തണുപ്പല്ലേ …ചുരുങ്ങും..പേടിവേണ്ട

ലിംഗ വലിപ്പത്തെപ്പറ്റിയുള്ള ആശങ്ക
ഒട്ടുമിക്ക യുവാക്കളും പുരുഷന്മാരും അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ആശങ്കകളിലൊന്നാണ് തന്റെ ലിംഗത്തിന്റെ വലിപ്പം. ലിംഗ വലിപ്പത്തെപ്പറ്റി സമൂഹത്തിൽ നിലനിൽക്കുന്ന ധാരാളം തെറ്റിദ്ധാരണകളാണ് ഇങ്ങനെയൊരു ആശങ്ക ഉടലെടുക്കുന്നതിന് കാരണം. 2006 മുതൽ 2016 ജനുവരി വരെ ഡോ. പ്രമോദ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സ തേടിയെത്തിയ 13,402 പുരുഷന്മാരിൽ 6.5 ശതമാനംപേരും ഇത്തരമൊരു ആശങ്കയുള്ളവരായിരുന്നു. ഇത്രയും പുരുഷന്മാരെ പരിശോധിച്ചതിൽ രണ്ടോ മൂന്നോ പേർക്കു മാത്രമാണ് ബന്ധപ്പെടാൻ കഴിയാത്ത തരത്തിൽ വളരെ ചെറിയ ലിംഗം കാണപ്പെട്ടത്. പലരുടെയും ഉത്കണ്ഠ ‘ചുരുങ്ങിയിരിക്കുന്ന അവസ്ഥയിലുള്ള ലിംഗ വലിപ്പത്തെപ്പറ്റിയാണ്’. ശരീരത്തിലെയും അന്തരീക്ഷത്തിലെയും ഊഷ്മാവിനനുസരിച്ച് ലിംഗ വലുപ്പം വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. കാരണം ശരിയായ രീതിയിൽ ബീജോൽപാദനം നടക്കണമെങ്കിൽ വൃഷണ സഞ്ചിയിൽ ഒരു പ്രത്യേക ഊഷ്മാവ് നിലനിർത്തേണ്ടതുണ്ട്. അതനുസരിച്ചുള്ള പ്രകൃതിയുടെ ഒരു പ്രതിഭാസമാണ് ഈ വലിപ്പ വ്യത്യാസം. ഉദാഹരണത്തിന് ഒരു പുരുഷന് അതിരാവിലെ തണുത്ത വെള്ളത്തിൽ മുങ്ങിക്കുളിച്ചു കയറുമ്പോൾ അയാളുടെ ലിംഗം വളരെ ചെറുതായി കാണപ്പെടും. തണുപ്പ് കാലത്തും ഇത് തന്നെ സ്ഥിതി. ഇതിനർത്ഥം അയാളുടെ ലിംഗം ചെറുതാണ് എന്നല്ല.
ലിംഗ വലിപ്പത്തെപ്പറ്റി ഇന്ത്യയിൽ നടത്തിയിരിക്കുന്ന ഏക പ്രധാന ഗവേഷണം ഡോ. പ്രമോദ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്ഷ്വൽ ആൻഡ് മാരിറ്റൽ ഹെൽത്ത് നടത്തിയിരിക്കുന്നതാണ്. ഈ പഠനം ഇന്റർനാഷണൽ ജേർണൽ ഓഫ് ഇംപൊട്ടൻസ് റിസർച്ച് എന്ന അന്താരാഷ്ട്ര ജേർണലിൽ 2007ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.(കിലേൃിമശേീിമഹ ഖീൗൃിമഹ ീള കാുീലേിരല ഞലലെമൃരവ, 2007, 19, 558563). ഈ പഠനപ്രകാരം ഉദ്ധരിച്ച പുരുഷ ലിംഗത്തിന്റെ ശരാശരി നീളം 13.01 സെന്റീമീറ്ററും(ടഉ1.62രാ). ഈ പഠനത്തിന്റെ വിശദ വിവരങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെബ്‌സൈറ്റിൽ തന്നെ റിസർച്ച് ആന്റ് പബ്ലിക്കേഷൻസ് എന്ന വിഭാഗത്തിൽ കൊടുത്തിട്ടുണ്ട്.
ലിംഗവലിപ്പം കൂട്ടുന്നതിനു വേണ്ടിയുള്ള മരുന്നുകളുടെ ധാരാളം പരസ്യങ്ങൾ ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ഇന്റർനെറ്റിലും കാണാറുണ്ട്. യഥാർഥത്തിൽ ലിംഗത്തിന്റെ വലിപ്പം കൂട്ടാനായി ഒരു മരുന്നും ആരും ഇന്നേവരെ കണ്ടുപിടിച്ചിട്ടില്ല. അതുകൊണ്ട് ഇത്തരം തട്ടിപ്പുകൾക്കിരയാകാതിരിക്കാൻ ശ്രദ്ധിക്കുക.

@http://drpromodusinstitute.in/blog/തണുപ്പല്ലേ-ചുരുങ്ങും-പേ/

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ