“വിശേഷമൊന്നുമായില്ലേ?”
വിവാഹം കഴിഞ്ഞാല്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമൊക്കെ ഈ ചോദ്യം ചോദിക്കുമ്പോള്‍ ഒരു തരം അസ്വസ്ഥതയാണ്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും കുട്ടികളുണ്ടാകാത്തവരുടെ കാര്യം പറയാനുമില്ല. ദിവസവും ശാരീരിക ബന്ധം പുലര്‍ത്തിയിട്ടും ഒരു കുഞ്ഞിക്കാല് കാണാന്‍ കഴിയാത്തതിന് നിരവധി കാരണങ്ങളുണ്ട്. ബീജത്തിന്‍റെ കൌണ്ട് കുറഞ്ഞതോ, ലൈംഗികബന്ധത്തിലെ പാളിച്ചകളോ ഒക്കെ ഗര്‍ഭധാരണം വൈകിപ്പിച്ചേക്കാം.
എന്നാല്‍, ചിലരുടെയെങ്കിലും കാര്യത്തില്‍ ബന്ധപ്പെടുമ്പോഴുള്ള പൊസിഷന്‍ ശരിയാകാത്തതാണ് പ്രശ്നമെന്ന് ലൈംഗികശാസ്ത്രം പറയുന്നു. പലപ്പോഴും യോനിയെ ഗര്‍ഭപാത്രവുമായി ബന്ധിപ്പിക്കുന്നതിനടുത്ത് പുരുഷ ബീജത്തിന്‍റെ നിക്ഷേപം സാധിക്കാത്തതാണ് ഗര്‍ഭധാരണം വൈകുന്നതിന് കാരണം. വേഴ്ചയുടെ സമയത്ത് പല പുരുഷന്മാരും ഗര്‍ഭധാരണത്തെ കുറിച്ച് ചിന്തിച്ചെന്ന് വരില്ല.
ബന്ധപ്പെടുന്ന സമയത്ത് ചില പ്രത്യേക പൊസിഷനുകള്‍ പാലിച്ചാല്‍ എളുപ്പം ഗര്‍ഭിണിയാകാം. ഗര്‍ഭപാത്രത്തില്‍ നിന്നുള്ള അണ്ഡോല്‍പാദനം നടന്നുകഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് ബീജസങ്കലനം സാധ്യമാകണം. പരമാവധി 24 മണിക്കൂറാണ് അണ്ഡത്തിന്‍റെ ആയുസ്. അതേസമയം പുരുഷ ബീജം മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ സ്ത്രീ യോനിയില്‍ സജീവമായി നിലനില്‍ക്കും.
പൊസിഷനുകള്‍ നന്നായാല്‍ ഗര്‍ഭധാരണം എളുപ്പം നടക്കുമെന്ന് ലൈംഗികവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അങ്ങനെയാകുമ്പോള്‍ ബീജവും അണ്ഡവും തമ്മിലുള്ള സംയോജനം എളുപ്പം നടക്കുമെന്നാണ് വിലയിരുത്തല്‍. സ്ത്രീകളുടെ പിന്‍ഭാഗം ചില പ്രത്യേക സ്ഥാനങ്ങളിലാണെങ്കില്‍ ബീജ നിക്ഷേപം എളുപ്പം സാധ്യമാകുമെന്നാണ് പഠനം. അഞ്ച് പ്രധാന സ്ഥാനങ്ങളാണ് എളുപ്പത്തിലുള്ള ഗര്‍ഭധാരണത്തിന് ഉത്തമം.
1. വേഴ്ചയുടെ സമയത്ത് പുരുഷന്‍ മുകളില്‍ ആയിരിക്കുന്നതാണ് ഒരു സ്ഥാനം. യോനിയുടെ ഏറ്റവും അകത്തേക്ക് ബീജ നിക്ഷേപം നടത്താന്‍ ഇതിലൂടെ സാധിക്കും.
2. ബന്ധപ്പെടുമ്പോള്‍ സ്ത്രീയുടെ പിന്‍ഭാഗം തലയിണയോ മറ്റോ വച്ച് അല്പം ഉയര്‍ത്തുക.
3. പിന്നിലൂടെ യോനിയിലേക്കുള്ള ലിംഗപ്രവേശം ഗര്‍ഭപാത്രത്തിന് വളരെയടുത്ത് ബീജം നിക്ഷേപം സാധ്യമാക്കും.
4. പങ്കാളികള്‍ രണ്ടുപേരും ഒരേദിശയിലേക്ക് ചെരിഞ്ഞ് കിടന്നുള്ള വേഴ്ചയും ബീജ നിക്ഷേപം യോനീ നാളിയില്‍ വളരെക്കൂടുതല്‍ അടുത്തെത്തിക്കും.
മേല്‍പ്പറഞ്ഞ നാല് പൊസിഷനുകളും നിങ്ങള്‍ക്ക് പാലിക്കാനാകുന്നില്ലെങ്കില്‍ ആശങ്കപ്പെടാനൊന്നുമില്ല. സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛ ഉണ്ടാകുന്ന സമയത്തിനാണ് കൂടുതല്‍ പ്രാധാന്യം എന്നാണ് പഠനങ്ങള്‍ പറയുന്നത്. രതിമൂര്‍ച്ഛയുടെ സമയത്ത് ബീജം ഉള്ളിലേക്ക് തള്ളിവിടുമെന്നാണ് പഠനം. സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛ ഉണ്ടാകുന്നതിനൊപ്പമോ അതിന് തൊട്ടുമുന്‍പോ ബീജ നിക്ഷേപം നടത്തുന്നതും ഗര്‍ഭധാരണത്തിലേക്ക് വഴിവയ്ക്കും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ