രതിയില്‍ സ്ത്രീകള്‍ ഇങ്ങനെയൊക്കെയാണ്

ഒരു സുരതത്തിന്റെ സുഖത്തില്‍ കിടക്കുകയാണ് നിങ്ങളെന്നു കരുതുക. സംതൃപ്തിയോടെ അത് നിര്‍വഹിച്ചുവെന്ന അഭിമാനവും നിങ്ങള്‍ക്കുണ്ടാകും. ഇതുവരെ കിട്ടിയതില്‍ ഏറ്റവും മികച്ച അനുഭവമല്ലേയിത് എന്ന് തൊട്ടടുത്തു കിടക്കുന്ന ഭാര്യയോടോ കാമുകിയോടോ ചോദിച്ചാല്‍ തീര്‍ച്ചയായും എന്നു പറഞ്ഞ് അവള്‍ തലയുമാട്ടിയേക്കാം.
 എന്നാല്‍ അവളുടെ കണ്ണുകളിലേയ്ക്ക് ഒന്നു സൂക്ഷിച്ചു നോക്കൂ, എന്തോ ചിലത് വീണ്ടും ആഗ്രഹിക്കുന്നുണ്ടെന്ന് അവ നിങ്ങളോട് പറഞ്ഞേക്കാം. സ്ത്രീകള്‍ പൊതുവേ അങ്ങനെയാണ്. മനസിലുളളതൊന്നും അപ്പടി പുറത്തു പറയാറില്ല. ലൈംഗികതയുടെ കാര്യത്തില്‍ പ്രത്യേകിച്ചും. അവയൊക്കെ കണ്ടറിഞ്ഞ് ചെയ്യുന്ന പുരുഷനെയാണ് ഏത് സ്ത്രീയും കൊതിക്കുക. സ്ത്രീകള്‍ ചിലത് തുറന്നു പറഞ്ഞാലും പുരുഷന്‍ അതിന് ചെവി കൊടുക്കാറുമില്ല. സുരതവേളയില്‍ സ്ത്രീകള്‍ എന്തൊക്കെയാണ് കൊതിക്കുന്നത് എന്നതിനെക്കുറിച്ച് ലൈംഗിക വിദഗ്ധന്മാരും വിദഗ്ധകളും തീരാത്ത ഗവേഷണങ്ങളിലാണ്. അങ്ങനെ കണ്ടെത്തിയ ചില പ്രത്യേകതകളിതാ. 

പതുക്കെ മതിയെന്ന് ചിലപ്പോള്‍ സ്ത്രീകള്‍ പറഞ്ഞേക്കാം. അതു കേള്‍ക്കുന്ന പുരുഷന്‍ ആ പതുക്കെയെ പത്തു കൊണ്ട് ഗുണിച്ചേ പ്രയോഗത്തില്‍ വരുത്താവൂ. ആണുങ്ങള്‍ക്ക് വേഗത കൂടുതലാണെന്നാണ് പല പെണ്ണുങ്ങളുടെയും പരാതി. സ്തനങ്ങളെ താലോലിക്കുന്നതില്‍, ചുംബിക്കുന്നതില്‍, വിരല്‍ പ്രയോഗങ്ങളില്‍, നിതംബം തഴുകുന്നതില്‍ ഒന്നില്‍ നിന്നും മറ്റൊന്നിലേയ്ക്ക് സൂപ്പര്‍ഫാസ്റ്റിന്റെ വേഗത്തില്‍ ചെക്കന്മാര്‍ കടക്കും. എന്നാല്‍ സ്ത്രീയാഗ്രഹിക്കുന്നതോ ഓരോ സ്റ്റോപ്പും ഒച്ചിഴയുന്ന വേഗത്തില്‍ കടന്നു പോകാനും. എല്ലാം പതുക്കെയെന്ന മന്ത്രം മറക്കാതെ മനസില്‍ കുറിച്ച ആണുങ്ങളെയാണ് പെണ്ണുങ്ങള്‍ക്കിഷ്ടം. സാവധാനം കാമലോലുപയാകാനാണ് സ്ത്രീ കൊതിക്കുന്നത്. ആമുഖലീലകള്‍ക്ക് ദൈര്‍ഘ്യമേറണം എന്ന് സ്ത്രീ ആഗ്രഹിക്കുന്നുവെന്നതാണ് ഒന്നാം പാഠം. കഴിഞ്ഞ തവണ സൂപ്പര്‍ഹിറ്റായ തിരക്കഥ ഇത്തവണയും വിജയം കൊയ്യണമെന്നില്ല. കഥയും മുഹൂര്‍ത്തങ്ങളും സംഭാഷണങ്ങളും മാറിയേ തീരൂ. അതിനാല്‍ ഒരിക്കല്‍ പിന്തുടര്‍ന്ന രീതിയും ശൈലിയും അന്ന് സ്ത്രീയ്ക്ക് വളരെ ഇഷ്ടമായെന്നു കരുതി ആവര്‍ത്തിക്കാന്‍ നില്‍ക്കരുത്. 

വൈവിദ്ധ്യമാണ് കിടപ്പറയിലെ മര്‍മ്മം. വ്യത്യസ്തതകള്‍ പരീക്ഷിക്കുമ്പോള്‍ അവളോടു കൂടി ചോദിക്കാന്‍ മടിക്കേണ്ട. ഓരോ ഘട്ടത്തിലും ആ പ്രതികരണങ്ങള്‍ക്ക് പ്രാധാന്യമുണ്ട്. പ്രസക്തവുമാണ്. കഴിഞ്ഞ തവണ വേഗതയായിരുന്നു ആയുധമെങ്കില്‍ അടുത്ത തവണ മെല്ലെപ്പോക്ക് നയം പിന്തുടരാം. തൂവലിന്റെ മൃദുത്വമായിരുന്നു കഴിഞ്ഞ തവണത്തെ തുറുപ്പു ചീട്ടെങ്കില്‍ ഇത്തവണ ഉരുക്കിന്റെ കരുത്ത് കളത്തിലിറക്കണം. നീലച്ചിത്രങ്ങളില്‍ കണ്ട ദൃശ്യങ്ങളും രീതികളും നിങ്ങളുടെ മനസില്‍ നിന്നും കിടപ്പു മുറിയില്‍ നിന്നും പുറത്തു നിര്‍ത്തുക. നീലച്ചിത്രങ്ങള്‍ നല്ല രതി പഠിപ്പിക്കുന്നില്ല, പ്രതിനിധീകരിക്കുന്നുമില്ല. മുറിയിലേയ്ക്ക് പെട്ടെന്ന് കടന്നു വന്ന് ഒന്നു രണ്ടു ചുംബനങ്ങള്‍ക്കും തഴുകലുകള്‍ക്കും ശേഷം വസ്ത്രമൂരി നേരേ മൂന്നാര്‍ ആക്ഷനിലേയ്ക്ക് കടക്കുന്നതായിട്ടാണ് മിക്ക നീലച്ചിത്രങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ സംഗതി നേരെ മറിച്ചാണ്. സ്ത്രീ കാമപരവശയായി സംഭോഗ സന്നദ്ധയാകാന്‍ ഏറെ നേരമെടുക്കും. എത്തേണ്ടിടത്തു മുഴുവന്‍ നാവും കൈപ്പടവും വിരലും വേണ്ട ക്രിയകള്‍ ചെയ്താലേ ആ അവസ്ഥയിലെത്തിക്കാനാവൂ.

 വസ്ത്രത്തോടെയും അല്ലാതെയും ഏറെ നേരം പണിപ്പെടണമെന്ന് സാരം. മിക്ക സ്ത്രീകളും നന്നായി ഇഷ്ടപ്പെടുന്നതാണ് നാവിന്റെ പ്രയോഗം. എന്നാല്‍ അവര്‍ പലപ്പോഴും അതാഗ്രഹിക്കുന്നുവെന്ന് തുറന്നു പറയാറില്ല. അറിഞ്ഞ് അത് ചെയ്യുന്നവനെയോ, അവള്‍ ദേവനു തുല്യം പ്രണയിക്കുകയും ചെയ്യും. സെക്സിനിടയില്‍ റെസ്റ്റെടുക്കുക എന്നു കേട്ടാല്‍ അമ്പരക്കരുത്. തുടര്‍ച്ചയായതും ദൈര്‍ഘ്യമേറിയതുമായ രതിയാണ് സ്ത്രീകള്‍ കൊതിക്കുന്നത് എന്നത് ഒരു അബദ്ധധാരണയാണ്. തുടര്‍ച്ചയായ ജോലിക്കിടയില്‍ നാം ചായകുടിക്കാനും രണ്ട് വട തിന്നാനും സമയം കണ്ടെത്താറില്ലേ. ആ നയം കിടപ്പുമുറിയിലും തുടരാന്‍ മടിക്കേണ്ട. ഇടയ്ക്കൊന്ന് നിര്‍ത്തി എഞ്ചിന്‍ വീണ്ടും സ്റ്റാര്‍ട്ട് ചെയ്ത് റൈസ് ചെയ്ത് യാത്ര തുടരുന്നത് നല്ലഫലമേ ചെയ്യൂ. ഉദ്ധാരണം പോകുമെന്ന ഭയമൊന്നും വേണ്ട. അതൊക്കെ തിരിച്ചു വരാനുളള മടങ്ങിപ്പോക്കു തന്നെ. വാക്കുകളുടെ ഉപയോഗമാണ് കിടപ്പറയിലെ മറ്റൊരു തുറുപ്പു ചീട്ട്. പുകഴ്ത്തലും പ്രശംസയും കൊതിക്കാത്ത സ്ത്രീകളില്ല. സൗന്ദര്യത്തെ പകല്‍വെളിച്ചത്തില്‍ പ്രശംസിക്കുന്നത് ഇഷ്ടപ്പെടുന്ന സ്ത്രീ, ഒളിച്ചു വെച്ചിരിക്കുന്ന അവയവങ്ങളെ പുകഴ്ത്തുന്നത് കേള്‍ക്കാന്‍ എത്രയാവും കൊതിക്കുക. പുരുഷന്റെ നാവിനെ ഇവിടെയും സ്ത്രീ വല്ലാതെ മോഹിക്കുന്നുണ്ട്. 

ഇത്തവണ വാക്കുകള്‍ ഉപയോഗിച്ചാണ് അവളില്‍ മോഹമുണര്‍ത്തേണ്ടത്. ഇളംവെളിച്ചത്തില്‍ തൊട്ടുമുന്നില്‍ പാലുപോലെ പരന്നൊഴുകിക്കിടക്കുന്ന നഗ്നതയെ ചുമ്മാ പ്രശംസിക്കുക. ഓരോ വാക്കും അവളുടെ മേനിയില്‍ കാമത്തിന്റെ കനല്‍ക്കട്ടകളായി വീഴും. ചിലപ്പോള്‍ ദീര്‍ഘമേറിയ ആമുഖ ലീലകള്‍ കൊതിക്കുന്ന അവള്‍ മറ്റു ചിലപ്പോള്‍ അതിദ്രുതം സംഭോഗത്തിനു മുതിര്‍ന്നേക്കാം. അത് തിരിച്ചറിയേണ്ടത് പുരുഷന്റെ കടമയാണ്. അധികം ചുംബനമേല്‍ക്കാതെ, ലാളനകള്‍ക്ക് കൊതിക്കാതെ ഒന്നോ രണ്ടോ സ്പര്‍ശനം കൊണ്ട് സ്ത്രീ സുരതത്തിന് തയ്യാറാകും. എങ്ങനെ ഇത് മനസിലാക്കാം. പുരുഷന്റെ സ്വകാര്യഭാഗങ്ങളില്‍ വല്ലാത്ത ആവേശത്തോടെ പരതുന്നതാണ് ഒന്നാമത്തെ ലക്ഷണം. ഒരു ലൈംഗിക നിലയിലേയ്ക്ക് വളരെ പെട്ടെന്ന് പുരുഷനെ വലിച്ചിടുന്നത് രണ്ടാമത്തെ ലക്ഷണം. എന്നിട്ടും സംശയം തീരുന്നില്ലെങ്കില്‍ തുറന്നു ചോദിക്കണം. വദനസുരതത്തെക്കുറിച്ച് നേരത്തെ സൂചിപ്പിച്ചു. രഹസ്യഭാഗങ്ങളില്‍ പുരുഷന്റെ നാവിനെ സ്ത്രീ വല്ലാതെ മോഹിക്കുന്നുണ്ട്. എന്നാല്‍ അത് തുറന്നു പറയാന്‍ അവള്‍ക്ക് വല്ലാത്ത നാണമാണ് പലപ്പോഴും. എതിര്‍പ്പിന്റെ സൂചനകളൊന്നുമില്ലെങ്കില്‍ അത് തുടരാനാണ് സന്ദേശം. ചിലപ്പോള്‍ അവള്‍ അത് തടഞ്ഞേക്കാം. എങ്കില്‍ അത്തരമൊരു മൂഡിലേയ്ക്ക് സ്ത്രീ എത്തിയില്ലെന്ന് മനസിലാക്കി തിരികെ വരിക. ഇരുട്ട് വേണമോ വെളിച്ചം വേണമോ എന്നതും കിടപ്പറയിലെ കുഴയ്ക്കുന്ന ചോദ്യമാണ്. വെളിച്ചത്തിലെ സുരതം പുരുഷന്‍ ആഗ്രഹിക്കുമ്പോള്‍ സ്ത്രീ ഇരുട്ടില്‍ അതു വേണമെന്ന് കൊതിക്കുന്നു. വല്ലാത്ത മൂഡ് സൃഷ്ടിക്കുന്ന വെളിച്ചത്തെ സ്ത്രീയും കൊതിക്കും. 

മെഴുകുതിരിയുടെയോ റാന്തലിന്റെയോ മങ്ങിയ വെളിച്ചം സ്ത്രീകള്‍ക്കും ഹരമാണ്. എന്നാല്‍ കത്തുന്ന വെളിച്ചത്തിലെ രതി സ്ത്രീകള്‍ക്ക് അത്ര പഥ്യമല്ല. ചിലത് മറച്ചു വെച്ച് അവനെ ഹരം കൊളളിക്കാനും പിന്നെ അവന്‍ കാണാതെ സ്വന്തം വികാരം പ്രകടിപ്പിക്കാനുമാണ് സ്ത്രീകള്‍ ഇരുട്ടിലെ രതി ഇഷ്ടപ്പെടുന്നതെന്നാണ് മനശാസ്ത്ര മതം. സ്വന്തം വികാരങ്ങള്‍ സ്ത്രീ വന്യമായി പ്രകടിപ്പിക്കുന്നത് ഇരുട്ടിലാണ്. ആ വന്യത തുറന്നു പ്രകടിപ്പിക്കാന്‍ സ്ത്രീയെ അനുവദിക്കുന്നതല്ലേ നല്ലത്. ഇരുട്ടിന്റെ മറവില്‍ കണ്ണും പൂട്ടിയുളള ചില പ്രകടനങ്ങള്‍ പുരുഷന്മാര്‍ക്കും നടത്താം. ഇരുട്ടു മൂടിയ കിടപ്പറയിലാണ് എന്തും ചെയ്യാനുളള സ്വാതന്ത്ര്യം അധിവസിക്കുന്നത്. കണ്ണാടി കാണ്മോളം എന്ന ചൊല്ല് ഇവിടെയും പ്രസക്തമാണ്. ഒന്നിനെ രണ്ടാക്കുകയും രണ്ടിനെ നാലാക്കുകയും ചെയ്യുന്ന കണ്ണാടി ലൈംഗികവികാരങ്ങളെയും ഇരട്ടിപ്പിക്കും. സ്വന്തം മേനിയഴകില്‍ ആത്മവിശ്വാസമുളള ഏതൊരു സ്ത്രീയും കണ്ണാടിയ്ക്കു മുന്നില്‍ നിന്നുളള സംഭോഗത്തിന് കൊതിക്കും. അങ്ങനെയൊരാളാണ് ഇണയെങ്കില്‍ പണമല്‍പം മുടക്കി ഒരു മുഴുനീള കണ്ണാടി വാങ്ങി കിടക്കറയില്‍ ഫിറ്റ് ചെയ്യുന്നതില്‍ നഷ്ടമൊന്നുമില്ല. കണ്ണാടി നോക്കിയുളള പലതരം വേഴ്ചാ രീതികള്‍ പരിശോധിച്ചു നോക്കാവുന്നതാണ്. ഓരോന്നും ഇണയിലുണ്ടാക്കുന്ന വികാരം തിരിച്ചറിയാനും കണ്ണാടിച്ചങ്ങാതി ബെസ്റ്റാണ്.<br>

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ