മനസിനെ സ്വതന്ത്രമാക്കുക
നിങ്ങള്‍ക്ക് ഏറെ സമയം പിടിച്ച് നില്‍ക്കാനാവുന്നില്ലെങ്കില്‍ ലൈംഗികമായ എല്ലാ പ്രതീക്ഷകളില്‍ നിന്നും മനസിനെ സ്വതന്ത്രമാക്കുക. പ്രതീക്ഷകള്‍ നിങ്ങളുടെ പ്രകടനത്തില്‍ അനാവശ്യമായ സമ്മര്‍ദ്ദം സൃഷ്ടിക്കും.
നന്നായി ലൂബ്രിക്കേറ്റ് ചെയ്യുക
ദി ജേര്‍ണല്‍ ഓഫ് സെക്ഷ്വല്‍ മെഡിസിന്‍ നടത്തിയ ഒരു പഠനം അനുസരിച്ച് കോണ്ടം ഉപയോഗിച്ച് ലൂബ്രിക്കേഷന്‍ നേടുന്ന പുരുഷന്മാര്‍ക്ക് അല്ലാത്തവരേക്കാള്‍ ഏറെ സമയം പിടിച്ച് നില്‍ക്കാനാവും.
രതിപൂര്‍വ്വ ലീലകള്‍
ലൈംഗികബന്ധത്തിലേക്ക് നേരിട്ട് പോകുന്നതിന് പകരം രതിപൂര്‍വ്വ കേളികളും, വദന സുരതവും, ചുംബനവും ആരംഭിക്കുക. പതിയെ തുടങ്ങുന്നത് വഴി നിങ്ങള്‍ക്ക് ഏറെ സമയം തുടരാനാവും.
ഇടക്കിടെയുള്ള സെക്സ്
നല്ല ലൈംഗിക ബന്ധം സാധ്യമാക്കുന്നതിന് ഇടക്കിടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുക. ഇത് നിങ്ങളെ ഒരു വിദഗ്ദനാക്കുക മാത്രമല്ല ദീര്‍ഘകാലയളവില്‍ ലൈംഗികശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
സ്വയംഭോഗം
ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് മുമ്പായി അനുഭൂതി നല്കുന്ന ശരീരഭാഗങ്ങളേതൊക്കെയെന്ന് മനസിലാക്കുന്നതിന് സ്വയം ഭോഗം ചെയ്ത് നോക്കാം.
വസ്തി പ്രദേശത്തെ പേശികള്‍
ലൈംഗികബന്ധത്തില്‍ ഏറ്റവും പ്രധാനമായ പേശികളാണ് വസ്തി പ്രദേശത്തുള്ളത്. ഈ പേശികള്‍ ശക്തിപ്പെടുത്തുന്നത് ലൈംഗികബന്ധത്തിന് ദൈര്‍ഘ്യം നല്കും.
സ്ക്വാറ്റ്സ്
നിങ്ങളൊരു തുടക്കക്കാരനും, മികവ് നേടാന്‍ ആഗ്രഹിക്കുന്ന ആളുമാണെങ്കില്‍ സ്ക്വാറ്റ്സ് ചെയ്യുക. ബോഡിവെയ്റ്റ് സ്ക്വാറ്റിന് ഒരു ഉപകരണവും ആവശ്യമില്ല. എന്നാല്‍ കൂടുതലായി സ്റ്റാമിന നേടേണ്ടതുണ്ടെങ്കില്‍ ഫുള്‍ സ്ക്വാറ്റോ, വണ്‍ ലെഗ് സ്ക്വാറ്റോ ചെയ്യുക.
കെഗല്‍
കെഗല്‍ വ്യായാമം നിങ്ങളുടെ വസ്തി പ്രദേശത്തെ പേശികള്‍ക്ക് കരുത്ത് നല്കുന്നതും കിടക്കയില്‍ ഏറെ സമയം പിടിച്ച് നില്‍ക്കാന്‍ സഹായിക്കുന്നതുമാണ്. വസ്തി പ്രദേശത്തെ പേശികളില്‍ നിയന്ത്രണം ഉണ്ടെങ്കില്‍ ശക്തമായ ഉദ്ധാരണം ലഭിക്കും. ലളിതമായ വ്യായാമങ്ങള്‍ വഴി ഇത് ആരംഭിക്കാം. ബാത്ത്റൂമില്‍ പോകുമ്പോള്‍ മൂത്രമൊഴിക്കാനും പിടിച്ച് നിര്‍ത്താനും ശ്രമിക്കുക.
വ്യായാമങ്ങള്‍
കിടക്കയില്‍ ഏറെ നേരം പിടിച്ച് നില്‍ക്കുന്നതിന് കരുത്തും പരിശ്രമവും ആവശ്യമാണ്. പതിവായി വ്യായാമം ചെയ്യുക വഴിയേ നല്ല കരുത്ത് നേടാനാവൂ. വ്യായാമം വഴി നല്ല സ്റ്റാമിന നേടാനും രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും സാധിക്കും.
മദ്യം ഒഴിവാക്കുക
പങ്കാളിയുമൊത്തുള്ള ലൈംഗിക ബന്ധം ആസ്വാദ്യമാക്കുന്നതിന് മദ്യം ഒഴിവാക്കുക.
സ്ട്രെച്ച്
പേശികളുടെ വലിച്ചില്‍ ഒഴിവാക്കാന്‍ കാലും കയ്യും സ്ട്രെച്ച് ചെയ്യുക. പേശികളില്‍ വേദനയുണ്ടാകാതിരിക്കാനുള്ള ഏറ്റവും ലളിതമായ മാര്‍ഗ്ഗമാണ് സ്ട്രെച്ചിങ്ങ്.
പ്രോട്ടീന്‍
പ്രോട്ടീനുകള്‍ ധാരാളമായി കഴിക്കുക. ഇവയിലെ അമിനോ ആസിഡുകള്‍ നമ്മുടെ ശരീരത്തിന്‍റെ പ്രവര്‍ത്തനത്തിന് ആവശ്യമാണ്.
ശരീരഭാരം
ഉയരത്തിനും, ശരീരഘടനയ്ക്കും അനുസരിച്ച് ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തണം.
രക്തചംക്രമണം
ദൈര്‍ഘ്യമേറിയ ഉദ്ധാരണത്തിന് നല്ല രക്തചംക്രമണം ആവശ്യമാണ്. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് ഒരു മസാജ് ലഭിക്കുന്നത് രക്തയോട്ടം കൂട്ടുകയും സെക്സ് ഹോര്‍മോണുകള്‍ പുറത്ത് വിടുകയും ചെയ്യും.
ഉറക്കം
ലൈംഗികശേഷി വര്‍ദ്ധിപ്പിക്കുന്നതിന് നല്ല ഉറക്കം ആവശ്യമാണ്. നല്ല സെക്സിന് മുമ്പേ നല്ല ഉറക്കത്തില്‍ ശ്രദ്ധയൂന്നുക. തുടക്കത്തില്‍ നിങ്ങള്‍ സെക്സില്‍ ശ്രദ്ധ നല്കിയാല്‍ പ്രവര്‍ത്തനത്തിന് ഭംഗം വരികയും ലൈംഗികശേഷി കെടുത്തുന്ന ഉറക്കമില്ലായ്മക്ക് കാരണമാവുകയും ചെയ്യും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ