ഹണിമൂൺ 30 കാര്യങ്ങൾ...



മണിയറ— സങ്കൽപ്പങ്ങൾ ഇവിടെ അവസാനിക്കുകയും യാഥാർത്ഥ്യങ്ങൾ ഇവിടെയാരംഭിക്കുകയും ചെയ്യുന്നു. സ്വപ്നലോകത്തിന്റെ അതിരാണിവിടം. സങ്കൽപങ്ങളിൽ നിന്നും യാഥാർത്ഥ്യങ്ങളിലേക്കുള്ള ദൂരത്തെ ഓരോ മണിയറയുടേയും നാലു ചുവരുകൾക്കുള്ളിൽ അളന്നെടുക്കാം.
ദാമ്പത്യത്തിന്റെ ആദ്യനാളുകളായ ഹണിമൂൺ ദിനങ്ങളെ ഒരു പരീക്ഷണകാലഘട്ടമായി കരുതുന്നവരുണ്ട്. നല്ല നിലയിൽത്തന്നെ പാസാവേണ്ട എൻട്രൻസ് പരീക്ഷയാണിതെന്ന് വിശ്വസിക്കുന്നവരുമുണ്ട്.
എന്തൊക്കെയായാലും ദാമ്പത്യത്തിന്റെ ആരംഭം ഇവിടെനിന്നു തന്നെയാണ്. മനസിൽ നിന്നു തുടങ്ങി ശരീരത്തിലാകെ ത്രസിച്ചു മനസും ശരീരവും ഒന്നായിത്തീരുന്നതും അവനും അവളും നമ്മളായിത്തീരുന്നതും ഇവിടെയാണ്. അതിനാൽത്തന്നെ വിവാഹത്തിനു ശേഷമുള്ള ആദ്യ നാളുകൾ ദാമ്പത്യ ബന്ധത്തെ കൂടുതൽ ഊഷ്മളമാക്കും. എഴുപത്തിയഞ്ചു ശതമാനം ദമ്പതികൾക്കും പ്രകൃത്യാ ഉള്ള ലൈംഗികതൃഷ്ണകൾ ഹണിമൂൺ ദിനങ്ങളെ രതി ലഹരികളുടെ നാളുകളാക്കി മാറ്റും. എന്നാൽ ബാക്കി ഇരുപത്തിയഞ്ചു ശതമാനം പേർക്കും ഹണിമൂൺ കാലം ശ്രദ്ധാപൂർവമുള്ള സമീപനങ്ങളിലൂടെ മാത്രമേ മധുരതരമാക്കി മാറ്റാനാകൂ.
അതിനാൽ ഹണിമൂണിന്റെ ആദ്യ മുപ്പതു ദിവസങ്ങളിൽത്തന്നെ (ഹണിമൂൺ ദിവസങ്ങൾ ആദ്യ 40 ദിവസങ്ങളാണെന്നു പറയപ്പെടുന്നുണ്ട്) പങ്കാളികൾ മനസിലാക്കിയിരിക്കേണ്ട കാര്യങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്.
1. ലൈംഗികഉണർവ്
ലൈംഗികതയിൽ രൂപം, ആകൃതി, ശരീരങ്ങൾ തമ്മിലുള്ള പൊരുത്തം എന്നിവ അവനു പ്രധാനമാണ്. അവൻ വഴി അവൾ എത്രമാത്രം സന്തോഷിക്കുന്നു എന്നതു അവനു പ്രധാനമാണ്. ഇതു പുരുഷനിൽ ലൈംഗിക ഉണർവുണ്ടാക്കും. അവളെ അപേക്ഷിച്ചു ലൈംഗികതയിൽ ഉണർവു നേരത്തെയെത്തുന്നതു അവനിലാണ്.
പതിയെ ചൂടാകുന്ന ലോഹംപോലെയാണു സ്ത്രീ. എന്നാൽ, ലോഹത്തിലൂടെ വൈദ്യുതി കടത്തി വിടുന്നതു പോലെയുള്ള വേഗത്തിൽ അവനിൽ ഉണർവുണ്ടാകും. അവളോടു സ്നേഹം, കരുണ, സഹാനുഭൂതി, കടപ്പാട് എന്നിവയൊക്കെ അനുഭവപ്പെടുന്നയാളുമായി മാത്രമേ പൂർണ ആസ്വാദനത്തിലൂടെ ലൈംഗികതയിൽ ഏർപ്പെടാൻ അവൾക്കു കഴിയൂ. സ്നേഹമില്ലെങ്കിൽ സെക്സില്ല എന്ന നിലപാടിലായിരിക്കും മിക്കപ്പോഴും അവൾ.

2. പരസ്പരം മനസിലാക്കാം
ഒരു ശിശു സാവധാനം നടക്കാൻ പഠിക്കുന്നതു പോലെ സാവധാനത്തിൽ പരസ്പരം മനസിലാക്കേണ്ടതാണു പങ്കാളികളുടെ ലൈംഗിക ഇഷ്ടങ്ങളും മറ്റും. അതിനുള്ള ദിനങ്ങളായി ഹണിമൂണിന്റെ ആദ്യകാല ഘട്ടത്തെക്കരുതാം. അന്യോന്യം എങ്ങനെ തൃപ്തിപ്പെടുത്താനാകുമെന്നു രണ്ടു പേരും പരസ്പരം മനസിലാക്കുക. ആഗ്രഹങ്ങളും ബലഹീനതകളും രുചികളും തുറന്നുപറയുക. അന്യോന്യം ധൈര്യപ്പെടുത്തുക. ആദ്യരാത്രിയിൽത്തന്നെ ലൈംഗികബന്ധവും രതിമൂർഛയും നേടാനാകാത്തതിൽ വിഷമിക്കേണ്ട. ജീവിതം തുടങ്ങിയിട്ടല്ലേയുള്ളൂ.

3. സംയോഗ വേളയിൽ
സംയോഗ വേളയിൽ ഓർത്തിരിക്കേണ്ട അഞ്ചു കാര്യങ്ങൾ.

1. കിടപ്പറയിൽ മാത്രമുള്ള സ്നേഹപ്രകടനമല്ല പങ്കാളി ആഗ്രഹിക്കുന്നത്.
2. തിടുക്കം വേണ്ട. പുരുഷൻ വേഗത്തിൽ വികാരമൂർഛയിലെത്തുന്നവനാണ്.
സ്ത്രീയാകട്ടെ പതുക്കെയും. ഏറെ നേരം നീണ്ടു നിൽക്കുന്ന ബാഹ്യകേളികളിലൂടെ ലൈംഗികതയിലേക്കു പ്രവേശിക്കുക.
3. ലിംഗപ്രവേശത്തിനുശേഷവും പുരുഷൻ ബാഹ്യകേളികൾ തുടരുക.
4. സംഭോഗവേളയിൽ സംസാരമാകാം. ചെറിയ വാക്കുകൾ കൊണ്ടും ശബ്ദങ്ങൾ കൊണ്ടും തന്റെ സന്തോഷം ഇണയെ അറിയിക്കുക.
5. മനസ് ഏകാഗ്രമാക്കുക. ലൈംഗികതയിലും പങ്കാളിയിലും മുഴുകുക. സംയോഗ വേളയിൽ നാളെ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും മറ്റുമുള്ള ചിന്ത വേണ്ട.

4. പുരുഷ ലൈംഗികാവയവങ്ങൾ
പുരുഷലൈംഗികാവയവങ്ങൾ ശരീരത്തിനു പുറത്തേക്കും കാണാവുന്നതാണല്ലോ. പുരുഷ പ്രത്യുൽപാദനവ്യവസ്ഥയുടെ മറ്റു ഭാഗങ്ങൾ ശരീരത്തിനുള്ളിലാണു സ്ഥിതി ചെയ്യുന്നത്. സ്പോഞ്ചു പോലുള്ള കലകളാണു ലിംഗത്തിലുള്ളത്. ഈ കലകളിലേക്കു രക്തം ഇരച്ചു കയറുമ്പോൾ ഉദ്ധാരണം സംഭവിക്കുന്നു. ലിംഗത്തിന്റെ അഗ്രഭാഗത്താണ് സ്പർശനശേഷി കൂടുതലുള്ളത്. ലിംഗത്ത മൂടിക്കൊണ്ട് അഗ്രചർമ്മം ഉണ്ടാകും. അഗ്രചർമ്മം പിന്നോട്ടു നീങ്ങാത്തതു ലൈംഗിക ബന്ധത്തെ ദുഷ്കരമാക്കും. ലിംഗവലുപ്പമോ നീളമോ ലൈംഗികതയെ സ്വാധീനിക്കില്ല. ലിംഗത്തിന്റെ താഴെയായാണു വൃഷണസഞ്ചി. ഇതിൽ വൃഷണം കാണപ്പെടുന്നു. ബീജോത്പാദനമാണ് വൃഷണങ്ങളുടെ ധർമ്മം. ഒപ്പം ഇതു പുരുഷഹോർമോണായ ടെസ്റ്റോസ്റ്റിറോണും ഉത്പാദിപ്പിക്കുന്നു. രണ്ടു വൃഷണങ്ങൾക്കും ഒരു വലുപ്പമായിരിക്കും. എന്നാൽ ഒന്നു മറ്റേതിനെ അപേക്ഷിച്ചു താഴേക്കു കൂടുതലായി താഴ്ന്നു കിടക്കുന്നതായി കാണപ്പെടാറുണ്ട്. സ്ഖലന സമയത്തു ബീജങ്ങൾ ശുക്ലത്തിലൂടെ പുറത്തു വരുന്നതു മൂത്രം പുറത്തുപോകുന്ന മൂത്രനാളിയിലൂടെത്തന്നെയാണ്.

5. ലൈംഗിക പ്രതികരണങ്ങൾ അവനിൽ
ഏതെങ്കിലും തരത്തിലുള്ള ഉദ്ദീപനത്തിലൂടെയാണ് അവനിലെ ലൈംഗികപ്രക്രിയ ആരംഭിക്കുക. അവളുടെ ശരീരം, ഗന്ധം, സ്പർശം എന്നിവ അവനെ ഉണർത്തും. മനുഷ്യലൈഗികപ്രതികരണങ്ങളിൽ പുരുഷനിൽ ആദ്യം പ്രത്യക്ഷപ്പെടുന്നതു ലിംഗത്തിന്റെ ഉദ്ധാരണമാണ്. ലൈംഗികഉണർവിനെത്തുടർന്നു പുരുഷനിൽ വൃഷണസഞ്ചി ചുരുങ്ങുകയും അതിലെ ചർമത്തിനു കട്ടികൂടുകയും ചെയ്യും. പുരുഷനിലെ ലൈംഗിക ഉണർവ് അടുത്ത ഘട്ടത്തിലേക്കു കടക്കുമ്പോൾ ലിംഗാഗ്രത്തിലെ ഗ്രന്ഥിയിൽ നിന്നും ഏതാനും തുള്ളി സ്രവം ഉത്പാദിപ്പിക്കപ്പെടും. തുടർന്നു ലിംഗം യോനിയിലേക്കു പ്രവേശിച്ചുള്ള ചലനങ്ങളെത്തുടർന്ന് അവനിൽ രതിമൂർഛ സംഭവിക്കും.
6. ലൈംഗിക പ്രതികരണങ്ങൾ അവളിൽ
ലൈംഗികവികാരതീക്ഷ്ണതയിൽ യോനിയിൽ നനവുണ്ടാകും. യോനീദളങ്ങൾ വികസിക്കുകയും ഭഗശിശ്നികയ്ക്കു തടിപ്പുണ്ടാവുകയും അവ വികസിക്കുകയും ഉദ്ധാരണത്തിനു സമാനമായ അവസ്ഥയുണ്ടാവുകയും ചെയ്യുന്നു. ചിലപ്പോൾ യോനീദളങ്ങൾ കറുക്കുകയും ചെയ്യും. വികാരതീവ്രതയിൽ സ്തനങ്ങൾ അൽപം വികസിക്കുകയും സ്തനഞെട്ടുകൾ പുറത്തേക്കു തള്ളി വരികയും ചെയ്യും.

7. ആമുഖ ലീലകൾ ആവോളം
ലൈംഗികതയിലുള്ള ഇടപെടലുകളിൽ ധൃതി കാട്ടുന്നവരുണ്ട്. നേരിട്ട് കാര്യത്തിലേക്കു കടക്കുന്ന ഏർപ്പാടു തൽക്കാലം മാറ്റി വെയ്ക്കുന്നതാണു നല്ലത്. ക്ഷമാപൂർവം പങ്കാളിയുടെ ശരീരത്തിന്റെ പ്രത്യേകതകളെ അറിയുകയും ആസ്വദിക്കുകയും ചെയ്തു കൊണ്ടു പതിയെ വേണം ലൈംഗികബന്ധത്തിലേക്കു പ്രവേശിക്കാൻ. ഇതാണു രതിപൂർവ കേളികൾ അഥവാ ഫോർപ്ലേ.
ലൈംഗികാസക്തിയുടെ ഉച്ഛസ്ഥായിയിൽ പങ്കാളികൾ തമ്മിൽ നടക്കുന്ന ശരീരങ്ങളുടേയും മനസിന്റേയും പരസ്പരം സന്തോഷിപ്പിക്കലാണിത്. ഇതിൽ ചുംബനവും ആലിംഗനവും ലാളനകളുമെല്ലാം ഉണ്ടാകാം. രതിക്കായി രണ്ടു ശരീരവും സജ്ജമാക്കുന്നതിൽ ആമുഖലീലകൾക്കുള്ള പങ്കു വലുതാണ്. പങ്കാളികളിൽ ആമുഖലീലകൾ പലപ്പോഴും വ്യക്തിഗതമായി വ്യത്യാസപ്പെടാം. നെക്കിങ്, പെറ്റിങ് തുടങ്ങിയ രീതികൾ പാശ്ചാത്യർ ശീലിക്കാറുണ്ട്. നെക്കിങ്ങിൽ ശരീരം കൊണ്ടു പങ്കാളിയുടെ ശരീരത്തെ ആകമാനം ഉദ്ദീപിപ്പിക്കുകയും മുഖത്തും കഴുത്തിലും മാത്രം ചുംബനം നൽകുകയും ചെയ്യുന്നു. പെറ്റിങ്ങിൽ ശരീരത്തിലെ വികാരോത്തേജ കേന്ദ്രങ്ങളെ ചുംബനം കൊണ്ടും തഴുകൽ കൊണ്ടും ഉത്തേജിപ്പിക്കുകയാണു ചെയ്യുന്നത്. രതിപൂർവകേളികളിൽ ലിംഗയോനീ സംയോഗം ഒഴികെയുള്ള ലൈംഗികാസ്വാദനങ്ങൾ നടക്കുന്നു. ഇതു വഴി യോനിയിൽ ലിംഗ പ്രവേശനത്തിന് ആവശ്യമായ സ്രവങ്ങൾ ഉത്പാദിപ്പിക്കപ്പെടുകയും സ്ത്രീയ്ക്കും പുരുഷനും ലൈംഗികത വേദനയില്ലാതെ സുഖകരമായ അനുഭൂതിയായി മാറുകയും ചെയ്യുന്നു. മറ്റു മാർഗങ്ങളാൽ രതിമൂർഛയിലേക്കു കടക്കുന്ന രീതിയാണു ഹെവി പെറ്റിങ്.
8. ആദ്യരാത്രിയിൽ
സംയോഗത്തിനു സൗകര്യമുണ്ടായാൽപ്പോലും ആദ്യരാത്രിയിൽ ലൈംഗികതയിൽ ഏർപ്പെടാതിരിക്കുന്നതാണ് അഭികാമ്യം. പങ്കാളികളുടെ പ്രത്യേകിച്ചു നവവധുവിന്റെ പലവിധ ഭയാശങ്കകൾ മാറ്റി എടുക്കാനും തമ്മിൽ കൂടുതൽ അടുത്തറിയാനും സാമീപ്യത്തിന്റെ ചൂടും പാരസ്പര്യത്തിന്റെ ഊഷ്മളതയും സ്നേഹത്തിന്റെ സുഖവുമൊക്കെ അനുഭവിച്ചറിയാനുമൊക്കെ ആദ്യരാത്രി ഉപയോഗിക്കുന്നത് വിവാഹബന്ധത്തെ കൂടുതൽ ഉറപ്പുള്ളതാക്കും.
ആദ്യരാത്രിയിൽ തന്നെ സംയോഗത്തിൽ ഏർപ്പെടണം എന്നതും ആ ലൈംഗികബന്ധത്തിന്റെ വിജയപരാജയങ്ങളായിരിക്കും. ദാമ്പത്യത്തിന്റെ അടിസ്ഥാനമെന്നും കരുതുന്നതും ശുദ്ധമണ്ടത്തരം തന്നെയാണ്. ആദ്യരാത്രിയിൽ പങ്കാളിയുമായുള്ള വൈകാരിക അടുപ്പം വർദ്ധിക്കുകയായിരിക്കണം ലക്ഷ്യം. രതിമൂർഛ നേടുക എന്നതായിരിക്കരുത്. സ്പർശനങ്ങളിലൂടെ രതിമൂർഛയ്ക്കു തൊട്ടു മുമ്പു വരെയുള്ള വൈകാരികാവസ്ഥകളിലേക്കു വരെ ചെന്നു നിൽക്കാം. ഇത്തരത്തിലുള്ള രതിമൂർഛയിൽ തൊട്ടു.. തൊട്ടില്ല എന്ന മട്ടിലുള്ള ലൈംഗികാസ്വാദനം പരസ്പരമുള്ള ലൈംഗിക പ്രത്യേകതകളെ അന്യോന്യം മനസിലാക്കിക്കൊടുക്കാൻ പങ്കാളികളെ സഹായിക്കും.

9. ആദ്യലൈംഗികബന്ധം
ആദ്യലൈംഗികബന്ധത്തിൽ സ്വാഭാവികമായ ഇടപെടലുകളാണു പങ്കാളികൾ തമ്മിലുണ്ടാവേണ്ടത്. ഉത്തേജിപ്പിക്കാനുള്ള കഴിവും ലൈംഗികതയിൽ തുറന്ന മനസോടെ മുഴുകാനുള്ള കഴിവും എല്ലാവരിലും നൈസർഗികമായി ഇഴുകിച്ചേർന്നിട്ടുണ്ട്. എന്നാൽ, മറ്റുള്ളവരുമായുള്ള ഏതുതരത്തിലുള്ള താരതമ്യപ്പെടുത്തലുകളും ആവശ്യമില്ല. പരസ്പര ബഹുമാനത്തോടെ പങ്കാളിയോടുള്ള സ്നേഹത്തെ ലൈംഗികതയായി മാറ്റുകയാണു പങ്കാളി ചെയ്യേണ്ടത്. മറ്റുള്ളവർ പറഞ്ഞു കേട്ടതോ വായിച്ചറിഞ്ഞതോ ആയ കാര്യങ്ങൾ പരീക്ഷിക്കാനുള്ള വേദിയായി മണിയറയെ മാറ്റരുത്.
ആദ്യസംയോഗത്തിൽ രക്തസ്രാവമോ വേദനയോ ഉണ്ടാകും എന്ന ധാരണ പലപ്പോഴും സ്ത്രീയെ ആദ്യ സംയോഗത്തിലെ രസാനുഭൂതികളിൽ നിന്നും പിന്തിരിപ്പിക്കാനിടയുണ്ട്. കന്യാചർമ്മം പൊട്ടുമ്പോഴോ മറ്റോ അസഹനീയ വേദനയുണ്ടാകും എന്ന ധാരണ തെറ്റാണ്. രതിമൂർഛയുടെ പാരമ്യത്തിൽ പലപ്പോഴും അത് അറിയുക പോലുമില്ല എന്നതാണു നേര്.
10. കന്യാചർമം, ലിംഗാഗ്രചർമ്മം
ആദ്യലൈംഗികബന്ധത്തിൽ കന്യാചർമ്മം പൊട്ടി ചിലരിൽ രക്തസ്രാവം ഉണ്ടാകാറുണ്ട്. എന്നാൽ ഇതത്ര ഗൗരവതരമായ പ്രശ്നമല്ല. നാലുതരത്തിലുള്ള കന്യാചർമ്മങ്ങളുണ്ട്. കട്ടിയുള്ള കന്യാചർമ്മങ്ങളുള്ളവരിൽ മാത്രമേ ആദ്യലൈംഗികബന്ധത്തിൽ വേദനയുണ്ടാകൂ. അതു വളരെക്കുറച്ചു പേരിലേ കാണപ്പെടാറുള്ളൂ. ഇങ്ങനെയുള്ളവർക്കു ശസ്ത്രക്രിയ വേണ്ടി വരും.
അതുപോലെ തന്നെ ലിംഗാഗ്രചർമ്മം പിന്നോട്ടു നീങ്ങാത്ത പുരുഷന്മാരിൽ ആദ്യ ലൈംഗികബന്ധത്തിൽ വേദനയുണ്ടാകാം. ലിംഗാഗ്രചർമ്മഛേദനമാണു പ്രതിവിധി.

11. ലൈംഗികതയുടെ ഇടങ്ങൽ
എങ്ങനെ ലൈംഗികതയിൽ ഇടപെടുന്നു എന്നതിന്റെ അത്ര തന്നെ പ്രധാനമാണ് എവിടെ ലൈംഗികതയ്ക്കായി തിരഞ്ഞെടുക്കുന്നു എന്നതും, കാരണം ഓരോ വ്യക്തികൾക്കും വൈകാരിക ഉണർവു സമ്മാനിക്കുന്ന ഇടങ്ങൾ വ്യത്യസ്തമായിരിക്കും. എല്ലായ്പ്പോഴും അതു കിടപ്പറ തന്നെ ആയിരിക്കണമെന്നില്ല. ഹണിമൂണിനായി തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളിൽ വേറിട്ട പശ്ചാത്തലങ്ങളിലെ ലൈംഗികത ദമ്പതികൾക്ക് ആസ്വാദ്യകരമായ പുത്തൻ അനുഭൂതികൾ പകരും.

12. നല്ല പൊസിഷനുകൾ
ഹണിമൂൺ ദിനങ്ങളിൽത്തന്നെ സംയോഗത്തിനായി വേറിട്ട പൊസിഷനുകൾ തിരഞ്ഞെടുക്കേണ്ട. പങ്കാളികൾക്കു കൂടുതൽ സൗകര്യപ്രദവും സുഖപ്രദവുമായ പൊസിഷനുകൾ തിരഞ്ഞെടുക്കാം. പ്രധാനമായും മൂന്നുപൊസിഷനുകൾ ഇക്കാലത്താവാം.
ഒന്ന് : പുരുഷൻ മുകളിലായുള്ള മുഷനറി പൊസിഷൻ. ഇതു ഭൂരിപക്ഷം പേരും തിരഞ്ഞെടുക്കുന്നതാണ്. യോനിയിലേക്കുള്ള ലിംഗത്തിന്റെ പ്രവേശനം പൂർണാക്കുന്നതിനും പരസ്പരമുള്ള ആസ്വാദ്യത കണ്ടു മനസിലാക്കുന്നതിനും ഈ പൊസിഷൻ സഹായിക്കുന്നു.
രണ്ട് : സ്ത്രീ മുകളിലായുള്ള പൊസിഷൻ. സംയോഗത്തിന്റെ താളം സ്ത്രീക്കു നിയന്ത്രിക്കാനാകുന്നു എന്നതാണ് ഈ പൊസിഷന്റെ മേന്മ.
മൂന്ന് : സൈഡ് ബൈ സൈഡ് പൊസിഷൻ: പങ്കാളികൾ അഭിമുഖമായി കിടന്നു കൊണ്ടുള്ള സംയോഗ രീതി. പരസ്പരമുള്ള ലാളനകൾക്കും മറ്റും അവസരം ലഭിക്കുന്നു എന്നതാണു പ്രത്യേകത.

13. സ്ത്രീലൈംഗികാവയവങ്ങൾ
സ്ത്രീ ശരീരത്തിനുള്ളിൽ രണ്ട് അണ്ഡാശയങ്ങളുണ്ട്. ഇവ പ്രത്യുൽപ്പാദന അവയവങ്ങളിൽ പ്രധാനപ്പെട്ടവയാണ്. ആർത്തവകാലത്ത് അണ്ഡം ഉൽപ്പാദിപ്പിക്കപ്പെടുന്നത് ഇവിടെയാണ്. ഈ അണ്ഡമാണു പിന്നീടു ബീജവുമായി യോജിച്ചു ഗർഭാശയത്തിനുള്ളിൽ ഭ്രൂണമാകുന്നതും പിന്നീടു വളർന്നു ശിശുവായും മാറുന്നത്. അണ്ഡാശയത്തെ ഗർഭപാത്രവുമായി ബന്ധിപ്പിക്കുന്ന നാളിയാണു ഫലോപ്യൻ ട്യൂബ്.
യോനിയെ ഗർഭപാത്രവുമായി ബന്ധിപ്പിക്കുന്ന ഭാഗമാണു വജൈന (യോനീനാളം). ലൈംഗികോത്തേജനമില്ലാത്തപ്പോൾ മൂന്നര നാലിഞ്ച് നീളമേ വജൈനയ്ക്കുണ്ടാകൂ. എന്നാൽ ലൈംഗികോത്തേജനത്തോടെ ഇതിന്റെ നീളവും വീതിയും വർധിക്കുകയും പുരുഷലിംഗത്തെ സ്വീകരിക്കുവാൻ തയാറാകുകയും ചെയ്യും.
സംഭോഗത്തിൽ ശുക്ലത്തിലൂടെ വജൈനയിലേക്കു ചെല്ലുന്ന ബീജങ്ങളെ അണ്ഡവിസർജനത്തോടൊപ്പം ഗർഭാശയം സ്വീകരിക്കുകയും പിന്നീടു ബീജം—അണ്ഡസംയോജനം നടക്കുകയും ചെയ്യുന്നു.
യോനിയുടെ ഇരുഭാഗങ്ങളിലുമായി രണ്ടു ദളങ്ങളുണ്ട്. വജൈനയ്ക്കു മുകളിലായി മിക്ക സ്ത്രീകളിലും ഭഗശിശ്നിക (ക്ലിറ്റോറിസ്) എന്ന ഭാഗം കാണപ്പെടുന്നു.
ഭഗശിശ്നികയിലെ ഉത്തേജനത്തിലൂടെ സ്ത്രീ പെട്ടെന്നു രതിമൂർഛയിലേക്കെത്താറുണ്ട്.

14. രതിമൂർഛ അവനിൽ
കാമം കൊണ്ടു വീർക്കുന്ന എന്ന അർത്ഥമാണ് ഓർഗാസത്തിനുള്ളത്. ലൈംഗികബന്ധത്തിന്റെ സുഖരസങ്ങളുടെ ഫലമായി ശാരീരികമായി നാഡികൾ വലിഞ്ഞു മുറുകിയ അവസ്ഥയിൽ നിന്നുള്ള വിടുതലാണ് രതിമൂർഛ സമയത്തു സംഭവിക്കുക. ലൈംഗികാവയവങ്ങളിലെ വികാസസങ്കോചങ്ങളാണു രതിമൂർഛയെത്തുടർന്നു പുരുഷനിൽ ശുക്ലവിസർജനം സംഭവിക്കും. പുരുഷനിൽ ലൈംഗികാവയവത്തെ കേന്ദ്രീകരിച്ചാണു രതിമൂർഛ സംഭവിക്കുന്നതെങ്കിൽ സ്ത്രീയിൽ രതിമൂർഛ മനസിന്റെ കൂടെ സൃഷ്ടിയാണ്.
രതിമൂർഛാവേളയിൽ പുരുഷലൈംഗികാവയവങ്ങളിൽ എട്ടു മുതൽ പത്തിലേറെയുള്ള സങ്കോചങ്ങൾ അനു”ഭവപ്പെടും. ആദ്യം സങ്കോചം ശക്തിയുള്ളതും തുടർന്നുള്ളവ ക്രമേണ ദുർബലമാകുന്നതായും അനുഭവപ്പെടും.

15. ജി സ്പോട്ട്
സ്ത്രീയുടെ ഭഗദ്വാരത്തിനുള്ളിൽ നാഡികൾ കൂടിയിരിക്കുന്ന ഒരു പ്രത്യേക ഭാഗത്തെ ഉദ്ദീപനങ്ങൾ കൂടുതൽ ലൈംഗികാനുഭൂതി കാണാറുണ്ട്. ചെറിയ ബട്ടണിന്റെ വലുപ്പത്തിൽ ചിലരിൽ ഇതൊരു തടിപ്പായി കാണപ്പെടാം. സംയോഗ സമയത്തുള്ള ഉരസലുകൾ കൊണ്ട് ഈ ഭാഗം വേഗം ഉദ്ദീപിപ്പിക്കപ്പെടുകയും സ്ത്രീയ്ക്കു രതിമൂർഛ അനുഭവപ്പെടുകയും ചെയ്യാറുണ്ട്. ചില സ്ത്രീകളിൽ രതിമൂർഛയുടെ നേരത്തു ജി—സ്പോട്ടിൽ നിന്നും നേരിയ അളവിൽ സ്രവം ഉത്പാദിപ്പിക്കപ്പെടുന്നതായി കാണാം. യോനിയിലേക്കു പുരുഷൻ പിന്നിലൂടെ നടത്തുന്ന സംയോഗത്തിൽ (റിയർ എൻട്രി)ജി— സ്പോട്ട് വളരെ വേഗത്തിൽ ഉദ്ദീപിപ്പിക്കപ്പെടാനുള്ള സാധ്യതയുണ്ട്. മറ്റു പൊസിഷനുകൾ വഴി രതിമൂർഛ കിട്ടാത്തവരിൽ ഈ മാർഗം ഉപയോഗിക്കാം.

16. ലൈംഗികതയിലെ ആശയവിനിമയം
ലൈംഗികതയ്ക്ക് അതിന്റേതായ ഭാഷയുണ്ട്. അതു വാക്കുകൾ കൊണ്ടോ വാചകങ്ങൾ കൊണ്ടുള്ളതോ മാത്രമല്ല, ശാരീരിക ചലനങ്ങൾ, ശ്വാസോഛ്വാസത്തിലെ സീൽക്കാരങ്ങൾ എന്നിവ കൂടി ലൈംഗികതയെ കൂടുതൽ ഊഷ്മളമാക്കും. രതി നേരത്തെ അവളുടെ അംഗചലനങ്ങൾ, അവൾ പുറപ്പെടുവിക്കുന്ന ശബ്ദങ്ങൾ എന്നിവ അവനിൽ വികാരോത്തേജനത്തെ ജ്വലിപ്പിക്കും. താൻ മൂലം തന്റെ പങ്കാളി സന്തോഷിക്കുന്നത് അവന് ഇഷ്ടമാണ്. അതുപോലെ തന്നെ അവളുടെ ശരീരത്തിന്റെ പ്രത്യേകതകളെക്കുറിച്ചുള്ള ഭാഷണങ്ങളും മറ്റും സ്ത്രീയേയും സന്തോഷവതിയാക്കും.

17. രതിമൂർഛ അവളിൽ
ലൈംഗിബന്ധത്തിലേർപ്പെടുമ്പോൾ സ്ത്രീയ്ക്കും പുരുഷനും ഒരേസമയം രതിമൂർഛയുണ്ടാകുന്നതു തന്നെയാണ് അഭികാമ്യം. അതിനായി പങ്കാളികൾ പരസ്പരം സഹകരിച്ചു കൊണ്ടുള്ള പരിശീലനം ആവശ്യമായി വന്നേക്കാം. എങ്കിലും സ്ത്രീക്കു രതിമൂർഛയുണ്ടായതിനുശേഷം പുരുഷനുരതിമൂർഛയുണ്ടാകുന്നതാണ് നല്ലത്. സ്ത്രീയിലും രതിമൂർഛാ വേളയിൽ ചിലപ്പോൾ സ്രവം പുറത്തുവരാം. സ്ത്രീയിൽ യോനിയ്ക്കു ചുറ്റിനും ഊഷ്മളമായ അനുഭൂതിയുണ്ടാകും. യോനീസങ്കോചം മൂന്നു മുതൽ പതിനഞ്ചു തവണ വരെ സംഭവിക്കാം. ഗർഭാശയം സങ്കോചിക്കുകയും രതിമൂർഛ അനുഭവവേദ്യമാവുകയുംചെയ്യും.
പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകൾക്ക് ഒരേസമയം ഒന്നിലധികം രതിമൂർഛകൾ അനുഭവവേദ്യമാകും.

18. എത്ര സമയം?
ഇക്കാര്യങ്ങളെക്കുറിച്ചു നിയതമായ നിർദേശങ്ങളോ ലിഖിത നിയമങ്ങളോ ഇല്ല. പങ്കാളികളുടെ മാനസിക ശാരീരിക അവസ്ഥകൾക്കും ഇഷ്ടാനിഷ്ടങ്ങൾക്കും താത്പര്യങ്ങൾക്കും അനുസൃതമായിട്ടായിരിക്കും ഇതു സംഭവിക്കുക. എത്രയും കൂടുതൽ സമയം കൊണ്ടു രതിമൂർഛ എന്നുള്ളതു തന്നെയാകണം ലൈംഗികാസ്വാദനം ലക്ഷ്യമിടുന്ന ദമ്പതികൾ മനസിൽ
വെയ്ക്കേണ്ടത്.

19. സെക്ഷ്വൽ ഫാൻറസികൾ
അമ്പതു മുതൽ അറുപതു ശതമാനം സ്ത്രീ പുരുഷന്മാർ ലൈംഗികതയുടെ നേരത്തു ലൈംഗികപ്രവൃത്തികളുടെ ഭാവനാ ലോകങ്ങളിൽ പറക്കുന്നവരാണെന്നു സർവേകൾ പറയുന്നു. യാഥാർഥ്യവുമായി ചിലപ്പോൾ ബന്ധമൊന്നുമില്ലെങ്കിലും ഭാവനാലോകങ്ങളിലുള്ള രസംതേടുക ലൈംഗികതയെ ഊഷ്മളമാക്കും. ഇത്തരം ഭാവനകൾ ലൈംഗികതയെ മടുപ്പില്ലാത്ത പ്രവൃത്തിയാക്കുമെന്നറിയുക.

20. പുരുഷലൈംഗിക പ്രശ്നങ്ങൾ
ലൈംഗികതയിലെ ശാരീരികപ്രശ്നങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നതു പുരുഷനെയായിരിക്കും. ഉദ്ധാരണവൈകല്യങ്ങൾ, സ്ഖലന വൈകല്യങ്ങൾ എന്നിവ പുരുഷന്റെ ലൈംഗികജീവിതത്തെ സാരമായിത്തന്നെ ബാധിക്കും.
ഉദ്ധാരണ വൈകല്യങ്ങൾ: ലൈംഗികവേളയിൽ വേണ്ടത്ര ഉദ്ധാരണം ലഭിക്കാത്തതാണു പുരുഷനിൽ കാണപ്പെടുന്ന ഒരു പ്രധാന ലൈംഗികപ്രശ്നം. ലൈംഗികവികാരമുണ്ടാകുമ്പോൾ ലിംഗത്തിലെ മസിലുകൾക്ക് അയവു ലഭിക്കും. തുടർന്നു ലിംഗത്തിനുള്ളിലെ കോർപോറ കാവർണോസ എന്ന ഭാഗത്തെ രക്തക്കുഴലുകളിലേക്കു രക്തമൊഴുകി നിറയും. മാത്രമല്ല രക്തം തിരിച്ചൊഴുകുന്നതു തടസപ്പെടുകയും ചെയ്യും. ഇങ്ങനെയാണ് ഉദ്ധാരണം ഉണ്ടാകുന്നത്. പ്രമേഹം പോലുള്ള പ്രശ്നങ്ങൾ, ഹോർമോൺ വൈകല്യങ്ങൾ, മാനസികപിരിമുറുക്കം, ചില മരുന്നുകളുടെ പാർശ്വഫലങ്ങൾ എന്നിവ മൂലം ഉദ്ധാരണ വൈകല്യം സംഭവിക്കാം.
ഉദ്ധാരണ വൈകല്യം സംഭവിച്ച പങ്കാളിയെ കുറ്റപ്പെടുത്തുകയോ പരിഹസിക്കുകയോ ചെയ്യരുത്. വിദഗ്ദ്ധനായ ഒരു ചികിത്സകനെയോ മനശാസ്ത്രജ്ഞനെയോ കാണിച്ചു പരിഹാരം കാണുകയാണു വേണ്ടത്. ഉദ്ധാരണ വൈകല്യങ്ങൾ മാറ്റാൻ മരുന്നുകളും ചികിത്സകളും ഇപ്പോൾ ലഭ്യമാണ്.
ശീഘ്രസ്ഖലനം : സ്വന്തം നിയന്ത്രണത്തിനു വിധേയമല്ലാതെയുള്ള സ്ഖലനമാണ് ശീഘ്രസ്ഖലനം. ലിംഗ യോനീ സംയോഗം നടന്ന് ഏതാനും നിമിഷങ്ങൾക്കുള്ളിലോ യോനിയിലേക്കു ലിംഗം പ്രവേശിക്കുന്ന സമയത്തു തന്നെയോ സ്ഖലനം സംഭവിക്കുന്നതാണിത്. സ്വയംഭോഗ സമയത്ത് എത്രയും പെട്ടെന്നു സ്ഖലനം സംഭവിക്കണം. എന്നാശിക്കുന്നവരിൽ സംയോഗ വേളയിൽ പെട്ടെന്നു സ്ഖലനം നടക്കാറുണ്ട്. വളരെ ലളിതമായ ചില മാർഗങ്ങൾ വഴി ഇതു മാറ്റിയെടുക്കാം. അംഗീകൃത യോഗ്യതകളുള്ള സെക്സോളജിസ്റ്റിനേയോ സൈക്കോളജിസ്റ്റിനെയോ കണ്ടു പരിഹരിക്കുക.

21. സുരക്ഷിത ദിനങ്ങൾ
ലൈംഗികവേഴ്ച നടന്നാലും ഗർഭധാരണം ഉണ്ടാകാത്ത കാലമാണിത്. സാധാരണ രണ്ട് ആർത്തവകാലത്തിനിടെയുള്ളത് 28 ദിവസങ്ങളാണല്ലോ. രണ്ട് ആർത്തവങ്ങളുടെ മധ്യത്തിൽ ആണ് സ്ത്രീകളുടെ അണ്ഡം പൂർണ വളർച്ചയെത്തുന്നത്. ഇതിനു രണ്ടു ദിവസം മുമ്പു മുതൽ രണ്ടു ദിവസം കഴിയുന്നതു വരെ സംയോഗത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണു സുരക്ഷിത കാലഘട്ടത്തിൽ ചെയ്യാനുള്ളത്. കൂടുതൽ സുരക്ഷിതരാവാൻ സംഭോഗത്തിൽ നിന്നൊഴിവാകുന്ന ദിവസങ്ങൾ വീണ്ടും വർധിപ്പിക്കാം. സുരക്ഷിതകാലഘട്ടം കണക്കാക്കിയുള്ള ലൈംഗികബന്ധം പൂർണമായും സുരക്ഷിതമാണെന്നു പറയാനാകില്ല.

22. കൂടുതൽ ആസ്വാദ്യകരമാകാൻ
നവദമ്പതികളുടെ മനസിലിരിപ്പറിയാൻ നടത്തിയ പ്രസിദ്ധമായ ഒരു സർവേയിൽ അവനും അവളും പ്രതികരിച്ചതിങ്ങനെ.
അവൻ പറഞ്ഞു:
1.വ്യത്യസ്ത സംഭോഗ രീതികൾക്ക് അവൾ തയാറായിരുന്നെങ്കിൽ.
2. പൂർണമായി വിവസ്ത്രയായിരുന്നെങ്കിൽ.
3. അവൾ മുൻകൈയെടുത്തിരുന്നെങ്കിൽ
4. പൂർണമനസോടെ മുഴുകിയെങ്കിൽ
5. അവൾക്ക് ആനന്ദം പകരുന്നതെന്തെന്നു പറഞ്ഞിരുന്നെങ്കിൽ.
അവൾ പറഞ്ഞു:
1. ലൈംഗികകാര്യങ്ങളുൾപ്പെടെയുള്ള എന്തു കാര്യവും എന്നോടു മനസു തുറന്നു പറഞ്ഞിരുന്നെങ്കിൽ.
2. ലൈംഗികബന്ധത്തിൽ മാത്രമല്ല, സ്നേഹവും കരുതലും എല്ലായ്പ്പോഴും ലഭിച്ചിരുന്നെങ്കിൽ.
3. ലൈംഗികതയിൽ ഞാൻ ചെയ്യേണ്ടതെന്തൊക്കെയെന്ന് എന്നോടു പറഞ്ഞിരുന്നെങ്കിൽ.
4. എന്നെ സുഹൃത്തായി കണ്ടിരുന്നെങ്കിൽ.
5. കിടക്കയിലെത്തും മുമ്പും എന്നോടു ഹൃദ്യമായി പെരുമാറിയിരുന്നെങ്കിൽ.

23. ലൈംഗികപ്രശ്നങ്ങൾ അവളിൽ
കൂടുതലും മാനസിക പ്രശ്നങ്ങൾ വഴിയുണ്ടാകുന്ന ലൈംഗികതകരാറുകളായിരിക്കും സ്ത്രീയിൽ കാണപ്പെടുക.
ലൈംഗിക താത്പര്യക്കുറവ് : ഉദ്ധാരണം സംഭവിച്ചതിനു ശേഷമേ പുരുഷനുലൈംഗികബന്ധത്തിലേർപ്പെടാൻ കഴിയൂ. എന്നാൽ സ്ത്രീയിൽ ലൈംഗിക ഉണർവു സംഭവിക്കാതെയും ലൈംഗികബന്ധം സാധ്യമാകും. എന്നാൽ ഇതിൽ രതിമൂർഛ ഉണ്ടാകണമെന്നില്ല. മാനസികകാരണങ്ങളോ ഹോർമോൺ വ്യതിയാനങ്ങളോ ലൈംഗികതയോടുള്ള ഭയമോ അബദ്ധധാരണകളോ ആയിരിക്കാം ഇതിനു പിന്നിൽ. കൗൺസിലിങ്, സെക്സ് തെറപികൾ എന്നിവ വഴി പരിഹാരം കാണാം.
രതിമൂർഛ നേടാനാവാത്തത് : 60 ശതമാനം സ്ത്രീകൾക്കും എല്ലാം സംയോഗങ്ങളിലും എല്ലായ്പ്പോഴും രതിമൂർഛ സംഭവിച്ചു കൊള്ളണമെന്നില്ല. ഇവരിൽ രതിമൂർഛ നേടാനായി ഭഗശിശ്നികയിൽ പങ്കാളി നേരിട്ടു നടത്തുന്ന ഉദ്ദീപനമോ മറ്റോ വേണ്ടി വരാം.
വജൈനിസ്മിസ് : വിവാഹത്തിന്റെ ആദ്യനാളുകളിൽ പൊതുവെ സ്ത്രീകളിൽ കാണപ്പെടുന്നതാണിത്. യോനിയിലെ മസിലുകൾ ചുരുങ്ങിയിരിക്കുന്നതു മൂലം ലിംഗപ്രവേശം അസാധ്യമാകുന്നു. സെക്സിനോടുള്ള ഭയമോ വിരക്തിയോ മൂലമായിരിക്കും സാധാരണ വജൈനിസ്മസ് ഉണ്ടാകുന്നത്. ലിംഗപ്രവേശം നടക്കുമ്പോഴോ കന്യാചർമ്മം പൊട്ടുമ്പോഴോ ഉണ്ടാകുന്ന വേദനയെ ഓർത്തു ലൈംഗികതയോടു ഭയം ഉണ്ടാകാം. ലൈംഗികതയുമായി ബന്ധപ്പെട്ടു മുമ്പുണ്ടായ ദുരനുഭവങ്ങളും വജൈനിസ്മിസിനു കാരണമാകാം. പങ്കാളികൾ തമ്മിലുള്ള സ്നേഹപൂർവമായ ഇടപെടലുകൾ വഴി വജൈനിസ്മസ് ഒരു പരിധി വരെ മാറ്റിയെടുക്കാനാകും.

25. മാസമുറ സമയത്ത്
മാസമുറസമയത്തെ ലൈംഗികബന്ധം പൊതുവെ ആരോഗ്യകരമല്ല. ഇത് അണുബാധയുണ്ടാകുന്നതിനു കാരണമാകാം.

26. ഗർഭനിരോധന മാർഗങ്ങൾ
ഗർഭനിരോധനത്തിനായി നിരവധി മാർഗങ്ങൾ നിലവിലുണ്ട്. ഓരോ ഗർഭനിരോധന മാർഗങ്ങൾക്കും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഗർഭനിരോധന ഉറകളുടെ ഉപയോഗം പുരുഷലിംഗത്തിലെ സ്പർശന സുഖത്തെ ഇല്ലാതാക്കും എന്നതിനാൽ ഹണിമൂൺ നാളുകളിൽ ഉറ ഉപയോഗിക്കാതെ സുരക്ഷിത കാലഘട്ടം നോക്കിയോ മറ്റു ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിച്ചോ ലൈംഗികബന്ധം ആകാം. ചിലരിൽ ഉറയുടെ ഉപയോഗം അലർജിയുണ്ടാക്കാം. ഭൂരിപക്ഷം പേരിലും ഉറ ഫലപ്രദവും സുരക്ഷിതവുമായ ഗർഭനിരോധനമാർഗമാണ്.
ഉദ്ധരിച്ച ലിംഗത്തിലേക്കു ഉറ ചുരുക്കിപ്പിടിച്ചു കൊണ്ട് ഇടാം. ഉദ്ധാരണം നഷ്ടപ്പെട്ട ശേഷം നീക്കം ചെയ്യാം. ഉറയുടെ അഗ്രഭാഗം അൽപം പുറത്തേക്കു നിൽക്കും വിധം വേണം ഉറ ധരിക്കാൻ.
ഗർഭനിരോധന ഗുളികകൾ പ്രവർത്തിക്കുന്നത് ശരീരത്തിലെ ഹോർമോൺ വ്യവസ്ഥയിൽ മാറ്റമുണ്ടാക്കിക്കൊണ്ടാണ്. ഗർഭനിരോധനഗുളികകൾ സ്ഥിരമായി ഉപയോഗിക്കുന്നതിനു മുമ്പു ഡോക്ടറെകണ്ട് ആരോഗ്യസ്ഥിതി പരിശോധിപ്പിക്കണം.
രക്തം കട്ട പിടിക്കുന്ന രോഗങ്ങളുള്ള സ്ത്രീകൾ ഗർഭനിരോധന ഗുളികകൾ കഴിക്കരുത്. കരൾ രോഗങ്ങളുള്ളവർ, ഹൃദ്രോഗമുള്ളവർ, ഗർഭിണിയായോ എന്നു സംശയമുള്ളവർ, തലവേദന, വിഷാദം, ആസ്മ തുടങ്ങിയ രോഗമുള്ളവർ എന്നിവർ ഗർഭനിരോധന ഗുളികകൾ പരമാവധി ഒഴിവാക്കണം.

27. ലൈംഗിക ശുചിത്വം
ലൈംഗികബന്ധത്തിലേർപ്പെടുന്നതിനു മുമ്പും ശേഷവും സ്ത്രീയും പുരുഷനും ലൈംഗികാവയവങ്ങൾ ശുചിയാക്കണം. സ്ത്രീയ്ക്കു യോനിയിൽ അണുബാധയുണ്ടായാൽ ഭാര്യയും ഭർത്താവും വൈദ്യസഹായം തേടുകയും മരുന്നുപയോഗിക്കുകയും ചെയ്യണം.
സ്ത്രീയിൽ യോനിയും മലദ്വാരവും അടുത്തടുത്തായതിനാൽ ലൈംഗികബന്ധത്തെത്തുടർന്നു യോനിയിൽ അണുബാധയുണ്ടാകാം. ഗുഹൃഭാഗത്തും കക്ഷത്തുമുള്ള രോമം മാസത്തിലൊരിക്കൽ നീക്കം ചെയ്യാം.

28. സംയോഗത്തിനു ശേഷം
സംയോഗശേഷം പങ്കാളികൾ പരസ്പരം പുണർന്നു കിടക്കുന്നതു ലൈംഗികതയുടെ ആസ്വാദ്യത വർദ്ധിപ്പിക്കും. പങ്കാളിയുടെ ഈ കരുതൽ കൂടുതൽ ആഗ്രഹിക്കുന്നതു സ്ത്രീയാണ്. ഇതു കൂടാതെ സംയോഗത്തിനു ശേഷം അഞ്ചു മുതൽ പത്തു മിനിറ്റുകൾ നേരമെടുത്തു മാത്രമേ ശരീരം അതിന്റെ സാധാരണ അവസ്ഥയിലേക്കു തിരിച്ചു വരും.
ഉയർന്ന രക്തസമ്മർദ്ദം, വർധിച്ച ഹൃദയമിടിപ്പ്, ശ്വാസോഛ്വാസം എന്നിവ പൂർവസ്ഥിതിയിലേക്കു വരാനാണ് ഇത്രയും സമയമെടുക്കുന്നത്.

29. ലൈംഗികശേഷിക്കു ഭക്ഷണം
കാരറ്റ്, സെലറി, മുരിങ്ങക്ക, വെള്ളരിക്ക തുടങ്ങിയ പച്ചക്കറികളും വാഴപ്പഴം, ആപ്പിൾ തുടങ്ങിയ പഴവർഗങ്ങളും വിറ്റമിൻ സി അടങ്ങിയവയും ലൈംഗികാസ്വാദ്യത വർധിപ്പിക്കാൻ സഹായിക്കുമെന്നു കരുതപ്പെടുന്നു.
ആഴ്ചയിൽ നാലുദിവസമെങ്കിലും മുളപ്പിച്ച ധാന്യങ്ങൾ തൈര് ചേർത്തു കഴിക്കുന്നതു ലൈംഗികശേഷി കൂട്ടുമത്രേ. കടൽ മത്സ്യങ്ങളിലും വിഭവങ്ങളിലും ധാരളം അടങ്ങിയിട്ടുള്ള സിങ്ക് ശരീരത്തിലെത്തുന്നതു പുരുഷഹോർമോണായ ടെസ്റ്റോസ്റ്റിറോൺ വർധിപ്പിച്ചു ലൈംഗികശേഷി കൂട്ടും. മാട്ടിറച്ചിയും ആട്ടിറച്ചിയും ലൈംഗിക ഉണർവു വർദ്ധിപ്പിക്കും.

30. അരുത്, ആകാം
ഓറൽ സെക്സ് മുതലായ പരീക്ഷണങ്ങൾക്കു ഹണിമൂൺ കാലം വേദിയാക്കേണ്ട. ലൈംഗികകാര്യങ്ങളിൽ പരിപൂർണമായ ആശയവിനിമയം നടക്കുമ്പോൾ ഓരോരുത്തരും അവരവരുടെ വേറിട്ട ലൈംഗിക ഇഷ്ടങ്ങൾ പങ്കാളിയെ അറിയിക്കുക. നിർബന്ധിച്ചു പങ്കാളിയെ ഇത്തരം കാര്യങ്ങളിലേക്കു തള്ളി വിടാതിരിക്കുക.
വിവരങ്ങൾക്കു കടപ്പാട് :
ഡോ. പി ബി എസ് ചന്ദ് സെക്സോളജിസ്റ്റ്.

കാമസൂത്ര പറയുന്നത്

ഇന്നും ഏറെ പ്രസക്തമായ ലൈംഗികസംശയങ്ങൾക്ക് ഉത്തരം കണ്ടെത്താൻ വാത്സ്യായനൻ എന്ന ഋഷിവര്യൻ എഴുതിയ കാമസൂത്ര ഒന്നു മറിച്ചു നോക്കുകയേ വേണ്ടൂ. ക്രിസ്തുവിനു ശേഷം ആറാം നൂറ്റാണ്ടിൽ രചിച്ചതാണെങ്കിലും കാമസൂത്ര എന്ന രതിയുടെ ഇതിഹാസം പുതുകാലത്തോടും പുതുമചേരാത്ത മാർഗങ്ങളുമായി സംവദിക്കുന്നു. ശരീരങ്ങളിൽ നിന്നു തുടങ്ങുകയും ശരീരത്തിന്റെ ചുറ്റുവട്ടങ്ങളിൽ മാത്രം അവസാനിക്കുകയും ചെയ്യുന്ന പടിഞ്ഞാറൻ സങ്കൽപ്പങ്ങളിൽ നിന്നല്ല രതിയുടെ പാഠങ്ങൾ മനസിലാക്കേണ്ടത്. ലജ്ജാലുവാണ് അവളെങ്കിൽ ലൈംഗികതയിൽ അവൾക്ക് ധൈര്യം പകരുന്ന നിരവധി പൊസിഷനുകളുണ്ട്.

കൗമാരത്തിന്റെ കൗതുകങ്ങളിലേക്ക് ലൈംഗികതയെക്കുറിച്ചുള്ള അറിവുകൾ എവിടെ നിന്നൊക്കെയാണു പാറി വീഴുന്നത്. ഇന്റർനെറ്റ്, സെക്സ് പുസ്തകങ്ങൾ, മാസികകൾ, നീലച്ചിത്രങ്ങൾ, സുഹൃത്തുക്കൾ, ഇവയിൽ നിന്നെല്ലാം ശേഖരിച്ച അബദ്ധവും സുബദ്ധവുമായ അറിവുകളുമായാണു ലൈംഗികതയിലേക്കു അവർ കടക്കുന്നത്. അറിഞ്ഞതിൽ പാതിയും പതിരായിരുന്നു എന്നും പങ്കാളിയുടെ അനിഷ്ടമോ വെറുപ്പോ നേടിയതിനുശേഷം മാത്രം തിരിച്ചറിയുമ്പോൾ പിന്നെ ബാക്കി ലൈംഗികതയോടുള്ള മരവിപ്പു നിറഞ്ഞ നിസ്സംഗത മാത്രമായിരിക്കും.
പ്രേമവും കാമവും പകരുകയും പങ്കുവെയ്ക്കുകയും ചെയ്യാനുള്ള ഉത്തമ മാധ്യമമാണു സെക്സ്. ആണിനേയും പെണ്ണിനേയും ഇതിലുമേറെ അടുപ്പിക്കുകയും അകറ്റുകയും ചെയ്യുന്ന പ്രതിഭാസം മറ്റൊന്നില്ല. ‘ഒരാൾക്കു വേണ്ടി മാത്രം നിർമ്മിച്ചത്’എന്ന അവസ്ഥയിലുള്ള ദമ്പതികൾ വളരെക്കുറവ്. പരസ്പരമറിയാനും പങ്കുവെയ്ക്കാനും പാഠങ്ങളേറെ അറിയണം അവനും അവളും. എന്നാലിത് എവിടെ നിന്ന്? നീലച്ചിത്രങ്ങളുടേയും മഞ്ഞപ്പൂസ്തകങ്ങളുടെയും അയഥാർത്ഥ ലോകങ്ങളിൽ നിന്നോ?
രതിയുടെ ഇതിഹാസം
ശരീരങ്ങളിൽ നിന്നു തുടങ്ങുകയും ശരീരത്തിന്റെ ചുറ്റുവട്ടങ്ങളിൽ മാത്രം അവസാനിക്കുകയും ചെയ്യുന്ന പടിഞ്ഞാറൻ സങ്കൽപ്പങ്ങളിൽ നിന്നല്ല രതിയുടെ സങ്കൽപ്പങ്ങൾ മനസിലാക്കേണ്ടത്. മനസിൽ നിന്നു തുടങ്ങുകയും ശരീരത്തിലേക്കു കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്ന അനുഭൂതിയാണു സെക്സ് എന്നു മനസിലാക്കാൻ ഭാരതീയർക്കു നിഷ്പ്രയാസം കഴിയും. കാരണം, ഇവിടെയാണു രതിയുടെ ഇതിഹാസം പിറന്നത്. അതും നൂറ്റാണ്ടുകൾക്കു മുമ്പ്.
ആയിരത്തി തൊള്ളായിരത്തി എൺപതുകളുടെ ആദ്യകാലങ്ങളിൽ മാസ്റ്റേഴ്സ് ആൻഡ് ജോൺസണും അതിനും മുമ്പു കിൻസിയുമൊക്കെ സർവേകളിലൂടെയും മറ്റും നടത്തിയ പഠനങ്ങളാണു ലൈംഗികതയുടെ സമ്പൂർണ അറിവുകൾ പാശ്ചാത്യ ലോകത്തിന്റെ മുന്നിൽ വിരിയിച്ചു കൊടുത്തത്. പക്ഷേ, അതിനും എത്രയോ മുമ്പു വാത്സ്യായന മുനി രതിയിലെ ശരീരത്തിന്റെ ദുർഗ്രഹതകളെ മനസിലാക്കിയിരുന്നു.
തുടക്കം എങ്ങനെ?
ആദ്യരാത്രിയിൽത്തന്നെ സെക്സ് ആകാമോ? ദാമ്പത്യത്തിലെ എല്ലാ തലമുറയും മനസിൽച്ചോദിച്ച ചോദ്യം. കാമസൂത്രയിൽ ഈ ചോദ്യത്തിനുത്തരമുണ്ട്. അഞ്ചു മുതൽ പത്തു ദിവസം വരെയെങ്കിലും ദമ്പതികൾ പരസ്പരം ശരീരത്തിന്റെ രഹസ്യങ്ങൾ മനസിലാക്കി എടുക്കാനായി വിനിയോഗിക്കുക. അതിനുശേഷമേ ലിംഗയോനീ സംയോഗമാകാവൂ.
ഇതിനെ ന്യായീകരിച്ചു കൊണ്ടു വാത്സ്യായനൻ പറയുന്നതിങ്ങനെ: പുരുഷൻ സ്ത്രീയെ നിർബന്ധപൂർവം ലൈംഗികതയ്ക്കായി പ്രേരിപ്പിക്കുന്നത് അവളിൽ സെക്സിനോടു വിരക്തിയും വൈരാഗ്യവും ഉണ്ടാക്കും. മാനസികമായും ശാരീരികമായും ഉൾക്കൊണ്ടതിനു ശേഷം മാത്രമേ അവളുമായി ലൈംഗികബന്ധം ആകാവൂ.
വിവാഹം കഴിഞ്ഞുള്ള ആദ്യ മൂന്നു ദിനങ്ങൾ ശരീരത്തോടും മനസിനോടും ഉള്ള പരസ്പര അനുരാഗ ദിനങ്ങളായി മാറട്ടെ. പതിഞ്ഞ സംഗീതം, സുഗന്ധം, കൺപീലികൾ ചേർത്തു വെച്ചു കൊണ്ടുള്ള ശലഭചുംബനം, ശരീരത്തിൽ പരസ്പരമുള്ള തഴുകലുകൾ എന്നിവയിലൂടെ രതിയിലേക്കും പോകാം.
വാത്സ്യായനൻ മറ്റൊന്നു കൂടി പറയുന്നു: നന്നായി സംസാരിക്കുകയും വാക്കുകളിലൂടെ സ്നേഹം പങ്കു വെയ്ക്കുകയും കൊച്ചുവർത്തമാനങ്ങളിൽ മുഴുകാതെയും ഇന്നോളം ഒരു പുരുഷനും സ്ത്രീയുടെ മനസു നേടിയെടുക്കാൻ കഴിഞ്ഞിട്ടില്ല.
ആദ്യാനുഭവങ്ങൾ
സ്പർശം, രുചി, മണം, കാഴ്ച, കേൾവി. ഈ അഞ്ചുകാര്യങ്ങൾക്കു പ്രാധാന്യം നൽകണം. വധുവിനെ ഉണർത്താൻ സെക്സിനായി തിരഞ്ഞെടുക്കുന്ന ചുറ്റുപാടുകൾക്കു പോലും കഴിയും. അവളെ തഴുകിയുണർത്തുമ്പോൾത്തന്നെ അവളുടെ ലൈംഗികാവയവങ്ങളിലേക്കു രക്തമിരയ്ക്കുന്നതറിയാം. പിന്നീടു മതി കിടക്കയിലേക്കു പോകുന്നത്. വസ്ത്രങ്ങളോരോന്നായി അടർത്തി മാറ്റുമ്പോൾ അവന്റെ വിരലുകൾ അവളുടെ ശരീരത്തിൽ സംഗീതം തീർത്തുകൊണ്ടിരിക്കണം. ലിംഗപ്രവേശനത്തിനായി അവളൊരുങ്ങിക്കഴിഞ്ഞു എന്നു തിരിച്ചറിയേണ്ടതും അവൻ തന്നെ. യോനിയിൽ ലിംഗപ്രവേശനം സാധ്യമാക്കുന്ന സ്രവങ്ങളുണ്ടായിരിക്കുന്നു എന്നും തിരിച്ചറിയണം.
സെക്സിനു ശേഷം പങ്കാളിയുടെ തിരിഞ്ഞു കിടന്നുള്ള ഉറക്കമാണു സ്ത്രീക്ക് ഏറ്റവും കൂടുതൽ വെറുപ്പുണ്ടാക്കുന്നത്. രതിക്കു ശേഷവും ദമ്പതികൾ പരസ്പരം സ്നേഹം പങ്കുവെയ്ക്കുക. ചുംബിക്കുക. സംഭോഗത്തിൽ അവസാനിക്കുന്നതല്ല. സ്ത്രീപുരുഷബന്ധങ്ങളും മനസിന്റെ ആഗ്രഹങ്ങളും. സംസാരം, സ്പർശം, സമയം, സ്നേഹപൂർണമായ വിശ്വാസം, രതിയിൽ ഈ നാലുകാര്യങ്ങൾക്കു സുപ്രധാനമായ സ്ഥാനമുണ്ടെന്നു കൂടി തിരിച്ചറിയുക.
പുതിയ അനുഭൂതികൾ
പ്രകൃതി തന്നെയാണ് ഓരോരുത്തരിലും ലൈംഗികചോദനകളുണ്ടാക്കുന്നത്. എന്നാൽ ലൈംഗികത എങ്ങനെയായിരിക്കണം എന്ന് പ്രകൃതിയിൽ നിന്നും പഠിക്കാനാകില്ല. കാമകലയെന്നതു വാത്സ്യായനൻ വിശേഷിപ്പിക്കുന്നതിൽ തന്നെ ലൈംഗികത ആസ്വാദ്യകരമാക്കാൻ കലാഭ്യാസനം കൂടി വേണം എന്നു ധ്വനിപ്പിക്കുന്നുണ്ട്. സെക്സ് പരിശീലനം കൊണ്ടു കൂടുതൽ ആസ്വാദ്യകരമായി തീരുന്ന ഒന്നാണ്. ലൈംഗികതയെക്കുറിച്ചുള്ള അജ്ഞതകളുമായി ലൈംഗികതയിലേക്ക് കടക്കുന്നവർ ദുരന്തങ്ങൾ ക്ഷണിച്ചു വരുത്തിയേക്കാം.
ലൈംഗികതയിൽ ഭംഗിയായി ഇടപെടാനുള്ള ഏറ്റവും നല്ല മരുന്ന് ആത്മവിശ്വാസം ആർജ്ജിക്കുന്നതു തന്നെയാണെന്നു വാത്സ്യയനൻ പറയുന്നു.
പങ്കാളിയുടെ പ്രോത്സാഹനവും പ്രശംസയും വഴി വളർന്നു വരുന്ന ആത്മവിശ്വാസത്തിൽത്തന്നെയാണ് എന്നെന്നും ലൈംഗികതയുടെ ശക്തിവിശേഷങ്ങൾ ഒളിച്ചിരിക്കുന്നത്. സെക്സിൽ ഓരോതവണയും പുതുമകളുണ്ടാക്കാൻ കാമസൂത്ര നിർദ്ദേശിക്കുന്ന മാർഗങ്ങളിൽച്ചിലതു താഴെപറയുന്നു.
തുടക്കം നന്നായാൽ ഒടുക്കവും നന്നാകും. അതായതു നല്ല ആമുഖലീലയിൽ നിന്നു തുടങ്ങുക. സ്വാഭാവികമായും സംഭോഗവും പ്രതീക്ഷകൾക്കപ്പുറത്തേക്കു രസകരമാകുന്നതു കാണാം.
സ്ത്രീയിലെ ലൈംഗികാവയവങ്ങൾ സ്പർശം കൊണ്ടുണർത്തുമ്പോൾ അവയിൽ വിരലുകൾ ഉപയോഗിച്ച് വൃത്താകൃതിയിൽ ഉദ്ദീപിപ്പിക്കുക. അതായത് ക്ലോക്ക് വൈസ് ആയും ആൻറിക്ലോക്ക് വൈസ് ആയും കൈകളുടേയും വിരലുകളുടേയും ചലനങ്ങൾ ക്രമീകരിക്കുക.
യോനിയീലേക്കു ലിംഗം കടക്കുമ്പോൾ പങ്കാളിയെ ചുംബിക്കുകയോ പുണരുകയോ ചെയ്യുക.
യോനിയിൽ സ്രവങ്ങളുണ്ടായ ശേഷവും ലൈംഗികബന്ധത്തിൽ വേദന ഉണ്ടാകുന്നുവെങ്കിൽ രണ്ടുപേർക്കും സ്വീകാര്യമായ മറ്റൊന്നിലേക്കു പൊസിഷൻ ഉടൻ മാറ്റുക.
സംഭോഗത്തിലൂടെ സ്ത്രീ രതിമൂർച്ഛയിലേക്കു കടക്കാൻ വൈഷമ്യം അനുഭവിക്കുന്നെങ്കിൽ മറ്റു മാർഗങ്ങളിലൂടെ അവളെ രതിമൂർച്ഛയിലേക്കു നയിക്കാൻ അവൻ ശ്രമിക്കണം.
രതിമൂർച്ഛയിലും ‘ലേഡീസ് ഫസ്റ്റ്’എന്നാകട്ടെ. അവൾക്കു ഒന്നിലധികം രതിമൂർച്ഛകൾ കൈവരിക്കാൻ കഴിയും എന്നതിനാൽ സ്ത്രീയ്ക്കു പിന്നാലെ പുരുഷൻ രതിമൂർച്ഛ നേടിയെടുക്കുന്നതായിരിക്കും അഭിലഷണീയം.
രതിമൂർച്ഛയിലേക്ക്
വൈകി മാത്രമേ രതിമൂർച്ഛയിലേക്കു കടക്കാനാകുന്നുള്ളൂ എന്ന പരാതി പറയുന്ന സ്ത്രീകൾക്കു ലൈംഗികത ആസ്വാദ്യകരമാക്കാൻ കൂടി ചില മാർഗങ്ങൾ വാത്സ്യായനൻ കാമസൂത്രയിൽ പറയുന്നു:
അവൻ നിലത്തിരിക്കുകയും അവന്റെ മടിത്തട്ട് അവൾ ഇരിപ്പിടമാക്കുകയും ചെയ്യുന്ന സെക്സ് പൊസിഷൻ തിരഞ്ഞെടുക്കുക. ഈ പൊസിഷനിൽ പുരുഷനു കൂടുതൽ സമയം ഉദ്ധാരണം നിലനിർത്താനും അതേ സമയം ലൈംഗികതയിലെ നിയന്ത്രണങ്ങളെല്ലാം സ്ത്രീയ്ക്ക് ഏറ്റെടുക്കാനും കഴിയുന്നു. അവളുടെ രതിമൂർച്ഛയെ അവൾക്കു തന്നെ നേടിയെടുക്കാൻ ഇതുവഴി കഴിയും.
ആധുനിക സെക്സോളജിസ്റ്റുകൾ ഇതിനോടു ചേർത്തുവയ്ക്കുന്ന ആശയങ്ങൾ കൂടി കേൾക്കാം: സ്വയം രതിമൂർച്ഛ നേടിയേടുക്കേണ്ടതു സ്വന്തം ഉത്തരവാദിത്തം ആണെന്നു സ്ത്രീകൾ തിരിച്ചറിയേണ്ടിയിരിക്കുന്നു. സെക്സ് പുരുഷന്റെ ജോലിയാണെന്നും എനിക്കു ലൈംഗികാനന്ദം പകരുന്നതു അവന്റെ മാത്രം ഉത്തരവാദിത്തമാണെന്നുമുള്ള സങ്കൽപ്പങ്ങൾ മനസിൽ നിന്നു പാടേ മാറ്റിക്കളഞ്ഞേക്കുക.
തന്റെ ശരീരം ഉണരുന്നതെങ്ങനെയാണെന്നും അതിനുള്ള മാർഗങ്ങളെന്തൊക്കെയാണെന്നും സ്വയം മനസിലാക്കുകയും അതു പങ്കാളിയെ അറിയിക്കുകയും ചെയ്യുക.
സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്. എന്തായാലും വാത്സ്യായനന്റെ കാലത്തു ലൈംഗികതയിൽ സ്ത്രീകൾ സത്യസന്ധരായിരുന്നു എന്നു വേണം കരുതാൻ.
അവൾ രതിമൂർച്ഛയിലേക്കു കടക്കുന്നു എന്നതിന്റെ ലക്ഷണങ്ങൾ കാമസൂത്രയിൽ വിവരിക്കുന്നതിങ്ങനെ:
രതിമൂർച്ഛയിലൂടെ കടന്നു പോകുമ്പോൾ സ്ത്രീ കിടക്കയിൽ അസ്വസ്ഥതയാകുന്നതു പോലെ കാണപ്പെടും. താൻ ആസ്വദിക്കുന്നു എന്നു വിളിച്ചറിയിക്കുന്ന ശബ്ദങ്ങൾ അവളിൽ നിന്നുണ്ടായേക്കാം. അവൾ കണ്ണുകൾ മെല്ലെ അടയ്ക്കുകയും അനുഭൂതികളുടെ ഭാവങ്ങൾ വിരിയുകയും ചെയ്യും.
രതിമൂർച്ഛയുടെ വേളയിൽ അവൾ അവനെ തന്റെ ശരീരത്തിലേക്കു പരമാവധി ചേർത്തു പിടിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കും. അവളുടെ ചലനങ്ങൾ രതിമൂർച്ഛയോടെ മന്ദതാളത്തിലേക്കു നീങ്ങുന്നതു കാണാം. എന്നാൽ രതിമൂർച്ഛ നേടാനാകാത്ത സ്ത്രീയുടെ ചലനങ്ങൾ തുടർന്നു കൊണ്ടേയിരിക്കും.
നല്ല പൊസിഷനുകൾ
സെക്സിലെ തുടക്കക്കാർക്കും ഏതു പൊസിഷനാണു നല്ലത്? വാത്സ്യായനൻ ഉത്തരം പറയുന്നു: പുരുഷൻ സ്ത്രീക്കു അഭിമുഖമായി മുകളിലും സ്ത്രീ താഴെയുമായ പൊസിഷനിൽ നിന്നു തുടങ്ങുന്നതാണു തുടക്കക്കാർക്കു നല്ലത്. അവളുടെ അരക്കെട്ടിനു താഴെ ഒരു തലയണയും വെയ്ക്കാം.
സ്ത്രീയുടെ കാലുകൾ ഇരുവശത്തേക്കും മാറ്റി മടക്കി വെച്ചിരിക്കണം. യോനിയിലെ ഭഗശിശ്നികയില്ക്കു പുരുഷ ലിംഗത്തിന് മുകൾഭാഗത്തുള്ള പ്യൂബിക് എല്ല് ഉരസുന്ന വിധത്തിൽ വേണം ബന്ധപ്പെടാൻ.
സ്ത്രീ മുകളിലായുള്ള ലൈംഗികരീതി ലിംഗത്തെ യോനിയിൽ നിലനിർത്താനും രതിയുടെ താളം ഇരുവരും മനസിലാക്കിയ ശേഷവും പരീക്ഷിക്കുന്നതാണു നല്ലത്. ലജ്ജാലുവാണ് അവളെങ്കിൽ ലൈംഗികതയിൽ വളരെ ധൈര്യവതിയാക്കാൻ സഹായിക്കുന്ന പൊസിഷനാണ് ഇത്. യോനിയുടെ വിവിധ ഭാഗങ്ങളിലേക്കു ഉദ്ദീപനം ഏൽപ്പിക്കും വിധം രതിയിലെ ചലനങ്ങൾ ക്രമീകരിച്ചാൽ ഈ രണ്ടു പൊസിഷനുകളിൽ നിന്നു തന്നെ ധാരാളം വൈവിധ്യങ്ങൾ ഉണ്ടാക്കിയെടുക്കാനാവും.
ഉണർവിന്റെ മന്ത്രങ്ങൾ
ലൈംഗിക ഉണർവിന്റെ മാന്ത്രികത സ്ത്രീയും അറിഞ്ഞിരിക്കണം. സ്ത്രീയെ ഉദ്ദീപിപ്പിക്കുന്നതിനിടയിലും പുരുഷനും ചില ആമുഖലീലകൾക്കായി കൊതിക്കുന്നുണ്ടെന്നു സ്ത്രീ മനസിലാക്കണം. അവന്റെ ശരീരത്തിലെ വികരോത്തേജന കേന്ദ്രങ്ങളും അവൾ അറിഞ്ഞിരിക്കണം. വിരലുകൾ, സ്തനഞെട്ടുകൾ മറ്റു വികാരോത്തേജന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഉദ്ദീപിപ്പിക്കാനും അവൾ തയാറാകണം.
ചുണ്ടുകൾ, സ്തനങ്ങൾ തുടങ്ങിയവയിലൊക്കെയുള്ള സ്പർശിക്കുന്നതു സ്ത്രീയെ വികാരോത്തേജിതയാക്കുമെങ്കിൽ പങ്കാളി പുരുഷന്റെ ശരീരത്തിലെവിടെ സ്പർശിച്ചാലും പുരുഷൻ ലൈംഗികമായി ഉണരും.

പരസ്​പരാകര്‍ഷണം ശരീരഭാഷയിലൂടെ



ഭാര്യ പറയാത്ത ഓരോ വാക്കും മനസ്സിലാക്കാന്‍ കഴിയാത്ത ഭര്‍ത്താവിനെ സംബന്ധിച്ചിടത്തോളം അവന്റെ ജീവിതം തുലഞ്ഞതുതന്നെ!!/സാ സാ ഗാബര്‍




ചിലരെക്കാണുമ്പോള്‍ നമുക്ക് വെറുതേയൊരിഷ്ടം തോന്നാറില്ലേ?
ചിലപ്പോള്‍ കക്ഷിയെ ആദ്യമായിട്ടാവും നിങ്ങള്‍ കാണുന്നത്. അല്ലെങ്കില്‍ പലവട്ടം കണ്ടിട്ടുണ്ടെങ്കില്‍പ്പോലും ഒരിക്കല്‍പ്പോലും സംസാരിച്ചുകാണില്ല. എന്നിട്ടും എന്തുകൊണ്ടായിരിക്കാം ആ അടുപ്പം?

മനുഷ്യന്‍ സാമൂഹികജീവിയാണ്. ആര്‍ക്കും പരസ്​പരബന്ധം കൂടാതെ ഒറ്റയ്‌ക്കൊറ്റയ്ക്ക് ജീവിക്കുക സാധ്യമല്ല. ബന്ധങ്ങള്‍ ആരംഭിക്കാനും നിലനിര്‍ത്താനും ആശയവിനിമയം ആവശ്യമാണ്. നമ്മുടെ വിചാരങ്ങളും വികാരങ്ങളും വിനിമയം ചെയ്യുമ്പോഴാണ് ബന്ധങ്ങളുണ്ടാകുന്നത്. വാമൊഴിയും വരമൊഴിയുമാണ് നമ്മുടെ പ്രത്യക്ഷ ആശയവിനിമയോപാധികള്‍. എന്നാല്‍ ഇവ രണ്ടുമല്ലാതെ - ഒരു വാക്കുപോലും സംസാരിക്കാത്തപ്പോള്‍പോലും - ആശയവിനിമയം നടക്കുന്നുണ്ടെന്നു നിങ്ങള്‍ക്കറിയാമോ? അതുകൊണ്ടായിരിക്കില്ലേ തീര്‍ത്തും അപരിചിതരായ ചിലരെക്കാണുമ്പോള്‍പോലും 'വെറുതേയൊരിഷ്ടമോ' അപൂര്‍വമായെങ്കിലും നേര്‍വിപരീതമോ തോന്നുന്നത്.

രണ്ടു വ്യക്തികള്‍ പരസ്​പരം കാണുന്ന നിമിഷം മുതല്‍തന്നെ ആശയവിനിമയം ആരംഭിക്കുന്നുണ്ട്. ഒരു നോട്ടം, നിമിഷാര്‍ധങ്ങളില്‍ മുഖത്തു മിന്നിമറിയുന്ന ഭാവങ്ങള്‍, വിവിധ ശാരീരികചലനങ്ങള്‍, ഒരു ചെറുപുഞ്ചിരി, - ഇവയെല്ലാം യഥാര്‍ഥത്തില്‍ വാക്കുകളെക്കാള്‍ വാചാലമല്ലേ? ബന്ധങ്ങള്‍ തുടങ്ങുന്നതിലും ഊട്ടിയുറപ്പിക്കുന്നതിലും സാധാരണ ഭാഷയ്ക്കപ്പുറത്തുള്ള ഇത്തരം ഘടകങ്ങളുടെ സ്ഥാനം നമുക്ക് അവഗണിക്കാനാവുമോ. വാക്കുകള്‍ കൂടാതെയോ വാക്കുകള്‍ക്കൊപ്പമോ നാം അറിഞ്ഞോ അറിയാതെയോ നടക്കുന്ന ഇത്തരം ആശയവിനിമയത്തെ മെറ്റാ കമ്യൂണിക്കേഷന്‍ അഥവാ നോണ്‍ വെര്‍ബല്‍ കമ്യൂണിക്കേഷന്‍ എന്നു വിളിക്കാം. മെറ്റാ കമ്യൂണിക്കേഷന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ശരീരഭാഷ.

ആശയവിനിമയത്തില്‍ ശരീരഭാഷയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് പഠനം നടത്തിയ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഡോ.ആല്‍ബര്‍ട്ട് മെഹറാബിയന്റെ കൗതുകകരമായ ചില കണ്ടെത്തലുകള്‍ നോക്കൂ.
നിത്യജീവിതത്തില്‍ ശരീരഭാഷകൊണ്ടുമാത്രം നാം വിനിമയം ചെയ്യുന്ന ആശയങ്ങള്‍ - 55%
ശബ്ദത്തിന്റെ ആരോഹണാവരോഹണങ്ങള്‍, തീക്ഷ്ണത, സ്ഥായീഭാവങ്ങള്‍ തുടങ്ങിയ ഗുണവിശേഷങ്ങളുടെ അടിസ്ഥാനത്തില്‍ വിനിമയം ചെയ്യപ്പെടുന്നവ - 38%
വാക്കുകള്‍കൊണ്ടുമാത്രം വിനിമയം ചെയ്യപ്പെടുന്നവ - 7%
വാക്കുകള്‍കൊണ്ടുള്ള ആശയവിനിമയം വെറും 7% മാത്രമാണെന്നു കാണിക്കുന്ന ഈ കണക്ക് പ്രഥമദൃഷ്ട്യാ അവിശ്വസനീയമായി തോന്നാമെങ്കിലും മെഹറാബിയനുശേഷം മറ്റു പല പ്രഗല്ഭ ഗവേഷകരും ഈ നിഗമനങ്ങള്‍ ശരിവെച്ചിട്ടുണ്ട്.

ശരിയായ രീതിയില്‍ ആശയവിനിമയം നടത്തുന്നതിലും ഉദ്ദേശിച്ചരീതിയില്‍ വിചാരവികാരങ്ങള്‍ വിനിമയം ചെയ്യുന്നതിലും പലപ്പോഴും വാക്കുകള്‍ക്ക് പരിമിതിയുണ്ട്. അവിടെയാണ് ശരീരഭാഷ നമ്മുടെ രക്ഷയ്‌ക്കെത്തുന്നത്. ഉദാഹരണത്തിന് നിങ്ങളിഷ്ടപ്പെട്ട ഒരാളെ അപ്രതീക്ഷിതമായി കാണുമ്പോഴുണ്ടാകുന്ന നിങ്ങളുടെ പ്രതികരണം സങ്കല്പിക്കുക. പെട്ടെന്ന് ശരീരപേശികള്‍ അല്പം മുറുകുകയും ശരീരം ആകെപ്പാടെയൊന്നു നിവരുകയും ചെയ്യില്ലേ? കണ്ണുകള്‍ അല്പം വിടരുക, മുഖത്ത് അറിയാതൊരു പുഞ്ചിരി വിടരുക തുടങ്ങിയവയെല്ലാം സാധാരണ സംഭവിക്കാറില്ലേ. ഇനി ഇഷ്ടമില്ലാത്തവരെയാണ് കാണുന്നതെങ്കിലോ. ശരീരത്തിന് മൊത്തത്തിലൊരു ഉള്‍വലിവുണ്ടാകും, നെറ്റിയിലൊരു ചുളിവു പ്രത്യക്ഷപ്പെട്ടേക്കാം, ഇല്ലേ? ഇങ്ങനെ വ്യത്യസ്ത സാഹചര്യങ്ങളില്‍ വ്യത്യസ്തമായ വിധത്തില്‍ ശരീരം അതിന്റേതായ ഭാഷയില്‍ സംസാരിച്ചുകൊണ്ടിരിക്കും.

ശരീരഭാഷയിലൂടെയുള്ള ആശയവിനിമയം അധികപക്ഷവും സംഭവിക്കുന്നത് ഉപബോധതലത്തിലാണെങ്കിലും അഭിലഷണീയമായ ബന്ധങ്ങള്‍ കെട്ടിപ്പടുക്കാനും ആകര്‍ഷണീയമായ വ്യക്തിത്വമുണ്ടാക്കാനും അതിനെക്കുറിച്ച് വ്യക്തമായ അവബോധം വളര്‍ത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്. ആശയവിനിമയത്തിന്റെ ഭംഗിയും കാര്യക്ഷമതയും സ്വന്തം ശരീരഭാഷയുടെ ശരിയായ ഉപയോഗത്തിലൂടെയും മറ്റുള്ളവരുടെ ശരീരഭാഷയുടെ ശരിയായ വിശകലനത്തിലൂടെയും നേടിയെടുക്കാം.

ശരീരഭാഷ വായിക്കല്‍
ആദ്യമായി ഒരു വ്യക്തിയെ പരിചയപ്പെടുമ്പോഴോ പരിചയം കൂടുതല്‍ ദൃഢതരമാക്കാന്‍ ശ്രമിക്കുമ്പോഴോ നിങ്ങളെ അലട്ടുന്ന മുഖ്യപ്രശ്‌നങ്ങളിലൊന്ന് ആ വ്യക്തി നിങ്ങളെ ഇഷ്ടപ്പെടുമോ ഇല്ലയോ എന്നുള്ള ആശങ്കയായിരിക്കില്ലേ. ഈ ഉത്കണ്ഠ നിങ്ങളെ പല അബദ്ധങ്ങളിലും കൊണ്ടുചെന്നു ചാടിച്ചേക്കാം. റൊമാന്റിക് ബന്ധങ്ങളില്‍ മാത്രമല്ല ബിസിനസ് മീറ്റിങ്ങുകള്‍, പാര്‍ട്ടികള്‍ പോലുള്ള ഔപചാരിക സന്ദര്‍ഭങ്ങളില്‍പ്പോലും ഇത്തരം അബദ്ധങ്ങള്‍ സംഭവിക്കുക സാധാരണമാണ്. ഈ പ്രശ്‌നത്തിനുള്ള ഏറ്റവും ലളിതമായ പരിഹാരമാര്‍ഗം അപരന്റെ/അപരയുടെ ശരീരഭാഷ വായിക്കാന്‍ അറിയുകയെന്നതാണ്. നിങ്ങള്‍ക്കു മുന്നില്‍ നില്ക്കുന്ന വ്യക്തിയുടെ മനസ്സിലിരിപ്പ് ഒരു പരിധിവരെയെങ്കിലും മനസ്സിലാക്കാനും അതിന്റെ അടിസ്ഥാനത്തില്‍ നിങ്ങളുടെ അടുത്ത നീക്കം എപ്രകാരമായിരിക്കണമെന്നു പ്ലാന്‍ ചെയ്യാനും അതു നിങ്ങളെ സഹായിക്കും. വിവിധരീതിയിലുള്ള നില്പുകള്‍ , മുഖഭാവങ്ങള്‍, നോട്ടം, കൈകാലുകളുടെ ചലനങ്ങള്‍ തുടങ്ങിയവയെല്ലാം ശരീരഭാഷയിലെ വാക്കുകളും വാചകങ്ങളുമാണ്.

ഒരേ സാഹചര്യത്തോട് വ്യത്യസ്ത വ്യക്തികള്‍ വ്യത്യസ്ത രീതിയിലായിരിക്കാം പ്രതികരിക്കുന്നതെങ്കിലും ശരീരഭാഷയുടെ കാര്യത്തില്‍ എല്ലാവരും ഏറക്കുറേ സമാനത പുലര്‍ത്തുന്നതായിക്കാണാം. അതുകൊണ്ട് ശരീരഭാഷ അറിഞ്ഞിരുന്നാല്‍ മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങളറിഞ്ഞ് അവര്‍ക്ക് നമ്മോടിഷ്ടം തോന്നുന്ന വിധത്തില്‍ പെരുമാറാനും നമ്മുടെ പെരുമാറ്റം ക്രമപ്പെടുത്താനും സാധിക്കും.

എതിര്‍ലിംഗത്തില്‍പ്പെട്ടവര്‍ തമ്മിലുള്ള ആകര്‍ഷണം പ്രകൃതിനിയമമാണ്. മനുഷ്യരുടെ മാത്രമല്ല ജീവരാശിയുടെതന്നെ നിലനില്പിന് അത് അത്യന്താപേക്ഷിതമാണ്. സാമൂഹികജീവിയായ മനുഷ്യരെസ്സംബന്ധിച്ചിടത്തോളം സമൂഹത്തിന്റെ കെട്ടുറപ്പിനു മാത്രമല്ല വ്യക്തിപരമായ സന്തോഷത്തിനും സമാധാനത്തിനും ബന്ധങ്ങളുണ്ടാകേണ്ടതും നിലനില്‌ക്കേണ്ടതും അനിവാര്യമാണ്. അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ -പ്രത്യേകിച്ചും എതിര്‍ലിംഗത്തില്‍പ്പെട്ടവരുടെ - ഇഷ്ടവും ശ്രദ്ധയും പിടിച്ചുപറ്റുകയെന്നത് അവന്റെ/ അവളുടെ മുന്‍ഗണനകളില്‍ എക്കാലവും മുന്നിട്ടുനില്ക്കും. ഈ വിഷയം പുരുഷന്റെയും സ്ത്രീയുടെയും ശരീരഭാഷാപരമായ കാഴ്ചപ്പാടുകളിലൂടെ നമുക്കു പരിശോധിക്കാം.

നോട്ടത്തിന്റെ നാനാര്‍ഥങ്ങള്‍
ഒരാള്‍ക്ക് നിങ്ങളോട് ഇഷ്ടമാണോ അല്ലയോ എന്നറിയാന്‍ ആദ്യം ശ്രദ്ധിക്കേണ്ടത് അയാളുടെ കണ്ണുകളിലാണ്. കാണുന്ന മാത്രയില്‍ അല്പം പുരികമുയര്‍ത്തുന്നതും നേരിയ തോതില്‍ ചുണ്ടുവിടര്‍ത്തുന്നതും വിടര്‍ന്ന കണ്ണുകളോടെ നോക്കുന്നതും സ്ത്രീകളിലായാലും പുരുഷന്മാരിലായാലും ഇഷ്ടത്തിന്റെ സൂചനയാണ്. ഒരു സെക്കന്‍ഡിന്റെ ചെറിയൊരംശം സമയത്തിനുള്ളില്‍ നടന്നുകഴിയുന്ന ഇത്തരം ശരീരഭാഷാസംജ്ഞകള്‍ ശ്രദ്ധയില്‍പ്പെടാന്‍ ബോധപൂര്‍വം നിരീക്ഷിക്കുകതന്നെ വേണം. സംസാരവേളകളില്‍ നോട്ടം കണ്ണുകളില്‍ കൂടുതല്‍ സമയം കേന്ദ്രീകരിച്ചുകൊണ്ടാണെങ്കില്‍ അത് ആത്മവിശ്വാസത്തിന്റെ കൂടി സൂചനയായി കണക്കാക്കാം.

കൃഷ്ണമണിയുടെ സങ്കോചവികാസങ്ങള്‍
നോട്ടം തിളങ്ങുന്ന കണ്ണുകളോടെയും ഒരു ചെറുപുഞ്ചിരിയുടെ അകമ്പടിയോടുകൂടിയുമാണെങ്കില്‍ കക്ഷിക്ക് നിങ്ങളുടെ സാന്നിധ്യം ഏറെ ആഹ്ലാദം പകരുന്നുവെന്നു വ്യക്തം. ഇഷ്ടപ്പെട്ടവരെക്കാണുമ്പോള്‍ കണ്ണിന്റെ കൃഷ്ണമണികള്‍ കൂടുതല്‍ വികസിക്കുകയും വെറുക്കുന്നവരെക്കാണുമ്പോള്‍ കൂടുതല്‍ ചുരുങ്ങുകയും ചെയ്യും. ആവേശകരമായ മാനസികാവസ്ഥയില്‍ കൃഷ്ണമണികള്‍ സാധാരണയില്‍ക്കവിഞ്ഞ് നാലിരട്ടിവരെ വികസിക്കുമത്രേ. കൃഷ്ണമണികള്‍ ഇടയ്ക്കിടെ മുകളിലേക്കോ താഴേക്കോ വശങ്ങളിലേക്കോ ചലിപ്പിക്കുന്നതായോ കണ്‍പുരികങ്ങള്‍ വലിഞ്ഞുമുറുകിയിരിക്കുന്നതായോ കാണുന്ന പക്ഷം സംഗതി പന്തിയല്ലെന്നു കരുതാം. കണ്‍പുരികങ്ങള്‍ വലിഞ്ഞുമുറുകുന്നത് പേടിയുടെയോ ആശയക്കുഴപ്പത്തിന്റെയോ സൂചനയുമാകാമെന്നതിനാല്‍ അവസാന നിഗമനത്തിലെത്തുന്നതിനു മുന്‍പ് മറ്റു ലക്ഷണങ്ങള്‍കൂടി ചേര്‍ത്തു വിലയിരുത്തണം.

ഇഷ്ടത്തിന്റെ നോട്ടം
സ്ത്രീയായാലും പുരുഷനായാലും ഇഷ്ടത്തോടെയുള്ള നോട്ടം ശരീരത്തിന്റെ ചില പ്രത്യേക ഭാഗങ്ങളെ കേന്ദ്രീകരിച്ചായിരിക്കും. പരസ്​പരാകര്‍ഷണത്തോടെയുള്ള നോട്ടം ഇരുകണ്ണുകളും മൂക്കും വായും അതിനു താഴേക്കിറങ്ങി ഇന്റിമേറ്റ് ഗേസ് നാഭി പ്രദേശംവരെ വരുന്ന ഒരു സാങ്കല്പിക ത്രികോണത്തിലായിരിക്കും അധികനേരവും പതിക്കുക - അതില്‍ത്തന്നെ അധിക ശ്രദ്ധ സംസാരവേളകളിലാണെങ്കില്‍ ചുണ്ടുകളെ കേന്ദ്രീകരിച്ചായിരിക്കും. പക്ഷേ, പരിചയപ്പെടുന്നതിന്റെ ആദ്യഘട്ടത്തില്‍ ഈ നോട്ടം ഏതാനും സെക്കന്‍ഡുകള്‍ മാത്രമേ നീണ്ടുനില്ക്കൂ. പരിചയം കൂടുന്ന മുറയ്ക്ക് നോട്ടത്തിന്റെ ദൈര്‍ഘ്യവും വര്‍ധിക്കുന്നു.
ഈ നോട്ടത്തെ ശരീരഭാഷയില്‍ ഇന്റിമേറ്റ് ഗേസ് (കിശോമലേ ഏമ്വല) എന്നു വിളിക്കുന്നു. ഇത്തരത്തില്‍ നോക്കുന്നവരോട് എതിര്‍ലിംഗത്തില്‍പ്പെട്ടവര്‍ ഇഷ്ടമാണെങ്കില്‍ അതുപോലെത്തന്നെ പ്രതികരിച്ചേക്കാമെങ്കിലും അല്ലാത്തവര്‍ നോട്ടം പിന്‍വലിച്ചേക്കാം.

സ്ത്രീകളില്‍ ചുമലിനു മുകളിലൂടെയുള്ള ചെരിഞ്ഞ നോട്ടം ശുദ്ധ ശൃംഗാരസൂചനയാകാന്‍ സാധ്യതയേറെയാണ്.

ഇമവെട്ടല്‍
ഇഷ്ടപ്പെട്ട കാഴ്ചകള്‍ കാണുമ്പോള്‍ ഇമവെട്ടലിന്റെ നിരക്ക് സാധാരണയിലും കൂടിയിരിക്കും. അതുപോലെ ഇഷ്ടപ്പെട്ടവരെ കാണുമ്പോഴും ഇമവെട്ടലിന്റെ എണ്ണം കൂടും. അടുത്ത പ്രാവശ്യം നിങ്ങള്‍ക്കു വളരെ പ്രിയപ്പെട്ടവരുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ മനഃപൂര്‍വംതന്നെ ഇമവെട്ടല്‍ അല്പം അധികരിപ്പിച്ചുനോക്കൂ. അവരും അപ്രകാരംതന്നെ ചെയ്യുന്നതു കാണാം.

നേത്രബന്ധം നിലനിര്‍ത്തുന്നതിലുള്ള വിമുഖതയോടൊപ്പം അലക്ഷ്യമായി അങ്ങോട്ടുമിങ്ങോട്ടും നോക്കുകയോ ഇടയ്ക്കിടെ വാച്ചില്‍ നോക്കുകയോ ചെയ്യുന്നത് താത്പര്യരാഹിത്യത്തിന്റെ സൂചനകളാണ്. ഇത്തരം സൂചനകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നതു കണ്ടാല്‍ ഉടന്‍ സംഭാഷണമവസാനിപ്പിച്ച് പിന്‍തിരിയുന്നതായിരിക്കും ബുദ്ധി. നേര്‍ക്കുനേര്‍ മുഖത്തു നോക്കാനുള്ള വിമുഖത ശരിയായ കള്ളലക്ഷണമാകാനും സാധ്യതയുണ്ട്. സൂക്ഷിക്കുക!

താടി അല്പം ഉയര്‍ത്തി മൂക്കിനു മുകളിലൂടെയാണ് നോട്ടമെങ്കില്‍ അത് അതിരുകവിഞ്ഞ ആത്മവിശ്വാസത്തിന്റെയോ താന്‍പോരിമയുടെയോ അടയാളമാകാം. താത്പര്യരാഹിത്യത്തെക്കാളുപരി അവജ്ഞയുടെ തലംവരെയെത്തുന്ന ഇത്തരം നോട്ടങ്ങള്‍ പ്രതികൂലമനോഭാവത്തെ നിശ്ശബ്ദമായി ഉദ്‌ഘോഷിക്കുന്നു. തികച്ചും അനഭികാമ്യമായ ഈ നോട്ടം സ്ത്രീകളിലായാലും പുരുഷന്മാരിലായാലും വര്‍ജിക്കപ്പെടേണ്ടതുതന്നെ.

സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായാലും കേട്ടുകൊണ്ടിരിക്കുമ്പോഴായാലും പുരുഷന്മാരെക്കാള്‍ കൂടുതല്‍ നേത്രബന്ധം പുലര്‍ത്തുന്നതും അതിനായി ആഗ്രഹിക്കുന്നതും സ്ത്രീകളാണ്. അതുകൊണ്ട് സ്ത്രീകളുമായി ഇടപഴകുമ്പോള്‍ നേത്രബന്ധത്തില്‍ പരമാവധി നിഷ്‌കര്‍ഷ പാലിക്കണം.

അസ്വസ്ഥതയുളവാക്കുന്നതോ കുറ്റബോധമുണര്‍ത്തുന്നതോ ആയ ചോദ്യങ്ങളോടുള്ള ആദ്യപ്രതികരണം ചോദ്യകര്‍ത്താവിന്റെ മുഖത്തുനിന്നും നോട്ടം പിന്‍വലിക്കലായിരിക്കും. എന്നാല്‍ ശത്രുതാപരമോ സ്വയം പ്രതിരോധിക്കാന്‍ മറുകക്ഷിയെ നിര്‍ബന്ധിതമാക്കുകയോ ചെയ്യുന്ന ചോദ്യങ്ങള്‍ക്ക് പെട്ടെന്നുള്ള തുറിച്ചുനോട്ടത്തിലൂടെയായിരിക്കും പ്രതികരണമാരംഭിക്കുക. സംഭാഷണവേളകളില്‍ അത്തരം ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടാല്‍ നിങ്ങളുടെ വാക്കുകളിലെവിെടയോ പിഴവു പറ്റിയിട്ടുണ്ടാകാമെന്നു മനസ്സിലാക്കി ഉടന്‍ സംസാരഗതി തിരിച്ചുവിടുന്നതായിരിക്കും ബുദ്ധി.

ചില ആളുകളുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ നമുക്ക് ഒട്ടും മുഷിപ്പനുഭവപ്പെടുകയില്ലെന്നു മാത്രമല്ല വല്ലാത്തൊരു സുഖവും സംതൃപ്തിയും അനുഭവപ്പെടുകയും ചെയ്യുന്നു. മറ്റുചിലരുമായിട്ടാകുമ്പോള്‍ നേരേതിരിച്ചും. ഇത്തരം അനുഭവങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ വലിയൊരളവുവരെ മുഖത്തു പതിക്കുന്ന നോട്ടത്തിന്റെ ദൈര്‍ഘ്യത്തെ ആശ്രയിച്ചിരിക്കും. മിഖായേല്‍ ആര്‍ഗൈലിന്റെ അഭിപ്രായത്തില്‍ മൊത്തം സംസാരസമയത്തിന്റെ 30 മുതല്‍ 60 ശതമാനംവരെ മുഖാമുഖം നോക്കിനിന്നുകൊണ്ടാണത്രേ ആളുകള്‍ സംസാരിക്കുക. ഇനി ആരെങ്കിലും 60 ശതമാനത്തില്‍ കൂടുതല്‍ സമയം അപരന്റെ മുഖത്തുനോക്കി നില്ക്കുന്നപക്ഷം അത് സംസാരവിഷയത്തേക്കാളുപരി ആ വ്യക്തിയോടുതന്നെയുള്ള താത്പര്യം കാരണമായിരിക്കുമെന്ന് ആര്‍ഗൈല്‍ പറയുന്നു. പരസ്​പരബന്ധങ്ങളില്‍ നേത്രബന്ധത്തിന് എത്രമാത്രം പ്രാധാന്യമുണ്ടെന്ന് ഇതില്‍നിന്നും വ്യക്തമാണല്ലോ.

മുഖഭാവങ്ങള്‍
ആളുകളുടെ വികാരങ്ങളും മനോഭാവങ്ങളും പ്രകടമാക്കുന്നതില്‍ മുഖഭാവങ്ങള്‍ക്കുള്ള സ്ഥാനം അദ്വിതീയമാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. മുഖഭാവങ്ങളെല്ലാം വിടരുന്നത് മുഖ്യമായും ചുണ്ടുകളെയും സമീപസ്ഥ പേശികളെയും ചുറ്റിപ്പറ്റിയായിരിക്കും. മറ്റുള്ളവരോടുള്ള ഇഷ്ടം പ്രകടമാക്കുന്ന ഭാവപ്രകടനങ്ങളില്‍ മുഖ്യസ്ഥാനം പുഞ്ചിരിക്കുതന്നെ. ഹൃദയം നിറഞ്ഞ പുഞ്ചിരി ആരുടെയും മനം മയക്കും. പക്ഷേ, വെറും ഔപചാരികതയുടെ ഭാഗമായും ആളുകള്‍ കൃത്രിമമായി പുഞ്ചിരിക്കാറുണ്ട്. അതുകൊണ്ടുതന്നെ പരസ്​പരാകര്‍ഷണത്തിന്റെ ശരീരഭാഷയില്‍ ആത്മാര്‍ഥമായ പുഞ്ചിരിയും കൃത്രിമ പുഞ്ചിരിയും വേര്‍തിരിച്ചറിയുന്നതിന് വര്‍ധിച്ച പ്രാധാന്യമുണ്ട്.

ആത്മാര്‍ഥമായ പുഞ്ചിരിയും കൃത്രിമ പുഞ്ചിരിയും
ആത്മാര്‍ഥമായ പുഞ്ചിരിയെ കൃത്രിമ പുഞ്ചിരിയില്‍നിന്നും വേര്‍തിരിച്ചറിയാനുള്ള മാര്‍ഗമെന്താണ്? സ്വാഭാവികമായും നിങ്ങളുടെ മനസ്സില്‍ ഉയര്‍ന്നുവരാന്‍ സാധ്യതയുള്ള ഒരു ചോദ്യമാണിത്.

ആത്മാര്‍ഥമായ ഇഷ്ടത്തോടെയുള്ള പുഞ്ചിരിയില്‍ മുഖപേശികളെല്ലാം ഒരുപോലെ സജീവമാകുന്നു. കണ്ണുകള്‍ തിളങ്ങുന്നു ; വായുടെ കോണുകള്‍ മുകളിലേക്കുയരുന്നു. കണ്‍പോളകള്‍ക്കു തൊട്ടുമുകളിലും താഴേയുമുള്ള ലഘുപേശികള്‍ അവയുമായി ബന്ധപ്പെട്ട ചര്‍മഭാഗത്തെ നേത്രഗോളത്തിന്റെ ഭാഗത്തേക്ക് വലിക്കുന്നു; കവിളിലെ പേശികള്‍ മുകളിലേക്ക് ചുരുങ്ങുകയാല്‍ കണ്ണുകള്‍ക്കു താഴേയുള്ള പേശിയും ചര്‍മഭാഗവും അല്പം മുഴച്ചുവരികയും ഇതിന്റെയെല്ലാം ഫലമായി കണ്ണുകളുടെ പുറംകോണില്‍ 'കാക്കക്കാലുകള്‍' പോലുള്ള ചുളിവുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.

കൃത്രിമ പുഞ്ചിരിയില്‍ കണ്ണുകളുടെ പങ്കാളിത്തം മിക്കവാറും ഇല്ലെന്നുതന്നെ പറയാം. കീഴ്ത്താടിയുമായി ബന്ധപ്പെട്ട മസിലുകളാണ് പ്രധാനമായും സജീവമാകുന്നത്. അതുകൊണ്ട് യഥാര്‍ഥ പുഞ്ചിരിയെ എളുപ്പം തിരിച്ചറിയാന്‍ കവിളിനു മുകള്‍ഭാഗത്തേക്കുള്ള പേശികളുടെ സങ്കോചവികാസങ്ങളിലും ചലനങ്ങളിലുമാണ് മുഖ്യമായും ശ്രദ്ധയൂന്നേണ്ടത്.

മറ്റു ഭാവങ്ങളും അനുബന്ധചേഷ്ടകളും
വായുടെ കോണുകള്‍ അല്പം മുകളിലേക്ക് വളഞ്ഞിരുന്നാല്‍ അത് നിങ്ങളുടെ സാന്നിധ്യത്തിലുള്ള സന്തോഷത്തിന്റെ സൂചനയും താഴേക്കു വളഞ്ഞിരുന്നാല്‍ അനിഷ്ടസൂചനയുമായേക്കാം. ചിലര്‍ വായ്, ചുണ്ടുകള്‍, താടി, തുട മുതലായ ഭാഗങ്ങളില്‍ കൈകള്‍കൊണ്ട് സ്​പര്‍ശിച്ചുകൊണ്ട് ആ ഭാഗങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ടിരിക്കും. പൂര്‍ണമായും അബോധമനസ്സിന്റെ നിയന്ത്രണത്തില്‍ നടക്കുന്ന ഇത്തരം ചേഷ്ടകള്‍ ആകര്‍ഷണത്തിന്റെ ലക്ഷണങ്ങളായേക്കാം. സ്​പര്‍ശിക്കപ്പെടാനാഗ്രഹിക്കുന്ന ശരീരഭാഗങ്ങളിലാണത്രേ അവര്‍ സ്​പര്‍ശിച്ചുകൊണ്ടിരിക്കുന്നത്. പുരുഷസാന്നിധ്യത്തില്‍ ചുണ്ട് നാക്കുകൊണ്ട് ഇടയ്ക്കിടെ നനയ്ക്കുന്നതും ചുണ്ടു കടിക്കുന്നതും സ്ത്രീകളെ സംബന്ധിച്ചിടത്തോളം ലൈംഗികാകര്‍ഷണ സൂചനകളാകാമെങ്കിലും ഇത്തരം ചേഷ്ടകള്‍ വികലമാംവണ്ണം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് പരിഭ്രമത്തിന്റെയോ കള്ളം മറച്ചുെവക്കാനുള്ള ശ്രമത്തിന്റെയോ സൂചനയാകാം.

സ്തീകളില്‍ സര്‍വസാധാരണമായി കാണപ്പെടുന്ന ഒരു ചേഷ്ടയാണ് മുഖത്തും ചുമലിലും ഞാന്നുകിടക്കുന്ന മുടി പുറികിലേക്കൊതുക്കുവാനെന്ന ഭാവേനയുള്ള തല വെട്ടിക്കല്‍. പൂര്‍ണമായും സ്‌ൈത്രണമായ ഈ ആംഗ്യത്തിലൂടെ തന്റെ കഴുത്തിലെയും ചുമലിലെയും മൃദുചര്‍മഭംഗി ഇഷ്ടപുരുഷനുമുന്‍പില്‍ വെളിപ്പെടുത്തുകയാണ് സ്ത്രീ ചെയ്യുന്നതെന്ന് അനുമാനിക്കാം. ചിലര്‍ മുടിയൊതുക്കാനെന്ന ഭാവത്തില്‍ത്തന്നെ പിന്‍കഴുത്തിന്റെ ഒരുവശം വിരലുകള്‍കൊണ്ട് തലോടാറുണ്ട്. മറ്റുചിലര്‍ മുടിയിഴകളിലൂടെ മൃദുവായി വിരലോടിച്ചുകൊണ്ടിരിക്കും. തനിക്ക് വളരെ അടുപ്പം തോന്നുന്ന പുരുഷന്മാര്‍ക്കു മുന്നിലല്ലാതെ സ്ത്രീകള്‍ ഇത്തരം ചേഷ്ടകള്‍ പ്രകടിപ്പിക്കാനുള്ള സാധ്യത തുലോം കുറവാണ്.

തലമുടിയില്‍ ഇടയ്ക്കിടെ കൈകൊണ്ട് തടവുന്നതും ഒതുക്കിെവക്കുന്നതും ആകര്‍ഷണത്തിന്റേതെന്നപോലെത്തന്നെ തലോടലുകളിലൂടെ ഓമനിക്കപ്പെടാനുള്ള അബോധതലത്തിലുള്ള ആഗ്രഹത്തിന്റകൂടി സൂചനയാകാം. എന്നാല്‍ തലമുടിയില്‍ ചെറുതായി പിടിച്ചുവലിക്കുന്നതും പിടിച്ചുപിരിക്കുന്നതും അസ്വസ്ഥതയുടെയും അക്ഷമയുടെയും ലക്ഷണമായിരിക്കാനാണ് സാധ്യത.

സ്ത്രീകളുടെ ലൈംഗികാകര്‍ഷണത്തിന്റെ മറ്റൊരു സൂചനയാണ് കൈകളുടെ മണിബന്ധം പ്രദര്‍ശിപ്പിക്കാനുള്ള പ്രവണത. ഇഷ്ടമില്ലാത്ത പുരുഷന്മാര്‍ക്കുമുന്‍പില്‍ കൈവെള്ളയ്ക്കു താഴെ മണിബന്ധത്തിലെ മൃദുചര്‍മം ദൃശ്യമാകുന്നത് സ്ത്രീകള്‍ കഴിവതും ഒഴിവാക്കുമെന്നു ശരീരഭാഷാവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

മറ്റു പൊതുസൂചനകള്‍
ചുമലുകള്‍ രണ്ടും മുന്നോട്ട് അലസമായി തൂക്കിയിട്ടുകൊണ്ടുള്ള സംസാരം സ്ത്രീകളിലാണെങ്കിലും പുരുഷന്മാരിലാണെങ്കിലും സംഭാഷണത്തിലോ മുന്നിലുള്ള വ്യക്തിയിലോ ഉള്ള മടുപ്പ് വ്യക്തമാക്കുന്നു. ചുമലിലെയും അനുബന്ധഭാഗങ്ങളിലെയും പേശികള്‍ മുറുകിയിരിക്കുന്നത് ആകാംക്ഷയെ കാണിക്കുന്നു.

മാറത്തു കൈകെട്ടിക്കൊണ്ടോ കൈകാലുകള്‍ പിണച്ചുവെച്ച് ഇരുന്നുകൊണ്ടോ ഉള്ള സംസാരവും ഒരിക്കലും സൗഹാര്‍ദപരമാകാന്‍ വഴിയില്ല. കൈകാലുകള്‍പിണച്ചുെവക്കുകവഴി പ്രതീകാത്മകമായ ഒരു പ്രതിരോധം തീര്‍ക്കുകയാണ് ആളുകള്‍ ചെയ്യുന്നതെന്ന് ശരീരഭാഷാവിദഗ്ധര്‍ പറയുന്നു.

പ്രതിരോധസൂചകമായ ചേഷ്ടകള്‍
നിങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുന്ന വ്യക്തി നിങ്ങളിരിക്കുന്ന ഭാഗത്തേക്ക് അല്പം മുന്നോട്ടാഞ്ഞാണ് ഇരിക്കുന്നതെങ്കില്‍ കക്ഷിക്കു നിങ്ങളോടുള്ള താത്പര്യത്തില്‍ സംശയം വേണ്ട. അതു സ്ത്രീയാണെങ്കിലും ഇരിപ്പ് ഇരുകൈകളാലും മുഖംതാങ്ങിക്കൊണ്ടും നേത്രബന്ധം ഏറെയൊന്നും വ്യതിചലിക്കാതെ തുടര്‍ച്ചയായി നിലനിര്‍ത്തിക്കൊണ്ടുകൂടിയുമാണെങ്കില്‍ നിങ്ങളുടെ സാന്നിധ്യം അവള്‍ ശരിക്കും ആസ്വദിക്കുന്നുണ്ടെന്ന് ഉറപ്പിക്കാം.

മുന്നിലിരിക്കുന്ന വ്യക്തി നിങ്ങളുടെ ചേഷ്ടകള്‍ അനുകരിക്കുന്നതായിക്കണ്ടാല്‍ സ്ത്രീപുരുഷ ഭേദെമന്യേ അത് ഇഷ്ടത്തിന്റെയോ അഭിപ്രായ ഐക്യത്തിന്റെയോ ലക്ഷണമായിക്കരുതാം. ഇരിപ്പിന്റെ രീതി (ജീേൌൃല), താടിക്കു കൈത്താങ്ങുകൊടുക്കല്‍,കവിളുകളില്‍ വിരല്‍കൊണ്ടു സ്​പര്‍ശിക്കല്‍ എന്നിവയെപ്പോലുള്ള ചേഷ്ടകള്‍ തുടങ്ങിയവ സാധാരണയായി അനുകരിക്കപ്പെടുന്നതു കാണാം. അബോധമായി നടക്കുന്ന ഈ അനുകരണത്തെ ശരീരഭാഷയില്‍ മിററിങ് (ങശൃൃീൃശിഴ) എന്നു പറയുന്നു.

ഇഷ്ടപ്പെട്ടവരുടെ ശരീരഭാഷ അനുകരിക്കാനുള്ള പ്രവണത മനുഷ്യന്റെ ജന്മവാസനയാണ്. നോട്ടത്തിലും ഭാവത്തിലും വസ്ത്രധാരണത്തിലുമെല്ലാം സിനിമാനടന്മാരെയും മറ്റും അനുകരിക്കാനുള്ള ആഗ്രഹം അതില്‍നിന്നും ഉടലെടുക്കുന്നതാണ്.

ദിശാസൂചനകള്‍
ഇരിപ്പും നില്പും ഏതു ദിശയിലേക്കു തിരിഞ്ഞാണെന്നുള്ളതു നിരീക്ഷിച്ചും ഇഷ്ടാനിഷ്ടങ്ങളെ വിലയിരുത്താം. മുഖത്തു നോക്കി സംസാരിക്കുമ്പോള്‍പ്പോലും ശരീരം മറ്റേതെങ്കിലും ദിശയിലേക്കു ചെരിഞ്ഞാണിരിപ്പെങ്കില്‍ അത് താത്പര്യരാഹിത്യത്തിന്റെ സൂചനയാകാം. അതിനെക്കാളും ശക്തമായ സൂചനയാണ് കാലിന്റെ പെരുവിരല്‍ ഏതു ദിശയിലേക്കു ചൂണ്ടിയാണ് ഇരിപ്പെന്നത്. ഒരു വ്യക്തി ഒരുകൂട്ടം ആളുകള്‍ക്കിടയില്‍ നില്ക്കുമ്പോള്‍പ്പോലും ഒരു കാലിന്റെയെങ്കിലും പെരുവിരല്‍ അയാള്‍ക്കേറ്റവും ഇഷ്ടപ്പെട്ട വ്യക്തി നില്ക്കുന്ന ദിശയിലേക്ക് ചൂണ്ടപ്പെട്ട അവസ്ഥയിലായിരിക്കുമത്രേ. സ്ത്രീ കാലിന്മേല്‍ കാല്‍ കയറ്റി വെച്ച് ഇരിക്കുന്ന അവസ്ഥയില്‍ അവളുടെ കാല്‍മുട്ടുകള്‍ ഏതു വ്യക്തിയുടെ ഭാഗത്തേക്കാണ് തിരിഞ്ഞിരിക്കുന്നതെന്നത് അവള്‍ക്ക് അയാളോടുള്ള ഇഷ്ടത്തിന്റെ സൂചനയാവാം. ഇഷ്ടം സമ്പാദിക്കാന്‍ ഇഷ്ടവ്യക്തിക്കു നേര്‍ക്കുനേര്‍ തിരിഞ്ഞിരുന്നു സംസാരിക്കണമെന്നതു ഗുണപാഠം. നേത്രബന്ധം കുറഞ്ഞ അവസ്ഥയില്‍പ്പോലും അത് മതിയായ സൂചനകള്‍ നല്കും.

സ്​പര്‍ശനം
സംസാരിച്ചുകൊണ്ടിരിക്കേ ഏതെങ്കിലും പോയിന്റുകള്‍ ഊന്നിപ്പറയാനെന്ന ഭാവേന കൈകളിലോ മറ്റോ സ്​പര്‍ശിക്കുന്നതും ബോധപൂര്‍വമോ അല്ലാതെയോ ഇത്തരത്തിലുള്ള സ്​പര്‍ശനം ആവര്‍ത്തിക്കുന്നതും അല്പം കൂടിയ അളവിലുള്ള താത്പര്യപ്രകടനമായി വ്യാഖ്യാനിക്കാം. സ്ത്രീകളിലാണ് ഈ പ്രവണത ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. പുരുഷന്മാര്‍ മനസാ അതിഷ്ടപ്പെടുന്നുണ്ടെങ്കിലും ലജ്ജാശീലരായവര്‍ അതേ രീതിയില്‍ പ്രതികരിക്കുന്നതില്‍ വിമുഖരായിരിക്കും. മറ്റുള്ളവരുടെ സാന്നിധ്യത്തില്‍ ഇപ്രകാരം പുരുഷനെ സ്​പര്‍ശിക്കുന്നത് സ്ത്രീകളുടെ ഒരുതരം 'അവകാശപ്രഖ്യാപനമായിപ്പോലും' കരുതുന്നതില്‍ തെറ്റുണ്ടെന്നു തോന്നുന്നില്ല.

പുരുഷന്റെ ഇഷ്ടസൂചനകള്‍
മേല്‍വിവരിച്ച ആകര്‍ഷണവികര്‍ഷണ സൂചനകള്‍ ഒട്ടുമുക്കാലും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ ബാധകമാണെങ്കിലും പുരുഷന്മാരില്‍ അധികമായി കാണപ്പെടുന്ന ചില സൂചനകളുണ്ട്. സ്ത്രീയുമായി കാണുന്ന നിമിഷംമുതല്‍ക്കോ ചിലപ്പോള്‍ അതിനു മുന്‍പേതന്നെയോ അവ പ്രകടമായിത്തുടങ്ങും. കുപ്പായത്തിന്റെ ചുമല്‍ഭാഗത്തുള്ള 'സാങ്കല്പിക പൊടി' തട്ടിക്കളയല്‍, കോളര്‍ ശരിപ്പെടുത്തല്‍, കഫ്‌ലിങ്കുകളിലും ബട്ടണുകളിലും തിരുപ്പിടിച്ചുകൊണ്ടിരിക്കല്‍, സമീപത്തുള്ള കണ്ണാടികളിലോ ഗ്രാനൈറ്റ് പോലെ പ്രതിഫലനസ്വഭാവമുള്ള പ്രതലങ്ങളിലോ ഒളിഞ്ഞുനോക്കല്‍, വയര്‍ ഉള്ളിലേക്ക് അല്പം വലിച്ച് കാലുകള്‍ വിടര്‍ത്തി നിവര്‍ന്നിരിക്കല്‍ തുടങ്ങിയവയാണ് വളരെ സാധാരണയായി കാണപ്പെടുന്ന സൂചനകള്‍. സ്ത്രീസാന്നിധ്യത്തില്‍ പുരുഷന്റെ ബെല്‍റ്റിലോ പാന്റ്‌സിന്റെ പോക്കറ്റുകളിലോ പെരുവിരല്‍ കോര്‍ത്തുകൊണ്ടുള്ള നില്പും ഊരയ്ക്ക് കൈകൊടുത്ത് നിവര്‍ന്നുള്ള നില്പും ശക്തമായ ലൈംഗികാകര്‍ഷണ സൂചനകളായാണ് പാശ്ചാത്യര്‍ കരുതുന്നത്.

ശരീരഭാഷയിലെ സ്ത്രീപുരുഷ വ്യത്യാസം
ആശയവിനിമയരീതികളില്‍ സ്ത്രീയെ അപേക്ഷിച്ച് വളരെ വ്യത്യസ്തമായ പല പ്രത്യേകതകളും പുരുഷനില്‍ കാണാം. അതുകൊണ്ടുതന്നെ സാധാരണ മാനദണ്ഡങ്ങള്‍വെച്ച് പുരുഷന്റെ ശരീരഭാഷയെ വിലയിരുത്താന്‍ ശ്രമിക്കുമ്പോള്‍ സ്ത്രീകള്‍ക്കു തെറ്റുപറ്റാന്‍ സാധ്യതകളേറെയാണ്. അത്തരം പിഴവുകളൊഴിവാക്കാന്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ താഴെക്കൊടുക്കുന്നു.

1. പുരുഷന്‍ കേള്‍വിക്കാരന്റെ റോളില്‍ സാധാരണയായി അല്പം 'റിലാക്‌സ്ഡ്' ആയി ഇരിക്കാന്‍ താത്പര്യപ്പെടുന്നു. അതുകൊണ്ട് മുഖാമുഖ സംഭാഷണവേളകളില്‍ സ്ത്രീ മുന്നോട്ടാഞ്ഞിരിക്കുമ്പോഴും പുരുഷന്‍ പുറകോട്ടു ചാഞ്ഞിരുന്നേക്കാം. അത് താത്പര്യരാഹിത്യമായി തെറ്റിദ്ധരിക്കരുത്.
2. പുറകിലേക്ക് ചാഞ്ഞിരിക്കുന്ന അവസ്ഥയില്‍ നേരിട്ടു നോക്കുന്നതിനു പകരം അല്പം ചെരിഞ്ഞ നോട്ടമായിരിക്കും പുരുഷന്റേത്. നേരിട്ടുള്ള നേത്രബന്ധം പ്രതീക്ഷിക്കുന്ന സ്ത്രീക്ക് അത് അരോചകമായി തോന്നിയേക്കാം.
3. നോണ്‍-വെര്‍ബല്‍ സൂചനകള്‍ വായിക്കുന്നതിലും അറിഞ്ഞു പ്രതികരിക്കുന്നതിലും പുരുഷന്മാരെക്കാള്‍ കൂടുതല്‍ ശ്രദ്ധയും വേഗതയും സ്ത്രീകള്‍ക്കാണെന്ന് നിരവധി മനഃശാസ്ത്രപരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ട കാര്യമാണ്. പുരുഷന്റെ താത്പര്യവും താത്പര്യരാഹിത്യവുമായി ബന്ധപ്പെട്ട സിഗ്‌നലുകള്‍ പെട്ടെന്നു സ്ത്രീക്കു മനസ്സിലാക്കാനാകുമെങ്കിലും പുരുഷന്റെ അവസ്ഥ നേരേതിരിച്ചായിരിക്കും.
4. ഭാവപ്രകടനങ്ങളുടെ കാര്യത്തില്‍ പുരുഷന്‍ സ്ത്രീയെ അപേക്ഷിച്ചു വളരെ പുറകിലാണ്. സ്ത്രീകളുടെ മുഖത്ത് വളരെ വേഗത്തില്‍ ഭാവങ്ങള്‍ മിന്നിമറഞ്ഞുകൊണ്ടിരിക്കും. ഭാവപ്രകടനത്തിലുള്ള പുരുഷന്റെ പരിമിതി സ്ത്രീ അറിഞ്ഞു പെരുമാറുന്ന പക്ഷം പുരുഷന്റെ മനോഭാവത്തെക്കുറിച്ചുള്ള അബദ്ധധാരണകള്‍ ഒരു പരിധിവരെയെങ്കിലും ഒഴിവാക്കാം.
5. പുരുഷന് ഇരിക്കാനും നില്ക്കാനുമെല്ലാം സ്ത്രീയെ അപേക്ഷിച്ച് കൂടുതല്‍ ഇടം വേണം.കൈകാലുകളെല്ലാം വിശാലമായി നീട്ടിപ്പരത്തിവെച്ചായിരിക്കും അവന്റെ ഇരിപ്പ്. നടക്കുമ്പോള്‍ കൈവീശാനും മറ്റുമെല്ലാം സ്ത്രീകളെ അപേക്ഷിച്ച് അവനു കൂടുതല്‍ ഇടം വേണം. സ്ത്രീകളുടെ ഇരിപ്പും നടപ്പുമെല്ലാം സാധാരണഗതിയില്‍ കൈകാലുകളെല്ലാം പരമാവധി ശരീരത്തോടു ചേര്‍ത്തുവെച്ച് വളരെ ഒതുക്കത്തോടുകൂടിയായിരിക്കുമല്ലോ. പരമാവധി ഇടം അപഹരിക്കുന്ന പുരുഷന്റെ ഈ സഹജസ്വഭാവം സംഭാഷണത്തിലും പരസ്​പരബന്ധത്തിലും മേല്‍ക്കോയ്മ നേടാനുള്ള ശ്രമമായി ചില സ്ത്രീകളെങ്കിലും തെറ്റിദ്ധരിക്കാനിടയുണ്ട്.

ഒന്നോ രണ്ടോ ചേഷ്ടകളെ മാത്രം വിലയിരുത്തി നിഗമനങ്ങളിലെത്തരുത്. ഉദാഹരണത്തിന് കൈകെട്ടിയും കാലുകള്‍ പിണച്ചുവെച്ചുമുള്ള ഇരിപ്പ് 'അടഞ്ഞ മനസ്സിന്റെ' സൂചനയാകാമെങ്കിലും എല്ലായ്‌പോഴും അങ്ങനെ ആകണമെന്നില്ല. കൊടുംതണുപ്പില്‍നിന്ന് രക്ഷ നേടാനും ആളുകള്‍ അപ്രകാരം ഇരിക്കാറുണ്ടല്ലോ. അതുകൊണ്ട് നിഗമനങ്ങളിലേക്ക് എടുത്തുചാടുന്നതിനു മുന്‍പ് ലഭ്യമായ എല്ലാ സൂചനകളെയും കൂലങ്കഷമായി വിലയിരുത്തുന്നതില്‍ പ്രത്യേക ശ്രദ്ധ വേണം. അല്ലാത്തപക്ഷം സംഗതി അബദ്ധമായേക്കാം. ചുരുങ്ങിയത് നാലു നോണ്‍ - വെര്‍ബല്‍ സൂചനകളെങ്കിലും ഒത്തുചേര്‍ന്നുവരുമ്പോഴേ സുരക്ഷിതമായ നിഗമനം സാധ്യമാകൂ എന്ന് നല്ലൊരു വിഭാഗം ശരീരഭാഷാ വിദഗ്ധരും അഭിപ്രായപ്പെടുന്നു.

ഷോപ്പിങ് ഭ്രമത്തിലെ സ്ത്രീപുരുഷ വ്യത്യാസം
100 രൂപ വിലയുള്ള സാധനം യഥാര്‍ഥത്തില്‍ ആവശ്യമുള്ളതെങ്കില്‍ ഇരുനൂറു രൂപ കൊടുത്തും പുരുഷന്‍ വാങ്ങാന്‍ തയ്യാറാകുമ്പോള്‍, 200 രൂപ വിലയുള്ള സാധനം 100 രൂപയ്ക്ക് കിട്ടുമെങ്കില്‍ ഒരാവശ്യവുമില്ലെങ്കില്‍പ്പോലും സ്ത്രീ വാങ്ങാന്‍ തയ്യാറാകുന്നു.

(സംതൃപ്തമായ സ്ത്രീപുരുഷബന്ധങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

ചുംബനം : പ്രണയത്തിന്റെ ഓട്ടോഗ്രാഫ്‌


പ്രണയത്തിന്റെ പ്രപഞ്ച ഭാഷയാണ് ചുംബനം. തീവ്രമായ പ്രണയത്തിന്റെ, ലൈംഗികതയുടെ സന്ദേശം അതിലുണ്ട്. വീഞ്ഞിനേക്കാള്‍ ലഹരി ചുംബനത്തിനുണ്ടെന്ന് പണ്ടാരോ പറഞ്ഞത് അതുകൊണ്ടായിരിക്കാം. ഷേക്‌സ്​പിയര്‍ മുതല്‍ ബൈറണ്‍വരെ പ്രണയ കവികളൊക്കെ ചുംബനത്തിന്റെ മാജിക്കിനെക്കുറിച്ച് പാടിയിട്ടുണ്ട്.

ചുംബനവും ഒരു തരം സ്​പര്‍ശനമാണ്. സ്​പര്‍ശനങ്ങളില്‍ വെച്ച് ഏറ്റവും 'ഹോട്ട്'. അലൈംഗിക കവിള്‍ ചുംബനം തൊട്ട് വികാര വിസ്‌ഫോടനം സൃഷ്ടിക്കുന്ന സെക്‌സി ചുംബനം വരെ അത് പലവിധമുണ്ട്. നന്നായി ചെയ്താല്‍ അതിശയിപ്പിക്കുന്ന ഫലം നല്‍കും ഓേ




നിന്റെ ചുണ്ടുകളെ നീ പുച്ഛിക്കാന്‍ പഠിപ്പിക്കരുത്, അവ ചുംബിക്കാനായി സൃഷ്ടിക്കപ്പെട്ടവയാണ് - ഷേക്‌സ്​പിയര്‍



പ്രണയത്തിന്റെ പ്രപഞ്ച ഭാഷയാണ് ചുംബനം. തീവ്രമായ പ്രണയത്തിന്റെ, ലൈംഗികതയുടെ സന്ദേശം അതിലുണ്ട്. വീഞ്ഞിനേക്കാള്‍ ലഹരി ചുംബനത്തിനുണ്ടെന്ന് പണ്ടാരോ പറഞ്ഞത് അതുകൊണ്ടായിരിക്കാം. ഷേക്‌സ്​പിയര്‍ മുതല്‍ ബൈറണ്‍വരെ പ്രണയ കവികളൊക്കെ ചുംബനത്തിന്റെ മാജിക്കിനെക്കുറിച്ച് പാടിയിട്ടുണ്ട്.

മാതൃഭൂമി ആരോഗ്യമാസിക ഹെല്‍ത്തി സെക്‌സ് വാങ്ങാം

ചുംബനവും ഒരു തരം സ്​പര്‍ശനമാണ്. സ്​പര്‍ശനങ്ങളില്‍ വെച്ച് ഏറ്റവും 'ഹോട്ട്'. അലൈംഗിക കവിള്‍ ചുംബനം തൊട്ട് വികാര വിസ്‌ഫോടനം സൃഷ്ടിക്കുന്ന സെക്‌സി ചുംബനം വരെ അത് പലവിധമുണ്ട്. നന്നായി ചെയ്താല്‍ അതിശയിപ്പിക്കുന്ന ഫലം നല്‍കും ഓരോ ചുംബനവും. കാരണം ചുണ്ടുകളും നാവും വായയുടെ ആര്‍ദ്രമായ ഉള്‍ഭാഗവുമൊക്കെ സംവേദനക്ഷമമായ നാഡികളാല്‍ സമൃദ്ധമാണ്. വിരല്‍തുമ്പിനേക്കാള്‍ നൂറിരട്ടി സംവേദനക്ഷമമാണ് ചുണ്ടുകള്‍. അക്കാര്യത്തില്‍ അവയ്ക്ക് മുന്നില്‍ ജനനേന്ദ്രിയങ്ങള്‍ പോലും തോറ്റു പോകും. അതുകൊണ്ടാണ് അധര സ്​പര്‍ശനം ഇണകളില്‍ വികാര വിസ്‌ഫോടനം സൃഷ്ടിക്കുന്നത്.

നാവിന്റെയും ചുണ്ടിന്റെയും വൈകാരിക സാധ്യത മനുഷ്യന്‍ മാത്രമല്ല പ്രയോജനപ്പെടുത്തുന്നത്. സസ്തനികളും മല്‍സ്യങ്ങളും പക്ഷികളും പല്ലികളുമൊക്കെ സംഭോഗത്തിന് മുമ്പ് മണിക്കൂറുകളോളം വദന സുരതമടക്കമുള്ള അധര പ്രയോഗങ്ങളില്‍ ഏര്‍പ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. മനുഷ്യരില്‍ അധിക പേരും മുഖാമുഖമുള്ള സംഭോഗത്തിലേര്‍പ്പെടുന്നത് കൊണ്ടാണ് അധര ചുംബനം സാധാരണമായത്. ചുംബന സ്വഭാവം പലരിലും പല വിധമാണ്. ചിലര്‍ സെക്‌സില്‍ ഇടക്കിടെ ചുംബിക്കുമ്പോള്‍ മറ്റുചിലര്‍ തുടര്‍ച്ചയായി ചുംബിച്ചുകൊണ്ടിരിക്കും.

എന്നാല്‍ അധിക ദമ്പതികളും ചുംബനത്തില്‍ വലിയ ശ്രദ്ധ പുലര്‍ത്താറില്ല എന്നതാണ് വാസ്തവം. ഒരേ രീതിയില്‍ ഒരേ സ്ഥലത്ത് ചട്ടപ്പടി ചുംബിച്ച് സംഭോഗത്തിലേക്ക് തിടുക്കപ്പെട്ട് പോകുന്ന രീതിയാണ് വ്യാപകം. എന്നാല്‍ മെച്ചപ്പെട്ട ലൈംഗികത ആഗ്രഹിക്കുന്നവര്‍ ചുംബനത്തില്‍ ശ്രദ്ധിക്കണമെന്നാണ് ലൈംഗിക ശാസ്ത്രജ്ഞര്‍ പറയുന്നത്. ചുണ്ട്, കഴുത്ത് തുടങ്ങിയ പതിവ് ചുംബന സ്‌പോട്ടുകള്‍ക്കപ്പുറം ചുംബനത്തിന് അനന്ത സാധ്യതകളുണ്ടെന്നാണ് അവരുടെ പക്ഷം. ലോകപ്രസിദ്ധ രതിശാസ്ത്രജ്ഞരായ വാന്‍ഡിവെല്‍ഡും ഹാവ്‌ലോക് എല്ലിസും പ്രകീര്‍ത്തിക്കുന്ന ലൈംഗിക ചുംബനത്തിന് ചുണ്ടുകളോടൊപ്പം നാവും ഫലപ്രദമായി ഉപയോഗിക്കണം. അപ്പോള്‍ ഇണ വികാരാധിക്യത്താല്‍ പൊട്ടിത്തെറിക്കുന്നത് കാണാം. ഫ്രഞ്ച് കിസ് അത്തരത്തിലുള്ള ഒന്നാണ്. 16-ാം നൂറ്റാണ്ടിലെ പ്രശസ്ത ടുണീഷ്യന്‍ കാമശാസ്ത്ര ഗ്രന്ഥമായ സുഗന്ധോദ്യാനത്തില്‍ സംഭോഗത്തിനിടയില്‍ ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ ചുംബനം ഫ്രഞ്ച് കിസ് ആണെന്നാണ് പറയുന്നത്.

എങ്കിലും എല്ലാ ചുംബനവും സെക്‌സിലേക്ക് നയിക്കണമെന്നില്ല. അതേസമയം ചുംബനമില്ലാത്ത സെക്‌സ് അപൂര്‍വവുമാണ്. പലപ്പോഴും ചുംബനമാണ് സെക്‌സിന്റെ സ്റ്റാര്‍ട്ടിങ് പോയന്റായി മാറുക. ചുംബനം വെറും അധരസ്​പര്‍ശനം മാത്രമല്ല, അതില്‍ ഇണകളുടെ ബന്ധത്തിന്റെ ജാതകം തന്നെ കുറിച്ചിരിക്കുന്നു എന്നാണ് വിദഗ്ധമതം. ആദ്യ ചുംബനത്തിന് നാം നല്‍കുന്ന പ്രാധാന്യവും അതാണ് വ്യക്തമാക്കുന്നത്. നിന്നെ ചുംബിക്കുമ്പോള്‍ എനിക്ക് നിന്റെ ആത്മാവിനെ രുചിക്കാനാവുന്നുണ്ടെന്ന് ആരോ പറഞ്ഞത് അതുകൊണ്ടാണ്. ഇണകളുടെ പരസ്​പര പൊരുത്തമാണ് ചുംബന വിജയത്തിന്റെ രഹസ്യം. അല്ലെങ്കില്‍ അവ ചുണ്ടുകളുടെ കൂടിച്ചേരല്‍ മാത്രമായി ചുരുങ്ങും. പലപ്പോഴും ചുംബനത്തെ പുരുഷന്‍ മറന്ന് കളയും. എന്നാല്‍ സ്ത്രീ മറക്കില്ല. അതവള്‍ക്ക് പുരുഷനെ, അവന്റെ പ്രേമത്തെ അളക്കാനുള്ള അളവുകോലാണ്.








ഇനി ചിലതരം ചുംബനങ്ങളെ പരിചയപ്പെടാം.


1. ഫ്രഞ്ച് കിസ്
ചുംബനങ്ങളിലെ സൂപ്പര്‍ സ്റ്റാര്‍ ഫ്രഞ്ച് കിസ് തന്നെ. വായ തുറന്നുള്ള ചുംബനമാണിത്. അപ്പോള്‍ ഇണകളുടെ നാവുകള്‍ തമ്മില്‍ സ്​പര്‍ശിക്കും. അതുകൊണ്ട് നാവ് ചുംബനം എന്നും ഇതിന് പേരുണ്ട്. ആത്മ ചുംബനം എന്നതാണ് മറ്റൊരു പേര്. ചെയ്യാന്‍ എളുപ്പമെന്ന് തോന്നുമെങ്കിലും വൈദഗ്ധ്യം നേടാന്‍ സമയമെടുക്കും. ഇണയുടെ വായിലേക്ക് നാവ് നുഴഞ്ഞ് കയറുന്നത് മൂലം ഫ്രഞ്ച് കിസ് സംഭോഗ സമാനമായാണ് പരിഗണിക്കപ്പെടുന്നത്. രതിമൂര്‍ച്ഛയ്ക്ക് ജനനേന്ദ്രിയ ഉത്തേജനം ആവശ്യമില്ലാത്ത സ്ത്രീകള്‍ക്ക് ഫ്രഞ്ച് കിസിലൂടെ അത് ലഭിക്കുന്നതായി കിന്‍സിയുടെ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. സാധാരണ അധരചുംബനത്തിന് ശേഷമാണ് ഫ്രഞ്ച് കിസിലേക്ക് കടക്കേണ്ടത്. ആദ്യം ചുംബനത്തിനിടയില്‍ മെല്ലെ വായതുറന്ന് നാവുകൊണ്ട് മൃദുവായി സ്​പര്‍ശിച്ച് ഇണയുടെ വായ തുറക്കണം. പിന്നെ മെല്ലെ നാവ് ഇണയുടെ വായയില്‍ കടത്തി നാവില്‍ സ്​പര്‍ശിക്കണം. ഇണയുടെ പ്രതികരണം മനസ്സിലാക്കി പരസ്​പരം നാവ് നുണയാം. ഉമിനീര്‍ രുചിക്കാം. ചുംബിക്കുമ്പോള്‍ നാവ് അയച്ച് പിടിക്കാനും ചുണ്ടുകള്‍ മുറുക്കിപ്പിടിക്കാനും ശ്രദ്ധിക്കുക. ഈ നനഞ്ഞ ചുംബനത്തിനിടയില്‍ പക്ഷേ, ശ്വസിക്കാന്‍ മറക്കരുത്.

2. ഏക അധര ചുംബനം
ഇതൊരു പ്രണയചുംബനമാണ്. ഇണയുടെ ഒരു ചുണ്ട് മാത്രം ചുണ്ടാല്‍ തഴുകി, നുകരുകയാണ് ചെയ്യേണ്ടത്. നന്നായി ചെയ്താല്‍ ഇണയുടെ ഉടലില്‍ വികാരത്തിന്റെ തിരയിളക്കം സൃഷ്ടിക്കാനാവും.

3. ചിത്രശലഭ ചുംബനം
മറ്റ് ചുംബനങ്ങള്‍ക്കിടയില്‍ രസത്തിന് ചെയ്യാവുന്ന ഒന്നാണിത്. ചിത്രശലഭ ചുംബനത്തിനായി ചേര്‍ന്ന് നില്‍ക്കണം. ഇരുവരുടെയും കണ്‍പിലീകള്‍ തമ്മില്‍ സ്​പര്‍ശിക്കണം. ഇമ ചിമ്മുമ്പോള്‍ അവ പൂമ്പാറ്റച്ചിറകുകള്‍ പോലെ ചലിക്കും. കണ്‍പീലികള്‍ കവിളോട് ചേര്‍ത്തും ഇത് ചെയ്യാവുന്നതാണ്.

4. ചെവിയിലൊരു ചുംബനം
അധര ചുംബനത്തില്‍ നിന്ന് വ്യത്യസ്തമായി ഇണയുടെ മൃദുലമായ കീഴ്‌ച്ചെവി ചുണ്ടുകള്‍ക്കിടയിലാക്കി താഴേക്ക് വലിക്കുകയാണ് ഇത്.

5. എസ്‌കിേമാ കിസ്
കണ്ണുകളടച്ച് ഇണകള്‍ പരസ്​പരം മൂക്കുകള്‍ തമ്മില്‍ മുന്നോട്ടും പിന്നോട്ടും ഉരസുകയാണ് ഇതില്‍ ചെയ്യുന്നത്. എസ്‌കിമോകള്‍ക്കിടിയിലെ ഒരു രീതിയായതിനാലാണ് ആ പേര്‍ വന്നത്.

6. കവിള്‍ ചുംബനം
വായടച്ച് പിടിച്ച് ഇണയുടെ കവിളില്‍ ഉമ്മ വെക്കുന്നതാണ് ഈ ചുംബനം. സൗഹൃദ സന്ദേശം നല്‍കാനാണ് ഇത് സാധാരണ ഉപയോഗിക്കുന്നത്. പങ്കാളിക്ക് ആദ്യരാത്രിയിലെ ആദ്യചുംബനമായി ഇത് നല്‍കാം.

7. മാലാഖ ചുംബനം
മധുരമൂറുന്ന ഒരു ചുംബന രീതിയാണിത്. ഇണയുടെ കണ്‍പോളകളിലോ കണ്ണുകളുടെ വശങ്ങളിലോ മൃദുവായി ചുംബിക്കുകയാണ് ചെയ്യേണ്ടത്.

8. സമ്പൂര്‍ണ ചുംബനം
പ്രണയത്തിന്റെ ഒരു നിമിഷത്തില്‍ ആവേശത്തോടെ എല്ലാം മറന്ന് നല്‍കുന്ന ചുംബനമാണത്. അപ്പോള്‍ പ്രണയത്തിന്റ പ്രഖ്യാപനം ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തായി ഒതുക്കി നിര്‍ത്താന്‍ ഇണകള്‍ ആഗ്രഹിക്കില്ല.

9. നെക്ക് കിസ്
വളരെ വൈകാരികത ഉണര്‍ത്തുന്ന ചുംബനമാണിത്. പിന്നിലൂടെ വന്ന് ഇണയെ മൃദുവായി ആലിംഗനം ചെയ്ത ശേഷം പിന്‍ കഴുത്തില്‍ ചുംബിക്കുന്ന രീതിയാണിത്. പിന്നെ അത് കഴുത്തിന്റെ വശങ്ങളിലേക്ക് പുരോഗമിക്കും.

10. കൂള്‍ ചുംബനം
വായില്‍ ചെറിയ ഐസ് ക്യൂബ് വെച്ച ശേഷം ഇണയുടെ ചുണ്ടില്‍ ചുംബനം നല്‍കുന്ന രീതിയാണിത്. നാവുപയോഗിച്ച് ഐസ് ക്യൂബ് ഇണയ്ക്ക് കൈമാറുകയും ചെയ്യാം.

11. നെറ്റിയില്‍ ചുംബനം
ഇണയുടെ നെറ്റിയില്‍ നല്‍കുന്ന ചുംബനം വാല്‍സല്യത്തിന്റെയും സൗഹൃദത്തിന്റെയും അടയാളമാണ്. അധരങ്ങള്‍കൊണ്ട് ഇണയുടെ നെറ്റി തഴുകുകയും ചെയ്യാം.

12. പാദ ചുംബനം
പ്രണയാതുര സൂചനയാണീ ചുംബനം. പാദവും വിരലുകളും ചുംബിക്കുമ്പോള്‍ ഇണയ്ക്ക് ഇക്കിളിയും രോമാഞ്ചവും ഉണ്ടാകും. ഒപ്പം ഇണയുടെ പാദം തലോടു ന്നതും ഇണയില്‍ വികാരമുണര്‍ത്തും.

13. ഹാന്‍ഡ് കിസ്
കുനിഞ്ഞ് ഇണയുടെ കരം പിടിച്ച് കൈത്തണ്ടയുടെ പുറത്ത് നല്‍കുന്ന ഈ ചുംബനം അതിപുരാതനമായ ഒരു രീതിയാണ്.

14. വുഡ്‌പെക്കര്‍ കിസ്
മരം കൊത്തി മരത്തില്‍ കൊത്തും പോലെ വേഗത്തില്‍ കഴിക്കുന്ന ചുംബനമാണിത്. 'ഹായ്' എന്ന് അഭിവാദ്യം ചെയ്യും പോലെ ഹ്രസ്വം, ലളിതം. ജോലിക്കും തിരക്കിനുമിടയില്‍ കൈമാറുന്ന ചുംബനമാണിത്.

15. സ്‌പൈഡര്‍മാന്‍ ചുംബനം
2002 ലിറങ്ങിയ സ്‌പൈഡര്‍മാന്‍ ചിത്രത്തിലെ ചുംബനമായതിനാലാണ് ഈ പേര് വന്നത്. ദമ്പതികളിലൊരാളുടെ മുഖത്തിന്റെ മേല്‍ഭാഗം താഴെയായിവരുന്ന രീതിയിലായിരിക്കണം പൊസിഷന്‍. അപ്പോള്‍ നിങ്ങളുടെ മേല്‍ചുണ്ട് ഇണയുടെ താഴെത്തച്ചുണ്ടിനെയും ഇണയുടെ മേല്‍ചുണ്ട് നിങ്ങളുടെ താഴത്തെ ചുണ്ടിനെയും സ്​പര്‍ശിക്കും.

16. കണ്ണുകളടച്ച് ചുംബനം
ആഴത്തിലുള്ള പ്രണയത്തിന്റെ സൂചനയാണീ ചുംബനം. കണ്ണുകളടച്ച്, പരിസരം മറന്ന്, പരസ്​പരം ലയിച്ച് അധരം അധരത്തിലേല്‍പിക്കുന്ന ചുംബനം.

17. മുഴുനീള ചുംബനം
മുഖം മുഴുവന്‍ നല്‍കുന്ന ചുംബനമാണിത്. ചുണ്ടില്‍ തുടങ്ങി, കവിളിലൂടെ മൂക്കില്‍ സ്​പര്‍ശിച്ച് നെറ്റി വഴി അത് മുഖം മുഴുവന്‍ പരന്ന് ഒഴുകും. ചുംബനങ്ങളില്‍ വളരെ റൊമാന്റിക്കാണിവന്‍.

18. കണ്ണ് തുറന്ന ചുംബനം
ഇണകള്‍ ആത്മനിയന്ത്രണത്തോടെ നല്‍കുന്ന ചുംബനം. പ്രണയത്തില്‍ മതിമറന്ന് പോകാതിരിക്കാനാണ് അപ്പോള്‍ ഇണകള്‍ കണ്ണ് തുറന്ന് ജാഗ്രതയോടെ നില്‍ക്കുന്നത്.

19. വിനയ ചുംബനം
പ്രണയത്തിന്റെ തുടക്കത്തില്‍ ഇണയ്ക്ക് നല്‍കാവുന്ന അധര ചുംബനം. സൗഹൃദം പ്രണയത്തിന് വഴിമാറുന്നതിന്റെ സൂചനയാണ് മൃദുചുംബനം.

20. ആന്റി കിസ്
കവിളില്‍ അധരത്തിന്റെ അടയാളം പതിയുന്നത്ര തീവ്രമായി നല്‍കുന്ന ചുംബനമാണിത്.

21. ഷോള്‍ഡര്‍ കിസ്ഇതും ഒരു പ്രണയ ചുംബനമാണ്. പിന്നിലൂടെ വന്ന് ഇണയുടെ അനാവൃതമായ ചുമലുകളില്‍ തുടരെ ചുംബിക്കുകയാണ് ചെയ്യുക.

22. സിപ് കിസ്
ഇണകള്‍ക്ക് രണ്ടുപേര്‍ക്കും ഇഷ്ടമുള്ള പാനീയം വായില്‍ നിറച്ച്, അല്‍പം അധരത്തില്‍ പുരട്ടി നല്‍കുന്ന ചുംബനം ആസ്വാദ്യകരമായ സുഗന്ധവും രുചിയും നല്‍കും.

23. ടൈഗര്‍ കിസ്
കടുവയെപ്പോലെ പതുങ്ങി വന്ന് ഇണയെ ഞെട്ടിച്ച് നല്‍കുന്ന ചുംബനമാണിത്. ഇണയുടെ ഞെട്ടലകലും മുമ്പ് അധരം കൊണ്ട് കഴുത്തിലും ഒരു വെള്ളിടി പായിക്കാം.

24. സംസാര ചുംബനം
ഇണയുടെ ചുണ്ടോട് ചുണ്ട് ചേര്‍ത്ത് പിടിച്ച് വളരെ മധുരമായി എന്തെങ്കിലും മന്ത്രിക്കുന്ന രീതിയാണിത്. ചുണ്ടുകളുടെ ചെറുചലനം വികാരോത്തേജനം വര്‍ധിപ്പിക്കും.

25. ഫിംഗര്‍ കിസ്
ഇണയുടെ വിരലുകളുടെ അഗ്രങ്ങളെ വികാരപരമായി ചുംബിക്കുന്ന രീതിയാണിത്. വിരലുകളുടെ അഗ്രത്തിന് വളരെയധികം സംവേദനക്ഷമതയുള്ളതിനാല്‍ ഇണയില്‍ അത് ഉത്തേജനമുണ്ടാക്കും.

കിസ്‌സിങ് ടിപ്‌സ്
ഒരിക്കലും ധൃതി കാണിക്കാതിരിക്കുക
ചുംബനത്തിന് മുമ്പ് ടെന്‍ഷനില്ലാതെ മൂക്കിലൂടെ ശ്വസിക്കുക
ശ്വാസം ഫ്രഷ് ആണെന്ന് ഉറപ്പുവരുത്തുക
ഇണയോട് ഏറ്റവും അടുത്ത് നില്‍ക്കുക
കണ്ണുകളില്‍ നോക്കുക
പിന്നെ ശാന്തമായി മൃദുവായി ചുംബിക്കുക, വയലന്റാകരുത്!
ചുംബനം ആഗ്രഹിക്കുന്നത് പോലെ കൊടുക്കാനും മടിക്കരുത്
ചുംബിക്കുമ്പോള്‍ അതില്‍ മാത്രം ശ്രദ്ധിക്കുക

ചുംബിക്കുമ്പോള്‍ ഇണകള്‍ അറിയേണ്ടത്
നന്നായി ചെയ്താല്‍ ചുംബനത്തിന്റെ അവിശ്വസനീയമായ ശക്തി നിങ്ങള്‍ക്കും ബോധ്യപ്പെടും. ഓരോ നല്ല ചുംബനവും ഒത്തിരി ചുംബനങ്ങളിലേക്ക് നിങ്ങളെ നയിക്കും. 'ചുംബനം ഉപ്പ് വെള്ളം കുടിക്കുന്നത് പോലെയാണ്, കുടിക്കുന്തോറും നിങ്ങളുടെ ദാഹം കൂടിക്കൊണ്ടിരിക്കും' എന്ന ചൈനീസ് പഴമൊഴിയുടെ പൊരുളും അത് തന്നെ.

വായയുടെ രുചി, ശ്വാസത്തിന്റെ ഗന്ധം, ശുചിത്വം തുടങ്ങിയ കാര്യങ്ങളൊക്കെ ചുംബനത്തിന്റെ ഫലത്തില്‍ നിര്‍ണായകമാണ്. ആദ്യം വായ അടച്ച് മൃദുവായി വേണം ഇണയുടെ അധരത്തില്‍ ചുംബിക്കാന്‍. പിന്നെ ചുണ്ടുകള്‍ ഭാഗികമായി തുറന്ന് ചുംബിക്കുക. ഇണയുടെ ശ്വാസത്തിന്റെ ഗന്ധം അറിയുക. ഉമിനീര്‍ പരസ്​പരം രുചിക്കുക. നിശ്വാസത്തിന്റെ ചൂടും ഉമിനീരിന്റെ രുചിയും ഇരുവരിലും വികാരമുണര്‍ത്തും. ചുംബനത്തിനിടയില്‍ കൈകളും മികച്ച രീതിയില്‍ ഉപയോഗിക്കുക. തലയുടെ പിന്‍ഭാഗം, കൈകള്‍, അരക്കെട്ട് തുടങ്ങിയവയൊക്കെ ചുംബിക്കുമ്പോള്‍ കൈകളുടെ സാന്നിധ്യം കൊതിക്കുന്ന ഇടങ്ങളാണ്.

(മാതൃഭൂമി ആരോഗ്യമാസിക ഹെല്‍ത്തി സെക്‌സ് എന്ന പുസ്തകത്തില്‍ നിന്ന്)