സ്‌നേഹപ്രകടനത്തിന്റെ വ്യത്യസ്‌ത തലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനാണ് ലൈംഗികതയില്‍ ശ്രമിക്കേണ്ടത്. പുരുഷന്‍ മുകളിലും സ്‌ത്രീ താഴെയുമായുള്ള സാധാരണ രീതിമാത്രം തുടരുന്നത് കാലക്രമേണ സെക്‌സിനോട് വിരക്‌തി തോന്നാനിടവരും.
എന്നും ഒരുപോലെ ഒഴുകുന്ന പുഴ സുന്ദരമാണ്. എന്നാല്‍ സെക്‌സില്‍ ആ ഒഴുക്കിന് സൗന്ദര്യം അല്‍പം കുറഞ്ഞേക്കാം. വൈവിധ്യങ്ങളാണ് ലൈംഗികാസ്വാദനത്തിന്റെ അടിത്തറ. ഭാരതീയ ശില്‍പകലകളിലും കാമസൂത്രയിലും ലൈംഗികതയിലെ വൈവിധ്യങ്ങള്‍ പ്രകടമാണ്. ഒരേ രീതിയിലുള്ള സെക്‌സ് ദമ്പതിമാര്‍ക്കിടയില്‍ മടുപ്പ് ഉളവാക്കും.
സ്‌നേഹപ്രകടനത്തിന്റെ വ്യത്യസ്‌ത തലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനാണ് ലൈംഗികതയില്‍ ശ്രമിക്കേണ്ടത്. പുരുഷന്‍ മുകളിലും സ്‌ത്രീ താഴെയുമായുള്ള സാധാരണ രീതിമാത്രം തുടരുന്നത് കാലക്രമേണ സെക്‌സിനോട് വിരക്‌തി തോന്നാനിടവരും.
'സെക്‌സു മടുത്തു', 'എനിക്ക് ഇപ്പോള്‍ സെക്‌സ് ആസ്വദിക്കാന്‍ കഴിയുന്നില്ല', 'ഭാര്യയ്‌ക്ക് സെക്‌സിനോട് താല്‍പര്യമില്ല' എന്നിങ്ങനെയുള്ള പരാതികളുമായി മനഃശാസ്‌ത്രജ്‌ഞനെ കാണുന്നവര്‍ നിരവധിയാണ്. ഇത്തരം പ്രശ്‌നങ്ങളിലേക്ക് ദമ്പതിമാരെ നയിക്കുന്നതിന് ഒരു പ്രധാന കാരണം സെക്‌സിലുള്ള ആവര്‍ത്തനമാണ്.
സെക്‌സ് ആവര്‍ത്തനവിരസമാകുമ്പോള്‍ ലൈംഗിതയിലൂടെയുള്ള സംതൃപ്‌തി കുറയുന്നു. സെക്‌സിനോടുള്ള താല്‍പര്യം നഷ്‌ടമാകുന്നു. പ്രത്യേകിച്ച് പ്രായമേറുന്തോറും. പങ്കാളികള്‍ക്ക് ഇരുവര്‍ക്കും ആസ്വദിക്കാവുന്ന രീതികള്‍ സ്വയം കണ്ടെത്തിയാല്‍ സെക്‌സ് കൂടുതല്‍ ആഹ്‌ളാദകരമാക്കാം.
ആശയവിനിമയം പ്രധാനം
പെട്ടെന്ന് ഒരു ദിവസം സെക്‌സി ല്‍ പരീക്ഷണത്തിന് മുതിരുന്നത് ശരിയല്ല. അത് ഏകപക്ഷീയമാകാനും പാടില്ല. പങ്കാളികള്‍ ഇരുവരും പരീക്ഷണങ്ങള്‍ക്ക് ഒരുപോലെ മനസുകൊണ്ടും ശരീരംകൊണ്ടും ഒരുങ്ങണം. അതിനായി മനസു തുറന്നുള്ള ആശയവിനിമയം വേണം.
'നമുക്ക് മറ്റൊരു രീതി നോക്കിയാലോ' എന്ന ആശയം പങ്കാളികള്‍ പരസ്‌പരം പങ്കുവയ്‌ക്കണം. സെക്‌സില്‍ പരീക്ഷണങ്ങള്‍ക്ക് കൃത്യമായ ചട്ടക്കൂടില്ല.
ആസ്വദിക്കാനാവുന്ന ഏതു രീതിയും പരീക്ഷിക്കാവുന്നതാണ്. എന്നാല്‍ പുരുഷനെപ്പോലെ ഏതു രീതിയും ആസ്വദിക്കാന്‍ സ്‌ത്രീക്കാവും എന്നുകരുതാനും പാടില്ല. സ്‌ത്രീയുടെ താല്‍പര്യത്തിന് പ്രാധാന്യം നല്‍കണം. സ്‌ത്രീ പങ്കാളിക്ക് താല്‍പര്യമില്ലാത്ത രീതികള്‍ക്ക് നിര്‍ബന്ധിക്കരുത്.
ഇത് ഗുണത്തേക്കാളേറെ ദോഷമാണ്. അവിടെയാണ് ആശയവിനിമയത്തിന്റെ പങ്ക്. സെക്‌സിലെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ ചോദിച്ചറിയണം.
ദാമ്പത്യജീവിതത്തിന്റെ ആദ്യകാലങ്ങളില്‍ ഇഷ്‌ടമില്ലാതിരുന്നതും താല്‍പര്യമില്ലാത്തതുമായ കാര്യങ്ങള്‍ പില്‍ക്കാലങ്ങളില്‍ പരസ്‌പര സ്‌നേഹത്തിന്റെ ഫലമായും ലൈംഗിക കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ അറിവ് നേടുന്നതിന്റെ ഫലമായും മാറിയെന്ന് വരും.
പരസ്‌പരം അറിയുക
സ്‌ത്രീ പങ്കാളിക്ക് പുരുഷ പങ്കാളിയെ അപേക്ഷിച്ച് സെക്‌സില്‍ വേണ്ടത്ര അറിവുണ്ടായിരിക്കണമെന്നില്ല. വിദ്യാസമ്പന്നയാണെങ്കിലും സെക്‌സിനെക്കുറിച്ച് ഭയവും ആശങ്കകളുമായിരിക്കും മനസുനിറയെ. വിവാഹത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ത്തന്നെ സെക്‌സിനെക്കുറിച്ചുള്ള ആധിയാവും പെണ്‍കുട്ടികളുടെ മനസില്‍ നിറയുക.
അതിനാല്‍ പങ്കാളികള്‍ ഇരുവരും പരസ്‌പരം നന്നായി മനസിലാക്കിയതിനു ശേഷം സെക്‌സിന്റെ ഉള്ളറകളിലേക്ക് കടക്കാന്‍ ശ്രമിക്കണം.
സെക്‌സ് ഒരു തുറന്ന പുസ്‌തമാക്കണം. സെക്‌സിനെക്കുറിച്ച് എന്തും പറയാനുള്ള മാനസിക അടുപ്പം ഉണ്ടാക്കിയെടുക്കണം. മനസും ശരീരവും പരസ്‌പരം അറിഞ്ഞാല്‍ മാത്രമേ പങ്കാളികള്‍ക്കിടയില്‍ ലൈംഗിക അടുപ്പം കൂടുതല്‍ ദൃഢമാവുകയുള്ളൂ.
ദമ്പതിമാര്‍ തങ്ങളുടേതായ ഒരു ഭാഷ രൂപപ്പെടുത്തിയെടുക്കുന്നത് നല്ലതാണ്. ചില ശാരീരിക സൂചനകളിലൂടെ ആശയവിനിമയം നടത്താന്‍ കഴിയണം.
സ്വകാര്യ നിമിഷങ്ങളില്‍ ലൈംഗിക താല്‍പര്യങ്ങളെക്കുറിച്ചുള്ള താല്‍പര്യങ്ങള്‍ കൈമാറാം. കിടപ്പറയില്‍ ആവശ്യങ്ങള്‍ ആദ്യമായി അവതരിപ്പിക്കുന്നതിനേക്കാള്‍ നേരത്തേ തയാറായി എത്തുന്നതാണ് നല്ലത്.
പരീക്ഷണങ്ങള്‍ ഒരുമിച്ച്
പുരുഷന്‍ മാത്രം പരീക്ഷണങ്ങള്‍ക്ക് മുതിരാന്‍ പാടില്ല. കിടപ്പറയില്‍ ലൈംഗികതയുടെ പുത്തന്‍ മേച്ചില്‍പ്പുറങ്ങള്‍ തേടുന്നത് പങ്കാളികള്‍ ഒരുമിച്ചായിരിക്കണം. പരീക്ഷണങ്ങളുടെ ഓരോ ഘട്ടത്തിലും പരസ്‌പരം ആസ്വാദനത്തിന്റെ ആഴം ചോദിച്ചറിയാനും ശ്രമിക്കണം.
ഇതിനായി അശ്ലീല പുസ്‌തകങ്ങളുടെയും നീലച്ചിത്രങ്ങളുടെയും സഹായം തേടാതിരിക്കാന്‍ ശ്രദ്ധിക്കണം. നീലച്ചിത്രങ്ങളില്‍ കാണുന്ന രീതികള്‍ ശാസ്‌ത്രയമല്ല. അത് അനുകരിക്കുന്നത് അപകടകരവുമാണ്.
പങ്കാളിക്ക് തൃപ്‌തി ലഭിക്കുന്നില്ലെന്ന് അറിഞ്ഞാല്‍ പിന്നീട് ആ രീതി തുടരാതിരിക്കണം. യാതൊരു കാരണവശാലും അപകടകരമായ ലൈംഗികരീതികള്‍ പാടില്ല. ഏറ്റവും ലളിതവും സുന്ദരവുമായ രീതികള്‍ പങ്കാളികള്‍ക്ക് സ്വയം കണ്ടെത്താവുന്നതേയുള്ളൂ.
പൂര്‍വലാളനകളില്‍ തുടങ്ങാം
പൂര്‍വലാളനകളാണ് ലൈംഗികതയിലേക്കുള്ള വാതില്‍. പങ്കാളികള്‍ പരസ്‌പരം ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ശരീരഭാഗങ്ങള്‍ തഴുകുകയും പൂര്‍വലാളനകളില്‍ സാധാരണമാണ്. എന്നാല്‍ ലൈംഗിക പരീക്ഷണങ്ങള്‍ ഈ പടിവാതുക്ക ല്‍ മുതല്‍ തുടങ്ങാം.
ലൈംഗികത ഉണര്‍ത്തുന്ന വസ്‌ത്രധാരണ രീതി, വശ്യമായ പെര്‍ഫ്യൂമിന്റെ ഉപയോഗം ഇങ്ങനെ അന്നുവരെ കാണാത്ത ലോകത്തേക്ക് പങ്കാളിലെ കൂട്ടിക്കൊണ്ടുപോകുന്ന പരീക്ഷണങ്ങളാകാം. എന്നാല്‍ യാതൊരു മുന്നറിയിപ്പും കൂടാതെ പൂര്‍വലാളനകള്‍ക്ക് കാത്തുനില്‍ക്കാതെ നേരെ ലൈംഗികതയിലേക്ക് കടക്കുന്നത് സ്‌ത്രീക്ക് വേദനജനകമായിരിക്കും.
പൂര്‍വലാളനകളില്‍ കാല്‍പനിക ഭാവങ്ങള്‍ നെയ്‌തെടുത്താല്‍ സെക്‌സ് ആദ്യം മുതല്‍ ആസ്വാദ്യകരമാക്കാം.
പീഡനമാകാതിരിക്കണം
ലൈംഗിക പരീക്ഷണങ്ങള്‍ പങ്കാളിക്ക് പീഡനമാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പല വിവാഹമോചന കേസുകളിലും പുരുഷന്റെ തന്നിഷ്‌ടപ്രകാരമുള്ള ലൈംഗിക പരീക്ഷണങ്ങളാണ് വില്ലനാകുന്നത്. അതിനാല്‍ ലൈംഗികതയില്‍ പുതുമ തേടുന്നവര്‍ ശ്രദ്ധയോടെ വേണം സമീപിക്കാന്‍.
സെക്‌സ് ആസ്വാദ്യകരമാക്കാന്‍ ശാസ്‌ത്രീയമായി തയാറാക്കിയ പുസ്‌തകങ്ങളുടെ സഹായം തേടുന്നതുകൊണ്ട് തെറ്റില്ല. സുഹൃത്തുക്കളില്‍ നിന്നുമുള്ള അറിവിന്റെ അടിസ്‌ഥാനത്തിലുള്ള രീതികള്‍ പരീക്ഷിക്കരുത്. ഓരോരുത്തര്‍ക്കും പരിമിതികളുണ്ട്. എല്ലാ രീതികളും എല്ലാവര്‍ക്കും ഒരുപോലെ ആസ്വദിക്കാനാവില്ല.
സ്‌ഥലം മാറി പരീക്ഷണം
ബെഡ്‌റൂമില്‍ വച്ചു മാത്രമേ സെക്‌സ് പാടുള്ളൂ എന്നില്ല. സെക്‌സ് ബഡ്‌റൂമിന് പുറത്ത് പാടില്ലെന്ന് ശഠിക്കുന്ന സ്‌ത്രീകളുമുണ്ട്. എന്നാല്‍ സ്വകാര്യതയുണ്ടെങ്കില്‍ വീടിന്റെ ഏതുഭാഗത്തുവച്ചും സെക്‌സ് ചെയ്യാവുന്നതാണ്.
മറ്റാരുടെയും സാന്നിധ്യമില്ലാതെയുള്ള സാഹചര്യങ്ങളില്‍ ബാഹ്യലീലകളോ, രതിക്രീയകളോ ചെയ്യുന്നതില്‍ തെറ്റില്ല. അടുക്കളയിലോ ബാത്ത്‌റൂമിലോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും പ്രവര്‍ത്തിയെടുക്കുന്നതിനിടയിലോ ദമ്പതികള്‍ക്ക് സെക്‌സ് ആകാവുന്നതാണ്.
ചിലര്‍ രാത്രി മാത്രമേ സെക്‌സിലേര്‍പ്പെടാറുള്ളൂ. പകല്‍ സെക്‌സിനോട് 'നോ' പറയുന്നവരുണ്ട്. എന്നാല്‍ സെക്‌സിന് സമയവ്യത്യാസമില്ല. രാത്രിയില്‍ മാത്രം സെക്‌സ് ശീലമുള്ളവര്‍ പകല്‍ സെക്‌സിന് സമയവും സന്ദര്‍ഭവും കണ്ടെത്താന്‍ ശ്രമിക്കുന്നത് സെക്‌സ് കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ സഹായിക്കും.
സ്‌നേഹവും പരസ്‌പര ധാരണയുമുള്ള ദമ്പതികള്‍ക്ക് സെക്‌സ് എപ്പോള്‍ വേണമെങ്കിലും ആസ്വദിക്കാവുന്നതാണ്.
ഇണയെ പരമാവധി ഉണര്‍ത്തുന്ന താല്‍പര്യവും പങ്കാളിയുടെ സുഖത്തിനുവേണ്ടി സര്‍വതും സമര്‍പ്പിക്കാനുള്ള സന്നദ്ധതയുമായിരിക്കണം ദമ്പതികളുടെ സെക്‌സില്‍ മുന്നിട്ടു നില്‍ക്കുന്നത്.
- See more at: http://www.mangalam.com/health/sex/231408?page=0,1#sthash.N5y8nmjd.dpuf
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ