വിഷാദമുണ്ടോ? കിടപ്പറയില്‍ കാറ്റുപോകും


ലൈംഗികബന്ധത്തിന് തടസ്സമായി നില്‍ക്കുന്ന മാനസികാവസ്ഥകളിലൊന്നാണ് വിഷാദം. ഇതിന് അടിപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നു. വ്യക്തികളെ കടന്ന് കുടുംബാംഗങ്ങളെ പൂര്‍ണ്ണമായും ഇത് ബാധിക്കുന്നു. ബെഡ്റൂമില്‍ കടക്കുമ്ബോള്‍ തന്നെ വിരക്തി, ഭാര്യയെ അല്ലെങ്കില്‍ ഭര്‍ത്താവിനെ അഭിമുഖീകരിക്കാന്‍ കഴിയാതിരിക്കുക എന്നീ പ്രശ്നങ്ങള്‍ വിഷാദരോഗികള്‍ക്ക് അനുഭവപ്പെടേണ്ടി വരും. വിഷാദരോഗമുള്ള 50 ശതമാനം പേരിലും ലൈംഗികവിരക്തി അനുഭവപ്പെടും. ഇതിന്റെ തീവ്രത കൂടുന്നതനുസരിച്ച്‌ ലൈംഗിക പ്രശ്നങ്ങളും വര്‍ദ്ധിച്ചുവരുന്നു. ആത്മഹത്യയിലേക്ക് വരെ ഇത് നയിക്കാം. വിഷാദരോഗികളായ പുരുഷന്മാരില്‍ കണ്ടുവരുന്ന പ്രധാനപ്രശ്നം ശേഷിക്കുറവാണ്.

വിഷാദത്തോടൊപ്പം അമിത ഉത്കണ്ഠ ഉള്ളവര്‍ക്ക് ശീഘ്രസ്ഖലനവും കണ്ടുവരുന്നു. ഉദ്ധാരണശേഷി കുറയുമ്ബോള്‍ ലൈംഗികതയെക്കുറിച്ച്‌ ആശങ്കകള്‍ ഉണ്ടാകുന്നത് പ്രശ്നം വഷളാക്കുന്നു. വിഷാദരോഗവുമായി എത്തുന്ന സ്ത്രീകള്‍ക്കുള്ള പ്രശ്നം ലൈംഗികതയ്ക്കുള്ള വിരക്തിയാണ്.ഭര്‍ത്താവ് എങ്ങനെയൊക്കെ സന്തോഷിക്കാന്‍ നോക്കിയാലും അതിലൊന്നും താത്പര്യം കാണിക്കില്ല. ഭര്‍ത്താവിന്റെ സമീപ്യം തന്നെ അരോചകമായി മാറും.

യോനി വരള്‍ച്ച അനുഭവപ്പെട്ട് ലൈംഗികബന്ധത്തിലേര്‍പ്പെടുമ്ബോള്‍ യോനിയിലെ പേശികള്‍ ചുരുങ്ങി വേദനയുണ്ടാകുന്ന വജൈനിസ്മസ് അഥവാ യോനീസങ്കോചം എന്ന അവസ്ഥയുണ്ടാകുന്നു. തക്കസമയത്ത് ചികിത്സിക്കുകയാണ് വിഷാദത്തിനുള്ള ഏക പോംവഴി. ചികിത്സയ്ക്കൊപ്പം മനസ്സിനെ നിയന്ത്രിക്കാനായി മെഡിറ്റേഷനടക്കമുള്ള മാര്‍ഗ്ഗങ്ങളും ശാരീരികസ്ഥിതിക്കനുസരിച്ചുള്ള വ്യായാമങ്ങളും ചെയ്യണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ