രതിമൂര്‍ച്ഛാഹാനി / രതിമൂര്‍ച്ഛ ഇല്ലായ്മ(Female Orgasmic Dysfunction)
ലൈംഗിക ബന്ധത്തിലൂടെയോ സ്വയംഭോഗത്തിലൂടെയോ രതിമൂര്‍ച്ഛ ലഭിക്കാതിരിക്കുന്ന അവസ്ഥയാണിത്. സ്ത്രീ ശരീരത്തിലെ ഹോര്‍മോണുകളുടെ അഭാവം ചിലപ്പോള്‍ കാരണമാകാനിടയുണ്ട്. എന്നാല്‍ ഭൂരിഭാഗം പേരിലും മാനസിക കാരണങ്ങളാണ് പ്രധാനമായും കാണപ്പെടുന്നത്. ലൈംഗിക കാര്യങ്ങളിലുള്ള അജ്ഞത, ലൈംഗികാരണങ്ങളോടുള്ള അറപ്പും വെറുപ്പും, പങ്കാളിയോടുള്ള ഇഷ്ടക്കുറവ്, അറപ്പ്, ദേഷ്യം, ദാമ്പത്യ കലഹം, വേണ്ടത്ര രതിപൂര്‍വ ലീലകളുടെ അഭാവം, രതിമൂര്‍ച്ഛയിലെത്തി ശീലമില്ലായ്മ. പുരുഷന്‍റെ ശീഘ്രസ്ഖലനം, ക്ഷീണം, നിര്‍ബന്ധിച്ചുള്ള ലൈംഗിക ബന്ധം ഇവയൊക്കെ രതിമൂര്‍ച്ഛയില്ലായ്മയ്ക്ക് കാരണമാണ്. ഇത് മാറ്റിയെടുക്കണമെന്ന് രോഗിക്ക് ആഗ്രഹമുണ്ടെങ്കില്‍ സെക്സ് തെറാപ്പിയിലൂടെ ഒരു പരിധിവരെ മാറ്റിയെടുക്കുവാന്‍ സാധിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ