നൂറ്റാണ്ടുകളായി ആര്‍ജ്ജിച്ചതും പകര്‍ന്നു നല്‍കി വരുന്നതുമായ അറിവുണ്ട്. പല പല പുസ്തകങ്ങളും സിനിമകളും ഡോക്യുമെന്‍ററികളും എവിടെയും ലഭ്യമാണ്. എപ്പോഴും എല്ലായ്പ്പോഴും ചര്‍ച്ചകളും വിശകലനങ്ങളും ഒളിഞ്ഞുനോട്ടങ്ങളും കള്ളത്തരം കാട്ടലും ഇക്കാര്യത്തില്‍ നടക്കുന്നുമുണ്ട്. എങ്കിലും സെക്സ് എന്നത് പലര്‍ക്കും ഒരു മരീചികയാണ്. അറിയുന്തോറും കൂടുതല്‍ അറിവുകള്‍ മറഞ്ഞുകിടക്കുന്ന ഒരു മഹാവനം.
ലൈംഗിക ബന്ധത്തെപ്പറ്റി എല്ലാം അറിയാമെന്ന് കരുതുന്നവര്‍ പോലും അറിവില്ലായ്മകള്‍ വച്ചുപുലര്‍ത്തുന്നുണ്ട്. ഒട്ടേറെ തെറ്റിദ്ധാരണകള്‍ കൊണ്ട് മൂടപ്പെട്ട് കിടക്കുകയാണ് ലോകത്തിലെ ഏറ്റവും സുഖപ്രദമായ ഈ അനുഭവം. ചില തെറ്റിദ്ധാരണകളെക്കുറിച്ച് പറയട്ടെ?
ആര്‍ത്തവ കാലത്ത് സെക്സില്‍ ഏര്‍പ്പെട്ടാല്‍ ഗര്‍ഭം ധരിക്കില്ല എന്ന വിശ്വാസം ചിലര്‍ക്കുണ്ട്. അത് ഒരു തെറ്റിദ്ധാരണയാണെന്ന് അറിയിക്കുന്നു. ഈ കാലയളവില്‍ ബന്ധം പുലര്‍ത്തിയാലും ഗര്‍ഭം ധരിക്കാന്‍ സാധ്യതയുണ്ട്. മാത്രമല്ല, ഈ കാലത്ത് സെക്സില്‍ ഏര്‍പ്പെടുന്നത് അണുബാധയുണ്ടാക്കാനുള്ള സാധ്യതയും ഏറെയാണ്.
ഉറ ധരിക്കാതെ ബന്ധപ്പെടുമ്പോള്‍ സ്ഖലനത്തിന് മുമ്പ് ലിംഗം യോനിയില്‍ നിന്ന് പുറത്തെടുത്താല്‍ ഗര്‍ഭിണിയാകില്ല എന്ന് ആരെങ്കിലും കരുതുന്നുണ്ടോ? എങ്കില്‍ ആ വിശ്വാസവും തെറ്റാണ്. സ്ഖലനത്തിന് മുമ്പും ലിംഗത്തില്‍ നിന്ന് തുള്ളികളായി രേതസ് പുറത്തുവരും. ഒരുതുള്ളി രേതസ് ഒരു ജീവനെ സൃഷ്ടിക്കാന്‍ ധാരാളമാണ്.
നിന്നുകൊണ്ട്, ഷവറിന് കീഴില്‍ വച്ച്, ബാത്ത് ടബ്ബില്‍ വച്ച് - ഈ രീതികളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സുരക്ഷിതമാണെന്ന് വിശ്വസിക്കുന്നുവോ? എങ്കില്‍ ഈ ധാരണയും തെറ്റാണ്. ഉറ ധരിച്ചിട്ടില്ലെങ്കില്‍, മറ്റ് സുരക്ഷിത മാര്‍ഗങ്ങള്‍ കൈക്കൊണ്ടിട്ടില്ലെങ്കില്‍ ഗര്‍ഭം ധരിക്കും എന്നതില്‍ സംശയമില്ല. എവിടെ വച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നു എന്നതും ഗര്‍ഭമുണ്ടാകാനുള്ള സാധ്യതയും തമ്മില്‍ ബന്ധമൊന്നുമില്ല.
ഗര്‍ഭ നിരോധന ഗുളികകള്‍ കഴിച്ചതിന് ശേഷം സെക്സ് ചെയ്യുന്നത് സുരക്ഷിതമാണോ? അല്ല എന്നാണ് ഉത്തരം. കാരണം, ഗുളികകള്‍ കഴിച്ചിട്ടുണ്ടെങ്കിലും മറ്റ് നിരോധന മാര്‍ഗങ്ങള്‍ കൂടി കൈക്കൊണ്ടിട്ടില്ലെങ്കില്‍ ഗര്‍ഭം ധരിക്കാനുള്ള സാധ്യത ഏറെയാണ്.
ലൈംഗിക ബന്ധം നടന്നയുടനെ യോനി കഴുകി രേതസ് കളയുന്നത് ഗര്‍ഭധാരണത്തെ തടയുമെന്ന് തോന്നുന്നുണ്ടോ? അങ്ങനെ ചെയ്താലും ഗര്‍ഭം ധരിക്കാനുള്ള സാധ്യത കുറയ്ക്കാനാവില്ല. കാരണം ലൈംഗിക ബന്ധത്തിന്‍റെ സമയത്തു തന്നെ ‘ഭാഗ്യമുണ്ടെങ്കില്‍’ എത്തേണ്ട ബീജം എത്തേണ്ടിടത്ത് എത്തിയിരിക്കും!
സന്തുഷ്ട ദമ്പതികള്‍ക്ക് എന്നും നല്ല ലൈംഗികാനുഭവമായിരിക്കും എന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടോ? എങ്കില്‍ അതും തെറ്റാണ്. സെക്സ് എന്നു പറയുന്നത് പ്രവചനാതീതമായ സംഗതിയാണ്. ഓരോ തവണയും അതിന് പുതുമയുണ്ട്. എന്നാല്‍ സെക്സ് ചെയ്യുന്ന രീതി, സ്ഥലം, സമീപനം തുടങ്ങിയ ഘടകങ്ങള്‍ക്കനുസരിച്ച് രതിയനുഭവത്തിലും മാറ്റമുണ്ടാകും. എത്ര സന്തുഷ്ട ദമ്പതികളായാലും ഓരോ ലൈംഗിക ബന്ധത്തെയും സമീപിക്കുന്നതിനനുസരിച്ചായിരിക്കും ഫലം കിട്ടുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ