കിടപ്പറയില്‍ അവള്‍ ആഗ്രഹിക്കുന്നത്

കിടപ്പറയില്‍ പുരുഷനില്‍ നിന്ന് ചിലതൊക്കെ സ്ത്രീ ആഗ്രഹിക്കുന്നുണ്ട്. അത് ലഭിക്കാതെ വന്നാല്‍ ദാമ്പത്യ ജീവിതം അവതാളത്തിലാകും. എല്ലാ നിമിഷവും പ്രണയഭരിതമാകണമെന്നില്ല. എന്നാല്‍ ബെഡ്‌റൂമിലെത്തുന്ന നിമിഷങ്ങളില്‍ ദമ്പതികളുടെ മനസ്സില്‍ പ്രണയം നിറഞ്ഞൊഴുകുക തന്നെ വേണം. ഒന്നു ചുംബിക്കാതെ, പുണരാതെ നേരിട്ട് ലൈംഗികബന്ധപ്പെടാന്‍ ശ്രമിക്കുന്ന പുരുഷന്റെ സാമീപ്യം പോലും സ്ത്രീ വെറുക്കുമെന്ന് മറക്കരുത്.

വളച്ചുകെട്ടില്ലാതെ നേരെചൊവ്വേ കാര്യത്തിലേക്ക് കടക്കാന്‍ ആവേശം കാണിക്കുന്നവരാണ് പൊതുവേ പുരുഷന്മാര്‍. എന്നാല്‍ സ്ത്രീകള്‍ വളച്ചുകെട്ടാവശ്യപ്പെടുന്നു. വെള്ളം തിളക്കുന്നതുപോലെയാണ് സ്ത്രീക്ക് സെക്‌സിനോട് താത്പര്യമുണ്ടാകുക. ചൂടായിക്കഴിഞ്ഞാല്‍ അതിവേഗം തിളയ്ക്കും. എന്നാല്‍ പുരുഷന് പെട്ടെന്ന് തന്നെ തിളയ്ക്കാനാകും. ഒരു വാക്കോ, സ്പര്‍ശനമോ, ചുംബനമോ കൊണ്ട് പുരുഷന്‍ ഉത്തേജിതനാകും. സ്ത്രീയുടെ മാനസിക-ശാരീരിക പ്രത്യേകതകള്‍ മനസ്‌സിലാക്കി വേണം ബെഡ്‌റൂമില്‍ പുരുഷന്‍ പെരുമാറേണ്ടത്.

sexlife-vyganews

വൈകാരികബന്ധം സ്ഥാപിക്കുക

ദമ്പതികള്‍ തമ്മില്‍ വൈകാരികബന്ധം സ്ഥാപിക്കണം. വൈകാരികബന്ധം സ്ഥാപിക്കുന്നതിലൂടെ സ്ത്രീക്ക് സുരക്ഷിതത്വം അനുഭവപ്പെടുന്നു. മാനസികമായ ആമുഖലീലക്ക് പുരുഷന്റെ സംഭാഷണവൈവിധ്യം ആവശ്യമാണ്. പ്രണയസംഭാഷണം, ചൂടുള്ള സംഭാഷണം, കുസൃതിഭാഷണം എന്നിവയൊക്കെയാവാം. ഇതിലൂടെ സ്ത്രീയുടെ മനസ്‌സില്‍ പ്രണയത്തിന്റെ പുഴയൊഴുകിത്തുടങ്ങും. ഈ സന്ദര്‍ഭത്തില്‍ ധൈര്യപൂര്‍വ്വം അവളുടെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കുകയോ മൃദുചുംബനങ്ങളര്‍പ്പിക്കുകയോ ആവാം.

ആമുഖലീലയില്‍ വിദഗ്ധനാവുക
സ്ത്രീയെ ഉണര്‍ത്താന്‍ ആമുഖലീലയില്‍ വിരുതുനേടണം. കൈ വിരല്‍ത്തുമ്പുകള്‍ സ്ത്രീയെ ഉത്തേജിതയാക്കുന്ന സെന്‍സിറ്റീവ് പോയിന്റാണ്. കൈവിരല്‍ത്തുമ്പുകളില്‍ മസാജ് ചെയ്യുന്നതിലൂടെ സ്ത്രീ ശരീരത്തിലെ ഞരമ്പുകളുടെ ഉത്തേജിപ്പിക്കാനാവും. സ്ത്രീയുടെ പാദങ്ങളില്‍ മസാജ് ചെയ്യുന്നതും ലൈംഗികബന്ധം സുഗമമാക്കാന്‍ സഹായിക്കുന്നു. സ്ത്രീശരീരത്തിന്റെ പുതിയ മേച്ചില്‍പ്പുറങ്ങളിലേക്ക് വിരല്‍ത്തുമ്പുകളെ അലയാന്‍ വിടുക. കൈകള്‍, മുഖം, കഴുത്തിന് പിന്‍ഭാഗം, ചെവിയുടെ മടക്കുകള്‍, കവിള്‍, കീഴ്‌ചെവി എന്നിവിടങ്ങളിലെല്ലാം വിദഗ്ധമായി സ്പര്‍ശിക്കണം. സ്പര്‍ശനത്തോടൊപ്പം അവളുടെ സെന്‍സിറ്റീവ്‌പോയിന്റുകളില്‍ ചുംബനവും നല്‍കാം.
sex_life_vygane

വിത്യസ്തയ്ക്ക് ശ്രമിക്കുക
ബെഡ്‌റൂമില്‍ പുരുഷനില്‍ നിന്നും എന്തെങ്കിലും സ്‌പെഷ്യല്‍ ഐറ്റം സ്ത്രീ പ്രതീക്ഷിക്കുന്നു. സ്പര്‍ശനത്തിലും ചുംബനത്തിലും മാത്രമല്ല സ്‌പെഷ്യല്‍. മറിച്ച് അന്തരീക്ഷം കൊണ്ടും ഇത് സൃഷ്ടിക്കാം. ബെഡ്‌റൂമില്‍ മെഴുകുതിരികളുടെ വെളിച്ചം നിറയ്ക്കുക, സുഗന്ധം നിറയ്ക്കുക ഇതൊക്കെ സെക്‌സിനെ വ്യത്യസ്തമാക്കുന്നു. ഭംഗിയുള്ള അടിവസ്ത്രം സമ്മാനിക്കുകയും ബെഡ്‌റൂമില്‍ അതണിയാന്‍ അവളോട് ആവശ്യപ്പെടുകയും ചെയ്യാം. അവള്‍ക്കിഷ്ടപ്പെട്ട മണമുള്ള ബോഡിസ്‌പ്രേ സമ്മാനിക്കുകയും അത് അവളുടെ ശരീരത്തില്‍ പുരട്ടിക്കൊടുക്കുകയും ചെയ്യണം. ഇങ്ങനെ നിങ്ങളുടെ മനസ്‌സില്‍ തോന്നുന്ന വികാരങ്ങള്‍ സ്‌പെഷ്യല്‍ ഐറ്റംസായി മാറ്റിയെടുക്കണം.
തങ്ങളുടെ ശരീരത്തിലേക്ക് പുരുഷന്റെ കണ്ണുകള്‍ ഫോക്കസ് ചെയ്യാന്‍ സ്ത്രീ ആഗ്രഹിക്കുന്നു. സ്ത്രീശരീരത്തിന്റെ ഓരോ അണുവും കണ്ണുകള്‍കൊണ്ട് കവര്‍ന്നെടുക്കാന്‍ പുരുഷന്‍ ശ്രദ്ധിക്കണം. കണ്ണുകള്‍ ഫോക്കസ് ചെയ്യുന്നതിലൂടെയും സ്‌പെഷ്യല്‍ ഐറ്റം ഒരുക്കാം. ഏറ്റവും മനോഹരമായ ഭാഗമേതാണോ അവിടെ നിങ്ങളുടെ കണ്ണുകള്‍ കൂടുതല്‍ നേരം ഫോക്കസ് ചെയ്യുക. ശരീരത്തെക്കുറിച്ചുള്ള ആത്മവിശ്വാസം സ്ത്രീയിലുണ്ടാക്കാന്‍ ഇത് സഹായിക്കും.
ശരീരത്തിലെ ഓരോ ഭാഗത്തും ചുംബനമര്‍പ്പിക്കുക, അധരസുരതം നടത്തുക ഇതൊക്കെ സ്ത്രീശരീരത്തിത്തെ ഭോഗസന്നദ്ധമാക്കും. രതിമൂര്‍ച്ഛയ്ക്കുശേഷം പുരുഷന്റെ ശരീരത്തില്‍ നിരവധി കെമിക്കലുകള്‍ ഉത്പാദിപ്പിക്കപ്പെടുന്നു. അത് കാരണം ഉറങ്ങാനുള്ള പ്രവണതയുണ്ടാകുന്നു. എന്നാല്‍ കാര്യം കഴിഞ്ഞതിനുശേഷം കിടന്നുറങ്ങാതെ അവളെ ലാളിക്കുക. രതിമൂര്‍ച്ഛയിലെത്തിയ സ്ത്രീയുടെ ശിരസ്‌സില്‍ മെല്ലെ തഴുകണം. രതിമൂര്‍ച്ഛ അപൂര്‍വ്വമായൊരു അനുഭവമാക്കാനുള്ളൊരു ടെക്‌നിക്കാണിത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ