ലൈംഗിക പ്രശ്‌നങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ലൈംഗിക പ്രശ്‌നങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ലൈംഗികതയിൽ സമയത്തിനുള്ള പ്രാധാന്യം

ദാമ്പത്യത്തിൽ ലൈംഗികതയ്ക്കുള്ള പ്രാധാന്യം വളരെ വലുതാണ്. അശാസ്ത്രീയമായ ലൈംഗിക അറിവുകളും തെറ്റിദ്ധാരണയും പലപ്പോഴും ദാമ്പത്യത്തിന്റെ താളം തെറ്റിക്കാനിടയുണ്ട്. ആഗ്രഹിക്കുന്ന പോലെയൊരു ലൈംഗികജീവിതം ലഭിക്കുന്നില്ലെന്നാണ് പലരുടെയും പൊതുവായുള്ള പരാതി. ലൈംഗിക ജീവിതത്തിലെ താളപ്പിഴകളുടെ യഥാർഥ കാരണം കണ്ടെത്താൻ ശ്രമിക്കാതെ പങ്കാളികൾ തമ്മിൽ പരസ്പരം കുറ്റപ്പെടുത്തുന്നത് ദാമ്പത്യജീവിതത്തിന്റെ ഊഷ്മളത കെടുത്തും. സംതൃപ്തിയില്ലാത്ത ലൈംഗിക ജീവിത്തിനു കുറ്റം പറയേണ്ടത് നിങ്ങളുടെ പങ്കാളിയെയല്ല മറിച്ചു സമയത്തെയാണെന്ന്  ഫ്രോണ്ടിയേഴ്സ് ഇൻ സൈക്കോളജിയിൽ നടത്തിയ പഠനം പറയുന്നു. സ്ത്രീയുടെയും പുരുഷന്റെയും സെക്സ് ഡ്രൈവ് അല്ലെങ്കില്‍ ലൈംഗികതാൽപര്യങ്ങള്‍ ഉണരുന്ന സമയത്തിന്റെ വ്യത്യാസം തന്നെയാണ് മിക്കപ്പോഴും പലരുടെയും ലൈംഗിക ജീവിതത്തിന്റെ രസം കെടുത്തുന്നതെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
 
സ്ത്രീകള്‍ക്ക് ലൈംഗികതാൽപര്യം ഉണരുന്ന സമയം മിക്കപ്പോഴും വൈകുന്നേരങ്ങളിലാണ്. എന്നാല്‍ പുരുഷന് അത് രാവിലെകളിലും. വൈകുന്നേരങ്ങള്‍ ജോലിത്തിരക്കുകളില്‍ നിന്നൊഴിഞ്ഞു സ്വസ്ഥമായിരിക്കാനാണ് എപ്പോഴും പുരുഷന്‍ ആഗ്രഹിക്കുന്നത്. ദിവസം മുഴുവനുള്ള ജോലിത്തിരക്കുകള്‍ അവരെ വൈകുന്നേരങ്ങളില്‍ ക്ഷീണിതരാക്കും.
മിക്കദമ്പതികളും ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് കിടക്കുന്ന സമയത്താണ്. അതായതു ഒന്‍പതുമണിക്കു ശേഷം. എന്നാല്‍ മനഃശാസ്ത്രവിദഗ്ധര്‍ പറയുന്നത് വെറുമൊരു പ്രക്രിയ എന്നതില്‍ നിന്നും മനസ്സിനും ശരീരത്തിനും ഒരേപോലെ അനുഭൂതി ലഭിക്കണമെങ്കില്‍ അത് പൂര്‍ണമായും അനുഭവിക്കണം. എന്നാല്‍ ഉറങ്ങും മുന്‍പുള്ള സെക്സ് നല്ലയുറക്കം നല്‍കുമെന്ന കാര്യത്തില്‍ ഗവേഷകര്‍ക്ക്‌ രണ്ടഭിപ്രായമില്ല. എന്നാല്‍ രാവിലെയുള്ള സെക്സ് നല്ല ഉന്മേഷം നല്‍കുമെന്നുതന്നെ ഗവേഷകര്‍ പറയുന്നു. നല്ല ഉറക്കത്തിന് ശേഷമുള്ള സെക്സ് ദമ്പതികള്‍ക്ക് നല്ലൊരു അനുഭൂതിയാകും. എന്നാല്‍ എല്ലാവർക്കും ഇത് വര്‍ക്ക്‌ ഔട്ട്‌ ആകണമെന്നുമില്ല. സമയമറിഞ്ഞു ചെയ്‌താല്‍ സെക്സ് മികച്ച അനുഭൂതി നല്‍കുകതന്നെ ചെയ്യും.

ലൈംഗിക പ്രശ്‌നങ്ങള്‍

24വയസ്സുള്ള വിവാഹിതയാണ്. അഞ്ചു വര്‍ഷമായി വിവാഹം കഴിഞ്ഞിട്ട്. കുട്ടികളില്ല. എട്ടു മാസത്തോളമായി ലൈംഗികബന്ധത്തില്‍ സംതൃപ്തി കിട്ടുന്നില്ല. ഈ അവസ്ഥ തരണം ചെയ്യുവാന്‍ പറ്റുമോ. ഇതിന് ചികിത്സയുണ്ടോ. ഇത് ശാരീരിക പ്രശ്‌നമാണോ?

വിവാഹം കഴിഞ്ഞിട്ട് അഞ്ചു വര്‍ഷമായി. സംഭോഗവേളയിലെ അസംതൃപ്തി എട്ടു മാസത്തോളമായി. അതായത് നാലു വര്‍ഷവും നാലു മാസവും തൃപ്തികരമായി ബന്ധപ്പെട്ട ശേഷം ഇപ്പോള്‍ പുതുതായി അനുഭവപ്പെടുന്ന പ്രശ്‌നം എന്നര്‍ഥം. ശാരീരികവും മാനസികവും സാമൂഹികവുമായ ഘടകങ്ങള്‍ സ്ത്രീലൈംഗിക സംതൃപ്തിയെ സ്വാധീനിക്കും. ദമ്പതികള്‍ക്കിടയിലുണ്ടാവുന്ന വൈകാരികപ്രശ്‌നങ്ങള്‍, സ്വരച്ചേര്‍ച്ചയില്ലായ്മ, കുടുംബാന്തരീക്ഷത്തിലെ കല്ലുകടികള്‍, ശാരീരികാസുഖങ്ങള്‍, പരിസരത്തു വരുന്ന മാറ്റങ്ങള്‍ മുതലായവ രതിസുഖത്തെ ബാധിക്കുന്നു. നിങ്ങളുടെ കാര്യത്തില്‍ എന്താണു സംഭവിച്ചതെന്നു വിശകലനം ചെയ്താല്‍ മാത്രമേ പ്രതിവിധി പറയാനൊക്കുകയുള്ളൂ. ഒരു സൈക്കോളജിസ്റ്റിനേയൊ മനോരോഗ ഡോക്ടറേയോ നേരിട്ടുകണ്ടു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക. 

ശീഘ്രസ്ഖലനത്തിനും പരിഹാരമുണ്ട്

സുപ്രിയ വിവാഹിതയും ഒരു കുഞ്ഞിെൻറ അമ്മയുമാണ്. 39 വയസുണ്ട്. ഭർത്താവ് രാജീവിന് ബാംഗ്ലൂരിലായിരുന്നു ജോലി. പത്താം ക്ലാസു വരെ പഠിച്ച സുപ്രിയ രണ്ടു വർ‌ഷത്തോളം ഒരു സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തിരുന്നു. അവിടെ വച്ച് പരിചയപ്പെട്ട തന്നേക്കാൾ പ്രായം കുറ‍ഞ്ഞ ഒരു ചെറുപ്പക്കാരനുമായി സുപ്രിയ അടുപ്പത്തിലായി..

ഒരിക്കൽ അരുതാത്ത സഹാചര്യത്തിൽ ഇരുവരെയും നാട്ടുകാർ പിടികൂടി. രണ്ടു പേരെയും വീട്ടിൽ അടച്ചിട്ട ശേഷം ഭർത്താവിനെ വിവരം അറിയിച്ചു. രാജീവ് നാട്ടിലെത്തി സുപ്രിയയുമായി വഴക്കുണ്ടാക്കുകയും മാതാപിതാക്കളെ വിളിച്ചു വരുത്തി സുപ്രിയെയും കുട്ടിയെയും അവരോടൊപ്പം പറഞ്ഞു വിടുകയും ചെയ്തു.

പിന്നീട് ബന്ധുക്കൾ ഇടപെട്ട് പ്രശ്നം പരിഹരിക്കാനുള്ള ശ്രമമായി. കാരണം ആകെയുള്ളത് ഒരു പെൺകുട്ടിയാണ്. അവൾക്ക് പ്രായം 17 തികഞ്ഞു. യുവാവുമായുള്ള ബന്ധം പൂർണമായും ഉപേക്ഷിക്കാമെന്ന ഉറപ്പിൽ സുപ്രിയയോട് ക്ഷമിക്കാൻ രാജീവ് തയാറായി.
തന്നേക്കാൾ പ്രായം കുറഞ്ഞ യുവാവുമായി ഇതുപോലൊരു ബന്ധത്തിലെത്താനുള്ള കാരണം വീട്ടുകാർ തിരക്കിയപ്പോൾ സുപ്രിയ പൊട്ടിത്തെറിച്ചു.

ഇരുപത്തിയൊന്നാം വയസ്സിലായിരുന്നു സുപ്രിയയുടെ കല്യാണം. കഴിഞ്ഞ 18 വർഷത്തെ ദാമ്പത്യബന്ധം പരിശോധിച്ചാൽ ഭർത്താവുമായുള്ള ലൈംഗികബന്ധം നടന്നത് വെറും നാേലാ അഞ്ചോ തവണ മാത്രം. ആദ്യ ബന്ധത്തിൽ തന്നെ സുപ്രിയ ഗർഭിണിയാവുകയും ചെയ്തു.
പിന്നെ ഗർഭകാല പരിചരണം, പ്രസവം കുഞ്ഞിനെ വളർത്തൽ അങ്ങനെ നാലഞ്ചു വർഷം കടന്നു പോയി. ഈ കാലയളവിൽ അവർ തമ്മിൽ യാതൊരു ശാരീരിക ബന്ധവും ഉണ്ടായിരുന്നില്ല.

രാജീവിെൻറ മുഖ്യപ്രശ്നം ശീഘ്രസ്ഖലനമായിരുന്നു. മിക്കപ്പോഴും ബന്ധത്തിന് ശ്രമം ആരംഭിക്കുമ്പോൾ തന്നെ എല്ലാം അവസാനിക്കും.. ഒട്ടേറെ തവണ ശ്രമിച്ചപ്പോഴാണ് മൂന്നോ നാലോ പ്രാവശ്യം എെന്തങ്കിലുമൊന്ന് നടന്നത്. അതു തന്നെ ഏതാനും സെക്കൻറുകൾക്കുള്ളിൽ അവസാനിക്കുകയും ചെയ്തു. സുപ്രിയയെ സംബന്ധിച്ച്, ഉറക്കത്തിൽ നിന്നു വിളിച്ചുണർത്തി അത്താഴമില്ലെന്നു പറയുന്ന അവസ്ഥ.

എപ്പോഴെങ്കിലും രാജീവ് അങ്ങനെയൊരു താല്‍പര്യം പ്രകടിപ്പിച്ചാൽ തന്നെ അവൾ പറയും ‘‘ എന്തിനാ നമ്മൾ വെറുതെ മെനക്കെടുന്നത്?’’
രാജീവിന് മറ്റൊരു പ്രശ്നം കൂടി ഉണ്ടായിരുന്നു. ബന്ധപ്പെടാൻ സാധിച്ചാൽ തന്നെ കുറേ നേരത്തേക്ക് ഉള്ളിൽ കഠിനമായ പുകച്ചിലും വേദനയും. കുറച്ചു നേരത്തേക്ക് മൂത്രമൊഴിക്കാൻ പോലും നല്ല ബുദ്ധിമുട്ടായിരിക്കും..
ഇത്തരം ഒരു സാഹചര്യത്തിലാണ് യുവാവുമായി സുപ്രിയയുടെ പ്രണയം തളിരിട്ടതും ശാരീരിക ബന്ധത്തിലെത്തിയതും അത് നാട്ടുകാർ പിടികൂടിയതും. സുപ്രിയയുടെ സഹോദരനും ഭാര്യയും കൂടിയാണ് ഇരുവരെയും ചികിത്സയ്ക്കു കൊണ്ടു വന്നത്.

രാജീവിന് പ്രോസ്ട്രേറ്റ് ഗ്രന്ഥിക്കു വീക്കവും നീർക്കെട്ടും അണുബാധയുമുണ്ടായിരുന്നു. ഈ അസുഖം പഴകിയപ്പോഴാണ് പ്രശ്നം രൂക്ഷമാവാൻ തുടങ്ങിയത്.

ഏകദേശം രണ്ടു മാസത്തെ ചികിത്സകൊണ്ട് അണുബാധയും നീർക്കെട്ടും പൂർണമായും മാറി. സ്ഖലനം നിയന്ത്രിക്കാനുള്ള മരുന്നുകൾ‌ കുറച്ചു കാലം കൂടി തുടരേണ്ടി വന്നു. ഇപ്പോൾ ഇരുവരും സന്തോഷത്തോടെ ജീവിക്കുന്നു.

(ഡോ. കെ. പ്രമോദ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആൻഡ് സെക്സോളജിസ്റ്റ് ഡോ. പ്രമോദ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സെക്ഷ്വൽ ആൻറ് മാരിറ്റൽ ഹെൽത്ത്, കൊച്ചി)

ഇണയെ എങ്ങനെ കൈകാര്യം ചെയ്യാം



ദാമ്പത്യ ജീവിതത്തില്‍ പരസ്പരമുള്ള സ്നേഹബന്ധത്തില്‍ അവിഭാജ്യ ഘടകമാണ് ലൈംഗികത. ഇണയെ ലൈംഗികമായും സന്തോഷിപ്പിക്കുമ്പോഴാണ് സ്നേഹം പൂര്‍ണമാകുന്നത്. സ്വയം സുഖം കണ്ടെത്താനുള്ള ഒരു ഉപാധി മാത്രമല്ല ലൈംഗികത. പങ്കാളിക്ക് കൂടി സംതൃപ്തി ലഭിക്കുമ്പോഴാണ് ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നത്.

ലൈംഗികത ഒരു കലയാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടു തന്നെ അത് കലാപരമായി കൈകാര്യം ചെയ്യണം. ആക്രമണോത്സുകരായാണ് ചിലര്‍ ഇണയോട് കിടപ്പറയില്‍ പെരുമാറുന്നത്. ഇത് ലൈംഗിക അനുഭൂതിയിലെത്താന്‍ സഹായിക്കില്ല.

ലൈംഗികതയുടെ കാര്യത്തില്‍ ചിലരുടെ ജീവിതത്തില്‍ മനോഹരമായ രസതന്ത്രം ഉണ്ടായിരിക്കും. എന്നാല്‍ കുറച്ചുപേര്‍ക്കെങ്കിലും രതികൈമാറ്റത്തില്‍ മൃഗീയ സ്വഭാവം ഉണ്ട്. തങ്ങളുടെ രതിവൈകൃതങ്ങള്‍ ഇണയിലേയ്ക്ക് അടിച്ചേല്‍പ്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. കാമദാഹം കുറഞ്ഞവര്‍ക്ക് ഇണയെ കൂടുതല്‍ തൃപ്തിപ്പെടുത്താനാകും. എന്നാല്‍ വികാര ജീവികള്‍ ആക്രമണ മനോഭാവത്തോടെയാണ് ഇണയോട് പെരുമാറുക.




ഇവിടെയാണ് പങ്കാളി തന്‍റെ കഴിവ് പ്രകടമാക്കേണ്ടത്. തനിക്കുമേലുള്ള ഈ രതിമേധത്തിന് പിന്നിലെ പങ്കാളിയുടെ വ്യഗ്രത മനസിലാക്കി വേണം പെരുമാറാന്‍. ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ആദ്യം തീരുമാനിക്കണം. ഇണയുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള രതിസുഖം നല്‍കാന്‍ ഇത് സഹായിക്കും. മറിച്ചായായാല്‍ വേദനാജനകമായ ഒരു ലൈംഗികജീവിതമായിരിക്കും ഫലം.

ലൈംഗിക തൃഷ്ണ കൂടിയവരെ അവരുടെ മോശമായ സംസാരത്തില്‍ നിന്ന് തന്നെ മനസിലാക്കാം. ലൈംഗികതയെ കുറിച്ചുള്ള ആരോഗ്യപരമായ ചര്‍ച്ചകളിലേക്ക് സംഭാഷണത്തെ തിരിച്ചുവിടുന്നതാണ് ഉത്തമം. ലൈംഗികബന്ധത്തിന്‍റെ സമയത്ത് മാന്യമായി പെരുമാറാന്‍ ഇത് പങ്കാളിയെ പ്രേരിപ്പിക്കും. കിടപ്പറയിലെത്തുന്നതിന് മുമ്പ് പലവിധ വിഷയങ്ങള്‍ സംസാരിച്ചിരിക്കുന്നത് ഇരുവര്‍ക്കുമിടയില്‍ നല്ല ആത്മബന്ധം ഉണ്ടാക്കും. ഇത് രതിസമയത്ത് ഇരുവര്‍ക്കും ഒരുപോലെ സംതൃപ്തി നല്‍കും.

രതിമൂര്‍ച്ഛ ഉണ്ടാകുന്നതിന് മുമ്പ് പരമാവധി സംതൃപ്തി പങ്കാളിക്ക് നല്‍കാന്‍ കഴിഞ്ഞാല്‍ അയാളുടെ/അവളുടെ ലൈംഗിക ആക്രമണ ശൈലി മാറ്റിയെടുക്കാന്‍ കഴിയും. രതിമൂര്‍ച്ഛയ്ക്ക് മുമ്പുള്ള ആരോഗ്യപരമായ ബന്ധം നിങ്ങളുടെ പങ്കാളിയെ ദീര്‍ഘ നേരം ഒരേ അവസ്ഥയില്‍ തുടരാന്‍ സഹായിക്കും.

പങ്കാളിയുടെ രതി സംബന്ധിച്ച സംസാരം അയാളുടെ ആക്രമണ മനോഭാവം കുറയ്ക്കും. അത്തരക്കാരെ അവരുടെ ലൈംഗിക തൃഷ്ണയെ കുറിച്ച് സംസാരിക്കാന്‍ അനുവദിക്കുക. പങ്കാളിയുടെ താല്പര്യത്തിനനുസരിച്ച് അത് കേട്ടിരിക്കാന്‍ നിങ്ങള്‍ തയ്യാറാകുക കൂടി ചെയ്താല്‍ കാര്യങ്ങള്‍ എളുപ്പമായി. അവരുടെ ലൈംഗിക തൃഷ്ണയുടെ ഭൂരിഭാഗവും സംസാരത്തിലൂടെ നിങ്ങളിലെത്തിക്കഴിഞ്ഞിരിക്കും. പിന്നീടൊരിക്കലും കിടപ്പറയില്‍ പങ്കാളി ആക്രമണ മനോഭാവം കാണിക്കില്ല.

ലൈംഗികത അബദ്ധ ധാരണകൾ






ലൈംഗികതയെക്കുറിച്ച് എല്ലാസമൂഹത്തിലും ഒട്ടേറെ അബദ്ധ ധാരണകൾ നിലവിലുണ്ട്. ഏതാണ്ട്

എല്ലാപ്രദേശങ്ങളിലും,അധികാരസ്ഥാനത്ത്പുരുഷസമൂഹമായത്കൊണ്ട്പുരുഷനെ അനുകൂലി ക്കുന്ന മിത്തുകളാണ് നില നിൽക്കുന്നത്.ശാസ്ത്രീയമായി ഇവ വിശദീകരിക്കുകയും മിത്തുകളെ തുറന്ന് കാണിക്കുകയും ചെയ്താലും കാലാകാലങ്ങളിലായി നില നിന്ന് പോരുന്ന ഈ ധാരണ കളെ ഇല്ലാത്താക്കുക എളുപ്പമല്ലാ.


മുപ്പത് ശതമാനം പുരുഷന്മാർക്കും പലപ്പോഴും ലൈംഗിക വേഴ്ച ഒരു ദുരനുഭവമാണ്. പുരുഷൻ എപ്പോഴും ലൈംഗിക വേഴ്ചക്ക് സജ്ജനാണു എന്ന തെറ്റിദ്ധാരണയാണ് ഇതിനു ഒരു കാരണം. താല്പര്യമില്ലാത്തത്കൊണ്ട് ബന്ധത്തിൽ നിന്നും വിട്ടു നിൽക്കാൻ സ്ത്രീക്ക് അവകാശമുണ്ടെന്ന് സമ്മതിക്കുന്നവരും അതേ അവകാശം പുരുഷന് നൽകാറില്ലാ. എല്ലായ്പ്പോഴും മുൻകൈ എടുക്കേണ്ടത് തന്റെ കടമയാണെന്ന് പുരുഷൻ തെറ്റിദ്ധരിക്കുന്നു. അതുകൊണ്ട് തന്നെ താല്പര്യമില്ലെങ്കിലും ലൈംഗിക വേഴ്ചക്കൊരുങ്ങാൻ അവൻ നിർബന്ധിതനാകുന്നു. ഇതാകട്ടെ; വേഴ്ച ഒരു പരാജയവും ദുരിതാനുഭവവുമാക്കും. ലൈംഗിക പരാജയങ്ങൾ മാനസികമായ തളർച്ചയും പരാജയബോധവുമുണ്ടാക്കുമ്പോൾ ആത്മവിശ്വാസം തകരുകയും ചെയ്യുന്നു.




ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോഴൊക്കെ സ്ഖലനമുണ്ടാകുന്നു എന്നത്കൊണ്ടാണു പുരുഷന് എല്ലായ്പ്പോഴും അത് ആസ്വാദ്യമാകുന്നു എന്ന തെറ്റിദ്ധാരണയുണ്ടായത് എന്നാണു എന്റെ അനുമാനം.എല്ലാ സ്ഖലനവും ആഹ്ളാദകരമായ ഒരു അനുഭവം ആകണമെന്നില്ലാ. ചിലരിലെങ്കിലും അത് വേദനാജനകമായ ഒരു പ്രക്രിയാകാറുണ്ട്. സ്ഖലനം നടന്നോ എന്നറിയാൻപോലും പറ്റാതെപോകുന്നവരുണ്ട്.സുഖപ്രദമായ സ്ഖലനം ഉണ്ടായില്ലെങ്കിൽ അവന് രതി ആസ്വദിക്കാൻ കഴിയാറില്ലാ. എന്നാൽ കൃത്യമായ രതിമൂർച്ച അനുഭവപ്പെട്ടില്ലെങ്കിലും പലപ്പോഴും സ്ത്രീകൾക്ക് രതി ആസ്വദിക്കാനായെന്നുവരും. സ്ത്രീയുടെ ലൈംഗിക താൽപ്പര്യവും വികാരവും പുരുഷന്റേത്പോലെ തന്നെ ശക്തവും തീവ്രവുമാണ്.പുരുഷന്റെ ശിശ്നാഗ്രത്തിലുള്ള അത്ര തന്നെ നാഡീ തന്തുക്കൾ

സ്ത്രീയുടെ ഭഗശിശ്നികയിലുമുണ്ട്. പുരുഷലിംഗത്തിനേക്കാൾ കുറഞ്ഞ സ്ഥലത്ത് നാഡ്യൂഗ്രങ്ങൾ കൂടിച്ചേർന്നിരിക്കുന്നതിനാൽ അതിനു സംവേദനശേഷി അല്പം കൂടുതലുണ്ടെന്ന് പറയാം.അത്കൊണ്ടാണ് ചുരുക്കം ചില സ്ത്രീകൾക്ക് ബഹുരതിമൂർച്ച സാദ്ധ്യമാകുന്നത്.പുരുഷന് ബഹുരതിമൂർച്ചസാധിക്കാറില്ലാ.ഓരോസ്ത്രീയുടേയുംശാരീരിക,മാനസിക,സാമൂഹിക സാഹചര്യങ്ങൾക്കനുസരിച്ച്ലൈംഗികതപ്രതികരണത്തിലുംവ്യത്യാസമുണ്ടാകാം. സമയവും,സ്ഥലവും,പങ്കാളിയുമായുള്ള അടുപ്പത്തിന്റെ സ്വഭാവവുമെല്ലാം ലൈംഗിക താല്പര്യത്തെ ബാധിക്കും.അതല്ലാതെ സ്ത്രീയായത് കൊണ്ട് മാത്രം ഒരാളുടെലൈംഗിക താല്പര്യത്തിന്റെ തോത് കുറയുന്നില്ലാ.

@ sakalathum.com/index.php?option=com_content&view=article&id=7741%3A2015-10-02-05-42-57&catid=8%3Ahealth&Itemid=29

How To Make A Girl Squirt ജീ സ്പോട്ട്

ജീ സ്പോട്ട് നെ കുറിച്ചുള്ള കുറിച്ച് ഇമേജ് ആണ് ഇവിടെ ഇ പടം നിങ്ങൾക്ക് അതിനെ കുറിച്ച് കുറച്ച് ഐഡിയ തരും എന്ന് കരുതുന്നു







ഇണ അറിയണമെന്ന് പെണ്ണ്‍ കൊതിയ്ക്കുന്നത്


ചുംബനം ചുംബിച്ചു കൊണ്ട്‌ എല്ലായ്‌പ്പോഴും നിങ്ങളുടെ പ്രണയിനിയ്‌ക്ക്‌ ആശംസകള്‍ നേരുക.


ഇഷ്‌മില്ലാത്തത്‌ ഒഴിവാക്കുക സ്‌ത്രീകളില്‍ നടത്തിയ പുതിയ ഗവേഷണങ്ങള്‍ പറയുന്നത്‌ അവര്‍ക്ക്‌താല്‍പര്യമില്ലാത്തത്‌ ഒഴിവാക്കുന്നത്‌ ഉത്തേജിപ്പിക്കുന്ന ബിന്ദുക്കളില്‍ സ്‌പര്‍ശിക്കുന്നത്‌ പോലെ തന്നെ പ്രധാനമാണ്‌ എന്നാണ്‌.

പുറകില്‍ നിന്നും ആലിംഗനം പുറകില്‍ നിന്നും ആലിംഗനം ചെയ്‌ത്‌ പങ്കാളിയുടെ ചെവികളില്‍ മന്ത്രിക്കുക. അവര്‍ക്കത്‌ തീര്‍ച്ചയായും ഇഷ്ടമാകും.


തലയിണകള്‍ ഉപയോഗിക്കുക പുരുഷന്‍ മുകളിലും സ്‌ത്രീ താഴെയും ആയാണ്‌ ബന്ധപ്പെടുന്നതെങ്കില്‍ രണ്ടോ മൂന്നോ തലയിണകള്‍ കൊണ്ട്‌ സ്‌ത്രീകളുടെ പുറകുവശം കിടക്കയില്‍ നിന്നും പ്രത്യേക കോണില്‍ ഉയര്‍ത്തുക. ആവേശം ഉണര്‍ത്താന്‍ പങ്കാളിയെ നന്നായി തലോടുക.


പുതിയ മേഖലകള്‍ കണ്ടെത്തുക ആവേശം ഉണര്‍ത്തുന്ന പുതിയ മേഖലകള്‍ കണ്ടെത്തുക. നട്ടെല്ലിന്റെ താഴ്‌ഭാഗം ഉണര്‍വിന്റെ കേന്ദ്രമാണ്‌. അടിവയറിന്‌ താഴെയായി സാവധാനം തലോടുകയും ചുംബിക്കുകയും ചെയ്യുക. സ്‌നേഹമെന്നാല്‍ ഒരു ലക്ഷ്യത്തില്‍ എത്തുക മാത്രമല്ല പുതിയ കണ്ടെത്തലുകള്‍ കൂടിയാണ്‌.

ചെയ്യുന്നത്‌ തുടരുക പുരുഷന്‍മാരെ പോലെയല്ല സ്‌ത്രീകള്‍ ചെയ്‌തുകൊണ്ടിരിക്കുന്നതില്‍ എന്തെങ്കിലും മാറ്റം മൂര്‍ദ്ധന്യതയില്‍ എന്തും മുമ്പേ രസം നഷ്ടമാകാന്‍ കാരണമാകും. അത്‌ കൊണ്ട്‌ മൂര്‍ദ്ധന്യതയില്‍ എത്തുന്നത്‌ വരെ എന്താണോ ചെയ്യുന്നത്‌ അതു തുടര്‍ന്നു കൊണ്ടരിക്കുക.

പങ്കാളിയുടെ ചുംബനം ലൈംഗികമായ ബന്ധപ്പെടുല്‍ ശാരീരകമായ ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള മുന്‍വ്യവസ്ഥകളാണ്‌. എത്ര ആഴത്തിലാണ്‌ പങ്കാളി തിരിച്ച്‌ ചുംബിക്കുന്നതെന്ന്‌ അറിയാല്‍ ക്ഷമയോട കാത്തിരിക്കുക. സൗമ്യമായ ചുംബനങ്ങള്‍ക്കു പകരും ആവശേമുണര്‍ത്തുന്ന ചുംബനങ്ങളായിരിക്കും നിങ്ങള്‍ക്കാവശ്യം.


പെട്ടന്നുള്ള പ്രതികരണത്തിന്‌ വദനകേളികളില്‍ നിങ്ങളുടെ പങ്കാളി മൂര്‍ദ്ധന്യതയില്‍ എത്താന്‍ ദീര്‍ഘ നേരം എടുക്കുകയാണെങ്കില്‍ ധൃതിയില്‍ ചെയ്യരുത്‌. ഇത്‌ അവരെ പെട്ടെന്ന്‌ മൂര്‍ദ്ധന്യതയില്‍ എത്താന്‍ സഹായിക്കില്ല. ചെയ്യുന്നതെല്ലാം നേരെ മറിച്ച്‌ സാവധാനത്തിലാക്കുക . വളരെ സാവധാനം പതുക്കെ ചെയ്‌താല്‍ അവര്‍ വേഗം ഉണരും.

ആത്മവിശ്വാസം ഉണര്‍ത്തുക പങ്കാളിയുടെ ഗുണങ്ങളെയും കഴിവുകളെയും പുകഴ്‌ത്തുക. പങ്കാളിയുടെ മുടി, ചെരുപ്പുകള്‍, ശബ്ദം എങ്ങനെ എന്തിനെകുറിച്ചും പുകഴ്‌്‌ത്തി പറയാം. ആത്മവിശ്വാസമുള്ള പങ്കാളി മികച്ച ലൈംഗിക പങ്കാളി കൂടിയായിരിക്കും.

അടിവസ്‌ത്രങ്ങള്‍ അടിവസ്‌ത്രങ്ങളോട്‌ കൂടി തലോടല്‍ ഏല്‍ക്കാന്‍ സ്‌ത്രീകള്‍ എത്ര ഇഷ്ടപ്പെടുന്നുവെന്ന്‌ വളരെ കുറച്ച്‌ പേര്‍ക്കെ അറിയൂ. അതിനാല്‍ അവരെ വിവസ്‌ത്രയാക്കാന്‍ ധൃതി കാണിക്കരുത്‌.

സുഹൃത്തുക്കളും ബന്ധുക്കളും നിങ്ങളെ നന്നായിട്ട്‌ അറിയാവുന്നവരുമായി ബന്ധം നിലനിര്‍ത്തുക. നിങ്ങള്‍ക്കിണങ്ങുന്ന പങ്കാളിയെ കണ്ടെത്താന്‍ കൂടുതലും കഴിയുക ജിം, നിരത്തുകള്‍ ,ബാര്‍ എന്നിവിടങ്ങളില്‍ നിന്നുമായിരിക്കില്ല മറിച്ച്‌ കുടുംബാംഗങ്ങള്‍ വഴിയോ സുഹൃത്തുക്കള്‍ വഴിയോ ആയിരിക്കും.


പങ്കാളിയുടെ ഇഷ്ടങ്ങള്‍ ഏത്‌ ബന്ധത്തിലും പങ്കാളിയെ നന്നായി മനസ്സിലാക്കാന്‍ ശ്രമിക്കുക. പങ്കാളിയുടെ ഇഷ്ടങ്ങള്‍, മുന്‍ഗണനകള്‍, തിരഞ്ഞെടുപ്പുകള്‍, എന്നിവ മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ നിങ്ങളുടെ പ്രണയം എങ്ങനെ പ്രകടിപ്പിക്കണമെന്ന്‌ മനസ്സിലാകുകയും നിങ്ങള്‍ സ്വപ്‌നം കണ്ട രീതിയില്‍ പ്രണയജീവിതം മാറ്റിയെടുക്കാന്‍ കഴിയുകയും ചെയ്യും.

അയഞ്ഞ പേശികള്‍

എനിക്ക് 22 വയസ്സായി. എന്റെ യോനിയ്ക്ക് തീരെ മുറുക്കമില്ല. ഇതു ശരിയാക്കാന്‍ എന്തോ ശസ്ത്രക്രിയ ഉണ്ടെന്ന് കേട്ടു. ഇതു ശരിയാണോ? ഞാന്‍ സ്വയംഭോഗം ചെയ്യാറുണ്ട്. ഇതുകൊണ്ടാണോ യോനിയിലെ പേശി അയഞ്ഞിരിക്കുന്നത്? അയല്‍ക്കാരനുമായി ഒന്നുരണ്ടു പ്രാവശ്യം ഉറ ഉപയോഗിച്ച് ബന്ധപ്പെട്ടിരുന്നു. സ്വയംഭോഗം ചെയ്താല്‍ കന്യാചര്‍മ്മം പൊട്ടുമോ? ആഴ്ചയില്‍ എത്ര പ്രാവശ്യം സ്വയം ഭോഗം ചെയ്യാം.
എക്‌സ്, മലപ്പുറം
ഒന്നിലധികം പ്രസവങ്ങള്‍ക്കുശേഷം യോനിയില്‍ വരുന്ന അയവു ചില സ്ത്രീകളില്‍ ലൈംഗിക പ്രശ്‌നം സൃഷ്ടിക്കുന്നു. വേഴ്ച സമയത്തു മുറുക്കമില്ലായ്മ അവരുടെ ലൈംഗിക പങ്കാളിക്കു അസംതൃപ്തിയുളവാക്കുന്നു. അടിവയറ്റിലെ പേശികള്‍ക്കു ബലം കൂട്ടാനും അതുവഴി യോനിയില്‍ മുറുക്കം പുനഃസ്ഥാപിക്കാനും കെഗല്‍സ് എക്‌സര്‍സൈസ് എന്ന വ്യായാമം ശീലിക്കാം. പ്രസവത്തിലുണ്ടാവുന്ന ക്ഷതം കാരണം മുറുക്കം നഷ്ടപ്പെടുമ്പോള്‍ ചെറിയ ശസ്ത്രക്രിയ ചെയ്ത് യോനിമുഖത്തിനു മുറുക്കം കൂട്ടാം. പക്ഷെ നിങ്ങളുടെ കത്തില്‍നിന്നും നിങ്ങള്‍ വിവാഹിതയല്ല എന്നാണു മനസ്സിലാകുന്നത്. ഈ ഘട്ടത്തില്‍ ഇതിനു ശസ്ത്രകിയ ചെയ്യേണ്ടതില്ല. ചില സ്വയംഭോഗ രീതികള്‍ കാരണം കന്യാചര്‍മം പൊട്ടാനിടയുണ്ട്. സ്വയംഭോഗം എത്രപ്രാവശ്യം ചെയ്യണമെന്നു നിശ്ചിത കണക്കുകളില്ല. താല്‍പര്യമില്ലാതെയും ശരീരത്തിനു വേദനയുണ്ടാകുന്ന രീതിയിലും സ്വയംഭോഗം പാടില്ല. ഇതുകൊണ്ട് യോനിയിലെ പേശികള്‍ക്ക് അയവു സംഭവിക്കാറില്ല.

അവന്‍െറ ലൈംഗിക നിരാശകള്‍

സെക്‌സുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വ്യകതികളില്‍ കടുത്ത മാനസിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ചെറിയ പ്രശ്‌നമാണെങ്കി ആണെങ്കില്‍പ്പോലും അത് മനസ്‌സില്‍ വലിയ വിഷമം ഉണ്ടാക്കും. ഇതിനെക്കുറിച്ച് സദാ ചിന്തിച്ച് കൂടുതല്‍ വഷളാക്കുന്ന അവസ്ഥയിലാവും പ്രശ്‌നം നേരിടുന്ന വ്യകതി.

സ്ര്തീകളില്‍ 43 ശതമാനവും പുരുഷന്മാരില്‍ 31 ശതമാനവും ലൈംഗിക പ്രശ്‌നങ്ങള്‍ നേരിടുന്നവരാണ്. എന്നാല്‍ ഇത് തുറന്നുസമ്മതിക്കാന്‍ ആരും തയ്യാറാകില്‌ള. പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ഡോക്ടര്‍മാരെ സമീപിക്കാന്‍ പോലും പലരും മടിക്കുന്നതായാണ് അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ പറയുന്നത്. എന്നാല്‍ ശരിയായ ചികിത്സ ലഭിച്ചാല്‍ നിസ്‌സാരമായി പരിഹരിക്കാന്‍ കഴിയുന്നതാണ് ലൈംഗിക പ്രശ്‌നങ്ങളില്‍ അധികവും.

എന്തുകൊണ്ട് ലൈംഗിക പ്രശ്‌നങ്ങള്‍?

ലൈംഗിക പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നത് പ്രധാനമായും രണ്ട് കാരണങ്ങളാണ്:

1) ശാരീരിക പ്രശ്‌നങ്ങള്‍

ശാരീരികമായ ചില പോരായ്മകള്‍ ലൈംഗികശേഷിക്കുറവിനോ മറ്റ് പ്രശ്‌നങ്ങള്‍ക്കോ ഇടയാക്കും. പ്രമേഹം, ഹൃദ്‌രോഗം, രകതക്കുഴലിന്‍െറ തകരാറ്, നാഡീസംബന്ധമായ വൈകല്യങ്ങള്‍, ഹോര്‍മോണിന്‍െറ വ്യതിയാനം, കരളിനെയും വൃക്കയെയും ബാധിക്കുന്ന ഗുരുതരമായ രോഗങ്ങള്‍, അമിത മദ്യപാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, മയക്കുമരുന്നിന്‍െറ പ്രത്യാഘാതങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ലൈംഗിക ശേഷിക്കുറവിന് ഇടയാക്കും. ചില പ്രത്യേക മരുന്നിന്‍െറ പാര്‍ശ്വഫലമെന്ന രീതിയിലും ലൈംഗിക പ്രശ്‌നങ്ങള്‍ ഉണ്ടാകാം.

2) മാനസികമായ പ്രശ്‌നങ്ങള്‍

ജോലിസംബന്ധമായ സമ്മര്‍ദ്ദം, ഉത്കണ്ഠ, ലൈംഗികമായ കരുത്തിനെ സംബന്ധിച്ച ആശങ്ക, വിവാഹബന്ധത്തിലെ പ്രശ്‌നങ്ങള്‍, വിഷാദം, കുറ്റബോധം, മുന്‍കാല ലൈംഗിക അനുഭവങ്ങളിലെ പരാജയം തുടങ്ങിയ മാനസിക പ്രശ്‌നങ്ങള്‍ ഗുരുതരമായ ലൈംഗിക പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കാം.

പുരുഷന്മാരുടെ ലൈംഗിക പ്രശ്‌നങ്ങള്‍

ഉദ്ധാരണശേഷി നഷ്ടപ്പെടുന്നതും ശീഘ്രസ്ഖലനവുമാണ് പുരുഷന്മാരെ അലട്ടുന്ന പ്രധാന പ്രശ്‌നങ്ങള്‍.

സ്ഖലനവുമായി ബന്ധപ്പെട്ട പോരായ്മകള്‍

1) ശീഘ്രസ്ഖലനം:

ലിംഗോദ്ധാരണം ഉണ്ടാകുന്നതിനൊപ്പമോ ഉടനെയോ സ്ഖലനം സംഭവിക്കുന്ന അവസ്ഥ.

2) സ്ഖലനം സംഭവിക്കാത്ത അവസ്ഥ:

സ്ഖലനം അതിദീര്‍ഘമായി നീണ്ടുപോവുകയോ സംഭവിക്കാതിരിക്കുകയോ ചെയ്യുന്ന അവസ്ഥ.

3) റിഡ്രോഗ്രേഡ് ഇജാക്കുലേഷന്‍:

ലിംഗാഗ്രത്തിലൂടെ പുറത്തേക്ക് ശുക്‌ളം സ്രവിക്കുന്നതിന് പകരം ബ്‌ളാഡറിലേക്ക് തിരിച്ചുകയറുന്ന അവസ്ഥ.

ശീഘ്രസ്ഖലനം സംഭവിക്കുന്നത് മിക്കവാറും മാനസികമായ കാരണങ്ങളാലാണ്. കടുത്ത നിയന്ത്രണങ്ങളുള്ള മതപരമായ പശ്ചാത്തലം, സെക്‌സുമായി ബന്ധപെ്പട്ട പാപബോധം, മുന്‍കാല ലൈംഗിക പരാജയങ്ങള്‍ തുടങ്ങിയവ ഇതിനിടയാക്കാം. പുരുഷന്മാരെ ഏറ്റവും കൂടുതല്‍ അലട്ടുന്ന ലൈംഗിക പ്രശ്‌നങ്ങളില്‍ ഒന്നാംസ്ഥാനം ശീഘ്രസ്ഖലനത്തിനാണ്. വിഷാദരോഗത്തിന് ഉപയോഗിക്കുന്ന ചില മരുന്നുകള്‍ ഞരമ്പുകളെ ബാധിക്കുന്നതിന്‍െറ ഫലമായും ശീഘ്രസ്ഖലനം സംഭവിക്കാം.

പ്രമേഹരോഗത്താല്‍ നാഡീവ്യൂഹത്തിന് തകരാറ് സംഭവിക്കുന്നവര്‍ക്കാണ് ശുക്‌ളം ബ്‌ളാഡറിലേക്ക് തിരിച്ചുകയറുന്ന അവസ്ഥ ഉണ്ടാകുന്നത്. ബ്‌ളാഡറിന്‍െറ ശസ്ര്തക്രിയയ്ക്ക് വിധേയരായവര്‍ക്കും ഈ അവസ്ഥ ഉണ്ടാകാം. മാനസിക പ്രശ്‌നങ്ങള്‍ക്കുള്ള ചില മരുന്നുകളും ഈ പ്രശ്‌നം സൃഷ്ടിക്കാം.

ലൈംഗിക ബലഹീനത

സംഭോഗം നടത്താന്‍ കഴിയുന്നവിധം ലിംഗം ഉദ്ധരിക്കാതിരിക്കുന്ന അവസ്ഥയാണിത്. രകതയോട്ടത്തെ ബാധിക്കുന്ന രോഗങ്ങളാണ് ഈ അവസ്ഥ സംജാതമാക്കുന്നത്. ശുദ്ധരകതവാഹിനിയില്‍ ഉണ്ടാകുന്ന തടസ്‌സങ്ങളെപ്പോലെ തന്നെ മാനസികമായ കാരണങ്ങള്‍ കൊണ്ടും ഉദ്ധാരണശേഷിക്കുറവ് ഉണ്ടാകാം. വിഷാദരോഗം, ലിംഗത്തിന് ഏല്‍ക്കുന്ന കഷതങ്ങള്‍, കടുത്ത രോഗങ്ങള്‍, മരുന്നുകളുടെ അമിത ഉപയോഗം, അമിത മദ്യപാനം തുടങ്ങിയവയും ഉദ്ധാരണശേഷിക്കുറവിന് ഇടയാക്കും.

ലൈംഗിക ബലഹീനത എങ്ങനെ പരിഹരിക്കാം?

ഡോക്ടര്‍ ആദ്യം വിശദമായ ശാരീരിക പരിശോധന നടത്തും. ഇതിനുശേഷമാണ് യൂറോളജിസ്റ്റാണോ ന്യൂറോളജിസ്റ്റാണോ എന്‍ഡോക്രിനോളജിസ്റ്റാണോ രോഗിയെ ചികിത്സിക്കേണ്ടത്. ഈ വിഭാഗങ്ങളില്‍ വരുന്ന രോഗമിലെ്‌ളങ്കില്‍ സെക്‌സോളജിസ്റ്റിന് ചികിത്സിക്കാം.

മെഡിക്കല്‍ ചികിത്സ: ശാരീരിക പ്രശ്‌നങ്ങള്‍ മരുന്ന് നല്കി പരിഹരിക്കുക എന്നതാണ് ഈ വിഭാഗത്തില്‍ നടക്കുന്നത്.

മരുന്നുകള്‍:

ഉദ്ധാരണശേഷി കൂട്ടാനായി വയാഗ്ര അഥവാ ലെവിട്ര തുടങ്ങിയ മരുന്നുകള്‍ നല്‍കുന്നു. ലിംഗത്തിലേക്കുള്ള രകതപ്രവാഹം വര്‍ദ്ധിപ്പിക്കുക എന്ന ധര്‍മ്മമാണ് ഈ മരുന്നുകള്‍ നിര്‍വ്വഹിക്കുന്നത്.

ഹോര്‍മോണ്‍

പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്‌റ്റെറോണിന്‍െറ തോത് കുറഞ്ഞുപോയവര്‍ക്ക് അത് പരിഹരിക്കുവാനുള്ള ഹോര്‍മോണ്‍ ചികിത്സ നല്കും.

മാനസിക ചികിത്സ

വിദഗ്ദ്ധനായ ഡോക്ടറുടെ തെറാപ്പി ചികിത്സ. രോഗിയുടെ ഉത്കണ്ഠയുടെ കാരണം കണ്ടെത്തി ചികിത്സിച്ചും കൗണ്‍സിലിംഗിലൂടെയും ഭേദപെ്പടുത്താനാണ് ശ്രമിക്കുക.

ഉദ്ധാരണത്തിന് സഹായകമാകുന്ന ചില ഉപകരണങ്ങള്‍ ഘടിപ്പിക്കുന്ന ചികിത്സയും ഇപേ്പാള്‍ നടത്തിവരുന്നു. ശരിയായ രീതിയില്‍ ചികിത്സ നല്കിയാല്‍ ലൈംഗിക ബലഹീനത പൂര്‍ണ്ണമായും പരിഹരിക്കാനാകും. ഉത്കണ്ഠ, വിഷാദം തുടങ്ങിയ കാരണങ്ങളാല്‍ ഉണ്ടാകുന്ന ഉദ്ധാരണ സംബന്ധമായ പ്രശ്‌നങ്ങള്‍ കൗണ്‍സിലിംഗിലൂടെ മാറ്റിയെടുക്കാം.