ഞാന്‍ 25 വയസുള്ള വിവാഹിതയാണ്. വിവാഹം കഴിഞ്ഞിട്ട് മൂന്ന് മാസമായി. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കുന്നില്ല എന്നതാണ് പ്രശ്നം. ലിംഗം വലുതായത് കൊണ്ടാണോ പ്രശ്നം എന്നറിയില്ല. യോനി ചെറുതായാല്‍ ഇങ്ങനെ വരുമോ? എന്താണ് പരിഹാരം?
സ്മിത, .
പ്രശ്നം മാനസികമോ ശാരീരികമോ എന്ന് കണ്ടെത്തണം. സാധാരണ മാനസികമാകാനാണ് സാധ്യത. ലൈംഗിക ബന്ധത്തോടുള്ള ഭയം, ചെറുപ്പത്തില്‍ ഉണ്ടായിട്ടുളള ലൈംഗിക പീഡനം, ആദ്യ തവണ ബന്ധപ്പെടുമ്പോഴുള്ള വേദന എന്നിവ മൂലം യോനി സങ്കോചിച്ചു പോകാറുണ്ട്. നിങ്ങളുടെ പ്രശ്നം എന്താണെന്ന് കണ്ടെത്തുക.
ഇണകള്‍ ബന്ധപ്പെടുന്നതിന് മുന്‍പ് ഉള്ള് തുറന്ന് സംസാരിക്കുക. ചുംബനവും തലോടലും സ്നേഹപ്രകടനങ്ങളും എല്ലാം ആകുമ്പോള്‍ യോനി വികസിക്കുകയും ലിംഗപ്രവേശനം സാധ്യമാകുകയും ചെയ്യും. ശാരീരിക പ്രശ്നമാണെങ്കില്‍ ജെല്ലിയോ വെളിച്ചെണ്ണയോ യോനിയില്‍ പുരട്ടിയിട്ട് വിരല്‍ കോണ്ടു യോനീകവാടം വലുതാക്കാവുന്നതാണ്. ഇതിന് പങ്കാളിയുടെ പൂര്‍ണ്ണ സഹകരണം ആവശ്യമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ