കിടപ്പറ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കിടപ്പറ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ലിംഗ പ്രവേശനത്തിനു മുന്‍പ് അറിയേണ്ട കാര്യങ്ങള്‍

സെക്സിന്‍റെ ക്ലൈമാക്സ് എന്നുപറയുന്നത് രതിമൂര്‍ച്ഛയാണ്. അത് പുരുഷന്‍റെയും സ്ത്രീയുടേയും അവകാശമാണ്. ഇരുവര്‍ക്കും രതിമൂര്‍ച്ഛ ലഭിക്കുന്നതും അതിന്‍റെ നിര്‍വൃതിയില്‍ പരസ്പരമുള്ള ലാളനകളുമാണ് ദാമ്പത്യ ബന്ധത്തെ ദൃഢമാക്കുന്നത്. എന്നാല്‍ എല്ലാം ബന്ധപ്പെടലുകളിലും രതിമൂര്‍ച്ഛ ഉറപ്പാക്കാന്‍ ദമ്പതികള്‍ക്കു കഴിയുന്നുണ്ടോ? സംശയമാണ്.
പെട്ടെന്നു ചെയ്തുതീര്‍ക്കുന്ന ഒരു ജോലിയായി പലര്‍ക്കും ലൈംഗികബന്ധം മാറിയതാണ് വിവാഹമോചനങ്ങള്‍ വര്‍ദ്ധിക്കാന്‍ പോലും കാരണം. സെക്സ് എത്ര സമയം നീണ്ടുനില്‍ക്കണം, എത്ര സമയം എടുത്താല്‍ രതിമൂച്ഛയിലെത്താം എന്നതിനൊന്നും കൃത്യമായി ഉത്തരം കണ്ടെത്താ‍നാവില്ല. എത്ര കൂടുതല്‍ സമയം എടുത്തു എന്നതിലല്ല, എത്രമാത്രം ആഹ്ലാദം ലഭിച്ചു എന്നതിലാണ് കാര്യം. ചിലര്‍ വളരെ കുറച്ചുസമയം കൊണ്ട് ആനന്ദത്തിന്‍റെ സ്വര്‍ഗാനുഭൂതിയിലെത്തും. മറ്റുചിലരാകട്ടെ, ഏറെനേരത്തെ ആസ്വാദനത്തിന് ശേഷമാണ് ‘മലമുകളില്‍’ എത്തുന്നത്.

ലൈംഗികതയില്‍ പുരുഷനാണ് ആധിപത്യം എന്ന വിശ്വാസം ചിലര്‍ക്കുണ്ട്. എന്നാല്‍ അത് തെറ്റാണ്. യെസ് എന്നോ നോ എന്നോ പറയാനുള്ള പൂര്‍ണ അധികരം ഇന്ന് സ്ത്രീകള്‍ക്കുമുണ്ട്. അതുകൊണ്ടുതന്നെ, പുരുഷന്‍ രതിമൂര്‍ച്ഛയിലേക്ക് എത്തുന്നതിനു മുമ്പുതന്നെ സ്ത്രീയെ രതിമൂര്‍ച്ഛയിലെത്താന്‍ സഹായിക്കുകയാണ് ചെയ്യേണ്ടത്. പരസ്പര ബഹുമാനത്തിലൂടെയും സ്നേഹത്തിലൂടെയുമേ നല്ല ലൈംഗികബന്ധം സാധ്യമാകൂ.
ലിംഗ - യോനീ സംഭോഗത്തിലൂടെയാണ് എല്ലാ സ്ത്രീകള്‍ക്കും രതിമൂര്‍ച്ഛയുണ്ടാകുന്നത് എന്നതും മിഥ്യാധാരണയാണ്. അമ്പത് ശതമാനത്തിനടുത്ത് സ്ത്രീകള്‍ക്കു മാത്രമേ ഇത്തരത്തില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നുള്ളൂ. ബാക്കിയുള്ളവര്‍ മറ്റ് പല മാര്‍ഗങ്ങളിലൂടെയാണ് സുഖത്തിന്‍റെ പരകോടിയിലെത്തുന്നത്. പൂര്‍വകേളികളുടെ കൃത്യമായ പ്രയോഗമാണ് സ്ത്രീകളെ ഇതിന് സഹായിക്കുന്നത്. ലിംഗപ്രവേശത്തിന് മുമ്പ് പൂര്‍വകേളികള്‍ക്ക് സമയം കണ്ടെത്തുക എന്നതാണ് വിജയകരമായ സെക്സിന് ഏറ്റവും ആവശ്യമായുള്ളത്. ഓരോ ബന്ധപ്പെടലിനു മുമ്പും ഏകദേശം 25 മിനുറ്റ് വരെ പൂര്‍വകേളി നടത്തുന്നതിലൂടെ സുഖം ഇരട്ടിയാക്കാന്‍ സാധിക്കുന്നു. ലിംഗപ്രവേശം എപ്പോള്‍ വേണമെന്ന് തീരുമാനിക്കാനുള്ള അധികാരം സ്ത്രീകള്‍ക്കു വിട്ടുകൊടുക്കുന്നതാണ് നല്ലത്. സ്തനഞെട്ടുകള്‍ വലുതാകുന്നതും യോനിയിലെ നനവും അവള്‍ ശാരീരികമായി തയ്യാറെടുത്തുകഴിഞ്ഞു എന്നതിന്‍റെ സൂചനയാണ്.
എങ്കിലും ലിംഗപ്രവേശത്തിന് മാനസികമായ തയ്യാറെടുപ്പും ആവശ്യമാണ്. അതുകൊണ്ടുതന്നെ സ്ത്രീ സിഗ്നല്‍ നല്‍കിയശേഷം ലിംഗം പ്രവേശിപ്പിക്കുന്നത് സുഖകരമായ കേളി സാധ്യമാക്കുന്നു. ലിംഗപ്രവേശത്തിനു ശേഷം പുരുഷന്‍ ആവേശത്തിന് അടിപ്പെടാന്‍ സാധ്യതയുണ്ട്. സ്ത്രീയ്ക്ക് സന്തോഷം ലഭിക്കുന്നുണ്ടോ എന്ന് മനസിലാക്കി വേണം സെക്സ് മുന്നോട്ടുകൊണ്ടുപോകാന്‍. അവള്‍ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നതിനു മുമ്പേ തനിക്ക് സ്ഖലനം സംഭവിക്കും എന്നു തോന്നുകയാണെങ്കില്‍ അതിനിട നല്‍കാതെ ലിംഗം യോനിയില്‍ നിന്ന് പുറത്തെടുക്കണം. അപ്പോഴത്തെ ആവേശം ഒന്നടങ്ങിയതിന് ശേഷം വീണ്ടും ലിംഗം പ്രവേശിപ്പിച്ച് കേളി തുടരാം. രണ്ടുപേര്‍ക്കും ഒരേസമയം രതിമൂര്‍ച്ഛ വരണമെന്നില്ല. എങ്കിലും അതിന് ശ്രമിക്കുകയാണ് വേണ്ടത്.

ആദ്യ ലൈംഗിക ബന്ധം ആസ്വാദ്യകരമാക്കാം

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്‌ മുമ്പ്‌ കുളിക്കുന്നത് നല്ലതാണ്‌. ചെറു ചൂടു വെള്ളത്തില്‍ കുളിക്കുന്നത്‌ ഉത്തേജനം നല്‍കുന്നതിന്‌ പുറമെ സ്വകാര്യഭാഗങ്ങള്‍ വൃത്തിയാകാനും ഉന്മേഷം തോന്നാനും സഹായിക്കും.

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഏറ്റവും പ്രാധാന്യം നല്‍കേണ്ടത്‌ സുരക്ഷയ്‌ക്കാണ്‌. അനാവശ്യമായ ഗര്‍ഭധാരാണം ഒഴിവാക്കും ലൈംഗികമായി പകരുന്ന രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കാനും ഇതാവശ്യമാണ്‌. കോണ്ടം, ഡയഫ്രം,ഗര്‍ഭ നിരോധന ഗുളികകള്‍ തുടങ്ങി വിവിധ മാര്‍ഗങ്ങള്‍ സ്വീകരിക്കാം.

നമ്മുടെ നാട്ടിൽ സ്‌ത്രീകളുടെ കന്യകാത്വത്തിന്‌ വളരെ പ്രാധാന്യം നല്‍കുന്നുണ്ട്‌. അതിനാല്‍ ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഉണ്ടാകുന്ന രക്തസ്രാവത്തിലൂടെ കന്യകയാണോ എന്ന്‌ തിരിച്ചറിയാന്‍ കഴിയുമെന്നാണ്‌ പലരും കരുതുന്നത്‌. എന്നാല്‍ ഇത് തികച്ചും അബദ്ധമായ ധാരണയാണ്
പല കാര്യങ്ങളാലും ഇത്‌ വളരെ വേഗം പൊട്ടാം. കൂടാതെ ചില സ്‌ത്രീകളില്‍ ജന്മനാ ഇവ കാണപ്പെടുകയില്ല. ഓടുക, ചാടുക, സൈക്കിള്‍ സവാരി, നീന്തല്‍, വ്യയാമം, തുടങ്ങി സാധാരണ ചെയ്യുന്ന കാരണങ്ങളാല്‍ ഇത് നേരത്തെ പൊട്ടിപ്പോയിട്ടുണ്ടാകും. അതിനാല്‍ രക്തം കാണലും കന്യകാത്വവും തമ്മില്‍ ബന്ധപ്പെടുത്തരുത്‌.

ആദ്യമായി ലൈഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരുടെ മനസിക സമ്മര്‍ദ്ദം വളരെ വലുതായിരിക്കും.
ലൈംഗിക ബന്ധം രസകരവും ആസ്വാദ്യവുമാണ്‌. എന്നാല്‍ അത് നിര്‍ബന്ധിച്ചും ബലം പിടിച്ചും ചെയ്യേണ്ട ഒന്നല്ല എന്ന് ആദ്യം തന്നെ അറിഞ്ഞിരിക്കുക.

ബാഹ്യ കേളി ലൈംഗികമായി ബന്ധപ്പെടുന്നത്‌ പോലെ തന്നെ പ്രാധാന്യമുള്ളതാണ്‌. ഇവ ലൈംഗികതയേപ്പറ്റിയുള്ള ഭയം ഒഴിയാന്‍ പങ്കാളിയെ സഹായിക്കും.

ഇരുവരും ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനാൽ എല്ലാ കാര്യങ്ങളും പൂര്‍ണമായിരിക്കണമെന്നില്ല മറിച്ച്‌ പല പോരായ്മകളും ഉണ്ടായേക്കാം. ഇത്‌ മോശമാണന്ന്‌ കരതുകയോ വേവലാതി പെടുകയോ വേണ്ട.

പ്രകടനത്തെ കുറിച്ച്‌ ആശങ്കപ്പെടാതിരിക്കുക. ഒരു ഘട്ടത്തിലും ധൃതി കാണിക്കരുത്‌. സ്വാഭാവികമായി തന്നെ എല്ലാംസംഭവിക്കാന്‍ അനുവദിക്കുക.

ചിലരില്‍ ആദ്യമായുണ്ടാകുന്ന ബന്ധപ്പെടല്‍ വേദനാജനകമായിരിക്കും എന്നതു മറക്കണ്ട.

തന്റെ ആദ്യ സംഭോഗം ഏറെ നേരം നീണ്ടുനില്‍ക്കണമെന്ന് പല പുരുഷന്മാരും ആഗ്രഹിക്കാറുണ്ട്. എന്നാല്‍ ആദ്യാനുഭൂതിയുടെ വികാര വിസ്ഫോടനം മിക്കപ്പോഴും വളരെ പെട്ടന്ന് ഉണ്ടായേക്കാം.
ചിലപ്പോള്‍ ഉദ്ധാരണം തന്നെ നടന്നില്ലെന്നും വരാം.

ആദ്യത്തെ ലൈംഗിക വേഴ്ചക്കു ശേഷം എന്താകും തോന്നുക എന്നത് പലരുടെയും സംശയമാണ്
ചിലരില്‍ ആഹ്ലാദവും മറ്റു ചിലരില്‍ വേദനയും എന്നതാണ് ഇത്തരക്കാര്‍ക്കുള്ള മറുപടി.

ഭാര്യക്കിഷ്ടം

ദാമ്പത്യത്തില്‍ ലൈംഗികബന്ധത്തിന് വളരെ പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്. ഇരുപങ്കാളികള്‍ക്കും ഒരുപോലെ ആസ്വദിയ്‌ക്കാന്‍ കഴിയുന്നതാവണം ലൈംഗികബന്ധം. പുരുഷനാണെങ്കിലും സ്‌ത്രീയാണെങ്കിലും കിടപ്പറയില്‍ ആഗ്രഹിയ്‌ക്കുന്ന ചില കാര്യങ്ങളുണ്ട്. ചിലര്‍ അതു തുറന്ന് പരയും. എന്നാല്‍ ചിലര്‍ തുറന്ന് പറയാന്‍ വിമുഖത കാണിക്കും. പ്രത്യേകിച്ചും സ്ത്രീകളാണ് കിടപ്പറയിലെ തങ്ങളുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളുമെല്ലാം തുറന്നു പറയാന്‍ വിമുഖതകാണിക്കാറുള്ളത്. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം പുരുഷന്‍ അറിഞ്ഞു ചെയ്യുന്നത് അവരെ സന്തോഷിപ്പിപ്പിക്കും. ഇത്തരത്തില്‍ സ്‌ത്രീ ആഗ്രഹിയ്‌ക്കുന്നതും എന്നാല്‍ തുറന്നു പറയാത്തതുമായ ചില കാര്യങ്ങള്‍ നോക്കൂ


പുരുഷന്മാരായിരിക്കും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനായി അമിതമായ താല്പര്യം കാണിക്കുന്നത്. ഇക്കാര്യത്തില്‍ സ്ത്രീകള്‍ക്ക് കുറച്ച് സമയം ആവശ്യമാണ്. ആദ്യമായി തങ്ങളുടെ പുരുഷനില്‍ നിന്നുള്ള ലാളനയാണ്‌ സ്ത്രീകള്‍ ആഗ്രഹിയ്‌ക്കുന്നത്‌. ഒരേ രീതിയില്‍ തന്നെയുള്ള ലൈംഗിക ബന്ധം സ്ത്രീകളില്‍ മടുപ്പുളവാക്കും. തന്റെ പുരുഷന്‍ ഇക്കാര്യത്തില്‍ പുതിയ രീതികള്‍ പരീക്ഷിക്കണമെന്നാണ് ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നത്. എന്നാല്‍ ഇക്കാര്യം അവര്‍ തുറന്നു പറയുകയും ചെയ്യില്ല.


ആശയവിനിമയമാണ് സെക്‌സില്‍ സ്‌ത്രീയ്‌ക്ക്‌ പ്രധാനം. തന്റെ പങ്കാളി തന്നോടു കാര്യങ്ങള്‍ തുറന്നു സംസാരിക്കണമെന്നും തന്റെ പ്രണയം വാക്കാല്‍ പ്രകടിപ്പിക്കണമെന്നുമെല്ലാം സ്‌ത്രീ ആഗ്രഹിക്കും. അതുപോലെ സെക്‌സില്‍ തങ്ങളുടെ ആഗ്രഹങ്ങള്‍ക്കു കൂടി പങ്കാളികള്‍ മുന്‍ഗണന നല്‍കണമെന്നും തങ്ങളുടെ താല്‍പര്യങ്ങള്‍ ചോദിച്ചറിഞ്ഞു ചെയ്യണമെന്നും അവര്‍ ആഗ്രഹിക്കും. പുരുഷന്മാര്‍ കാണിക്കുന്ന തിടുക്കം സ്‌ത്രീകളെ അലോസരപ്പെടുത്തും. സ്‌ത്രീകള്‍ക്ക് ഈ മൂഡിലേക്കെത്താന്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സമയം ആവശ്യമാകുന്നതാണ് ഇതിന് കാരണം

ഭാര്യ സുന്ദരിയെങ്കിലും കിടപ്പറയിൽ ഭർത്താവിന് ബോറടി; പുരുഷമനസ്സിനെ കുറിച്ച് നിങ്ങൾക്ക് എല്ലാമറിയാമെന്ന് കരുതിയെങ്കിൽ തെറ്റി


ഭാര്യ സുന്ദരിയെങ്കിലും കിടപ്പറയിൽ ഭർത്താവിന് ബോറടി; പുരുഷമനസ്സിനെ കുറിച്ച് നിങ്ങൾക്ക് എല്ലാമറിയാമെന്ന് കരുതിയെങ്കിൽ തെറ്റി; കിടപ്പറയിൽ ഹോട്ടാവാൻ സൗന്ദര്യം മാത്രം പോരാ; സെക്‌സിലെ രസംകൊല്ലികൾ എന്തെല്ലാം?

സ്ത്രീമനസ്സിന്റെ രഹസ്യങ്ങളെല്ലാം തങ്ങൾക്ക് മനപാഠമാണെന്ന് കരുതുന്ന പുരുഷന്മാരും, പുരുഷന്മാരെ കുറിച്ച് ഇനി അറിയാനൊന്നുമില്ലെന്ന് കരുതുന്ന സ്ത്രീകളും ഉണ്ടെങ്കിൽ ഒരുവട്ടം കൂടി ആലോചിക്കുക. എല്ലാമറിയാമോ? എല്ലാമറിയില്ലെന്ന് മാത്രമല്ല പല കാര്യങ്ങളും അറിയില്ലെന്നാണ് സെക്‌സ് എക്‌സ്‌പേർട്ട് ട്രേസി കോക്‌സ് പറയുന്നത്.
കിടപ്പറയിലെ തങ്ങളുടെ ചില പെരുമാറ്റ രീതികൾ പുരുഷന്മാരെ അകറ്റുമെന്ന് പല സ്ത്രീകൾക്കും അറിയില്ല.ട്രേസി കോക്‌സ് അതിന്റെ ഒരുപട്ടിക തന്നെ തയ്യാറാക്കിയിട്ടുണ്ട്.

കിടപ്പറയിൽ ഒന്നിച്ചിരുന്ന് പോൺ വീഡിയോ കാണൽ
ന്യൂജെൻ കാലത്ത് പോൺകാഴ്ച വലിയ പാപമായൊന്നും ആരും കാണുന്നില്ല. അമിതമാകരുതെന്ന് മാത്രം. തങ്ങളുടെ ഭർത്താക്കന്മാർ ഒളിഞ്ഞോ തെളിഞ്ഞോ ഇതൊക്കെ കാണുന്നുണ്ടെന്ന് മിക്ക സ്ത്രീകൾക്കും അറിയാം. എന്നാൽ ഈയൊരുധാരണ മനസ്സിൽ വച്ച് നിങ്ങൾ ഒരുമിച്ചിരുന്ന് പോൺ കണ്ടുകളയാമെന്ന് വിചാരിച്ചാൽ സംഗതി പാളും കേട്ടോ! തെറ്റിദ്ധരിക്കേണ്ട.ഒരുമിച്ചിരുന്ന് കാണുന്നതിൽ തെറ്റൊന്നുമില്ല. പക്ഷേ ഒന്നും പേഴ്‌സണലായി എടുക്കരുതെന്ന് മാത്രം. പോൺ വീഡിയോ കാണുന്ന നിങ്ങളുടെ കൂട്ടുകാരൻ പതിവ് പോലെ സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കില്ല. ചിലപ്പോൾ നിങ്ങൾക്കൊപ്പം രതിലീലകളിൽ ഏർപ്പെടുമ്പോഴത്തേക്കാൾ അവൻ ഉണർന്നെന്നും വരും. അതൊന്നും പേഴ്‌സണലായി എടുക്കരുത്.നിങ്ങളോടുള്ള അടുപ്പക്കുറവൊന്നുമല്ല, കേട്ടോ, അത് വെറും ശീലം മാത്രം.

രതികേളിയിലെ അമിതസീൽക്കാരം
കിടപ്പറയിൽ അവൻ ഒരുപുലിയാണെന്ന് കാട്ടി സന്തോഷിപ്പിക്കാൻ ചില സ്ത്രീകൾ രതിസീൽക്കാരങ്ങളുടെ ശബ്ദമുയർത്തും. ഇത് തൊട്ടടുത്ത മുറിയിലുള്ളവരോ, അയൽപക്കക്കാരോ കേൾക്കുമെന്ന ഒരുവിചാരവുമില്ല. അമിതമായാൽ അമൃതും വിഷം എന്നാണല്ലോ. ചുംബനങ്ങൾ തുടങ്ങിയില്ല, അതിന് മുമ്പേ തുടങ്ങി സീൽക്കാരമെന്നായിരിക്കും ്അവൻ മനസ്സിൽ കരുതുക. ഇത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും എന്ന് പറയേണ്ടതില്ലല്ലോ.

കിടപ്പറയിലെ നിസ്സംഗഭാവം
നിങ്ങൾ വളരെ ഹോട്ടാണ്. അതുകൊണ്ട് അവൻ സ്വാഭാവികമായി ഉണർന്നോളും. നിങ്ങൾ ആ സമയത്ത് സിനിമയോ, സീരിയലോ ഓർത്തുകൊണ്ട് കിടന്നാൽ മതിയെന്ന് കരുതുന്നതും അപകടമാണ്. കിടപ്പറയിലെ ഈ നിസ്സംഗഭാവം അവന്റെ താൽപര്യം കെടുത്തുമെന്ന് മാത്രമല്ല,അത് നിങ്ങളുടെ ബന്ധത്തെയും ബാധിച്ചേക്കാം.

സെക്‌സിന് മുമ്പുള്ള ചില ദഹനക്കേടുകൾ
സെക്‌സിന് തൊട്ടുമുമ്പുള്ള ചില സ്ത്രീസ്വഭാവങ്ങളും പല പുരുഷന്മാർക്കും വെറുപ്പാണ്. ഉദാഹരണത്തിന് ഓറൽ സെക്‌സിലേർപ്പെടും മുമ്പ് ഡോർ തുറന്നിട്ട് മൂത്രമൊഴിക്കാൻ പോകുന്നതും, അത് കഴിഞ്ഞ ശേഷം കൈകൾ കഴുകുകയോ, വൃത്തിയാക്കുകയോ ചെയ്യാത്തതും പുരുഷന്മാർക്കിഷ്ടമില്ലാത്ത കാര്യമാണ്.

പുരുഷന്മാരുടെ പുറത്ത് കൂടി നഖം കോറുന്നതൊക്കെ എസി തണുപ്പിൽ സിനിമാ തിയേറ്ററിൽ കണ്ടിരിക്കാൻ രസമാണ്. യഥാർഥ ജീവിതത്തിൽ അതൊക്കെ സൂക്ഷിച്ചുവേണം.പുറത്ത് കൂടി നഖം കോറുന്നത് വേദനിപ്പിക്കുമെന്ന് മാത്രമല്ല, ചിലപ്പോൾ രസം കെടുത്തുകയും ചെയ്യും.
ചില സ്ത്രീകൾക്ക് ശരീരത്തെ കുറിച്ച് അമിതബോധമാണ് എപ്പോഴും. കിടപ്പറയിലും മൂടിപ്പുതച്ചിരിക്കുക,ലൈറ്റ് ഓഫ് ചെയ്താൽ മാത്രം വസ്ത്രമുരിയാൻ തയ്യാറാവുക ഇതൊക്കെ പുരുഷന്മാർക്ക് രസംകൊല്ലികളാണ്.സ്വന്തം ശരീരം അത്ര സെക്‌സിയല്ലെന്ന് കരുതുന്ന സ്ത്രീകൾ കൂട്ടുകാരൻ അതങ്ങനെയല്ല സുന്ദമാണെന്ന് പറഞ്ഞാൽ തർക്കിക്കാൻ പോകേണ്ടാ. അതൊക്കെ ഒരിഷ്ടമല്ലേ. ഇനിയുമുണ്ട് രസങ്ങളും, രസക്കേടുകളും.അത് പിന്നീടൊരിക്കൽ ആവാമെന്ന് ട്രേസി കോക്‌സ്.

കിടപ്പറ നിശബ്ദമാണോ? എങ്കില്‍ നിങ്ങള്‍ സെക്സില്‍ പിന്നോക്കമാകാം






നിങ്ങളുടെ കിടപ്പറ നിശബ്ദമാണോ? എങ്കില്‍ നിങ്ങള്‍ സെക്സില്‍ അല്‍പ്പം പിന്നാക്കമാണെന്ന് സംശയിക്കാം. സെക്സ് ഒരു ആഘോഷമാക്കുന്നവരുടെ കൂട്ടത്തില്‍ നിങ്ങള്‍ ഇല്ലെന്ന് സംശയിക്കാം. സെക്സ് നിങ്ങള്‍ക്ക് ഒരു ‘ജോലി തീര്‍ക്കല്‍’ മാത്രം ആണെന്ന് കരുതാനാകും.




ലൈംഗികത ബഹളമയം ആക്കണമെന്നല്ല പറഞ്ഞുവന്നത്. കിടപ്പറയില്‍ ഉത്തേജനം പകരാന്‍ ശബ്ദഘോഷങ്ങള്‍ക്ക് കഴിയും എന്നത് പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്.




നിങ്ങള്‍ നിശ്ശബ്ദം ബന്ധപ്പെടുന്നത് പങ്കാളി ഒരിക്കലും ഇഷ്ടപ്പെടുന്നില്ല. അവരോട് സംസാരിക്കുകയും ചിരിക്കുകയും ചെയ്തുകൊണ്ട് ഒരു ‘കം‌പ്ലീറ്റ് എന്‍റര്‍ടെയ്നര്‍’ ആയി സെക്സിനെ മാറ്റാം.




പശ്ചാത്തലമായി മ്യൂസിക് ഇഷ്ടപ്പെടുന്നവരുമുണ്ട്. പ്രണയഗാനങ്ങള്‍ പശ്ചാത്തലത്തില്‍ വേണമെന്ന് നിര്‍ബന്ധമുള്ളവരുണ്ട്. ഒരുകാര്യം വ്യക്തമാണ്, പ്രണയത്തിലേക്ക് പ്രചോദിപ്പിക്കുന്ന ഗാനങ്ങള്‍ക്കേ കിടപ്പറയില്‍ വിസ്മയം സൃഷ്ടിക്കാനാകൂ. നെഗറ്റീവ് എനര്‍ജി സൃഷ്ടിക്കുന്ന ചില പാശ്ചാത്യ സംഗീത ആല്‍ബങ്ങള്‍ ഒരിക്കലും കിടപ്പറയില്‍ പ്ലേ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക.




സെക്സ് തന്നെ സംഗീതമാണ്. എങ്കിലും സെക്സിലേര്‍പ്പെടുമ്പോള്‍ പശ്ചാത്തലത്തിലുയരുന്ന സംഗീതത്തിന്‍റെയും പങ്കാളികള്‍ പുറപ്പെടുവിക്കുന്ന ശബ്ദങ്ങളുടെയും സംഗമം നിര്‍മ്മിക്കുന്നത് അനുഭൂതിയുടെ ഒരു പുതിയ ലോകമാണ്.

ചിലര്‍ക്കാകട്ടെ, ലൈംഗികബന്ധത്തിന് ശേഷമുള്ള ആലസ്യത്തില്‍ സംഗീതം ആസ്വദിക്കുന്നതാണ് ഇഷ്ടം. നിങ്ങളുടെ കിടപ്പറയില്‍ ഇനിമുതല്‍ നിശ്ശബ്ദതയ്ക്ക് വിലക്കേര്‍പ്പെടുത്തുമല്ലോ?

കിടപ്പറയില്‍ പെണ്ണിനെ ആവേശത്തിലാക്കാന്‍ 5 മാര്‍ഗങ്ങള്‍

മികച്ച കിടപ്പറ കുടംബജീവിതത്തിന്റെ ആണിക്കല്ലാണ്. പരസ്പരമുള്ള പങ്കുവയ്ക്കല്‍ നഷ്ടപ്പെടുന്നിടത്തു കുടുംബ ബന്ധത്തിന്റെ ശക്തിയും നഷ്ടപ്പെടുന്നു. ലൈംഗകിക കാര്യങ്ങളില്‍ സ്ത്രീകള്‍ പിന്നിലാണെന്നു പല പുരുഷന്മാരും പരിഭവിക്കാറുണ്ട്. എന്നാല്‍ അല്‍പ്പം പ്രണയാതുരമായി സമീപിച്ചാല്‍ കിടപ്പറയില്‍ പെണ്ണിനെ ആവേശത്തിലാക്കാന്‍ കഴിയും. ഇതിനുള്ള ഏറ്റവും മനോഹരമായ മാര്‍ഗമാണു സ്പര്‍ശനം. പ്രണയാതുരമായ സ്പര്‍ശനങ്ങള്‍ കൊണ്ടും ലാളനകള്‍ കൊണ്ടും പെണ്ണിനെ ഉണര്‍ത്താന്‍ കഴിയും. അതിനായി അഞ്ച് മികച്ച മാര്‍ഗങ്ങള്‍.
1, സ്ത്രീയുടെ പുറംകഴുത്തില്‍ ചുംബിക്കുന്നത് അവളെ വേഗത്തില്‍ ഉണര്‍ത്താന്‍ സഹായിക്കുമെന്നു പഠനം.
2, സ്ത്രീയുടെ കൈമുട്ടിനു പിറകില്‍ തലോടുന്നതും ചുംബിക്കുന്നതും അവളെ വേഗത്തില്‍ ഉണര്‍ത്തും.

3, സ്ത്രീയുടെ ചെവിയില്‍ മൃദുവായി സ്പര്‍ശിക്കുന്നതു മികച്ച അനുഭവം നല്‍കുമെന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നു.
4, പ്രണയം ഉണര്‍ത്താന്‍ അവളുടെ മുടിയിഴകളില്‍ മൃദുവായി വിരലോടിക്കുന്നതും മികച്ച ഫലം നല്‍കും.
5, കാല്‍വിരലുകള്‍ കൈവിരലുകള്‍ എന്നിവിടങ്ങളില്‍ തലോടുന്നതു സ്ത്രീകളെ ആവേശത്തിലാക്കുമെന്നു വിദഗ്തര്‍ പറയുന്നു.

കിടപ്പറയില്‍ ഓര്‍ക്കേണ്ട പ്രധാന കാര്യങ്ങള്‍

ശാരീരികവും മാനസികവും ആയ സുഖങ്ങളും ദുഃഖങ്ങളും പങ്കുവയ്ക്കാനുള്ള സ്ഥലമാണ് കിടപ്പറ. ഇവിടെ ചെലവഴിക്കുന്ന സമയം ആസ്വാദ്യകരമാക്കാന്‍ ഒഴിവാക്കേണ്ട ചില കാര്യങ്ങള്‍ എല്ലാ പണിയും കഴിഞ്ഞ് അല്പ സമയം ഭര്‍ത്താവുമൊത്ത് കിന്നാരം പറയാന്‍ ചെന്നതാണ് വിമല. പക്ഷേ, ശ്രീമാന്‍ വിമലയെ കണ്ടതേ തിരിഞ്ഞൊരു കിടപ്പ്. പകലത്തെ വഴക്കിന്റെ ബാക്കിയാണ്. വിമലയും തിരിഞ്ഞു കിടന്നുറങ്ങി. ഈ വഴക്ക് തീരാന്‍ പിന്നെ ദിവസങ്ങള്‍ വേണ്ടിവന്നു. കിടപ്പറയില്‍ പാലിക്കേണ്ട ഒരു പ്രധാന ചിട്ട തെറ്റിച്ച താണ് പ്രശ്നമായത്. കിടപ്പറയില്‍ ഓര്‍ക്കേണ്ട ചില പ്രധാന കാര്യങ്ങള്‍.

1. പകലത്തെ പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കാതെ ഉറങ്ങാന്‍ പോകരുത്. പ്രശ്നങ്ങള്‍ ഇല്ലാത്ത ബന്ധങ്ങള്‍ ഇല്ല. പക്ഷേ,കിട്ടുന്നതിനുമുമ്പ് പ്രശ്നങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു, രണ്ടു പേരും തമ്മില്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക. ഒരിക്കലും തമ്മില്‍ പിണങ്ങി കിടന്നുറ ങ്ങരുത്. പിണങ്ങിയാലും ഒരേ മുറിയില്‍ തന്നെ ഉറങ്ങുക. ഒരേ മുറിയില്‍ ഒരേ കട്ടിലില്‍ കിടക്കുമ്പോള്‍ മുട്ടിയുരുമ്മി, അറിയാതെ ആണെങ്കിലും, പിണക്കം അലിഞ്ഞു തീരാനുള്ള സാധ്യത കൂടുന്നു.

2. കിടപ്പറയില്‍ പങ്കാളിയെ യാതൊരു കാരണവശാലും അപമാനി ക്കരുത്. പങ്കാളി എങ്ങനെ ആയാലും, അതുപോലെ തന്നെ അംഗീകരിക്കുക.പങ്കാളിയുടെ കുറവുകള്‍ വിളിച്ചു പറയാനുള്ള സ്ഥലമല്ല കിടപ്പറ. പങ്കാളിയുടെ കുറവുകള്‍ മനസ്സിലാക്കി പെരുമാറാന്‍ ശ്രമിക്കണം. പങ്കാളി തന്നെ മനസിലാക്കാന്‍ ശ്രമിക്കുന്നു എന്ന തോന്നല്‍ മതി, പകുതി പ്രശ്നങ്ങള്‍ക്കു പരിഹാരം ഉണ്ടാകും.

3. കിടപ്പറയില്‍ വച്ച് പങ്കാളിയെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്ത രുത്. ‘അയലത്തെ ബാബു ഭാര്യയ്ക്കു രണ്ടു സാരി വാങ്ങി. ഇത്രയും നാളായിട്ട് ഒരു തൂവാല പോലും എനിക്കു വാങ്ങി തന്നിട്ടുണ്ടോ? എന്നു ഭാര്യയും, ‘അടുത്ത വീട്ടിലെ മിനിയെ കണ്ടോ? എന്തു ബോഡി ഷേയ്പ്പാ എന്നു ഭര്‍ത്താവും പറയുന്ന രീതി ഉപേക്ഷിക്കുക.

4. കുട്ടികള്‍ കിടക്കുന്ന മുറിയില്‍വച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടരുത്. കുട്ടികള്‍ ഉറങ്ങുകയാണെന്നു കരുതി ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദമ്പതികള്‍ ശ്രദ്ധിക്കുക. 90 ശതമാനവും, കുട്ടി, ഉറങ്ങുക തന്നെയാവും. പക്ഷേ, ഇടയ്ക്ക് കുട്ടി ഉണര്‍ന്ന് അച്ഛനും അമ്മയും തമ്മില്‍ ബന്ധപ്പെടുന്നതു കാണാന്‍ ഇടയായാല്‍ അത് അവന്റെ ലൈംഗികമായ ധാരണകളെ പ്രതികൂലമായി ബാധിച്ചേക്കാം.

5. ചില കുട്ടികള്‍ക്ക്, അച്ഛന്‍ അമ്മയെ ഉപദ്രവിക്കുകയാണെന്നു തോന്നി ലൈംഗികതയോടു വിരക്തി തന്നെ തോന്നാം. വികലമായ ലൈംഗിക ചിന്തകള്‍ക്കും ഇത്തരം കാഴ്ചകള്‍ പ്രചോദനമാകും. മാത്രമല്ല, ‘കുട്ടികള്‍ കാണുമോ എന്ന ടെന്‍ഷനോടു കൂടി ബന്ധപ്പെടേണ്ടി വരുന്നതു ലൈംഗികകാസ്വാദ്യതയെബാധിക്കും. തിരിച്ചറിവായ കുട്ടികളെ മറ്റൊരു മുറിയിലേക്കു മാറ്റുക.


(adsbygoogle = window.adsbygoogle || []).push({});


6. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന സമയത്ത് ചിട്ടിക്കാശ്, അടുക്കളകാര്യങ്ങള്‍, കറന്റ് ബില്ല് തുടങ്ങി ടെന്‍ഷനുണ്ടാക്കുന്ന സംസാരങ്ങള്‍ അരുത്.ഭര്‍ത്താവ് രതിമൂര്‍ച്ഛയോട് അടുക്കുമ്പോഴാവും ഭാര്യയ്ക്ക് അടുക്കളക്കാര്യം ഓര്‍മ്മ വരിക. ‘അയ്യോ പാല്‍ ഫ്രിഡ്ജില്‍ വയ്ക്കാന്‍ മറന്നല്ലോ എന്നതുപോലുള്ള കാര്യങ്ങള്‍ പറഞ്ഞ് ഭര്‍ത്താവിനെ തള്ളിമാറ്റി ഓടുന്ന പ്രവണത നന്നല്ല.

7. പങ്കാളിയെ ലൈംഗികബന്ധത്തിനു നിര്‍ബന്ധിക്കരുത്.രണ്ടുപേര്‍ക്കും ഒരു പോലെ താല്പര്യം ഉള്ളപ്പോള്‍ മാത്രം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുക. പങ്കാളിയുടെ ഇഷ്ടവും താല്പര്യവും അനുസരിച്ചാവണം ബന്ധപ്പെടുന്നത്.

8. പങ്കാളിക്ക് ഇഷ്ടമില്ലാത്ത ലൈംഗിക പരീക്ഷണങ്ങള്‍ക്ക് മുതിരേണ്ട.ഓറല്‍ സെക്സ് പോലുള്ള രീതികള്‍ പങ്കാളിക്കു താല്പര്യം ഉണ്ടെങ്കില്‍ മാത്രം പരീക്ഷിക്കുക.

9. മദ്യം പോലുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ കഴിച്ചശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടരുത്.

10. ലൈംഗികബന്ധത്തിനുമുമ്പ് അധികം ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുന്നത് നല്ലത്.

11. ആരോഗ്യസംബന്ധമായി ഉറക്കഗുളികകള്‍ കഴിക്കുന്നവര്‍, അത് ഉറങ്ങാന്‍ ആഗ്രഹിക്കുന്നതിനു തൊട്ടുമുമ്പു മാത്രം കഴിക്കുക. ആദ്യം തന്നെ ഉറക്കഗുളികകള്‍ കഴിച്ചാല്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടു മ്പോള്‍ കൂടുതല്‍ ക്ഷീണം
തോന്നിയേക്കാം.

ഡോ. സീമ തോമസ്,
സിറ്റി സ്പെഷ്യല്‍ ആശുപത്രി,
ടി നഗര്‍ , ചെന്നൈ