വലിയ ലിംഗമുള്ളവര്‍



Question: വലിയ ലിംഗമുള്ളവര്‍ സംഭോഗത്തില്‍ മിടുക്കരായിരിക്കുമെന്ന് ചെറിയ ലിംഗമുളളവര്‍ നിരാശരാകുന്നത് സാധാരണമാണല്ലോ . ഇതില്‍ എന്തെങ്കിലും വാസ്തവമുണ്ടോ..?

ANS: വലിയ ഒരു തെറ്റിദ്ധാരണയാണിത്. സ്ത്രീയെ സംതൃപ്തയാക്കുന്നതിന് ലിംഗവലിപ്പം ഒരു വിഷയമേ അല്ല. സ്ത്രീയെ സന്തോഷിപ്പിക്കുന്നതിന് ആവശ്യമായ ചോദന സൃഷ്ടിക്കേണ്ടത് ഭഗശിശ്‌നിക, ഭഗോഷ്ടങ്ങള്‍ ഇവയിലും അവയോടു ബന്ധപ്പെട്ട മറ്റ് ഭാഗങ്ങളിലുമാണ്.

സുരതക്രിയകളില്‍ ശരീരം എന്ത് ആവശ്യപ്പെടുന്നു എന്നും മനസ്സ് എന്തൊക്കെ ആവശ്യപ്പെടുന്നു എന്നതുമാണ് പ്രധാനം. യോനിയുടെ ആഴത്തിന്റെ മൂന്നിലൊന്ന് ഭാഗം മാത്രമേ ലിംഗസന്നിവേശത്തിന് ആവശ്യമായിട്ടുള്ളു. സാധാരണ പുരുഷലിംഗം സുഗമമായി ഉള്‍ക്കൊള്ളുവാന്‍ ഇത് ധാരാളം. വലിപ്പവും രതി വൈദഗ്ധ്യവും തമ്മില്‍ ഉദ്ധരിച്ച ലിംഗത്തിന്റെ വലിപ്പം ഉദ്ധരിക്കാത്ത അവസ്ഥയില്‍ തന്നെ ചിലര്‍ക്ക് കാണപ്പെടുന്നുണ്ട്. എന്നാല്‍ ഇവര്‍ക്ക് ഉത്തേജനമുണ്ടാകുമ്പോഴും കാര്യമായ മാറ്റം ഉണ്ടാകുന്നില്ല.

ചെറിയ ലിംഗമുളളവര്‍ക്ക് ഉത്തേജനമുണ്ടാകുമ്പോള്‍ ആകട്ടെ വലിയ മാറ്റത്തോടെ ലിംഗം ഉത്തേജിതമാകുന്നു. ഫലത്തില്‍ ഇത് രണ്ടും ഒരേ പോലെയാണെന്ന് കാണാം.

വലിപ്പം കൂട്ടുന്നതിനായി പല മാര്‍ഗങ്ങളും ആള്‍ക്കാര്‍ പരീക്ഷിക്കാറുണ്ട്. എന്നാല്‍ ഈ മാര്‍ഗങ്ങളൊന്നും ശാശ്വതമല്ല. ഇന്ന് ലിംഗ സംവര്‍ദ്ധിനികളുടെ വില്പനാ രംഗത്തു തന്നെ വലിയ മത്സരമാണ് ഉള്ളത്. ആഫ്രിക്കന്‍ വംശജരുടെ നീളമേറിയ ലിംഗം കൊതിച്ച് മദാമ്മമാര്‍ അവരെ സമീപിക്കുന്നതൊക്കെ ഇന്ന് നീലച്ചിത്രങ്ങളിലെ സ്ഥിരം ചേരുവയായിട്ടുണ്ട്. എന്നാല്‍ ഈ ദൈര്‍ഘ്യം സ്്ത്രീയിലാകട്ടെ അസ്വസ്ഥതയാണ് സൃഷ്ടിക്കുക. അത്രയും ദീര്‍ഘങ്ങളായവ ഉള്‍ക്കൊള്ളുന്നതിന് ബുദ്ധിമുട്ടുണ്ടാവുകയും വേദനാജനകമാവുകയും ചേയ്യുന്ന വേളകള്‍ സെക്‌സിനെ രസം കൊല്ലിയാക്കുന്നു.

ലിംഗത്തിന് ഒടിവുകളും ചതവുകളും ഉണ്ടാകാമെന്നതും ശ്രദ്ധിക്കേണ്ടതാണ്. ഇണയെ ലിംഗത്തിന് മുകളില്‍ ഇരുത്തിയൊക്കെ മൈഥുന പരീക്ഷണം നടത്തുമ്പോഴാണ് ഇത്തരം അപകടങ്ങള്‍ ഉണ്ടാവുന്നത്. ഇത് ലൈംഗിക മരവിപ്പിലേക്കു വരെ നയിച്ചേക്കാം. ലിംഗത്തിന്റെ വളവാണ് മറ്റൊരു പ്രതിസന്ധിയായി പുരുഷന്‍മാര്‍ കാണുന്നത്. എല്ലാ ലിംഗങ്ങള്‍ക്കും അല്പം വളവുണ്ട്്. ഇതാകട്ടെ ബന്ധപ്പെടുന്നതിന് സഹായിക്കുന്നതു കൂടിയാണ്. കാരണം യോനിയ്ക്കും കൃത്യമായ ചെരിവുണ്ട് എന്നതു തന്നെ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ