സ്വയംഭോഗം – അറിയേണ്ടതെല്ലാം


സ്വന്തം ലൈംഗികാവയവങ്ങളെ സ്‌പര്‍ശിച്ചും തടവിയുമെല്ലാം ലൈംഗിക സംതൃപ്‌തിയും രതിമൂര്‍ച്ഛയും നേടുന്നതിനെയാണ്‌ സ്വയംഭോഗം അഥവാ സ്വയം ചെയ്യുന്ന ഭോഗം എന്ന്‌ വിളിക്കുന്നത്‌. പുരുഷന്മാര്‍ ലിംഗത്തിലൂടെയും സ്‌ത്രീകള്‍ യോനിയിലൂടെയും ഇത്തരത്തില്‍ സുഖം കണ്ടെത്തുന്നു. ചിലര്‍ ‘സെക്‌സ്‌ ടോയ്‌സ്‌’ എന്നു വിളിക്കപ്പെടുന്ന ഉപകരണങ്ങളും സ്വയംഭോഗം ചെയ്യാനായി ഉപയോഗിക്കുന്നു.
ആരെല്ലാമാണ്‌ സ്വയംഭോഗത്തിലേര്‍പ്പെടുന്നത്‌?
മിക്കവാറും എല്ലാവരും- വിവാഹിതര്‍ പോലും- സ്വയംഭോഗത്തിലേര്‍പ്പെടുന്നു. ഒരു ദേശീയ സര്‍വ്വേയുടെ കണക്കനുസരിച്ച്‌ ഇന്ത്യയിലെ 95% പുരുഷന്മാരും 89% സ്‌ത്രീകളും സ്വയംഭോഗം ചെയ്യുന്നു. സ്വയംഭോഗമാണ്‌ ഭൂരിപക്ഷം സ്‌ത്രീകളുടെയും പുരുഷന്മാരുടെയും ആദ്യത്തെ ലൈംഗികാനുഭവം. കൗമാരക്കാര്‍ മിക്കവരും പതിവായി സ്വയംഭോഗം നടത്തുന്നവരാണ്‌. ചിലര്‍ മുതിര്‍ന്നു കഴിഞ്ഞാലും വല്ലപ്പോഴും ഇതിലേര്‍പ്പെടുന്നു, മററു ചിലരാകട്ടെ ജീവിതത്തിലുടനീളം സ്വയംഭോഗത്തിലൂടെ സുഖം കണ്ടെത്തുന്നു.
എന്തിനാണ്‌ ആളുകള്‍ സ്വയംഭോഗം ചെയ്യുന്നത്‌?
സുഖമനുഭവിക്കുക എന്നതിനപ്പുറം ടെന്‍ഷന്‍ കുറയ്‌ക്കാനും ഒറ്റയ്‌ക്ക്‌ ജീവിക്കുന്നവര്‍ക്കും പങ്കാളിയുമായി ഒരുമിച്ച്‌ താമസിക്കാന്‍ കഴിയാത്തവര്‍ക്കും വലിയൊരാശ്വാസമാണ്‌ സ്വയംഭോഗം. ചിലര്‍ ഗര്‍ഭത്തെ അകറ്റി നിര്‍ത്താനും ലൈംഗികരോഗങ്ങള്‍ പിടിപെടാതിരിക്കാനും സെക്‌സിനു പകരം സ്വയംഭോഗത്തെ ആശ്രയിക്കുന്നു. സെക്‌സിലൂടെ രതിമൂര്‍ച്ഛയിലെത്താന്‍ കഴിയാത്തവര്‍ക്ക്‌ ഡോക്ടര്‍മാര്‍ നല്‍കുന്ന ഉപദേശം സ്വയംഭോഗത്തിലൂടെ രതിമൂര്‍ച്ഛയിലെത്തി പതിയെ സെക്‌സിലേക്ക്‌ കടക്കാനാണ്‌. പുരുഷന്മാരില്‍ വന്ധ്യതയുടെ സാധ്യതയുണ്ടോ എന്ന്‌ പരിശോധിക്കാനും ഉദ്ധാരണക്കുറവടക്കമുള്ള പ്രശ്‌നങ്ങള്‍ക്കും സ്വയംഭോഗത്തിലൂടെ പുറത്തു വരുന്ന ശുക്ലമാണ്‌ പരിശോധനയ്‌ക്കെടുക്കുന്നത്‌.
സ്വയംഭോഗം സാധാരണമാണോ?
മുമ്പുകാലങ്ങളില്‍ സ്വയംഭോഗത്തെ ഒരു മാനസിക പ്രശ്‌നമായാണ്‌ പലരും കണ്ടിരുന്നത്‌. എന്നാല്‍ ഇന്ന്‌ സ്വയംഭോഗം ഒരു സാധാരണമായ പ്രക്രിയയായാണ്‌ ഇന്നത്തെ ലോകം കാണുന്നത്‌.
പങ്കാളിയില്‍ നിന്നും സെക്‌സിന്‌ വൈമുഖ്യം കാണിച്ചുകൊണ്ട്‌ സ്വയംഭോഗത്തിലേര്‍പ്പെടുക, പൊതു ഇടങ്ങളില്‍ വച്ച്‌ സ്വയംഭോഗം ചെയ്യുക, ദിവസവും പലതവണ സ്വയംഭോഗത്തിലൂടെ സുഖം കണ്ടെത്തുക തുടങ്ങിയവ പക്ഷേ മാനസിക പ്രശ്‌നങ്ങളായി കണക്കാക്കപ്പെടുന്നു.
സ്വയംഭോഗം ശാരീരികപ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകുമോ?
സ്വയംഭോഗത്തെ നോര്‍മലായ ഒരു പ്രവൃത്തിയായാണ്‌ വൈദ്യശാസ്‌ത്രം കാണുന്നത്‌. ജീവിതത്തിലുടനീളം അമിതമായ രീതിയിലല്ലാതെ സ്വയംഭോഗത്തിലേര്‍പ്പെടാം എന്നാണ്‌ ഡോക്ടര്‍മാരുടെ അഭിപ്രായം. എന്നാല്‍ ചില മതങ്ങള്‍ സ്വയംഭോഗത്തെ പാപമായി കാണുന്നവരാണ്‌. ഇത്‌ സ്വയംഭോഗത്തിലേര്‍പ്പെടുന്നവരില്‍ കുറ്റബോധമുളവാക്കാനും തന്റെ പ്രവൃത്തിയില്‍ ലജ്ജ തോന്നിക്കാനും സാധ്യതയുണ്ട്‌.
വിദഗ്‌ധരുടെ അഭിപ്രായപ്രകാരം സ്വയംഭോഗം ചെയ്യുന്നത്‌ സ്വന്തം ശരീരത്തെ കൂടുതല്‍ അടുത്തറിയാനും അതുവഴി ലൈംഗിക ജീവിതം കൂടുതല്‍ ആസ്വാദ്യകരമാക്കാനും സഹായിക്കും. ചില പങ്കാളികള്‍ പരസ്‌പരം സെക്‌സിനു പകരം ലൈംഗികാവയവങ്ങളെ ഉത്തേജിപ്പിച്ച്‌ ലൈഗിക പരീക്ഷണങ്ങള്‍ നടത്താറുണ്ട്‌.
അമിതമായ സ്വയംഭോഗം ചിലരില്‍ സെക്‌സിനോടുള്ള താല്‍പര്യം കുറയാന്‍ കാരണമാകുന്നു. ഇണയോടുള്ള ആകര്‍ഷണത്തെയും കുറയ്‌ക്കുന്നു. അതിനാല്‍ സ്വയംഭോഗം ചെയ്യാമെങ്കിലും അമിതമാകാതെ സൂക്ഷിക്കാനും ലൈംഗിക വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ