ഭഗശിശ്‌നിക



22 വയസ്സുള്ള യുവതിയാണ്. വിവാഹം നിശ്ചയിച്ചിരിക്കുന്നു. ലൈംഗിക ഉത്തേജകമായ കാര്യങ്ങള്‍ വായിക്കുമ്പോഴും അങ്ങനെയുള്ള സന്ദര്‍ഭങ്ങളിലും ഒരു തരം യോനീസ്രവം ഉണ്ടാകുന്നതോടൊപ്പം ഭഗശിശ്‌നിക പുറത്തേക്ക് ഉന്തിവരികയും ചെയ്യുന്നു. വിവാഹശേഷം ഇത് ഭര്‍ത്താവിന്റെ ശ്രദ്ധയില്‍പ്പെട്ടാല്‍ അദ്ദേഹം എന്നെക്കുറിച്ച് എന്തു വിചാരിക്കും എന്നതാണ് എന്നെ അലട്ടുന്ന പ്രധാന പ്രശ്‌നം. ഇതു മോശമായ സ്ത്രീകളുടെ ലക്ഷണമാണോ
സുമം, മാനന്തവാടി

മനസ്സില്‍ ലൈംഗിക വികാരം പടരുമ്പോള്‍ ശരീരത്തില്‍ പലയിടത്തും അതിന്റെ പ്രതികരണം കാണാം. മുഖത്തും സ്തനങ്ങളിലും യോനിയിലും എല്ലാം മാറ്റങ്ങള്‍ സംഭവിക്കുന്നു. പുരുഷന്മാരില്‍ ലിംഗോദ്ധാരണം ഉണ്ടാവുന്നതുപോലെ സ്ത്രീകളില്‍ യോനീസ്രവം ഉണ്ടാവുന്നു. ഭഗശിശ്‌നിക പുറത്തേക്കു വരുന്നതും സ്വാഭാവികം. ഇതു മോശമായ സ്ത്രീകളുടെ ലക്ഷണമാണെന്നു സഹോദരി തെറ്റിദ്ധരിച്ചിരിക്കുന്നു. വിവാഹപ്രായമായ സ്ത്രീയില്‍ ഇങ്ങനെ ഒരു പ്രതികരണവും കണ്ടില്ലെങ്കിലേ കുഴപ്പമുള്ളൂ. ഇതിനെക്കുറിച്ചു വിഷമിക്കേണ്ട. സസന്തോഷം ദാമ്പത്യജീവിതത്തിലേക്കു കടക്കൂ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ