അവള്‍ ആഗ്രഹിക്കുന്നത് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
അവള്‍ ആഗ്രഹിക്കുന്നത് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ലിംഗ പ്രവേശനത്തിനു മുന്‍പ് അറിയേണ്ട കാര്യങ്ങള്‍

സെക്സിന്‍റെ ക്ലൈമാക്സ് എന്നുപറയുന്നത് രതിമൂര്‍ച്ഛയാണ്. അത് പുരുഷന്‍റെയും സ്ത്രീയുടേയും അവകാശമാണ്. ഇരുവര്‍ക്കും രതിമൂര്‍ച്ഛ ലഭിക്കുന്നതും അതിന്‍റെ നിര്‍വൃതിയില്‍ പരസ്പരമുള്ള ലാളനകളുമാണ് ദാമ്പത്യ ബന്ധത്തെ ദൃഢമാക്കുന്നത്. എന്നാല്‍ എല്ലാം ബന്ധപ്പെടലുകളിലും രതിമൂര്‍ച്ഛ ഉറപ്പാക്കാന്‍ ദമ്പതികള്‍ക്കു കഴിയുന്നുണ്ടോ? സംശയമാണ്.
പെട്ടെന്നു ചെയ്തുതീര്‍ക്കുന്ന ഒരു ജോലിയായി പലര്‍ക്കും ലൈംഗികബന്ധം മാറിയതാണ് വിവാഹമോചനങ്ങള്‍ വര്‍ദ്ധിക്കാന്‍ പോലും കാരണം. സെക്സ് എത്ര സമയം നീണ്ടുനില്‍ക്കണം, എത്ര സമയം എടുത്താല്‍ രതിമൂച്ഛയിലെത്താം എന്നതിനൊന്നും കൃത്യമായി ഉത്തരം കണ്ടെത്താ‍നാവില്ല. എത്ര കൂടുതല്‍ സമയം എടുത്തു എന്നതിലല്ല, എത്രമാത്രം ആഹ്ലാദം ലഭിച്ചു എന്നതിലാണ് കാര്യം. ചിലര്‍ വളരെ കുറച്ചുസമയം കൊണ്ട് ആനന്ദത്തിന്‍റെ സ്വര്‍ഗാനുഭൂതിയിലെത്തും. മറ്റുചിലരാകട്ടെ, ഏറെനേരത്തെ ആസ്വാദനത്തിന് ശേഷമാണ് ‘മലമുകളില്‍’ എത്തുന്നത്.

ലൈംഗികതയില്‍ പുരുഷനാണ് ആധിപത്യം എന്ന വിശ്വാസം ചിലര്‍ക്കുണ്ട്. എന്നാല്‍ അത് തെറ്റാണ്. യെസ് എന്നോ നോ എന്നോ പറയാനുള്ള പൂര്‍ണ അധികരം ഇന്ന് സ്ത്രീകള്‍ക്കുമുണ്ട്. അതുകൊണ്ടുതന്നെ, പുരുഷന്‍ രതിമൂര്‍ച്ഛയിലേക്ക് എത്തുന്നതിനു മുമ്പുതന്നെ സ്ത്രീയെ രതിമൂര്‍ച്ഛയിലെത്താന്‍ സഹായിക്കുകയാണ് ചെയ്യേണ്ടത്. പരസ്പര ബഹുമാനത്തിലൂടെയും സ്നേഹത്തിലൂടെയുമേ നല്ല ലൈംഗികബന്ധം സാധ്യമാകൂ.
ലിംഗ - യോനീ സംഭോഗത്തിലൂടെയാണ് എല്ലാ സ്ത്രീകള്‍ക്കും രതിമൂര്‍ച്ഛയുണ്ടാകുന്നത് എന്നതും മിഥ്യാധാരണയാണ്. അമ്പത് ശതമാനത്തിനടുത്ത് സ്ത്രീകള്‍ക്കു മാത്രമേ ഇത്തരത്തില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നുള്ളൂ. ബാക്കിയുള്ളവര്‍ മറ്റ് പല മാര്‍ഗങ്ങളിലൂടെയാണ് സുഖത്തിന്‍റെ പരകോടിയിലെത്തുന്നത്. പൂര്‍വകേളികളുടെ കൃത്യമായ പ്രയോഗമാണ് സ്ത്രീകളെ ഇതിന് സഹായിക്കുന്നത്. ലിംഗപ്രവേശത്തിന് മുമ്പ് പൂര്‍വകേളികള്‍ക്ക് സമയം കണ്ടെത്തുക എന്നതാണ് വിജയകരമായ സെക്സിന് ഏറ്റവും ആവശ്യമായുള്ളത്. ഓരോ ബന്ധപ്പെടലിനു മുമ്പും ഏകദേശം 25 മിനുറ്റ് വരെ പൂര്‍വകേളി നടത്തുന്നതിലൂടെ സുഖം ഇരട്ടിയാക്കാന്‍ സാധിക്കുന്നു. ലിംഗപ്രവേശം എപ്പോള്‍ വേണമെന്ന് തീരുമാനിക്കാനുള്ള അധികാരം സ്ത്രീകള്‍ക്കു വിട്ടുകൊടുക്കുന്നതാണ് നല്ലത്. സ്തനഞെട്ടുകള്‍ വലുതാകുന്നതും യോനിയിലെ നനവും അവള്‍ ശാരീരികമായി തയ്യാറെടുത്തുകഴിഞ്ഞു എന്നതിന്‍റെ സൂചനയാണ്.
എങ്കിലും ലിംഗപ്രവേശത്തിന് മാനസികമായ തയ്യാറെടുപ്പും ആവശ്യമാണ്. അതുകൊണ്ടുതന്നെ സ്ത്രീ സിഗ്നല്‍ നല്‍കിയശേഷം ലിംഗം പ്രവേശിപ്പിക്കുന്നത് സുഖകരമായ കേളി സാധ്യമാക്കുന്നു. ലിംഗപ്രവേശത്തിനു ശേഷം പുരുഷന്‍ ആവേശത്തിന് അടിപ്പെടാന്‍ സാധ്യതയുണ്ട്. സ്ത്രീയ്ക്ക് സന്തോഷം ലഭിക്കുന്നുണ്ടോ എന്ന് മനസിലാക്കി വേണം സെക്സ് മുന്നോട്ടുകൊണ്ടുപോകാന്‍. അവള്‍ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നതിനു മുമ്പേ തനിക്ക് സ്ഖലനം സംഭവിക്കും എന്നു തോന്നുകയാണെങ്കില്‍ അതിനിട നല്‍കാതെ ലിംഗം യോനിയില്‍ നിന്ന് പുറത്തെടുക്കണം. അപ്പോഴത്തെ ആവേശം ഒന്നടങ്ങിയതിന് ശേഷം വീണ്ടും ലിംഗം പ്രവേശിപ്പിച്ച് കേളി തുടരാം. രണ്ടുപേര്‍ക്കും ഒരേസമയം രതിമൂര്‍ച്ഛ വരണമെന്നില്ല. എങ്കിലും അതിന് ശ്രമിക്കുകയാണ് വേണ്ടത്.

സ്ത്രീ കിടപ്പറയില്‍ കൂടുതല്‍ ആഗ്രഹിക്കുന്നത് ഇതോ?

കിടപ്പറയില്‍ നിങ്ങള്‍ എന്തൊക്കെ ചെയ്യുന്നതാണ് അവള്‍ക്കു ഇഷ്ടമെന്ന് ചോദിച്ചിട്ടുണ്ടോ? എല്ലാം ഇഷ്ടമാണെന്നായിരിക്കും ഉത്തരം. എന്നാല്‍, അവള്‍ പറയാത്ത പല കാര്യങ്ങളുണ്ടാകും. അതു അവള്‍ പറയാതെ തന്നെ നിങ്ങള്‍ ചെയ്യുന്നതാകും അവള്‍ക്കു കൂടുതല്‍ ഇഷ്ടം.

സെക്‌സ് ചെയ്യുമ്പോള്‍ ചില പുരുഷന്‍മാര്‍ പങ്കാളിയെ ചുംബിക്കാറില്ല. ഇതാണെങ്കില്‍ സ്ത്രീകള്‍ക്കു ഏറ്റവും താല്‍പ്പര്യമുള്ള കാര്യവുമാണ്. ഇതൊക്കെ ഇനി പറഞ്ഞിട്ടു വേണോ എന്നായിരിക്കും സ്ത്രീകള്‍ കരുതിയിട്ടുണ്ടാവുക. ചുംബിക്കുന്നവരും ഉണ്ടാകും എന്നു കൂടി വായിക്കണം കെട്ടോ. അവര്‍ കിടപ്പറയില്‍ സ്വകാര്യമായി ആഗ്രഹിക്കുന്നത് എന്തൊക്കെയെന്ന് നോക്കാം.

ലാളന മസ്റ്റ്

ചില സ്ത്രീകള്‍ക്കു അഗ്രസീവ് സെക്‌സ് ആണ് താല്‍പ്പര്യമെങ്കിലും ഒട്ടുമിക്ക സ്ത്രീകളും സെക്‌സില്‍ വേഗത ഒരു ഘടകമായി കാണാറില്ല. പിന്നെ പറയുന്നത് ലാളനകളിലുള്ള കാര്യമാണ്. പതിയെ പതിയെ തഴുകിയും തലോടിയും ലൈംഗികത അഗ്രസീവ് മോഡിലേക്കെത്തിക്കുകകയാണ് ചെയ്യേണ്ടത്. തഴുകി ഉണര്‍ത്തി ലൈംഗികതയുടെ മൂര്‍ദ്ധന്യത്തില്‍ എത്തുമ്പോള്‍ നിങ്ങള്‍ക്കു സ്വാഭാവികമായും വേഗതയുണ്ടാകും.

ഇടവേള വേണം

ലൈംഗികതയ്ക്കുള്ള ഒരു ഉപകരണം മാത്രമാണ് അവളെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ പങ്കാളിയോട് ചെയ്യുന്ന ഏറ്റവും വലിയ അനീതിയാണ്. അതുകൊണ്ട് തന്നെ ലൈംഗികതയ്ക്കു ഇടവേളകള്‍ നിര്‍ബന്ധമാണ്. സെക്‌സ് സ്ത്രീകള്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും നിലയ്ക്കാത്ത വേഴ്ചകള്‍ അവളാഗ്രഹിക്കുന്നില്ല. പുരുഷത്വം തെളിയിക്കാന്‍ വേണ്ടി എപ്പോഴും സെക്‌സിനു മുതിരരുത്.

പുതുമ

പുതുമയില്ലെങ്കില്‍ ഒന്നിലും താല്‍പ്പര്യമുണ്ടാകില്ലെന്ന് മനുഷ്യന്‍ ബേസിക്ക് സ്വഭാവം ആണ്. സെക്‌സിലും ഇതിനു മാറ്റമില്ല. എന്നും സാധാരണ രീതിയിലുള്ള സെക്‌സ് ചെയ്താല്‍ അത് മുകളില്‍ പറഞ്ഞപോലെ ഒരു ചടങ്ങായി മാറും. നിങ്ങളെ പോലെ അവളും ആഗ്രഹിക്കുന്നുണ്ടാകും സെക്‌സിലെ പുതിയ പരീക്ഷണങ്ങള്‍. ഓറല്‍ സെക്‌സ് അടക്കമുള്ള പരീക്ഷണങ്ങള്‍ അവള്‍ ഏറെ ഇഷ്ടപ്പെടുന്നതാണ്. നമ്മുടെ നാട്ടിലെ പൊതുബോധം വെച്ച് സ്ത്രീകള്‍ക്കു ഇതു പങ്കാളിയോട് പറയാന്‍ മടിയായിരിക്കും. മനസു തുറന്നു സംസാരിച്ചാല്‍ തീരുന്ന പ്രശ്‌നമേ ഇക്കാര്യത്തിലൊള്ളൂ എന്നതാണ് സത്യം.

എന്തു തോന്നുന്നോ അതുപറയാം

സെക്‌സ് എന്നു പറയുന്നത് വെറും ചടങ്ങായി കാണാത്തവര്‍ക്കുള്ളതാണിത്. അതായത്, സെക്‌സ് ചെയ്യുന്ന സമയത്ത് ഇതൊരു ചടങ്ങായി കണ്ടാല്‍ മറ്റൊന്നിനെ കുറിച്ചും ചിന്തയുണ്ടാകില്ല. ഇനി ലൈംഗികതയുടെ സമയത്ത് അവളെ പുകഴ്ത്തി നോക്കൂ. അവര്‍ക്കു ഏറെ ഇഷ്ടമുള്ള കാര്യമാണിത്. ഈ പുകഴ്ത്തല്‍ കുറച്ചു കടന്ന 'വാക്കുകള്‍' ആണെങ്കിലും നിങ്ങള്‍ രണ്ടു പേര്‍ മാത്രം ആണെങ്കില്‍ എന്തിനു പേടിക്കുകയും നാണിക്കുകയും ചെയ്യണം.
 

ഉറക്കത്തില്‍ ചെയ്തിട്ടുണ്ടോ

ഉറങ്ങുന്ന അവളെ പതിയെ ഉമ്മവെച്ചും ഓറല്‍ ചെയ്തും ഉണര്‍ത്തി നോക്ക്. അവള്‍ക്കൊതൊരു പുതിയ അനുഭവമായിരിക്കും. ഫോര്‍പ്ലേ ആണുദ്ദേശിച്ചത്. അവളെ അത് കൂടുതല്‍ ഉത്തേജിപ്പിക്കുകയും സന്തോഷവതിയുമാക്കും. ഒരു മുന്നറിയിപ്പുമില്ലാതെ അവളുടെ വികാരത്തെ ഉണര്‍ത്തിയ നിങ്ങളോടുളള സവിശേഷമായ സ്‌നേഹത്തോടെ അവള്‍ മറ്റൊരു പ്രവേശനത്തിന് സന്നദ്ധയാകും.

ശരീരത്തില്‍ ഒരു അവയവം മാത്രമല്ല

സ്ത്രീ ശരീരം പുരുഷന്റേതില്‍ നിന്നും വലിയ വ്യത്യാസങ്ങളുള്ളതാണ്. അവരുടെ ലൈംഗികതയും അതുപോലെയാണ്. ലിംഗവും യോനിയും മാത്രമുള്ള ഒരു സംഗതിയല്ല അവള്‍ ഉദ്ദേശിക്കുന്നത്. അവളുടെ ശരീരം മൊത്തമായും നിങ്ങള്‍ പരിഗണിക്കണം. അതവള്‍ക്കു കൂടുതല്‍ ആസക്തി വരാന്‍ സഹായിക്കും. പരസ്പര ബഹുമാനമുളളവര്‍ തമ്മിലുളള ബന്ധപ്പെടലിന് തീവ്രത കൂടും. ഉറച്ച മാനസികാടുപ്പമുളള പങ്കാളികളാവുക എന്നത് തന്നെയാണ് പ്രധാനം.

കിടപ്പറയില്‍ അവള്‍ ആഗ്രഹിക്കുന്നത്

സ്ത്രീയെ നേടിയെടുക്കാനും അവളെ സന്തോഷിപ്പിക്കുവാനുമുള്ള പുരുഷന്‍റെ ശ്രമങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഒരര്‍ഥത്തില്‍ ഹവ്വയെ സന്തോഷിപ്പിക്കാനുള്ള ആദത്തിന്‍റെ ശ്രമങ്ങളാണല്ലോ ഏദന്‍ത്തോട്ടത്തില്‍ നിന്നുള്ള പുറത്താകലിനും തുടര്‍ന്നുള്ള സംഭവങ്ങള്‍ക്കും തുടക്കം കുറിച്ചത്. കാലം മാറിയെങ്കിലും കിടപ്പറയിലെ പരാജയങ്ങള്‍ ഇന്നും പലരുടേയും ദാമ്പത്ത്യത്തിലെ അസ്വാരസ്യങ്ങള്‍ക്കും കലഹങ്ങള്‍ക്കും വരെ കാരണമാകുന്നുണ്ട്. ലോകം വെട്ടിപ്പിടിക്കുന്ന പുരുഷന്‍ ഭാര്യയുടെ മുന്നില്‍ തോറ്റു തുന്നം പാടുന്നത് അല്പം ശ്രദ്ധിച്ചാല്‍ ഒഴിവാക്കാം.
  1. പ്രണയകാലത്ത് അവള്‍ക്ക് ഇഷ്ടമുള്ള സമ്മാനങ്ങള്‍ നല്‍കി സന്തോഷിപ്പിക്കുന്ന പുരുഷന്‍ ദാമ്പത്യത്തിലേക്ക് കടക്കുമ്പോള്‍ അതെല്ലാം മറക്കുന്നതും ജോലിക്കാര്യങ്ങളില്‍ മാത്രം ശ്രദ്ധിക്കുന്നതുമാണ് പതിവ്. കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വാങ്ങി നല്‍കുമ്പോള്‍ പോലും അവളെ മറക്കും. എന്നാല്‍ ഇടയ്ക്കെങ്കിലും എന്തെങ്കിലും സമ്മാനം നല്‍കുന്നതും ആഴ്ചയില്‍ ഒരിക്കലെങ്കിലും പുറത്ത് സിനിമയ്ക്കോ പാര്‍ട്ടികള്‍ക്കോ കൊണ്ടു പോകുന്നതും അവളെ സന്തോഷിപ്പിക്കും. ഭര്‍ത്താവ് തന്നേ പരിഗണിക്കുന്നുണ്ടെന്ന ചിന്ത കിടപ്പറയിലെ അവളുടെ ചലനങ്ങളിലും പ്രതിഫലിക്കും.
  2. പ്രശംസാ വചനങ്ങള്‍ കേള്‍ക്കുന്നത് സ്ത്രീകള്‍ക്ക് പൊതുവേ ഇഷ്ടമാണ്. ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും സുന്ദരിയാണ് നീ, നിന്നെ കിട്ടിയ ഞാന്‍ എത്ര ഭാഗ്യവാനാണ്, ഈ ഡ്രസ്സും മേയ്ക്കപ്പും നിനക്കു നന്നായി ചേരുന്നുണ്ട് എന്നിങ്ങനെയുള്ള വാക്കുകള്‍ പൊള്ളയായാല്‍ പോലും അവളുടെ ഹൃദയത്തില്‍ ഇടം പിടിക്കും. ചെയ്ത പ്രവൃത്തിയെ കുറിച്ചും പാചകത്തെ കുറിച്ചും പുകഴ്ത്തി പറയുന്നതും നല്ലതാണ്. അവള്‍ എന്തെങ്കിലും തെറ്റ് ചെയ്താല്‍ കഴിയുന്നതും അതിനെ ലഘൂകരിച്ചു സംസാരിക്കുക.
  3. പുരുഷന്‍ നേരെ സെക്സിലേക്ക് കടക്കാന്‍ ഇഷ്ടപ്പെടുമ്പോള്‍ സ്ത്രീയ്ക്ക് ആമുഖം ആവശ്യമാണ്. പ്രണയത്തോടെയുള്ള സംഭാഷണം, ചിരി, ചെറിയ കുസൃതിത്തരങ്ങള്‍ എന്നിവയാണ് അവള്‍ ആദ്യം ആഗ്രഹിക്കുന്നത്. പുരുഷന്‍ കൈകള്‍ മൃദുവായി മസ്സാജ് ചെയ്യുന്നതും മുഖത്തും കഴുത്തിന്‍റെ പിന്‍ഭാഗത്തും പ്രണയത്തോടെ സ്പര്‍ശിക്കുന്നതും അവളെ ഉത്തേജിതയാക്കും.
  4. സെക്സിന് ഏര്‍പ്പെടുന്ന അന്തരീക്ഷം അവള്‍ക്ക് പരമപ്രധാനമാണ്. പുരുഷനെ പോലെ എവിടെ വച്ചും പ്രണയ ലീലകളില്‍ ഏര്‍പ്പെടാന്‍ സ്ത്രീ തയാറാവില്ല. മുറിയില്‍ മെഴുകുതിരി വെളിച്ചം നിറയ്ക്കുന്നതും പ്രണയ ഗാനങ്ങള്‍ കേള്‍പ്പിക്കുന്നതും കിടപ്പറയ്ക്ക് വ്യത്യസ്ഥ മുഖം നല്‍കും. ഇളം നിറത്തിലുള്ളതോ അല്ലെങ്കില്‍ വെള്ള, കറുപ്പ് നിറത്തിലുള്ളതോ ആയ വസ്ത്രങ്ങള്‍ ധരിക്കുന്നതും നല്ല പെര്‍ഫ്യൂം ഉപയോഗിക്കുന്നതും നല്ലതാണ്.
  5. ചുംബനത്തിന് സെക്സില്‍ വലിയ പ്രാധാന്യമാണുള്ളത്. ഭര്‍ത്താവ് തന്‍റെ ദേഹമാസകലം ചുംബിക്കുന്നതും ശരീര ഭാഗങ്ങളെക്കുറിച്ച് തമാശരൂപത്തില്‍ സംസാരിക്കുന്നതും താനാണ് ലോകത്തിലെ ഏറ്റവും ഭാഗ്യവതി എന്ന തോന്നല്‍ അവളില്‍ ഉളവാക്കും.
  6. വൈകാരിക ബന്ധം സ്ഥാപിച്ചതിന് ശേഷം ഏര്‍പ്പെട്ടതാണ് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ സെക്സ് എന്നാണ് അടുത്ത കാലത്ത് നടത്തിയ ഒരു സര്‍വ്വേയില്‍ പങ്കെടുത്ത 96 ശതമാനം പേരും പറഞ്ഞത്. ദൈനം ദിന ജീവിതത്തില്‍ പരസ്പരം പറയുന്ന മോശം വാക്കുകളും കുറ്റപ്പെടുത്തലുകളും ഇരുവരുടെയും ലൈംഗിക ജീവിതത്തെ സ്വാധീനിക്കും. വഴക്കിന്‍റെ സമയത്ത് പങ്കാളിയുടെ മാതാപിതാക്കളെ കുറ്റപ്പെടുത്തി സംസാരിക്കുന്നതും സ്വന്തം മക്കളുടെ കുറവുകള്‍ ഭാര്യയുടെ അല്ലെങ്കില്‍ ഭര്‍ത്താവിന്‍റെ തലയില്‍ കെട്ടിവയ്ക്കുന്നതും പലയിടത്തും പതിവാണ്.

7. വിവാഹത്തിന്‍റെ ആദ്യ നാളുകളില്‍ വീഡിയോകളില്‍ നിന്നും പുസ്തകങ്ങളില്‍ നിന്നുമൊക്കെ ഉത്തേജിതരാകുകയാണ് പുരുഷന്മാരുടെ പതിവ്. സ്ത്രീകള്‍ ഇക്കാര്യത്തില്‍ പൊതുവേ വിമുഖരാണെങ്കിലും ഭര്‍ത്താവിന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പലപ്പോഴും വഴങ്ങുന്നു. പങ്കാളിയുടെ താല്‍പര്യം കൂടി അറിഞ്ഞതിന് ശേഷം ഇക്കാര്യത്തില്‍ മുന്നോട്ട് പോകുന്നതാണ് നല്ലത്. പുസ്തകങ്ങളില്‍ നിന്നു പകര്‍ത്തുന്ന തെറ്റായ വിവരങള്‍ ചിലപ്പോള്‍ ദാമ്പത്യ തകര്‍ച്ചയ്ക്ക് വരെ കാരണമായേക്കാം.
8. ആത്മവിശ്വാസമാണ് പുരുഷത്വത്തിന്‍റെ ലക്ഷണമായി പല സ്ത്രീകളും കാണുന്നത്. പുരുഷന്‍റെ കിടപ്പറയിലെ ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകളും ചലനങ്ങളും അവള്‍ക്ക് പ്രചോദനം നല്‍കും. ലൈംഗികതയില്‍ പരാജയപ്പെടുന്നത് തന്‍റേയോ പങ്കാളിയുടെയോ കുറവായി കാണാതെ ഇരുവരും അതിനെ ആത്മവിശ്വാസത്തോടെയും നിസാരമായും നേരിടുന്നതാണ് ദാമ്പത്യത്തെ രസകരമാക്കുന്നത്.
9. ബന്ധപ്പെടുന്നതിനിടയില്‍ അവള്‍ ചെയ്യുന്ന ഓരോ കാര്യങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കും ശ്രദ്ധ കൊടുക്കുക. പങ്കാളിയുടെ കുറുകലും മൂളലും പോലും സെക്സിനെ ആസ്വാദ്യകരമാക്കുമെന്ന് അനുഭവസ്ഥര്‍ പറയുന്നു. അവളുടെ പ്രകടനങ്ങളെയും കഴിവുകളെയും മനസ് തുറന്ന്‍ അഭിനന്ദിക്കുന്നതും നല്ലതാണ്.
10. ഭര്‍ത്താവിന്‍റെ കാമോദീപകമായ സംസാരവും ലാളനകളും സ്ത്രീകള്‍ ഇഷ്ടപ്പെടുന്നു. സെക്സിനെ സീരിയസായി കാണാതെ ചിരിയും കളിയുമായി നേരിടാനാണ് ഭൂരിഭാഗം സ്ത്രീകളും ആഗ്രഹിക്കുന്നത്.
11. പരസ്പര വിശ്വാസമാണ് ദാമ്പത്യത്തിന്‍റെ ആണിക്കല്ല്. തന്‍റെ സ്നേഹവും കരുതലും ഭര്‍ത്താവിന് വളരെ പ്രധാനപ്പെട്ടതാണെന്ന തോന്നല്‍ അവളില്‍ ഉണ്ടാവുകയാണെങ്കില്‍ കിടപ്പറയില്‍ അയാള്‍ പകുതി വിജയിച്ചെന്ന് പറയാം. അത്തരം തോന്നലുകള്‍ പോലും അയാളോടുള്ള അവളുടെ സമീപനത്തെ സ്വാധീനിക്കും.
12. എന്നും ഒരേ പൊസിഷനുകള്‍ ആവര്‍ത്തിക്കാതെ പങ്കാളിയുടെ താല്‍പര്യം കൂടി അറിഞ്ഞതിന് ശേഷം വ്യത്യസ്ഥമായ രീതികള്‍ പരീക്ഷിക്കാവുന്നതാണ്. രണ്ടു മുതല്‍ ഏഴു വരെ വ്യത്യസ്ഥ പൊസിഷനുകളാണ് തങ്ങള്‍ അവലംബിക്കുന്നതെന്ന് അടുത്ത കാലത്ത് ഒരു മാധ്യമ സ്ഥാപനം നടത്തിയ സര്‍വ്വേയില്‍ പങ്കെടുത്ത മൂന്നില്‍ രണ്ട് ദമ്പതികളും വെളിപ്പെടുത്തിയിരുന്നു.
13. സെക്സിന് മുമ്പായി മനോഹരവും ഹോട്ടായതുമായ ഏതെങ്കിലും വസ്ത്രം അവള്‍ക്ക് സമ്മാനിക്കുന്നതും അത് ധരിക്കാന്‍ ആവശ്യപ്പെടുന്നതും തുടര്‍ന്നുള്ള നിമിഷങ്ങളെ സ്വാധീനിക്കും.
14. ലൈംഗികതയേക്കാള്‍ പ്രണയവും കൈകള്‍ മസ്സാജ് ചെയ്യുന്നതും തലോടലും ചുംബനവുമൊക്കെയാണ് സ്ത്രീകള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്. എന്നാല്‍ പുരുഷന്‍ പലപ്പോഴും അതിനു താല്‍പര്യം കാണിക്കാറില്ല. മൂഡ് ശരിയല്ലാത്ത സമയങ്ങളില്‍ അത്തരം ബാഹ്യ ക്രിയകളില്‍ ഏര്‍പ്പെടുന്നത് സെക്സിന്‍റെ ഫലം ചെയ്യും.

15. രതിമൂര്‍ച്ചയ്ക്ക് ശേഷം പുരുഷ ശരീരത്തില്‍ അനവധി കെമിക്കലുകള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് മൂലം എല്ലാം കഴിഞ്ഞതിന് ശേഷം ആകപ്പാടെ തളര്‍ച്ചയാണ് അനുഭവപ്പെടുക. തല്‍ഫലമായി അയാള്‍ പതുക്കെ ഉറക്കത്തിലേക്ക് വഴുതി വീഴുന്നു. എന്നാല്‍ സ്ത്രീകള്‍ അങ്ങനെയല്ല. രതിമൂര്‍ച്ചയിലേക്ക് സാവധാനം എത്തുന്നത് പോലെ അതില്‍ നിന്നുള്ള ഇറക്കവും അവര്‍ക്ക് സാവധാനമായിരിക്കും. അതുകൊണ്ട് കാര്യം കഴിഞ്ഞതിന് ശേഷവും അയാള്‍ തലോടണമെന്നും ലാളിക്കണമെന്നും അവള്‍ ആഗ്രഹിക്കുന്നു.
@http://www.writtenbymanoj.com/what-she-want-in-bed/