത്തര്‍ക്കും പരിമിതികളുണ്ട്‌. എല്ലാ രീതികളും എല്ലാവര്‍ക്കും ഒരുപോലെ ആസ്വദിക്കാനാവില്ല.
സ്‌ഥലം മാറി പരീക്ഷണം

ബെഡ്‌റൂമില്‍ വച്ചു മാത്രമേ സെക്‌സ് പാടുള്ളൂ എന്നില്ല. സെക്‌സ് ബഡ്‌റൂമിന്‌ പുറത്ത്‌ പാടില്ലെന്ന്‌ ശഠിക്കുന്ന സ്‌ത്രീകളുമുണ്ട്‌. എന്നാല്‍ സ്വകാര്യതയുണ്ടെങ്കില്‍ വീടിന്റെ ഏതുഭാഗത്തുവച്ചും സെക്‌സ് ചെയ്യാവുന്നതാണ്‌.

മറ്റാരുടെയും സാന്നിധ്യമില്ലാതെയുള്ള സാഹചര്യങ്ങളില്‍ ബാഹ്യലീലകളോ, രതിക്രീയകളോ ചെയ്യുന്നതില്‍ തെറ്റില്ല. അടുക്കളയിലോ ബാത്ത്‌റൂമിലോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും പ്രവര്‍ത്തിയെടുക്കുന്നതിനിടയിലോ ദമ്പതികള്‍ക്ക്‌ സെക്‌സ് ആകാവുന്നതാണ്‌.

ചിലര്‍ രാത്രി മാത്രമേ സെക്‌സിലേര്‍പ്പെടാറുള്ളൂ. പകല്‍ സെക്‌സിനോട്‌ 'നോ' പറയുന്നവരുണ്ട്‌. എന്നാല്‍ സെക്‌സിന്‌ സമയവ്യത്യാസമില്ല. രാത്രിയില്‍ മാത്രം സെക്‌സ് ശീലമുള്ളവര്‍ പകല്‍ സെക്‌സിന്‌ സമയവും സന്ദര്‍ഭവും കണ്ടെത്താന്‍ ശ്രമിക്കുന്നത്‌ സെക്‌സ് കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ സഹായിക്കും.

സ്‌നേഹവും പരസ്‌പര ധാരണയുമുള്ള ദമ്പതികള്‍ക്ക്‌ സെക്‌സ് എപ്പോള്‍ വേണമെങ്കിലും ആസ്വദിക്കാവുന്നതാണ്‌.

ഇണയെ പരമാവധി ഉണര്‍ത്തുന്ന താല്‍പര്യവും പങ്കാളിയുടെ സുഖത്തിനുവേണ്ടി സര്‍വതും സമര്‍പ്പിക്കാനുള്ള സന്നദ്ധതയുമായിരിക്കണം ദമ്പതികളുടെ സെക്‌സില്‍ മുന്നിട്ടു നില്‍ക്കുന്നത്‌.

- See more at: http://www.mangalam.com/health/sex/231408?page=0,1#sthash.N5y8nmjd.dpuf

ഗര്‍ഭ നിരോധനം പ്രകൃതിദത്ത മാര്‍ഗങ്ങളിലൂടെ




ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ എന്നു പറയുമ്പോള്‍ തന്നെ എല്ലാവരുടെയും മനസില്‍ വരുന്ന കാര്യങ്ങളാണ് ഉറകള്‍, ഗുളികകള്‍, കുത്തിവയ്പ്പ്, കോപ്പര്‍ ടീ തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍. എന്നാല്‍ ഇവയ്ക്കൊപ്പം ചെലവേറിയതും നിരന്തരം ഉപയോഗിക്കെണ്ടതുമാണ്. എന്നാല്‍ ചിലവ് വളരെ ക്കുറവും അല്‍പ്പം ശ്രദ്ധയുമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ലൈംഗികത ആസ്വദിക്കുന്നതോടൊപ്പം ഗര്‍ഭ നിരോധനത്തെ പ്രാവര്‍ത്തികമാക്കുകയും ചെയ്യാവുന്നതാണ്. ഇങ്ങനെ മറ്റൊരു മാര്‍ഗങ്ങളും ഉപയോഗിക്കാതെ ഗര്‍ഭ നിരോധനം സാധ്യമാക്കുന്ന നിരവധി പ്രകൃതിദത്ത മാര്‍ഗങ്ങള്‍ ഏറെക്കാലമായി പ്രചാരത്തിലുണ്ടാ‍യിരുന്നു. ഇതില്‍ ചിലത് പരിചയപ്പെടുത്തുകയാണ് ഇവിടെ.

പ്രകൃതിദത്ത മാര്‍ഗങ്ങള്‍ എന്നാല്‍ മരുന്നുകളൊ മറ്റ് രീതികളൊ ഉപയോഗിക്കാതെ ദമ്പതികള്‍ പരസ്പര സമ്മതൊടെ പ്രയോഗിക്കുന്ന രീതികളാണ്. ക്ഷമയും മനസാന്നിധ്യവും ഇത്തരം രീതികള്‍ക്ക് അത്യാവശ്യമാണ്. പ്രധാനമായും ആറ് മാര്‍ഗങ്ങളാണ് ഉള്ളത്. പിന്‍വലിക്കല്‍ രീതി, മുലയൂട്ടല്‍, വിട്ടുനില്‍ക്കല്‍, താപനില രീതി, ഗര്‍ഭാശയസ്രവം നോക്കി, കലണ്ടര്‍ രീതി തുടങ്ങിയവയാണ് അവ. , ഈ മാര്‍ഗങ്ങള്‍ ചെലവുകുറഞ്ഞതും എളുപ്പവും ശ്രദ്ധയോടെ ഉപയോഗിച്ചാല്‍ വളരെ ഫലപ്രദവും ആണ്. പണ്ട് ഇത്തരം മാര്‍ഗങ്ങള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു.

പിന്‍വലിക്കല്‍ രീതിയിലേക്ക് വരാം. ഇപ്പോഴും ലോകത്തെമ്പാടുമുള്ള ആളുകള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഉപയോഗിക്കുന്ന രീതിയാണിത്. യോനിക്കുള്ളില്‍ ശുക്ളവിസര്‍ജനം നടത്താതിരിക്കുക എന്നതാണ് ഈ രീതികൊണ്ട് ഉദ്ദേശിക്കുന്നത്. രതിമൂര്‍ച്ഛയുടെ സമയത്തു ലിംഗം പുറത്തെടുത്ത് ശുക്ളം പുറമേ വിസര്‍ജിക്കുന്നതാണ് ഇതില്‍ ചെയ്യുന്നത്. കൃത്യമായ രീതിയില്‍ പ്രയോഗിക്കാമെങ്കില്‍ വിജയം 96-97 ശതമാനം വരെയാണ് എന്നതിനാല്‍ പലപ്പോഴും ഡോക്ടര്‍മ്മാര്‍ വരെ ഇത് നിര്‍ദ്ദേശിക്കാറുണ്ട്. എന്നാല്‍ വളരെയധികം ആത്മനിയന്ത്രണം ഉള്ളവര്‍ക്ക് മാത്രമെ ഇത് സാധ്യമാകുകയുള്ളു. കൂടാതെ ശീഘ്രസ്ഖലനം ഉള്ളവര്‍ ഇത് പരീക്ഷിക്കാതിരിക്കുന്നതാ‍ണ് നല്ലത്.

ചിലരില്‍ രതിമൂര്‍ച്ഛയ്ക്കു മുമ്പുള്ള ലിംഗസ്രവത്തില്‍ ചിലപ്പോള്‍ പുരുഷബീജം കാണാവുന്നതാണ് എന്നതിനാല്‍ നൂറുശതമാനം വിജയമാകാന്‍ സാധിക്കില്ല എന്നത് ഒരു പോരായ്മയാണ്. വളരെ പെട്ടന്ന് ഈ രീതിയിലേക്ക് മാറുന്നത് ലൈംഗികസംതൃപ്തിയില്‍ ഒരല്‍പം കുറവുണ്ടാക്കുമെങ്കിലും പിന്നീട് ഇതുമായി പൊരുത്തപ്പെടാന്‍ സാധിക്കും. മറ്റ് ഉപാധികള്‍ ഇല്ലാതെ വന്നാല്‍ ഇതിനെ അത്യാവശ്യം ഉപാധിയായി ഉപയോഗിക്കാം.

നന്നായി മുലയൂട്ടുന്നത് ഫലപ്രദമായ മറ്റൊരു ഉപാധിയാണ്. എന്നാല്‍ ഇത് ഒരുതവണ പ്രസവിച്ചവരിലാണ് പ്രായൊഗികമാവുക. കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്ന കാലഘട്ടത്തില്‍ അണ്ഡവളര്‍ച്ചയ്ക്കും അണ്ഡവിസര്‍ജനത്തിനും സഹായകമായ ഹോര്‍മോണുകള്‍ കുറവായിരിക്കുമെന്നതിനാല്‍ അണ്ഡവിസര്‍ജനം ഇല്ലാതിരിക്കുകയും ഗര്‍ഭധാരണം കുറയുകയും ചെയ്യുന്നു. പകല്‍ ചുരുങ്ങിയത് ഓരോ നാലുമണിക്കൂര്‍ ഇടവിട്ടും രാത്രിയാണെങ്കില്‍ ഓരോ ആറുമണിക്കൂര്‍ ഇടവിട്ടും മുലയൂട്ടിയാല്‍ മാത്രമേ ഇതിനു വിജയസാധ്യതയുള്ളൂ. പേരിനു മാത്രം മുലയൂട്ടല്‍ നടത്തുന്നവര്‍ പരാജയപ്പെടാന്‍ സാധ്യത ഏറെയാണ്.

ആര്‍ത്തവദിവസങ്ങള്‍ നോക്കി പ്രത്യുത്പാദനശേഷി കുറവുള്ള ദിവസങ്ങളില്‍ ബന്ധം പുലര്‍ത്തുന്ന രീതിയായ കലണ്ടര്‍ രീതി മറ്റൊരു സാധ്യമായ പരീക്ഷണമാണ്. ഒരു കലണ്ടറില്‍ മാസമുറ തുടങ്ങുന്ന ദിവസം അടയാളപ്പെടുത്തുക. രണ്ടു മാസമുറകള്‍ തമ്മിലുള്ള ദിവസം രേഖപ്പെടുത്തുക. ഇങ്ങനെ 6-8 മാസം വരെ എടുത്തതിനുശേഷം ഏറ്റവും കുറഞ്ഞ മാസമുറയുടെ ദിവസത്തില്‍ നിന്നും 18 ദിനം കുറയ്ക്കുക. (30 ദിവസം ഉണ്ടെങ്കില്‍ 30-18=12) അതായത് പ്രത്യുല്‍പാദനം നടക്കാന്‍ ഏറ്റുവും സാധ്യത കൂടിയ ദിവസത്തിന്റെ തുടക്കം മാസമുറ തുടങ്ങി പന്ത്രണ്ടാം ദിനത്തില്‍ ആരംഭിക്കുന്നു.

ഗര്‍ഭധാരണ സാധ്യതയുടെ അവസാനദിനം ഏറ്റവും നീണ്ട മാസമുറയുടെ ദിനങ്ങളില്‍ നിന്ന് 11 ദിനം കുറയ്ക്കുക. അതായത് ഗര്‍ഭധാരണസാധ്യതയുടെ അവസാനദിവസം എന്നതു മാസമുറ തുടങ്ങി പത്തൊമ്പതാം ദിനത്തിലാണ്. യോനിയിലൂടെ വരുന്ന സ്രവത്തിന്റെ അളവും സ്വഭാവവും നോക്കി അണ്ഡവിസര്‍ജനദിനം ഏകദേശം കണക്കാക്കാന്‍ കഴിയും. സെര്‍വിക്കല്‍ മ്യൂക്കസ് മെതേഡ് എന്നാണ് ഇത് അറിയപ്പെടുന്നത്.

ഒരു ആര്‍ത്തവചക്രത്തില്‍ ആദ്യ ദിവസങ്ങളില്‍ രക്തം ഉണ്ടാകുന്നു. രക്തസ്രാവം നിന്നതിനുശേഷം കുറച്ചുദിവസം ഒരു വിധത്തിലുള്ള സ്രവവും ഉണ്ടാവില്ല. അണ്ഡവളര്‍ച്ച ഉണ്ടാവുന്നതോടെ യോനിയില്‍ നിന്നും ചെറിയ തോതില്‍ സ്രവം ഉണ്ടാവുന്നു. ഓവുലേഷന്‍ എന്ന അണ്ഡവിസര്‍ജനത്തോടെ ഈ സ്രവത്തിന്റെ അളവും അതിന്റെ കട്ടിയും (ഇലാസ്റ്റിസിറ്റി) കൂടുന്നു. ഈ ദിവസങ്ങളാണ് ഏറ്റവും ഗര്‍ഭധാരണ സാധ്യതയുള്ളത്. തുടര്‍ന്ന് മ്യൂക്കസിന്റെ കട്ടി കുറയുന്നതോടെ ഗര്‍ഭധാരണ സാധ്യത കുറയുന്നത് തിരിച്ചറിയാനാകും.

ആര്‍ത്തവചക്രത്തില്‍ ഓരോഘട്ടത്തിലും ഹോര്‍മോണ്‍ ഉല്‍പാദനത്തിലെ വ്യത്യാസങ്ങള്‍ മൂലം ശരീരത്തിലെ ടെംപറേച്ചര്‍ വ്യതിയാനം ഉണ്ടാകും. ഓവുലേഷന്‍ ആകുമ്പോള്‍ പ്രൊജസ്റ്ററോണ്‍ എന്ന ഹോര്‍മോണ്‍ ഉണ്ടാകുന്നതിനാല്‍ ആര്‍ത്തവത്തിന്റെ മധ്യഭാഗം മുതല്‍, ശരീര ഊഷ്മാവ് ഒരു ഡിഗ്രിഫാരന്‍ഹീറ്റു വരെ വര്‍ധിക്കുന്നു. ഒരു ഡിജിറ്റല്‍ തെര്‍മോമീറ്റര്‍ ഇതിനായി ഉപയോഗിക്കാം. വിശ്രമിച്ചിരിക്കുമ്പോള്‍ വേണം താപനില അളക്കാന്‍. ദിവസവും ഒരേ സമയത്തും ഒരേ സ്ഥാനത്തുവെച്ചും വേണം താപനില അളക്കാന്‍. ഇതിനെ തുടര്‍ച്ചയായി ഒരു ചാര്‍ട്ടില്‍ രേഖപ്പെടുത്തുന്നു.

മാസമുറയുടെ ആദ്യഘട്ടത്തില്‍ ശരീരതാപനില കുറവായിരിക്കും. അണ്ഡവിസര്‍ജനമെന്ന ഓവുലേഷന്‍ നടക്കുന്നതോടെ ശരീരതാപനില കൂടും. തുടര്‍ന്ന് അടുത്ത ആര്‍ത്തവാരംഭത്തിനു തൊട്ടുമുമ്പ് താപനില കുറയും. അണ്ഡവിസര്‍ജനം നടന്ന് മൂന്നോ നാലോ ദിവസത്തിനുശേഷമുള്ള സമയം സുരക്ഷിതദിനങ്ങളായിരിക്കും. അതുവരെ മറ്റ് ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ സ്വീകരിക്കണം.

ലൈംഗികതയില്‍ നിന്നും വിട്ടുനില്‍ക്കല്‍- ഇതിനെ ഒരു ഗര്‍ഭനിരോധന മാര്‍ഗമായി കാണാം. ലൈംഗികബന്ധം ചെയ്യാതിരിക്കുക എന്നതാണ് ഇതിന്റെ സാധാരണ തത്വം. ബാഹ്യകേളികളില്‍ മുഴുകുകയും എന്നാല്‍ ഗര്‍ഭനിരോധനം സാധ്യമാക്കുന്നു എന്നതാണിതിന്റെ ഗുണം. ചില പ്രത്യേക അവസരങ്ങളില്‍ വളരെയധികം പ്രയോജനപ്രദമായ മാര്‍ഗമാണിത്.

സ്വയംഭോഗം പ്രശ്നമാകുമോ?






എനിക്ക് 25 വയസുണ്ട്.വിവാഹം കഴിഞ്ഞിട്ടില്ല.ദിവസവും സ്വയംഭോഗം ചെയ്യാറുണ്ട്.വിവാഹം കഴിഞ്ഞാല്‍ ഇത് മാറുമോ? രതി സുഖം അനുഭവിക്കാന്‍ കഴിയുമോ?

ഹസീന, എറണാകുളം

സ്വയംഭോഗം അവിവാഹിതരില്‍ സാധാരണമാണ്. പുരുഷന്‍ ഇല്ലാത്ത അവസരത്തില്‍ ലൈംഗികോര്‍ജ്ജം പുറത്ത് കളയാന്‍ ഇത് സഹായിക്കും.വിവാഹജിവിതത്തില്‍ ഇത് പ്രശ്നമുണ്ടാക്കില്ല. വിവാഹ ശേഷം സ്വയംഭോഗം താനേ മാറാനാണ് സാധ്യത.

ബന്ധപ്പെടാന്‍ സാധിക്കുന്നില്ല




ഞാന്‍ 25 വയസുള്ള വിവാഹിതയാണ്. വിവാഹം കഴിഞ്ഞിട്ട് മൂന്ന് മാസമായി. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കുന്നില്ല എന്നതാണ് പ്രശ്നം. ലിംഗം വലുതായത് കൊണ്ടാണോ പ്രശ്നം എന്നറിയില്ല. യോനി ചെറുതായാല്‍ ഇങ്ങനെ വരുമോ? എന്താണ് പരിഹാരം?
സ്മിത, .

പ്രശ്നം മാനസികമോ ശാരീരികമോ എന്ന് കണ്ടെത്തണം. സാധാരണ മാനസികമാകാനാണ് സാധ്യത. ലൈംഗിക ബന്ധത്തോടുള്ള ഭയം, ചെറുപ്പത്തില്‍ ഉണ്ടാ‍യിട്ടുളള ലൈംഗിക പീഡനം, ആദ്യ തവണ ബന്ധപ്പെടുമ്പോഴുള്ള വേദന എന്നിവ മൂലം യോനി സങ്കോചിച്ചു പോകാറുണ്ട്. നിങ്ങളുടെ പ്രശ്നം എന്താണെന്ന് കണ്ടെത്തുക.

ഇണകള്‍ ബന്ധപ്പെടുന്നതിന് മുന്‍പ് ഉള്ള് തുറന്ന് സംസാരിക്കുക. ചുംബനവും തലോടലും സ്നേഹപ്രകടനങ്ങളും എല്ലാം ആകുമ്പോള്‍ യോനി വികസിക്കുകയും ലിംഗപ്രവേശനം സാധ്യമാകുകയും ചെയ്യും. ശാ‍രീരിക പ്രശ്നമാണെങ്കില്‍ ജെല്ലിയോ വെളിച്ചെണ്ണയോ യോനിയില്‍ പുരട്ടിയിട്ട് വിരല്‍ കോണ്ടു യോനീകവാടം വലുതാക്കാവുന്നതാണ്. ഇതിന് പങ്കാളിയുടെ പൂര്‍ണ്ണ സഹകരണം ആവശ്യമാണ്.

വലിപ്പം കൂട്ടാനാകുമോ?

25 വയസുണ്ട്. ലിംഗത്തിന് വലിപ്പമില്ല എന്നതാണ് എന്‍റെ പ്രശ്നം. ശീഘ്രസഖലനവുമുണ്ട്. പരിഹാരം നിര്‍ദ്ദേശിക്കാമോ?

അബിന്‍, കോട്ടയം.
ലിംഗ വലിപ്പം വര്‍ദ്ധിപ്പിക്കാന്‍ മാര്‍ഗ്ഗമില്ല. ശീഘ്രസ്ഖലനം മാറ്റാന്‍ മരുന്നുകളുണ്ട്.സ്ത്രീയുമായി ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ മിക്ക പുരുഷന്മാര്‍ക്കും ശീഘ്രസഖലനം അനുഭവപ്പെടാറുണ്ട്. എന്നാല്‍, ഇത് തുടര്‍ച്ചയായി ഉണ്ടാകുമ്പോഴാണ് ചികിത്സ തേടേണ്ടത്.

തൃപ്തിപ്പെടുത്താനാകുമോ?



എനിക്ക് 22 വയസുണ്ട്. മാസമുറ കൃത്യമല്ലാത്തതാണ് എന്‍റെ പ്രശ്നം. എനിക്ക് വിവാഹാലോചനകള്‍ നടക്കുകയാണ്. എനിക്ക് കുഞ്ഞുങ്ങളുണ്ടാവുമോ? ഭര്‍ത്താവിനെ തൃപ്തിപ്പെടുത്താനൊക്കുമോ?

മേരി, കോട്ടയം.

മാസമുറ കൃത്യമാകുന്നതിന് ഒരു ഗൈനക്കോളജസ്റ്റിനെ കാണുക. നിങ്ങള്‍ വിവാഹിതയാകുന്നതു കൊണ്ടു പ്രശ്നമുണ്ടെന്ന് തോന്നുന്നില്ല.

ലൈംഗിക ബന്ധത്തില്‍ താല്പര്യമില്ല

40 വയസുള്ള വിവാഹിതനാണ്. ഈയിടെയായി ഭാര്യയുമായുള്ള ലൈംഗികബന്ധത്തില്‍ താല്പര്യം തോന്നാറില്ല. എന്ത് കൊണ്ടാണിങ്ങനെ ?

ഹരി, കൊല്ലം

ലൈംഗിക ബന്ധത്തില്‍ പുതുമകള്‍ കണ്ടെത്തുക. ബന്ധപ്പെടുന്നതിലുള്ള പോസുകള്‍ മാറിപരീക്ഷിക്കുക. ബന്ധപ്പെടുന്ന സ്ഥലത്തിലും മാറ്റം വരുത്താം. കിടപ്പു മുറി നന്നായി അലങ്കരിക്കുന്നതും മനസിന് ഉത്തേജനം പകരും.

അവിഹിതബന്ധം സുഖം നല്‍കുമോ?

അവിഹിതബന്ധങ്ങളുടെ കാലമാണിത്. രാവിലെ പത്രം തുറന്നു നോക്കിയാല്‍, ടി വി ഓണ്‍ ചെയ്താല്‍ അവിഹിതബന്ധങ്ങളും അവ മൂലമുണ്ടാകുന്ന അക്രമസംഭവങ്ങളും വാര്‍ത്തകളില്‍ നിറയുകയാണ്. ഭാര്യയറിയാതെ ഭര്‍ത്താവിനും ഭര്‍ത്താവറിയാതെ ഭാര്യയ്ക്കും അവിഹിത ബന്ധങ്ങള്‍, പിന്നീട് അവ മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍. തമ്മിലടി, ഒളിച്ചോട്ടം, വിവാഹമോചനം തുടങ്ങി കൊലപാതത്തിലേക്കു വരെ ഇത്തരം അനാവശ്യബന്ധങ്ങള്‍ വഴിതെളിക്കുന്നു.

എന്നാല്‍ അവിഹിത പങ്കാളിയുമായി ഉണ്ടാകുന്ന ലൈംഗികബന്ധം സുഖകരമായ ഏര്‍പ്പാടാണോ? കട്ടുകുടിക്കുന്ന പാലിന് മധുരം കൂടും എന്നു പറയുന്നതുപോലെയെന്ന് ഒറ്റ വാചകത്തില്‍ രസത്തിന് പറയാമെങ്കിലും അവിഹിത ലൈംഗികബന്ധം സുഖം നല്‍കുന്നതല്ല എന്നാണ് ചില പഠനങ്ങള്‍ തെളിയിക്കുന്നത്. ഇത്തരം ബന്ധങ്ങള്‍ ഇരുവരിലും രതിമൂര്‍ച്ഛയിലെത്താനുള്ള സാധ്യത കുറവാണത്രേ.

സെക്സ് എന്നത് മാനസികം കൂടിയാണ്. മനസുകൊണ്ട് ഇരുവരും രതിയിലേര്‍പ്പെട്ടതിന് ശേഷമേ നല്ല സെക്സ് ഉണ്ടാകൂ. എന്നാല്‍ അവിഹിത ബന്ധങ്ങള്‍ മിക്കതും ശാരീരിക ആകര്‍ഷണങ്ങള്‍ മാത്രമാണ്. സെക്സിനു വേണ്ടി മാത്രമുള്ള ബന്ധങ്ങള്‍. അവിടെ മാനസിക പൊരുത്തങ്ങള്‍ വിരളമാണ്. അപ്പോള്‍ ലൈംഗികബന്ധവും വിരസമാകുന്നു.

പങ്കാളിയെ വഞ്ചിക്കുന്നതിലുള്ള കുറ്റബോധത്തോടെയാകും ചിലര്‍ അവിഹിത പങ്കാളിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത്. വേദനാജനകമായ രതിയനുഭവമായിരിക്കും ഫലം. ആരാരും കാണാതെ ഒളിച്ചുള്ള അവിഹിതബന്ധങ്ങളില്‍ ഭയത്തിന്‍റെ അംശവും കലരുന്നു. പിടിക്കപ്പെട്ടാലോ എന്ന ചിന്ത ഇരുവരിലും സെക്സ് ആസ്വാദ്യകരമാക്കുന്നില്ല.

സ്നേഹം നിറഞ്ഞു നില്‍ക്കുമ്പോള്‍ മാത്രമേ നല്ല സെക്സിനും സാധ്യതയുള്ളൂ. അവിഹിതബന്ധങ്ങളില്‍ നിന്ന് രതിസുഖം ലഭിക്കുക വിരളം. കുറച്ചുനാള്‍ ഇത് തുടരുമ്പോള്‍ കുറ്റബോധം വളരുകയും അത് വിഷാദരോഗത്തിലേക്കു വരെ ചെന്നെത്തുകയും ചെയ്യുന്നു. മാത്രമല്ല, ഈ ബന്ധം മൂലം കുടുംബബന്ധങ്ങളിലും തകര്‍ച്ച പൂര്‍ണമാകുന്നു. ഒരു വ്യക്തി എന്ന നിലയില്‍ സ്വയം അപമാനം തോന്നാനും കാരണമാകുന്നു. ആത്മഹത്യ, കൊലപാതകം എന്നിവയെല്ലാം അവിഹിതബന്ധങ്ങളുടെ അടുത്ത സുഹൃത്തുക്കളാണ്. ഇത്തരം അതിരുവിട്ടുള്ള സുഖം തേടലുകളില്‍ നിന്ന് ‘ഒഴിഞ്ഞു നിന്നാല്‍ കഴിഞ്ഞു പോകാ’മെന്ന് സാരം.

സ്ത്രീ ‘ഉണരുന്ന’ സ്പര്‍ശനങ്ങള്‍

കിടപ്പറയിലെ വിജയത്തില്‍ സ്ത്രീക്കും പുരുഷനും തുല്യ പങ്കാണുള്ളത്. ആരെങ്കിലും ഒരാള്‍ അല്പം അലസത കാണിച്ചാല്‍ ലൈംഗികബന്ധം കനത്ത പരാജയമാകും. മനസില്‍ സന്തോഷവും സമാധാനവും നിറഞ്ഞ സാഹചര്യത്തിലാണ് സെക്സില്‍ ഏര്‍പ്പെടേണ്ടത്. ചിലപ്പോള്‍ സ്ത്രീകള്‍ ‘ഉണര്‍ന്നു’ വരാന്‍ അല്പം താമസമെടുക്കും. ധൃതി കാണിക്കാതെ പുരുഷന്‍ സാവധാനം തന്‍റെ പങ്കാളിയെ ഉണര്‍ത്തിയെടുക്കണം. സെക്സ് ഒരു വണ്‍‘‌മാന്‍’ ഷോ ആകരുതെന്ന് ചുരുക്കം.

ഒരു മനോഹരമായ സെക്സ് അനുഭവത്തിലേക്ക് സ്ത്രീയെ ആനയിക്കാന്‍ ചില വഴികളുണ്ട്. അത്തരം ചില പൂര്‍വകേളികള്‍ ഇതാ:

സ്ത്രീയുടെ കാര്‍കൂന്തലില്‍ സ്നേഹത്തോടെ തടവുന്നതും ചുംബിക്കുന്നതും അവളെ പുതിയ ഒരു ലോകത്തിലേക്ക് നയിക്കും. ഇണയുടെ തലമുടി സ്വന്തം മുഖത്തേക്ക് വിതറിയിട്ട് പുരുഷന് തന്‍റെ പ്രണയം അറിയിക്കാം. ഇരു കൈകളാലും അവളുടെ കൂന്തല്‍ ഒതുക്കിവെച്ച് നെറ്റിയില്‍ ഒരു ചുംബനം നല്‍കുന്നത് അവളെ ഒരു ലൈംഗിക ബന്ധത്തിന് വേഗം സജ്ജയാക്കും.

സ്ത്രീയുടെ പിന്‍‌കഴുത്ത് വളരെ സെന്‍സിറ്റീവായ ഭാഗമാണ്. അവിടെ ചുണ്ടുകള്‍ അമര്‍ത്തുന്നതും കരങ്ങളാല്‍ തഴുകുന്നതും സ്ത്രീയെ ഉന്‍‌മത്തയാക്കും. പുരുഷന്‍റെ ശ്വാസോച്ഛാസം പിന്‍‌കഴുത്തില്‍ തട്ടുന്നതും അവിടെ ഏല്‍ക്കുന്ന സ്നേഹസ്പര്‍ശനവും അവള്‍ക്കു പ്രിയപ്പെട്ടതാണ്. സ്ത്രീയുടെ കഴുത്തിലെ നനുത്ത രോമങ്ങളില്‍ വികാരപൂര്‍ണമായ ചുംബനങ്ങള്‍ നല്‍കാന്‍ ശ്രദ്ധിക്കുക.

സ്ത്രീയുടെ നഗ്നമായ തോള്‍(ചുമല്‍) പുരുഷന്‍റെ സ്പര്‍ശനം കൊതിക്കുന്നയിടമാണ്. അവിടെ ഉമ്മവയ്ക്കുന്നതും മധുരമായ വാക്കുകള്‍ പറഞ്ഞുകൊണ്ട് മെല്ലെ തടവുന്നതും അവളെ ഉത്തേജിതയാക്കും. പുരുഷന്‍ നാവുപയോഗിച്ച് തോളില്‍ വൃത്തങ്ങള്‍ സൃഷ്ടിക്കുന്നതും സ്ത്രീയെ ആനന്ദിപ്പിക്കും.

സ്ത്രീയുടെ പിന്‍‌ഭാഗത്ത് തന്‍റെ കരങ്ങളാല്‍ ചിത്രം വരയ്ക്കാന്‍ പുരുഷന്‍ മറക്കരുത്. പൂര്‍വകേളികളിലെ ഒരു പ്രധാന കാര്യം കമിഴ്ന്നു കിടക്കുന്ന സ്ത്രീയുടെ പുറം ഭാഗത്ത് മുഖം കൊണ്ടും കരങ്ങള്‍ കൊണ്ടും നടത്തുന്ന തലോടലുകളാണ്. സ്ത്രീ പൂര്‍ണമായും രതിയുടെ സുഖനിമിഷങ്ങള്‍ക്കായി തയ്യാറാകുന്നത് ഈ നിമിഷങ്ങളിലാണ്. കാല്‍‌മുട്ടുകളുടെ ഉള്‍ഭാഗത്ത് നടത്തുന്ന സ്പര്‍ശനങ്ങളും അവളില്‍ ആവേശത്തിരയിളക്കും.

സ്ത്രീയുടെ ഉള്ളം‌കൈകളില്‍ മൃദുവായ സ്പര്‍ശനവും ചുംബനങ്ങളും നല്‍കുക. തന്‍റെ സ്നേഹം വെളിവാക്കാന്‍ പുരുഷന് ലഭിക്കുന്ന അവസരമായാണ് ഇതിനെ കാണേണ്ടത്. മറ്റൊന്ന് അവളുടെ കാല്‍പ്പാദങ്ങളില്‍ നല്‍കുന്ന ചുംബനമാണ്. അപ്പോള്‍ അവളുടെ കണ്ണുകളിലേക്ക് നോക്കുക. അവിടെ ഇണയോടുള്ള സ്നേഹവും വികാരവും നിറഞ്ഞു തുളുമ്പുന്നതു കാണാം.

സ്ത്രീയുടെ കാതുകള്‍ ഏറ്റവും ഉത്തേജിക്കപ്പെടാവുന്ന സ്ഥാനമാണ്. കാതില്‍ മൃദുവായി കടിക്കാന്‍ മറക്കരുത്. പതിയെ ഉമ്മവയ്ക്കുകയും തഴുകുകയുമാകാം. ഒപ്പം അല്‍പ്പം കിന്നാരം മൊഴിയുകയും ചെയ്യാം. തുടയിലും തുടയുടെ ഉള്‍ഭാഗത്തും കരങ്ങളാലും ചുണ്ടുകളാലും സ്പര്‍ശിക്കുന്നത് സ്ത്രീയെ ഉന്‍‌മാദത്തിന്‍റെ പരകോടിയിലെത്തിക്കും. മാറിടത്തിലും ഈ പ്രയോഗങ്ങളാകാം. ഇത്രയും പൂര്‍വകേളികള്‍ക്ക് ശേഷം കാര്യങ്ങളിലേക്ക് കടന്നാല്‍ ലൈംഗികബന്ധം ഏറ്റവും അനുഭൂതിദായകമാകും എന്നതില്‍ സംശയമില്ല.

അവള്‍ക്കും അറിയണം രതിമൂര്‍ച്ഛയെന്തെന്ന്!

ദാമ്പത്യജീവിതത്തില്‍ ഏറ്റവും പ്രധാന സ്ഥാനമെന്തിനെന്നു ചോദിച്ചാല്‍ ഒരു ഉത്തരമേയുള്ളൂ, സെക്സ്! പക്ഷേ ഇതു പലപ്പോഴും ഏകപക്ഷീയമാകുന്നുവെന്നാണ് ഭൂരിപക്ഷം സ്ത്രീകളുടെയും അഭിപ്രായം. രതിമൂര്‍ച്ഛയെന്തെന്നു ചോദിച്ചാല്‍ അങ്ങനെയുണ്ടോയെന്നു മറുചോദ്യം ഉന്നയിക്കുന്നവരും കുറവല്ല. ആണുങ്ങള്‍ കാര്യം വേഗത്തില്‍ കഴിച്ച് കിടന്നുറങ്ങുന്നവരാണെന്ന് അഭിപ്രായപ്പെടുന്നവരും ഏറെ.

രതിമൂര്‍ച്ചയെ കുറിച്ച് പലര്‍ക്കും പല തെറ്റായ ധാരണകളുണ്ട്. ലൈംഗികബന്ധത്തിലൂടെ മാത്രമേ രതിമൂര്‍ച്ഛയുണ്ടാകൂവെന്നത് തെറ്റായ ധാരണയാണ്. മൂന്നില്‍ ഒന്ന് സ്ത്രീകള്‍ മാത്രമാണ് ഇത്തരത്തിലുള്ള ലൈംഗികസുഖം ഉണ്ടാകുന്നത്.
സ്വയംഭോഗത്തിനിടെയും വ്യായാമത്തിനിടെയും രതിമൂര്‍ച്ഛ അനുഭവപ്പെടുന്നവരുണ്ട്. വ്യത്യസ്ത മാര്‍ഗ്ഗത്തിലൂടെയുള്ള ലൈംഗികസുഖത്തിന്റെ പരിസമാപ്തിയെന്നാണ് രതിമൂര്‍ച്ഛയ്ക്ക് ആധുനിക ശാസ്ത്രം നല്‍കിയിരിക്കുന്ന നിര്‍വചനം. കൃസരിയും ജി സ്‌പോട്ടും ഉത്തേജിപ്പിച്ചാല്‍ അഞ്ചുമിനിറ്റിനുള്ളില്‍ ക്ലൈമാക്‌സിലെത്താന്‍ കഴിയും. ഓരോ സ്ത്രീയും ഒരോ രീതിയിലുള്ള ഉത്തേജനം കൊണ്ടാണ് രതിമൂര്‍ച്ഛയിലെത്താന്‍ സാധിക്കുക. കൃസരിയും ജി സ്‌പോട്ടും ഉത്തേജിപ്പിക്കാന്‍ ശ്രമിച്ചിട്ടും രതിമൂര്‍ച്ഛയുണ്ടായില്ലെങ്കില്‍ ആശങ്ക വേണ്ടെന്ന് ചുരുക്കം.

ലൈംഗികബന്ധത്തിനിടെ ക്ലൈമാക്‌സ് കണ്ടെത്താന്‍ കഴിയാത്ത 10 ശതമാനം സ്ത്രീകളാണുള്ളത്.
കിടപ്പുമുറിയില്‍ എന്ത് ചെയ്യണമെന്ന് ചിലര്‍ക്കെല്ലാം മുന്‍വിധികളുണ്ടാകും. മറ്റു ചിലര്‍ക്കാണെങ്കില്‍ അനുഭവസമ്പത്തും. എന്നാല്‍ ദാമ്പത്യത്തില്‍ ചില കാര്യങ്ങള്‍ സ്ത്രീകള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പുരുഷന്റെ അവസ്ഥ പരിതാപകരമാകും. സ്ത്രീകള്‍ക്കും തെറ്റുപറ്റുന്ന ചില മേഖലകളുണ്ട്. സെക്‌സില്‍ വൃത്തിയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. ഗൂഹ്യഭാഗത്തെ രോമങ്ങളും നനവും ദുര്‍ഗന്ധവും പലപ്പോഴും നല്ലൊരു ലൈംഗികബന്ധത്തിന് തടസ്സമാകാറുണ്ട്. ഇതു പുരുഷന്മാരും ശ്രദ്ധിക്കണം. ചിലര്‍ യാന്ത്രികമായി അവന്റെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങികൊടുക്കാറുണ്ട്. പക്ഷേ, ആവേശമോ മുന്‍കൈയെടുക്കലോ അവളുടെ ഭാഗത്തുനിന്നുണ്ടാവില്ല. ഇത് പുരുഷനെ നിരാശപ്പെടുത്തും. അവന് ഇഷ്ടമുളള അല്ലെങ്കില്‍ ആവേശപ്പെടുത്തുന്ന രീതികളെന്താണെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കണം. പങ്കാളിയുടെ ഭാഗത്തുനിന്ന് അനുകൂലമായ ചെറിയൊരു ഉത്തേജനം പോലും പുരുഷനെ ഏറെ ആവേശഭരിതനാക്കും.

ആദ്യമായി ഇണചേരുമ്പോള്‍... അറിയാന്‍ ചില കാര്യങ്ങളുണ്ട് !

ആദ്യമായി രതിയിലേര്‍പ്പെട്ടത് മരണക്കിടക്കയില്‍ പോലും മറക്കാനാകാത്ത അനുഭവമായിരിക്കുമെന്ന് ഒരു പ്രശസ്ത എഴുത്തുകാരന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആദ്യത്തെ സെക്സ്, അത് വിജയമായാലും അല്ലെങ്കിലും മനസില്‍ നിന്ന് ഒരിക്കലും മായാത്ത വിഷ്വലുകള്‍ സമ്മാനിക്കുന്നതായിരിക്കും. അതിന് കാരണമുണ്ട്, ഒരുപാട് ആശങ്കകളും പേടിയും നിറഞ്ഞ മനസോടെയായിരിക്കും, അല്ലെങ്കില്‍ ഒരുപാട് ത്രില്ലടിച്ചായിരിക്കും ഓരോരുത്തരും ആദ്യ സെക്സിനെ വരവേല്‍ക്കുന്നത്. അത്രയും ആത്മാര്‍ത്ഥതയോടെയും ആകുലതയോടെയും ആവേശത്തോടെയും ഒരുകാര്യം ചെയ്താല്‍ അത് ജീവകാലം മറക്കുന്നതെങ്ങനെ?

ആദ്യ സെക്സ്, അത് വിജയമായാലും ഇല്ലെങ്കിലും ഒരിക്കലും സ്മൂത്ത് ആയിരിക്കില്ലെന്നാണ് ചില ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. മനസില്‍ നിറഞ്ഞുനില്‍ക്കുന്ന വികാരങ്ങള്‍ ധൃതി വര്‍ദ്ധിപ്പിക്കുമെന്നും അത് സെക്സിനെ വേദനാജനകമോ പരാജയമോ ആക്കിത്തീര്‍ക്കുമെന്നും അവര്‍ പറയുന്നു. അധികം പരിചയമില്ലാത്ത ഇണയാണെങ്കില്‍ പറയുകയും വേണ്ട. അറേഞ്ച്ഡ് മാര്യേജ് കഴിച്ചവര്‍ ആദ്യരതിയില്‍ ഏര്‍പ്പെടുന്നതിനേക്കാള്‍ സുഖകരവും ആനന്ദദായകവുമാണ് പ്രണയവിവാഹിതരുടെ ആദ്യ സെക്സ് എന്ന് പറയുന്നതില്‍ കാര്യമില്ലാതില്ല.

ആദ്യമായി സെക്സില്‍ ഏര്‍പ്പെടുമ്പോള്‍ അത് പെര്‍ഫെക്ടായിരിക്കണമെന്ന് എല്ലാവര്‍ക്കും ആഗ്രഹമുണ്ടാകും. അതിനായി വലിയ തയ്യാറെടുപ്പുകള്‍ നടത്തും. എന്നാല്‍ തയ്യാറെടുപ്പുകളൊന്നും ചിലപ്പോള്‍ ‘കളിക്കള’ത്തില്‍ പ്രാവര്‍ത്തികമാകണമെന്നില്ല. ബുദ്ധിയെക്കാള്‍ ഹൃദയം നയിക്കുന്ന ഒന്നാണല്ലോ സെക്സ്. അതുകൊണ്ടുതന്നെ മുന്‍‌ധാരണകളും മുന്നൊരുക്കങ്ങളും പൊളിഞ്ഞുവീണേക്കാം.

ഏറെനേരം രതി നീണ്ടുനില്‍ക്കണമെന്ന് ആഗ്രഹിച്ച് സെക്സ് ചെയ്യുന്ന പുരുഷന്, തുടങ്ങി അധികം കഴിയും മുമ്പേ രതിമൂ‍ര്‍ച്ഛയുണ്ടായാല്‍ എന്തുചെയ്യും? ആദ്യസെക്സില്‍ പലപ്പോഴും അങ്ങനെയാണ് സംഭവിക്കുക. സ്ത്രീയുടെ നഗ്നശരീരം ആദ്യമായി കാണുമ്പോള്‍ തന്നെ പുതുഷന്‍ രതിമൂര്‍ച്ഛയോട് അടുക്കുന്നു. എന്നാല്‍ ഇതൊന്നും ഒരു പ്രശ്നമായി കാണേണ്ട. സാവധാനം ശരിയാകേണ്ട കാര്യങ്ങളാണ് ഇവയൊക്കെ. അനുഭവം ഗുരു എന്നാണല്ലോ.

ചില പുരുഷന്‍‌മാര്‍ക്ക് പേടി കാരണം ഉദ്ധാരണം ഉണ്ടാകാന്‍ പ്രശ്നമാകും. ആകെ നാണക്കേടാ‍കുമല്ലോ എന്നുവിചാരിച്ചുപോയാല്‍ പിന്നെ ആ ദിവസം ‘കക്ഷി’ ഉറക്കം തന്നെയായിരിക്കും. പിന്നെ പറഞ്ഞിട്ടുകാര്യമുണ്ടോ? ഇതൊക്കെ ഒരു സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍ എടുക്കണം. ഇന്നല്ലെങ്കില്‍ നാളെ എന്നൊരു മുദ്രാവാക്യം കേട്ടിട്ടില്ലേ? അത് ഇതിലും ആപ്ലിക്കബിള്‍ ആണ്. തന്‍റെ ലൈംഗികശേഷി നശിച്ചുപോയോ എന്നൊക്കെ ആലോചിച്ച് അപ്പോള്‍ കാടുകയറേണ്ടതില്ല. സ്വയംഭോഗത്തില്‍ ലിംഗം ഉദ്ധരിക്കുന്നുണ്ടെങ്കില്‍ പിന്നെ സെക്സ് ചെയ്യുമ്പോള്‍ താനേ അതൊക്കെ നടന്നോളും.

സ്ത്രീകള്‍ക്ക് ആദ്യരതി പലപ്പോഴും വേദനാജനകമായിരിക്കും. യോനിയില്‍ രക്തം പൊടിഞ്ഞെന്നും ഇല്ലെന്നും വരാം. എന്നാല്‍ വേദന തോന്നിയാലുടന്‍ സെക്സില്‍ നിന്ന് പിന്‍‌മാറാന്‍ പാടില്ല. അല്‍പ്പം സഹിച്ച് മുന്നോട്ടുപോകുക. നിങ്ങള്‍ക്കായി സുഖത്തിന്‍റെ ഒരു ഏഴാം സ്വര്‍ഗം പിന്നാലെ വരുന്നുണ്ട്. എന്നാല്‍ വേദനയുണ്ടാകുമെന്ന് പേടിച്ച് മസില്‍ പിടിച്ച് കിടന്നാല്‍ വേദന കടുത്ത വേദനയ്ക്കും അപകര്‍ഷതയ്ക്കുമൊക്കെ കാരണമാകും. രതിക്കിടെ രക്തം വന്നാലും അതിനെ ഭയക്കേണ്ട കാര്യമില്ല. ആദ്യമായി ഇണചേരുമ്പോള്‍ അതൊക്കെ പതിവാണ്. കന്യാചര്‍മ്മം പൊട്ടുന്നതാണ് രക്തം വരാന്‍ കാരണം. വികാരത്തള്ളിച്ചയില്‍ യോനിയില്‍ ഈര്‍പ്പം വന്നാല്‍ രക്ഷപ്പെട്ടു. പിന്നീട് വേദനയൊന്നും തോന്നില്ല. അല്‍പ്പവേദനയുടെ ശബ്ദങ്ങളും സീല്‍ക്കാരങ്ങളുമൊക്കെ രതിയുടെ രസം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ആദ്യമായി സെക്സ് ചെയ്യുമ്പോള്‍ പലരും ഭയക്കുന്നത്, ഇതെങ്ങാനും ഗര്‍ഭധാരണത്തിന് കാരണമാകുമോ എന്നാണ്. അതുകൊണ്ടുതന്നെ കോണ്ടം ധരിച്ച് സെക്സ് ചെയ്യാനാണ് ആദ്യരാത്രിയില്‍ പല ഭര്‍ത്താക്കന്‍‌മാരും ശ്രമിക്കുന്നത്. എന്നാല്‍ കോണ്ടമിട്ടാലുടനെ പരിചയക്കുറവുകൊണ്ട് ഉദ്ധാരണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അതും മാനസിക വിഷമത്തിന് കാരണമായേക്കാം

സെക്സ് ചെയ്യുമ്പോള്‍ അതിനെക്കുറിച്ചും ചിന്തിക്കേണ്ട!

രാത്രിയായാല്‍ ഭര്‍ത്താവിന് പല വിധ കാര്യങ്ങളാണ് - ‘കറന്‍റുബില്‍ അടച്ചിട്ടില്ല. ഓഫീസില്‍ മേലുദ്യോഗസ്ഥന്‍ ശരിയല്ല. വീട്ടുചെലവ് ക്രമാതീതമായി കൂടുന്നു. ഹൃദയാഘാതമുണ്ടാകുമോ എന്ന് ആശങ്ക.’ പിന്നെ എങ്ങനെ ലൈംഗിക ജീവിതം കുളമാകാതിരിക്കും?

ഭര്‍ത്താവിന് മാത്രമല്ല, ഭാര്യയ്ക്കും ഉണ്ട് ഈ ‘രാത്രിചിന്തകള്‍’. നിസാര കാര്യങ്ങള്‍ക്കെല്ലാം രാത്രിയില്‍ കിടക്കാറാകുമ്പോഴാണ് ഭാര്യ പരിഹാരം അന്വേഷിക്കുന്നത്. എന്തിനേറെ, സീരിയല്‍ നായികയുടെ ദുര്‍വിധിയോര്‍ത്ത് കണ്ണീര്‍ പൊഴിക്കുന്നതുപോലും ഭര്‍ത്താവ് ഒന്നുഷാറായി വരുന്ന സമയത്താണ്. സെക്സ് വേദനാജനകമാകുവാന്‍ മറ്റെന്തുവേണം?

വിദഗ്ധര്‍ പറയുന്നത് സെക്സ് ചെയ്യുമ്പോള്‍ സെക്സിനെക്കുറിച്ചുപോലും ചിന്തിക്കരുത് എന്നാണ്. ചിലര്‍ സെക്സ് ചെയ്യുമ്പോള്‍ ‘ഇന്ന് വിജയം കാണാനാകുമോ?’ എന്നായിരിക്കും ചിന്ത. വാടിത്തളര്‍ന്ന് ചേമ്പിന്‍‌തണ്ടുപോലെയാകാന്‍ മറ്റെന്തെങ്കിലും വേണോ? അറിയുക - സെക്സ് അബോധമനസിന്‍റെ ഒരു രസകരമായ കളിയാണ്. അതില്‍ അനുഭൂതിയുണ്ടാകുന്നത് മുന്‍‌കൂട്ടി പ്ലാന്‍ ചെയ്തു തയ്യാറാക്കുന്ന പദ്ധതികള്‍ക്കൊടുവിലല്ല. സ്വാഭാവികമായ ഇണചേരലിനൊടുവില്‍ സുഖത്തിന്‍റെ ഏഴാം സ്വര്‍ഗം തനിയെ പൂത്തുവിടരുകയാണ്.

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് ‘ക്ലൈമാക്സി’നെപ്പറ്റി ചിന്തിച്ചാല്‍ കൂടുതല്‍ പേര്‍ക്കും ഗംഭീരമായ ക്ലൈമാക്സില്‍ എത്തിച്ചേരാനാവില്ലെന്നതാണ് സത്യം. അതുകൊണ്ട് സെക്സ് ചെയ്യുന്ന സമയത്ത് ഒന്നും ചിന്തിക്കേണ്ട. പങ്കാളിയുടെ ശരീരത്തോട് ചേരുക. ചുംബനങ്ങല്‍കൊണ്ടും സീല്‍ക്കാരങ്ങള്‍ കൊണ്ടും പുതിയ ലോകത്തെത്തുക. ഇണചേരലിന്‍റെ ആനന്ദവും ഇളംചൂടും അനുഭവിച്ചറിയുക.

ഗര്‍ഭിണിയാവാന്‍ ‘പൊസിഷന്‍’ പ്രധാനം

വിവാഹം കഴിഞ്ഞ് നാളുകളേറെയായിട്ടും കുഞ്ഞിക്കാല്‍ കാണാനാവാതെ വിഷമിക്കുന്ന ദമ്പതിമാര്‍ ശ്രദ്ധിക്കുക. ലൈംഗിക ബന്ധത്തില്‍ നിങ്ങള്‍ സ്വീകരിക്കുന്ന ‘പൊസിഷനും’ ഗര്‍ഭധാരണവും തമ്മില്‍ കാര്യമായ ബന്ധമുണ്ട്.

പുരുഷബീജവും അണ്ഡവും തമ്മില്‍ എളുപ്പം സംയോജിക്കുന്നതിന് പറ്റിയ പൊസിഷനുകള്‍ സ്വീകരിക്കുകയാണ് വേണ്ടത്. പരമ്പരാഗത ശൈലിയിലുള്ള (മിഷനറി പൊസിഷന്‍) ലൈംഗിക ബന്ധമാണ് ഗര്‍ഭധാരണത്തിന് ഏറെ സഹായകമാവുക എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഈ അവസ്ഥയില്‍ ഗര്‍ഭപാത്രത്തിനോട് അടുത്ത സ്ഥലത്താവും ബീജം നിക്ഷേപിക്കപ്പെടുന്നത്. ഈ അവസ്ഥയില്‍ പുരുഷന്റെ സ്ഥാനം മുകളിലായതിനാല്‍ രേതസ്സ് നഷ്ടപ്പെടാനുള്ള സാധ്യതയും വളരെ കുറവാണ്.

ഇണയെ പിന്നില്‍ നിന്ന് ബന്ധപ്പെടുന്ന രീതിയും (ഡോഗി സ്റ്റൈല്‍) ഗര്‍ഭധാരണത്തിന് സഹായമാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഈ അവസ്ഥയില്‍ ഗര്‍ഭാശയ ഗളത്തിലാവും ബീജം നിക്ഷേപിക്കപ്പെടുക. ബന്ധപ്പെട്ട ശേഷവും ഇതേ നിലയില്‍ തുടരുന്നത് രേതസ്സ് പുറത്തേക്കൊഴുകി നഷ്ടപ്പെടാതിരിക്കാന്‍ സഹായമാകുമെന്നും വിദഗ്ധര്‍ ഉപദേശിക്കുന്നു.

‘ഉണരാന്‍’ വൈകുന്ന സ്ത്രീകള്‍ക്കായ്...

ഈ കാലം കുറച്ചു പ്രശ്നമാണ്. വല്ലാത്തൊരു കാലം എന്നുതന്നെ പറയാം. പുരുഷന്‍‌മാര്‍ മാത്രമല്ല, സ്ത്രീകളും ജോലിഭാരം കൊണ്ട് ബുദ്ധിമുട്ടുകയാണ്. ഐ ടി കമ്പനികളിലും മറ്റും ദിവസം 12ലധികം മണിക്കൂറുകള്‍ വരെ സ്ത്രീകള്‍ക്ക് ജോലിചെയ്യേണ്ടിവരുന്ന അവസ്ഥ. എന്തായാലും പുതിയ തലമുറയില്‍ ദാമ്പത്യജീവിതം തകരുന്നതിന്‍റെ ശതമാനക്കണക്കുകള്‍ വളരെക്കൂടുതലാണ്. അതിനൊരു കാരണമായി പറഞ്ഞുകേള്‍ക്കുന്നത് സ്ത്രീകള്‍ക്ക് ലൈംഗികകാര്യങ്ങളിലുണ്ടാകുന്ന താല്‍‌പ്പര്യമില്ലായ്മയാണ് എന്നാണ്.

ലൈംഗികജീവിതത്തിലെ അസ്വാരസ്യങ്ങള്‍ക്ക് പരസ്പരം പഴിചാരി രക്ഷപ്പെടുന്നതുകൊണ്ട് കാര്യമില്ല. ഏതുപ്രശ്നത്തിനും പരിഹാരമാണ് വേണ്ടത്. സ്ത്രീകളില്‍ ഉണ്ടാകുന്ന ലൈംഗിക മരവിപ്പ് ഒരു രോഗമല്ല എന്നതാണ് പ്രധാന വസ്തുത. അത് കൂടുതലായും മാനസികമാണ്. ജോലിഭാരം കൊണ്ടോ മറ്റോ ഉണ്ടാകുന്ന അമിതമായ ഉത്കണ്ഠ, ടെന്‍ഷന്‍, ആശങ്കകള്‍, പിരിമുറുക്കങ്ങള്‍ ഇവയാണ് സെക്സ് ഒരു പരാജയമായി മാറാന്‍ കാരണം. ശാരീരികമായ ചില പ്രശ്നങ്ങളും ഇതിന് കാരണമാകാറുണ്ട്.

കിടപ്പറയില്‍ പുരുഷനോട് മുഖം തിരിച്ച് കിടന്നുറങ്ങുന്ന പങ്കാളിയെ കുറ്റം പറയുന്നതിലല്ല, ഈ പ്രശ്നം പരിഹരിക്കുന്നതിനാണ് ഉത്സാഹം കാണിക്കേണ്ടത്. സ്ത്രീകളിലെ ലൈംഗികമരവിപ്പിന് ആയുര്‍വേദത്തില്‍ ചില പരിഹാരക്രിയകളുണ്ട്.

ഒരു സ്പൂള്‍ നെയ്യില്‍ കുറച്ച് പഞ്ചസാര കുഴച്ച് കഴിക്കുന്നത് ലൈംഗിക മരവിപ്പ് മാറുന്നതിന് നല്ലതാണ്. ചെറുനാരങ്ങാനീര് ലൈംഗിക ഉണര്‍വുണ്ടാക്കുന്നതാണ്. പൂവമ്പഴം കഴിക്കുന്നതും ബദാം പരിപ്പ് കഴിക്കുന്നതും നല്ലതാണ്. പിന്നെ ഒരു പ്രത്യേക പായസം ദിവസേന കഴിക്കാം. അതുണ്ടാക്കുന്നത് ഈസിയാണ്. നല്ലതുപോലെ തൊലികളഞ്ഞ ഉഴുന്നുപരിപ്പെടുക്കുക. നെയ്യ് ചേര്‍ത്ത് വറുക്കുക. അത് പൊടിച്ച് പാലില്‍ കുറുക്കി പഞ്ചസാരയും ചേര്‍ത്താല്‍ പായസമായി. ഇത് പതിവായി കഴിക്കുന്നതോടെ ലൈംഗികമായ ഉണര്‍വ് ലഭിക്കും.

ജാതിക്ക സ്ത്രീകളിലെ ലൈംഗിക മരവിപ്പിന് ഒരു നല്ല ഔഷധമാണ്. ജാതിക്ക പൊടിച്ച് നെയ്യിലരച്ച് വേണം സേവിക്കാന്‍. കുങ്കുമം, പിച്ചകമൊട്ട് ഇവയും ഈ രീതിയില്‍ ഉപയോഗിക്കാം. ചന്ദനം, രാമച്ചം ഇവ തുല്യ അളവില്‍ തേനില്‍ അരച്ച് രണ്ടുനേരം വീതം ആഹാരശേഷം ഉപയോഗിക്കുന്നത് സ്ത്രീകളെ ലൈംഗികമായി ഉണര്‍ത്തും. ക്ഷീരബല ഉപയോഗിക്കുന്നതും കിടപ്പറയില്‍ സ്ത്രീയെ മഹാറാണിയാക്കും.

ആദ്യം ബന്ധപ്പെടുമ്പോള്‍ വേദന, അസ്വസ്ഥത

ഹണിമൂണിന് തേന്‍‌മധുരമാണെന്നാണ് പൊതുവെ പറയാറ്‌. എന്നാല്‍ പല യുവമിഥുനങ്ങള്‍ക്കും അത് അങ്ങനെയല്ല എന്നത് വസ്തുതയാണ്. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയാത്ത എത്രയോ പേര്‍ വ്യസനം ഉള്ളിലൊതുക്കി കഴിയുന്നു. സെക്സ് വേദനാജനകമായി മാറുന്നതാണ് ഇവരുടെ പ്രശ്നം.

ആദ്യമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ കന്യാചര്‍മ്മം പൊട്ടുന്നതുമായി ബന്ധപ്പെട്ട കുഴപ്പങ്ങളാണ് വേദനയുളവാകാന്‍ കാരണം. പലവിധ സ്വപ്നങ്ങളുമായി വിവാഹജീവിതത്തിലേക്ക് കടക്കുന്നവര്‍ക്ക് ഈ വേദന താങ്ങാനായെന്ന് വരില്ല. കട്ടിയുള്ള കന്യാചര്‍മ്മമുള്ള പെണ്‍കുട്ടികള്‍ക്കാണ് വേദനമൂലം ലൈംഗികബന്ധം പേടിസ്വപ്‌നമായി മാറുന്നത്. കന്യാചര്‍മ്മത്തിന് ഏറെ കട്ടിയുള്ളതാണെങ്കില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന സമയത്ത് വേദനയും അസ്വസ്ഥതയും ഉണ്ടാവുക സ്വാഭാവികമാണ്.

കന്യാചര്‍മ്മം പൊട്ടിക്കഴിഞ്ഞാല്‍ ഈ ബുദ്ധിമുട്ടുകള്‍ ക്രമേണ മാറും. എന്നാല്‍ ആദ്യ ലൈംഗികബന്ധത്തെ ശരീരം എങ്ങനെ സ്വീകരിക്കുന്നു എന്നതും വിഷയമാണ്. ചില പെണ്‍കുട്ടികള്‍ക്ക് മൂത്രത്തില്‍ അണുബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്. മൂത്രാശയത്തിലുണ്ടാകുന്ന സമ്മര്‍ദ്ദം ഇതിന് കാരണമാണ്. ഇത് ഹണിമൂണ്‍ പൈലിറ്റിസ്(Honeymoon pyelitis) എന്നോ ഹണിമൂണ്‍ സിസ്റ്റിറ്റിസ്‌(Honeymoon Cystitis) എന്നോ ഒക്കെ ഇതറിയപ്പെടുന്നു.

നടുവു വേദനയും പനിയുമൊക്കെ ഉണ്ടാകാം. ഈ അസ്വസ്ഥതകള്‍ തനിയെ മാറുന്നതാണ്. അങ്ങനെ മാറിയില്ലെങ്കില്‍ ഡോക്ടറെ സമീപിക്കുന്നതാണ് ഉത്തമം. കാരണം അണുബാധ ചികിത്സിക്കാതെ വച്ചുകൊണ്ടിരുന്നാല്‍ അത് മൂത്രാശയത്തെയും വൃക്കയെയും ഗുരുതരമായി ബാധിച്ചേക്കാം.

ആദ്യകാല ലൈംഗികബന്ധം വേദനാജനകമാകാതിരിക്കാന്‍ പൂര്‍വകേളികള്‍ കൂടുതല്‍ ആസ്വാദ്യമാക്കുന്നത് നന്നായിരിക്കും. സ്ത്രീയുടെ പ്രചോദനസ്ഥാനങ്ങളെ കൂടുതല്‍ ഉത്തേജിപ്പിക്കുന്നത് വേദനയില്‍ നിന്നുള്ള മോചനത്തിന് കാരണമാകും. ലൈംഗിക ആവേശത്തിലേക്ക് മനസിനെ എത്തിക്കുക എന്നതാണ് പ്രധാനം. ക്രമേണ വേദനയെ മറികടന്ന് രതിയുടെ ആനന്ദം ഉള്ളില്‍ നിറയും.

ഇങ്ങനെയാണ് സെക്സെങ്കില്‍ വേണ്ടേ വേണ്ട!

സെക്സ് അനുഭൂതി ദായകമാണ് ആനയാണ് ചേനയാണ് എന്നൊക്കെ സ്ഥിരമായി പറയാറുണ്ടല്ലോ. എന്നാല്‍ ഈ പറയുന്നതൊക്കെ ‘വെറും കള്ളത്തരം’ എന്ന് ചിലര്‍ക്ക് ചിലപ്പോള്‍ തോന്നും. ഏതു സാഹചര്യങ്ങളിലാണെന്നറിയുമോ? സെക്സ് വേദനാജനകവും വിരസവും തീര്‍ത്തും യാന്ത്രികവുമാകുമ്പോള്‍. ഏകപക്ഷീയമായ സെക്സ് അനുഭവിക്കേണ്ടിവരുമ്പോള്‍. ഇങ്ങനെയാണ് സെക്സെങ്കില്‍ അത് വേണ്ടേ വേണ്ടെന്നു പറയുന്ന അവസ്ഥയിലേക്ക് പങ്കാളി മാറും.

ആലോചിച്ചു നോക്കൂ - 120 കിലോ ശരീരഭാരമുള്ള ഭര്‍ത്താവ്. അത്രയ്ക്കൊന്നും ശരീരശേഷിയില്ലാത്ത ഭാര്യ. തന്‍റെ ഭാരം മുഴുവന്‍ ഭാര്യയുടെ ശരീരത്തില്‍ താങ്ങിയുള്ള ഒരു പൊസിഷന്‍. ആ ഭാര്യയ്ക്ക് ശ്വാസം മുട്ടിയാല്‍, സെക്സ് അവര്‍ക്കൊരു പേടി സ്വപ്നമായാല്‍ കുറ്റം പറയാനുണ്ടോ? ‘പുരുഷന്‍ മുകളിലുള്ള പൊസിഷന്‍’ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ ഭാര്യയുടെ ശരീരത്തിന് അമിതഭാരം താങ്ങേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കണം. കാലുകളിലോ ഇരു കൈകളും കുത്തിയോ ഉള്ള രീതിയില്‍ സുഗമമായ ലിംഗപ്രവേശം സാധ്യമാണ്.

ഇനി മറ്റൊന്ന്, കേളീസമയത്തുള്ള ആക്രമണമാണ്. പല്ലുകൊണ്ടും നഖം കൊണ്ടും പങ്കാളിയെ മുറിവേല്‍പ്പിക്കുന്ന ചിലരുണ്ട്. ഭാര്യയുടെ സ്തനം കടിച്ചുമുറിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവരുണ്ട്. ഇതൊക്കെ സെക്സിനെ വേദനാജനകമാക്കും. മാനസികമായ ആഘാതവും ഇതുണ്ടാക്കും. ഇത്തരം സാഡിസങ്ങള്‍ കിടപ്പറയില്‍ ഒഴിവാക്കിയില്ലെങ്കില്‍ ദാമ്പത്യം തകരാന്‍ മറ്റ് കാരണങ്ങളൊന്നും വേണ്ട. (ചെറിയ മുറിപ്പെടുത്തലുകള്‍ സന്തോഷമുണര്‍ത്തുന്നവയാണ്. സുഖമുള്ള നോവെന്നൊക്കെ പറയാറില്ലേ? അത് അതിരുകടക്കുമ്പോഴാണ് പ്രശ്നമാകുന്നത്).

വേറെ ചിലരുണ്ട്, ചുംബനം എന്ന കല അവര്‍ക്ക് തീരെ പരിചയമില്ലെന്നു തോന്നും. പങ്കാളിയെ ചുംബിച്ചുണര്‍ത്താനൊന്നും മിനക്കെടാതെ നേരെ മുഖ്യകര്‍മത്തിലേക്ക് കടക്കുകയാണ്. ചുണ്ടിലും മുഖത്തും കഴുത്തിലും മാറിലുമൊക്കെ ചുംബനം കൊതിച്ചു കിടക്കുമ്പോഴായിരിക്കും അതൊന്നുമില്ലാതെ ഒരു ആക്രമണം. ആദ്യപരിലാളനകളില്ലാതെ ഒരു ലിംഗപ്രവേശത്തിന് യോനി തയ്യാറാകില്ലെന്നറിയുക. സെക്സ് ഇരുവര്‍ക്കും മടുക്കാന്‍ മറ്റു കാരണങ്ങളൊന്നും വേണ്ട.

ഇനിയൊരു കൂട്ടര്‍ക്ക് ദിവസവും പരീക്ഷണമാണ്. ദിവസവും ഓരോ പൊസിഷന്‍, ഓരോ രീതി. അതൊക്കെ നല്ലതുതന്നെ. നല്ല വെറൈറ്റി ഫീല്‍ ചെയ്യും. പക്ഷേ, പങ്കാളിയുടെ താല്‍പ്പര്യം കൂടി പരിഗണിക്കണമെന്നുമാത്രം. ആദ്യരാത്രിയില്‍ തന്നെ ‘വദനസുരതം’ വേണമെന്നൊക്കെ പറഞ്ഞാല്‍ ആ ദാമ്പത്യത്തിന് അതോടെ ഫുള്‍സ്റ്റോപ് വീണു എന്നു പറയാം. പങ്കാളിയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്ന പൊസിഷനുകളും രീതികളും പ്രയോഗിക്കുക. അമിത പരീക്ഷണം ആപത്ത് എന്ന് എപ്പോഴും ഓര്‍ക്കുക.

പങ്കാളിയുടെ സുഖത്തിനാണ് സ്വന്തം സുഖത്തേക്കാള്‍ പ്രധാന്യം നല്‍കേണ്ടത് എന്നത് സെക്സിലെ ആദ്യപാഠങ്ങളില്‍ ഒന്നാണ്. സ്ഖലനം കഴിഞ്ഞാലുടനെ ‘ഞാനീ നാട്ടുകാരനല്ല’ എന്നഭാവത്തില്‍ തിരിഞ്ഞുകിടന്നുറങ്ങുന്ന ഭര്‍ത്താവിനെ ഭാര്യ പിന്നെ കിടപ്പറയില്‍ എങ്ങനെ സ്നേഹിക്കും? സെക്സിന് രസകരമായ ഒരു ആരംഭമുണ്ടെങ്കില്‍ അതിന് ആനന്ദത്തില്‍ ആറാടിക്കുന്ന ഒരു പരിസമാപ്തിയും വേണം. സ്വന്തം കാര്യം സിന്ദാബാദ് എന്ന നയം തീരെ ഉചിതമല്ല എന്നര്‍ത്ഥം. രണ്ടുപേര്‍ക്കും തൃപ്തിയാകുന്ന ഒരു പരിസമാപ്തി ഉണ്ടാകുമ്പോഴാണ് സെക്സ് വിജയകരമാകുന്നത്.

സെക്സിലേര്‍പ്പെടുമ്പോള്‍ പരസ്പരം പരമാവധി സ്നേഹം നല്‍കുക, ലാളന നല്‍കുക. കുടുംബപ്രശ്നങ്ങളൊക്കെ പറഞ്ഞുകൊണ്ട് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അത് അനുഭൂതിയുണ്ടാക്കില്ലെന്ന് മാത്രമല്ല ലൈംഗികവിരക്തി ക്ഷണിച്ചുവരുത്തുകയും ചെയ്യും. ചുംബിക്കുക, ശരീരങ്ങള്‍ പരസ്പരം ലാളിക്കുക, സ്പര്‍ശനങ്ങളിലൂടെ ഇരുവരും ഉണരുക, കേളീരസം അനുഭവിക്കുക.

വീണ്ടും ചില ‘സെക്സ്’ വിശേഷങ്ങള്‍

നൂറ്റാണ്ടുകളായി ആര്‍ജ്ജിച്ചതും പകര്‍ന്നു നല്‍കി വരുന്നതുമായ അറിവുണ്ട്. പല പല പുസ്തകങ്ങളും സിനിമകളും ഡോക്യുമെന്‍ററികളും എവിടെയും ലഭ്യമാണ്. എപ്പോഴും എല്ലായ്പ്പോഴും ചര്‍ച്ചകളും വിശകലനങ്ങളും ഒളിഞ്ഞുനോട്ടങ്ങളും കള്ളത്തരം കാട്ടലും ഇക്കാര്യത്തില്‍ നടക്കുന്നുമുണ്ട്. എങ്കിലും സെക്സ് എന്നത് പലര്‍ക്കും ഒരു മരീചികയാണ്. അറിയുന്തോറും കൂടുതല്‍ അറിവുകള്‍ മറഞ്ഞുകിടക്കുന്ന ഒരു മഹാവനം.

ലൈംഗിക ബന്ധത്തെപ്പറ്റി എല്ലാം അറിയാമെന്ന് കരുതുന്നവര്‍ പോലും അറിവില്ലായ്മകള്‍ വച്ചുപുലര്‍ത്തുന്നുണ്ട്. ഒട്ടേറെ തെറ്റിദ്ധാരണകള്‍ കൊണ്ട് മൂടപ്പെട്ട് കിടക്കുകയാണ് ലോകത്തിലെ ഏറ്റവും സുഖപ്രദമായ ഈ അനുഭവം. ചില തെറ്റിദ്ധാരണകളെക്കുറിച്ച് പറയട്ടെ?

ആര്‍ത്തവ കാലത്ത് സെക്സില്‍ ഏര്‍പ്പെട്ടാല്‍ ഗര്‍ഭം ധരിക്കില്ല എന്ന വിശ്വാസം ചിലര്‍ക്കുണ്ട്. അത് ഒരു തെറ്റിദ്ധാരണയാണെന്ന് അറിയിക്കുന്നു. ഈ കാലയളവില്‍ ബന്ധം പുലര്‍ത്തിയാലും ഗര്‍ഭം ധരിക്കാന്‍ സാധ്യതയുണ്ട്. മാത്രമല്ല, ഈ കാലത്ത് സെക്സില്‍ ഏര്‍പ്പെടുന്നത് അണുബാധയുണ്ടാക്കാനുള്ള സാധ്യതയും ഏറെയാണ്.

ഉറ ധരിക്കാതെ ബന്ധപ്പെടുമ്പോള്‍ സ്ഖലനത്തിന് മുമ്പ് ലിംഗം യോനിയില്‍ നിന്ന് പുറത്തെടുത്താല്‍ ഗര്‍ഭിണിയാകില്ല എന്ന് ആരെങ്കിലും കരുതുന്നുണ്ടോ? എങ്കില്‍ ആ വിശ്വാസവും തെറ്റാണ്. സ്ഖലനത്തിന് മുമ്പും ലിംഗത്തില്‍ നിന്ന് തുള്ളികളായി രേതസ് പുറത്തുവരും. ഒരുതുള്ളി രേതസ് ഒരു ജീവനെ സൃഷ്ടിക്കാന്‍ ധാരാളമാണ്.

നിന്നുകൊണ്ട്, ഷവറിന് കീഴില്‍ വച്ച്, ബാത്ത് ടബ്ബില്‍ വച്ച് - ഈ രീതികളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സുരക്ഷിതമാണെന്ന് വിശ്വസിക്കുന്നുവോ? എങ്കില്‍ ഈ ധാരണയും തെറ്റാണ്. ഉറ ധരിച്ചിട്ടില്ലെങ്കില്‍, മറ്റ് സുരക്ഷിത മാര്‍ഗങ്ങള്‍ കൈക്കൊണ്ടിട്ടില്ലെങ്കില്‍ ഗര്‍ഭം ധരിക്കും എന്നതില്‍ സംശയമില്ല. എവിടെ വച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നു എന്നതും ഗര്‍ഭമുണ്ടാകാനുള്ള സാധ്യതയും തമ്മില്‍ ബന്ധമൊന്നുമില്ല.

ഗര്‍ഭ നിരോധന ഗുളികകള്‍ കഴിച്ചതിന് ശേഷം സെക്സ് ചെയ്യുന്നത് സുരക്ഷിതമാണോ? അല്ല എന്നാണ് ഉത്തരം. കാരണം, ഗുളികകള്‍ കഴിച്ചിട്ടുണ്ടെങ്കിലും മറ്റ് നിരോധന മാര്‍ഗങ്ങള്‍ കൂടി കൈക്കൊണ്ടിട്ടില്ലെങ്കില്‍ ഗര്‍ഭം ധരിക്കാനുള്ള സാധ്യത ഏറെയാണ്.

ലൈംഗിക ബന്ധം നടന്നയുടനെ യോനി കഴുകി രേതസ് കളയുന്നത് ഗര്‍ഭധാരണത്തെ തടയുമെന്ന് തോന്നുന്നുണ്ടോ? അങ്ങനെ ചെയ്താലും ഗര്‍ഭം ധരിക്കാനുള്ള സാധ്യത കുറയ്ക്കാനാവില്ല. കാരണം ലൈംഗിക ബന്ധത്തിന്‍റെ സമയത്തു തന്നെ ‘ഭാഗ്യമുണ്ടെങ്കില്‍’ എത്തേണ്ട ബീജം എത്തേണ്ടിടത്ത് എത്തിയിരിക്കും!

സന്തുഷ്ട ദമ്പതികള്‍ക്ക് എന്നും നല്ല ലൈംഗികാനുഭവമായിരിക്കും എന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടോ? എങ്കില്‍ അതും തെറ്റാണ്. സെക്സ് എന്നു പറയുന്നത് പ്രവചനാതീതമായ സംഗതിയാണ്. ഓരോ തവണയും അതിന് പുതുമയുണ്ട്. എന്നാല്‍ സെക്സ് ചെയ്യുന്ന രീതി, സ്ഥലം, സമീപനം തുടങ്ങിയ ഘടകങ്ങള്‍ക്കനുസരിച്ച് രതിയനുഭവത്തിലും മാറ്റമുണ്ടാകും. എത്ര സന്തുഷ്ട ദമ്പതികളായാലും ഓരോ ലൈംഗിക ബന്ധത്തെയും സമീപിക്കുന്നതിനനുസരിച്ചായിരിക്കും ഫലം കിട്ടുന്നത്.

സ്ത്രീകളിലെ രതിമൂര്‍ച്ഛയും രഹസ്യങ്ങളും

സ്ത്രീകളിലെ രതിമൂര്‍ച്ഛ’ എന്നും ഗവേഷകര്‍ക്ക് ഇഷ്ടവിഷയമാണ്. എന്നും എപ്പോഴും പഠനങ്ങള്‍ നടക്കുന്ന വിഷയം. ദിനം‌പ്രതി പുതിയ കണ്ടെത്തലുമായി ഡോക്ടര്‍മാരും ഗവേഷകരും എത്തുന്നു. സ്ത്രീയെ എങ്ങനെ ആനന്ദിപ്പിക്കാമെന്ന കാര്യത്തില്‍ നടക്കുന്ന ഇത്തരം പഠനങ്ങള്‍ക്ക് പുരുഷന്‍‌മാരും എന്നും താല്‍പ്പര്യം കാണിച്ചിട്ടുണ്ട്.

സ്ത്രീകളിലെ രതിമൂര്‍ച്ഛയെ സംബന്ധിച്ച രഹസ്യങ്ങളെക്കുറിച്ച് ഒട്ടേറെ പുസ്തകങ്ങളും വിപണിയിലുണ്ട്. ഇതാ ഈ വിഷയത്തെക്കുറിച്ചുള്ള ചില കാര്യങ്ങള്‍:

1. രതിമൂര്‍ച്ഛ അത്ര എളുപ്പമല്ല. മിക്ക സ്ത്രീകള്‍ക്കും ഭഗശിശ്നികയിലോ ജി സ്പോട്ടിലോ 20 മിനിട്ടോളം ഉദ്ദീപനം ഉണ്ടായാല്‍ മാത്രമേ രതിമൂര്‍ച്ഛ ഉണ്ടാവാറുള്ളു. ഇത് പൂര്‍വ്വ ലീലകള്‍ വഴിയോ സംഭോഗം വഴിയോ ആവാം. എന്നാല്‍ സ്ത്രീകളില്‍ 24 മുതല്‍ 37 വരെ ശതമാനം പേര്‍ക്ക് രതിമൂര്‍ച്ഛ അനുഭവിക്കാന്‍ കഴിയാറില്ല. മരുന്നുകളുടെ ഉപയോഗമോ ദുരുപയോഗമോ, മാനസിക പ്രയാസങ്ങളോ, അമിത മദ്യപാനം, പുകവലി എന്നിവയോ ആര്‍ത്തവ വിരാമമോ ഒക്കെ ഇതിന് കാരണമാകുന്നു.

2. രതിമൂര്‍ച്ഛ സംബന്ധമായ തകരാറുകള്‍ ഉള്ളവര്‍ക്ക് പ്രശ്ന പരിഹാരത്തിനായി ചില കുറുക്കുവഴികള്‍ ഉണ്ട്. ഇതിലൊന്ന്, കോഗ്നിറ്റി ബിഹേവിയറല്‍ തെറാപ്പി എന്ന മന:ശാസ്ത്ര ചികിത്സയാണ്. മറ്റൊന്ന് ടെസ്റ്റോ സ്റ്റെറോണ്‍ ഉപയോഗിച്ചുള്ള ഹോര്‍മോണ്‍ ചികിത്സ.

3. സ്ത്രീകളിലെ രതിമൂര്‍ച്ഛ ഗര്‍ഭധാരണം എളുപ്പമാക്കുന്നു. സന്താനോത്പ്പാദന പ്രക്രിയ എളുപ്പത്തില്‍ നടക്കാനുള്ള ഒരു ശാരീരിക പ്രക്രിയയാണ് രതിമൂര്‍ച്ഛ എന്നാണ് ചില ഗവേഷകര്‍ പറയുന്നത്. രതിമൂര്‍ച്ഛാ സമയത്ത് ഓക്സിടോസിന്‍ എന്ന ഹോര്‍മോണ്‍ കൂടിയ അളവില്‍ ഉണ്ടാവുന്നു. ബീജത്തെ അണ്ഡത്തിലേക്ക് അനുനയിച്ച് കൊണ്ടുപോകാനുള്ള യോനീ നാളത്തിന്‍റെ ശേഷിയെ ഇത് വര്‍ദ്ധിപ്പിക്കുന്നു.

4. സ്വയംഭോഗം നല്ലതാണ്. കാരണം, സ്വയംഭോഗത്തിനൊടുവില്‍ എന്തായാലും രതിമൂര്‍ച്ഛയില്‍ എത്തിച്ചേരുമല്ലോ! ഒരുതരത്തില്‍ സ്വയംഭോഗം ആരോഗ്യത്തിന് ഗുണകരമാണെന്നാണ് ചില ഗവേഷണങ്ങളുടെ സൂചന. ആര്‍ത്തവ സംബന്ധമായ കൊളുത്തിപ്പിടിത്തം, മറ്റ് ശാരീരിക വേദനകള്‍ എന്നിവ കുറയ്ക്കാന്‍ രതിമൂര്‍ച്ഛയ്ക്ക് കഴിയും. അതേ പോലെ തന്നെ മാനസിക പിരിമുറുക്കങ്ങള്‍ ഒഴിവാക്കാനും അതിനു സാധിക്കും.

5. രതിമൂര്‍ച്ഛ രോഗങ്ങള്‍ മാറ്റാന്‍ ഉതകും. പ്രാചീന ഗ്രീസിലേതു മുതല്‍ ഫ്രോയിഡിന്‍റേതു വരെയുള്ള കാലത്ത് ഹിസ്റ്റീരിയ പോലുള്ള രോഗങ്ങള്‍ മാറ്റാനായി ഡോക്‍ടര്‍മാര്‍ സ്ത്രീയില്‍ രതിമൂര്‍ച്ഛ ഉണ്ടാക്കുകയും അങ്ങനെ രോഗം മാറ്റാനുള്ള പുതിയ വഴി നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. 1800കളുടെ ഒടുവില്‍ മുതല്‍ വൈബ്രേറ്റര്‍ എന്ന ഉപകരണം ഉപയോഗിച്ചായിരുന്നു ഇങ്ങനെ കൃത്രിമമായ രതിമൂര്‍ച്ഛ ഉണ്ടാക്കിയിരുന്നത്. ഇപ്പോള്‍ ഫലപ്രദമായ ആധുനിക ഉപകരണങ്ങള്‍ വിപണിയിലുണ്ട്.

ജോണ്‍ ഹോപ്‌കിന്‍സ് യൂണിവേഴ്‌സിറ്റി പ്രസ് പുറത്തിറക്കിയ ‘രതിമൂര്‍ച്ഛയുടെ ശാസ്ത്രം’ എന്ന പുസ്തകത്തില്‍ ന്യൂറോ ശാസ്ത്രകാരന്‍ ബാരി ആര്‍ കോമിസാരുഖ്, ആന്തരിക ഗ്രന്ഥി വിദഗ്ധന്‍ കാര്‍ലോസ് ബെയര്‍ ഫ്ലോറസ്, സെക്സ് ഗവേഷകന്‍ ബെവെര്‍ലി വിപ്പിള്‍ എന്നിവര്‍ സ്ത്രീകളിലെ രതിമൂര്‍ച്ഛയെക്കുറിച്ചുള്ള ഒട്ടേറെ പഠനരഹസ്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

വിഷമിക്കേണ്ട, ശീഘ്രസ്ഖലനത്തിന് പ്രതിവിധിയുണ്ട്

നിയന്ത്രിക്കാനാവാത്ത വിധം അപ്രതീക്ഷിതമായി സ്ഖലനം സംഭവിച്ചുപോവുന്നതാണ് ശീഘ്രസ്ഖലനം. വളരെ ചെറിയ തോതിലുള്ള ലൈംഗിക ഉദ്ദീപനം വരുമ്പോഴേക്കും ശുക്ല വിസര്‍ജ്ജനം അറിയാതെ നടന്നുപോവുന്നു.

ഇത് ദമ്പതികളില്‍ ഇരുവര്‍ക്കും അസംതൃപ്തിക്ക് ഇടനല്‍കുന്നു. മാത്രമല്ല, ലൈംഗിക ബന്ധം വേണ്ടവിധം നടത്താനാവില്ലല്ലോ എന്ന ആശങ്കയും പങ്കാളിയെ സംതൃപ്തിപ്പെടുത്താന്‍ കഴിയുന്നില്ലല്ലോ എന്ന കുറ്റബോധവും ഏറി വരുന്തോറും ഇതൊരു രോഗാവസ്ഥയായി രൂപാന്തരപ്പെടുകയും ശീഘ്രസ്ഖലനം സ്ഥിരമായി തീരുകയും ചെയ്യുന്നു.

കാരണങ്ങള്‍

ശീഘ്രസ്ഖലനത്തിന്‍റെ കാരണങ്ങള്‍ ഇപ്പോഴും അവ്യക്തമാണ്. അത് ഓരോ വ്യക്തിയുടെയും ശാരീരികാവസ്ഥയെ ആശ്രയിച്ചിരിക്കും. പരിചയവും പ്രായവും കൂടിവരുമ്പോള്‍ പുരുഷന്മാര്‍ക്ക് രതിമൂര്‍ച്ഛ എത്തുന്ന സമയം നീട്ടിയെടുക്കാന്‍ സാധിക്കുകയാണ് സ്വാഭാവികമായി വേണ്ടത്. ചിലപ്പോള്‍ ഒരു പുതിയ പങ്കാളിയോടൊപ്പം കഴിയേണ്ടി വരുമ്പോള്‍ ചില പുരുഷന്മാര്‍ക്ക് ശീഘ്രസ്ഖലനം സംഭവിച്ചു പോവാറുണ്ട്.

സ്ഖലനങ്ങള്‍ തമ്മില്‍ വളരെ നാളത്തെ അന്തരമുണ്ടാവുമ്പോഴും ശീഘ്രസ്ഖലനം സംഭവിക്കാം. അതായത് അടുത്തടുത്ത ദിവസങ്ങളില്‍ ഉണ്ടാവുന്ന സ്ഖലനം ശീഘ്രസ്ഖലനമായി മാറാറില്ല. ഒരു സ്ഖലനം കഴിഞ്ഞ് പിന്നീട് വളരെ നാള്‍ കഴിഞ്ഞാണ് അടുത്ത സ്ഖലനം സംഭവിക്കുന്നത് എങ്കില്‍ മാത്രം ചിലപ്പോള്‍ അത് പെട്ടന്ന് സംഭവിച്ചു എന്ന് വരാം.

ആശങ്ക, കുറ്റബോധം, വിഷാദം, അപകര്‍ഷ ബോധം എന്നിവ ശീഘ്രസ്ഖലനത്തിന് ഇടവയ്ക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. മദ്യപാനം രതിമൂര്‍ച്ഛയെ വൈകിക്കുന്നതായി(അതിനു കാരണം മറ്റ് പലതുമാണെങ്കിലും) കണ്ടിട്ടുണ്ട്. എന്നാല്‍, പതിവായി മദ്യപിക്കുന്നവര്‍ മദ്യം കഴിക്കാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴും ചിലപ്പോള്‍ ശീഘ്രസ്ഖലനം സംഭവിക്കാം. മദ്യപാനം തീര്‍ത്തും ഒഴിവാക്കുന്നത് പക്ഷേ, സ്ഖലനത്തിനെടുക്കുന്ന സമയം നീട്ടിക്കിട്ടാനാണ് സഹായിക്കുക

വളരെ ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ ഹോര്‍മോണ്‍ തകരാറുകളോ അകത്തോ പുറത്തോ ഉള്ള ചില മുറിവുകളോ അസുഖങ്ങളോ മരുന്നുകളുടെ പാര്‍ശ്വ ഫലങ്ങളോ ശീഘ്രസ്ഖലനത്തിന് വഴിവയ്ക്കാറുണ്ട്.

ശീഘ്രസ്ഖലനം ഓരോ വ്യക്തിക്കും വിഭിന്നമായാണ് കാണുന്നത്. കാരണം, എല്ലാ വ്യക്തികളുടെയും രതിമൂര്‍ച്ഛയ്ക്കുള്ള സമയം ഒരേ തരത്തിലായിരിക്കില്ലല്ലോ. മറ്റൊന്ന് ഒരേ വ്യക്തിയുടെ തന്നെ പല അവസരത്തിലുള്ള സ്ഖലനങ്ങളും പല സമയത്തായിരിക്കാം. അതുകൊണ്ട് കൃത്യം ഇത്ര മിനിറ്റാണ് പുരുഷന്‍റെ സ്ഖലന സമയം എന്ന് വ്യക്തമായി പറയാനാവില്ല.

മാത്രമല്ല, ഇണയുടെ ലൈംഗികാവസ്ഥ കൂടി കണക്കിലെടുത്തേ ഇതിനെ അപഗ്രഥിക്കാനാവൂ. അതുകൊണ്ട് ഇണയെ തൃപ്തിപ്പെടുത്താനായില്ല എന്ന് തോന്നുകയോ ഇണ അങ്ങനെ പരാതിപ്പെടുകയോ, വിചാരിക്കാതെ സ്ഖലനം സംഭവിച്ചുപോയതായി സ്വയം തോന്നുകയോ ചെയ്യുമ്പോള്‍ യോഗ്യരായ ഡോക്‍ടറെ കണ്ട് അഭിപ്രായം ആരായുകയും പരിശോധന നടത്തുകയും ചെയ്യുന്നതാണ് നല്ലത്.

സ്വയംഭോഗം നടത്തുമ്പോള്‍ പോലും ചിലര്‍ക്ക് സ്ഖലനം പെട്ടെന്നു സംഭവിക്കാറുണ്ട്. മാനസികാവസ്ഥ തന്നെയാണ് ഇവിടെയും കാരണം. ബോധപൂര്‍വം സ്ഖലനം വൈകിക്കാന്‍ സ്വയം പരിശീലിക്കുകയാണ് ഈ അവസ്ഥ മാറ്റാനുള്ള ഒരു വഴി

ചികിത്സ

സാധാരണ ഗതിയില്‍ ശീഘ്രസ്ഖലനത്തിന് ചികിത്സ ആവശ്യമില്ല. അല്‍പ്പമൊരു മനോധൈര്യവും കാത്തിരിക്കാനൊരു മനസ്ഥിതിയും ഉണ്ടായാല്‍ മതി. പിന്നെ, പങ്കാളിയുടെ സഹായവും പ്രോത്സാഹനവും കൂടിയുണ്ടായാല്‍ പ്രശ്നം എളുപ്പത്തില്‍ പരിഹരിക്കാനാവും. ശീഘ്രസ്ഖലനം രോഗാവസ്ഥയായി മാറിയിട്ടില്ലെങ്കില്‍ അല്‍പ്പകാലത്തിനുള്ളില്‍ സ്വയം മാറാവുന്നതേയുള്ളു.

സ്വയം ചെയ്യാവുന്ന ഒരു ചികിത്സാ രീതി ശ്രദ്ധ തിരിക്കല്‍ സൂത്രമാണ്. അതായത്, ആക്രാന്തമോ പരിഭ്രമമോ ആശങ്കയോ അമിതാവേശമോ ഇല്ലാതെ ലൈംഗികവൃത്തിയില്‍ ഏര്‍പ്പെടുക. മനസിനെ മറ്റ് കാര്യങ്ങളിലേക്ക് വ്യാപരിപ്പിക്കുക. ചെയ്യുന്ന ലൈംഗിക വൃത്തിയില്‍ തന്നെ ശ്രദ്ധയൂന്നാതിരിക്കുക.

അല്‍പ്പം തമാശയായി തോന്നാമെങ്കിലും ലൈംഗിക വേഴ്ച നടക്കുമ്പോള്‍ ഒന്നു മുതല്‍ നൂറു വരെയോ അതില്‍ കൂടുതലോ എണ്ണാന്‍ ശ്രമിക്കുന്നത് പെട്ടന്ന് സ്ഖലനം സംഭവിക്കാതെ സൂക്ഷിക്കാന്‍ സഹായിക്കും. ഈ രീതി ശീഘ്രസ്ഖലനഭീതിയോ സംശയമോ ഉള്ളവര്‍ മാത്രം ചെയ്താല്‍ മതി. ഈ രീതി പരിചയിക്കുന്നതോടെ സ്ഖലനം നീട്ടിയെടുക്കാനുള്ള മാനസികമായൊരു തയ്യാറെടുപ്പ് സ്വയം ആര്‍ജ്ജിക്കാനാവും.

മദ്യം, പുകയില, മയക്കുമരുന്നുകള്‍ എന്നിവ ഉപയോഗിക്കുന്നവര്‍ അത് സ്ഥിരമായി നിര്‍ത്തുന്നത് ഉത്തേജനം കൂട്ടാനും സ്ഖലനം നിയന്ത്രിച്ചു നിര്‍ത്താനും സഹായകമാവും

സ്ഖലനം സ്വയം നിയന്ത്രിക്കാം



സ്ഖലനത്തെപ്പറ്റി പറയുമ്പോള്‍ ആദ്യം ഓര്‍മിക്കുന്ന വാക്ക് ശീഘ്രസ്ഖലനമെന്നതായിരിക്കും. ഇണയെ തൃപ്തിപ്പെടുത്താനാകുംമുമ്പ് ശുക്ലം സ്ഖലിച്ചുപോകുന്ന, നിരാശാജനകമായ അവസ്ഥയാണിത്. പുരുഷത്വത്തിന്റെ ആരംഭശൂരത്വമായും സമ്പൂര്‍ണ പരാജയമായുമൊക്കെ വിശേഷിപ്പിക്കപ്പെടുന്നുണ്ട് ഈയവസ്ഥ.

അനന്തമായ സമയം സംഭോഗം നടത്തിക്കൊണ്ടിരിക്കാന്‍ ആര്‍ക്കുമാവില്ല. എത്രതവണ ചലിപ്പിക്കണം, എത്ര മിനുട്ട് 'പിടിച്ചു നില്‍ക്കണം' എന്നതിനെപ്പറ്റി നമുക്കുള്ള സങ്കല്‍പംപോലിരിക്കും സ്ഖലനം ശീഘ്രമാണോ അല്ലയോ എന്നത്. ഇണയ്ക്ക് തൃപ്തിയാവും മുമ്പ്, ഓര്‍ക്കാപ്പുറത്ത് ശുക്ലം സ്ഖലിച്ച്, നിരാശനാകേണ്ടിവരുന്ന അവസ്ഥയെന്ന് പൊതുവില്‍ ശീഘ്രസ്ഖലനത്തെ വിശേഷിപ്പിക്കാം.

75 ശതമാനം പുരുഷന്മാര്‍ക്കും ലിംഗം പ്രവേശിപ്പിച്ച് രണ്ടു മിനിട്ടിനകം സ്ഖലനമുണ്ടാകുന്നുവെന്നാണ് ഡോ. ആല്‍ഫ്രഡ് കിന്‍സിയുടെ പ്രസിദ്ധ പഠനം ചൂണ്ടിക്കാട്ടുന്നത്. സ്ഖലനം നീട്ടിക്കൊണ്ടുപോകുന്നതെങ്ങനെയെന്നതാണ് മിക്കവരെയും അലട്ടുന്ന പ്രശ്‌നം. സ്ഖലനത്തെ സ്വന്തം നിയന്ത്രണത്തില്‍ കൊണ്ടുവരലാണ് പ്രധാനം. മൂത്രം പിടിച്ചുനിര്‍ത്തുംപോലെ ശുക്ലവും പിടിച്ചുനിര്‍ത്താനാവണം.

സ്ഖലന നിയന്ത്രണം
സ്ഖലനം നിയന്ത്രിക്കാന്‍ പ്രധാനമായും രണ്ടു രീതികളാണ് പ്രചാരത്തിലുള്ളത്. ഒന്ന് സംഭോഗം പാതി നിര്‍ത്തി വീണ്ടും തുടങ്ങുന്ന 'സ്റ്റോപ് ആന്‍ഡ് സ്റ്റാര്‍ട്ട്' മെത്തേഡ്, രണ്ട്, ലിംഗം ഞെക്കിപ്പിടിക്കുന്ന സ്‌ക്വീസ് മെത്തേഡ്.

നിര്‍ത്തുക, വീണ്ടും തുടങ്ങുക
ബാഹ്യലീലകള്‍ക്കു ശേഷം ലിംഗം പ്രവേശിപ്പിച്ച് ചലിപ്പിച്ചുകൊണ്ടിരുന്നാല്‍ ഒരു പ്രത്യേക ഘട്ടത്തില്‍, ഒരൊറ്റ ചലനം കൂടി കഴിഞ്ഞാല്‍ സ്ഖലനമുണ്ടാകും എന്ന് പുരുഷന് അറിയാന്‍ സാധിക്കും. ആ ചലനം നടന്നാല്‍ പിന്നെ രക്ഷയില്ല. സ്ഖലിച്ചേ ഒക്കൂ. ഒരു തിരിച്ചുപോക്ക് അസാധ്യമായ ഘട്ടമാണിത്. പോയിന്‍റ് ഓഫ് നോ റിട്ടേണ്‍. ഈ പോയിന്‍റ് മനസ്സിലാക്കി തൊട്ടുമുമ്പ് സംഭോഗം നിര്‍ത്തി ഒരു മിനിട്ടോളം മറ്റു ക്രിയകളില്‍ മുഴുകുകയോ എഴുന്നേറ്റു നില്‍ക്കുകയോ ഒക്കെ ചെയ്താല്‍ സ്ഖലനത്തിനുള്ള ചോദന മാറിക്കിട്ടും. പിന്നെ വീണ്ടും സംഭോഗം തുടങ്ങാം. താല്‍പര്യം പോലെ ഇത് എത്ര നേരമെങ്കിലും തുടരാം.

ഞെക്കി നിറുത്തുക
നേരത്തെ പറഞ്ഞ 'സന്ദിഗ്ദ്ധ ഘട്ട'ത്തിനു തൊട്ടു മുമ്പ് ലിംഗം പുറത്തെടുത്ത് ലിംഗമകുടത്തിനു തൊട്ടു താഴെ രണ്ടു വിരല്‍ കൊണ്ട് ശക്തമായി ഞെക്കിപ്പിടിക്കണം. ശരിക്കും കഴുത്തിനു പിടിക്കല്‍. ഇങ്ങനെ ഒരു മിനുട്ട് പിടിച്ചിരുന്നാല്‍ സ്ഖലനത്തിനുള്ള തോന്നല്‍ പോകും. ഉദ്ധരിച്ച ലിംഗത്തില്‍ ഞെക്കിപ്പിടിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല. ചോദന മാറിയാല്‍ വീണ്ടും സംഭോഗം തുടരാം. സ്ഖലന നിയന്ത്രണം കിട്ടിക്കഴിഞ്ഞാല്‍ പിന്നീട് ലിംഗം പുറത്തെ ടുക്കുകയോ ഞെക്കുകയോ ചെയ്യേണ്ട ആവശ്യം വരില്ല. സംഭോഗസമയത്തെ ചലനത്തിന്റെ വേഗം കൂട്ടിയും കുറച്ചും സമയം നീട്ടാനാവും.

മറ്റു രീതികള്‍
ഫ്ലുറോക്‌സെറ്റിന്‍ , ക്ലോമിപ്രാമൈന്‍ തുടങ്ങിയ മരുന്നുകള്‍ ശീഘ്രസ്ഖലനത്തിനു പ്രതിവിധിയായി അപൂര്‍വം അവസരങ്ങളില്‍ ഉപയോഗിക്കാറുണ്ട്. ലിംഗം മരവിപ്പിച്ച് സ്ഖലനം നീട്ടുന്ന സ്‌പ്രേകളും ഓയിന്‍റുമെന്‍റുകളും ലഭ്യമാണ്. ഇത് പക്ഷേ, ലൈംഗിക സുഖം കെടുത്തിക്കളയും.

സ്ഖലനത്തെ വരുതിയില്‍ നിര്‍ത്താനുതകുന്ന ചിലതരം വ്യായാമമുറകള്‍ ലൈംഗിക ശാസ്ത്രവിദഗ്ദ്ധ ര്‍ നിര്‍ദ്ദേശിക്കാറുണ്ട്. കെഗല്‍സ് എക്‌സര്‍സൈസുകള്‍ ഈ ഗണത്തില്‍പ്പെടും. മൂത്രത്തിന്റെ അവസാന തുള്ളി ഒഴിച്ചു കളയാന്‍ അനുവര്‍ത്തിക്കുന്ന രീതിപോലുളള ചലനങ്ങള്‍ പരിശീലിക്കലാണിത്.

കടപ്പാട്:
ഡോ. ഹരികൃഷ്ണന്‍

@http://mathrubhumi.com/health/files/print.php?id=8519

ലൈംഗിക വിരസത അകറ്റാന്‍



ലൈംഗികബന്ധം സംഭോഗത്തില്‍ തന്നെ അവസാനിക്കണമെന്നില്ല. സംഭോഗാവസ്ഥയെക്കാളും കൂടുതല്‍ ആസ്വാദ്യകരവും ആനന്ദദായകവും ആയ അനുഭൂതികള്‍ ഒരുപക്ഷെ ബാഹ്യകേളികള്‍ നിങ്ങള്‍ക്ക്‌ പ്രദാനം ചെയ്തേക്കാം. ഇതിനെ ലൈംഗിക വിദഗ്ധര്‍ ബാഹ്യ സംഭോഗം എന്നാണത്രേ വിശേഷിപ്പിക്കുന്നത്.
വദനവും യോനിയില്‍ കൂടിയുള്ള ഒരു സുരതവുമില്ലാത്ത ലൈംഗിക വേഴ്ച്ചകളെയാണ് സാധാരണ ബാഹ്യ സംഭോഗത്തിന്റെ ഗണത്തില്‍ പെടുത്തുന്നത്. ബാഹ്യ സംഭോഗത്തില്‍ ഏര്‍പ്പെടുന്ന ദമ്പതികള്‍ക്ക് യാതൊരു വിധ തൃപ്തിക്കുറവും അനുഭവപ്പെടുന്നില്ല എന്നതാണ് ഈ രീതിയുടെ പ്രത്യകത.

സുരക്ഷിതമല്ലാത്ത ലൈംഗിക വേഴ്ചകള്‍ വഴിയുള്ള രോഗസംക്രമണം തടയാമെന്നുള്ളതും അനാവശ്യ ഗര്‍ഭം ഒഴിവാക്കുമെന്നുള്ളതും ഈ രീതിയെ കൂടുതലായി അവലംബിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. എന്നാല്‍ ഈ രീതി നുറു ശതമാനം സുരക്ഷിതമാണെന്ന് കരുതാനും വയ്യ. പങ്കാളികള്‍ എത്രെത്തോളം വസ്ത്രം ധരിച്ചിട്ടുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും ഈ രീതിയുടെ സുരക്ഷിതത്വം.

തങ്ങള്‍ക്ക്‌ മതി വരുവോളം ലൈംഗികസുഖത്തിന്റെ ആനന്ദത്തില്‍ ആറാടി രസിക്കാം എന്നതും ഈ രീതിയെ കൂടുതല്‍ സ്വീകാര്യമാക്കുന്നു. ഈ രീതിയില്‍ പങ്കാളികള്‍ക്ക് കൂടുതല്‍ അടുപ്പം അനുഭവപെടുകയും പുതിയതായി ലൈംഗിക ബന്ധത്തില്‍ ഏര്‍പെടുന്ന പങ്കാളികള്‍ക്ക് പരസ്പര വിശ്വാസം ഉളവാക്കുകയും ചെയ്യാം. എന്നാല്‍ വളരെ കാലം പഴക്കമുള്ളതാണ് നിങ്ങളും പങ്കാളിയും തമ്മിലുള്ള ലൈംഗിക ബന്ധമെങ്കില്‍ ഈ രീതി പഴയ പ്രണയ കാലത്തെ അനുസ്മരണപ്പെടുത്തുന്ന അനുഭൂതി പ്രദാനം ചെയ്യും.

ബാഹ്യ സംഭോഗത്തില്‍ പലവിധത്തില്‍പ്പെടുന്നതുമായ കാമകേളികള്‍ ഉള്‍പെടുന്നു. രതി ചുവയുള്ള സംസാരം എവിടെയായാലും നിങ്ങളിലെ വികാരത്തെ ഉണര്‍ത്തും. ഫോണില്‍ കൂടിയുള്ളതോ, മെയില്‍ സന്ദേശമോ, എസ് എം എസ് വഴിയോ ഉള്ള ഇത്തരത്തിലുള്ള ആശയവിനിമയം നിങ്ങളെ അനുഭൂതിയുടെ പുതിയ തലങ്ങളില്‍ എത്തിക്കും.

ഇരുവരുടെയും ശരീരത്തെ പരസ്പരം ലൈംഗികമായി ഉത്തേജിപ്പിച്ചുകൊണ്ട് ലൈംഗിക അതിപ്രസരമുള്ള കഥകള്‍ പങ്കുവയ്ക്കുന്നത് നിങ്ങള്‍ക്ക്‌ അതീവ ആസ്വാദ്യകരമായിരിക്കും. പ്രശസ്തരായതോ അല്ലാത്തതോ ആയിട്ടുള്ള ആളുകളാണ് തങ്ങള്‍ എനുള്ള സങ്കല്‍പത്തിലൂടെയുള്ള ബാഹ്യ കേളികള്‍ നിങ്ങളുടെ ലൈംഗികതയ്ക്ക് പുതുമ നല്‍കും. പങ്കാളികളില്‍ പരസ്പരം ലൈംഗികമായ സ്പര്‍ശനം നടത്തുന്നത് വഴി നിങ്ങള്‍ക്ക്‌ സംഭോഗത്തിന് അതീതമായ അനിര്‍വാച്യ ലൈംഗിക സുഖം പ്രാപ്യമാകും.

ആദ്യമായി ബന്ധപ്പെടുന്ന യുവമിഥുനങ്ങളെപ്പോലെ പരസ്പരമുള്ള ചുടുചുംബനങ്ങളും പല്ലുകള്‍ കൊണ്ടുള്ള ചേഷ്ടകളും നിങ്ങള്‍ക്ക്‌ തരുന്ന ലൈംഗിക സുഖം സംഭോഗതിനെക്കാളും അധികസുഖം തരം ഉതകുന്നതാണ്. ചാറ്റിംഗ്, ഇമെയില്‍ എന്നിവ വഴി പുതിയ തലമുരയിലുള്ളവര്‍ക്ക്‌ തങ്ങളുടെ പങ്കാളികളുമായി രതിസുഖം പങ്കുവയ്ക്കാം. നിങ്ങളുടെ അനുഭുതിയുടെ അളവ് നിങ്ങള്‍ എത്രെ മാത്രം നിങ്ങളുടെ ശരീരത്തിനെ തൊട്ടുണര്‍ത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.

നിങ്ങളുടെ നഗ്നത കൊണ്ടു പങ്കാളിയുടെ മനസിളക്കാന്‍ കഴിയും, നിങ്ങളുടെ മേനി പതിയെ പതിയെ നഗ്നമാക്കി കൊണ്ടുള്ള ഒരു നൃത്തം നിങ്ങളിലേക്ക്‌ പങ്കാളിയെ ആകര്‍ഷിക്കാന്‍ ധാരാളം. എന്നാല്‍ അതിന്റെ അവസാനം നിങ്ങളുടെ പങ്കാളിയെ വദനം കൊണ്ടും മറ്റു സ്പര്‍ശനങ്ങള്‍ കൊണ്ടും ഉത്തേപ്പികാന്‍ മറക്കരുത്.

ലൈംഗിക സുഖം പ്രദാനം ചെയ്യുന്ന ഉപകരണങ്ങള്‍ കൊണ്ടുള്ള പരീക്ഷണങ്ങള്‍ വലിയ സുഖപ്രദായകമാണ്. പരസ്പരമുള്ള സ്വയംഭോഗവും ബാഹ്യ സംഭോഗത്തിന്റെ അഭിവാജ്യ ഘടകമാണ്. പരസ്പരമുള്ള ഉരസലുകളിലുടെയും പങ്കാളികള്‍ക്ക് സമയപരിധി ഇല്ലാതെ ബാഹ്യ സംഭോഗം ആസ്വദിക്കാം.

ദാമ്പത്യത്തിലെ ബ്രഹ്മചര്യം






പ്രസിദ്ധമായ 'കാമസൂത്ര'മെഴുതിയ വാത്സ്യായനമഹര്‍ഷി പറയുന്നതു വിവാഹം കഴിഞ്ഞ ദമ്പതികള്‍ 10 ദിവസം(പകലും രാത്രിയും) ബ്രമ്ഹചര്യം അനുഷ്ഠിക്കണമെന്നാണ്.അത്രയും സമയം വേണമത്രേ ദമ്പതികള്‍ക്ക് പരസ്പരം മനസ്സിലാക്കി ലൈംഗികബന്ധത്തിനു തയ്യാറാവാന്‍.ആവശ്യമില്ലാത്ത ആശങ്കകളും പേടികളും അകന്ന് ആരോഗ്യകരവും ആസ്വാദ്യകരവുമായ ഒരു ശാരീരികബന്ധത്തിന് അതിനകം കളമൊരുങ്ങിയിരിക്കും.



42 ശതമാനം സ്ത്രീകളില്‍ മാത്രമേ കന്യാചര്‍മം പൊട്ടിയാല്‍ രക്തം വരുകയുള്ളൂ. എല്ലാ സ്ത്രീകള്‍ക്കും ആദ്യസംഭോഗത്തില്‍ കന്യാചര്‍മം പൊട്ടി രക്തം വരണമെന്നില്ല.42% സ്ത്രീകളില്‍ മാത്രമേ കന്യാചര്‍മം പൊട്ടിയാല്‍ രക്തം വരികയുള്ളൂ.ബാക്കി 47% പേരിലും കന്യാചര്‍മം വണരെ 'ഫ്‌ളെക്‌സിബിള്‍' ആയിരിക്കും.ബാക്കി 11% പേരില്‍ കന്യാചര്‍മം തീരെ നേര്‍ത്തതോ ദുര്‍ബലമോ ആയിരിക്കും.അത്തരക്കാരില്‍ വിവാഹത്തിനു മുമ്പു തന്നെ, നൃത്തമോ വ്യായമമോ പോലുള്ള ശാരീരികായാസമുള്ള പ്രവൃത്തി സമയത്ത്, ഈ ചര്‍മം പൊട്ടിപ്പോകും.ആദ്യസംഭോഗത്തു പോകുന്ന രക്തത്തിന്റെ അളവും കൃത്യമായി പറയാന്‍ പറ്റില്ല.ചിലപ്പോള്‍ ഒന്നോ രണ്ടോ തുള്ളികളേ കാണൂ.ചിലപ്പോള്‍ അര ടീസ്പൂണ്‍ വരെ കാണും.കന്യാചര്‍മത്തിന്റെ കട്ടി, സ്ത്രീയിലെ വികാരതീവ്രത(സ്‌നിഗ്ത),സംഭോഗത്തില്‍ പുരുഷന്‍ പ്രയോഗിക്കുന്ന ശക്തി -ഇതെല്ലാം രക്തസ്രാവത്തിന്റെ രീതിയെ നിശ്ചയിക്കുന്നു.



സ്ത്രീ മുകളിലും പുരുഷന്‍ താഴെയുമായാല്‍ സ്ത്രീക്ക് രതിമൂര്‍ച്ഛ കൂടുതല്‍ ലഭിക്കും.ലൈംഗികബന്ധത്തില്‍ രണ്ടുപേരുടെയും ഇഷ്ടവും താല്‍പര്യവുമനുസരിച്ച് ഏതു പൊസിഷന്‍ വേണമെങ്കിലും കൈകൊള്ളാം.ഭാര്യമുകളിലും ഭര്‍ത്താവ് താഴെയുമായി ലൈംഗികബന്ധത്തില്‍ ഭാര്യയ്ക്ക് രതിമൂര്‍ച്ഛ ഉണ്ടാകും.ഭര്‍ത്താവ് മുകളിലാകുമ്പോള്‍ അവര്‍ക്ക് ഈ സുഖം കിട്ടുന്നുണ്ടാവില്ല.എന്തായാലും ആദ്യം പറഞ്ഞതു പോലെ പൊസിഷനല്ല,സുഖമാണു പ്രധാനം.



പുരുഷലിംഗത്തിന്റെ വലുപ്പം രണ്ടിഞ്ചായാലും മതി പുരുഷ ലിംഗത്തിന്റെ വലുപ്പത്തിനു പ്രത്യേകിച്ചൊരു പ്രസക്തിയുമില്ല.ലിംഗത്തിന്റെ നീളവും വണ്ണവും പലരില്‍ പലതാകാം.ചെറുവിരല്‍ മുതല്‍ ഒരു കൊച്ചുതലവരെ കടന്നുപോകാന്‍ തക്കവിധ ഈലാസ്തികതവും വികസിക്കുന്നതുമാണു യോനി. അതിനാല്‍ ലിംഗം വതുതായാലും ചെറുതായാലും യോനിയില്‍ പ്രവേശിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല.ഉദ്ധരിച്ചു നില്‍ക്കുന്ന ലിംഗത്തിന് രണ്ട് ഇഞ്ചോ അതില്‍ കൂടുതല്‍ നീളമുണ്ടെങ്കില്‍ ധാരാളം മതിയെന്നു വൈദ്യശാസ്ത്രം പറയുന്നു.ഉദ്ധരിച്ച അവസ്ഥയില്‍ ഏതു ലിംഗത്തിനും അഞ്ച്-അഞ്ചര ഇഞ്ചു വരെ നീളം വരാം.



ഏതാണ്ട് ആറിഞ്ച് ആഴമുള്ള സ്ത്രീയോനിയുടെ മുകളിലെ രണ്ടിഞ്ചു മാത്രമേ അവര്‍ക്കു കാര്യമായ സുഖം പ്രദാനം ചെയ്യുകയുള്ളൂ, സംഭോഗവേളയില്‍.അതുകൊണ്ടാണു വലുപ്പം രണ്ടിഞ്ചായാലും മതി എന്നു പറയുന്നത്.ശരീരവലുപ്പമനുസരിച്ചു ലിംഗവലിപ്പം കൂടണമെന്നുമില്ല.18-20 വയസ്സോടെ പുരുഷന്റെ ലിംഗം അതിന്റെ പരമാവധി വളര്‍ച്ച പ്രാപിച്ചിരിക്കും.പുരുഷലിംഗത്തിന്റെ വലുപ്പം കൂടിയാല്‍ സ്ത്രീക്കു സംഭോഗസംതൃപ്തി വര്‍ധിക്കും എന്ന ധാരണയും ശരിയല്ല.



രണ്ടു വൃഷണങ്ങളും വേണമെന്നു നിര്‍ബന്ധമില്ല.എല്ലാവരുടെയും വൃഷണങ്ങള്‍ക്കു ഒരേ വലുപ്പമാവില്ല.കേണ്ടതുമില്ല.ഓരോരുത്തര്‍ക്കും ഓരോ വലുപ്പമായിരിക്കും.വൃഷണ/ലിംഗവലുപ്പവും ലൈംഗിക ശേഷിയും തമ്മില്‍ ഒരു ബന്ധവുമില്ല.ആവശ്യത്തിനു ടെസ്‌റ്റോസ്‌റ്റെ റോണും(പുരുഷ ഹോര്‍മോണ്‍)ശുക്ലവും ഉല്‍പാദിപ്പിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ വൃഷണത്തിന് കുഴപ്പമൊന്നുമില്ലെന്നര്‍ഥം.നമ്മുടെയൊക്കെ രണ്ടു വൃഷണവും രണ്ടു ലെവലില്‍ ആയിരിക്കും.പ്രകൃതിതന്നെ അത് അങ്ങനെ സംവിധാനം ചെയ്തിരിക്കുകയാണ്.അപകടമോ, പരിക്കോ ഒക്കെ പറ്റുമ്പോള്‍ ഒന്നെങ്കിലും രക്ഷപ്പെടട്ടെ എന്നു കരുതിയാണിത്.



പങ്കാളിയില്‍ നിന്നും ലൈംഗികസംബന്ധിയായ അണുബാധ പകരാന്‍ സാധ്യത കൂടുതല്‍ ആര്‍ത്തവത്തെപ്പറ്റിയും ആര്‍ത്തവസമയത്തു പാലിക്കേണ്ട ചിട്ടകളെപ്പറ്റിയുമൊക്കെ ധാരാളം അബദ്ധധാരണകള്‍ നമ്മുടെ സമൂബത്തിലുണ്ട്.ആരോഗ്യമുള്ള ഒരു സ്ത്രീയില്‍ മാസം തോറും സംഭവിക്കുന്ന ഒരു സാധാരണ ശാരീരിക പ്രക്രിയ മാത്രമാണിത്.രക്തസ്രാവം ഉണ്ടെന്നതുകൊണ്ട് അവള്‍ അശുദ്ധയാണ് എന്നുള്ള മാറ്റി നിര്‍ത്തലിന്റെ ആവശ്യമില്ല.പാഡുകള്‍ ഉപയോഗിച്ചും ശരീരം വൃത്തിയായി സൂക്ഷിച്ചും ബാക്കി ദിവസങ്ങളിലെപ്പോലെതന്നെ ഈ ദിവസങ്ങളിലും കഴിയാം.സ്ത്രീക്ക് ആഗ്രഹമുണ്ടെങ്കില്‍ ലൈംഗികബന്ധവുമാകാം.ഭാര്യയ്ക്കും ഭര്‍ത്താവിനും രോഗാണുബാധ ഒന്നുമില്ല എന്ന് ഉറപ്പാക്കിയിട്ടു വേണം ബന്ധപ്പെടാന്‍ എന്നുമാത്രം.ആര്‍ത്തവസമയത്ത് ഗര്‍ഭപാത്രത്തിന്റെ ഉള്ളിലെ ആവരണം നഷ്ടപ്പെടുന്നതിനാല്‍ പങ്കാളിക്ക് എന്തെങ്കിലും ഗുഹ്യഭാഗ അണുബാധ ഉണ്ടെങ്കില്‍ അത് ഈ സമയത്തു വേഗം പകരാം.ആര്‍ത്തവിച്ചിരിക്കുന്ന സ്ത്രീയുമായി ബന്ധപ്പെട്ടാല്‍ പുരുഷനു ടെറ്റനസ് ഉണ്ടാകും എന്ന ധാരണയിലും കഴമ്പില്ല.



ലൈംഗിവികാരങ്ങളും സ്തനവലുപ്പവുമായി യാതൊരു ബന്ധവുമില്ല

സ്തനങ്ങളുടെ വലുപ്പം വ്യക്തിനിഷ്ഠമാണ്.ചിലര്‍ക്കു വലുപ്പം കൂടിയിരിക്കും ;ചിലര്‍ക്കു കുറഞ്ഞിരിക്കും.ചിലരില്‍ ഒരു സ്തനം മറ്റേതിനേക്കാള്‍ ചെറുതായിരിക്കും.ഇതെല്ലാം തികച്ചും സ്വാഭാവികമാണ്.മുലപ്പാലിന്റെ അളവിനോ ലൈംഗികവികാരത്തിന്റെ ഏറ്റക്കുറച്ചിലിനോ സ്തനവലുപ്പവുമായി ബന്ധമൊന്നുമില്ല.പക്ഷേ ഹോര്‍മോണ്‍ പ്രശ്‌നം മൂലമല്ല,സ്തനവലുപ്പം കുറയുന്നതെങ്കില്‍ ഒരു മരുന്നും ഗുണം ചെയ്യില്ല.വ്യായാമം കൊണ്ടും സ്തനവലുപ്പം കൂട്ടാന്‍ പറ്റില്ല.;പക്ഷേ സ്തനം താങ്ങിനിര്‍ത്തുന്ന പെക്‌ടോറല്‍ പേശികളെ ദൃഢമാക്കി 'തൂങ്ങല്‍' ഒഴിവാക്കാം.ഉചിതമായ ബ്രാ ധരിക്കുന്നതും മാറിന്റെ സൗന്ദര്യം നിലനിര്‍ത്താന്‍ സഹായിക്കും.



സ്വയംഭോഗം ചെയ്താല്‍ ലൈംഗികശേഷി പോകും ശരീരം ക്ഷീണിക്കും എന്നൊന്നുമില്ല.സ്വയംഭോഗത്തെ സംബന്ധിച്ചു ധാരാളം അബദ്ധധാരണകള്‍ നിലവിലുണ്ട്.സ്വയംഭോഗം ചെയ്താല്‍ കൈ വിറയ്ക്കും, ശരീരം ക്ഷിണിക്കും, ലൈംഗികശേഷി പോകും എന്നിവ അവയില്‍ ചിലതു മാത്രം.തികച്ചും സ്വാഭാവികവും അപകടരഹിതവമായ ഒരു പ്രവൃത്തി മാത്രമാണ് ഇത്.സ്വയംഭോഗം മൂലം പുരുഷലിംഗം വളഞ്ഞുപോവുകയുമില്ല.



സ്വയംഭോഗത്തില്‍ രതിമൂര്‍ച്ഛ കിട്ടിയെന്നു കരുതി പുരുഷനുമായി ബന്ധപ്പെടുമ്പോള്‍ രതിമൂര്‍ച്ഛ കിട്ടണമെന്നില്ല.

58 മുതല്‍ 82 ശതമാനം വരെ സ്ത്രീകള്‍ സ്വയംഭോഗം ചെയ്യാറുണ്ട് എന്നു കണക്കുകള്‍ പറയുന്നു.സ്വയംഭോഗം ചെയ്തപ്പോള്‍ രതിമൂര്‍ച്ഛ ഉണ്ടായെന്നു കരുതി പുരുഷനുമായി ബന്ധപ്പെടുമ്പോഴും രതിമൂര്‍ച്ഛ ഉണ്ടാകണമെന്നില്ല.ഉണ്ടായിക്കൂടെന്നുമില്ല.പങ്കാളിയുമൊത്ത് ബന്ധപ്പെടുമ്പോള്‍ മറ്റു ചില കാര്യങ്ങളെ കൂടി ആശ്രയിച്ചിരിക്കും രതിമൂര്‍ച്ഛ.പങ്കാളികള്‍ തമ്മിലുള്ള അടുപ്പം, സ്ത്രീയുടെ മൂഡ്,രതിപൂര്‍വലീലകളുടെ ദൈര്‍ഘ്യം എന്നിവ ഉദാഹരണം.എന്നാല്‍ സ്വയംഭോഗം വഴി രതിമൂര്‍ച്ഛ ലഭിച്ചിട്ടുള്ളവരില്‍ ലൈംഗികതയോടുള്ള മടിയും ചമ്മലും കുറയും.



മുംബൈ ജി.എസ് മെഡിക്കല്‍ കോളേജിലെ സെക്ഷ്വല്‍ മെഡിസിന്‍ പ്രഫസര്‍ ഡോ.പ്രകാശ് കോത്താരി പറയുന്നു : രതിമൂര്‍ച്ഛ തുമ്മല്‍ പോലെയാണ്- വിവരിക്കാന്‍ പ്രയാസം.പക്ഷേ അനുഭവിച്ചറിയാം.സാധാരണയായി രതിമൂര്‍ച്ഛസമയത്ത് ഉയര്‍ന്ന തരത്തിലുള്ള ലൈംഗിക ഉന്മാദം നമുക്ക് അനുഭവപ്പെടും.സ്ത്രീകളില്‍ താളാത്മകമായ യോനീസങ്കോജങ്ങളും ആണുങ്ങളില്‍ ശുക്ലസ്ഖലനവും സംഭവിക്കും.ഇതെല്ലാം കഴിയുമ്പോള്‍ പറഞ്ഞറിയിക്കാന്‍ വയ്യാത്ത ഒരാശ്വാസവും തോന്നും.''രതിമൂര്‍ച്ഛയുടെ സമയത്തു ശ്വാസംമുട്ടുന്നതുപോലെയും ശരീരം വിറയ്ക്കുന്നതുപോലെയും തോന്നാം.'അതു സംഭവിച്ചു കഴിഞ്ഞു എന്ന് ഇണയെ അറിയിക്കാനുള്ള മാര്‍ഗങ്ങളാണിവ.ഗുഹ്യഭാഗങ്ങളില്‍ ഉത്തേജിപ്പിച്ചാല്‍ മാത്രമേ തരിമൂര്‍ച്ഛ ഉണ്ടാകൂ എന്നില്ല.ചില സ്ത്രീകളില്‍ സ്തനഭാഗങ്ങളിലെ ഉത്തേജനം മതി രതിമൂര്‍ച്ഛയ്ക്ക്.യോനിയില്ലാത്ത സ്ത്രീകളില്‍ പോലും രതിമൂര്‍ച്ഛയുണ്ടാകും അളരുടെ മറ്റു'സംവേദനക്ഷമമായ 'ഭാഗങ്ങളില്‍ ഉത്തേജിപ്പിച്ചാല്‍.



വായ്‌നാറ്റവും ശരീരദുര്‍ഗന്ധവും പങ്കാളിയില്‍ വിരക്തിയുണ്ടാക്കാം.

ഗുഹ്യഭാഗം വൃത്തിയായി സൂക്ഷിക്കുന്നിടത്തോളം ഗുഹ്യരോമം പ്രശ്‌നമുണ്ടാക്കണമെന്നില്ല.സ്ത്രീയുടെ ഭഗശിശ്‌നിയെ ഉത്തേജിപ്പിക്കാന്‍ രോമംസഹായിച്ചേക്കാം.പക്ഷേ ശുക്ലവും മറ്റു സ്രവങ്ങളും പറ്റിപ്പിടിക്കാനിടയുണ്ട്.വേണ്ടത്ര വൃത്തിയാക്കിയില്ലെങ്കില്‍ ആ ഭാഗത്തു ബാക്ടീരിയ വളരുകയും ദുര്‍ഗന്ധം ഉണ്ടാക്കുകയും ചെയ്യും. രോമം വൃത്തിയാക്കി വയ്ക്കാന്‍ ബുദ്ധിമുട്ടു തോന്നിയാല്‍ ഷേവ് ചെയ്യുകയോ ട്രിം ചെയ്യുകയോ വേണം.കക്ഷത്തിലുള്ള രോമത്തില്‍ വിയര്‍പ്പ് അടിഞ്ഞുകൂടി ദുര്‍ഗന്ധമുണ്ടാകാന്‍ സാധ്യതയുണ്ട്.പതിവായി കുളിക്കുക, കക്ഷം വൃത്തിയായി കഴുകുക, രൂക്ഷത കുറഞ്ഞ പൗഡര്‍ പുരട്ടുക എന്നിവ വിയര്‍പ്പുനാറ്റം കുറയ്ക്കും.



വായ്‌നാറ്റം (ഹാലിറ്റോസിസ്)സ്ത്രീയും പുരുഷനും അടുത്തിടപെഴകുമ്പോള്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം.പല കാരണങ്ങള്‍ കൊണ്ടും വായ്‌നാറ്റമുണ്ടാകാം. ശ്വസനാളത്തിലെ രോഗാണുബാധ, പല്ലിലെയോ മോണയിലെയോ അണുബാധ, കരള്‍ പ്രശ്‌നങ്ങള്‍, പുകവലി. പ്രമേഹം, മലബന്ധം, മൂക്കില്‍രോഗാണുബാധയോ വളര്‍ച്ചയോ, സൈനസൈറ്റിസ്, തുടങ്ങിയവ.നന്നായി പല്ലു തേച്ചില്ലെങ്കിലും നാറ്റമുണ്ടാകാം.ഉള്ളി കഴിച്ചാലും പ്രശ്‌നമാകാം.വേണമെങ്കില്‍ ഡോക്ടറെ കണ്ടും ശരീരശുദ്ധിയില്‍ ശ്രദ്ധിച്ചും വായ്‌നാറ്റത്തെ അകറ്റിനിര്‍ത്താം.

- See more at: http://pravasini.com/index.php?page=topstory&tid=1233#sthash.a8pVFA6q.dpuf