ദാമ്പത്യജീവിതത്തില്‍ ഏറ്റവും പ്രധാന സ്ഥാനമെന്തിനെന്നു ചോദിച്ചാല്‍ ഒരു ഉത്തരമേയുള്ളൂ, സെക്സ്! പക്ഷേ ഇതു പലപ്പോഴും ഏകപക്ഷീയമാകുന്നുവെന്നാണ് ഭൂരിപക്ഷം സ്ത്രീകളുടെയും അഭിപ്രായം. രതിമൂര്‍ച്ഛയെന്തെന്നു ചോദിച്ചാല്‍ അങ്ങനെയുണ്ടോയെന്നു മറുചോദ്യം ഉന്നയിക്കുന്നവരും കുറവല്ല. ആണുങ്ങള്‍ കാര്യം വേഗത്തില്‍ കഴിച്ച് കിടന്നുറങ്ങുന്നവരാണെന്ന് അഭിപ്രായപ്പെടുന്നവരും ഏറെ.
രതിമൂര്‍ച്ചയെ കുറിച്ച് പലര്‍ക്കും പല തെറ്റായ ധാരണകളുണ്ട്. ലൈംഗികബന്ധത്തിലൂടെ മാത്രമേ രതിമൂര്‍ച്ഛയുണ്ടാകൂവെന്നത് തെറ്റായ ധാരണയാണ്. മൂന്നില്‍ ഒന്ന് സ്ത്രീകള്‍ മാത്രമാണ് ഇത്തരത്തിലുള്ള ലൈംഗികസുഖം ഉണ്ടാകുന്നത്.
സ്വയംഭോഗത്തിനിടെയും വ്യായാമത്തിനിടെയും രതിമൂര്‍ച്ഛ അനുഭവപ്പെടുന്നവരുണ്ട്. വ്യത്യസ്ത മാര്‍ഗ്ഗത്തിലൂടെയുള്ള ലൈംഗികസുഖത്തിന്റെ പരിസമാപ്തിയെന്നാണ് രതിമൂര്‍ച്ഛയ്ക്ക് ആധുനിക ശാസ്ത്രം നല്‍കിയിരിക്കുന്ന നിര്‍വചനം. കൃസരിയും ജി സ്‌പോട്ടും ഉത്തേജിപ്പിച്ചാല്‍ അഞ്ചുമിനിറ്റിനുള്ളില്‍ ക്ലൈമാക്‌സിലെത്താന്‍ കഴിയും. ഓരോ സ്ത്രീയും ഒരോ രീതിയിലുള്ള ഉത്തേജനം കൊണ്ടാണ് രതിമൂര്‍ച്ഛയിലെത്താന്‍ സാധിക്കുക. കൃസരിയും ജി സ്‌പോട്ടും ഉത്തേജിപ്പിക്കാന്‍ ശ്രമിച്ചിട്ടും രതിമൂര്‍ച്ഛയുണ്ടായില്ലെങ്കില്‍ ആശങ്ക വേണ്ടെന്ന് ചുരുക്കം.
ലൈംഗികബന്ധത്തിനിടെ ക്ലൈമാക്‌സ് കണ്ടെത്താന്‍ കഴിയാത്ത 10 ശതമാനം സ്ത്രീകളാണുള്ളത്.
കിടപ്പുമുറിയില്‍ എന്ത് ചെയ്യണമെന്ന് ചിലര്‍ക്കെല്ലാം മുന്‍വിധികളുണ്ടാകും. മറ്റു ചിലര്‍ക്കാണെങ്കില്‍ അനുഭവസമ്പത്തും. എന്നാല്‍ ദാമ്പത്യത്തില്‍ ചില കാര്യങ്ങള്‍ സ്ത്രീകള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പുരുഷന്റെ അവസ്ഥ പരിതാപകരമാകും. സ്ത്രീകള്‍ക്കും തെറ്റുപറ്റുന്ന ചില മേഖലകളുണ്ട്. സെക്‌സില്‍ വൃത്തിയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. ഗൂഹ്യഭാഗത്തെ രോമങ്ങളും നനവും ദുര്‍ഗന്ധവും പലപ്പോഴും നല്ലൊരു ലൈംഗികബന്ധത്തിന് തടസ്സമാകാറുണ്ട്. ഇതു പുരുഷന്മാരും ശ്രദ്ധിക്കണം. ചിലര്‍ യാന്ത്രികമായി അവന്റെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങികൊടുക്കാറുണ്ട്. പക്ഷേ, ആവേശമോ മുന്‍കൈയെടുക്കലോ അവളുടെ ഭാഗത്തുനിന്നുണ്ടാവില്ല. ഇത് പുരുഷനെ നിരാശപ്പെടുത്തും. അവന് ഇഷ്ടമുളള അല്ലെങ്കില്‍ ആവേശപ്പെടുത്തുന്ന രീതികളെന്താണെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കണം. പങ്കാളിയുടെ ഭാഗത്തുനിന്ന് അനുകൂലമായ ചെറിയൊരു ഉത്തേജനം പോലും പുരുഷനെ ഏറെ ആവേശഭരിതനാക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ