സുരക്ഷിതകാലം എങ്ങനെ നോക്കാം


ഞാന്‍ 26 വയസുള്ള യുവാവാണ്. ഒരാഴ്ചക്കകം എന്റെ വിവാഹമാണ്. ഒന്നുരണ്ടു വര്‍ഷത്തേക്ക് മക്കള്‍ വേണ്ട എന്ന് ഇതിനോടകം തന്നെ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു. "സുരക്ഷിതകാലം" നോക്കാമെന്നാണ്‌ കരുതുന്നത്. ഇതിനെപ്പറ്റി വിശദമായി പറഞ്ഞുതരാമോ?
fasil
അണ്ഡവിസര്‍ജനം നടന്ന് രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ബീജവുമായി യോജിച്ചാല്‍ ഗര്‍ഭധാരണം നടക്കും എന്ന വസ്തുതയെ അടിസ്ഥാനപ്പെടുത്തിയാണ് സുരക്ഷിതകാലം നിര്‍ണയിക്കുന്നത്. അടുത്ത മാസമുറ വരാവുന്ന ആദ്യത്തെ ദിവസത്തില്‍ നിന്ന് 14 ദിവസം മുമ്പാണ് അണ്ഡവിസര്‍ജനം നടക്കേണ്ടത്. ഈ ദിവസത്തിന്റെ അഞ്ചു ദിവസം മുമ്പേയും 5 ദിവസത്തിനു ശേഷവുമാണ് ഗര്‍ഭധാരണസാധ്യതയുള്ള ദിവസങ്ങള്‍. മുപ്പതു ദിവസത്തിലൊരിക്കല്‍ മാസമുറ വരുന്ന സ്ത്രീയില്‍ മാസമുറയുടെ ഒന്നാം ദിവസം മുതല്‍ 12 ദിവസത്തിനും 22 ദിവസത്തിനും ഇടയില്‍ ഗര്‍ഭധാരണം ഉണ്ടാവാം. മറ്റു ദിവസങ്ങള്‍ താരതമ്യേന സുരക്ഷിതമാണെന്ന് കരുതപ്പെടുന്നു. എങ്കിലും ഈ ദിവസങ്ങളില്‍ ഗര്‍ഭധാരണത്തിനുള്ള സാധ്യത തികച്ചും തള്ളിക്കളയാനാവില്ല. കാരണം അണ്ഡവിസര്‍ജനത്തിനും ആര്‍ത്തവചക്രത്തിലും ഓരോ മാസവും ഉണ്ടാകാവുന്ന വ്യതിയാനം തന്നെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ