സ്ഖലനത്തെപ്പറ്റി പറയുമ്പോള്‍ ആദ്യം ഓര്‍മിക്കുന്ന വാക്ക് ശീഘ്രസ്ഖലനമെന്നതായിരിക്കും. ഇണയെ തൃപ്തിപ്പെടുത്താനാകുംമുമ്പ് ശുക്ലം സ്ഖലിച്ചുപോകുന്ന, നിരാശാജനകമായ അവസ്ഥയാണിത്. പുരുഷത്വത്തിന്റെ ആരംഭശൂരത്വമായും സമ്പൂര്‍ണ പരാജയമായുമൊക്കെ വിശേഷിപ്പിക്കപ്പെടുന്നുണ്ട് ഈയവസ്ഥ.
അനന്തമായ സമയം സംഭോഗം നടത്തിക്കൊണ്ടിരിക്കാന്‍ ആര്‍ക്കുമാവില്ല. എത്രതവണ ചലിപ്പിക്കണം, എത്ര മിനുട്ട് 'പിടിച്ചു നില്‍ക്കണം' എന്നതിനെപ്പറ്റി നമുക്കുള്ള സങ്കല്‍പംപോലിരിക്കും സ്ഖലനം ശീഘ്രമാണോ അല്ലയോ എന്നത്. ഇണയ്ക്ക് തൃപ്തിയാവും മുമ്പ്, ഓര്‍ക്കാപ്പുറത്ത് ശുക്ലം സ്ഖലിച്ച്, നിരാശനാകേണ്ടിവരുന്ന അവസ്ഥയെന്ന് പൊതുവില്‍ ശീഘ്രസ്ഖലനത്തെ വിശേഷിപ്പിക്കാം.
75 ശതമാനം പുരുഷന്മാര്‍ക്കും ലിംഗം പ്രവേശിപ്പിച്ച് രണ്ടു മിനിട്ടിനകം സ്ഖലനമുണ്ടാകുന്നുവെന്നാണ് ഡോ. ആല്‍ഫ്രഡ് കിന്‍സിയുടെ പ്രസിദ്ധ പഠനം ചൂണ്ടിക്കാട്ടുന്നത്. സ്ഖലനം നീട്ടിക്കൊണ്ടുപോകുന്നതെങ്ങനെയെന്നതാണ് മിക്കവരെയും അലട്ടുന്ന പ്രശ്‌നം. സ്ഖലനത്തെ സ്വന്തം നിയന്ത്രണത്തില്‍ കൊണ്ടുവരലാണ് പ്രധാനം. മൂത്രം പിടിച്ചുനിര്‍ത്തുംപോലെ ശുക്ലവും പിടിച്ചുനിര്‍ത്താനാവണം.
സ്ഖലന നിയന്ത്രണം
സ്ഖലനം നിയന്ത്രിക്കാന്‍ പ്രധാനമായും രണ്ടു രീതികളാണ് പ്രചാരത്തിലുള്ളത്. ഒന്ന് സംഭോഗം പാതി നിര്‍ത്തി വീണ്ടും തുടങ്ങുന്ന 'സ്റ്റോപ് ആന്‍ഡ് സ്റ്റാര്‍ട്ട്' മെത്തേഡ്, രണ്ട്, ലിംഗം ഞെക്കിപ്പിടിക്കുന്ന സ്‌ക്വീസ് മെത്തേഡ്.
നിര്‍ത്തുക, വീണ്ടും തുടങ്ങുക
ബാഹ്യലീലകള്‍ക്കു ശേഷം ലിംഗം പ്രവേശിപ്പിച്ച് ചലിപ്പിച്ചുകൊണ്ടിരുന്നാല്‍ ഒരു പ്രത്യേക ഘട്ടത്തില്‍, ഒരൊറ്റ ചലനം കൂടി കഴിഞ്ഞാല്‍ സ്ഖലനമുണ്ടാകും എന്ന് പുരുഷന് അറിയാന്‍ സാധിക്കും. ആ ചലനം നടന്നാല്‍ പിന്നെ രക്ഷയില്ല. സ്ഖലിച്ചേ ഒക്കൂ. ഒരു തിരിച്ചുപോക്ക് അസാധ്യമായ ഘട്ടമാണിത്. പോയിന്‍റ് ഓഫ് നോ റിട്ടേണ്‍. ഈ പോയിന്‍റ് മനസ്സിലാക്കി തൊട്ടുമുമ്പ് സംഭോഗം നിര്‍ത്തി ഒരു മിനിട്ടോളം മറ്റു ക്രിയകളില്‍ മുഴുകുകയോ എഴുന്നേറ്റു നില്‍ക്കുകയോ ഒക്കെ ചെയ്താല്‍ സ്ഖലനത്തിനുള്ള ചോദന മാറിക്കിട്ടും. പിന്നെ വീണ്ടും സംഭോഗം തുടങ്ങാം. താല്‍പര്യം പോലെ ഇത് എത്ര നേരമെങ്കിലും തുടരാം.
ഞെക്കി നിറുത്തുക
നേരത്തെ പറഞ്ഞ 'സന്ദിഗ്ദ്ധ ഘട്ട'ത്തിനു തൊട്ടു മുമ്പ് ലിംഗം പുറത്തെടുത്ത് ലിംഗമകുടത്തിനു തൊട്ടു താഴെ രണ്ടു വിരല്‍ കൊണ്ട് ശക്തമായി ഞെക്കിപ്പിടിക്കണം. ശരിക്കും കഴുത്തിനു പിടിക്കല്‍. ഇങ്ങനെ ഒരു മിനുട്ട് പിടിച്ചിരുന്നാല്‍ സ്ഖലനത്തിനുള്ള തോന്നല്‍ പോകും. ഉദ്ധരിച്ച ലിംഗത്തില്‍ ഞെക്കിപ്പിടിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല. ചോദന മാറിയാല്‍ വീണ്ടും സംഭോഗം തുടരാം. സ്ഖലന നിയന്ത്രണം കിട്ടിക്കഴിഞ്ഞാല്‍ പിന്നീട് ലിംഗം പുറത്തെ ടുക്കുകയോ ഞെക്കുകയോ ചെയ്യേണ്ട ആവശ്യം വരില്ല. സംഭോഗസമയത്തെ ചലനത്തിന്റെ വേഗം കൂട്ടിയും കുറച്ചും സമയം നീട്ടാനാവും.
മറ്റു രീതികള്‍
ഫ്ലുറോക്‌സെറ്റിന്‍ , ക്ലോമിപ്രാമൈന്‍ തുടങ്ങിയ മരുന്നുകള്‍ ശീഘ്രസ്ഖലനത്തിനു പ്രതിവിധിയായി അപൂര്‍വം അവസരങ്ങളില്‍ ഉപയോഗിക്കാറുണ്ട്. ലിംഗം മരവിപ്പിച്ച് സ്ഖലനം നീട്ടുന്ന സ്‌പ്രേകളും ഓയിന്‍റുമെന്‍റുകളും ലഭ്യമാണ്. ഇത് പക്ഷേ, ലൈംഗിക സുഖം കെടുത്തിക്കളയും.
സ്ഖലനത്തെ വരുതിയില്‍ നിര്‍ത്താനുതകുന്ന ചിലതരം വ്യായാമമുറകള്‍ ലൈംഗിക ശാസ്ത്രവിദഗ്ദ്ധ ര്‍ നിര്‍ദ്ദേശിക്കാറുണ്ട്. കെഗല്‍സ് എക്‌സര്‍സൈസുകള്‍ ഈ ഗണത്തില്‍പ്പെടും. മൂത്രത്തിന്റെ അവസാന തുള്ളി ഒഴിച്ചു കളയാന്‍ അനുവര്‍ത്തിക്കുന്ന രീതിപോലുളള ചലനങ്ങള്‍ പരിശീലിക്കലാണിത്.
കടപ്പാട്:
ഡോ. ഹരികൃഷ്ണന്‍
@http://mathrubhumi.com/health/files/print.php?id=8519
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ