എനിക്ക് 24 വയസ്. രണ്ടുമാസം മുമ്പാണ് ഞാന്‍ ആദ്യമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടത്. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ സ്‌ത്രീയുമായാണ് ബന്ധപ്പെട്ടത്. എന്നാല്‍ സ്‌ഖലനശേഷം ലിംഗത്തില്‍ നീറ്റല്‍ അനുഭവപ്പെട്ടു. അതിനുശേഷം മൂന്നു തവണകൂടി ബന്ധപ്പെടാന്‍ അവസരമുണ്ടായി. ഓരോതവണ ബന്ധപ്പെടുമ്പോഴും ലിംഗമകുടത്തിനു താഴെ ചുറ്റും ചര്‍മ്മം ഇളകി. നല്ല നീറ്റലും വേദനയുമുണ്ട്. യോനി അയവുള്ളതായിരുന്നിട്ടും ആവശ്യത്തിന് ലൂബ്രിക്കന്റ് ഉണ്ടായിരുന്നിട്ടും ചര്‍മ്മം ഇളകാനുണ്ടായ കാരണം എന്താണ്?
കെ. കെ,കായംകുളം
ലിംഗയോനിബന്ധം നടക്കുമ്പോള്‍ ലിംഗമകുടത്തെ ആവരണം ചെയ്‌തിരിക്കുന്ന ചര്‍മം പിന്നോട്ടാകുന്നത് സ്വാഭാവികമാണ്. അതുപോലെ ചിലപ്പോഴെല്ലാം ലിംഗമകുടത്തിലും ലിംഗമകുടത്തിന് താഴെയുള്ള ചര്‍മത്തിലും ചെറിയ രീതിയിലുള്ള മുറിപ്പാടുകള്‍ ഉണ്ടാകുന്നതും അവിടെ നിന്നും രക്‌തം പൊടിയുന്നതും സ്വാഭാവികമാണ്. അത് ലൈംഗികമായി ബന്ധപ്പെടുമ്പോള്‍ ഉണ്ടാകുന്ന മര്‍ദത്തിന്റെയോ, ലൈംഗിക പൊസിഷന്റെയോ, യോനിയില്‍ ആവശ്യത്തിന് നനവ് ഉണ്ടാകാതിരിക്കുന്നതു മൂലമോ സംഭവിക്കുന്നതാണ്. ഇതേക്കുറിച്ചോര്‍ത്ത് വിഷമിക്കേണ്ടതില്ല. കൂടുതല്‍ നീറ്റലോ വേദനയോ ഉണ്ടെങ്കില്‍ ഒരു ഫിസിഷനെ കാണുന്നത് നല്ലതായിരിക്കും. -
See more at: http://www.mangalam.com/health/ask-doctor/222678#sthash.u0i0MBOp.dpuf
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ