ചെറുപ്പക്കാര്‍ പുറത്തു ചോദിക്കാന്‍ മടിക്കുന്ന ചോദ്യങ്ങളും അവയ്‌ക്കുള്ള ഉത്തരങ്ങളും.
ആധുനിക കാലത്ത് സ്‌ത്രീ വന്ധ്യതയ്‌ക്ക് ഒപ്പമാണ് പുരുഷ വന്ധ്യതയും. ജീവിത ശൈലിയിലെ മാറ്റത്തിനൊപ്പം പ്രത്യുത്‌പാദന സംവിധാനത്തെക്കുറിച്ചുള്ള പുതിയ തലമുറയുടെ അജ്‌ഞതയും വര്‍ധിച്ചുവരുന്ന വന്ധ്യതയ്‌ക്ക് കാരണമാണ്. ചെറുപ്പക്കാര്‍ പുറത്തു ചോദിക്കാന്‍ മടിക്കുന്ന ചോദ്യങ്ങളും അവയ്‌ക്കുള്ള ഉത്തരങ്ങളും.
1. മാറിയ സാഹചര്യത്തില്‍ വിവാഹത്തിനു മുമ്പ് ശുക്ല പരിശോധന നടത്തേണ്ടതുണ്ടോ?
വിവാഹത്തിനു മുമ്പ് ശുക്ല പരിശോധന നടത്തേണ്ടതില്ല. എന്നാല്‍ നടത്തുന്നതിന് യാതൊതു തടസവുമില്ല.
2. അമിതമായ സ്വയംഭോഗശീലം വന്ധ്യതയ്‌ക്ക് കാരണമാകുമോ? സ്വയംഭോഗം ചെയ്യാത്തവരില്‍ വന്ധ്യതയ്‌ക്ക് സാധ്യത കുറവാണോ?
അമിതമായ സ്വയംഭോഗം ഒരുകാരണവശാലും വന്ധ്യതയ്‌ക്ക് കാരണമാകുന്നില്ല. സ്വയംഭോഗവും വന്ധ്യതയും തമ്മില്‍ യാതൊരു ബന്ധവുമില്ല.
3. ഗുഹ്യഭാഗത്തും മുഖത്തും രോമവളര്‍ച്ച കുറഞ്ഞവരില്‍ വന്ധ്യതയ്‌ക്കുള്ള സാധ്യത കൂടുതലാണെന്ന് പറയുന്നത് ശരിയാണോ?
ഗുഹ്യഭാഗത്തും മുഖത്തും രോമവളര്‍ച്ചകുറഞ്ഞ പുരുഷന്മാര്‍ ഹോര്‍മോണ്‍ നിലയില്‍ കുറവ് കാണാറുണ്ട്. ഇത്തരക്കാരില്‍ ബീജത്തില്‍ ശുക്ലത്തില്‍ ബീജാണുക്കളുടെ കുറവ് കണ്ടുവരുന്നുണ്ട്. ഇവര്‍ ഹോര്‍മോണ്‍നില പരിശോധിക്കേണ്ടതും ചികിത്സ തേടേണ്ടതുമാണ്.
4. വൃഷണങ്ങള്‍ക്ക് ഏല്‍ക്കുന്ന ക്ഷതം വന്ധ്യതയിലേക്ക് നയിക്കുമോ?
വൃഷണങ്ങള്‍ക്ക് ഏല്‍ക്കുന്ന ക്ഷതം ഹെമറ്റോസീല്‍ അഥവാ രക്‌തം കട്ടപിടിച്ചു കിടക്കുന്നതിന് കാരണമാകുന്നു. എന്നാല്‍ ഇത് വന്ധ്യതയിലേക്ക് നയിക്കണമെന്നില്ല. എങ്കിലും വേദനയും നീരും ഉണ്ടാകുന്നുണ്ടെങ്കില്‍ സ്വാഭാവിക ലൈംഗികബന്ധത്തിന് തടസമാകും. എങ്കിലും കാലക്രമേണ ഇതു മാറുന്നതാണ്.
5. ലിംഗത്തിന് സംഭവിക്കുന്ന ഏതൊക്കെ തകരാറുകളാണ് പുരുഷവന്ധ്യതയ്‌ക്ക് കാരണമാകുന്നത്?
ലിംഗത്തിന് സംഭവിക്കുന്ന തകരാറുകള്‍ പല വിധത്തിലുണ്ട്. പ്രമേഹം നിയന്ത്രണാതീതമാകുമ്പോള്‍ രക്‌തത്തിലുള്ള പഞ്ചസാരയുടെ അളവ് കൂടുകയും (ബ്ലഡ് ഷുഗര്‍) ലിംഗത്തിന്മേലുള്ള നിയന്ത്രണം കുറയുകയും ഉദ്ധാരണശേഷി ഇല്ലാതാവുകയും ചെയ്യുന്നു. ഇത് പുരുഷ വന്ധ്യതയ്‌ക്ക് കാരണമാകും.
6. ജന്മനാല്‍ ഒരു വൃഷണം മാത്രമുള്ളവര്‍ക്ക് വന്ധ്യത ഉണ്ടാകുമോ? ഇതിന് എന്താണ് പോംവഴി?
ജന്മനാ ഒരു വൃഷണം മാത്രമുള്ളവരില്‍ വന്ധ്യത ഉണ്ടാകണമെന്നില്ല. ഒരു വൃഷണം സ്വാഭാവികമായ നിലയില്‍ പ്രവര്‍ത്തനക്ഷമമാണെങ്കില്‍ ബീജോത്‌പാദനം നടക്കുന്നതാണ്. എന്നാല്‍ ആ വൃഷണത്തിന് ക്ഷതമോ മറ്റ് പരിക്കുകളോ ഏല്‍ക്കുന്നതുവഴി വന്ധ്യതയിലേക്കു നയിക്കുന്നു.
ജനിക്കുന്ന കഞ്ഞിനെ വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കേണ്ടതാണ്. കാണാത്ത വൃഷണത്തെ വൃഷണസഞ്ചിയിലേക്ക് എത്തിക്കാവുന്നതുമാണ്. അല്ലാത്തപക്ഷം വയറിനുള്ളില്‍ കാണപ്പെടുന്ന ഈ വൃഷണം കാലക്രമേണ പ്രവര്‍ത്തനരഹിതമായി പോകുന്നു.
7. ദീര്‍ഘകാലം സ്‌ഖലനം നടക്കാതിരുന്നാല്‍ ബീജത്തിന്റെ ചലനശേഷി കുറയുമെന്ന് പറയുന്നത് ശരിയാണോ? എന്തുകൊണ്ടാണിത്?
നാലഞ്ചുദിവസം സ്‌ഖലിക്കാതിരിക്കുന്ന ശുക്ലത്തില്‍ ബീജാണുക്കളുടെ ചലനശേഷി ഗണ്യമായി കുറഞ്ഞുകാണുന്നു. ഇതിനാല്‍ അണ്‌ഡോല്‍പാദനം നടക്കുന്ന ദിവസങ്ങളില്‍ ഇടവിട്ട ദിനങ്ങളില്‍ ബന്ധപ്പെടുന്നത് ഗര്‍ഭധാരണത്തിനു സാധ്യത ഏറുന്നു.
8. പതിവായി ചൂടുവെള്ളത്തില്‍ കുളിക്കുന്നതുകൊണ്ട് വന്ധ്യത ഉണ്ടാകുമോ? ഉണ്ടെങ്കില്‍ എന്താണ് ഇതിനു കാരണം?
സാധാരണ ചൂടുവെള്ളത്തില്‍ കുളിക്കുന്നതുകൊണ്ട് വന്ധ്യത ഉണ്ടാകും. ശുക്ലത്തില്‍ ബീജാണുക്കളുടെ എണ്ണം കുറഞ്ഞവര്‍ തണുത്ത വെള്ളത്തില്‍ കുളിക്കുന്നതാണ് ഉത്തമം. ഒട്ടിച്ചേര്‍ന്ന അടിവസ്‌ത്രങ്ങളും ജീന്‍സും ധരിക്കുക, പുകവലി, മദ്യപാനം മുതലായവ ബീജാണുക്കളുടെ എണ്ണം കുറയ്‌ക്കുന്നതായി കണ്ടുവരുന്നു.
- See more at: http://www.mangalam.com/health/ask-doctor/280470#sthash.gLqT7kMk.dpuf
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ