25 വയസുള്ള വീട്ടമ്മയാണ് ഞാന്‍. വിവാഹം കഴിഞ്ഞിട്ട് എട്ടു മാസം ആയി. ലൈംഗികമായി ബന്ധപ്പെടുമ്പോള്‍ യോനിയില്‍ വേദന ഉണ്ടാകുന്നു. ഭര്‍ത്താവിന്റെ ലിംഗം യോനിയില്‍ പ്രവേശിപ്പിക്കാന്‍ കഴിയുന്നില്ല. അസഹ്യമായ വേദന ഉണ്ട്. യോനിയില്‍ നനവ് ഉണ്ടാകാറുണ്ട്. പക്ഷെ ലിംഗ യോനി പ്രവേശം അസാധ്യമാണ്. ഞങ്ങള്‍ ഈ കാര്യത്തില്‍ വളരെ ദുഖിതരാന് . ദയവായി ഒരു പോംവഴി അറിയിക്കണം .
Mrs. Shine
സംതൃപ്തമായ ലൈംഗികബന്ധം സാധ്യമാകാന്‍ അല്‍പ സമയം വേണമെന്നുള്ളത് സ്വാഭാവികമാണ്. എട്ടുമാസം പിന്നിട്ടനിലയ്ക്ക് ഡിസ്പറേണിയ ആകാനാണ് സാധ്യത.
ശാരീരിക കാരണങ്ങളും ചിലപ്പോള്‍ മാനസിലെ ഭയവും ഇതിന് കാരണമാകാറുണ്ട്. യോനിയിലുള് അണുബാധ, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, അടിവസ്ത്രങ്ങളുടെയോ മറ്റൊ അലര്‍ജി എന്നിവ ചിലത് മാത്രമാണ്. ഒരു ഗൈനക്കോളജിസ്റ്റിനെ സമീപിച്ച് പരിശോധന നടത്തിയാല്‍ കാരണം കണ്ടെത്താം.
ശാരീരിക പ്രശ്‌നങ്ങളൊന്നും ഇല്ലെങ്കില്‍ സുഗമമായ വേഴ്ചക്ക് മനസ്സില്‍ എന്തൊക്കെയാണ് തടസ്സങ്ങള്‍ എന്നറിയാന്‍ ഒരു സൈക്കോളജിസ്റ്റിനെയോ സൈക്യാര്‍ട്ടിസ്റ്റിനെയോ സമീപിക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ