മുലക്കണ്ണിലൂടെ രതിമൂര്‍ച്ഛ



ആമുഖലീലകളുടെ പ്രാധാന്യം വ്യക്തമാക്കുന്ന പുതിയ പഠനം പുറത്തുവന്നു. ജേര്‍ണല്‍ ഓഫ് സെക്‌സ്വല്‍ മെഡിസിന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ഹഫിങ്ടണ്‍ പോസ്റ്റാണ് പ്രസിദ്ധീകരിച്ചത്.



മുകളില്‍ പറഞ്ഞ ശരീരത്തിലെ ഓരോ ഭാഗത്തെയും ഉത്തേജിപ്പിക്കാനാണ് പരീക്ഷണത്തിനെത്തിയവരോട് നിര്‍ദ്ദേശിച്ചത്. ഒരു പ്രത്യേക താളത്തില്‍ മുലക്കണ്ണിലുണ്ടാക്കുന്ന സമ്മര്‍ദ്ദം സ്ത്രീകളെ ലൈംഗികമായി ഏറെ ഉത്തേജിപ്പിക്കുന്നുവെന്ന് പരീക്ഷണങ്ങള്‍ തെളിയിച്ചു.യോനി, ഗര്‍ഭാശയമുഖം, മുലക്കണ്ണ്, കൃസരി എന്നിവയെ ഉത്തേജിപ്പിക്കുമ്പോള്‍ അത് സ്ത്രീകളില്‍ എന്ത് മാറ്റമാണ് ഉണ്ടാക്കുന്നതെന്നാണ് പഠനവിധേയമാക്കിയത്. എഫ്എംആര്‍ഐ മെഷിനുള്ളിലിരുത്തിയാണ് പരീക്ഷണങ്ങള്‍ നടത്തിയത്.

കൃസരിയും യോനിയും ഗര്‍ഭാശയമുഖവും ഉത്തേജിപ്പിക്കപ്പെടുമ്പോള്‍ സജീവമാകുന്ന തന്തുക്കള്‍ തന്നെയാണ് മുലക്കണ്ണിന്റെ കാര്യത്തിലും ഉണരുന്നതെന്ന് ശാസ്ത്രകാരന്മാര്‍ മനസ്സിലാക്കി. ചുരുക്കത്തില്‍ മാറിടത്തില്‍ ഒരു താളത്തില്‍ ഉത്തേജനം നല്‍കാന്‍ സാധിച്ചാല്‍ അവളെ രതിമൂര്‍ച്ഛയിലെത്തിക്കാന്‍ സാധിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ