ആദ്യം ബന്ധപ്പെടുമ്പോള്‍ വേദന, അസ്വസ്ഥത

ഹണിമൂണിന് തേന്‍‌മധുരമാണെന്നാണ് പൊതുവെ പറയാറ്‌. എന്നാല്‍ പല യുവമിഥുനങ്ങള്‍ക്കും അത് അങ്ങനെയല്ല എന്നത് വസ്തുതയാണ്. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയാത്ത എത്രയോ പേര്‍ വ്യസനം ഉള്ളിലൊതുക്കി കഴിയുന്നു. സെക്സ് വേദനാജനകമായി മാറുന്നതാണ് ഇവരുടെ പ്രശ്നം.

ആദ്യമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ കന്യാചര്‍മ്മം പൊട്ടുന്നതുമായി ബന്ധപ്പെട്ട കുഴപ്പങ്ങളാണ് വേദനയുളവാകാന്‍ കാരണം. പലവിധ സ്വപ്നങ്ങളുമായി വിവാഹജീവിതത്തിലേക്ക് കടക്കുന്നവര്‍ക്ക് ഈ വേദന താങ്ങാനായെന്ന് വരില്ല. കട്ടിയുള്ള കന്യാചര്‍മ്മമുള്ള പെണ്‍കുട്ടികള്‍ക്കാണ് വേദനമൂലം ലൈംഗികബന്ധം പേടിസ്വപ്‌നമായി മാറുന്നത്. കന്യാചര്‍മ്മത്തിന് ഏറെ കട്ടിയുള്ളതാണെങ്കില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന സമയത്ത് വേദനയും അസ്വസ്ഥതയും ഉണ്ടാവുക സ്വാഭാവികമാണ്.

കന്യാചര്‍മ്മം പൊട്ടിക്കഴിഞ്ഞാല്‍ ഈ ബുദ്ധിമുട്ടുകള്‍ ക്രമേണ മാറും. എന്നാല്‍ ആദ്യ ലൈംഗികബന്ധത്തെ ശരീരം എങ്ങനെ സ്വീകരിക്കുന്നു എന്നതും വിഷയമാണ്. ചില പെണ്‍കുട്ടികള്‍ക്ക് മൂത്രത്തില്‍ അണുബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്. മൂത്രാശയത്തിലുണ്ടാകുന്ന സമ്മര്‍ദ്ദം ഇതിന് കാരണമാണ്. ഇത് ഹണിമൂണ്‍ പൈലിറ്റിസ്(Honeymoon pyelitis) എന്നോ ഹണിമൂണ്‍ സിസ്റ്റിറ്റിസ്‌(Honeymoon Cystitis) എന്നോ ഒക്കെ ഇതറിയപ്പെടുന്നു.

നടുവു വേദനയും പനിയുമൊക്കെ ഉണ്ടാകാം. ഈ അസ്വസ്ഥതകള്‍ തനിയെ മാറുന്നതാണ്. അങ്ങനെ മാറിയില്ലെങ്കില്‍ ഡോക്ടറെ സമീപിക്കുന്നതാണ് ഉത്തമം. കാരണം അണുബാധ ചികിത്സിക്കാതെ വച്ചുകൊണ്ടിരുന്നാല്‍ അത് മൂത്രാശയത്തെയും വൃക്കയെയും ഗുരുതരമായി ബാധിച്ചേക്കാം.

ആദ്യകാല ലൈംഗികബന്ധം വേദനാജനകമാകാതിരിക്കാന്‍ പൂര്‍വകേളികള്‍ കൂടുതല്‍ ആസ്വാദ്യമാക്കുന്നത് നന്നായിരിക്കും. സ്ത്രീയുടെ പ്രചോദനസ്ഥാനങ്ങളെ കൂടുതല്‍ ഉത്തേജിപ്പിക്കുന്നത് വേദനയില്‍ നിന്നുള്ള മോചനത്തിന് കാരണമാകും. ലൈംഗിക ആവേശത്തിലേക്ക് മനസിനെ എത്തിക്കുക എന്നതാണ് പ്രധാനം. ക്രമേണ വേദനയെ മറികടന്ന് രതിയുടെ ആനന്ദം ഉള്ളില്‍ നിറയും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ