എനിക്ക് 25 വയസ് പ്രായം. സ്വകാര്യ ബാങ്കില്‍ കാഷ്യറാണ്. വളരെ യാഥാസ്‌ഥിതിക കുടുംബമാണ് എന്റേത്. കുട്ടിക്കാലം മുതല്‍ ആത്മീയകാര്യങ്ങളില്‍ അതീവ തല്‍പരനാണ്. എന്നാല്‍ രണ്ടുമൂന്നു വര്‍ഷം ഒരു സ്‌ത്രീയുമായി ശാരീരികബന്ധത്തിലേര്‍പ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഞാന്‍ സ്വയംഭോഗം ശീലമാക്കി. നാട്ടിലെത്തിയപ്പോള്‍ ഇതില്‍നിന്നെല്ലാം വിട്ടുനില്‍ക്കണമെന്ന് തോന്നലുണ്ടായി. ഇതിന്റെ ഭാഗമായി ലൈംഗികകാര്യങ്ങളെക്കുറിച്ചുള്ള ചിന്തകള്‍ പൂര്‍ണമായും ഉപേക്ഷിച്ചു. സ്വയംഭോഗം അവസാനിപ്പിച്ചു. ഇപ്പോള്‍ ഇടയ്‌ക്ക് വൃഷണത്തില്‍ കടുത്ത വേദന അനുഭവപ്പെടുന്നു. അല്‍പസമയത്തിനുള്ളില്‍ വേദന ശമിക്കുകയും ചെയ്യുന്നു. സുഹൃത്തുക്കള്‍ പറയുന്നത് ശുക്‌ളം കെട്ടിക്കിടക്കുന്നതുകൊണ്ടാണെന്നാണ്. ഇത് എന്തെങ്കിലും രോഗമോ രോഗലക്ഷണമോ ആണോ? സുരക്ഷിതമാര്‍ഗങ്ങള്‍ സ്വീകരിക്കാതെ ലൈംഗികബന്ധത്തിലേര്‍പ്പെട്ടതുകൊണ്ടാണോ ഇങ്ങനെ സംഭവിച്ചത്.?
വൃഷണത്തിന് ഇടയ്‌ക്കിടെ കടുത്ത വേദന അനുഭവപ്പെടുന്നത് എപ്പിഡീഡിമൈറ്റിസ്, എപ്പിഡിഡി ഓര്‍ക്കൈറ്റിസ് എന്നീ അണുബാധകൊണ്ടായിരിക്കാനാണ് സാധ്യത. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങള്‍ സമ്മാനിക്കുന്ന ഗോണോറിയ, ക്ലമീഡിയ തുടങ്ങിയ ലൈംഗികരോഗങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കാന്‍ ഒരു ലൈംഗിക രോഗവിദഗ്‌ധനെയോ, യൂറോളജിസ്‌റ്റിനിയോ നേരില്‍കണ്ട് പരിശോധിപ്പിച്ച് ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചുള്ള ചികിത്സ നടത്തണം. ലൈംഗികബന്ധം വഴിയോ സ്വയംഭോഗം വഴിയോ ശുക്ലം പുറത്തുപോയില്ലെങ്കില്‍ അത് വൃഷണത്തില്‍ കെട്ടിക്കിടക്കും എന്ന ധാരണ തെറ്റാണ്.
യാഥാസ്‌ഥികന്‍, ആത്മീയകാര്യങ്ങളില്‍ തല്‍പരന്‍ എന്നൊക്കെ സ്വയം വിലയിരുത്തുന്ന താങ്കള്‍ക്ക് വിവാഹപൂര്‍വ ലൈംഗികബന്ധം വളരെ കുറ്റബോധം ഉണ്ടാക്കുന്നുണ്ടെന്ന് കത്തില്‍നിന്നും മനസിലാക്കാന്‍ കഴിയുന്നു. മനഃസാക്ഷിയുടെ കുറ്റപ്പെടുത്തല്‍ ലൈംഗികതയോട് വിരക്‌തിയോ ഭയമോ ഒക്കെയുണ്ടാകാന്‍ സാധ്യതയുണ്ട്. ആരോഗ്യകരമായ ലൈംഗികത വിവാഹജീവിതത്തിന് അത്യാവശ്യമാണ്. അതിനാല്‍ വിവാഹജീവിതത്തിന് മുമ്പായി ഒരു മാനസികാരോഗ്യ വിദഗ്‌ധനെ നേരില്‍ കണ്ട് സംസാരിക്കുന്നത് അഭികാമ്യമാണ്.
- See more at: http://www.mangalam.com/health/ask-doctor/211077#sthash.E7bdTwSk.dpuf
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ