യോനി വഴിയും ഭഗശിശ്നിക വഴിയുമുളള രതിമൂര്‍ച്ഛയിലെ വ്യത്യാസം

രതിമൂര്‍ച്ഛയുടെ കാര്യത്തില്‍ ഓരോ സ്ത്രീക്കും ഓരോ താത്പര്യമാണുള്ളത്. നല്ലൊരു വിഭാഗം സ്ത്രീകള്‍ക്ക് ഭഗശിസ്നികയിലൂടെ ലഭിക്കുന്ന സംതൃപ്തിയാണ് പ്രധാനം. സ്ത്രീകളുടെയും പുരുഷന്റെയും അരക്കെട്ടിലും ഇടുപ്പിലുമുള്ള പേശികളാണ് ഭഗപേശികള്‍. സ്ത്രീകളിലും പുരുഷന്മാരിലും ലൈംഗികാവയവങ്ങള്‍ നിലനില്‍ക്കുന്നത് ഈ പേശികളിലാണ്. ശരീരത്തിന്റെ മുന്‍ഭാഗത്തുനിന്നു തുടങ്ങി ഇടുപ്പിലൂടെ പിന്നിലേക്കു മടങ്ങിയിരിക്കുന്ന പേശിയാണിത്. പ്യൂബോകോക്സീഗിയസ് മസിലുകള്‍ എന്ന ഈ പേശികളിലാണ് പുരുഷന്റെ ലിംഗമൂലവും വൃഷണസഞ്ചിയുമൊക്കെയുള്ളത്. സ്ത്രീയുടെ രതിശൈലവും യോനിയും മലദ്വാരവുമെല്ലാം ഈ പേശികളില്‍തന്നെ. യോനീനാളത്തിന്റെ ഒരിഞ്ചിലധികം ഈ പേശികളാണ്. ഭൂരിഭാഗം സ്ത്രീകളും യോനീനാളത്തിലൂടെയോ അതിലുള്ള ജി-സ്പോട്ടിലൂടെയോ ഉള്ള രതിമൂര്‍ച്ഛയാണ് ഇഷ്ടപ്പെടുന്നത്. അല്ലെങ്കില്‍ അതുവഴിയാണ് അവര്‍ക്ക് രതിമൂര്‍ച്ഛയുണ്ടാവുന്നത്. പക്ഷെ, ചിലര്‍ക്ക് സ്തനങ്ങളുടെ വളരെ നീണ്ട പരിലാളനത്തിലൂടെയും ചിലപ്പോള്‍ രതിമൂര്‍ച്ഛ കിട്ടാറുണ്ടത്രെ! ഇതിനര്‍ത്ഥം ഒന്ന് മറ്റൊന്നിനേക്കാള്‍ മെച്ചമാണെന്നല്ല, പക്ഷെ, പുരുഷന്‍ ശ്രദ്ധിക്കേണ്ടത് ഭഗശിശ്നിക വഴി രതിമൂര്‍ച്ഛ ലഭിക്കുന്ന സ്ത്രീകളെ അത് ലഭിക്കാന്‍ അവരെ സഹായിക്കുന്ന രീതിയിലുള്ള ലൈംഗിക ലീലകളും പ്രവര്‍ത്തനങ്ങളും നടത്തണമെന്നതാണ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ