പതിവായി ബന്ധപ്പെട്ടാല്‍



എനിക്ക്‌ 26 വയസ്‌. വിവാഹം കഴിഞ്ഞിട്ട്‌ നാലുമാസമായി. മിക്കവാറും എല്ലാ ദിവസങ്ങളും ഞങ്ങള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാറുണ്ട്‌. ചില ദിവസങ്ങളില്‍ ഒന്നിലേറെ തവണയും. ഓരോ തവണ ബന്ധപ്പെടുമ്പോഴും ഞങ്ങള്‍ ഇരുവരും ലൈംഗികസുഖം ആസ്വദിക്കാറുണ്ട്‌. എന്നാല്‍ അമിതമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത്‌ ശരീരത്തിന്‌ നല്ലതല്ല എന്ന്‌ പറഞ്ഞുകേള്‍ക്കുന്നു. ശരീരത്തിന്റെ ഓജസ്‌ നഷ്‌ടമാകുമെന്നും അകാലവാര്‍ധക്യത്തിന്‌ കാരണമാകുമെന്നും ചിലര്‍ പറയുന്നു. ഇതു ശരിയാണോ? ആരോഗ്യമുള്ള സ്‌ത്രീയും പുരുഷനും ഒരു ദിവസം എത്ര തവണ ലൈംഗികബന്ധത്തിലേര്‍പ്പെടാം. പതിവായി ബന്ധപ്പെട്ടതുകൊണ്ട്‌ എന്തെങ്കിലും തരത്തിലുള്ള തകരാര്‍ സംഭവിക്കാനിടയുണ്ടോ?

ഹസന്‍,കൊച്ചി





വിവാഹത്തിന്റെ ആദ്യ നാളുകളില്‍ മൂന്നും നാലും തവണ ബന്ധപ്പെടുന്നത്‌ സ്വാഭാവികം മാത്രമാണ്‌. നിങ്ങള്‍ വിവാഹം കഴിഞ്ഞിട്ട്‌ അധികകാലമായില്ലല്ലോ. അതുപോലെ രണ്ടുപേര്‍ക്കും ലൈംഗിക സുഖവും ലഭിക്കുന്നുമുണ്ട്‌. അതുകൊണ്ട്‌ പേടിക്കേണ്ടതില്ല. പങ്കാളികള്‍ ഇരുവര്‍ക്കും താല്‍പര്യമെങ്കില്‍ കൂടുതല്‍ തവണ ലൈംഗികബന്ധപ്പെടുന്നതില്‍ തെറ്റില്ല. എന്നാല്‍ പങ്കാളിക്ക്‌ താല്‍പര്യമില്ലെങ്കില്‍ നിര്‍ബന്ധിച്ച്‌ ബന്ധപ്പെടരുത്‌ എന്നുമാത്രം. എത്രവണ ബന്ധപ്പെടണം എന്നു നിശ്‌ചയിക്കുന്നത്‌ ദമ്പതികള്‍ തന്നെയാണ്‌. ശരാശരി അഞ്ചും ആറും തവണ സാധാരണ ദമ്പതിമാര്‍ ബന്ധപ്പെടാറുണ്ട്‌. കൂടുതല്‍ തവണ ബന്ധപ്പെടുന്നതുകൊണ്ട്‌ ശരീരത്തിന്റെ ഓജസ്‌ നഷ്‌ടമാകുന്നില്ല. അതുപോലെ വാര്‍ധക്യം വേഗത്തില്‍ ബാധിക്കുകയുമില്ല. ഇതെല്ലാം തെറ്റിദ്ധാരണകളാണ്‌. - See more at: http://www.mangalam.com/health/ask-doctor/222678#sthash.xNL6RtRt.dpuf

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ