നിയന്ത്രിക്കാനാവാത്ത വിധം അപ്രതീക്ഷിതമായി സ്ഖലനം സംഭവിച്ചുപോവുന്നതാണ് ശീഘ്രസ്ഖലനം. വളരെ ചെറിയ തോതിലുള്ള ലൈംഗിക ഉദ്ദീപനം വരുമ്പോഴേക്കും ശുക്ല വിസര്‍ജ്ജനം അറിയാതെ നടന്നുപോവുന്നു.
ഇത് ദമ്പതികളില്‍ ഇരുവര്‍ക്കും അസംതൃപ്തിക്ക് ഇടനല്‍കുന്നു. മാത്രമല്ല, ലൈംഗിക ബന്ധം വേണ്ടവിധം നടത്താനാവില്ലല്ലോ എന്ന ആശങ്കയും പങ്കാളിയെ സംതൃപ്തിപ്പെടുത്താന്‍ കഴിയുന്നില്ലല്ലോ എന്ന കുറ്റബോധവും ഏറി വരുന്തോറും ഇതൊരു രോഗാവസ്ഥയായി രൂപാന്തരപ്പെടുകയും ശീഘ്രസ്ഖലനം സ്ഥിരമായി തീരുകയും ചെയ്യുന്നു.
കാരണങ്ങള്‍
ശീഘ്രസ്ഖലനത്തിന്‍റെ കാരണങ്ങള്‍ ഇപ്പോഴും അവ്യക്തമാണ്. അത് ഓരോ വ്യക്തിയുടെയും ശാരീരികാവസ്ഥയെ ആശ്രയിച്ചിരിക്കും. പരിചയവും പ്രായവും കൂടിവരുമ്പോള്‍ പുരുഷന്മാര്‍ക്ക് രതിമൂര്‍ച്ഛ എത്തുന്ന സമയം നീട്ടിയെടുക്കാന്‍ സാധിക്കുകയാണ് സ്വാഭാവികമായി വേണ്ടത്. ചിലപ്പോള്‍ ഒരു പുതിയ പങ്കാളിയോടൊപ്പം കഴിയേണ്ടി വരുമ്പോള്‍ ചില പുരുഷന്മാര്‍ക്ക് ശീഘ്രസ്ഖലനം സംഭവിച്ചു പോവാറുണ്ട്.
സ്ഖലനങ്ങള്‍ തമ്മില്‍ വളരെ നാളത്തെ അന്തരമുണ്ടാവുമ്പോഴും ശീഘ്രസ്ഖലനം സംഭവിക്കാം. അതായത് അടുത്തടുത്ത ദിവസങ്ങളില്‍ ഉണ്ടാവുന്ന സ്ഖലനം ശീഘ്രസ്ഖലനമായി മാറാറില്ല. ഒരു സ്ഖലനം കഴിഞ്ഞ് പിന്നീട് വളരെ നാള്‍ കഴിഞ്ഞാണ് അടുത്ത സ്ഖലനം സംഭവിക്കുന്നത് എങ്കില്‍ മാത്രം ചിലപ്പോള്‍ അത് പെട്ടന്ന് സംഭവിച്ചു എന്ന് വരാം.
ആശങ്ക, കുറ്റബോധം, വിഷാദം, അപകര്‍ഷ ബോധം എന്നിവ ശീഘ്രസ്ഖലനത്തിന് ഇടവയ്ക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. മദ്യപാനം രതിമൂര്‍ച്ഛയെ വൈകിക്കുന്നതായി(അതിനു കാരണം മറ്റ് പലതുമാണെങ്കിലും) കണ്ടിട്ടുണ്ട്. എന്നാല്‍, പതിവായി മദ്യപിക്കുന്നവര്‍ മദ്യം കഴിക്കാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴും ചിലപ്പോള്‍ ശീഘ്രസ്ഖലനം സംഭവിക്കാം. മദ്യപാനം തീര്‍ത്തും ഒഴിവാക്കുന്നത് പക്ഷേ, സ്ഖലനത്തിനെടുക്കുന്ന സമയം നീട്ടിക്കിട്ടാനാണ് സഹായിക്കുക
വളരെ ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ ഹോര്‍മോണ്‍ തകരാറുകളോ അകത്തോ പുറത്തോ ഉള്ള ചില മുറിവുകളോ അസുഖങ്ങളോ മരുന്നുകളുടെ പാര്‍ശ്വ ഫലങ്ങളോ ശീഘ്രസ്ഖലനത്തിന് വഴിവയ്ക്കാറുണ്ട്.
ശീഘ്രസ്ഖലനം ഓരോ വ്യക്തിക്കും വിഭിന്നമായാണ് കാണുന്നത്. കാരണം, എല്ലാ വ്യക്തികളുടെയും രതിമൂര്‍ച്ഛയ്ക്കുള്ള സമയം ഒരേ തരത്തിലായിരിക്കില്ലല്ലോ. മറ്റൊന്ന് ഒരേ വ്യക്തിയുടെ തന്നെ പല അവസരത്തിലുള്ള സ്ഖലനങ്ങളും പല സമയത്തായിരിക്കാം. അതുകൊണ്ട് കൃത്യം ഇത്ര മിനിറ്റാണ് പുരുഷന്‍റെ സ്ഖലന സമയം എന്ന് വ്യക്തമായി പറയാനാവില്ല.
മാത്രമല്ല, ഇണയുടെ ലൈംഗികാവസ്ഥ കൂടി കണക്കിലെടുത്തേ ഇതിനെ അപഗ്രഥിക്കാനാവൂ. അതുകൊണ്ട് ഇണയെ തൃപ്തിപ്പെടുത്താനായില്ല എന്ന് തോന്നുകയോ ഇണ അങ്ങനെ പരാതിപ്പെടുകയോ, വിചാരിക്കാതെ സ്ഖലനം സംഭവിച്ചുപോയതായി സ്വയം തോന്നുകയോ ചെയ്യുമ്പോള്‍ യോഗ്യരായ ഡോക്‍ടറെ കണ്ട് അഭിപ്രായം ആരായുകയും പരിശോധന നടത്തുകയും ചെയ്യുന്നതാണ് നല്ലത്.
സ്വയംഭോഗം നടത്തുമ്പോള്‍ പോലും ചിലര്‍ക്ക് സ്ഖലനം പെട്ടെന്നു സംഭവിക്കാറുണ്ട്. മാനസികാവസ്ഥ തന്നെയാണ് ഇവിടെയും കാരണം. ബോധപൂര്‍വം സ്ഖലനം വൈകിക്കാന്‍ സ്വയം പരിശീലിക്കുകയാണ് ഈ അവസ്ഥ മാറ്റാനുള്ള ഒരു വഴി
ചികിത്സ
സാധാരണ ഗതിയില്‍ ശീഘ്രസ്ഖലനത്തിന് ചികിത്സ ആവശ്യമില്ല. അല്‍പ്പമൊരു മനോധൈര്യവും കാത്തിരിക്കാനൊരു മനസ്ഥിതിയും ഉണ്ടായാല്‍ മതി. പിന്നെ, പങ്കാളിയുടെ സഹായവും പ്രോത്സാഹനവും കൂടിയുണ്ടായാല്‍ പ്രശ്നം എളുപ്പത്തില്‍ പരിഹരിക്കാനാവും. ശീഘ്രസ്ഖലനം രോഗാവസ്ഥയായി മാറിയിട്ടില്ലെങ്കില്‍ അല്‍പ്പകാലത്തിനുള്ളില്‍ സ്വയം മാറാവുന്നതേയുള്ളു.
സ്വയം ചെയ്യാവുന്ന ഒരു ചികിത്സാ രീതി ശ്രദ്ധ തിരിക്കല്‍ സൂത്രമാണ്. അതായത്, ആക്രാന്തമോ പരിഭ്രമമോ ആശങ്കയോ അമിതാവേശമോ ഇല്ലാതെ ലൈംഗികവൃത്തിയില്‍ ഏര്‍പ്പെടുക. മനസിനെ മറ്റ് കാര്യങ്ങളിലേക്ക് വ്യാപരിപ്പിക്കുക. ചെയ്യുന്ന ലൈംഗിക വൃത്തിയില്‍ തന്നെ ശ്രദ്ധയൂന്നാതിരിക്കുക.
അല്‍പ്പം തമാശയായി തോന്നാമെങ്കിലും ലൈംഗിക വേഴ്ച നടക്കുമ്പോള്‍ ഒന്നു മുതല്‍ നൂറു വരെയോ അതില്‍ കൂടുതലോ എണ്ണാന്‍ ശ്രമിക്കുന്നത് പെട്ടന്ന് സ്ഖലനം സംഭവിക്കാതെ സൂക്ഷിക്കാന്‍ സഹായിക്കും. ഈ രീതി ശീഘ്രസ്ഖലനഭീതിയോ സംശയമോ ഉള്ളവര്‍ മാത്രം ചെയ്താല്‍ മതി. ഈ രീതി പരിചയിക്കുന്നതോടെ സ്ഖലനം നീട്ടിയെടുക്കാനുള്ള മാനസികമായൊരു തയ്യാറെടുപ്പ് സ്വയം ആര്‍ജ്ജിക്കാനാവും.
മദ്യം, പുകയില, മയക്കുമരുന്നുകള്‍ എന്നിവ ഉപയോഗിക്കുന്നവര്‍ അത് സ്ഥിരമായി നിര്‍ത്തുന്നത് ഉത്തേജനം കൂട്ടാനും സ്ഖലനം നിയന്ത്രിച്ചു നിര്‍ത്താനും സഹായകമാവും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ