ലിംഗത്തിന്റെ ചര്‍മം പിറക്കോട്ട് മാറുന്നില്ല




29 വയസ്സുള്ള അവിവാഹിതനാണ്. ഉടനെ വിവാഹം നടക്കും. ലൈംഗിക കാര്യങ്ങളില്‍ ഏറെ താല്‍പര്യമുള്ള യുവാവാണ്. ഉദ്ധരിച്ച അവസ്ഥയില്‍ ലിംഗത്തിന്റെ ചര്‍മം പിറക്കോട്ട് മാറുന്നില്ല എന്നതാണ് എന്റെ പ്രശ്‌നം.
രമേശ്, കോന്നി
ലിംഗാഗ്രചര്‍മം പൂര്‍ണമായും പിറകോട്ടു വരുന്നില്ലെങ്കിലും ലൈംഗിക ബന്ധത്തിന് തടസ്സമുണ്ടാകണമെന്നില്ല. എന്നാല്‍ ചിലരില്‍ ഇത് പിറകോട്ടുപോയി ലിംഗാഗ്രത്തിനെ മുറുക്കുകയും വലിഞ്ഞുമുറുകുന്ന വേദന ഉണ്ടാകുകയും ചെയ്യും. ഈ അവസ്ഥയ്ക്കു പാരാഫൈമോസിസ് എന്നു പറയും. ലിംഗാഗ്രചര്‍മം ഛേദിക്കുന്നതാണ് ഇതിന് പരിഹാരം. വേഴ്ച സമയത്തു വേദനയൊന്നുമില്ലെങ്കില്‍ ലിംഗാഗ്ര ചര്‍മത്തെക്കുറിച്ചു കൂടുതല്‍ ചിന്തിക്കേണ്ടതില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ