ദാമ്പത്യത്തിലെ ബ്രഹ്മചര്യം






പ്രസിദ്ധമായ 'കാമസൂത്ര'മെഴുതിയ വാത്സ്യായനമഹര്‍ഷി പറയുന്നതു വിവാഹം കഴിഞ്ഞ ദമ്പതികള്‍ 10 ദിവസം(പകലും രാത്രിയും) ബ്രമ്ഹചര്യം അനുഷ്ഠിക്കണമെന്നാണ്.അത്രയും സമയം വേണമത്രേ ദമ്പതികള്‍ക്ക് പരസ്പരം മനസ്സിലാക്കി ലൈംഗികബന്ധത്തിനു തയ്യാറാവാന്‍.ആവശ്യമില്ലാത്ത ആശങ്കകളും പേടികളും അകന്ന് ആരോഗ്യകരവും ആസ്വാദ്യകരവുമായ ഒരു ശാരീരികബന്ധത്തിന് അതിനകം കളമൊരുങ്ങിയിരിക്കും.



42 ശതമാനം സ്ത്രീകളില്‍ മാത്രമേ കന്യാചര്‍മം പൊട്ടിയാല്‍ രക്തം വരുകയുള്ളൂ. എല്ലാ സ്ത്രീകള്‍ക്കും ആദ്യസംഭോഗത്തില്‍ കന്യാചര്‍മം പൊട്ടി രക്തം വരണമെന്നില്ല.42% സ്ത്രീകളില്‍ മാത്രമേ കന്യാചര്‍മം പൊട്ടിയാല്‍ രക്തം വരികയുള്ളൂ.ബാക്കി 47% പേരിലും കന്യാചര്‍മം വണരെ 'ഫ്‌ളെക്‌സിബിള്‍' ആയിരിക്കും.ബാക്കി 11% പേരില്‍ കന്യാചര്‍മം തീരെ നേര്‍ത്തതോ ദുര്‍ബലമോ ആയിരിക്കും.അത്തരക്കാരില്‍ വിവാഹത്തിനു മുമ്പു തന്നെ, നൃത്തമോ വ്യായമമോ പോലുള്ള ശാരീരികായാസമുള്ള പ്രവൃത്തി സമയത്ത്, ഈ ചര്‍മം പൊട്ടിപ്പോകും.ആദ്യസംഭോഗത്തു പോകുന്ന രക്തത്തിന്റെ അളവും കൃത്യമായി പറയാന്‍ പറ്റില്ല.ചിലപ്പോള്‍ ഒന്നോ രണ്ടോ തുള്ളികളേ കാണൂ.ചിലപ്പോള്‍ അര ടീസ്പൂണ്‍ വരെ കാണും.കന്യാചര്‍മത്തിന്റെ കട്ടി, സ്ത്രീയിലെ വികാരതീവ്രത(സ്‌നിഗ്ത),സംഭോഗത്തില്‍ പുരുഷന്‍ പ്രയോഗിക്കുന്ന ശക്തി -ഇതെല്ലാം രക്തസ്രാവത്തിന്റെ രീതിയെ നിശ്ചയിക്കുന്നു.



സ്ത്രീ മുകളിലും പുരുഷന്‍ താഴെയുമായാല്‍ സ്ത്രീക്ക് രതിമൂര്‍ച്ഛ കൂടുതല്‍ ലഭിക്കും.ലൈംഗികബന്ധത്തില്‍ രണ്ടുപേരുടെയും ഇഷ്ടവും താല്‍പര്യവുമനുസരിച്ച് ഏതു പൊസിഷന്‍ വേണമെങ്കിലും കൈകൊള്ളാം.ഭാര്യമുകളിലും ഭര്‍ത്താവ് താഴെയുമായി ലൈംഗികബന്ധത്തില്‍ ഭാര്യയ്ക്ക് രതിമൂര്‍ച്ഛ ഉണ്ടാകും.ഭര്‍ത്താവ് മുകളിലാകുമ്പോള്‍ അവര്‍ക്ക് ഈ സുഖം കിട്ടുന്നുണ്ടാവില്ല.എന്തായാലും ആദ്യം പറഞ്ഞതു പോലെ പൊസിഷനല്ല,സുഖമാണു പ്രധാനം.



പുരുഷലിംഗത്തിന്റെ വലുപ്പം രണ്ടിഞ്ചായാലും മതി പുരുഷ ലിംഗത്തിന്റെ വലുപ്പത്തിനു പ്രത്യേകിച്ചൊരു പ്രസക്തിയുമില്ല.ലിംഗത്തിന്റെ നീളവും വണ്ണവും പലരില്‍ പലതാകാം.ചെറുവിരല്‍ മുതല്‍ ഒരു കൊച്ചുതലവരെ കടന്നുപോകാന്‍ തക്കവിധ ഈലാസ്തികതവും വികസിക്കുന്നതുമാണു യോനി. അതിനാല്‍ ലിംഗം വതുതായാലും ചെറുതായാലും യോനിയില്‍ പ്രവേശിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല.ഉദ്ധരിച്ചു നില്‍ക്കുന്ന ലിംഗത്തിന് രണ്ട് ഇഞ്ചോ അതില്‍ കൂടുതല്‍ നീളമുണ്ടെങ്കില്‍ ധാരാളം മതിയെന്നു വൈദ്യശാസ്ത്രം പറയുന്നു.ഉദ്ധരിച്ച അവസ്ഥയില്‍ ഏതു ലിംഗത്തിനും അഞ്ച്-അഞ്ചര ഇഞ്ചു വരെ നീളം വരാം.



ഏതാണ്ട് ആറിഞ്ച് ആഴമുള്ള സ്ത്രീയോനിയുടെ മുകളിലെ രണ്ടിഞ്ചു മാത്രമേ അവര്‍ക്കു കാര്യമായ സുഖം പ്രദാനം ചെയ്യുകയുള്ളൂ, സംഭോഗവേളയില്‍.അതുകൊണ്ടാണു വലുപ്പം രണ്ടിഞ്ചായാലും മതി എന്നു പറയുന്നത്.ശരീരവലുപ്പമനുസരിച്ചു ലിംഗവലിപ്പം കൂടണമെന്നുമില്ല.18-20 വയസ്സോടെ പുരുഷന്റെ ലിംഗം അതിന്റെ പരമാവധി വളര്‍ച്ച പ്രാപിച്ചിരിക്കും.പുരുഷലിംഗത്തിന്റെ വലുപ്പം കൂടിയാല്‍ സ്ത്രീക്കു സംഭോഗസംതൃപ്തി വര്‍ധിക്കും എന്ന ധാരണയും ശരിയല്ല.



രണ്ടു വൃഷണങ്ങളും വേണമെന്നു നിര്‍ബന്ധമില്ല.എല്ലാവരുടെയും വൃഷണങ്ങള്‍ക്കു ഒരേ വലുപ്പമാവില്ല.കേണ്ടതുമില്ല.ഓരോരുത്തര്‍ക്കും ഓരോ വലുപ്പമായിരിക്കും.വൃഷണ/ലിംഗവലുപ്പവും ലൈംഗിക ശേഷിയും തമ്മില്‍ ഒരു ബന്ധവുമില്ല.ആവശ്യത്തിനു ടെസ്‌റ്റോസ്‌റ്റെ റോണും(പുരുഷ ഹോര്‍മോണ്‍)ശുക്ലവും ഉല്‍പാദിപ്പിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ വൃഷണത്തിന് കുഴപ്പമൊന്നുമില്ലെന്നര്‍ഥം.നമ്മുടെയൊക്കെ രണ്ടു വൃഷണവും രണ്ടു ലെവലില്‍ ആയിരിക്കും.പ്രകൃതിതന്നെ അത് അങ്ങനെ സംവിധാനം ചെയ്തിരിക്കുകയാണ്.അപകടമോ, പരിക്കോ ഒക്കെ പറ്റുമ്പോള്‍ ഒന്നെങ്കിലും രക്ഷപ്പെടട്ടെ എന്നു കരുതിയാണിത്.



പങ്കാളിയില്‍ നിന്നും ലൈംഗികസംബന്ധിയായ അണുബാധ പകരാന്‍ സാധ്യത കൂടുതല്‍ ആര്‍ത്തവത്തെപ്പറ്റിയും ആര്‍ത്തവസമയത്തു പാലിക്കേണ്ട ചിട്ടകളെപ്പറ്റിയുമൊക്കെ ധാരാളം അബദ്ധധാരണകള്‍ നമ്മുടെ സമൂബത്തിലുണ്ട്.ആരോഗ്യമുള്ള ഒരു സ്ത്രീയില്‍ മാസം തോറും സംഭവിക്കുന്ന ഒരു സാധാരണ ശാരീരിക പ്രക്രിയ മാത്രമാണിത്.രക്തസ്രാവം ഉണ്ടെന്നതുകൊണ്ട് അവള്‍ അശുദ്ധയാണ് എന്നുള്ള മാറ്റി നിര്‍ത്തലിന്റെ ആവശ്യമില്ല.പാഡുകള്‍ ഉപയോഗിച്ചും ശരീരം വൃത്തിയായി സൂക്ഷിച്ചും ബാക്കി ദിവസങ്ങളിലെപ്പോലെതന്നെ ഈ ദിവസങ്ങളിലും കഴിയാം.സ്ത്രീക്ക് ആഗ്രഹമുണ്ടെങ്കില്‍ ലൈംഗികബന്ധവുമാകാം.ഭാര്യയ്ക്കും ഭര്‍ത്താവിനും രോഗാണുബാധ ഒന്നുമില്ല എന്ന് ഉറപ്പാക്കിയിട്ടു വേണം ബന്ധപ്പെടാന്‍ എന്നുമാത്രം.ആര്‍ത്തവസമയത്ത് ഗര്‍ഭപാത്രത്തിന്റെ ഉള്ളിലെ ആവരണം നഷ്ടപ്പെടുന്നതിനാല്‍ പങ്കാളിക്ക് എന്തെങ്കിലും ഗുഹ്യഭാഗ അണുബാധ ഉണ്ടെങ്കില്‍ അത് ഈ സമയത്തു വേഗം പകരാം.ആര്‍ത്തവിച്ചിരിക്കുന്ന സ്ത്രീയുമായി ബന്ധപ്പെട്ടാല്‍ പുരുഷനു ടെറ്റനസ് ഉണ്ടാകും എന്ന ധാരണയിലും കഴമ്പില്ല.



ലൈംഗിവികാരങ്ങളും സ്തനവലുപ്പവുമായി യാതൊരു ബന്ധവുമില്ല

സ്തനങ്ങളുടെ വലുപ്പം വ്യക്തിനിഷ്ഠമാണ്.ചിലര്‍ക്കു വലുപ്പം കൂടിയിരിക്കും ;ചിലര്‍ക്കു കുറഞ്ഞിരിക്കും.ചിലരില്‍ ഒരു സ്തനം മറ്റേതിനേക്കാള്‍ ചെറുതായിരിക്കും.ഇതെല്ലാം തികച്ചും സ്വാഭാവികമാണ്.മുലപ്പാലിന്റെ അളവിനോ ലൈംഗികവികാരത്തിന്റെ ഏറ്റക്കുറച്ചിലിനോ സ്തനവലുപ്പവുമായി ബന്ധമൊന്നുമില്ല.പക്ഷേ ഹോര്‍മോണ്‍ പ്രശ്‌നം മൂലമല്ല,സ്തനവലുപ്പം കുറയുന്നതെങ്കില്‍ ഒരു മരുന്നും ഗുണം ചെയ്യില്ല.വ്യായാമം കൊണ്ടും സ്തനവലുപ്പം കൂട്ടാന്‍ പറ്റില്ല.;പക്ഷേ സ്തനം താങ്ങിനിര്‍ത്തുന്ന പെക്‌ടോറല്‍ പേശികളെ ദൃഢമാക്കി 'തൂങ്ങല്‍' ഒഴിവാക്കാം.ഉചിതമായ ബ്രാ ധരിക്കുന്നതും മാറിന്റെ സൗന്ദര്യം നിലനിര്‍ത്താന്‍ സഹായിക്കും.



സ്വയംഭോഗം ചെയ്താല്‍ ലൈംഗികശേഷി പോകും ശരീരം ക്ഷീണിക്കും എന്നൊന്നുമില്ല.സ്വയംഭോഗത്തെ സംബന്ധിച്ചു ധാരാളം അബദ്ധധാരണകള്‍ നിലവിലുണ്ട്.സ്വയംഭോഗം ചെയ്താല്‍ കൈ വിറയ്ക്കും, ശരീരം ക്ഷിണിക്കും, ലൈംഗികശേഷി പോകും എന്നിവ അവയില്‍ ചിലതു മാത്രം.തികച്ചും സ്വാഭാവികവും അപകടരഹിതവമായ ഒരു പ്രവൃത്തി മാത്രമാണ് ഇത്.സ്വയംഭോഗം മൂലം പുരുഷലിംഗം വളഞ്ഞുപോവുകയുമില്ല.



സ്വയംഭോഗത്തില്‍ രതിമൂര്‍ച്ഛ കിട്ടിയെന്നു കരുതി പുരുഷനുമായി ബന്ധപ്പെടുമ്പോള്‍ രതിമൂര്‍ച്ഛ കിട്ടണമെന്നില്ല.

58 മുതല്‍ 82 ശതമാനം വരെ സ്ത്രീകള്‍ സ്വയംഭോഗം ചെയ്യാറുണ്ട് എന്നു കണക്കുകള്‍ പറയുന്നു.സ്വയംഭോഗം ചെയ്തപ്പോള്‍ രതിമൂര്‍ച്ഛ ഉണ്ടായെന്നു കരുതി പുരുഷനുമായി ബന്ധപ്പെടുമ്പോഴും രതിമൂര്‍ച്ഛ ഉണ്ടാകണമെന്നില്ല.ഉണ്ടായിക്കൂടെന്നുമില്ല.പങ്കാളിയുമൊത്ത് ബന്ധപ്പെടുമ്പോള്‍ മറ്റു ചില കാര്യങ്ങളെ കൂടി ആശ്രയിച്ചിരിക്കും രതിമൂര്‍ച്ഛ.പങ്കാളികള്‍ തമ്മിലുള്ള അടുപ്പം, സ്ത്രീയുടെ മൂഡ്,രതിപൂര്‍വലീലകളുടെ ദൈര്‍ഘ്യം എന്നിവ ഉദാഹരണം.എന്നാല്‍ സ്വയംഭോഗം വഴി രതിമൂര്‍ച്ഛ ലഭിച്ചിട്ടുള്ളവരില്‍ ലൈംഗികതയോടുള്ള മടിയും ചമ്മലും കുറയും.



മുംബൈ ജി.എസ് മെഡിക്കല്‍ കോളേജിലെ സെക്ഷ്വല്‍ മെഡിസിന്‍ പ്രഫസര്‍ ഡോ.പ്രകാശ് കോത്താരി പറയുന്നു : രതിമൂര്‍ച്ഛ തുമ്മല്‍ പോലെയാണ്- വിവരിക്കാന്‍ പ്രയാസം.പക്ഷേ അനുഭവിച്ചറിയാം.സാധാരണയായി രതിമൂര്‍ച്ഛസമയത്ത് ഉയര്‍ന്ന തരത്തിലുള്ള ലൈംഗിക ഉന്മാദം നമുക്ക് അനുഭവപ്പെടും.സ്ത്രീകളില്‍ താളാത്മകമായ യോനീസങ്കോജങ്ങളും ആണുങ്ങളില്‍ ശുക്ലസ്ഖലനവും സംഭവിക്കും.ഇതെല്ലാം കഴിയുമ്പോള്‍ പറഞ്ഞറിയിക്കാന്‍ വയ്യാത്ത ഒരാശ്വാസവും തോന്നും.''രതിമൂര്‍ച്ഛയുടെ സമയത്തു ശ്വാസംമുട്ടുന്നതുപോലെയും ശരീരം വിറയ്ക്കുന്നതുപോലെയും തോന്നാം.'അതു സംഭവിച്ചു കഴിഞ്ഞു എന്ന് ഇണയെ അറിയിക്കാനുള്ള മാര്‍ഗങ്ങളാണിവ.ഗുഹ്യഭാഗങ്ങളില്‍ ഉത്തേജിപ്പിച്ചാല്‍ മാത്രമേ തരിമൂര്‍ച്ഛ ഉണ്ടാകൂ എന്നില്ല.ചില സ്ത്രീകളില്‍ സ്തനഭാഗങ്ങളിലെ ഉത്തേജനം മതി രതിമൂര്‍ച്ഛയ്ക്ക്.യോനിയില്ലാത്ത സ്ത്രീകളില്‍ പോലും രതിമൂര്‍ച്ഛയുണ്ടാകും അളരുടെ മറ്റു'സംവേദനക്ഷമമായ 'ഭാഗങ്ങളില്‍ ഉത്തേജിപ്പിച്ചാല്‍.



വായ്‌നാറ്റവും ശരീരദുര്‍ഗന്ധവും പങ്കാളിയില്‍ വിരക്തിയുണ്ടാക്കാം.

ഗുഹ്യഭാഗം വൃത്തിയായി സൂക്ഷിക്കുന്നിടത്തോളം ഗുഹ്യരോമം പ്രശ്‌നമുണ്ടാക്കണമെന്നില്ല.സ്ത്രീയുടെ ഭഗശിശ്‌നിയെ ഉത്തേജിപ്പിക്കാന്‍ രോമംസഹായിച്ചേക്കാം.പക്ഷേ ശുക്ലവും മറ്റു സ്രവങ്ങളും പറ്റിപ്പിടിക്കാനിടയുണ്ട്.വേണ്ടത്ര വൃത്തിയാക്കിയില്ലെങ്കില്‍ ആ ഭാഗത്തു ബാക്ടീരിയ വളരുകയും ദുര്‍ഗന്ധം ഉണ്ടാക്കുകയും ചെയ്യും. രോമം വൃത്തിയാക്കി വയ്ക്കാന്‍ ബുദ്ധിമുട്ടു തോന്നിയാല്‍ ഷേവ് ചെയ്യുകയോ ട്രിം ചെയ്യുകയോ വേണം.കക്ഷത്തിലുള്ള രോമത്തില്‍ വിയര്‍പ്പ് അടിഞ്ഞുകൂടി ദുര്‍ഗന്ധമുണ്ടാകാന്‍ സാധ്യതയുണ്ട്.പതിവായി കുളിക്കുക, കക്ഷം വൃത്തിയായി കഴുകുക, രൂക്ഷത കുറഞ്ഞ പൗഡര്‍ പുരട്ടുക എന്നിവ വിയര്‍പ്പുനാറ്റം കുറയ്ക്കും.



വായ്‌നാറ്റം (ഹാലിറ്റോസിസ്)സ്ത്രീയും പുരുഷനും അടുത്തിടപെഴകുമ്പോള്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം.പല കാരണങ്ങള്‍ കൊണ്ടും വായ്‌നാറ്റമുണ്ടാകാം. ശ്വസനാളത്തിലെ രോഗാണുബാധ, പല്ലിലെയോ മോണയിലെയോ അണുബാധ, കരള്‍ പ്രശ്‌നങ്ങള്‍, പുകവലി. പ്രമേഹം, മലബന്ധം, മൂക്കില്‍രോഗാണുബാധയോ വളര്‍ച്ചയോ, സൈനസൈറ്റിസ്, തുടങ്ങിയവ.നന്നായി പല്ലു തേച്ചില്ലെങ്കിലും നാറ്റമുണ്ടാകാം.ഉള്ളി കഴിച്ചാലും പ്രശ്‌നമാകാം.വേണമെങ്കില്‍ ഡോക്ടറെ കണ്ടും ശരീരശുദ്ധിയില്‍ ശ്രദ്ധിച്ചും വായ്‌നാറ്റത്തെ അകറ്റിനിര്‍ത്താം.

- See more at: http://pravasini.com/index.php?page=topstory&tid=1233#sthash.a8pVFA6q.dpuf

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ