ആര്‍ത്തവ ചക്രത്തിൽ ഗര്‍ഭധാരണ സാധ്യത ഇല്ലാത്ത സമയത്തെയാണ് സുരക്ഷിതകാലം എന്ന് പറയുത്. അണ്ഡോൽപ്പാദന സമയത്ത് ഗര്‍ഭധാരണ സാധ്യത ഏറ്റവും കൂടുതലാണ്. കഴിഞ്ഞ ആറ് മാസക്കാലം ആര്‍ത്തവം കൃത്യമായ ഇടവേളകളിലായിരുന്നുവെങ്കിൽമാത്രമേ സേഫ് പീരീഡ് കണക്കു കൂട്ടുന്നത് ശരിയാവുകയുള്ളൂ. ആര്‍ത്തവചക്രം സാധാരണ 28 ദിവമാണ്. ഇത് 26 മുതൽ 31 ദിവസം വരെ വ്യത്യാസപ്പെടാം. ആര്‍ത്തവം കഴിഞ്ഞാലുള്ള ആദ്യത്തെ കുറച്ചു ദിവസങ്ങളും ആര്‍ത്തവത്തോട് അടുക്കുന്ന കുറച്ച് ദിവസങ്ങളും സാധാരണ സുരക്ഷിതം ആണ്. ആര്‍ത്തവം തുടങ്ങി ഒന്നുമുതൽഏഴുവരെയുള്ള ദിവസങ്ങളും 21 മുതൽ ആര്‍ത്തവം ഉണ്ടാകുന്നതുവരെയുള്ള ദിവസങ്ങളും സുരക്ഷിതമായി കണക്കാക്കാവുന്നതാണ്. എന്നാൽ എന്തെങ്കിലും കാരണങ്ങളാ ആര്‍ത്തവത്തിന്‍റെ ക്രമം തെറ്റിയാൽ കണക്കുകൂട്ടലുകള്‍ ശരിയാകണമെന്നില്ല.
@http://drpromodusinstitute.in/ma/faqs.php
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ