സ്‌ത്രീ ലൈംഗികത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സ്‌ത്രീ ലൈംഗികത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ലൈംഗികപരിജ്ഞാനം അളക്കാം


ലൈംഗികാവയവങ്ങള്‍, സംഭോഗം, ഗര്‍ഭനിരോധനം, ലൈംഗികരോഗങ്ങള്‍ തുടങ്ങിയവയെപ്പറ്റി നിങ്ങള്‍ക്ക് എത്രത്തോളം വിവരമുണ്ടെന്നു പരിശോധിച്ചറിയാന്‍ താല്‍പര്യമുണ്ടോ? എങ്കില്‍ താഴെക്കൊടുത്ത ഇരുപത്തഞ്ചു പ്രസ്താവനകള്‍ ഓരോന്നും ശരിയോ തെറ്റോ എന്നു പറയൂ:
  1. ലിംഗത്തിനു വലിപ്പക്കുറവുള്ള പുരുഷന്മാര്‍ക്ക് സ്ത്രീകളെ തൃപ്തിപ്പെടുത്താനാവില്ല. (ഉത്തരം)
  2. പതിനെട്ടു വയസ്സു കഴിഞ്ഞാല്‍ ആണ്‍കുട്ടികളുടെ ലിംഗം പിന്നെ വളരില്ല. (ഉത്തരം)
  3. മുഴുവന്‍ ജീവിതകാലത്തേക്കും വേണ്ടത്ര അണ്ഡങ്ങൾ ജനനസമയത്തു തന്നെ പെണ്‍കുഞ്ഞുങ്ങളുടെയുള്ളില്‍ രൂപപ്പെട്ടിരിക്കും. (ഉത്തരം)
  4. സംഭോഗത്തിലേർപ്പെട്ട ഒരു സ്ത്രീക്ക് മാസമുറയുണ്ടായിക്കണ്ടാല്‍ അവര്‍ ഗര്‍ഭിണിയായിട്ടില്ല എന്നുറപ്പിക്കാം. (ഉത്തരം)
  5. സ്ഖലനത്തിനു തൊട്ടുമുൻപ് പുരുഷലിംഗത്തില്‍ നിന്നു സ്രവിക്കപ്പെടുന്ന നിറമില്ലാത്ത ദ്രാവകം യോനിയില്‍ വീണതുകൊണ്ടു ഗർഭമുണ്ടാവില്ല. (ഉത്തരം)
  6. പങ്കാളിയെ ഗര്‍ഭിണിയാക്കണമെന്നാഗ്രഹമുള്ള കാലങ്ങളില്‍ പുരുഷന്മാര്‍ സ്വയംഭോഗം ഒഴിവാക്കുന്നതാണു നല്ലത്. (ഉത്തരം)
  7. മാസമുറ സമയത്തെ സംഭോഗം ഗര്‍ഭത്തിനിടയാക്കില്ല. (ഉത്തരം)
  8. സംഭോഗങ്ങളില്‍ ഏര്‍പ്പെടുന്നത് ആയുസ്സു കൂട്ടും. (ഉത്തരം)
  9. സംഭോഗസമയത്ത് ചില പ്രത്യേക പൊസിഷനുകള്‍ അവലംബിക്കുക വഴി ഗര്‍ഭസാദ്ധ്യത കുറക്കാം. (ഉത്തരം)
  10. ഒരേ കോണ്ടം ഒന്നിലധികം തവണ ഉപയോഗിക്കാം. (ഉത്തരം)
  11. കോണ്ടം ധരിക്കുമ്പോള്‍ കൈ അതിന്‍റെ തുമ്പത്തു തട്ടാതിരിക്കാന്‍ ശ്രദ്ധിക്കണം. (ഉത്തരം)
  12. കൂടുതല്‍ സുരക്ഷിതത്വം വേണമെന്നുള്ളപ്പോള്‍ രണ്ടു കോണ്ടങ്ങള്‍ ഒരുമിച്ചു ധരിക്കുന്നതു നല്ലതാണ്. (ഉത്തരം)
  13. സംഭോഗശേഷം വെള്ളം ചീറ്റിയോ മറ്റോ യോനി നന്നായിക്കഴുകുന്നത് ഗര്‍ഭസാദ്ധ്യത കുറക്കും. (ഉത്തരം)
  14. ഗര്‍ഭനിരോധന ഗുളികകള്‍ കഴിച്ചാല്‍ ലൈംഗികതൃഷ്ണ കുറയാം. (ഉത്തരം)
  15. എയിഡ്സ് ചുംബനത്തിലൂടെ പകരില്ല. (ഉത്തരം)
  16. ഒരേ ലൈംഗികരോഗം പിടിപെട്ട പങ്കാളികള്‍ തമ്മില്‍ ബന്ധപ്പെടുമ്പോള്‍ സുരക്ഷാമാര്‍ഗങ്ങളൊന്നും ഉപയോഗിക്കേണ്ട കാര്യമില്ല. (ഉത്തരം)
  17. ലൈംഗികരോഗം ബാധിച്ചവരില്‍ പ്രത്യക്ഷത്തില്‍ ഒരു ലക്ഷണവും കണ്ടില്ലെന്നും വരാം. (ഉത്തരം)
  18. ഗുഹ്യഭാഗങ്ങളില്‍ വ്രണങ്ങള്‍ വല്ലതുമുണ്ടോ എന്നുനോക്കി പങ്കാളിക്ക് എയിഡ്സ് ബാധിച്ചിട്ടുണ്ടോ ഇല്ലേ എന്നുറപ്പു വരുത്താം. (ഉത്തരം)
  19. ലൈംഗികരോഗം ബാധിച്ചവരുപയോഗിച്ച ടോയ്ലറ്റുകളില്‍ പോയെന്നുവെച്ച് ആ രോഗം പകര്‍ന്നുകിട്ടില്ല. (ഉത്തരം)
  20. ലൈംഗികരോഗങ്ങള്‍ക്കെതിരെ സുരക്ഷ തരുന്ന ഏക ഗര്‍ഭനിരോധനോപാധി കോണ്ടം മാത്രമാണ്. (ഉത്തരം)
  21. സ്വപ്നസ്ഖലനങ്ങള്‍ അമിതമായ ലൈംഗികത്വരയുടെ ബഹിര്‍സ്ഫുരണമാണ്. (ഉത്തരം)
  22. പുരുഷന്മാര്‍ക്ക് ഉദ്ധാരണശേഷി നഷ്ടമാവുന്നത് ഹൃദ്രോഗത്തിന്‍റെ മുന്നോടിയാവാം. (ഉത്തരം)
  23. ചുംബനം കൊണ്ട് ആരോഗ്യപ്രശ്നങ്ങളൊന്നും വരില്ല. (ഉത്തരം)
  24. ലൈംഗികപ്രശ്നങ്ങള്‍ക്ക് കൌണ്‍സലിങ്ങിനു പോവുമ്പോള്‍ പങ്കാളിയെ കൂടെക്കൂട്ടാതിരിക്കുന്നതാണ് നല്ലത്. (ഉത്തരം)
  25. മൊബൈലിലും കമ്പ്യൂട്ടറിലുമൊക്കെ നിരന്തരം നീലച്ചിത്രങ്ങള്‍ കാണുന്നവര്‍ക്ക് സ്വന്തം പങ്കാളികളെ കൂടുതലായി സന്തോഷിപ്പിക്കാനാകും. (ഉത്തരം)

ഉത്തരങ്ങള്‍

  1. തെറ്റ്. ചെറിയൊരു വിരല്‍ അകത്തുകടത്തുമ്പോള്‍പ്പോലും ടൈറ്റായിത്തന്നെയിരിക്കുന്ന വിധമാണ് യോനിയുടെ നിര്‍മിതി. പുരുഷലിംഗത്തിന്‍റെ സാന്നിദ്ധ്യം സ്ത്രീക്ക് അനുഭവവേദ്യമാക്കുന്ന നാഡികള്‍ ഭൂരിഭാഗവും നിലകൊള്ളുന്നത് യോനീകവാടത്തില്‍ത്തന്നെയാണു താനും. അതുകൊണ്ടുതന്നെ നീളക്കൂടുതലുള്ള ലിംഗത്തിന് കൂടുതലാഴത്തില്‍ച്ചെന്ന് യോനിക്ക് അത്യുത്തേജനം പകരാനാവുമെന്ന അനുമാനം അടിസ്ഥാനരഹിതമാണ്. (അടുത്ത ചോദ്യം)
  2. ശരി. പ്രായപൂര്‍ത്തിയെത്തുന്നതോടെ മറ്റവയവങ്ങളുടേതു പോലെ ലിംഗത്തിന്‍റെയും വളര്‍ച്ച പൂര്‍ണമാകുന്നുണ്ട്. ഇത് പതിമൂന്നു മുതല്‍ പതിനെട്ടു വരെ വയസ്സിനിടയില്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. (അടുത്ത ചോദ്യം)
  3. ശരി. ഇരുപതു ലക്ഷത്തോളം — ഏകദേശം നാല്‍പത് ചെറുപട്ടണങ്ങളിലെ ജനാവലികള്‍ക്കു ജന്മംനല്‍കാന്‍ വേണ്ടത്ര — അണ്‌ഡങ്ങളുമായാണ് ഓരോ പെണ്‍കുട്ടിയും ജനിക്കുന്നത്. എന്നാല്‍ മറുവശത്ത് പുരുഷന്മാര്‍ ജീവിതകാലത്തുടനീളം പുതുതായി ബീജാണുക്കളെ ഉത്പാദിപ്പിക്കുന്നുണ്ട്. (അടുത്ത ചോദ്യം)
  4. തെറ്റ്. മിക്കവാറും സന്ദര്‍ഭങ്ങളില്‍ ഇത് ശരിയാവാമെങ്കിലും എപ്പോഴും അങ്ങനെയല്ല. ചില സ്ത്രീകളില്‍ ഗര്‍ഭധാരണത്തിനു ശേഷവും ക്രമം തെറ്റിയ, ലഘുവായ രക്തസ്രാവം കാണപ്പെട്ടേക്കാം. (അടുത്ത ചോദ്യം)
  5. തെറ്റ്. അതില്‍ ചിലപ്പോള്‍ പുരുഷബീജാണുക്കള്‍ ഉണ്ടാവാം. (അടുത്ത ചോദ്യം)
  6. ശരി. തുടര്‍ച്ചയായ സ്വയംഭോഗം ബീജാണുക്കളുടെയെണ്ണത്തില്‍ ചെറിയ കുറവിനു നിമിത്തമാവുകയും അങ്ങിനെ ഗര്‍ഭധാരണത്തിനുള്ള സാദ്ധ്യതക്കു മങ്ങലേല്‍ക്കുകയും ചെയ്യാം. (അടുത്ത ചോദ്യം)
  7. തെറ്റ്. ഗര്‍ഭധാരണസാദ്ധ്യത ഏറ്റവും കുറവുള്ള സമയമാണ് ആര്‍ത്തവവേള എന്നതു ശരിയാണ്. എന്നാല്‍ ആ നേരത്തും ഗര്‍ഭമുണ്ടാവാന്‍ ഏകദേശം രണ്ടു ശതമാനത്തോളം സാദ്ധ്യത ബാക്കിനില്‍ക്കുന്നുണ്ട്. (അടുത്ത ചോദ്യം)
  8. ശരി. ആരോഗ്യദായകങ്ങളായ പല ഹോര്‍മോണുകളും രതിവേളകളില്‍ സ്രവിക്കപ്പെടുന്നുണ്ട്. ഹൃദ്രോഗം, കാന്‍സര്‍, മാനസികസമ്മര്‍ദ്ദം തുടങ്ങിയവക്കെതിരെ വേഴ്ചകള്‍ നല്ലൊരു പ്രതിരോധവുമാണ്. ആഴ്ചയില്‍ മൂന്നുപ്രാവശ്യത്തോളംവെച്ചു ബന്ധപ്പെടുന്നവര്‍ക്ക് ശരാശരി മൂന്നുവര്‍ഷത്തെ അധികായുസ്സു ലഭിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. (അടുത്ത ചോദ്യം)
  9. തെറ്റ്. (അടുത്ത ചോദ്യം)
  10. തെറ്റ്. (അടുത്ത ചോദ്യം)
  11. തെറ്റ്. കോണ്ടം ധരിക്കുമ്പോള്‍ അതിന്‍റെ അഗ്രഭാഗത്തു ഞെക്കി ഉള്ളിലെ വായു പുറത്തുകളയേണ്ടതുണ്ട്. അല്ലാത്തപക്ഷം ശുക്ലം വന്നുതിങ്ങുമ്പോള്‍ കോണ്ടം പൊട്ടിപ്പോയേക്കാം. (അടുത്ത ചോദ്യം)
  12. തെറ്റ്. വേഴ്ചാനേരത്ത് അവ അന്യോന്യമുരസി പൊട്ടിപ്പോവാന്‍ ഏറെ സാദ്ധ്യതയുണ്ട്. (അടുത്ത ചോദ്യം)
  13. തെറ്റ്. വേഴ്ച തീര്‍ന്നയുടന്‍ ഇങ്ങിനെ ചെയ്യുന്നത് ശുക്ലത്തെയും ബീജാണുക്കളെയും കൂടുതലകത്തേക്കു തള്ളിവിടുകയും അങ്ങിനെ ഗര്‍ഭധാരണത്തിനുള്ള സാദ്ധ്യത ഏറ്റുകയും പോലും ചെയ്യാം. (അടുത്ത ചോദ്യം)
  14. ശരി. ചിലരില്‍ ഇങ്ങിനെ സംഭവിക്കാം. (അടുത്ത ചോദ്യം)
  15. ശരി. ഉമിനീരില്‍ എയിഡ്സ് വൈറസ് കാണപ്പെട്ടേക്കാം — എന്നാല്‍ മറ്റൊരാളിലേക്കു രോഗം പടര്‍ത്താന്‍ വേണ്ടതിലും എത്രയോ കുറഞ്ഞ അളവില്‍ മാത്രം. (അടുത്ത ചോദ്യം)
  16. തെറ്റ്. ഒരു രോഗാണുവിന്‍റെ തന്നെ വ്യത്യസ്ത ഇനങ്ങളാവാം പങ്കാളികള്‍ രണ്ടുപേരെയും ബാധിച്ചിട്ടുള്ളത്. തന്മൂലം ഒരാളില്‍ നിന്നു മറ്റേയാളിലേക്ക് രോഗത്തിന്‍റെ പുതിയ വകഭേദങ്ങള്‍ സംക്രമിക്കുകയും ഇത് ചികിത്സ ദുഷ്ക്കരമാക്കുകയും ചെയ്യാം. (അടുത്ത ചോദ്യം)
  17. ശരി. നിങ്ങളുടെ പങ്കാളിക്കു വല്ല ലൈംഗികരോഗങ്ങളുമുണ്ടെങ്കില്‍ അക്കാര്യം ആ വ്യക്തിക്കു പോലും അജ്ഞമായിരിക്കാം. ഉദാഹരണത്തിന്, എയിഡ്സ് ബാധിച്ചവരില്‍ ഒരു പത്തു വര്‍ഷത്തേക്കൊക്കെ ഒരു ലക്ഷണവും കണ്ടേക്കണമെന്നില്ല. (അടുത്ത ചോദ്യം)
  18. തെറ്റ്. (അടുത്ത ചോദ്യം)
  19. ശരി. ലൈംഗികരോഗങ്ങളുണ്ടാക്കുന്ന അണുക്കള്‍ക്കൊന്നും പൊതുവെ മനുഷ്യശരീരങ്ങള്‍ക്കു വെളിയില്‍ അധികനേരം ജീവനോടിരിക്കാനാവില്ല. (അടുത്ത ചോദ്യം)
  20. ശരി. (അടുത്ത ചോദ്യം)
  21. തെറ്റ്. ബഹിര്‍ഗമനമാര്‍ഗമൊന്നും കിട്ടാതെ ശരീരത്തില്‍ കെട്ടിക്കിടക്കുന്ന ശുക്ലത്തെ ശരീരം പുറത്തുകളയുന്ന ഒരു സ്വാഭാവികപ്രക്രിയ മാത്രമാണ് സ്വപ്നസ്ഖലനങ്ങള്‍. (അടുത്ത ചോദ്യം)
  22. ശരി. ഹൃദ്രോഗം സംജാതമാവുന്നത് ഹൃദയപേശികളിലേക്കുള്ള രക്തക്കുഴലുകള്‍ വിവിധ കാരണങ്ങളാല്‍ അടഞ്ഞുപോവുമ്പോഴാണ്. ഇതേ പ്രക്രിയ ലിംഗത്തിലെ രക്തക്കുഴലുകളെ താറുമാറാക്കിത്തുടങ്ങിയതിന്‍റെ സൂചനയാവാം ഒരുപക്ഷേ ഉദ്ധാരണപ്രശ്നങ്ങള്‍. (അടുത്ത ചോദ്യം)
  23. തെറ്റ്. സിഫിലിസ്, ഹെര്‍പ്പിസ് തുടങ്ങിയ രോഗങ്ങള്‍ ചുംബനത്തിലൂടെ പകര്‍ന്നുകിട്ടാം. (അടുത്ത ചോദ്യം)
  24. തെറ്റ്. രണ്ടു പേര്‍ക്കും അനുയോജ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലഭിക്കുകയും ഇരുവരും അവ നടപ്പിലാക്കുകയും ചെയ്യേണ്ടത് ശീഘ്രസ്ഖലനം, ഉദ്ധാരണമില്ലായ്ക എന്നിങ്ങനെ മിക്ക ലൈംഗികപ്രശ്നങ്ങളുടെയും കൌണ്‍സലിംഗിനു ഫലംകിട്ടാന്‍ അത്യന്താപേക്ഷിതമാണ്. (അടുത്ത ചോദ്യം)
  25. തെറ്റ്. മറിച്ച് ഇവയുളവാക്കുക ദാമ്പത്യത്തിലെ വൈകാരികാംശങ്ങളെ നശിപ്പിക്കുക, നിത്യജീവിതത്തിലെ ലൈംഗികതാല്‍പര്യത്തെ ദുര്‍ബലപ്പെടുത്തുക തുടങ്ങിയ ദോഷഫലങ്ങളാണ്.
(2015 ഒക്ടോബര്‍ ലക്കം മാതൃഭൂമി ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്)
Image courtesy: Vladimir Kozma

കിടപ്പറയില്‍ സെക്സ് കഴിഞ്ഞാല്‍ നിങ്ങള്‍ എന്ത് ചെയ്യുന്നു

രാത്രിയില്‍ ആവേശകരമായ ലൈംഗികബന്ധത്തിലേര്‍പ്പെടുകയും അത് കഴിഞ്ഞ ഉടന്‍ തന്നെ നിങ്ങളുടെ പങ്കാളി വായനക്കോ പഠനത്തിനോ പോകുകയോ അല്ലെങ്കില്‍ തിരിഞ്ഞുകിടന്ന് ഉറങ്ങുകയോ ചെയ്യാറുണ്ടോ? എങ്കില്‍ സെക്സ് തീര്‍ന്നയുടന്‍ മറ്റ് ചില ജോലികള്‍ ചെയ്യാനായി പങ്കാളി കാത്തിരിക്കുകയാണെന്നും അല്ലെങ്കില്‍ സെക്സിനിടയിലും പങ്കാളിയുടെ മനസില്‍ മറ്റ് ചില കാര്യങ്ങളാണുള്ളതെന്നുമാണ് സൂചിപ്പിക്കുന്നത്. ഇത്തരത്തില്‍ നിങ്ങള്‍ ചെയ്യുന്നുണ്ടെങ്കില്‍ അത് സെക്സിന്‍റെ ആഹ്ലാദം നീണ്ടുനില്‍ക്കാന്‍ സഹായിക്കില്ല. എന്തെല്ലാം കാര്യങ്ങളാണ് സെക്സിലേര്‍പ്പെട്ട് കഴിഞ്ഞയുടന്‍ ചെയ്യാന്‍ പാടില്ലാത്തതെന്ന് നോക്കാം

പങ്കാളികളിലൊരാളോ അല്ലെങ്കില്‍ രണ്ടു പേരുമോ സെക്സ് കഴിഞ്ഞയുടനേ ഉറക്കത്തിലേക്ക് വീണുപോകാറുണ്ട്. സെക്സിന്‍റെ ഭംഗി തന്നെ കെടുത്തിക്കളയുന്ന ഒരു കാര്യമാണിത്. ഒരുമിച്ച് ഷവറില്‍ കുളിക്കുകയെന്നത് ഒരു നല്ല രതിപൂര്‍വ്വ കേളിയാണ്. സെക്സിനിടയില്‍ പങ്കാളികളുടെ മേല്‍ അഴുക്ക് പുരളുന്നത് സാധാരണമാണ്. അത് വൃത്തിയാക്കുന്നതിനും പ്രശ്നമില്ല. എന്നാല്‍ സെക്സ് കഴിഞ്ഞയുടന്‍ തന്നെ ബാത്ത്‍റൂമിലേക്ക് ഓടുന്നത് ഒരു ശരിയായ കാര്യമല്ല. നിങ്ങളുടെ പങ്കാളി സെക്സിന്‍റെ മൂഡിലായിരിക്കുമ്പോള്‍ ഇത്തരത്തില്‍ കഴുകാനായി പോകുന്നത് ഒഴിവാക്കേണ്ട ഒരു കാര്യമാണ്.

കാമാസക്തിയുണ്ടാക്കുന്ന തരത്തിലുള്ള ഭക്ഷണം സെക്സിന് മുമ്പായി പങ്കാളിക്കൊപ്പം കഴിക്കുന്നത് നല്ല കാര്യമാണ്. എന്നാല്‍ സെക്സിന് ശേഷം കഴിക്കാനായി അടുക്കളയിലേക്ക് പോകുന്നത് ഒഴിവാക്കേണ്ടതാണ്. കൂടാതെ സെക്സ് ആസ്വദിക്കേണ്ട സയത്ത് മൊബൈല്‍ ഫോണില്‍ മെസ്സേജോ മിസ്സ്ഡ് കോളോ കാത്തിരിക്കുന്നത് ശരിയായ കാര്യമല്ല. ചില പങ്കാളികള്‍ക്ക് മാറിക്കിടന്ന് ഉറങ്ങുന്ന ശീലമുണ്ടാകാറുണ്ട്. എന്നാല്‍ സെക്സിന് ശേഷം പതിവായി തലയിണയും വിരിപ്പുമെടുത്ത് മറ്റൊരു മുറിയിലേക്ക് ഉറങ്ങാന്‍ പോകുന്നത് ഒഴിവാക്കേണ്ട കാര്യമാണ്. സെക്സിന്‍റെ നിമിഷങ്ങള്‍ ആസ്വദിക്കുക. ഇത് സെക്സിന് ശേഷമുള്ള നിമിഷങ്ങളും ആസ്വാദ്യകരമാക്കുന്നതിന് ഉപകരിക്കും.

അയഞ്ഞ പേശികള്‍

എനിക്ക് 22 വയസ്സായി. എന്റെ യോനിയ്ക്ക് തീരെ മുറുക്കമില്ല. ഇതു ശരിയാക്കാന്‍ എന്തോ ശസ്ത്രക്രിയ ഉണ്ടെന്ന് കേട്ടു. ഇതു ശരിയാണോ? ഞാന്‍ സ്വയംഭോഗം ചെയ്യാറുണ്ട്. ഇതുകൊണ്ടാണോ യോനിയിലെ പേശി അയഞ്ഞിരിക്കുന്നത്? അയല്‍ക്കാരനുമായി ഒന്നുരണ്ടു പ്രാവശ്യം ഉറ ഉപയോഗിച്ച് ബന്ധപ്പെട്ടിരുന്നു. സ്വയംഭോഗം ചെയ്താല്‍ കന്യാചര്‍മ്മം പൊട്ടുമോ? ആഴ്ചയില്‍ എത്ര പ്രാവശ്യം സ്വയം ഭോഗം ചെയ്യാം.
Ans: ഒന്നിലധികം പ്രസവങ്ങള്‍ക്കുശേഷം യോനിയില്‍ വരുന്ന അയവു ചില സ്ത്രീകളില്‍ ലൈംഗിക പ്രശ്‌നം സൃഷ്ടിക്കുന്നു. വേഴ്ച സമയത്തു മുറുക്കമില്ലായ്മ അവരുടെ ലൈംഗിക പങ്കാളിക്കു അസംതൃപ്തിയുളവാക്കുന്നു. അടിവയറ്റിലെ പേശികള്‍ക്കു ബലം കൂട്ടാനും അതുവഴി യോനിയില്‍ മുറുക്കം പുനഃസ്ഥാപിക്കാനും കെഗല്‍സ് എക്‌സര്‍സൈസ് എന്ന വ്യായാമം ശീലിക്കാം. പ്രസവത്തിലുണ്ടാവുന്ന ക്ഷതം കാരണം മുറുക്കം നഷ്ടപ്പെടുമ്പോള്‍ ചെറിയ ശസ്ത്രക്രിയ ചെയ്ത് യോനിമുഖത്തിനു മുറുക്കം കൂട്ടാം. പക്ഷെ നിങ്ങളുടെ കത്തില്‍നിന്നും നിങ്ങള്‍ വിവാഹിതയല്ല എന്നാണു മനസ്സിലാകുന്നത്. ഈ ഘട്ടത്തില്‍ ഇതിനു ശസ്ത്രകിയ ചെയ്യേണ്ടതില്ല. ചില സ്വയംഭോഗ രീതികള്‍ കാരണം കന്യാചര്‍മം പൊട്ടാനിടയുണ്ട്. സ്വയംഭോഗം എത്രപ്രാവശ്യം ചെയ്യണമെന്നു നിശ്ചിത കണക്കുകളില്ല. താല്‍പര്യമില്ലാതെയും ശരീരത്തിനു വേദനയുണ്ടാകുന്ന രീതിയിലും സ്വയംഭോഗം പാടില്ല. ഇതുകൊണ്ട് യോനിയിലെ പേശികള്‍ക്ക് അയവു സംഭവിക്കാറില്ല.

സ്ത്രീകളിലെ 8 സെന്‍സിറ്റീവ് പോയിന്റുകള്‍ അറിയൂ

സ്ത്രീകളിലെ 8 സെന്‍സിറ്റീവ് പോയിന്റുകള്‍ അറിയൂ





ദാമ്പത്യ പ്രശ്‌നങ്ങളുടെ അടിസ്ഥാനകാരണം കിടപ്പറയിലെ അസ്വാരസ്യങ്ങളാണെന്ന് ഗവേഷകര്‍. കോടതിയിലെത്തുന്ന വിവാഹമോചനക്കേസുകളില്‍ പകുതിയിലേറെയും ഇത്തരത്തിലുള്ളതാണ്. എന്താണിതിനു കാരണം? ആരോഗ്യകരമായ ലൈംഗികതയെക്കുറിച്ചുള്ള അപൂര്‍ണ്ണമായ അറിവ്, നീലച്ചിത്രങ്ങളുടെ അതിപ്രസരം കൊണ്ടുണ്ടാകുന്ന അബദ്ധ ധാരണകള്‍, മറ്റ് സ്ത്രീകളുടെ ശരീരഭാഗങ്ങളുമായി ഇണയെ താരതമ്യം ചെയ്യുന്ന പ്രവണത ഇതെല്ലാമാണ് സെക്‌സ് ആസ്വാദ്യകരമാക്കാന്‍ കഴിയാത്തതിന്റെ കാരണങ്ങള്‍.

പുരുഷന് ഏറ്റവുമധികം ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഒന്നാണ് ഇണയുടെ സംതൃപ്തി. അവള്‍ ഏത് അവസ്ഥയിലാണ് രതിമൂര്‍ച്ഛയിലേക്കെത്തുന്നത് എന്നതിനെക്കുറിച്ച് പുരുഷന്‍ അജ്ഞനാണ്. ഇതിനു കാരണം സ്ത്രീ ശരീരത്തിലെ സെന്‍സിറ്റീവ് പോയിന്റുകളെക്കുറിച്ചുള്ള അറിവില്ലായ്മയാണ്.

സ്ത്രീകളിലെ 8 സെന്‍സിറ്റീവ് പോയിന്റുകള്‍ അറിയൂ… ആരോഗ്യകരമായ, ആനന്ദകരമായ ലൈംഗികത ആസ്വദിക്കാനും ദാമ്പത്യബന്ധത്തിന്റെ കെട്ടുറപ്പ് നിലനിര്‍ത്താനും കഴിയും.

1 പാദം

വളരെ സെന്‍സിറ്റീവായ ഭാഗമാണ് പാദങ്ങള്‍. നിരവധി ഞരമ്പുകളുടെ അവസാനമായ പാദങ്ങളില്‍ മസാജ് ചെയ്യുന്നതും ചുംബിക്കുന്നതും സ്ത്രീയുടെ ലൈംഗികാവേശം ഇരട്ടിയാക്കുന്നു.

2 ചെവിയുടെ പിന്‍ഭാഗം

സ്ത്രീ ശരീരത്തിലെ ഏറ്റവും സെന്‍സിറ്റീവായ ഭാഗമാണിത്. ഇവിടെ ഏല്‍ക്കുന്ന മൃദുസ്പര്‍ശനംപോലും സ്ത്രീയെ ഉത്തേജിതയാക്കും. കൈവിരലുകള്‍ക്കു പുറമേ നാവുകൊണ്ടു സ്പര്‍ശിക്കുന്നതും കീഴ്‌ച്ചെവിയില്‍ മൃദുവായി കടിക്കുന്നതുമെല്ലാം അതിവേഗം സ്ത്രീയെ സെക്‌സിനായി സജ്ജമാക്കും.

3 കഴുത്ത്

കഴുത്തിലെ ഞരമ്പുകള്‍ സെന്‍സിറ്റീവായതുകൊണ്ട് കഴുത്തിലെ ചുംബനം ഞൊടിയിടയില്‍ സ്ത്രീയില്‍ വികാരം ഉണര്‍ത്തുന്നു. അനുഭൂതിയുടെ ലോകത്തേയ്ക്ക് അവളെ കൂട്ടുക്കൊണ്ടു പോകാന്‍ കഴുത്തിലൂടെയുള്ള കൈവിരല്‍ സഞ്ചാരത്തിനു കഴിയും.

4 മാറിടം

പുരുഷനേറ്റവും പ്രിയം സ്ത്രീയുടെ മാറിടങ്ങളാണ്. മാറിടങ്ങള്‍ മൃദുവായി മസാജ് ചെയ്യുന്നതിലൂടെ സെക്‌സിന്റെ വഴിയിലേയ്ക്ക് സ്ത്രീയുടെ മനസ് സഞ്ചരിച്ചു തുടങ്ങും. മുലക്കണ്ണുകളെ ഉത്തേജിപ്പിക്കുന്നതിലൂടെ അവള്‍ അനുഭൂതിയുടെ കാണാക്കയങ്ങളിലെത്തുന്നു.

5 അടിവയര്‍

ഉദരഭാഗത്തേക്കാള്‍ അടിവയറാണ് സ്ത്രീയുടെ സെന്‍സിറ്റീവ് പോയിന്റ്. പൊക്കിള്‍ച്ചുഴിയ്ക്ക് താഴെ നല്‍കുന്ന ചുംബനങ്ങളും തഴുകലുകളും അവളേറെ ഇഷ്ടപ്പെടുന്നു.

6 തുടകള്‍

തുടകളുടേയും കാല്‍മുട്ടുകളുടേയും പിറകുവശത്ത് മസാജ് ചെയ്യുന്നതും ചുംബിക്കുന്നതും സ്ത്രീയെ ഉത്തേജിപ്പിക്കുന്നു.

7 നിതംബം

നട്ടെല്ലും നിതംബവും തമ്മില്‍ ചേരുന്ന ഭാഗത്തെ സ്പര്‍ശനവും, ഇവിടെ മസാജ് ചെയ്യുന്നതും ചുംബിക്കുന്നതുമെല്ലാം സ്ത്രീയെ പുളകിതയാക്കുന്നു.

8 ജി. സ്‌പോട്ട്



യോനിയുടെ ഉപരിഭാഗത്തുള്ള ജി സ്‌പോട്ടിനെ ഉത്തേജിപ്പിക്കുന്നതിലൂടെ മാത്രമേ സ്ത്രീയുടെ അനുഭൂതി പൂര്‍ണ്ണമാവുകയുള്ളൂ. ഇവിടെ വിരലുകള്‍ കൊണ്ട് മൃദുവായി മസാജ് ചെയ്യുന്നതിലൂടെ അവളെ സംഭോഗസന്നദ്ധയാക്കാം.

സ്ത്രീയെ അറിയൂ…. ദാമ്പത്യം ആഘോഷമാക്കൂ







സ്ത്രീകളിലെ രതിമൂര്‍ച്ഛയും രഹസ്യങ്ങളും

സ്ത്രീകളിലെ രതിമൂര്‍ച്ഛ’ എന്നും ഗവേഷകര്‍ക്ക് ഇഷ്ടവിഷയമാണ്. എന്നും എപ്പോഴും പഠനങ്ങള്‍ നടക്കുന്ന വിഷയം. ദിനം‌പ്രതി പുതിയ കണ്ടെത്തലുമായി ഡോക്ടര്‍മാരും ഗവേഷകരും എത്തുന്നു. സ്ത്രീയെ എങ്ങനെ ആനന്ദിപ്പിക്കാമെന്ന കാര്യത്തില്‍ നടക്കുന്ന ഇത്തരം പഠനങ്ങള്‍ക്ക് പുരുഷന്‍‌മാരും എന്നും താല്‍പ്പര്യം കാണിച്ചിട്ടുണ്ട്.

സ്ത്രീകളിലെ രതിമൂര്‍ച്ഛയെ സംബന്ധിച്ച രഹസ്യങ്ങളെക്കുറിച്ച് ഒട്ടേറെ പുസ്തകങ്ങളും വിപണിയിലുണ്ട്. ഇതാ ഈ വിഷയത്തെക്കുറിച്ചുള്ള ചില കാര്യങ്ങള്‍:

1. രതിമൂര്‍ച്ഛ അത്ര എളുപ്പമല്ല. മിക്ക സ്ത്രീകള്‍ക്കും ഭഗശിശ്നികയിലോ ജി സ്പോട്ടിലോ 20 മിനിട്ടോളം ഉദ്ദീപനം ഉണ്ടായാല്‍ മാത്രമേ രതിമൂര്‍ച്ഛ ഉണ്ടാവാറുള്ളു. ഇത് പൂര്‍വ്വ ലീലകള്‍ വഴിയോ സംഭോഗം വഴിയോ ആവാം. എന്നാല്‍ സ്ത്രീകളില്‍ 24 മുതല്‍ 37 വരെ ശതമാനം പേര്‍ക്ക് രതിമൂര്‍ച്ഛ അനുഭവിക്കാന്‍ കഴിയാറില്ല. മരുന്നുകളുടെ ഉപയോഗമോ ദുരുപയോഗമോ, മാനസിക പ്രയാസങ്ങളോ, അമിത മദ്യപാനം, പുകവലി എന്നിവയോ ആര്‍ത്തവ വിരാമമോ ഒക്കെ ഇതിന് കാരണമാകുന്നു.

2. രതിമൂര്‍ച്ഛ സംബന്ധമായ തകരാറുകള്‍ ഉള്ളവര്‍ക്ക് പ്രശ്ന പരിഹാരത്തിനായി ചില കുറുക്കുവഴികള്‍ ഉണ്ട്. ഇതിലൊന്ന്, കോഗ്നിറ്റി ബിഹേവിയറല്‍ തെറാപ്പി എന്ന മന:ശാസ്ത്ര ചികിത്സയാണ്. മറ്റൊന്ന് ടെസ്റ്റോ സ്റ്റെറോണ്‍ ഉപയോഗിച്ചുള്ള ഹോര്‍മോണ്‍ ചികിത്സ.

3. സ്ത്രീകളിലെ രതിമൂര്‍ച്ഛ ഗര്‍ഭധാരണം എളുപ്പമാക്കുന്നു. സന്താനോത്പ്പാദന പ്രക്രിയ എളുപ്പത്തില്‍ നടക്കാനുള്ള ഒരു ശാരീരിക പ്രക്രിയയാണ് രതിമൂര്‍ച്ഛ എന്നാണ് ചില ഗവേഷകര്‍ പറയുന്നത്. രതിമൂര്‍ച്ഛാ സമയത്ത് ഓക്സിടോസിന്‍ എന്ന ഹോര്‍മോണ്‍ കൂടിയ അളവില്‍ ഉണ്ടാവുന്നു. ബീജത്തെ അണ്ഡത്തിലേക്ക് അനുനയിച്ച് കൊണ്ടുപോകാനുള്ള യോനീ നാളത്തിന്‍റെ ശേഷിയെ ഇത് വര്‍ദ്ധിപ്പിക്കുന്നു.

4. സ്വയംഭോഗം നല്ലതാണ്. കാരണം, സ്വയംഭോഗത്തിനൊടുവില്‍ എന്തായാലും രതിമൂര്‍ച്ഛയില്‍ എത്തിച്ചേരുമല്ലോ! ഒരുതരത്തില്‍ സ്വയംഭോഗം ആരോഗ്യത്തിന് ഗുണകരമാണെന്നാണ് ചില ഗവേഷണങ്ങളുടെ സൂചന. ആര്‍ത്തവ സംബന്ധമായ കൊളുത്തിപ്പിടിത്തം, മറ്റ് ശാരീരിക വേദനകള്‍ എന്നിവ കുറയ്ക്കാന്‍ രതിമൂര്‍ച്ഛയ്ക്ക് കഴിയും. അതേ പോലെ തന്നെ മാനസിക പിരിമുറുക്കങ്ങള്‍ ഒഴിവാക്കാനും അതിനു സാധിക്കും.

5. രതിമൂര്‍ച്ഛ രോഗങ്ങള്‍ മാറ്റാന്‍ ഉതകും. പ്രാചീന ഗ്രീസിലേതു മുതല്‍ ഫ്രോയിഡിന്‍റേതു വരെയുള്ള കാലത്ത് ഹിസ്റ്റീരിയ പോലുള്ള രോഗങ്ങള്‍ മാറ്റാനായി ഡോക്‍ടര്‍മാര്‍ സ്ത്രീയില്‍ രതിമൂര്‍ച്ഛ ഉണ്ടാക്കുകയും അങ്ങനെ രോഗം മാറ്റാനുള്ള പുതിയ വഴി നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. 1800കളുടെ ഒടുവില്‍ മുതല്‍ വൈബ്രേറ്റര്‍ എന്ന ഉപകരണം ഉപയോഗിച്ചായിരുന്നു ഇങ്ങനെ കൃത്രിമമായ രതിമൂര്‍ച്ഛ ഉണ്ടാക്കിയിരുന്നത്. ഇപ്പോള്‍ ഫലപ്രദമായ ആധുനിക ഉപകരണങ്ങള്‍ വിപണിയിലുണ്ട്.

ജോണ്‍ ഹോപ്‌കിന്‍സ് യൂണിവേഴ്‌സിറ്റി പ്രസ് പുറത്തിറക്കിയ ‘രതിമൂര്‍ച്ഛയുടെ ശാസ്ത്രം’ എന്ന പുസ്തകത്തില്‍ ന്യൂറോ ശാസ്ത്രകാരന്‍ ബാരി ആര്‍ കോമിസാരുഖ്, ആന്തരിക ഗ്രന്ഥി വിദഗ്ധന്‍ കാര്‍ലോസ് ബെയര്‍ ഫ്ലോറസ്, സെക്സ് ഗവേഷകന്‍ ബെവെര്‍ലി വിപ്പിള്‍ എന്നിവര്‍ സ്ത്രീകളിലെ രതിമൂര്‍ച്ഛയെക്കുറിച്ചുള്ള ഒട്ടേറെ പഠനരഹസ്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന അഞ്ച് സെക്‌സ് പൊസിഷനുകള്‍

സ്ത്രീകള്‍ സെക്‌സ് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ്. പക്ഷേ, ഇവര്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഏത് പൊസിഷനില്‍ ബന്ധപ്പെടുമ്പോഴാണ് സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ സംതൃപ്തി ലഭിക്കുക? 1 ഡോഗ് സ്‌റ്റൈല്‍: പുരുഷന് പ്രധാന്യമുള്ള പൊസിഷനാണിത്. പേര് സൂചിപ്പിക്കുന്നതു തന്നെയാണ് ഈ രീതി. കൂടുതല്‍ അടുപ്പവും സന്തോഷവും ഈ പൊസിഷനിലൂടെ ലഭിക്കുമെന്ന പ്രത്യേകതയുണ്ട്. 2 മിഷണറി പൊസിഷന്‍: സാധാരണ ലൈംഗികബന്ധം ആരംഭിക്കുന്നത് ഈ പൊസിഷനിലൂടെയാണ്. എപ്പോഴും ഈ പൊസിഷനില്‍ ബന്ധപ്പെടുന്നത് ബോറടിപ്പിക്കുമെങ്കിലും സ്ത്രീകള്‍ക്ക്‌ എന്നും ഇഷ്ടമുള്ള പൊസിഷനാണിത്. 3 കൗ ഗേള്‍ സ്റ്റൈല്‍: സ്ത്രീകള്‍ ഏറെ ആധിപത്യം സ്ഥാപിക്കുന്ന സെക്‌സ് രീതിയാണിത്. പുരുഷനു മുകളില്‍ സ്ത്രീ ഒരു കുതിരപ്പുറത്തെന്ന പോലെ ഇരിക്കുകയും സെക്‌സ് നിയന്ത്രിക്കുകയും ചെയ്യും. ഇത് തിരിച്ചും ചെയ്യാന്‍ സാധിക്കും. സ്ത്രീകളെ രതിമൂര്‍ച്ഛയിലേക്ക് എളുപ്പത്തിലെത്തിക്കാന്‍ ഈ രീതിയില്‍ സാധിക്കും. 4 സ്പൂണ്‍ പൊസിഷന്‍: മുഖാമുഖം ചരിഞ്ഞുകിടന്നു കൊണ്ടുള്ള ഈ പൊസിഷന്‍ ചില സ്ത്രീകള്‍ക്ക് ഏറെ ഇഷ്ടമാണ് 5 സ്റ്റാന്റിങ് പൊസിഷന്‍: നിന്നുകൊണ്ടുള്ള ലൈംഗികബന്ധം ഏറെ ബുദ്ധിമുട്ടുള്ളതാണെങ്കിലും അടുക്കളയിലെ മേശയോ ഓഫിസ് റൂമിലോ മേശയോ താങ്ങായി ഉപയോഗിക്കാന്‍ സാധിക്കുമെങ്കില്‍ ഇത് ഏറെ രസകരമായ അനുഭവമായിരിക്കും.

Read more at: http://malayalam.indiansutras.com/2012/01/17-positions-woman-enjoy-feel-comfort-aid0178.html

സെക്‌സില്‍ പുരുഷനറിയേണ്ട ഏഴ് സ്ത്രീ രഹസ്യങ്ങള്‍



ഭാര്യയോട് മനസ് നിറയെ സ്‌നേഹമുണ്ടാവാം. പക്ഷെ അത് അവള്‍ തിരിച്ചറിയുന്നില്ലെങ്കില്‍ പിന്നെന്ത് കാര്യമാണുള്ളത്. മിക്ക പുരുഷന്മാരുടെയും സ്ഥിതിയിതാണ്. ഭാര്യയോട് സ്‌നേഹമുണ്ട്. എന്നാല്‍ അത് പ്രകടിപ്പിക്കാനറിയില്ല. അവളുടെ ഇഷ്ടങ്ങളോ, ആഗ്രഹങ്ങളോ തിരിച്ചറിയുകയോ അറിയാന്‍ ശ്രമിക്കുകയോ ചെയ്യില്ല. മറിച്ച് തന്റെ ആഗ്രഹങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യും. മിക്ക കുടുംബങ്ങളിലെയും പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണം തന്നെ ഇതാണ്.

ലൈംഗിക വിഷയത്തിലാണ് പുരുഷന്റെ അടിച്ചേല്‍പ്പിക്കല്‍ ഏറ്റവുമധികം. സ്ത്രീകളുടെ താല്‍പര്യം തിരിച്ചറിയുന്നതിനുള്ള പരാജയമാണ് പലപ്പോഴും കിടപ്പറയിലെ പ്രശ്‌നങ്ങല്‍ക്ക് കാരണം. സെക്‌സിന്റെ കാര്യത്തില്‍ പുരുഷന്മാര്‍ തീര്‍ച്ചയായും മനസിലാക്കേണ്ട സ്ത്രീകളെ സംബന്ധിക്കുന്ന അഞ്ച് രഹസ്യങ്ങളാണ് ഇവിടെ പറയുന്നത്.

മധുര സംഭാഷണം: പങ്കാളിയുടെ മധുര സംഭാഷണങ്ങളെ മിക്ക സ്ത്രീകളും സെക്‌സിലേക്കുള്ള നല്ലൊരു തുടക്കമായാണ് കാണുന്നത്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഭര്‍ത്താവിന്റെ സ്‌നേഹ സംഭാഷണങ്ങളും താന്‍ സ്‌നേഹിക്കപ്പെടുന്നുണ്ടെന്ന തോന്നലും വളരെ പ്രാധാന്യമുള്ളതാണ്. നടത്തിനിടയിലും, ഒരുമിച്ചുള്ള സമയങ്ങളിലും ഭര്‍ത്താവിന്റെ ഭാഗത്തുനിന്നുണ്ടാവുന്ന ഇത്തരം സംഭാഷണങ്ങള്‍ സംയോഗാസക്തിയുണ്ടാക്കുന്ന ഉത്തമ ഔഷധമാണ്.

സൗന്ദര്യത്തെക്കുറിച്ചുള്ള സ്ത്രീയുടെ ആശങ്ക: വിവാഹം കഴിഞ്ഞ കുറേ വര്‍ഷം കഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് ഒരു തോന്നലുണ്ടാവും, തനിക്ക് തന്റെ ഭര്‍ത്താവിനെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ലെന്ന്. ഇതുകൊണ്ടുതന്നെ പങ്കാളിക്ക് മുന്നില്‍ നഗ്നയാവാനും മറ്റും സ്ത്രീ മടി കാണിക്കും. വെളിച്ചം തീരെ ഇഷ്ടപ്പെടില്ല. ഭാര്യയെ നന്നായി ശ്രദ്ധിക്കുന്നയാള്‍ക്ക് ഈ മാറ്റം എളുപ്പം മനസിലാക്കാന്‍ സാധിക്കും. ഇവിടെ നീ അതി സുന്ദരിയാണെന്ന് കളവ് പറയുകയോ സുന്ദരിയല്ലെങ്കില്‍ അത് തുറന്നു പറയുകയോ ചെയ്യേണ്ടതില്ല. എന്താണ് അവളില്‍ നിങ്ങളെ ആകര്‍ഷിക്കുന്നതുള്ളതെന്ന് മനസിലാക്കി അതിന് പുകഴ്ത്തുകയാണ് വേണ്ടത്.

സ്ത്രീകള്‍ക്ക് ജീവിതത്തിന്റെ മറ്റ് കാര്യങ്ങളില്‍ നിന്നും വേര്‍പെട്ട് നില്‍ക്കുന്ന ഒന്നല്ല സെക്‌സ്. എന്നാല്‍ പുരുഷന്‍ സെക്‌സിനെ ജീവിതത്തിന്റെ പിരിമുറുക്കം നിറഞ്ഞ നിമിഷങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തിയാണ് കാണുന്നത്. പകല്‍ ടെന്‍ഷനും പിരിമുറുക്കവും നിറഞ്ഞ ജീവിതമാണെങ്കിലും പുരുഷന് കിടപ്പറയില്‍ ബുദ്ധിമുട്ടുണ്ടാവില്ല. എന്നാല്‍ സ്ത്രീയുടെ ദൈനംദിന ജീവിതം കിടപ്പറയെയും ബാധിക്കും. കിടപ്പറയ്ക്ക് പുറത്തുള്ള പങ്കാളിയുടെ മോശംപെരുമാറ്റങ്ങളും മറ്റും സ്ത്രീയില്‍ സെക്‌സിനോടുള്ള താല്‍പര്യം കുറയ്ക്കും.

രതിമൂര്‍ച്ഛ അത്യാവശ്യമല്ല

രതിമൂര്‍ച്ഛ നല്‍കാന്‍ കഴിഞ്ഞാല്‍ മാത്രമേ തനിക്ക് പങ്കാളിയെ സന്തോഷിപ്പിക്കാന്‍ കഴിയൂവെന്നാണ് മിക്ക പുരുഷന്മാരുടെയും ധാരണ. അത്തരം നിമിഷങ്ങള്‍ മനോഹരമാണ്. എന്നാല്‍ അത് അത്യാവശ്യമല്ല.

സെക്‌സ് സീരിയസ് അല്ല

സ്ത്രീകളെ സംബന്ധിച്ച് സെക്‌സ് ഒരു കളി പോലെയാണ്. എന്നാല്‍ പുരുഷന്‍ ഇക്കാര്യത്തില്‍ കുറേക്കൂടി സീരിയസാണ്. അവര്‍ ചിരിക്കാനും റൊമാന്റിക്കായി സംസാരിക്കാനുമൊക്കെ മറക്കും. പുരുഷന്റെ തലോടലുകളും ആലിംഗനവുമെല്ലാം സ്ത്രീയെ സന്തോഷിപ്പിക്കും.

സെക്‌സിനുശേഷമുള്ള കരുതല്‍

ബന്ധപ്പെട്ടു കഴിഞ്ഞയുടന്‍ തന്നെ പങ്കാളി ഉറക്കത്തിലേക്ക് പോകുന്നുവെന്ന് മിക്ക സ്ത്രീകളും പരാതി പറയുന്നത് കേട്ടിട്ടുണ്ട്. സെക്‌സിലേര്‍പ്പെടുന്ന സമയത്ത് പുരുഷന്മാരില്‍ എന്റോര്‍ഫിന്റെ അളവ് കൂടും. എന്നാല്‍ സ്ഖലത്തിന് ശേഷം ഇത് പെട്ടെന്ന് താഴുകയും ഉദ്ധാരണം നഷ്ടമാകുകയും ചെയ്യും. സ്ത്രീകളില്‍ ഇത് സംഭവിക്കുന്നത് സാവധാനത്തിലാണ്. അതിനാല്‍ പങ്കാളി പെട്ടെന്ന് ഉറങ്ങുന്നത് ഇഷ്ടപ്പെടുന്നില്ലെങ്കില്‍ കുറച്ചുസമയം ഉറങ്ങിയശേഷം പതിയെ വിളിച്ചുണര്‍ത്തുകയാണ് വേണ്ടത്.

അവള്‍ക്കും അറിയണം രതിമൂര്‍ച്ഛയെന്തെന്ന്!






ദാമ്പത്യജീവിതത്തില്‍ ഏറ്റവും പ്രധാന സ്ഥാനമെന്തിനെന്നു ചോദിച്ചാല്‍ ഒരു ഉത്തരമേയുള്ളൂ, സെക്സ്! പക്ഷേ ഇതു പലപ്പോഴും ഏകപക്ഷീയമാകുന്നുവെന്നാണ് ഭൂരിപക്ഷം സ്ത്രീകളുടെയും അഭിപ്രായം. രതിമൂര്‍ച്ഛയെന്തെന്നു ചോദിച്ചാല്‍ അങ്ങനെയുണ്ടോയെന്നു മറുചോദ്യം ഉന്നയിക്കുന്നവരും കുറവല്ല. ആണുങ്ങള്‍ കാര്യം വേഗത്തില്‍ കഴിച്ച് കിടന്നുറങ്ങുന്നവരാണെന്ന് അഭിപ്രായപ്പെടുന്നവരും ഏറെ.

രതിമൂര്‍ച്ചയെ കുറിച്ച് പലര്‍ക്കും പല തെറ്റായ ധാരണകളുണ്ട്. ലൈംഗികബന്ധത്തിലൂടെ മാത്രമേ രതിമൂര്‍ച്ഛയുണ്ടാകൂവെന്നത് തെറ്റായ ധാരണയാണ്. മൂന്നില്‍ ഒന്ന് സ്ത്രീകള്‍ മാത്രമാണ് ഇത്തരത്തിലുള്ള ലൈംഗികസുഖം ഉണ്ടാകുന്നത്.
സ്വയംഭോഗത്തിനിടെയും വ്യായാമത്തിനിടെയും രതിമൂര്‍ച്ഛ അനുഭവപ്പെടുന്നവരുണ്ട്. വ്യത്യസ്ത മാര്‍ഗ്ഗത്തിലൂടെയുള്ള ലൈംഗികസുഖത്തിന്റെ പരിസമാപ്തിയെന്നാണ് രതിമൂര്‍ച്ഛയ്ക്ക് ആധുനിക ശാസ്ത്രം നല്‍കിയിരിക്കുന്ന നിര്‍വചനം. കൃസരിയും ജി സ്‌പോട്ടും ഉത്തേജിപ്പിച്ചാല്‍ അഞ്ചുമിനിറ്റിനുള്ളില്‍ ക്ലൈമാക്‌സിലെത്താന്‍ കഴിയും. ഓരോ സ്ത്രീയും ഒരോ രീതിയിലുള്ള ഉത്തേജനം കൊണ്ടാണ് രതിമൂര്‍ച്ഛയിലെത്താന്‍ സാധിക്കുക. കൃസരിയും ജി സ്‌പോട്ടും ഉത്തേജിപ്പിക്കാന്‍ ശ്രമിച്ചിട്ടും രതിമൂര്‍ച്ഛയുണ്ടായില്ലെങ്കില്‍ ആശങ്ക വേണ്ടെന്ന് ചുരുക്കം.

ലൈംഗികബന്ധത്തിനിടെ ക്ലൈമാക്‌സ് കണ്ടെത്താന്‍ കഴിയാത്ത 10 ശതമാനം സ്ത്രീകളാണുള്ളത്.
കിടപ്പുമുറിയില്‍ എന്ത് ചെയ്യണമെന്ന് ചിലര്‍ക്കെല്ലാം മുന്‍വിധികളുണ്ടാകും. മറ്റു ചിലര്‍ക്കാണെങ്കില്‍ അനുഭവസമ്പത്തും. എന്നാല്‍ ദാമ്പത്യത്തില്‍ ചില കാര്യങ്ങള്‍ സ്ത്രീകള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പുരുഷന്റെ അവസ്ഥ പരിതാപകരമാകും. സ്ത്രീകള്‍ക്കും തെറ്റുപറ്റുന്ന ചില മേഖലകളുണ്ട്. സെക്‌സില്‍ വൃത്തിയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. ഗൂഹ്യഭാഗത്തെ രോമങ്ങളും നനവും ദുര്‍ഗന്ധവും പലപ്പോഴും നല്ലൊരു ലൈംഗികബന്ധത്തിന് തടസ്സമാകാറുണ്ട്. ഇതു പുരുഷന്മാരും ശ്രദ്ധിക്കണം. ചിലര്‍ യാന്ത്രികമായി അവന്റെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങികൊടുക്കാറുണ്ട്. പക്ഷേ, ആവേശമോ മുന്‍കൈയെടുക്കലോ അവളുടെ ഭാഗത്തുനിന്നുണ്ടാവില്ല. ഇത് പുരുഷനെ നിരാശപ്പെടുത്തും. അവന് ഇഷ്ടമുളള അല്ലെങ്കില്‍ ആവേശപ്പെടുത്തുന്ന രീതികളെന്താണെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കണം. പങ്കാളിയുടെ ഭാഗത്തുനിന്ന് അനുകൂലമായ ചെറിയൊരു ഉത്തേജനം പോലും പുരുഷനെ ഏറെ ആവേശഭരിതനാക്കും.

സ്ത്രീ ലൈംഗികതയുടെ കാണാപ്പുറങ്ങള്‍

മിക്കവരുടെയും ധാരണ ലൈംഗികബന്ധത്തിലൂടെയെ രതിമൂര്‍ച്ഛ അനുഭവിച്ചറിയൂ എന്നാണ്. രതിമൂര്‍ച്ഛ അനുഭവപ്പെടണമെങ്കില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്ന ധാരണ തെറ്റാണ്. പുരുഷന്‍റേതിനു സമാനമായ രീതിയിലല്ല സ്ത്രീയുടെ രതിമൂര്‍ച്ഛ. മാത്രമല്ല, സ്ത്രീകളില്‍ അത് വ്യത്യസ്തമായീരിക്കുകയും ചെയ്യുന്നു. ചില സ്ത്രീകള്‍ വളരെ തീവ്രമായി ഉത്തേജിപ്പിക്കുക മാത്രം ചെയ്താല്‍ പോലും രതിമൂര്‍ച്ഛയില്‍ എത്താറുണ്ട്. അതിന് ലൈംഗിക ബന്ധം വേണമെന്നേയില്ല. പക്ഷെ, വളരെ ചുരുക്കം സ്ത്രീകള്‍ക്ക് മാത്രമേ ഈ അനുഭവം ഉണ്ടാകാറുള്ളു. ചിലര്‍ക്കാകട്ടെ ജി സ്പോട്ട് ത്രസിപ്പിച്ചാല്‍ മാത്രമേ വൈകാരിക മൂര്‍ച്ഛ കൈവരു. ചില സ്ത്രീകള്‍ക്ക് ലൈംഗികബന്ധത്തിനിടെ ഒന്നിലേറെ തവണ രതിമൂര്‍ച്ഛ അനുഭവപ്പെടുകയും ചെയ്യും. ഇങ്ങനെ ലൈംഗികതയുടെ കാര്യത്തില്‍ സാധാരണ പുരുഷന് പെട്ടന്ന് ചിന്തിക്കാന്‍ കഴിയുന്നതിനും അപ്പുറത്താണ് സ്ത്രീയുടെ ലൈംഗിക സവിശേഷതകള്‍. അതുകൊണ്ടു തന്നെ , അതിനെക്കുറിച്ച് ഒട്ടേറെ ധാരണകളും ധാരണപ്പിശകുകളും നിലനില്‍ക്കുന്നുണ്ട്. സ്ത്രീയുമായി നല്ല ലൈംഗിക ബന്ധം ആഗ്രഹിക്കുന്നവര്‍ തെറ്റിദ്ധാരണകള്‍ മാറ്റി സ്ത്രീയെ വേണ്ട രീതിയില്‍ തിരിച്ചറിഞ്ഞേ മതിയാവൂ. സ്നേഹവും പരിലാളനങ്ങളും ബാഹ്യകേളികളും എല്ലാം പുരുഷനേക്കാളേറെ സ്ത്രീയെ ലൈംഗികമായി ഉത്തേജിപ്പിക്കുകയും രതിമൂര്‍ച്ഛയില്‍ എത്താന്‍ വലിയൊരു അളവു വരെ സഹായിക്കുകയും ചെയ്യുന്നു എന്ന് പുരുഷന്‍ തിരിച്ചറിയേണ്ടതുണ്ട്.


സ്ത്രീ ലൈംഗികത ആസ്വാദ്യകരമാക്കാന്‍ പുത്തന്‍ വഴികള്‍




‘കാലങ്ങളായി ലൈംഗികതയുടെ കാര്യത്തില്‍ പലതും സഹിക്കുകയാണ് സ്ത്രീകള്‍. പുരുഷന്‍മാര്‍ക്ക് ഉള്ള കാമാസക്തി അതേ അളവില്‍ തന്നെ സ്ത്രീകള്‍ക്കുമുണ്ട്.’ പറയുന്നത് പ്രശസ്ത ലൈംഗികാദ്ധ്യാപിക എമിലി നാഗോസ്‌കി.








എമിലി ഇതു വെറുതെ അങ്ങ് പറയുകയല്ല, ലോകമെമ്പാടുമുള്ള ധാരാളം സ്ത്രീകളുടെ ലൈംഗികപ്രശ്‌നങ്ങളില്‍ ഗവേഷണം നടത്തിയാണ് അവര്‍ ഇതു തെളിയിക്കുന്നത്. അത്തരം ഗവേഷണങ്ങളില്‍ അവര്‍ ഏറ്റവും അവസാനമായി നടത്തിയതാവട്ടെ ‘പിങ്ക് പില്‍’ അഥവാ സ്ത്രീകളുടെ വയാഗ്രയെക്കുറിച്ചും. സ്ത്രീകള്‍ക്കായുള്ള വയാഗ്ര എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയാത്തതിന്റെ കാരണമായി എമിലി ചൂണ്ടിക്കാട്ടുന്നത് ഓരോ സ്ത്രീയും ലൈംഗികതയുടെ കാര്യത്തില്‍ വ്യത്യസ്തരാണ് എന്നതാണ്. ‘പുരുഷന്‍മാരെപ്പോലെ ഒരേ ലൈഗികപ്രകൃതിയല്ല സ്തീകള്‍ക്ക്’ എമിലി സമര്‍ഥിക്കുന്നു.


‘നമ്മള്‍ പലപ്പോഴും കള്ളം പറയുകയായിരുന്നു എന്നതാണ് സത്യം. അത് കേള്‍ക്കാന്‍ അത്ര സുഖകരമല്ലെങ്കിലും. പക്ഷേ അത് ആരുടെയും തെറ്റല്ല’ സ്ത്രീകള്‍ തങ്ങളുടെ യഥാര്‍ഥ ലൈംഗികതാല്‍പര്യങ്ങള്‍ മറച്ചുവച്ചതിനെപ്പറ്റി എമിലിയുടെ വാക്കുകള്‍.


‘വളരെക്കാലങ്ങള്‍ക്കു മുമ്പ് പാശ്ചാത്യ ശാസ്ത്രവും വൈദ്യശാസ്ത്രവും സ്ത്രീലൈംഗികതയ്ക്ക് പുരുഷന്മാരുടേതിന്റെ അതേ പ്രാധാന്യം നല്‍കിയിരുന്നു. പക്ഷേ പൂര്‍ണ്ണമായും ശരിയല്ലായിരുന്നു എന്നുമാത്രം.’

എന്നാല്‍ തന്റെ ഗവേഷണത്തിലൂടെ ഈ അവസ്ഥയ്ക്ക് പരിഹാരവും നിര്‍ദേശിക്കുന്നു എമിലി.


നിങ്ങള്‍ ലൈംഗികജീവിതം ആസ്വദിക്കുകയോ ലൈംഗിക അസംതൃപ്തി അനുഭവിക്കുകയോ എന്തുമായിക്കൊള്ളട്ടെ,അത് ആസ്വദിക്കാനും കൂടുതല്‍ ആസ്വാദ്യകരമാക്കാനും എമിലി ഇനി പറയുന്ന വഴികള്‍ ഒന്നു പരീക്ഷിച്ചു നോക്കൂ.


1. സ്വന്തം ശരീരത്തെ അറിയുക : സ്വയം തിരിച്ചറിയുക. ഒരു സ്ത്രീ മറ്റൊരു സ്ത്രീയില്‍ നിന്നും വ്യത്യസ്തയാണ്.


2. എന്തു തരം ലൈംഗികതയാണ് നിങ്ങള്‍ക്ക് ആസ്വാദ്യകരം എന്ന് മനസിലാക്കുക : 15 ശതമാനം സ്ത്രീകള്‍ മാത്രമാണ് എപ്പോഴും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നത്. 30 ശതമാനത്തിന് ചുംബനമോ സ്പര്‍ശനമോ ഏല്‍ക്കുമ്പോള്‍ ഉണ്ടാകുന്ന അനുഭൂതിയാണ് സെക്‌സ് ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. ശേഷിക്കുന്നവരില്‍ ഈ രണ്ട് അവസ്ഥകളും ഒരുമിച്ച് കാണപ്പെടുന്നു. ഇവയില്‍ ഏതാണ് നിങ്ങളുമായി യോജിക്കുന്നത്?


3. ആരോഗ്യവതിയായിരിക്കുക : നിങ്ങള്‍ ആരോഗ്യവതിയാണോ, എങ്കില്‍ സെക്‌സ് നന്നായി ആസ്വദിക്കാന്‍ നിങ്ങള്‍ക്ക് കഴിയും.


4. സമ്മര്‍ദ്ദം കുറയ്ക്കുക : ഉത്കണ്ഠ പുരുഷനിലായാലും സ്ത്രീയിലായാലും ലൈംഗികാസ്വാദനത്തെ കുറയ്ക്കും.


5. നിങ്ങളെ ആവേശം കൊള്ളിക്കുന്നത് എന്തെന്ന് കണ്ടെത്തുക : നീലച്ചിത്രങ്ങള്‍ കാണുന്നതോ മറ്റുള്ളവര്‍ ലൈംഗിക ബന്ധത്തിത്തില്‍ ഏര്‍പ്പെടുന്ന ദൃശ്യമോ എന്തിനാണ് നിങ്ങളിലെ വികാരം ഉണര്‍ത്താന്‍ കഴിയുക എന്ന് തിരിച്ചറിയുക.


6. നിങ്ങള്‍ എന്താണോ അത് സ്വയം അറിയുക,സ്വീകരിക്കുക : 30 ശതമാനം സ്ത്രീകള്‍ മാത്രമാണ് ലൈംഗികതയിലൂടെ രതിമൂര്‍ച്ഛയിലെത്തുന്നത്. ബാക്കിയുള്ളവര്‍ ബാഹ്യകേളികളിലൂടെയും മറ്റുമാണ് ആ അവസ്ഥയില്‍ എത്തിച്ചേരുന്നത്. അത് സ്വാഭാവികം മാത്രം.


7. നിങ്ങളുടെ ശരീരം ചെയ്യുന്ന പ്രവൃത്തിയും നിങ്ങളുടെ മനസ് അനുഭവിക്കുന്ന വികാരവും തമ്മില്‍

വേര്‍തിരിച്ചറിയുക : നിങ്ങളില്‍ ലൈംഗികവികാരം ഉണര്‍ന്നു എന്നതിനാല്‍ മാത്രം നിങ്ങള്‍ ബന്ധപ്പെടാന്‍ സജ്ജയാകുന്നില്ല. ശരീരവും മനസും പൂര്‍ണ്ണമായും ഒരുമിച്ചാണ് ഇവിടെ പ്രവര്‍ത്തിക്കേണ്ടത്.


8. മൂഡും സമയവും ശരിയാണെന്ന് ഉറപ്പാക്കുക : ബന്ധപ്പെടാനാഗ്രഹിക്കുന്ന സമയം പ്രധാനമാണ്. നിങ്ങളില്‍ വികാരം ഉണര്‍ന്ന സമയമാണെങ്കില്‍ പങ്കാളിയുടെ കാമകേളികള്‍ നിങ്ങളെ രസിപ്പിക്കും. മറിച്ചാണെങ്കില്‍ അത് നിങ്ങളെ അസ്വസ്ഥയാക്കുകയായിരിക്കും ചെയ്യുക.


9. ശരിയായ ലൈംഗികസമവാക്യം രൂപപ്പെടുത്തുക : അധികം പേരും സമ്മര്‍ദ്ദമില്ലാത്ത,ഏറെ കരുതലോടെയുള്ള കുസൃതി നിറഞ്ഞ സന്ദര്‍ഭങ്ങളിലാണ് ഉത്തേജിതരാകുന്നത്.


10. ലൈംഗികതയെ അര്‍ത്ഥവത്താക്കുക : ശാരീരിക ബന്ധം എന്നതുപോലെ തന്നെ ലൈംഗികതയില്‍ മാനസിക അടുപ്പം നല്‍കുന്ന അര്‍ത്ഥങ്ങളും കണ്ടെത്താന്‍ ശ്രമിക്കുക.


11. കപടലൈംഗികത വിഷയമാക്കുന്ന പുസ്തകങ്ങളും സിനിമകളും പറയുന്നത് വിശ്വാസത്തിലെടുക്കാതിരിക്കുക : ഇത്തരം സിനിമകളും പുസ്തകങ്ങളും മിക്കപ്പോഴും സ്ത്രീലൈംഗികതയെ നിസ്സാരവല്‍ക്കരിക്കുന്നു.


12. ലൈംഗികാസ്വാദനമാണ് ലൈംഗികാഘോഷമല്ല വേണ്ടത് : ഇപ്പോള്‍ നിങ്ങള്‍ അനുഭവിക്കുന്നതിലും മേലേ എല്ലാം മറന്നുള്ള ഒരു ലൈംഗികാഘോഷം ഉണ്ട് എന്നത് പൂര്‍ണ്ണമായും തെറ്റായ ചിന്തയാണ്.


13. മാറി ചിന്തിക്കാന്‍ ശ്രമിക്കുക : ലൈംഗികതയെപ്പറ്റിയുള്ള പല അസംബന്ധങ്ങളും കേട്ടാണ് നമ്മള്‍ വളരുന്നത്. എന്നാല്‍ അവയെ കണക്കിലെടുക്കാതെ നിങ്ങള്‍ക്ക് തൃപ്തി നല്‍കുന്നത് എന്താണോ അത് ചെയ്യുക.


14. സ്വയം നിന്ദിക്കാതിരിക്കുക : എപ്പോള്‍ നിങ്ങള്‍ സ്വയം നിന്ദിക്കാതിരിക്കുന്നുവോ അപ്പോള്‍ മുതല്‍ നിങ്ങള്‍ ലൈംഗികപക്വതയുള്ളവളായിത്തീരുന്നു.


15. സ്വന്തം ശരീരത്തിന്റെ തൂക്കക്കുറവിനെപ്പറ്റി ഉത്കഠപ്പെടാതെ സ്വയം സ്‌നേഹിക്കാന്‍ പഠിക്കുക : ശരീരഭാരമല്ല ആരോഗ്യം നിശ്ചയിക്കുന്നത്. ഭാരം കുറഞ്ഞിരിക്കുമ്പോള്‍ തന്നെ നിങ്ങള്‍ ആരോഗ്യവതിയും സുന്ദരിയുമാണ്. സ്വന്തം ശരീരത്തെ സ്‌നേഹിച്ചാല്‍ മാത്രമേ ലൈംഗികതയെയും സ്‌നേഹിക്കാന്‍ കഴിയൂ.


16. നിങ്ങള്‍ക്ക് എന്തു തോന്നുന്നു എന്ന് പങ്കാളിയോട് തുറന്നു പറയുക : നിങ്ങള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് തുറന്നു പറയുക,അല്ലാതെ അത് പങ്കാളിയുടെ ഊഹത്തിന് വിടരുത്.


17. പരീക്ഷണങ്ങള്‍ നടത്തുക : ലൈംഗികത കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ പുതിയ പരീക്ഷണങ്ങളിലും ബാഹ്യകേളികളിലും ഏര്‍പ്പെടുക.


18. സെക്‌സില്‍ മുഴുകുക : ലൈംഗികരോഗങ്ങള്‍,ഗര്‍ഭിണിയാകുമോ തുടങ്ങിയ ഭയങ്ങള്‍ ആസ്വാദനത്തെ ബാധിക്കും. അത്തരം ചിന്തകളെ ഒഴിവാക്കി സെക്‌സില്‍ പൂര്‍ണ്ണമായും മുഴുകുക.


19. സ്വയം ശ്രദ്ധിക്കുക : ദിവസവും അല്‍പ്പനേരമെങ്കിലും മനസിനെ അയച്ചുവിട്ടു കൊണ്ട് ലൈംഗികത എങ്ങനെ കൂടുതല്‍ ആസ്വാദ്യകരമാക്കാം എന്നതിനെപ്പറ്റി ചിന്തിക്കുക.


20. ആത്മവിശ്വാസം വളര്‍ത്തുക : നിങ്ങളുടെ ലൈംഗികപ്രത്യേകതകളെ അംഗീകരിക്കുക. നിങ്ങള്‍ കരുതിയിരുന്നത് പോലെയോ നിങ്ങള്‍ ആഗ്രഹിക്കും പോലെയോ അല്ലെങ്കില്‍ പോലും നിങ്ങളുടെ ലൈംഗികസ്വഭാവം അതാണെന്ന് മനസിലാക്കി ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുക.


പുരുഷന്മാർക്കായി അഞ്ച് നുറുങ്ങുകള്‍


• അവളില്‍ ആഗ്രഹം വളര്‍ത്തുക – നിങ്ങള്‍ അവളെ ആഗ്രഹിക്കുന്നു എന്ന ബോധം അവളില്‍ നിറയ്ക്കുക.


• അവള്‍ എന്താണോ അത് അംഗീകരിക്കുക – സ്ത്രീക്ക് ആവശ്യം അവളെ ബഹുമാനിക്കുന്ന,അവള്‍ക്ക് ആകര്‍ഷണം തോന്നുന്ന പുരുഷനെയാണ്.


• അവളോട് കരുതലുണ്ടായിരിക്കുക – ഉത്തേജകഭാഗങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരമായി ശരീരം മുഴുവനും തഴുകി തലോടുക.


• അവളുമായി സല്ലപിക്കുക – അവള്‍ ആസ്വദിക്കുന്നു എന്ന് ഊഹിക്കുക മാത്രം ചെയ്യാതെ അവള്‍ രതി ആസ്വദിക്കുന്നുണ്ടോ എന്ന് ചോദിക്കുക.


• ലൈംഗികച്ചുവയുള്ള കുസൃതികള്‍ പറയുക – നിയന്ത്രണാതീതമായ രതി സ്ത്രീ ആഗ്രഹിക്കാറുണ്ട്. അവളുടെ വിശ്വാസം നേടിയെടുക്കുക. ഓര്‍ക്കുക: സന്ദര്‍ഭം ഏറെ പ്രധാനമാണ്.

സ്‌ത്രീ ലൈംഗികത പുരുഷന്മാര്‍ അറിയാന്‍



പുരുഷന്‍ കാണുന്നതിനും മനസിലാക്കുന്നതിനുമപ്പുറത്താണ്‌ സ്‌ത്രീലൈംഗികത എന്നതാണ്‌ വാസ്‌തവം. സ്‌നേഹത്തിന്റെ ചൂടും ചൂരുമുള്ള ലൈംഗികത. സ്‌ത്രീ, പുരുഷന്‌ കരുതി വയ്‌ക്കുന്നത്‌ അതാണ്‌.

കിടപ്പറയില്‍ പുരുഷന്‍ തന്റെ ആഗ്രഹം പൂര്‍ത്തിയാക്കി ഉറക്കത്തിലേക്ക്‌ ഇറങ്ങിപ്പോകുമ്പോള്‍ അവന്‌ നഷ്‌ടമാകുന്നത്‌ സ്‌ത്രീ കരുതിവച്ച ഈ സ്‌നേഹക്കടലാണ്‌. അതറിയുന്നവര്‍, അനുഭവിക്കുന്നവര്‍ ചുരുക്കവും.

പുരുഷന്‍ കാണുന്നതിനും മനസിലാക്കുന്നതിനുമപ്പുറത്താണ്‌ സ്‌ത്രീലൈംഗികത എന്നതാണ്‌ വാസ്‌തവം. സ്‌നേഹത്തിന്റെ ചൂടും ചൂരുമുള്ള ലൈംഗികത. സ്‌ത്രീ, പുരുഷന്‌ കരുതി വയ്‌ക്കുന്നത്‌ അതാണ്‌.

കിടപ്പറയില്‍ പുരുഷന്‍ തന്റെ ആഗ്രഹം പൂര്‍ത്തിയാക്കി ഉറക്കത്തിലേക്ക്‌ ഇറങ്ങിപ്പോകുമ്പോള്‍ അവന്‌ നഷ്‌ടമാകുന്നത്‌ സ്‌ത്രീ കരുതിവച്ച ഈ സ്‌നേഹക്കടലാണ്‌. അതറിയുന്നവര്‍, അനുഭവിക്കുന്നവര്‍ ചുരുക്കവും.

സ്‌ത്രീ ലൈംഗികതയെക്കുറിച്ച്‌ തികഞ്ഞ അറിവുള്ള പുരുഷനു മാത്രമേ സ്‌ത്രീക്ക്‌, അവര്‍ ആഗ്രഹിക്കുന്ന ലൈംഗികത പകരാനാവുകയുള്ളൂ.
ലൈംഗിക താല്‍പര്യം ഒരുപോലെ

പുരുഷനുള്ളതുപോലെ തീവ്രമായ ലൈംഗിക താല്‍പര്യം സ്‌ത്രീക്കില്ല എന്നാണ്‌ പലരും കരുതിപോരുന്നത്‌. എന്നാല്‍ ലൈംഗിക താല്‍പര്യവും വികാരവും പുരുഷനും സ്‌ത്രീക്കും ഒരുപോലെയാണ്‌.

പുരുഷന്‌ അനുഭവപ്പെടുന്നത്ര ശക്‌തവും തീവ്രവുമായ ലൈംഗിക താല്‍പര്യം സ്‌ത്രീകള്‍ക്കുമുണ്ട്‌. പക്ഷേ, സ്‌ത്രീയുടെ ശാരീരിക, മാനസിക, സാമൂഹിക സാഹചര്യങ്ങള്‍ അനുസരിച്ച്‌ ലൈംഗിക പ്രതികരണത്തില്‍ വ്യത്യാസമുണ്ടാകാം എന്നു മാത്രം.

ചില അവസരങ്ങളില്‍ സ്‌ത്രീ സെക്‌സില്‍ നിന്നും സ്‌നേഹപൂര്‍വം ഒഴിഞ്ഞു നില്‍ക്കുന്നത്‌ അതുകൊണ്ടാണ്‌. തീര്‍ത്തും അപരിചിതമായ അന്തരീക്ഷത്തിലോ സ്വകാര്യതയില്ലാത്ത ചുറ്റുപാടിലോ സ്‌ത്രീ സെക്‌സിന്‌ താല്‍പര്യം പ്രകടിപ്പിച്ചെന്ന്‌ വരില്ല.

പുരുഷനെ സംബന്ധിച്ചിടത്തോളം സാഹചര്യങ്ങള്‍ക്ക്‌ സെക്‌സില്‍ വലിയ പ്രാധാന്യമില്ല.

ഏതു ചുറ്റുപാടിലും ഉത്തേജിതനാകാനും ലൈംഗിക ബന്ധത്തിലേര്‍പ്പെടാനും പുരുഷന്‌ സാധിച്ചെന്നു വരും. സ്‌ത്രീക്കു പക്ഷേ, ശാന്തവും സുരക്ഷിതവുമായ അന്തരീക്ഷം കൂടിയേ തീരു. ഇത്‌ ചിലപ്പോള്‍ പുരുഷന്മാര്‍ പങ്കാളിയുടെ ലൈംഗിക താല്‍പര്യക്കുറവാണെന്ന്‌ തെറ്റിദ്ധരിക്കാറുണ്ട്‌.
സ്‌ത്രീകളും പൂര്‍വലാളനയും

സെക്‌സിനു മുമ്പ്‌ സ്‌ത്രീശരീരത്തെ ഉണര്‍ത്തണം. സ്‌നേഹത്തോടെയുള്ള ബാഹ്യലീലകള്‍ക്ക്‌ സ്‌ത്രീകളെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുണ്ട്‌.

സംഭോഗത്തിന്റെ ഭാഗമായി ചെയ്യുന്ന പൂര്‍വലാളനകള്‍ ശരിയായ ലൈംഗിക തൃപ്‌തിക്ക്‌ അത്യന്താപേക്ഷിതമാണ്‌. സെക്‌സിലേര്‍പ്പെടും മുമ്പ്‌ പുരുഷനില്‍ നിന്നും സ്‌ത്രീ ഇതു പ്രതീക്ഷിക്കുന്നു.

ബാഹ്യലീലകളില്‍ മുഴുകുമ്പോള്‍ ശരീരവും മനസും ശരിയായ ലൈംഗിക വേഴ്‌ചയ്‌ക്ക് തയാറെടുക്കുകയാണ്‌ ചെയ്യുന്നത്‌. ആ സമയത്ത്‌ ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവര്‍ത്തനത്തിന്‌ വേഗതയേറി രക്‌തസഞ്ചാരം കൂടുകയും നാഡീവ്യൂഹങ്ങളും ലൈംഗിക ഗ്രന്ഥികളും ഉണര്‍ന്ന്‌ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

- See more at: http://www.mangalam.com/health/family-health/332241#sthash.RnQd008n.dpuf