കന്യാചര്‍മം പൊട്ടുമ്പോള്‍ രക്തം വരുമോ?


കന്യാചര്‍മം പൊട്ടുമ്പോള്‍ രക്തം വരുമോ? 20 വയസ്സുള്ള യുവതിയാണ്‌. വിവാഹം അടുത്തു വരുന്നു. കന്യാചര്‍മം പൊട്ടുമ്പോള്‍ രക്തം വരും എന്നു പറയുന്നത്‌ ശരിയാണോ? ഇത്‌ അസഹനീയമായിരിക്കുമോ? കുട്ടികള്‍ ഉടനെ വേണ്ടെന്നാണ്‌ തീരുമാനം. ഗര്‍ഭം ധരിക്കാത്ത സുരക്ഷിതമായ പിരീഡ്‌ ഏതെന്ന്‌ വിശദീകരിക്കാമോ?
സുചിത്ര, ശാസ്‌തമംഗലം
ചില സ്‌ത്രീകളില്‍ പ്രഥമ ലൈംഗികവേഴ്‌ചയില്‍ കന്യാചര്‍മം മുറിഞ്ഞു ചെറിയ തോതില്‍ രക്തം കിനിയാറുണ്ട്‌. മറ്റു ചില സ്‌ത്രീകളില്‍ മുറിവോ രക്തസ്രാവമോ ഇല്ലാതെയും ആ ഘട്ടം കടന്നുപോകും. വേറെ ചിലരില്‍ വിവാഹത്തിനു മുമ്പ്‌ കന്യകയായിരിക്കേ തന്നെ വ്യായാമങ്ങളിലും സൈക്ലിങ്ങിലും കളികളിലും കഠിനാദ്ധ്വാനത്തിലും ഏര്‍പ്പെടുമ്പോള്‍ അവരുടെ ശ്രദ്ധയില്‍ പോലും പെടാതെ കന്യാചര്‍മത്തില്‍ ക്ഷതമേല്‍ക്കുന്നതായി കാണാറുണ്ട്‌. അതുകൊണ്ട്‌ കന്യാചര്‍മത്തെച്ചൊല്ലിയുള്ള ഈ ധാരണകളും പ്രാചീന ആചാരങ്ങളും വിശ്വാസവും ഈ കാലഘട്ടത്തില്‍ നാം കൈവെടിയുന്നതാണ്‌ നല്ലത്‌. കട്ടികൂടിയതും സംഭോഗത്തിനും ആര്‍ത്തവത്തിനും തടസ്സം ഉണ്ടാകുന്നതുമായ കന്യാചര്‍മത്തെ ചെറിയ ശസ്‌ത്രക്രിയയിലൂടെ മുറിച്ചു നീക്കേണ്ടിയും വരും. കൃത്യമായി ആര്‍ത്തവമുള്ള സ്‌ത്രീകളില്‍ ആര്‍ത്തവം തുടങ്ങുന്നതിന്‍െറ ഒരാഴ്‌ച മുമ്പും ആര്‍ത്തവശേഷം ഒരാഴ്‌ചയും സുരക്ഷിതകാലം ആയി കണക്കാക്കപ്പെടുന്നു. ഇതു സമ്പൂര്‍ണവും സുരക്ഷിതവുമായ ഗര്‍ഭനിരോധന മാര്‍ഗമല്ല എന്നു കൂടി മനസ്സിലാക്കണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ