ആദ്യരാത്രി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ആദ്യരാത്രി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

എങ്ങനെയാണ് ബന്ധപ്പെടേണ്ടത്?

ഇരുവരും സംഭോഗസന്നദ്ധരായെങ്കില്‍ എങ്ങനെ ബന്ധപ്പെടണമെന്നതാണ് അടുത്ത പ്രശ്നം. ഏത് ലൈംഗിക രീതിയാണ് സ്വീകരിക്കേണ്ടത് എന്നതിനെക്കുറിച്ച് നേരത്തെ ധാരണയുണ്ടാവണം. ഇരുവര്‍ക്കും സുരക്ഷിതമെന്ന് ഉറപ്പുളള രീതിയാണ് ആദ്യം സ്വീകരിക്കേണ്ടത്. സ്വീകരിച്ച രീതി അനുയോജ്യമല്ലെന്ന് ഇടയ്ക്ക് തോന്നിയാല്‍ അത് മാറ്റാനും മടിക്കേണ്ടതില്ല. മിക്കവാറും പേര്‍ ആദ്യ രതിയ്ക്ക് മിഷണറി പൊസിഷനാണ് തിരഞ്ഞെടുക്കുന്നത്. അല്ലെങ്കില്‍ സ്ത്രീ മുകളിലും പുരുഷന്‍ കീഴിലും കിടന്നുളള രീതി.

യോനിയിലേയ്ക്കുളള ആദ്യത്തെ ലിംഗപ്രവേശം തികച്ചും ബുദ്ധിമുട്ടേറിയതായിരിക്കും. വേണ്ടത്ര വഴുവഴുപ്പ് യോനിയിലുണ്ടെങ്കില്‍ പോലും അത് അത്ര എളുപ്പമാകണമെന്നില്ല. ഒന്നോ രണ്ടോ തവണ പ്രവേശനത്തിന് ശ്രമിച്ച് പരാജയപ്പെട്ടാലും നിരാശരാകാന്‍ പാടില്ല. അമിത ബലം പ്രയോഗിച്ച് പെട്ടെന്ന് ലിംഗം യോനിയിലേയ്ക്ക് തളളിക്കയറ്റുന്നത് സ്ത്രീയെ മാനസികമായും ശാരീരികമായും തളര്‍ത്തും.

യോനിയില്‍ മുറിവുണ്ടാവാനും കഠിനമായ വേദനയാള്‍ അവള്‍ പുളയാനും സാധ്യതയുണ്ട്. ജീവിതകാലം മുഴുവന്‍ ഓര്‍മ്മിക്കുന്ന വേദനാനിര്‍ഭരമായ അനുഭവത്തിനു വേണ്ടിയല്ല ഈ കഷ്ടപ്പാടൊക്കെ പെട്ടത് എന്ന് ഓര്‍ക്കണം.

യോനീനാളത്തില്‍ ആവശ്യത്തിന് നനവില്ലെങ്കില്‍ കെവൈ ജെല്ലി പോലുളള ലൂബ്രിക്കന്റുകള്‍ ഉപയോഗിക്കാവുന്നതാണ്. ബലപ്രയോഗമോ ധൃതിയോ ഇല്ലാതെ സാവധാനം പരിശ്രമിച്ചാല്‍ ലിംഗം യോനിയില്‍ പ്രവേശിക്കും. അപ്പോഴാണ് അത് സുഖകരമായ ഒരനുഭവമാകുന്നത്. അത് സ്ത്രീയ്ക്ക് നല്‍കാനുളള കടമ പുരുഷന്റേത് മാത്രമാണ്.

ലിംഗം യോനിയില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ അടുത്ത ഘട്ടം ലൈംഗിക ചലനങ്ങളാണ്. യോനീ നാളത്തിലൂടെയുളള ഉദ്ധൃത ലിംഗത്തിന്റെ ശക്തിയേറിയ ചലനങ്ങളാണ് രതിമൂര്‍ച്ഛയിലേയ്ക്ക് നയിക്കേണ്ടത്. അരക്കെട്ട് പിന്നിലേയ്ക്ക് വലിയുമ്പോള്‍ ലിംഗം ഏതാണ്ട് മുഴുവനായും യോനിക്ക് പുറത്ത് വരണമെന്ന കാര്യം ശ്രദ്ധിക്കുക. യോനീനാളത്തിന്റെ ആരംഭത്തിലാണ് ലൈംഗിക സംവേദനക്ഷമതയുളള കോശങ്ങള്‍ ഉളളത് എന്നതിനാല്‍ ഉരസല്‍ നടക്കേണ്ടത് ആ ഭാഗത്താണ്.

ലൈംഗിക ചലനങ്ങള്‍ ആയാസരഹിതമാകുമ്പോള്‍ വേഗവും ശക്തിയും കൂട്ടാം. ഇത് ക്രമമായി നിയന്ത്രിക്കാന്‍ പരിശീലനം ആവശ്യമാണ്. ജീവിതത്തിന്റെ തുടര്‍ന്നുളള ഘട്ടങ്ങളിലൂടെ ഈ താളം താനേ കണ്ടെത്തുകയും ചെയ്യും. ആദ്യവേഴ്ചയില്‍ ഇരുവര്‍ക്കും രതിമൂര്‍ച്ഛ ലഭിക്കുമോ എന്ന കാര്യം ഉറപ്പു പറയാനാവില്ല. ആണിന് സ്ഖലനം നടക്കുമെന്നും അതുകൊണ്ടു തന്നെ അവന് രതിമൂര്‍ച്ഛ ലഭിക്കുമെന്നും കരുതാം

എല്ലാ രാത്രിയും ആദ്യരാത്രിയാകണോ? ചില സൂത്രങ്ങള്‍ ഇതാ...

വിവാഹം കഴിഞ്ഞ് കുറച്ചു നാളുകള്‍ കഴിയുമ്പോഴേക്കും ബെഡ്‌റൂം വിരസമാകുകയെന്നത് പല ദാമ്പത്യങ്ങളുടേയും താളം തെറ്റിക്കാറുണ്ട്. തുടക്കത്തിലുള്ള താല്‍പര്യവും മറ്റുമെല്ലാം കാലക്രമേണ നഷ്ടപ്പെടുന്നു. ഇത് എല്ലാ ദാമ്പത്യങ്ങളിലും സ്വാഭാവികമാണെങ്കിലും ചിലരില്‍ പൂര്‍ണമായും സെക്‌സിനോട് വിരക്തി തോന്നുന്ന ഘട്ടത്തില്‍ എത്തുകയും ബന്ധത്തില്‍ അറിയാതെ തന്നെ താളപ്പിഴകള്‍ സംഭവിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ വിവാഹം കഴിഞ്ഞു എത്രകാലം കഴിഞ്ഞാലും സെക്‌സ് ആസ്വദിയ്ക്കാനും എല്ലാ രാത്രികളും പുതുമയുള്ളതാക്കാനും ഹണിമൂണ്‍ നീണ്ടുനില്‍ക്കാനും സഹായിക്കുന്ന പല മാര്‍ഗങ്ങളുമുണ്ട്. എന്തെല്ലാമാണ് അവയെന്ന് നോക്കാം.

ചുംബനമാണ് ഇതിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നായി ശാസ്ത്രം തെളിയിച്ചിട്ടുള്ളത്. പരസ്പരം അടുപ്പം തോന്നുന്നതിനും ആസ്വാദനവും ആസക്തിയും തോന്നാനും ലൈംഗിക താല്പര്യങ്ങള്‍ ഉടലെടുക്കാനുമുള്ള പ്രാരംഭനടപടിയാണ് ചുംബനമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അതുപോലെതന്നെ സെക്‌സ് താല്‍പര്യങ്ങളും താല്‍പര്യക്കുറവുകളും പ്രതീക്ഷകളുമെല്ലാം പങ്കാളികള്‍ തമ്മില്‍ തുറന്ന് സംസാരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.


ഇത്തരത്തില്‍ ചെയ്യുന്നത് സെക്‌സ് ജീവിതം കൂടുതല്‍ നന്നാക്കുവാന്‍ സഹായിക്കും. അടക്കിവച്ച ചില ഇഷ്ടങ്ങള്‍ താരതമ്യേന പങ്കാളികള്‍ക്കു സെക്‌സില്‍ വിമുഖതയുണ്ടാക്കാന്‍ കാരണമാകും.



ലൈംഗിക ബന്ധത്തില്‍ രണ്ട് പേര്‍ക്കും തുല്യപ്രധാന്യവും പങ്കാളിത്തവുമാണുള്ളത്. പങ്കാളിയുടെ ഇഷ്ടം കൂടി അറിഞ്ഞു പ്രവര്‍ത്തിയ്ക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഒരാള്‍ക്കു മാത്രം മേല്‍ക്കൈ കാണിക്കുന്നതിനുള്ള ഇടമായി ഒരുകാരണവശാലും ബെഡ്‌റൂമിനെ കണക്കാക്കരുത്. സെക്‌സ് ജീവിതത്തിനും പുതുമ ആവശ്യമാണ്.


ഇരുവര്‍ക്കും ഒരുപോലെ താല്‍പര്യമുള്ള പുതിയ വഴികള്‍ പരീക്ഷിക്കുന്നത് എന്തുകൊണ്ടും വളരെ ഉത്തമമായ കാര്യമാണ്. ഇരുവര്‍ക്കും ആസ്വദ്യകരമായതും ആരോഗ്യകരമായതുമായ എന്തും ലൈംഗികബന്ധത്തില്‍ പരീക്ഷിക്കാം‍. സെക്‌സില്‍ അങ്ങനെ എഴുതിവയ്ക്കപ്പെട്ട നിയമങ്ങളോ നിയന്ത്രണങ്ങളോ ഇല്ല എന്നതാണ് അതിന് കാരണം.

സ്ത്രീയെ ഉത്തേജിപ്പിക്കാം

സ്ത്രീകൾ സ്പർശനം ആഗ്രഹിക്കുന്നവരാണ്. അവർ പുരുഷന്മാരേക്കാൾ സ്പർശനം ആസ്വദിക്കുന്നു . അത് കൊണ്ട് തന്നെയാണ് അവർ അധികവും പുരുഷന്മാരെ കാണുമ്പോൾ അകന്നു നിൽക്കുന്നത്. ആണുങ്ങൾ കണ്ണ് കൊണ്ട് വികാരതർ ആകുമ്പോൾ , സ്ത്രീയെ വികരഭാരിതയാക്കാൻ കാഴ്ചകൾ പര്യാപ്തമല്ല . അവളിലെ വികാരം കാഴ്ചയ്ക്ക് പുറമേ സൗമ്യത കൊണ്ടും സ്പര്ശനം കൊണ്ടും സ്നേഹം കൊണ്ടും മാത്രമേ ഉണരുകയുള്ളൂ . അതിൽ സ്പർശനത്തിന് പ്രാധാന്യം ഏറെയാണ് . സെക്സിൽ സ്പർശനത്തിൽ പ്രധാനം യോനീ സ്പർശനമാണ്‌. അവളുടെ ഹൃദയം കീഴടക്കാൻ , കൃത്യമായ യോനീ സ്പർശനത്തിലൂടെ സാധിക്കും . ഈ പറയുന്ന രീതി പിന്തുടർന്നാൽ നിങ്ങൾകും ഇതിൽ വിദഗ്ദനാകാം.


1. അവളുടെ ഇഷ്ടങ്ങൾ അറിയുക



എല്ലാ സ്ത്രീകളും അവരുടെ വ്യത്യസ്ത ശാരീരിക അവസ്ഥകൾക്ക് അനുസരിച്ച് വ്യത്യസ്ത രീതികൾ ഇഷ്ടപെടുന്നവരാണ് . അവരുടെ ഇന്ദ്രിയങ്ങളുടെ വികാരകേന്ദ്രങ്ങൾ വ്യത്യസ്തമായിരിക്കും . അതിനനുസരിച്ചാണ് അവരുടെ ഇഷ്ടങ്ങൾ രൂപപ്പെടുക . ചില സ്തീകൾ ആഴത്തിൽ ലിങ്കപ്രവേശം ഇഷ്ടപെട്മ്പോൾ , ചിലർക്ക് അഗ്രഭാഗത്ത് കൂടുതൽ ചെയുന്നതാണ് ഇഷ്ടം. ക്ലിടോരിസ് അഥവാ യൊനീചദമാനു സ്ത്രീക്ക് ഉത്തേജനം നല്കുന്ന പ്രദാന ഭാഗം. അവൾ സ്വയം ഭോഗം ചെയ്യുമ്പോൾ അവിടം ഉത്തേജിപിക്കുന്നത് അത് കൊണ്ട് തന്നെ . ചിലർക്ക് മാറിടവും നിതംബവുമാകാം ഉത്തേജന കേന്ദ്രം . എന്ത് തന്നെ ആയാലും സെക്സിൽ ഏർപെടുന്നതിന് മുൻപ് അവളോട് ഇഷ്ടങ്ങള്‍ ചോദിക്കേണ്ടത് ആവശ്യമാണ്‌ .

2. പതിയെ തുടങ്ങുക


അവളുടെ യോനിയെ പതിയെ സ്പർശിക്കുക. അതിൽ ദൃതിയോ വേഗതയോ കാണിക്കരുത് . അവളെ മെല്ലെ പൂർണവികാരതയിലെക്ക് എത്തിക്കുക . അവളുടെ ശരീര ഭംഗിയെ പുകഴ്ത്തുക . വിരല്‍സ്‌പര്‍ശം അവളുടെ യോനിയിൽ നിന്ന് മുലയിലേക്കും തുടയിലേക്കും ചന്തിയിലേക്കും വ്യാപിക്കിക്കുക. അവളുടെ ശരീരം ചുംബിക്കുക . പൊക്കിൾ കുഴിയിലും കാൽ കൈകളിലും ചുംബനങ്ങളും സ്പർശന സുഖവും നല്കുക . ഇത് അവളെ പൂർണ വികാരതയിൽ എത്തിക്കും . ഇത് അവളുടെ യോനിയെ നിങ്ങളുടെ വിരലുകൾ സ്വീകരിക്കാൻ തയാറാക്കും ,


3. മൃദുസ്പർശം


അവൾ വികാരവതിയായാൽ , അവളുടെ യോനി ദ്രവമയമാകും . ഇനി നിങ്ങൾക്ക് അവളുടെ യോനീ ഭിത്തിയിൽ മൃദുവായി തലോടാം . യോനീ നാളത്തിന്റെ അറ്റം മുതൽ മൃദുവായി തലോടുക . മൃദ്വായി വിരൽ ഉള്ളിൽ കയറ്റുക, അവളുടെ വികാര മാറ്റം നോക്കി , വികാരകേന്ദ്രത്തിൽ വിരൽ ഉരസി കൊണ്ടിരിക്കാം . അവളുടെ മൂളൽ ഉയരും വരെ ഇത് തുടരുക. വികാരം അവളുടെ അരകെട്ട് ഉയര്തുന്നത് നിങ്ങള്ക്ക് കാണാം . അവൾ നിങ്ങളോട് വിരലോ ലിംഗാമോ ഇടാൻ ആവശ്യപെട്ടെക്കം. സൗമ്യത കൈവെടിയാതെ തുടരുക . അവളെ ഇനിയും വികാരവതിയാക്കുക , നിങ്ങളെ എന്നെന്നും മനസ്സിലെറ്റാൻ.


4. വിരൽ പ്രയോഗം


അവൾ നല്ല രീതിയിൽ ഉത്തേജിതയായി എന്ന ഉറപ്പ് വന്നാൽ, അവളുടെ യോനി നല്ല പോലെ നനന്നു എന്ന് വന്നാൽ നിങ്ങളുടെ വിരൽ യോനിയിൽ പ്രവേശിപ്പിക്കുക . ആദ്യം ചൂണ്ടുവിരല്‍ മാത്രം തുടങ്ങി , അവളുടെ ഇഷ്ടം പോലെ രണ്ടോ മൂന്നോ വിരലുകൾ ഉപയോഗിച്ച് തടവാം . പ്രായം ചെന്ന സ്ത്രീകളിൽ കൈ തന്നെ കേറിയെന്ന് വരാം . അവളുടെ സുഖം ചോദിച്ചറിയാം . വിരലിന്റെ ചലനങ്ങൾ മാറ്റാൻ പ്രത്യേകം ശ്രദ്ധിക്കുക . ഇതിന് പുറമേ യോനിയിൽ ചുംബനവും കൂടി നൽകിയാൽ അവളെ വികാരത്തിന്റെ കൊടുമുടിയിൽ എത്തിക്കാം .


5. ജി സ്പോട്ട് ഉത്തേജനം viral1
ജി സ്പോട്ട് ആണ് മിക്കവാറും സ്ത്രീകളെ വികാരമൂർചയ്ക്ക് സഹായിക്കുന്നത് . എല്ലാ സ്ത്രീകളിലും ഇത് കാണാറില്ലെങ്കിലും , ജി സ്പോടിന്റെ ഉത്തേജനം അവൾക്ക് വികാര കൊടുമുടിയാണ് . യോനിയിൽ കൈ പ്രവേശിപിച്ച് മുകലിലൊട്ട് കൈ ചലിപിച്ചാൽ മറ്റുള്ള ബാഗങ്ങളിളി നിന്നും വ്യതസ്തമായി ഒരു തടിപ്പ് കാണപെടും. ഇതാണ് മിക്കവരിലും ജി സ്പോട്ട് . ഇവിടം ലിംഗം കൊണ്ടും വിരൽ കൊണ്ടും സ്പർശിക്കുമ്പോൾ അവൾ മൂര്ച്ചയിലെക്ക് അടുക്കുന്നു .

6. വായ്‌ പ്രയോഗം
വായ്‌ പ്രയോഗം പുരുഷനെന്ന പോൽ സ്തീകൾക്കും സുഗപൂരിതമാണ് . വിരൽ പ്രയോഗത്തിനിടയിൽ വായ കൊണ്ട് ക്രിസരിയിൽ ഊമ്പി വലിക്കുന്നതും നാവു കൊണ്ട് ഉത്തെജിപിക്കുന്നതും സുഖം വർധിപിക്കും. യോനീ നാളത്തിൽ നാവു കൊണ്ട് സ്പർശനം അവളിൽ മറക്കാൻ പറ്റാത്ത സുഖം നല്കും . അവളുടെ യോനീ കവാടത്തിൽ ആണിന്റെ രോമാപൂരിതമായ മുഖം അമർത്തി വെക്കാൻ കൊതിക്കുന്നവാരാണ് സ്ത്രീകളിൽ അധികവും .

സെക്സ് – സ്ത്രീകൾ അറിയേണ്ട കാര്യങ്ങൾ (First Time Sex Guide For Women)



ആദ്യ ലൈംഗികാനുഭവത്തെ കുറിച്ച് ഭാവന നെയ്യാത്തവർ കുറവായിരിക്കും. അതേസമയം, ആദ്യാനുഭവത്തെ കുറിച്ചുള്ള കെട്ടുകഥകൾക്കും ഭയപ്പാടിനും ഒട്ടും കുറവില്ലതാനും. ലൈംഗികതയെ കുറിച്ചുള്ള ജ്ഞാനം, പശ്ചാത്തലം, പങ്കാളിയുടെ അറിവ് തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ, ആദ്യാനുഭവം സുഖകരമായ ഒരു അനുഭൂതിയോ വേദനാപൂർണമായ ഒരു അനുഭവമോ ആയി മാറിയേക്കാം. ചില മതങ്ങൾ ലൈംഗികതയെ കുറിച്ചുള്ള ചർച്ചകൾ നികൃഷ്ടമായി കാണുന്നതിനാൽ പെൺകുട്ടികൾക്ക് ലൈംഗികതയെ കുറിച്ച് ആവശ്യമായ അറിവ് ലഭിച്ചുവെന്നുവരില്ല. ഇവർക്ക് റൊമാന്റിക് നോവലുകളിൽ നിന്നോ സിനിമകളിൽ നിന്നോ പകർന്നു കിട്ടുന്ന അതിഭാവുകത്വം നിറഞ്ഞ അറിവുകൾ മാത്രമാകും കൈമുതൽ.




നിങ്ങളുടെ ആദ്യ ലൈംഗികാനുഭവം എങ്ങനെ സുഖകരമായ ഒരു അനുഭൂതി ആക്കാമെന്ന് നോക്കൂ;

ഒരുക്കങ്ങൾ (Preparation)

ആദ്യ ലൈംഗികാനുഭവത്തിനായി മാനസികമായും ശാരീരികമായും വൈകാരികമായും ഒരുങ്ങേണ്ടതുണ്ട്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ലൈംഗികത എന്നു പറയുന്നത് വെറുമൊരു ശാരീരികാവശ്യം മാത്രമല്ല. അവരെ സംബന്ധിച്ചിടത്തോളം ആദ്യ തവണയാണെങ്കിലും അല്ലെങ്കിലും പങ്കാളിയിൽ നിന്ന് വൈകാരിക സ്ഥിരതയും വിശ്വാസ്യതയും ധാരാളമായി ലഭിച്ചാൽ മാത്രമേ ലൈംഗികത ആസ്വദിക്കാൻ കഴിയൂ.

ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സാധാരണ ഉണ്ടാകാവുന്ന വേദനയെ അതിജീവിക്കാൻ തക്കവണ്ണം ഒരു സ്ത്രീ പ്രായവും പക്വതയുള്ളവളായിരിക്കണം. ഉത്തമ പങ്കാളി അവരുടെ ഭയാശങ്കകൾ ദൂരികരിക്കാനുള്ള മന:ശക്തി നൽകുകയും ബന്ധപ്പെടൽ ആസ്വദിക്കാനുള്ള വഴിയൊരുക്കുകയും ചെയ്യും. ഇണയെ മനസ്സിലാക്കുന്നതും സ്വന്തം കാര്യമെന്നതിലുപരി ഇരുവരുടെയും ആസ്വാദ്യത ലക്ഷ്യമിടുന്നതും ധൃതി കാട്ടാത്തതുമായ ആളാണോ പങ്കാളി എന്നതുമായി ഇക്കാര്യം ബന്ധപ്പെട്ടിരിക്കുന്നു. മെഴുകുതിരി വെളിച്ചം, സുഗന്ധ ലേപനങ്ങൾ, അരണ്ട വെളിച്ചം, സുഖപ്രദമായ കിടക്ക എന്നിങ്ങനെ റൊമാന്റിക് മൂഡ് സൃഷ്ടിക്കുന്നത് പങ്കാളികൾ ഇരുവരുടെയും പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കും.

ലൈംഗിക രോഗങ്ങളിൽ (STDs) നിന്നുള്ള സംരക്ഷണത്തെ കുറിച്ചും ഗർഭ സാധ്യതയെ കുറിച്ചും ഉള്ള ചിന്ത ആവശ്യമാണ്. ഗർഭനിരോധന ഉറകളും ഡോക്ടറുടെ നിർദേശപ്രകാരം ഗർഭനിരോധന ഗുളികകളും ഉപയോഗിക്കുന്നത് വഴി ആശങ്കകൾ ഒഴിവാക്കാം.

വേദനയുളവാക്കുന്നത്? (Painful?)

ആദ്യ തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ചില സ്ത്രീകൾക്ക് വേദനയുണ്ടായേക്കാം. എന്നാൽ, ചിലർക്ക് ഇതുണ്ടാവില്ല. യഥാർത്ഥ വേദനയെക്കാളുപരി, ലൈംഗിക വേഴ്ചയുമായി ബന്ധപ്പെട്ടു കേൾക്കാനിടയായിട്ടുള്ള കെട്ടുകഥകൾ സൃഷ്ടിക്കുന്ന ഭയമാവാം മിക്കപ്പോഴും വില്ലനാവുന്നത്. ഈ സാഹചര്യത്തിൽ, ആഹ്ളാദിക്കാൻ മനസ്സ് ആഗ്രഹിക്കുന്നുണ്ടെങ്കിലും ശരീരം അതിനനുവദിക്കില്ല, ചെറിയൊരു സ്പർശം പോലും പിരിമുറുക്കം കൂടുതലാക്കി വേഴ്ച ബുദ്ധിമുട്ടുനിറഞ്ഞതാക്കുന്നു.

നിങ്ങളെ മനസ്സിലാക്കുന്ന ഒരു പങ്കാളിക്ക് ഇവിടെ വളരെ പ്രാധാന്യമുണ്ട്. നിങ്ങൾ സുഖപ്രദമായ അവസ്ഥയിലാണ് എന്ന് ഉറപ്പുവരുത്താൻ ക്ഷമകാട്ടുകയും ധൃതി കാട്ടാതെ മുന്നേറുകയും വേണം. ബന്ധപ്പെടുമ്പോൾ വേദന തോന്നാനുള്ള ഒരു പ്രധാന കാരണം യോനീവരൾച്ച ആണെന്നിരിക്കെ, ആവശ്യമായ രതിപൂർവ ലീലകളിൽ ഏർപ്പെട്ടാൽ ആദ്യ പെനിട്രേഷന്റെ (penetration) വേദന ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കും.

സാധാരണഗതിയിൽ, ആദ്യമായി ബന്ധപ്പെടുമ്പോൾ വളരെ ചെറിയ വേദനയേ തോന്നുകയുള്ളൂ. എന്നാൽ, നിങ്ങൾക്ക് അതിയായ വേദന അനുഭവപ്പെടുകയോ ബന്ധപ്പെട്ടതിനു ശേഷം ദിവസങ്ങളോളം വേദന നിലനിൽക്കുകയോ ചെയ്താൽ വൈദ്യ പരിശോധനയ്ക്ക് വിധേയമാവണം. ഇത്തരം വേദനകൾക്ക് ഗൗരവതരമായ മറ്റു കാരണങ്ങൾ ഉണ്ടായേക്കാം.




രക്തസ്രാവം – സ്വാഭാവികമായതെന്താണ് ? (Bleeding – what is normal?)

ആദ്യമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന എല്ലാ സ്ത്രീകൾക്കും രക്തസ്രാവം ഉണ്ടാകും എന്നത് വെറുമൊരു സങ്കൽപ്പം മാത്രമാണ്. രക്തസ്രാവം ഉണ്ടാകുന്നത് കന്യാചർമ്മം പൊട്ടുന്നതു മൂലമാണ്. എന്നാൽ, കായിക ഇനങ്ങളിൽ പങ്കെടുക്കുന്നത്, സൈക്ലിംഗ്, നീന്തൽ തുടങ്ങി നിരവധി കാരണങ്ങൾ മൂലവും കന്യാചർമ്മം പൊട്ടാം. ചിലരിൽ ജന്മനാ കന്യാചർമ്മം കാണുകയുമില്ല. തെളിഞ്ഞ ചുവപ്പു നിറത്തിൽ നേരിയ രക്തസ്രാവമാണ് സാധാരണയുണ്ടാവുക. എന്നാൽ, ഇതുണ്ടായില്ല എങ്കിലും കാര്യമാക്കേണ്ടതില്ല. ആദ്യ വേഴ്ചയ്ക്കു ശേഷം നിർത്താതെയുള്ള രക്തസ്രാവമുണ്ടായാൽ ഉടൻ ഡോക്ടറെ കാണണം. ഇത് യോനീഭിത്തിയിൽ മുറിവുണ്ടായതു മൂലമാകാം. ശ്രദ്ധിച്ചില്ലെങ്കിൽ അണുബാധയ്ക്ക് കാരണമായേക്കാം. അതേസമയം, ഇരുണ്ട നിറത്തിലുള്ള രക്തസ്രാവമാണെങ്കിൽ അത് ഗർഭാശയമുഖത്തു നിന്നോ ഗർഭാശത്തിൽ നിന്നോ ആകാം. ഇത് ഉടൻ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്.

ഓരോ വ്യക്തിക്കും തങ്ങളുടെ ആദ്യാനുഭവം പകരംവയ്ക്കാനാവാത്തതായിരിക്കും. അതിന്റെ വിജയവും പരാജയവും ഇരു പങ്കാളികളുടെയും ഉത്തരവാദിത്വമാണ്. നിങ്ങളുടെ ആദ്യാനുഭവം എന്നെന്നും ഓർമ്മിക്കത്തക്കതാക്കൂ, നിങ്ങളുടെ കാമനകൾ യാഥാർത്ഥ്യമാക്കാൻ ഒന്നും തടസ്സമല്ല.

ആദ്യത്തെ ലൈംഗിക ബന്ധം; അറിയേണ്ടതെല്ലാം









ആദ്യമായി ലൈംഗിക ബന്ധത്തിലേര്പ്പെടുമ്പോള്‍ വേദന തോന്നുമോ.?

മിക്ക സ്ത്രീകള്ക്കും കുറച്ച് പുരുഷന്മാര്ക്കും വേദന തോന്നാം.






ആദ്യ ലൈംഗിക വേഴ്ചക്കിടെ രക്തം വരുമോ.?

സ്ത്രീകള്ക്കു മാത്രം. – ചില സ്ത്രീകളില്‍ രക്തം വരാം. കാരണം യോനിയുടെ പുറത്തുള്ള ചര്മ്മം (കന്യാ ചര്മ്മം) പൊട്ടുന്നതിനാലാണിത്. എന്നാല്‍ പല കേസുകളിലും രക്തം വരാതിരിക്കാം. കാരണം ലൈംഗിക ബന്ധത്തിലേര്പ്പെടാതെ തന്നെ അവരുടെ കന്യാചര്മ്മം പൊട്ടിയിരിക്കാം. വ്യായാമം ചെയ്യുമ്പോഴും കഠിനമായ ജോലികള്‍ ചെയ്യുമ്പോഴും സൈക്കിളില്‍ സവാരി നടത്തുമ്പോഴും കന്യാചര്മ്മത്തിനു ക്ഷതം വരാം. ചില പെണ്കുട്ടികളില്‍ കന്യാചര്മ്മം കാണാനേ കഴിയില്ല. അവര്‍ ജനിച്ചതു തന്നെ അതില്ലാതെയാകും. അതു കൊണ്ട് വ്യക്തികള്ക്കനുസൃതമായി വേദന മാറാം. എങ്കിലും മിക്ക സ്ത്രീകളിലും ആദ്യത്തെ ലൈംഗിക ബന്ധമെന്നത് വേദനയുടെ പര്‍വ്വം തന്നെയാണ്.


ആദ്യത്തെ ലൈംഗിക ബന്ധത്തിലുണ്ടാകുന്ന വേദന കുറക്കാനെന്താണ് മാര്ഗ്ഗം.?

ലൂബ്രിക്കന്റുകള്‍ ഉപയോഗിക്കാം.ലൂബ്രിക്കന്റുകള്‍ പോലെ പ്രവര്ത്തിക്കുന്ന ഉറകള്‍ ഉപയോഗിക്കുകയും ആകാം. സ്ത്രീക്ക് വേദന സഹിക്കാന്‍ കഴിയാതെ വന്നാല്‍ പുരുഷന്‍ ഓര്മ്മിക്കേണ്ടതു ഇത് വേദനിക്കാനുള്ളതല്ല. മറിച്ച് ആഹ്ലാദിക്കാനുള്ളതാണ് എന്നതാണ് . ഇണയുടെ പങ്ക് അക്കാര്യത്തില്‍ പുരുഷന്‍ നിര്ബന്ധമായും പരിഗണിക്കണം.


ആദ്യത്തെ ലൈംഗിക ബന്ധം മൂലം ഗര്ഭിണിയാകുമോ?

തീര്ച്ചയായും. ആദ്യത്തെ ലൈംഗിക ബന്ധത്തില്‍ നിന്നു തന്നെ സ്ത്രീ ഗര്ഭിണിയാകാം. യോനിക്കുള്ളില്‍ ശുക്ലം വീണാല്‍ സ്ത്രീയുടെ ആദ്യത്തെ ലൈംഗിക ബന്ധമായാലും നൂറാമത്തെ ലൈംഗിക ബന്ധമായാലും ഗര്ഭിണിയാകാം. അതു കൊണ്ടു തന്നെ ആദ്യത്തെ ലൈംഗിക ബന്ധത്തിനു മുമ്പായി മുന് കരുതലുകളെടുക്കണം. കുട്ടിയെ ഉടനെ ആവശ്യമില്ലെങ്കില്‍ തീര്ച്ചയായും മുന് കരുതലെടുക്കണമെന്ന് ഓര്മ്മിപ്പിക്കട്ടെ.


ആദ്യത്തെ ലൈംഗിക വേഴ്ചയില്‍ രതിമൂര്ച്ഛ ലഭിക്കുമോ?

ഇതിനുള്ള സാദ്ധ്യത തീരെ കുറവാണ്. അത് പല ഘടകങ്ങളെ അനുസരിച്ചാണ് നില നില്ക്കുന്നത്. പങ്കാളികളിലൊരാളുടെ കഴിവു കേടായി കാണാനേ പാടില്ല. സ്ത്രീക്കാകട്ടെ തനിക്ക് പ്രശ്നമുള്ളതായി തോന്നാനും പാടില്ല.


ആദ്യ ലൈംഗിക വേഴ്ചയില്‍ ശീഘ്രസ്ഖലനം അനുഭവപ്പെട്ടു. അതിലെന്തെങ്കിലും അപാകതയുണ്ടോ.?

അപാകതയില്ല. മാത്രമല്ല മിക്കവരിലും ഇത് സംഭവിക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍ സാധാരണ കാര്യമായി കരുതിയാല്‍ മതി.പല കാരണങ്ങളാണ് ഇതിനു പിന്നിലുള്ളത്. ഇണയെ തൃപ്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നില നില്ക്കുന്ന ധാരണകളും ആദ്യമായി തോന്നുന്ന മാനസിക സംഘര്ഷങ്ങളും കാരണമാകും. ഇരുവരും ആദ്യമായിട്ടാണ് ഇടപെടുന്നതെങ്കില്‍ ശീഘ്രസ്ഖലനം ഉറപ്പാണെന്നാണ് പൊതുവേയുള്ള കണ്ടെത്തല്‍ . അല്പ ദിവസങ്ങള്ക്കു ശേഷമോ അല്ലെങ്കില്‍ അല്പ സമയത്തിനു ശേഷമോ ഇതെല്ലാം ശരിയാകും.


ആദ്യത്തെ ലൈംഗിക വേഴ്ചക്കു ശേഷം എന്താകും തോന്നുക?


ചിലരില്‍ ആഹ്ലാദവും മറ്റു ചിലരില്‍ വേദനയും കാണും.


ആകാംക്ഷ, ആശങ്ക, അഭിനിവേശം… ഇങ്ങനെ വിവിധ വികാരങ്ങളുമായാണ് മിക്ക ദമ്പതികളും ആദ്യ ലൈംഗിക ബന്ധത്തിലേക്ക് പ്രവേശിക്കുന്നത്. ഇതിനുപുറമേ യാഥാര്‍ഥ്യവുമായി പുലബന്ധം പോലുമില്ലാത്ത കേട്ടറിവുകളും വിശ്വാസങ്ങളും ഇവര്‍ക്കുണ്ടാവും. ഇങ്ങനെയുള്ളവര്‍ ശ്രദ്ധിക്കുക… നിങ്ങള്‍ക്കുവേണ്ടിയാണ് താഴെ പറയുന്ന കാര്യങ്ങള്‍.


തെറ്റുകള്‍ മനുഷ്യസഹജം

ആദ്യ ലൈംഗിക ബന്ധത്തിന് ഒരുങ്ങുന്നവര്‍ ഓര്‍ക്കുക, ആദ്യ അനുഭവം എല്ലാം തികഞ്ഞതാവണമെന്നു വാശി പിടിക്കരുത്. തെറ്റുകളും കുറ്റങ്ങളും വന്നു ചേരാം.

തന്റെ ആദ്യ സംഭോഗം ഏറെ നേരം നീണ്ടുനില്‍ക്കണമെന്ന് പല പുരുഷന്മാരും ആഗ്രഹിക്കാറുണ്ട്. എന്നാല്‍ ആദ്യാനുഭൂതിയുടെ വികാര വിസ്ഫോടനം മിക്കപ്പോഴും വളരെ പെട്ടന്ന് ഉണ്ടായേക്കാം.

ചിലപ്പോള്‍ ഉദ്ധാരണം തന്നെ നടന്നില്ലെന്നും വരാം. ഇത് പെട്ടെന്നുള്ള വികാരത്തിന്റെ തള്ളിക്കയറ്റം കാരണമാണെന്നും സ്വയംഭോഗം ചെയ്യാന്‍ സാധിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ലൈംഗികമായി സംപൂര്‍ണ ആരോഗ്യവാനാനെന്നും തിരിച്ചറിയുക.

ഇങ്ങനെയുള്ള അവരസരങ്ങളില്‍ തന്റെ പങ്കാളിക്ക് മറ്റുവഴികളിലൂടെ രതിമൂര്‍ച്ഛ നല്‍കുകയാണ് വേണ്ടത്. ഇനിയും ബന്ധപ്പെടാന്‍ അവസരമുണ്ടെന്ന് തിരിച്ചറിയുക. എന്നിട്ട് അടുത്ത സംഭോഗത്തില്‍ കൂടുതല്‍ ഉന്മേഷത്തോടെ പങ്കെടുക്കുക.


സുഖമുള്ള വേദനആദ്യ സംഭോഗം അതീവ വേദനാജനകമാണെന്നു മിക്ക സ്ത്രീകളും കരുതുന്നു. എന്നാല്‍ ഇത് മിഥ്യാധാരണയാണ്. മിക്കപ്പോഴും ചെറിയൊരു നുള്ളലിന്റെ വേദന മാത്രമേ ഉണ്ടാകാറുള്ളൂ എന്നതാണ് സത്യം.

അതിതീവ്രമായ വേദന സഹിക്കേണ്ടിവരുമെന്ന പേടി പല സ്ത്രീകളെയും ലൈംഗിക ബന്ധത്തില്‍ നിന്ന് പിന്‍വലിയാന്‍ പ്രേരിപ്പിക്കുന്നു. ഈ പേടി അവരുടെ യോനി കൂടുതല്‍ സങ്കോചിക്കാന്‍ കാരമാവും. ഇത് സംഭോഗം ദുഷ്കരമാക്കും.

ഇണയുടെ പേടി ഒഴിവാക്കാന്‍ പുരുഷന്മാര്‍ മുന്‍കൈ എടുക്കണം.തന്റെകൂടെ സുരക്ഷിതയാണെന്നുളള ബോധം അവളില്‍ ഉളവാക്കാന്‍ പുരുഷന് കഴിയണം. കൂടാതെ സംഭോഗത്തിന് മുന്‍പ്‌ യോനിയില്‍ ആവശ്യത്തിനു ലൂബ്രിക്കേഷന്‍ ഉണ്ടാവാന്‍ ബാഹ്യകേളികളില്‍ ഏര്‍പ്പെടുക.


കന്യാചര്‍മ്മം

തന്റെ പങ്കാളി കന്യകയാണെന്ന് മിക്ക പുരുഷന്മാരും വിലയിരുത്തുന്നത് ആദ്യ ബന്ധപ്പെടലില്‍ കന്യാചര്‍മ്മം പൊട്ടി രക്തം വരുന്നത് വഴിയാണ്.

എന്നാല്‍ ഇത് തികച്ചും തെറ്റായ സമീപനമാണ്. കായികമായ പരിശീലനവും മറ്റു കളികളും എന്തിനു സ്വയംഭോഗം പോലും കന്യാചര്‍മ്മം നേരത്തെ പൊട്ടാന്‍ കാരണമാകാറുണ്ട്. ചിലര്‍ക്ക് ജന്മനാതന്നെ കന്യാചര്‍മ്മം കാണണമെന്നില്ല.


ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ചെറിയൊരു പിഴവ് ചിലപ്പോള്‍ വേണ്ടാത്തൊരു ഗര്‍ഭത്തിലേക്കു വഴി വച്ചേക്കാം. വിവാഹത്തിന് മുന്‍പുള്ള ലൈംഗിക ബന്ധങ്ങള്‍ക്ക് ഗര്‍ഭനിരോധന ഉറകളുടെ ഉപയോഗം ശീലമാക്കുക.

വിവാഹമടുത്ത യുവതികള്‍ക്ക് ഗൈനക്കോളജിസ്റ്റിന്റെ സഹായത്തോടെ കോപ്പര്‍ ടി പോലുള്ള അധികകാലത്തേക്ക് പ്രയോജനപ്പെടുന്ന ഗര്‍ഭ നിരോധന രീതികള്‍ സ്വീകരിക്കാവുന്നതാണ്.

ലൈംഗിക ബന്ധത്തില്‍ ശാരീരികമായ പല ദ്രാവകങ്ങളുടെയും പരസ്പര കൈമാറ്റം സംഭവിക്കും. അതുകൊണ്ട് തന്നെ ലൈംഗിക അവയവങ്ങള്‍ വൃത്തിയായി സൂക്ഷിക്കണം

ലൈംഗീകബന്ധം പുലര്‍ത്തുമ്പോള്‍ എല്ലാ സ്ത്രീകള്‍ക്കും വേദന അനുഭവപ്പെടാറുണ്ടോ ?



ഇല്ല. ആദ്യമായി ബന്ധപ്പെടുമ്പോള്‍ കന്യാചര്‍മ്മം മുറിഞ്ഞിട്ടില്ലെങ്കിൽ നേരിയ വേദനയും അൽപം രക്തസ്രാവവും ഉണ്ടായേക്കാം. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് ഭയമുള്ള സ്ത്രീകളിൽ യോനീ സങ്കോചംമൂലം അമിത വേദന അനുഭവപ്പെടാറുണ്ട്. സ്ത്രീ യോനിയിൽ എന്തെങ്കിലും അണുബാധ, എന്‍ഡോമെട്രിയോസിസ് തുടങ്ങിയ രോഗങ്ങളും വേദനക്ക് കാരണമാകുന്നു. രതിപൂര്‍വ ലീലകളുടെ അഭാവം, യോനിയിൽ വേണ്ടത്ര നനവില്ലാതെ(Lubrication) ബന്ധപ്പെടുക തുടങ്ങിയവയൊക്കെ വേദനക്ക് കാരണമാകും. പ്രശ്നത്തിന്‍റെ കാരണം കണ്ടുപിടിച്ച് കൃത്യമായ ചികിത്സയിലൂടെ ഇത് പൂര്‍ണ്ണമായും പരിഹരിക്കാന്‍ കഴിയും.

@http://drpromodusinstitute.in/ma/faqs.php

ആദ്യരാത്രി സുന്ദരമാക്കാന്‍ ഇവ കഴിക്കൂ

വിവാഹ സ്വപ്നങ്ങളോടൊപ്പം എല്ലാവരും ആഗ്രഹിക്കുന്നതാണ് സുന്ദരമായ ആദ്യരാത്രി. ആദ്യരാത്രിക്കായി മാനസികവും ശാരീരികവുമായി തയ്യാറെടുക്കുമ്പോള്‍ കഴിക്കുന്ന ഭക്ഷണത്തിലും ശ്രദ്ധ വേണം. ഉണര്‍വ് നല്‍കുന്നതും ടെന്‍ഷനും പരിഭ്രമവും ഒഴിവാക്കുന്നതുമാകണം ഭക്ഷണം.
തണ്ണിമത്തന്‍: പ്രകൃതി ദത്ത വയാഗ്രയാണ് തണ്ണിമത്തന്‍. സിട്രുലിന്‍ എന്ന മൂലകം രക്തപര്യയനത്തെ സഹായിക്കുകയും മാനസിക ഉല്ലാസം നല്‍കുകയും ചെയ്യും
മധുരമുള്ള പഴങ്ങള്‍- മധുരമുള്ള പഴങ്ങള്‍ കഴിക്കുന്നത് ഉണര്‍വും ഉന്മേഷവും നല്‍കും. വാഴപ്പഴവും ബെറി പഴങ്ങളും സഹായകമാകും.
മാംസം- അമിതമായി മാംസം കഴിക്കുന്നത് ഗ്യാസിന് കാരണമാകും. റെഡ് മീറ്റ് കഴിക്കുന്നത് ദുര്‍ഗന്ധത്തിനും ശാരീരിക ക്ഷീണം അനുഭവപ്പെടുന്നതിനും ഇടയാക്കും.
ഡാര്‍ക്ക് ചോ€േറ്റ്- ഉദ്ധാരണ തകരാര്‍ പരിഹരിക്കാനും മാനസിക ഉല്ലാസത്തിനും ചെറിയ അളവില്‍ ചോ€േറ്റ് കഴിക്കുന്നത് സഹായിക്കും.
ഓട്ട്‌സ്- ഉദ്ധാരണ സംബന്ധമായ പ്രശ്‌നങ്ങളും ലൈംഗികശേഷി ഇല്ലായ്മയും പരിഹരിക്കാന്‍ ഓട്ട്‌സ് സഹായിക്കും.
വെള്ളം- ആവശ്യമായ അളവില്‍ വെള്ളം കുടിക്കുക. വെള്ളം അമിതമാവാതിരിക്കാന്‍ ശ്രദ്ധിക്കണം.
ലഹരി പാനീയങ്ങള്‍- ചെറിയ അളവില്‍ പോലും ലഹരിയുള്ള വസ്തുക്കള്‍ പൂര്‍ണ്ണമായും ഒഴിവാക്കുക.

കാമസൂത്ര പറയുന്നത്

ഇന്നും ഏറെ പ്രസക്തമായ ലൈംഗികസംശയങ്ങൾക്ക് ഉത്തരം കണ്ടെത്താൻ വാത്സ്യായനൻ എന്ന ഋഷിവര്യൻ എഴുതിയ കാമസൂത്ര ഒന്നു മറിച്ചു നോക്കുകയേ വേണ്ടൂ. ക്രിസ്തുവിനു ശേഷം ആറാം നൂറ്റാണ്ടിൽ രചിച്ചതാണെങ്കിലും കാമസൂത്ര എന്ന രതിയുടെ ഇതിഹാസം പുതുകാലത്തോടും പുതുമചേരാത്ത മാർഗങ്ങളുമായി സംവദിക്കുന്നു. ശരീരങ്ങളിൽ നിന്നു തുടങ്ങുകയും ശരീരത്തിന്റെ ചുറ്റുവട്ടങ്ങളിൽ മാത്രം അവസാനിക്കുകയും ചെയ്യുന്ന പടിഞ്ഞാറൻ സങ്കൽപ്പങ്ങളിൽ നിന്നല്ല രതിയുടെ പാഠങ്ങൾ മനസിലാക്കേണ്ടത്. ലജ്ജാലുവാണ് അവളെങ്കിൽ ലൈംഗികതയിൽ അവൾക്ക് ധൈര്യം പകരുന്ന നിരവധി പൊസിഷനുകളുണ്ട്.

കൗമാരത്തിന്റെ കൗതുകങ്ങളിലേക്ക് ലൈംഗികതയെക്കുറിച്ചുള്ള അറിവുകൾ എവിടെ നിന്നൊക്കെയാണു പാറി വീഴുന്നത്. ഇന്റർനെറ്റ്, സെക്സ് പുസ്തകങ്ങൾ, മാസികകൾ, നീലച്ചിത്രങ്ങൾ, സുഹൃത്തുക്കൾ, ഇവയിൽ നിന്നെല്ലാം ശേഖരിച്ച അബദ്ധവും സുബദ്ധവുമായ അറിവുകളുമായാണു ലൈംഗികതയിലേക്കു അവർ കടക്കുന്നത്. അറിഞ്ഞതിൽ പാതിയും പതിരായിരുന്നു എന്നും പങ്കാളിയുടെ അനിഷ്ടമോ വെറുപ്പോ നേടിയതിനുശേഷം മാത്രം തിരിച്ചറിയുമ്പോൾ പിന്നെ ബാക്കി ലൈംഗികതയോടുള്ള മരവിപ്പു നിറഞ്ഞ നിസ്സംഗത മാത്രമായിരിക്കും.
പ്രേമവും കാമവും പകരുകയും പങ്കുവെയ്ക്കുകയും ചെയ്യാനുള്ള ഉത്തമ മാധ്യമമാണു സെക്സ്. ആണിനേയും പെണ്ണിനേയും ഇതിലുമേറെ അടുപ്പിക്കുകയും അകറ്റുകയും ചെയ്യുന്ന പ്രതിഭാസം മറ്റൊന്നില്ല. ‘ഒരാൾക്കു വേണ്ടി മാത്രം നിർമ്മിച്ചത്’എന്ന അവസ്ഥയിലുള്ള ദമ്പതികൾ വളരെക്കുറവ്. പരസ്പരമറിയാനും പങ്കുവെയ്ക്കാനും പാഠങ്ങളേറെ അറിയണം അവനും അവളും. എന്നാലിത് എവിടെ നിന്ന്? നീലച്ചിത്രങ്ങളുടേയും മഞ്ഞപ്പൂസ്തകങ്ങളുടെയും അയഥാർത്ഥ ലോകങ്ങളിൽ നിന്നോ?
രതിയുടെ ഇതിഹാസം
ശരീരങ്ങളിൽ നിന്നു തുടങ്ങുകയും ശരീരത്തിന്റെ ചുറ്റുവട്ടങ്ങളിൽ മാത്രം അവസാനിക്കുകയും ചെയ്യുന്ന പടിഞ്ഞാറൻ സങ്കൽപ്പങ്ങളിൽ നിന്നല്ല രതിയുടെ സങ്കൽപ്പങ്ങൾ മനസിലാക്കേണ്ടത്. മനസിൽ നിന്നു തുടങ്ങുകയും ശരീരത്തിലേക്കു കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്ന അനുഭൂതിയാണു സെക്സ് എന്നു മനസിലാക്കാൻ ഭാരതീയർക്കു നിഷ്പ്രയാസം കഴിയും. കാരണം, ഇവിടെയാണു രതിയുടെ ഇതിഹാസം പിറന്നത്. അതും നൂറ്റാണ്ടുകൾക്കു മുമ്പ്.
ആയിരത്തി തൊള്ളായിരത്തി എൺപതുകളുടെ ആദ്യകാലങ്ങളിൽ മാസ്റ്റേഴ്സ് ആൻഡ് ജോൺസണും അതിനും മുമ്പു കിൻസിയുമൊക്കെ സർവേകളിലൂടെയും മറ്റും നടത്തിയ പഠനങ്ങളാണു ലൈംഗികതയുടെ സമ്പൂർണ അറിവുകൾ പാശ്ചാത്യ ലോകത്തിന്റെ മുന്നിൽ വിരിയിച്ചു കൊടുത്തത്. പക്ഷേ, അതിനും എത്രയോ മുമ്പു വാത്സ്യായന മുനി രതിയിലെ ശരീരത്തിന്റെ ദുർഗ്രഹതകളെ മനസിലാക്കിയിരുന്നു.
തുടക്കം എങ്ങനെ?
ആദ്യരാത്രിയിൽത്തന്നെ സെക്സ് ആകാമോ? ദാമ്പത്യത്തിലെ എല്ലാ തലമുറയും മനസിൽച്ചോദിച്ച ചോദ്യം. കാമസൂത്രയിൽ ഈ ചോദ്യത്തിനുത്തരമുണ്ട്. അഞ്ചു മുതൽ പത്തു ദിവസം വരെയെങ്കിലും ദമ്പതികൾ പരസ്പരം ശരീരത്തിന്റെ രഹസ്യങ്ങൾ മനസിലാക്കി എടുക്കാനായി വിനിയോഗിക്കുക. അതിനുശേഷമേ ലിംഗയോനീ സംയോഗമാകാവൂ.
ഇതിനെ ന്യായീകരിച്ചു കൊണ്ടു വാത്സ്യായനൻ പറയുന്നതിങ്ങനെ: പുരുഷൻ സ്ത്രീയെ നിർബന്ധപൂർവം ലൈംഗികതയ്ക്കായി പ്രേരിപ്പിക്കുന്നത് അവളിൽ സെക്സിനോടു വിരക്തിയും വൈരാഗ്യവും ഉണ്ടാക്കും. മാനസികമായും ശാരീരികമായും ഉൾക്കൊണ്ടതിനു ശേഷം മാത്രമേ അവളുമായി ലൈംഗികബന്ധം ആകാവൂ.
വിവാഹം കഴിഞ്ഞുള്ള ആദ്യ മൂന്നു ദിനങ്ങൾ ശരീരത്തോടും മനസിനോടും ഉള്ള പരസ്പര അനുരാഗ ദിനങ്ങളായി മാറട്ടെ. പതിഞ്ഞ സംഗീതം, സുഗന്ധം, കൺപീലികൾ ചേർത്തു വെച്ചു കൊണ്ടുള്ള ശലഭചുംബനം, ശരീരത്തിൽ പരസ്പരമുള്ള തഴുകലുകൾ എന്നിവയിലൂടെ രതിയിലേക്കും പോകാം.
വാത്സ്യായനൻ മറ്റൊന്നു കൂടി പറയുന്നു: നന്നായി സംസാരിക്കുകയും വാക്കുകളിലൂടെ സ്നേഹം പങ്കു വെയ്ക്കുകയും കൊച്ചുവർത്തമാനങ്ങളിൽ മുഴുകാതെയും ഇന്നോളം ഒരു പുരുഷനും സ്ത്രീയുടെ മനസു നേടിയെടുക്കാൻ കഴിഞ്ഞിട്ടില്ല.
ആദ്യാനുഭവങ്ങൾ
സ്പർശം, രുചി, മണം, കാഴ്ച, കേൾവി. ഈ അഞ്ചുകാര്യങ്ങൾക്കു പ്രാധാന്യം നൽകണം. വധുവിനെ ഉണർത്താൻ സെക്സിനായി തിരഞ്ഞെടുക്കുന്ന ചുറ്റുപാടുകൾക്കു പോലും കഴിയും. അവളെ തഴുകിയുണർത്തുമ്പോൾത്തന്നെ അവളുടെ ലൈംഗികാവയവങ്ങളിലേക്കു രക്തമിരയ്ക്കുന്നതറിയാം. പിന്നീടു മതി കിടക്കയിലേക്കു പോകുന്നത്. വസ്ത്രങ്ങളോരോന്നായി അടർത്തി മാറ്റുമ്പോൾ അവന്റെ വിരലുകൾ അവളുടെ ശരീരത്തിൽ സംഗീതം തീർത്തുകൊണ്ടിരിക്കണം. ലിംഗപ്രവേശനത്തിനായി അവളൊരുങ്ങിക്കഴിഞ്ഞു എന്നു തിരിച്ചറിയേണ്ടതും അവൻ തന്നെ. യോനിയിൽ ലിംഗപ്രവേശനം സാധ്യമാക്കുന്ന സ്രവങ്ങളുണ്ടായിരിക്കുന്നു എന്നും തിരിച്ചറിയണം.
സെക്സിനു ശേഷം പങ്കാളിയുടെ തിരിഞ്ഞു കിടന്നുള്ള ഉറക്കമാണു സ്ത്രീക്ക് ഏറ്റവും കൂടുതൽ വെറുപ്പുണ്ടാക്കുന്നത്. രതിക്കു ശേഷവും ദമ്പതികൾ പരസ്പരം സ്നേഹം പങ്കുവെയ്ക്കുക. ചുംബിക്കുക. സംഭോഗത്തിൽ അവസാനിക്കുന്നതല്ല. സ്ത്രീപുരുഷബന്ധങ്ങളും മനസിന്റെ ആഗ്രഹങ്ങളും. സംസാരം, സ്പർശം, സമയം, സ്നേഹപൂർണമായ വിശ്വാസം, രതിയിൽ ഈ നാലുകാര്യങ്ങൾക്കു സുപ്രധാനമായ സ്ഥാനമുണ്ടെന്നു കൂടി തിരിച്ചറിയുക.
പുതിയ അനുഭൂതികൾ
പ്രകൃതി തന്നെയാണ് ഓരോരുത്തരിലും ലൈംഗികചോദനകളുണ്ടാക്കുന്നത്. എന്നാൽ ലൈംഗികത എങ്ങനെയായിരിക്കണം എന്ന് പ്രകൃതിയിൽ നിന്നും പഠിക്കാനാകില്ല. കാമകലയെന്നതു വാത്സ്യായനൻ വിശേഷിപ്പിക്കുന്നതിൽ തന്നെ ലൈംഗികത ആസ്വാദ്യകരമാക്കാൻ കലാഭ്യാസനം കൂടി വേണം എന്നു ധ്വനിപ്പിക്കുന്നുണ്ട്. സെക്സ് പരിശീലനം കൊണ്ടു കൂടുതൽ ആസ്വാദ്യകരമായി തീരുന്ന ഒന്നാണ്. ലൈംഗികതയെക്കുറിച്ചുള്ള അജ്ഞതകളുമായി ലൈംഗികതയിലേക്ക് കടക്കുന്നവർ ദുരന്തങ്ങൾ ക്ഷണിച്ചു വരുത്തിയേക്കാം.
ലൈംഗികതയിൽ ഭംഗിയായി ഇടപെടാനുള്ള ഏറ്റവും നല്ല മരുന്ന് ആത്മവിശ്വാസം ആർജ്ജിക്കുന്നതു തന്നെയാണെന്നു വാത്സ്യയനൻ പറയുന്നു.
പങ്കാളിയുടെ പ്രോത്സാഹനവും പ്രശംസയും വഴി വളർന്നു വരുന്ന ആത്മവിശ്വാസത്തിൽത്തന്നെയാണ് എന്നെന്നും ലൈംഗികതയുടെ ശക്തിവിശേഷങ്ങൾ ഒളിച്ചിരിക്കുന്നത്. സെക്സിൽ ഓരോതവണയും പുതുമകളുണ്ടാക്കാൻ കാമസൂത്ര നിർദ്ദേശിക്കുന്ന മാർഗങ്ങളിൽച്ചിലതു താഴെപറയുന്നു.
തുടക്കം നന്നായാൽ ഒടുക്കവും നന്നാകും. അതായതു നല്ല ആമുഖലീലയിൽ നിന്നു തുടങ്ങുക. സ്വാഭാവികമായും സംഭോഗവും പ്രതീക്ഷകൾക്കപ്പുറത്തേക്കു രസകരമാകുന്നതു കാണാം.
സ്ത്രീയിലെ ലൈംഗികാവയവങ്ങൾ സ്പർശം കൊണ്ടുണർത്തുമ്പോൾ അവയിൽ വിരലുകൾ ഉപയോഗിച്ച് വൃത്താകൃതിയിൽ ഉദ്ദീപിപ്പിക്കുക. അതായത് ക്ലോക്ക് വൈസ് ആയും ആൻറിക്ലോക്ക് വൈസ് ആയും കൈകളുടേയും വിരലുകളുടേയും ചലനങ്ങൾ ക്രമീകരിക്കുക.
യോനിയീലേക്കു ലിംഗം കടക്കുമ്പോൾ പങ്കാളിയെ ചുംബിക്കുകയോ പുണരുകയോ ചെയ്യുക.
യോനിയിൽ സ്രവങ്ങളുണ്ടായ ശേഷവും ലൈംഗികബന്ധത്തിൽ വേദന ഉണ്ടാകുന്നുവെങ്കിൽ രണ്ടുപേർക്കും സ്വീകാര്യമായ മറ്റൊന്നിലേക്കു പൊസിഷൻ ഉടൻ മാറ്റുക.
സംഭോഗത്തിലൂടെ സ്ത്രീ രതിമൂർച്ഛയിലേക്കു കടക്കാൻ വൈഷമ്യം അനുഭവിക്കുന്നെങ്കിൽ മറ്റു മാർഗങ്ങളിലൂടെ അവളെ രതിമൂർച്ഛയിലേക്കു നയിക്കാൻ അവൻ ശ്രമിക്കണം.
രതിമൂർച്ഛയിലും ‘ലേഡീസ് ഫസ്റ്റ്’എന്നാകട്ടെ. അവൾക്കു ഒന്നിലധികം രതിമൂർച്ഛകൾ കൈവരിക്കാൻ കഴിയും എന്നതിനാൽ സ്ത്രീയ്ക്കു പിന്നാലെ പുരുഷൻ രതിമൂർച്ഛ നേടിയെടുക്കുന്നതായിരിക്കും അഭിലഷണീയം.
രതിമൂർച്ഛയിലേക്ക്
വൈകി മാത്രമേ രതിമൂർച്ഛയിലേക്കു കടക്കാനാകുന്നുള്ളൂ എന്ന പരാതി പറയുന്ന സ്ത്രീകൾക്കു ലൈംഗികത ആസ്വാദ്യകരമാക്കാൻ കൂടി ചില മാർഗങ്ങൾ വാത്സ്യായനൻ കാമസൂത്രയിൽ പറയുന്നു:
അവൻ നിലത്തിരിക്കുകയും അവന്റെ മടിത്തട്ട് അവൾ ഇരിപ്പിടമാക്കുകയും ചെയ്യുന്ന സെക്സ് പൊസിഷൻ തിരഞ്ഞെടുക്കുക. ഈ പൊസിഷനിൽ പുരുഷനു കൂടുതൽ സമയം ഉദ്ധാരണം നിലനിർത്താനും അതേ സമയം ലൈംഗികതയിലെ നിയന്ത്രണങ്ങളെല്ലാം സ്ത്രീയ്ക്ക് ഏറ്റെടുക്കാനും കഴിയുന്നു. അവളുടെ രതിമൂർച്ഛയെ അവൾക്കു തന്നെ നേടിയെടുക്കാൻ ഇതുവഴി കഴിയും.
ആധുനിക സെക്സോളജിസ്റ്റുകൾ ഇതിനോടു ചേർത്തുവയ്ക്കുന്ന ആശയങ്ങൾ കൂടി കേൾക്കാം: സ്വയം രതിമൂർച്ഛ നേടിയേടുക്കേണ്ടതു സ്വന്തം ഉത്തരവാദിത്തം ആണെന്നു സ്ത്രീകൾ തിരിച്ചറിയേണ്ടിയിരിക്കുന്നു. സെക്സ് പുരുഷന്റെ ജോലിയാണെന്നും എനിക്കു ലൈംഗികാനന്ദം പകരുന്നതു അവന്റെ മാത്രം ഉത്തരവാദിത്തമാണെന്നുമുള്ള സങ്കൽപ്പങ്ങൾ മനസിൽ നിന്നു പാടേ മാറ്റിക്കളഞ്ഞേക്കുക.
തന്റെ ശരീരം ഉണരുന്നതെങ്ങനെയാണെന്നും അതിനുള്ള മാർഗങ്ങളെന്തൊക്കെയാണെന്നും സ്വയം മനസിലാക്കുകയും അതു പങ്കാളിയെ അറിയിക്കുകയും ചെയ്യുക.
സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്. എന്തായാലും വാത്സ്യായനന്റെ കാലത്തു ലൈംഗികതയിൽ സ്ത്രീകൾ സത്യസന്ധരായിരുന്നു എന്നു വേണം കരുതാൻ.
അവൾ രതിമൂർച്ഛയിലേക്കു കടക്കുന്നു എന്നതിന്റെ ലക്ഷണങ്ങൾ കാമസൂത്രയിൽ വിവരിക്കുന്നതിങ്ങനെ:
രതിമൂർച്ഛയിലൂടെ കടന്നു പോകുമ്പോൾ സ്ത്രീ കിടക്കയിൽ അസ്വസ്ഥതയാകുന്നതു പോലെ കാണപ്പെടും. താൻ ആസ്വദിക്കുന്നു എന്നു വിളിച്ചറിയിക്കുന്ന ശബ്ദങ്ങൾ അവളിൽ നിന്നുണ്ടായേക്കാം. അവൾ കണ്ണുകൾ മെല്ലെ അടയ്ക്കുകയും അനുഭൂതികളുടെ ഭാവങ്ങൾ വിരിയുകയും ചെയ്യും.
രതിമൂർച്ഛയുടെ വേളയിൽ അവൾ അവനെ തന്റെ ശരീരത്തിലേക്കു പരമാവധി ചേർത്തു പിടിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കും. അവളുടെ ചലനങ്ങൾ രതിമൂർച്ഛയോടെ മന്ദതാളത്തിലേക്കു നീങ്ങുന്നതു കാണാം. എന്നാൽ രതിമൂർച്ഛ നേടാനാകാത്ത സ്ത്രീയുടെ ചലനങ്ങൾ തുടർന്നു കൊണ്ടേയിരിക്കും.
നല്ല പൊസിഷനുകൾ
സെക്സിലെ തുടക്കക്കാർക്കും ഏതു പൊസിഷനാണു നല്ലത്? വാത്സ്യായനൻ ഉത്തരം പറയുന്നു: പുരുഷൻ സ്ത്രീക്കു അഭിമുഖമായി മുകളിലും സ്ത്രീ താഴെയുമായ പൊസിഷനിൽ നിന്നു തുടങ്ങുന്നതാണു തുടക്കക്കാർക്കു നല്ലത്. അവളുടെ അരക്കെട്ടിനു താഴെ ഒരു തലയണയും വെയ്ക്കാം.
സ്ത്രീയുടെ കാലുകൾ ഇരുവശത്തേക്കും മാറ്റി മടക്കി വെച്ചിരിക്കണം. യോനിയിലെ ഭഗശിശ്നികയില്ക്കു പുരുഷ ലിംഗത്തിന് മുകൾഭാഗത്തുള്ള പ്യൂബിക് എല്ല് ഉരസുന്ന വിധത്തിൽ വേണം ബന്ധപ്പെടാൻ.
സ്ത്രീ മുകളിലായുള്ള ലൈംഗികരീതി ലിംഗത്തെ യോനിയിൽ നിലനിർത്താനും രതിയുടെ താളം ഇരുവരും മനസിലാക്കിയ ശേഷവും പരീക്ഷിക്കുന്നതാണു നല്ലത്. ലജ്ജാലുവാണ് അവളെങ്കിൽ ലൈംഗികതയിൽ വളരെ ധൈര്യവതിയാക്കാൻ സഹായിക്കുന്ന പൊസിഷനാണ് ഇത്. യോനിയുടെ വിവിധ ഭാഗങ്ങളിലേക്കു ഉദ്ദീപനം ഏൽപ്പിക്കും വിധം രതിയിലെ ചലനങ്ങൾ ക്രമീകരിച്ചാൽ ഈ രണ്ടു പൊസിഷനുകളിൽ നിന്നു തന്നെ ധാരാളം വൈവിധ്യങ്ങൾ ഉണ്ടാക്കിയെടുക്കാനാവും.
ഉണർവിന്റെ മന്ത്രങ്ങൾ
ലൈംഗിക ഉണർവിന്റെ മാന്ത്രികത സ്ത്രീയും അറിഞ്ഞിരിക്കണം. സ്ത്രീയെ ഉദ്ദീപിപ്പിക്കുന്നതിനിടയിലും പുരുഷനും ചില ആമുഖലീലകൾക്കായി കൊതിക്കുന്നുണ്ടെന്നു സ്ത്രീ മനസിലാക്കണം. അവന്റെ ശരീരത്തിലെ വികരോത്തേജന കേന്ദ്രങ്ങളും അവൾ അറിഞ്ഞിരിക്കണം. വിരലുകൾ, സ്തനഞെട്ടുകൾ മറ്റു വികാരോത്തേജന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഉദ്ദീപിപ്പിക്കാനും അവൾ തയാറാകണം.
ചുണ്ടുകൾ, സ്തനങ്ങൾ തുടങ്ങിയവയിലൊക്കെയുള്ള സ്പർശിക്കുന്നതു സ്ത്രീയെ വികാരോത്തേജിതയാക്കുമെങ്കിൽ പങ്കാളി പുരുഷന്റെ ശരീരത്തിലെവിടെ സ്പർശിച്ചാലും പുരുഷൻ ലൈംഗികമായി ഉണരും.

ആദ്യമായി ഇണചേരുമ്പോള്‍... അറിയാന്‍ ചില കാര്യങ്ങളുണ്ട് !

ആദ്യമായി രതിയിലേര്‍പ്പെട്ടത് മരണക്കിടക്കയില്‍ പോലും മറക്കാനാകാത്ത അനുഭവമായിരിക്കുമെന്ന് ഒരു പ്രശസ്ത എഴുത്തുകാരന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആദ്യത്തെ സെക്സ്, അത് വിജയമായാലും അല്ലെങ്കിലും മനസില്‍ നിന്ന് ഒരിക്കലും മായാത്ത വിഷ്വലുകള്‍ സമ്മാനിക്കുന്നതായിരിക്കും. അതിന് കാരണമുണ്ട്, ഒരുപാട് ആശങ്കകളും പേടിയും നിറഞ്ഞ മനസോടെയായിരിക്കും, അല്ലെങ്കില്‍ ഒരുപാട് ത്രില്ലടിച്ചായിരിക്കും ഓരോരുത്തരും ആദ്യ സെക്സിനെ വരവേല്‍ക്കുന്നത്. അത്രയും ആത്മാര്‍ത്ഥതയോടെയും ആകുലതയോടെയും ആവേശത്തോടെയും ഒരുകാര്യം ചെയ്താല്‍ അത് ജീവകാലം മറക്കുന്നതെങ്ങനെ?

ആദ്യ സെക്സ്, അത് വിജയമായാലും ഇല്ലെങ്കിലും ഒരിക്കലും സ്മൂത്ത് ആയിരിക്കില്ലെന്നാണ് ചില ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. മനസില്‍ നിറഞ്ഞുനില്‍ക്കുന്ന വികാരങ്ങള്‍ ധൃതി വര്‍ദ്ധിപ്പിക്കുമെന്നും അത് സെക്സിനെ വേദനാജനകമോ പരാജയമോ ആക്കിത്തീര്‍ക്കുമെന്നും അവര്‍ പറയുന്നു. അധികം പരിചയമില്ലാത്ത ഇണയാണെങ്കില്‍ പറയുകയും വേണ്ട. അറേഞ്ച്ഡ് മാര്യേജ് കഴിച്ചവര്‍ ആദ്യരതിയില്‍ ഏര്‍പ്പെടുന്നതിനേക്കാള്‍ സുഖകരവും ആനന്ദദായകവുമാണ് പ്രണയവിവാഹിതരുടെ ആദ്യ സെക്സ് എന്ന് പറയുന്നതില്‍ കാര്യമില്ലാതില്ല.

ആദ്യമായി സെക്സില്‍ ഏര്‍പ്പെടുമ്പോള്‍ അത് പെര്‍ഫെക്ടായിരിക്കണമെന്ന് എല്ലാവര്‍ക്കും ആഗ്രഹമുണ്ടാകും. അതിനായി വലിയ തയ്യാറെടുപ്പുകള്‍ നടത്തും. എന്നാല്‍ തയ്യാറെടുപ്പുകളൊന്നും ചിലപ്പോള്‍ ‘കളിക്കള’ത്തില്‍ പ്രാവര്‍ത്തികമാകണമെന്നില്ല. ബുദ്ധിയെക്കാള്‍ ഹൃദയം നയിക്കുന്ന ഒന്നാണല്ലോ സെക്സ്. അതുകൊണ്ടുതന്നെ മുന്‍‌ധാരണകളും മുന്നൊരുക്കങ്ങളും പൊളിഞ്ഞുവീണേക്കാം.

ഏറെനേരം രതി നീണ്ടുനില്‍ക്കണമെന്ന് ആഗ്രഹിച്ച് സെക്സ് ചെയ്യുന്ന പുരുഷന്, തുടങ്ങി അധികം കഴിയും മുമ്പേ രതിമൂ‍ര്‍ച്ഛയുണ്ടായാല്‍ എന്തുചെയ്യും? ആദ്യസെക്സില്‍ പലപ്പോഴും അങ്ങനെയാണ് സംഭവിക്കുക. സ്ത്രീയുടെ നഗ്നശരീരം ആദ്യമായി കാണുമ്പോള്‍ തന്നെ പുതുഷന്‍ രതിമൂര്‍ച്ഛയോട് അടുക്കുന്നു. എന്നാല്‍ ഇതൊന്നും ഒരു പ്രശ്നമായി കാണേണ്ട. സാവധാനം ശരിയാകേണ്ട കാര്യങ്ങളാണ് ഇവയൊക്കെ. അനുഭവം ഗുരു എന്നാണല്ലോ.

ചില പുരുഷന്‍‌മാര്‍ക്ക് പേടി കാരണം ഉദ്ധാരണം ഉണ്ടാകാന്‍ പ്രശ്നമാകും. ആകെ നാണക്കേടാ‍കുമല്ലോ എന്നുവിചാരിച്ചുപോയാല്‍ പിന്നെ ആ ദിവസം ‘കക്ഷി’ ഉറക്കം തന്നെയായിരിക്കും. പിന്നെ പറഞ്ഞിട്ടുകാര്യമുണ്ടോ? ഇതൊക്കെ ഒരു സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍ എടുക്കണം. ഇന്നല്ലെങ്കില്‍ നാളെ എന്നൊരു മുദ്രാവാക്യം കേട്ടിട്ടില്ലേ? അത് ഇതിലും ആപ്ലിക്കബിള്‍ ആണ്. തന്‍റെ ലൈംഗികശേഷി നശിച്ചുപോയോ എന്നൊക്കെ ആലോചിച്ച് അപ്പോള്‍ കാടുകയറേണ്ടതില്ല. സ്വയംഭോഗത്തില്‍ ലിംഗം ഉദ്ധരിക്കുന്നുണ്ടെങ്കില്‍ പിന്നെ സെക്സ് ചെയ്യുമ്പോള്‍ താനേ അതൊക്കെ നടന്നോളും.

സ്ത്രീകള്‍ക്ക് ആദ്യരതി പലപ്പോഴും വേദനാജനകമായിരിക്കും. യോനിയില്‍ രക്തം പൊടിഞ്ഞെന്നും ഇല്ലെന്നും വരാം. എന്നാല്‍ വേദന തോന്നിയാലുടന്‍ സെക്സില്‍ നിന്ന് പിന്‍‌മാറാന്‍ പാടില്ല. അല്‍പ്പം സഹിച്ച് മുന്നോട്ടുപോകുക. നിങ്ങള്‍ക്കായി സുഖത്തിന്‍റെ ഒരു ഏഴാം സ്വര്‍ഗം പിന്നാലെ വരുന്നുണ്ട്. എന്നാല്‍ വേദനയുണ്ടാകുമെന്ന് പേടിച്ച് മസില്‍ പിടിച്ച് കിടന്നാല്‍ വേദന കടുത്ത വേദനയ്ക്കും അപകര്‍ഷതയ്ക്കുമൊക്കെ കാരണമാകും. രതിക്കിടെ രക്തം വന്നാലും അതിനെ ഭയക്കേണ്ട കാര്യമില്ല. ആദ്യമായി ഇണചേരുമ്പോള്‍ അതൊക്കെ പതിവാണ്. കന്യാചര്‍മ്മം പൊട്ടുന്നതാണ് രക്തം വരാന്‍ കാരണം. വികാരത്തള്ളിച്ചയില്‍ യോനിയില്‍ ഈര്‍പ്പം വന്നാല്‍ രക്ഷപ്പെട്ടു. പിന്നീട് വേദനയൊന്നും തോന്നില്ല. അല്‍പ്പവേദനയുടെ ശബ്ദങ്ങളും സീല്‍ക്കാരങ്ങളുമൊക്കെ രതിയുടെ രസം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ആദ്യമായി സെക്സ് ചെയ്യുമ്പോള്‍ പലരും ഭയക്കുന്നത്, ഇതെങ്ങാനും ഗര്‍ഭധാരണത്തിന് കാരണമാകുമോ എന്നാണ്. അതുകൊണ്ടുതന്നെ കോണ്ടം ധരിച്ച് സെക്സ് ചെയ്യാനാണ് ആദ്യരാത്രിയില്‍ പല ഭര്‍ത്താക്കന്‍‌മാരും ശ്രമിക്കുന്നത്. എന്നാല്‍ കോണ്ടമിട്ടാലുടനെ പരിചയക്കുറവുകൊണ്ട് ഉദ്ധാരണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അതും മാനസിക വിഷമത്തിന് കാരണമായേക്കാം

കിടക്കറയിലെ കാണാപ്പുറങ്ങള്‍







വേദനാകരമായ ലൈംഗികത, സെക്‌സിനോടുള്ള താല്‍പര്യമില്ലായ്മ, രതിമൂര്‍ച്ഛയില്ലായ്മ തുടങ്ങിയ ലൈംഗിക പ്രശ്‌നങ്ങളിലൂടെ സ്ത്രീകള്‍ ഒരിക്കലെങ്കിലും കടന്നുപോയിട്ടുണ്ടാവും. എന്നാല്‍, കിടപ്പറയില്‍ ചൂടുപിടിച്ച പങ്കാളിക്കു വിധേയരായി ഈ പ്രശ്‌നങ്ങള്‍ മറച്ചുവച്ച് അല്ലെങ്കില്‍ തിരിച്ചറിയാനാവാതെ കിടക്കുമ്പോള്‍ നഷ്ടമാകുന്നത് ലൈംഗികതയുടെ ആനന്ദലഹരിയാണ്.



ശാരീരിക, മാനസിക കാരണങ്ങളാണ് സ്ത്രീയില്‍ ലൈംഗികപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ഇവ കണ്ടെത്തി ചികിത്സിക്കുകയാണെങ്കില്‍ മറ്റേതൊരു രോഗം പോലെയും സ്ത്രീയുടെ ലൈംഗികപ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനാകുമെന്ന് ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നു.



വേദനാപൂര്‍ണമായ സെക്‌സിലൂടെ ഒരിക്കലെങ്കിലും സ്ത്രീകള്‍ കടന്നുപോയിട്ടുണ്ടാവും. എന്നാല്‍, ഈ വേദനാനുഭവം തുടരുകയാണെങ്കില്‍ അത് ലൈംഗിക പ്രശ്‌നമാണെന്നു മനസിലാക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ലൈംഗിക താത്പര്യമില്ലായ്മയിലേക്ക് ഇതു സ്ത്രീകളെ നയിച്ചേക്കാം. സംഭോഗം വേദനാജനകമാകുന്നതിനു പിന്നിലുള്ളത് മാനസിക, ശാരീരിക കാരണങ്ങളാണ്. പങ്കാളിയുടെ താല്‍പര്യത്തിനു വഴങ്ങി തൃപ്തിയില്ലാതെയോ മനസില്ലാമനസോടെയോ പുലര്‍ത്തുന്ന ശാരീരികബന്ധം വേദനയായി സ്ത്രീക്ക് അനുഭവപ്പെടുന്നു. ഈ അവസ്ഥയില്‍ സംഭോഗം പലപ്പോഴും നടക്കണമെന്നു കൂടിയില്ല. ശാരീരിക പ്രശ്‌നങ്ങളേക്കാള്‍ ഉപരി മാനസിക പ്രശ്‌നങ്ങളാണ് ഇതിനു കാരണം. ഇഷ്ടമില്ലാതെയുള്ള ബന്ധപ്പെടലിനു മനസു കണ്ടെത്തുന്ന മാര്‍ഗമാണ് ഈ വേദന. ലൈംഗികതയെക്കുറിച്ചുള്ള അജ്ഞത. പാപചിന്ത, ലൈംഗിക ദുരനുഭവങ്ങള്‍, ഭര്‍ത്താവുമായുള്ള പൊരുത്തക്കേടുകള്‍, സെക്‌സിനോടുള്ള അറപ്പ്, സാമ്പത്തിക പ്രശ്‌നങ്ങള്‍, വിഷാദം, അമിത ഉത്കണ്ഠ തുടങ്ങിയവ ഇതിനു കാരണമായേക്കാം.



ഇത്തരത്തില്‍ വേദനാപൂര്‍ണമായതും ലൈംഗികബന്ധം സാധ്യമാക്കാത്തതുമായൊരു പ്രധാന പ്രശ്‌നമാണ് വജൈനിസ്മസ് (യോനീസങ്കോചം). പല നവവധുക്കളുടെയും ജീവിതത്തകര്‍ച്ചയ്ക്കു പിന്നിലെ വില്ലന്‍ പലപ്പോഴും യോനീമുറുക്കമാണ്.



സ്ത്രീ ശരീരം സെക്‌സിനു തയാറാകുമ്പോള്‍ യോനീകവാടം വികസിക്കും. എന്നാല്‍, സംഭോഗവേളയില്‍ ലൈംഗികതയോടുള്ള പേടിമൂലം യോനീ കവാടത്തിന്റെ ഉപരിതലത്തിലെ മൂന്നില്‍ ഒരു ഭാഗം അടഞ്ഞു പോകുന്നതാണ് വജൈനിസ്മസ് എന്ന രോഗാവസ്ഥ. ഈ അവസ്ഥയില്‍ ലൈംഗികബന്ധം സ്ത്രീക്കു വേദനിക്കുന്ന അനുഭവമായിരിക്കും. ലൈംഗിക ദുരനുഭവങ്ങള്‍ക്കു വിധേയരായ സ്ത്രീകളില്‍ ലൈംഗികതയോടു വെറുപ്പുണ്ടാകുന്നതിന്റെ ഫലമായും ഇതു സംഭവിക്കാം. ആദ്യമായി ബന്ധപ്പെടുമ്പോള്‍ കന്യാചര്‍മം മുറിയുന്നതിനെത്തുടര്‍ന്നുള്ള വേദനയും രക്തവാര്‍ച്ചയും സംഭവിച്ചെന്നിരിക്കാം. ഇതുമൂലം പേടിച്ചിട്ടുണ്ടെങ്കിലും തുടര്‍ന്നുള്ള ലൈംഗികബന്ധങ്ങളിലും സ്വയമറിയാതെ യോനീസങ്കോചമുണ്ടാകാം. ഒപ്പം ലൈംഗികത പാപമാണെന്ന ചിന്തയും അജ്ഞതയുമൊക്കെ ഇതിനു കാരണമാകുന്നു.



നവദമ്പതികളില്‍ 9-20 ശതമാനത്തോളം പേരും യോനീസങ്കോചം മൂലമുള്ള ലൈംഗികപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വേഗത്തില്‍ പരിഹാരം തേടേണ്ട പ്രശ്‌നമാണിതെന്നും അല്ലെങ്കില്‍ വിവാഹജീവിതം ദുരിതത്തില്‍ കലാശിക്കുകയും വിവാഹമോചനത്തിലേക്കു നയിക്കുകയും ചെയ്യുമെന്നു മനസിലാക്കണം.



സെക്‌സ് തെറപ്പിയാണ് പ്രധാന പരിഹാരം. യോനീസങ്കോചമകറ്റാന്‍ ലൈംഗികതയോടുള്ള പേടിമാറ്റുകയാണ് ആദ്യം വേണ്ടത്. തുടര്‍ന്ന് ലൈംഗികത ആസ്വദിക്കാനുള്ള മാനസികാവസ്ഥ വളര്‍ത്തിയെടുക്കണം. പിന്നീട് കൂടുതല്‍ രതിസുഖങ്ങള്‍ കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ ദമ്പതികള്‍ മനസിലാക്കണം. സൈക്കോസെക്ഷ്വല്‍ അസസ്‌മെന്റിലൂടെ വിവാഹത്തിനു മുമ്പുതന്നെ വജൈനിസ്മസ് തിരിച്ചറിയാം.



മാനസിക കാരണങ്ങളെപ്പോലെ ശാരീരിക കാരണങ്ങളും സ്ത്രീ രതിയെ വേദനാജനകമാക്കിയേക്കാം. കന്യാചര്‍മം മുറിയുന്നതിനാല്‍ പങ്കാളിയുമൊത്തുള്ള ആദ്യരതി തന്നെ സ്ത്രീകള്‍ക്കു വേദനയുണ്ടാക്കാം. വേണ്ടത്ര ഉത്തേജിതമാകാതെ ബന്ധപ്പെടുന്നതും വേദനയുണ്ടാക്കും. ഉത്തേജനമുണ്ടായാലേ യോനിക്കു സ്‌നിഗ്ധത നല്‍കുന്ന ലൂബ്രിക്കേഷനുകള്‍ വേണ്ടത്ര ഉത്പാദിപ്പിക്കപ്പെടുകയുള്ളൂ.



യോനീമുഖത്തും ഗര്‍ഭാശയഗളത്തിലും ഉണ്ടാകുന്ന അണുബാധകള്‍, ലൂബ്രിക്കേഷന്‍ സ്രവങ്ങള്‍ ഉത്പാദിപ്പിക്കുന്ന ബര്‍ത്തോളിന്‍ ഗ്രന്ഥിയിലുണ്ടാകുന്ന അണുബാധകള്‍, യോനിക്ക് അടുത്തുള്ള പ്രത്യുല്‍പാദന അവയവങ്ങള്‍ക്ക് ഉണ്ടാകുന്ന അണുബാധയായ പെല്‍വിക് ഇന്‍ഫ്‌ളമേറ്ററി ഡിസീസ് തുടങ്ങിയ അണുബാധകള്‍, ചിലതരം ഗര്‍ഭാശയമുഴകള്‍, എന്‍ഡോ മെട്രിയോസിസ്, ഷുഗറിന്റെ അളവ് വര്‍ധിച്ച് യോനീ പ്രദേശത്തെ തൊലി പൊട്ടുന്ന അവസ്ഥ, കന്യാചര്‍മഭാഗങ്ങള്‍ ഉള്ളിലിരിക്കുന്ന സാഹചര്യങ്ങള്‍, ലൈംഗികരോഗങ്ങള്‍ തുടങ്ങിയവ സംഭോഗവേളയിലെ വേദനയ്ക്കു കാരണമാകും.



ഗര്‍ഭപാത്രവും മൂത്രസഞ്ചിയും താഴേക്കിറങ്ങുന്നതിനു യോനിയിലൂടെ ചെയ്യുന്ന ശസ്ത്രക്രിയ, കന്യാചര്‍മം നീക്കം ചെയ്യുന്ന ഹൈമനക്ടമി, പ്രസവത്തോടെ അയഞ്ഞ യോനിക്കു മുറുക്കം കൂട്ടുന്ന ശസ്ത്രക്രിയകള്‍ തുടങ്ങി ജനനേന്ദ്രിയഭാഗങ്ങളില്‍ ചെയ്യുന്ന ശസ്ത്രക്രിയകള്‍ കുറച്ചു നാളത്തേക്കു സ്ത്രീരതിയെ വേദനാജനകമാക്കും.



പുരുഷന്‍മാരിലെ ചില ലൈംഗികപ്രശ്‌നങ്ങള്‍ മൂലവും സ്ത്രീകള്‍ക്കു സെക്‌സ് വേദനാജനകമാക്കാം. സ്വാഭാവിക വളവിനേക്കാള്‍ ഏറെ വളഞ്ഞ ലിംഗം, ഉദ്ധരിച്ച ലിംഗത്തിന്റെ അഗ്രചര്‍മം പിന്നോട്ടു മാറാത്ത തൈമോസിസ് എന്ന അവസ്ഥയൊക്കെ പുരുഷനൊപ്പം സ്ത്രീക്കും ലൈംഗികനോവ് സമ്മാനിക്കുന്നവയാണ്. സാധാരണയിലേറെ ലിംഗത്തിനു വളവുണ്ടെങ്കില്‍ ചികിത്സ തേടണം. തൈമോസിസ് എന്ന അവസ്ഥയ്ക്ക് അഗ്രചര്‍മം മുറിച്ചു മാറ്റുന്ന ലഘുശസ്ത്രക്രിയയിലൂടെ പരിഹാരം കാണാനാവും.



ദമ്പതികള്‍ തമ്മില്‍ മാനസിക അടുപ്പമുണ്ടായതിനുശേഷമേ സംഭോഗത്തിലേക്കു കടക്കാവൂ. ആദ്യ ശാരീരികബന്ധപ്പെടലില്‍ ഇത് പ്രാധാന്യ മര്‍ഹിക്കുന്നു. ഭാര്യയുടെ ആ നിമിഷങ്ങളിലെ ഭയവും സമ്മര്‍ദവു മൊക്കെ മനസിലാക്കി ഭര്‍ത്താവ് ഇടപെട്ടാല്‍ പരിഹരിക്കാവുന്നതേ യുള്ളൂ ഈ പ്രശ്‌നങ്ങള്‍. സംഭോഗവേളകള്‍ തുടര്‍ച്ചയായി ക്ലേശകരമോ അനുഭൂതിരഹിതമോ ആകുന്നെങ്കില്‍ സെക്‌സോളജിസ്റ്റിനെ സമീപിക്കേണ്ടതാണ്.



ലൈംഗിക ഉത്തേജനമുണ്ടാകുമ്പോഴാണ് പുരുഷനെ സ്വീകരിക്കാന്‍ തയാറായി യോനീ കവാടം വികസിക്കുന്നത്. ലൈംഗികബന്ധത്തിനു സ്ത്രീ ശരീരം ഒരുക്കമായ ഈ അവസ്ഥയില്‍ യോനീകവാടത്തില്‍ ഈര്‍പ്പവും അയവുമുണ്ടാക്കുന്ന ലൂബ്രിക്കേഷന്‍ സ്രവങ്ങളുണ്ടാവും. ഇല്ലെങ്കില്‍ വേദനാജനകമായിരിക്കും. അതിനാല്‍, രതികേളികളില്‍ സംഭോഗത്തിനു മുമ്പുള്ള ബാഹ്യലീലകള്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഉത്തേജനാവസ്ഥയിലെത്താനുള്ള ഓരോ സ്ത്രീയുടെയും കഴിവിലും വ്യത്യാസമുണ്ടെന്നു മനസിലാക്കി വേണം ബാഹ്യലീലകളിലൂടെയും കേളികളിലൂടെയും വികാരങ്ങളുണര്‍ത്തി സംഭോഗത്തിലെത്താന്‍. ചില സ്ത്രീകള്‍ വേഗത്തില്‍ ഉത്തേജിതരാകുമ്പോള്‍ മറ്റു ചിലര്‍ക്ക് ഉത്തേജനാവസ്ഥയിലെത്താന്‍ ഏറെ സമയം വേണ്ടിവരും. ഇതിനനുസരിച്ചാവണം കിടപ്പറയിലെ ചൂടിന്റെ ആക്കം കൂട്ടല്‍.



സ്ത്രീകള്‍ക്കുണ്ടാകുന്ന സമ്മര്‍ദങ്ങളും ഉത്കണ്ഠയുമൊക്കെ ലൂബ്രിക്കേഷനു തടസമാകും. ഇത്തരത്തില്‍ വേദനാപൂര്‍ണമായ ലൈംഗികബന്ധം സ്ത്രീകളെ സെക്‌സിനോടുള്ള വിരക്തിയിലേക്കു നയിച്ചേക്കാം. ഒന്നിലേറെ തവണ ലൈംഗികബന്ധം വേദനയുണ്ടാക്കുന്നെങ്കില്‍ ഡോക്ടറുടെ അടുക്കലെത്തേണ്ടതാണ്.



ആര്‍ത്തവവിരാമം യോനിയില്‍ ലൂബ്രിക്കേഷനു സഹായകരമാകുന്ന സ്രവങ്ങളുടെ ഉത്പാദനത്തെ കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നു. ആര്‍ത്തവവിരാമത്തെത്തുടര്‍ന്ന് സ്ത്രീകളില്‍ ഈസ്ട്രജന്‍ ഹോര്‍മോണിന്റെ ഉത്പാദനം കുറയുന്നതാണ് ഇതിനു കാരണം. ഇതു യോനിയിലെ ഈര്‍പ്പക്കുറവിനും തന്മൂലം സംഭോഗവേളയിലെ വേദനയ്ക്കും കാരണമാകും. ലൂബ്രിക്കേഷന്‍ ജെല്ലുകള്‍ ഉപയോഗിക്കുന്നത് ഈ പ്രശ്‌നത്തിനു പരിഹാരമാണ്. ഒരു ഗൈനക്കോളജിസ്റ്റിന്റെ നിര്‍ദേശപ്രകാരം ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറപ്പി ചെയ്യാവുന്നതാണ്. ആര്‍ത്തവവിരാമത്തിനുശേഷമുള്ള സെക്‌സ് വേദനാകരമാകുന്നതോടെ സ്ത്രീകളില്‍ പലര്‍ക്കും ലൈംഗികജീവിതത്തോടു വിരക്തിയുണ്ടാവുക സ്വാഭാവികമാണ്. പ്രായമിത്രയുമായില്ലേ, ഇനി ഇതൊക്കെ എന്തിനെന്ന ചിന്തകളും ഇവര്‍ക്കുണ്ടാവും. എന്നാല്‍, ജീവിതത്തില്‍ സമ്മര്‍ദങ്ങളൊഴിഞ്ഞ കാലഘട്ടമായിരിക്കും സ്ത്രീകളില്‍ പലര്‍ക്കും ഈ നാളുകള്‍. അതിനാല്‍, കാര്‍മേഘങ്ങളൊഴിഞ്ഞ ഈ നാളുകളില്‍ ടെന്‍ഷനില്ലാതെ യുവത്വത്തേക്കാള്‍ ഏറെ ആസ്വാദ്യപൂര്‍ണമായ ലൈംഗിക ജീവിതം സാധ്യമാണെന്നറിയുക.



വേദനാപൂര്‍ണമായ സെക്‌സ് ലൈംഗികവിരക്തിയിലേക്കു നയിക്കു മെന്നതുപോലെ മാനസിക, ശാരീരിക പ്രശ്‌നങ്ങളും സെക്‌സിനോടുള്ള താത്പര്യമില്ലായ്മയ്ക്കു വഴിതെളിക്കുന്നു. അമിത ഉത്കണ്ഠ, വിഷാദം തുടങ്ങിയവയാണ് സ്ത്രീകളിലെ ലൈംഗികതാത്പര്യമില്ലായ്മയ്ക്കു പ്രധാനകാരണമാകുന്നത്. വളരുന്ന പ്രായത്തില്‍ ലൈംഗികതയെക്കുറിച്ചു ലഭിക്കുന്ന തെറ്റായ അറിവുകള്‍, സെക്‌സ് മോശവും പാപവുമാണെന്ന ചിന്ത, ലൈംഗിക അജ്ഞത തുടങ്ങി സ്വന്തം ശരീരത്തെ കുറിച്ചുള്ള അപകര്‍ഷതാബോധവും വരെ സ്ത്രീയെ ലൈംഗികതയില്‍ നിന്നും അകറ്റുന്നു. പ്രസവത്തെത്തുടര്‍ന്ന് കുട്ടികളെ മുലയൂട്ടി പരിപാലിക്കേണ്ടി വരുന്നത്, കിടപ്പുമുറിയിലെ സ്വകാര്യതയില്ലായ്മ, കിടപ്പറയില്‍ കുട്ടികളുള്ള അവസ്ഥ എന്നിവയും സ്ത്രീകളുടെ സംഭോഗതൃഷ്ണയെ തണുപ്പിച്ചേക്കാം. അമിതമായ വൃത്തിക്കാരായ ഒബ്‌സസീവ് കംപള്‍സീവ് ഡിസോഡര്‍ എന്ന മാനസികരോഗമുള്ളവര്‍ക്ക് സെക്‌സിനോടു അറപ്പു തോന്നിയേക്കാം. വൃത്തിയോടുള്ള അമിതമായ താത്പര്യം മൂലം ഇവര്‍ക്ക് സെക്‌സ് ശരിയായി ആസ്വദിക്കാന്‍ കഴിയാറില്ല.



ജീവിതശൈലീരോഗങ്ങള്‍ മുതല്‍ ഹോര്‍മോണ്‍ തകരാറുകള്‍ വരെ സ്ത്രീയുടെ ലൈംഗിക ചോദനകളെ തണുപ്പിച്ചു കളയുന്നവയാണ്. ചില ബ്രെയിന്‍ ട്യൂമറുകള്‍, പ്രൊലാക്റ്റിനോമസ്, ചില കാന്‍സറുകള്‍, ട്യൂമറുകള്‍, ഗര്‍ഭാശയരോഗങ്ങള്‍, പൊണ്ണത്തടി, മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ് പോലുള്ള നാഡിയുമായി ബന്ധപ്പെട്ട ചില രോഗങ്ങള്‍, നട്ടെല്ലിനുണ്ടാകുന്ന ക്ഷതം തുടങ്ങിയവ ലൈംഗികതയില്‍ നിന്നു വിട്ടുനില്‍ക്കാനുള്ള പ്രവണത സ്ത്രീകളില്‍ സൃഷ്ടിക്കും.



പിറ്റിയൂട്ടറി, അഡ്രീനല്‍ ഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്ന ഹോര്‍മോണുകളുടെ അളവിലുണ്ടാകുന്ന വ്യത്യാസം, തൈറോയ്ഡ് ഹോര്‍മോണിന്റെ കുറവു മൂലമുണ്ടാകുന്ന ഹൈപ്പോതൈറോയ്ഡിസം എന്ന രോഗം, ആര്‍ത്തവവിരാമം എന്നിവയും ലൈംഗിക വിരക്തിക്ക് ആക്കം കൂട്ടുന്നു. പോഷകാഹാരക്കുറവ് മൂലം ശരീരത്തിനാവശ്യമായ ചില ജീവകങ്ങളുടെ അളവില്‍ കുറവു വരുന്നതുമൂലം ഹോര്‍മോണ്‍ നിലയില്‍ വ്യതിയാനം വരാം. ഇതും സ്ത്രീ ലൈംഗികതയെ ബാധിക്കുന്നു. അതുപോലെ ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണിലു ണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും സ്ത്രീ ലൈംഗികതയെ ബാധിച്ചേക്കാം.



മാറിയ സാഹചര്യത്തില്‍ ജീവിതശൈലീരോഗങ്ങള്‍ക്കു വലിയ പ്രാധാന്യം സ്ത്രീ ലൈംഗികതയിലുണ്ട്. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ നില തുടങ്ങിയവയും സ്ത്രീകളിലെ ലൈംഗികതാല്‍പര്യത്തെ കുറയ്ക്കുന്നു.



ഉത്കൃഷ്ട ആനന്ദാവസ്ഥയായ രതിമൂര്‍ച്ഛ എന്തെന്നുപോലും പല സ്ത്രീകളും അറിയുന്നില്ലെന്നതും ഒരു ലൈംഗികപ്രശ്‌നമാണ്. സ്ത്രീകളുടെ സെക്‌സ് ആസ്വാദനം പാതിവഴിയില്‍ അവസാനിക്കുന്നതാണ് രതിമൂര്‍ച്ഛയിലെത്താന്‍ തടസമാകുന്നത്. സ്ത്രീ ലൈംഗികതയുടെ ഈ പ്രത്യേകത മനസിലാകാതെ ലൈംഗികവേഴ്ചയില്‍ തൃപ്തി കണ്ടെത്തിയ പുരുഷന്‍ പങ്കാളി ലൈംഗിക ഉച്ചസ്ഥായില്‍ എത്തിയില്ലെന്നു തിരിച്ചറിയാതെ തിരിഞ്ഞു കിടക്കുന്നതാണ് പ്രശ്‌നം.

- See more at: http://pravasini.com/index.php?page=topstory&tid=871#sthash.htlcohgd.dpuf

ആദ്യരാത്രി കാളരാത്രിയാകാതിരിക്കാന്‍!

ആദ്യരാത്രി ചിലര്‍ക്ക് ഒരു പേടിസ്വപ്നമാണ്. ആ അനിവാര്യതയെ എങ്ങനെ നേരിടുമെന്നോര്‍ത്ത് ആശങ്കാകുലരായി ഉറക്കം നഷ്ടപ്പെടുത്തുന്നവര്‍ ഇന്ന് കുറവല്ല. പലരെയും തെറ്റിദ്ധാരണകളാണ് ഭരിക്കുന്നത്. എങ്ങനെയായിരിക്കും ആ നിമിഷങ്ങള്‍? എന്തു സംസാരിക്കും? ആദ്യം ആര് തൊടും? ധൈര്യത്തോടെ, വിജയകരമായി ആദ്യദിനം പിന്നിടാന്‍ കഴിയുമോ? ഇത്തരം ചോദ്യങ്ങളാല്‍ അവര്‍ മനസു നിറയ്ക്കുന്നു.

ആദ്യരാത്രിയില്‍ എല്ലാ കാര്യങ്ങള്‍ക്കും ആര് മുന്‍‌കൈ എടുക്കും എന്നതാണ് യുവാക്കളെയും യുവതികളെയും വലയ്ക്കുന്ന ഒരു ചിന്ത. യുവതികള്‍ക്കാണെങ്കില്‍ ഇത് വലിയൊരു മാനസിക പ്രശ്നമാണ്. ലൈംഗികതയെ ഉണര്‍ത്തുന്ന രീതിയില്‍ സ്പര്‍ശിക്കാന്‍ മുന്നോട്ടിറങ്ങാന്‍ ഇക്കാലത്തും യുവതികള്‍ ഭൂരിപക്ഷത്തിനും ധൈര്യമില്ല. തെറ്റിദ്ധരിക്കപ്പെട്ടേക്കുമോ എന്നതാണ് അവരുടെ ഭയം.

പെണ്‍കുട്ടികളെ കുറ്റം പറഞ്ഞിട്ട് കാര്യമൊന്നുമില്ല. ഞരമ്പുരോഗികളായ ഭര്‍ത്താക്കന്‍‌മാര്‍ അങ്ങനെ തെറ്റിദ്ധരിച്ച് ജീവിതം തകര്‍ന്നുപോയ എത്രയോ പെണ്‍കുട്ടികളുണ്ട്. എന്നാല്‍ ഇക്കാലത്ത്, ഭയപ്പാടോടെ ആദ്യരാത്രിയെ നേരിടുന്നത് ഉചിതമല്ല. ലൈംഗികതയും അതിന്‍റെ സുഖാനുഭൂതികളും ദാമ്പത്യജീവിതത്തിന്‍റെ അടിത്തറയാണെന്ന് മറക്കാതിരിക്കുക.

മണിയറയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ആദ്യരാത്രി എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് പരസ്പരം സംസാരിക്കുന്നത് നല്ലതാണ്. വിവാഹം നിശ്ചയിച്ച ശേഷം വിവാഹം വരെയുള്ള ദിവസങ്ങളില്‍ ഇരുവരും ഫോണില്‍ സംസാരിക്കുമ്പോള്‍ ആദ്യരാത്രിയും സംസാര വിഷയമാക്കുന്നത് നല്ലതാണ്. ആദ്യം തൊടുമ്പോഴുള്ള ലജ്ജ പകുതിയെങ്കിലും കുറഞ്ഞു കിട്ടും. മാത്രമല്ല, ഇക്കാര്യങ്ങളില്‍ പങ്കാളിയുടെ താല്‍‌പര്യങ്ങള്‍ മനസിലാക്കുകയും ചെയ്യാം.

മണിയറയില്‍ പ്രവേശിച്ചതിനു ശേഷം ആദ്യ ഒരു മണിക്കൂര്‍ നേരം പരസ്പരം സംസാരിക്കാനായി ഉപയോഗിക്കണം. പ്രണയത്തെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചുമൊക്കെ സംസാരിക്കുന്നതാണ് നല്ലത്. സംസാരത്തിനൊടുവില്‍ പതിയെ കാര്യത്തിലേക്കു കടക്കാം.

ആദ്യം ആരു തൊട്ടാലും, ഒരു കാര്യം മനസില്‍ വച്ചിരിക്കണം. ഇത് ആദ്യരാത്രിയാണ്. ഇന്ന് ആവേശത്തോടെയുള്ള ഒരു ലൈംഗികബന്ധം നിര്‍ബന്ധമല്ല. ബാഹ്യലീലകള്‍ക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്. ആദ്യരാത്രിയിലെ ബാഹ്യലീലകളുടെ സുഖം ഇപ്പോഴും പോയിട്ടില്ലെന്ന് വര്‍ഷങ്ങള്‍ക്കു ശേഷവും ഭാര്യയ്ക്കും ഭര്‍ത്താവിനും പരസ്പരം പറയാനാകണം.

വസ്ത്രങ്ങളുടെയോ ആഭരണങ്ങളുടെയോ മറയില്ലാതെ പരസ്പരം കാണുന്ന നിമിഷത്തിന്‍റെ രസവും കുസൃതികളും രാവു മുഴുവന്‍ നിലനിര്‍ത്താന്‍ ശ്രമിക്കുക. ആദ്യരാത്രി എന്ന കടമ്പയെ സ്വര്‍ഗീയാനുഭവമാക്കി മാറ്റുക.