ഡോക്ടര്‍
എന്‍റെ കല്യാണം കഴിഞിട്ട് നാലു മാസമായി
ഞങ്ങള്‍ക്ക് ഇതു വരെ ശാരീരികമായി ബന്ധപെടാന്‍ സാധിച്ചിട്ടില്ല
ആദ്യമൊക്കെ ലിംഗം അകത്തേക്ക് കയറുന്നുണ്ടയിരുന്നില്ല
എനിക്ക് യോനിയുടെ ദ്വാരത്തെ പറ്റി ശരിയായ അറിവില്ല
അങ്ങനെ കുറെ തവണ അകത്തേക്ക് വെയ്ക്കാന്‍ നോക്കി പരാജയപ്പെട്ടു
അതിനു ശേഷം ഇപ്പോള്‍ എനിക്ക് അകത്തേക്ക് വെക്കാന്‍ നോക്കുമ്പോള്‍ ശരിയായ ഉദ്ധാരണം ലഭിക്കുന്നില്ല
മാനസികമായി ഞാന്‍ തളര്‍ന്നത് പോലെയാണ് ഇപ്പോള്‍
രാത്രിയിലും മറ്റു സമയങ്ങളിലും ലിംഗം നന്നായി ഉദ്ധരിച്ചു നില്‍ക്കാറുണ്ട്
പക്ഷെ സംഭോഗ സമയമാകുമ്പോള്‍ ഉദ്ധാരണം നഷ്ടപെടുന്നു
ഇതിനു എന്താണ് ഡോക്ടര്‍ ഒരു പോംവഴി
ദയവായി മറുപടി നല്‍കുക
അനൂപ്
anoop
വിവാഹം കഴിഞ്ഞാല്‍ ഉടനെത്തന്നെ ലൈംഗിക ബന്ധം സുഖമമായി നടത്താമെന്ന തെറ്റിധാരണയാണ് നിങ്ങളെ മാനസികമായി തളര്‍ത്തിയത്. അത് ഉദ്ധാരണത്തെയും ബാധിച്ചു. വിവാഹശേഷം പതുക്കെപതുക്കെ മാത്രമെ പൂര്‍ണമായുള്ള ലൈംഗിക ബന്ധം സാധ്യമാകുകയുള്ളൂ. അത് നിങ്ങള്‍ക്കുതന്നെ മനസിലായി. ആദ്യം നടക്കാതിരുന്നത് പിന്നീട് നടന്നു. തുടക്കത്തിലെ പ്രശ്‌നം മാനസികമായി ബാധിച്ചതിനാലാണ് ഉദ്ധാരണശേഷി കുറച്ചത്. തികച്ചും ആത്മവിശ്വാസത്തോടെ സമീപിക്കാന്‍ ശ്രമിക്കുക. ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ ആശങ്കപ്പെടേണ്ടതില്ല. മറ്റ് സമയങ്ങളില്‍ ഉദ്ധാരണശേഷിയുള്ളതായി നിങ്ങള്‍ത്തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്. 'പയ്യെത്തിന്നാല്‍ പനയുംതിന്നാം' എന്ന ചൊല്ല് ഇവിടെ ശ്രദ്ധേയമാണ്. ശ്രമങ്ങള്‍ കൂടെക്കൂടെ പരാജയപ്പെട്ടാല്‍ ഒരു മനശാസ്ത്രജ്ഞനെ കാണുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ