സ്ഖലനത്തിനുശേഷം ലിംഗത്തില്‍ മരവിപ്പ്

30 വയസ്സുള്ള വിവാഹിതനാണ്. സ്ഖലനത്തിനുശേഷം ലിംഗത്തില്‍ മരവിപ്പുതോന്നുന്നതാണ് പ്രശ്‌നം. അഞ്ചു മിനുട്ടുകഴിഞ്ഞശേഷം അത് മാറുകയുംചെയ്യും. ഇത് എന്തെങ്കിലും രോഗമോ രോഗലകഷണമോ ആണോ ഡോക്ടര്‍?
Rafeek
ശുക്ലസ്ഖലനത്തിനുശേഷം ഉത്തേജനത്തിന്റെ പാരമ്യത്തിലെത്തിയ അവയവം പഴയസ്ഥിതിയിലേയ്ക്ക് മടങ്ങുകയാണ് ചെയ്യുന്നത്. ഈ ഘട്ടം കഴിഞ്ഞാല്‍ കുറച്ചുനേരത്തേയ്ക്ക് ഒരു ഉത്തേജനവും ഏല്‍ക്കാത്ത അവസ്ഥയിലേയ്ക്ക് മനസ്സും ജനന്ദ്രിയവും എത്തുന്നു. ഇത് എല്ലാവര്‍ക്കും ഒരെപോലെയല്ല. ചിലരില്‍ അല്‍പംകൂടുതല്‍ സമയം ഇത് നിലനില്‍ക്കും. ഈ സമയത്ത് ലിംഗത്തിന് അമിത സ്പര്‍ശനക്ഷമതയോ മരവിപ്പോ അനുഭവപ്പെടും. സ്വാഭാവിക ലൈംഗിക പ്രക്രിയയുടെ ഭാഗമാണിത്. ഇതിന് ചികിത്സ ആവശ്യമില്ല. ശുക്ലസമയത്ത് വേദനയോ കടച്ചിലോ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഒരു യൂറോളജിസ്റ്റിനെ കാണുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ